മികച്ച ബിസിനസ്സ് രീതികളെക്കുറിച്ച് ചിന്തിക്കുമ്പോൾ, ആദ്യം മനസ്സിൽ വരുന്നത് ദയയും ഔദാര്യവും പോലുള്ള ഗുണങ്ങളല്ല. എന്നാൽ സംരംഭകനായ ജെയിംസ് റീയുടെ അഭിപ്രായത്തിൽ, അവയാണ് പ്രധാനം. സാമ്പത്തിക തകർച്ചയുടെ വക്കിലുള്ള ഒരു കമ്പനിയുടെ സിഇഒ എന്ന നിലയിൽ റീയുടെ അനുഭവത്തിൽ, അദ്ദേഹം “സൗമനസ്യം’’ എന്ന് വിളിക്കുന്നവയ്ക്ക് മുൻഗണന നൽകി-“ദയയുടെ സംസ്കാരം,’’ നൽകാനുള്ള മനോഭാവം. ഇതു കമ്പനിയെ രക്ഷിക്കുകയും അഭിവൃദ്ധിയിലേക്ക് നയിക്കുകയും ചെയ്തു. ഈ ഗുണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് ആളുകൾക്ക് ഐക്യപ്പെടുന്നതിനും നവീകരണത്തിനും പ്രശ്നപരിഹാരത്തിനും ആവശ്യമായ പ്രതീക്ഷയും പ്രചോദനവും നൽകി. റീ വിശദീകരിക്കുന്നു, ”സുമനസ്സ് . . . സംയോജിപ്പിക്കാനും വർദ്ധിപ്പിക്കാനും കഴിയുന്ന ഒരു യഥാർത്ഥ സമ്പത്താണ്.”
ദൈനംദിന ജീവിതത്തിൽ, ദയ പോലുള്ള ഗുണങ്ങളെ അവ്യക്തവും അദൃശ്യവും ആയി – നമ്മുടെ മറ്റ് മുൻഗണനകളിലേക്കുള്ള ചിന്തകളായി – കണക്കാക്കുന്നത് എളുപ്പമാണ്. എന്നാൽ, അപ്പോസ്തലനായ പൗലൊസ് പഠിപ്പിച്ചതുപോലെ, അത്തരം ഗുണങ്ങൾ എല്ലാറ്റിനും ഉപരി പ്രധാനമാണ്.
പുതിയ വിശ്വാസികൾക്ക് എഴുതുമ്പോൾ, വിശ്വാസികളുടെ ജീവിതത്തിന്റെ ഉദ്ദേശ്യം, ആത്മാവിലൂടെ ക്രിസ്തുവിന്റെ ശരീരത്തിലെ പക്വതയുള്ള അവയവങ്ങളായി മാറുക എന്നതാണ് (എഫെസ്യർ 4:15) എന്ന് പൗലൊസ് ഊന്നിപ്പറഞ്ഞു. അതിനായി, ഓരോ വാക്കിനും ഓരോ പ്രവൃത്തിക്കും മൂല്യമുണ്ടാകത്തക്കവിധം അത് കെട്ടിപ്പടുക്കുകയും മറ്റുള്ളവർക്ക് പ്രയോജനപ്പെടുത്തുകയും ചെയ്താൽ മാത്രമേ അത് വിലയുള്ളതാകയുള്ളൂ (വാ. 29). ദയ, മനസ്സലിവ്, ക്ഷമ എന്നിവയ്ക്ക് ദൈനംദിന മുൻഗണന നൽകുന്നതിലൂടെ മാത്രമേ നമ്മിൽ രൂപാന്തരം സംഭവിക്കുകയുള്ളൂ (വാ. 32).
പരിശുദ്ധാത്മാവ് നമ്മെ ക്രിസ്തുവിലുള്ള മറ്റ് വിശ്വാസികളിലേക്ക് ആകർഷിക്കുമ്പോൾ, നാം പരസ്പരം പഠിക്കുകയും വളരുകയും പക്വത പ്രാപിക്കുകയും ചെയ്യുന്നു.
എന്തുകൊണ്ടാണ് “സൗമനസ്യ''ത്തിന്റെ ദൃശ്യമായ സ്വാധീനം നമുക്കു കാണാൻ കഴിയാത്തതെന്നാണ് നിങ്ങൾ കരുതുന്നത്? ദയയ്ക്ക് മുൻഗണന നൽകുന്നതിൽ നിങ്ങൾക്ക് എങ്ങനെ മുന്നേറാനാകും?
പ്രിയ ദൈവമേ, യഥാർത്ഥത്തിൽ പ്രധാനപ്പെട്ടത് എന്താണെന്ന് - അങ്ങയുടെ പുത്രനിലൂടെ ചൊരിയപ്പെട്ട സ്നേഹം - എന്നെ ദിവസവും പഠിപ്പിക്കണമേ