ദൈവത്തിന്റെ നയതന്ത്രകാര്യാലയം
എൺപത്തിരണ്ട് വയസ്സുള്ള വിധവയായ ലുഡ്മില്ല, ചെക്ക് റിപ്പബ്ലിക്കിലെ തന്റെ വീടിനെ "സ്വർഗ്ഗരാജ്യത്തിന്റെ നയതന്ത്രകാര്യാലയം" എന്ന് പ്രഖ്യാപിച്ചു, "എന്റെ ഭവനം ക്രിസ്തുവിന്റെ രാജ്യത്തിന്റെ ഒരു വിപുലീകരണമാണ്.'' സ്നേഹമുള്ള ആതിഥ്യമര്യാദയോടെ, വേദനിക്കുകയും ആവശ്യത്തിലിരിക്കുകയും ചെയ്യുന്ന അപരിചിതരേയും സുഹൃത്തുക്കളേയും അവർ സ്വാഗതം ചെയ്യുന്നു, ചിലപ്പോൾ ഭക്ഷണവും ഉറങ്ങാനുള്ള സ്ഥലവും നൽകുന്നു. എപ്പോഴും അനുകമ്പയും പ്രാർത്ഥനയും നിറഞ്ഞ മനോഭാവത്തോടെ താൻ അതു ചെയ്യുന്നു. പരിശുദ്ധാത്മാവിന്റെ പ്രേരണയിൽ ആശ്രയിച്ചു കൊണ്ട്,തന്റെ സന്ദർശകരെ പരിപാലിക്കാനുള്ള സഹായത്തിനായി, ദൈവം തങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്ന വിധങ്ങളിൽ അവർ സന്തോഷിക്കുന്നു.
യേശുവിനെ ഒരു ശബ്ബത്തിൽ, വീട്ടിൽ ക്ഷണിച്ച പ്രമുഖ മതനേതാവിന് വിപരീതമായി, ലുഡ്മില്ല തന്റെ ഭവനവും ഹൃദയവും തുറന്ന് യേശുവിനെ സേവിക്കുന്നു. യേശു ഈ ന്യായശാസ്ത്രിയോട് "ദരിദ്രന്മാർ, അംഗഹീനന്മാർ, മുടന്തന്മാർ, കുരുടന്മാർ എന്നിവരെ'' തന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്യണമെന്ന് പറഞ്ഞു - തനിക്ക് പ്രത്യുപകാരം ചെയ്യാൻ കഴിയുന്നവരെയല്ല (ലൂക്കൊസ് 14:13). പരീശൻ തന്റെ ഗർവ്വത്താൽ യേശുവിന് ആതിഥ്യം വഹിച്ചു എന്ന് യേശുവിന്റെ പരാമർശങ്ങൾ സൂചിപ്പിക്കുമ്പോൾ (വാ.12), ലുഡ്മില്ല, തനിക്ക് "ദൈവസ്നേഹത്തിന്റെയും അവന്റെ ജ്ഞാനത്തിന്റെയും ഉപകരണമാകാൻ" സാധിക്കുന്നതിന് ആളുകളെ തന്റെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു.
ലുഡ്മില്ല പറയുന്നതുപോലെ, മറ്റുള്ളവരെ താഴ്മയോടെ ശുശ്രൂഷിക്കുന്നത് നമുക്ക് "സ്വർഗ്ഗരാജ്യത്തിന്റെ പ്രതിനിധികൾ'' ആകാനുള്ള ഒരു മാർഗ്ഗമാണ്. അപരിചിതർക്ക് ഒരു കിടക്ക നൽകാൻ നമുക്ക് കഴിഞ്ഞാലും ഇല്ലെങ്കിലും, വ്യത്യസ്തവും സർഗാത്മകവുമായ രീതിയിൽ മറ്റുള്ളവരുടെ ആവശ്യങ്ങൾ നമുക്ക് നമ്മുടെ ആവശ്യങ്ങളേക്കാൾമുൻപിൽ വയ്ക്കാം. ഇന്ന് നമ്മുടെ ലോകത്ത് ദൈവരാജ്യം എങ്ങനെ വ്യാപിപ്പിക്കാം എന്നു ചീന്തിക്കുക.
എളിമയുള്ള ഒരു ഭാവം
"കൈകൾ പുറകിൽ കെട്ടുക. അപ്പോൾ എല്ലാം ശരിയാകും." ഒരു ഗ്രൂപ്പിനോട് സംസാരിക്കുവാൻ തുടങ്ങുന്നതിനുമുമ്പ് ജാന്റെ ഭർത്താവ് അവൾക്ക് എപ്പോഴും നൽകുന്ന സ്നേഹപൂർണ്ണമായ ഉപദേശമാണിത്. ആളുകളിൽമതിപ്പുളവാക്കുന്നതിനും ഒരു സാഹചര്യം നിയന്ത്രിക്കേണ്ടിവരുമ്പോഴുംഒക്കെ, അവൾ ഈരീതിയിൽനിന്നു,കാരണം ഇത് മറ്റുള്ളവരെനന്നായി ശ്രദ്ധിക്കുവാനും ശ്രവിക്കുവാനും സഹായിച്ചു. മറ്റുള്ളവരെ സ്നേഹിക്കുവാനും എളിമയുള്ളവളായിരിക്കുവാനും പരിശുദ്ധാത്മാവിന് അവളെ വിധേയപ്പെടുത്തുവാനുംസ്വയം ഓർമ്മപ്പെടുത്തുവാൻ അവൾ ഇത് ഉപയോഗിച്ചു.
