1962 നവംബറിൽ, ഭൗതികശാസ്ത്രജ്ഞനായ ജോൺ ഡബ്ല്യു. മൗച്ച്‌ലി പറഞ്ഞു, “ഒരു ശരാശരി ആൺകുട്ടിക്കോ പെൺകുട്ടിക്കോ ഒരു പേഴ്‌സണൽ കമ്പ്യൂട്ടറിന്റെ മാസ്റ്റർ ആകാൻ കഴിയില്ലെന്ന് ഊഹിക്കാൻ ഒരു കാരണവുമില്ല.’’ മൗച്ച്‌ലിയുടെ പ്രവചനം അക്കാലത്ത് ശ്രദ്ധേയമായി തോന്നിയെങ്കിലും അത് അതിശയകരമാംവിധം കൃത്യമാണെന്ന് തെളിഞ്ഞു. ഇന്ന്, ഒരു കമ്പ്യൂട്ടർ അല്ലെങ്കിൽ കൈയിൽ കൊണ്ടുനടക്കാവുന്ന ഒരു ഉപകരണം ഉപയോഗിക്കുന്നത് ഒരു കുട്ടി പഠിക്കുന്ന ആദ്യകാല കഴിവുകളിൽ ഒന്നാണ്.

മൗച്ച്‌ലിയുടെ പ്രവചനം സത്യമായതുപോലെ, ക്രിസ്തുവിന്റെ വരവിനെപ്പറ്റി തിരുവെഴുത്തുകളിൽ പ്രവചിച്ചിരിക്കുന്ന, അതിലേറെ പ്രധാനപ്പെട്ട പ്രവചനങ്ങൾ ഉണ്ട്. ഉദാഹരണത്തിന്, മീഖാ 5:2 പ്രഖ്യാപിച്ചു, ”നീയോ, ബേത്ത്‌ലേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.’’ ചെറിയ ബെത്‌ലഹേമിൽ പിറന്ന യേശുവിനെ ദൈവം അയച്ചതാണ് – ദാവീദിന്റെ രാജവംശത്തിൽ നിന്നാണ് അവൻ ഉ്ഭവിച്ചതെന്ന് അതു തെളിയിച്ചു (ലൂക്കൊസ് 2:4-7 കാണുക).

യേശുവിന്റെ ആദ്യ വരവ് കൃത്യമായി പ്രവചിച്ച അതേ ബൈബിൾ തന്നേ അവന്റെ മടങ്ങിവരവും വാഗ്ദാനം ചെയ്യുന്നു (പ്രവൃത്തികൾ 1:11). യേശു തന്റെ ആദ്യ അനുഗാമികളോട് താൻ അവർക്കുവേണ്ടി മടങ്ങിവരുമെന്ന് വാഗ്ദത്തം ചെയ്തു (യോഹന്നാൻ 14:1-4).

ഈ ക്രിസ്മസിൽ യേശുവിന്റെ ജനനത്തെ ചുറ്റിപ്പറ്റിയുള്ള കൃത്യമായി പ്രവചിക്കപ്പെട്ട വസ്തുതകളെക്കുറിച്ച് ചിന്തിക്കുമ്പോൾ, നമുക്ക് അവന്റെ വാഗ്ദത്തമായ മടങ്ങിവരവിനെയും കുറിച്ചു ചിന്തിക്കാം, നാം അവനെ മുഖാമുഖം കാണുന്ന ആ മഹത്തായ നിമിഷത്തിനായി നമ്മെ ഒരുക്കുവാൻ അവനെ അനുവദിക്കുക!