മോശം ഓർമ്മകളും കുറ്റപ്പെടുത്തുന്ന സന്ദേശങ്ങളും സാലിന്റെ മനസ്സിൽ നിറഞ്ഞു. ഭയം ഹൃദയത്തിൽ നിറയുകയും, വിയർപ്പിൽ മുങ്ങുകയും ചെയ്തപ്പോൾ ഉറക്കം അവനെ വിട്ടുപോയി. അവന്റെ സ്നാനത്തിന്റെ തലേ രാത്രിയായിരുന്നു അത്. ദുശ്ചിന്തകളുടെ കടന്നാക്രമണം തടയാൻ അവനു കഴിഞ്ഞില്ല. സാൽ യേശുവിൽ രക്ഷ പ്രാപിക്കുകയും തന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടതായി അറിയുകയും ചെയ്ത വ്യക്തിയായിരുന്നു, എന്നാൽ ആത്മീയ യുദ്ധം തുടർന്നു. അപ്പോഴാണ് ഭാര്യ അവന്റെ കൈപിടിച്ച് അവനുവേണ്ടി പ്രാർത്ഥിച്ചത്. നിമിഷങ്ങൾക്കുശേഷം, സാലിന്റെ ഹൃദയത്തിലെ ഭയത്തിന് പകരം സമാധാനം വന്നു. അവൻ എഴുന്നേറ്റ് സ്നാനമേൽക്കുന്നതിനു മുമ്പ് താൻ പങ്കുവയ്ക്കാനിരുന്ന വാക്കുകൾ എഴുതി—തനിക്ക് ചെയ്യാൻ കഴിയാതിരുന്ന ഒരു കാര്യം. അതിനുശേഷം അവൻ സുഖമായി ഉറങ്ങി.

അസ്വസ്ഥമായ ഒരു രാത്രി എങ്ങനെയായിരിക്കുമെന്ന് ദാവീദ് രാജാവിനും അറിയാമായിരുന്നു. തന്റെ സിംഹാസനം (2 ശമൂവേൽ 15-17) അപഹരിക്കാൻ ആഗ്രഹിച്ച തന്റെ മകൻ അബ്ശാലോമിൽ നിന്ന് പലായനം ചെയ്ത അദ്ദേഹം “ആയിരം ആയിരം ജനങ്ങൾ” എല്ലാ വശത്തും അവനെ ആക്രമിച്ചു എന്ന് അറിഞ്ഞു. (സങ്കീർത്തനങ്ങൾ 3:6). ദാവീദ് നെടുവീർപ്പിട്ടു, “എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു!” (വാ.1). ഭയവും സംശയവും അതിജീവിക്കാൻ കരുത്തുള്ളവനാണെങ്കിലും അദ്ദേഹം തന്റെ “പരിചയായ” ദൈവത്തെ വിളിച്ചു. (വാ. 3). പിന്നീട്, തനിക്ക് “കിടന്നുറങ്ങാൻ” കഴിയുമെന്ന് അദ്ദേഹം കണ്ടെത്തി. . .  .  കാരണം യഹോവ അവനെ താങ്ങുന്നു (വാക്യം 5).

ഭയവും പോരാട്ടങ്ങളും നമ്മുടെ മനസ്സിൽ പിടിമുറുക്കുമ്പോൾ, ആശ്വാസത്തിനു പകരം അസ്വസ്ഥത ഉണ്ടാകുകയും ചെയ്യുമ്പോൾ, ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ പ്രത്യാശ കണ്ടെത്തുന്നു. സാലിനെയും ദാവീദിനെയും പോലെ നമുക്ക് വേഗത്തിൽ സുഖനിദ്ര ലഭിച്ചില്ലെങ്കിലും, നാം “സമാധാനത്തോടെ കിടന്നുറങ്ങും; … നിർഭയം വസിക്കുമാറാക്കുന്നതു (4:8).” കാരണം ദൈവം നമ്മോടൊപ്പമുണ്ട്, അവൻ നമ്മുടെ ആശ്വാസമായിരിക്കും.