ലിയനാർഡോ ഡാവിഞ്ചി നവോത്ഥാന മനുഷ്യനാണ്.  അദ്ദേഹത്തിന്റെ ബൗദ്ധികശേഷി വിവിധ മേഖലകളിൽ പുരോഗതിക്ക് കാരണമായി. എന്നിട്ടും ലിയനാർഡോ സങ്കടത്തോടെ എഴുതിയത് “നമ്മുടെ ഈ ദുരിത ദിനങ്ങൾ … മനുഷ്യമനസ്സുകളിൽ നമ്മെക്കുറിച്ചുള്ള ഓർമ്മകളൊന്നും അവശേഷിപ്പിക്കുന്നില്ല” എന്നാണ്.

“ഞാൻ ജീവിക്കാൻ പഠിക്കുകയാണ് എന്ന് കരുതി എന്നാൽ യഥാർത്ഥത്തിൽ മരിക്കാൻ പഠിക്കുകയായിരുന്നു” എന്ന് ലിയനാർഡോ പറഞ്ഞു. അദ്ദേഹം മനസ്സിലാക്കാതെ തന്നെ ഒരു സത്യം പറയുകയായിരുന്നു. എങ്ങനെ മരിക്കാം എന്ന് പഠിക്കുന്നതാണ് ജീവിതത്തിന്റെ വഴി. യേശുവിന്റെ യരുശലേമിലേക്കുള്ള രാജകീയ പ്രവേശനം (ഓശാന ഞായർ ആയി ആഘോഷിക്കപ്പെടുന്നത് – യോഹ. 12:12-19), കഴിഞ്ഞ് യേശു പറഞ്ഞു: “ഗോതമ്പുമണി നിലത്തുവീണ് ചാകുന്നില്ല എങ്കിൽ അത് തനിയെ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും”(വാ.24). യേശു തന്റെ ജീവിതത്തെക്കുറിച്ചാണ് ഇത് പറഞ്ഞത് എങ്കിലും നമ്മെ സംബന്ധിച്ചും ഇത് ശരിയാണ് : “തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതിനെ കളയും; ഇഹലോകത്തിൽ തന്റെ ജീവനെ പകയ്ക്കുന്നവൻ അതിനെ നിത്യജീവനായി സൂക്ഷിക്കും”(വാ.25).

അപ്പസ്തോലനായ പൗലോസ് ഇങ്ങനെ പറയുന്നു: “അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന് തന്നെ. അവന്റെ മരണത്തിന്റെ സാദൃശ്യത്തോട് നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും” (റോമർ 6:4,5).

തന്റെ മരണം വഴി യേശു നമുക്ക് വീണ്ടുംജനനം വാഗ്ദത്തം ചെയ്തു – ഇതാണ് യഥാർത്ഥ നവോത്ഥാനം. പിതാവിനോടൊത്തുള്ള നിത്യജീവന്റെ വഴി അവൻ നമുക്കായി രൂപപ്പെടുത്തി.