എല്ലാം ദൈവത്തിൽ നിന്നാണ് വരുന്നതെന്ന ദാവീദ് രാജാവിന്റെ വീക്ഷണമാണ് എളിമയെക്കുറിച്ചുള്ള ജാനിന്റെ അടിസ്ഥാനം. ദാവീദ് ദൈവത്തോട് പറഞ്ഞു, “നീ എന്റെ കർത്താവാകുന്നു; നിന്നെക്കൂടാതെ എനിക്ക് ഒരു നന്മയും ഇല്ല "(സങ്കീ. 16: 2). ദൈവത്തെ വിശ്വസിക്കുവാനും അവന്റെ ഉപദേശം തേടുവാനും അവൻ പഠിച്ചു: "രാത്രികാലങ്ങളിലും എന്റെ അന്തരംഗം എന്നെ ഉപദേശിക്കുന്നു." (16:7) ദൈവം തന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു താൻ കുലുങ്ങിപ്പോകയില്ലന്ന് അവനറിയാമായിരുന്നു. (16:8). തന്നെ സ്നേഹിക്കുന്ന ശക്തനായ ദൈവത്തിൽ ആശ്രയമർപ്പിച്ചിരുന്നതിനാൽ സ്വയപ്രശംസഒട്ടുമില്ലായിരുന്നു.
നിരാശ തോന്നുമ്പോൾ നമ്മെ സഹായിക്കുവാനോ വിഷമം തോന്നുമ്പോൾ നമുക്ക് വാക്കുകൾ നൽകുവാനോ നാം എല്ലാ ദിവസവും ദൈവത്തിങ്കലേക്ക് നോക്കിയാൽ, നമ്മുടെ ജീവിതത്തിൽ അവൻ അത്ഭുതം പ്രവർത്തിക്കുന്നത് നമ്മൾ കാണും. ജാൻ പറയുന്നു:“നാം ദൈവവുമായി പങ്കുചേരുമ്പോൾ, അവൻ സഹായിക്കുന്നതിനാൽ, ഏതു കാര്യവും നന്നായി ചെയ്യുവാൻ കഴിയും എന്നു നമുക്ക് മനസ്സിലാകും.”
നമുക്ക് മറ്റുള്ളവരെ സ്നേഹത്തോടെ നോക്കാം,താഴ്മയുടെഭാവമായി കൈകൾ പുറകിൽ കെട്ടി, എല്ലാം ദൈവത്തിൽ നിന്നാണ് വരുന്നതെന്ന് ഓർക്കാം.
വചനവും പുതിയ ഒരു വർഷവും
ഫിലിപ്പീൻസിൽ വളർന്ന സമയം മിഷേലൻ വെല്ലുവിളികൾ നേരിട്ടുവെങ്കിലും അവൾ എപ്പോഴും വാക്കുകളെ സ്നേഹിക്കുകയും അതിൽ ആശ്വാസം കണ്ടെത്തുകയും ചെയ്തു. അങ്ങനെ ഒരിക്കൽ യൂണിവേഴ്സിറ്റിയിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ യോഹന്നാന്റെ സുവിശേഷം ഒന്നാം അധ്യായം വായിച്ചു, അവളുടെ “കല്ലു ഹൃദയം ഇളകി”. അവൾക്ക് ആരോ ഇങ്ങനെ പറയുന്നതായി തോന്നി “അതേ നീ വാക്കുകളെ ഇഷ്ടപ്പെടുന്നു, എന്നാൽ ഊഹിക്കാമോ? ഒരു നിത്യ വചനം ഉണ്ട്, അന്ധകാരത്തെ പിളർക്കുവാൻ കഴിയുന്ന, ഇന്നും എന്നേക്കുമുള്ളത് ജഡശരീരം സ്വീകരിച്ച വചനം. നിന്നെ തിരികെ സ്നേഹിക്കാൻ കഴിയുന്ന വചനം “.
വായനക്കാരെ ഉല്പത്തിയെ ഓർമ്മിപ്പിക്കുന്ന “ആദിയിൽ…(ഉല്പ.1:1) എന്ന വാക്കുകളോടെ തുടങ്ങുന്ന യോഹന്നാന്റെ സുവിശേഷം അവൾ വായിക്കുകയായിരുന്നു. യേശു കാലത്തിന്റെ ആരംഭത്തിങ്കൽ ദൈവത്തോടൊപ്പം ആയിരുന്നു എന്ന് മാത്രമല്ല ദൈവം ആയിരുന്നു എന്നു കാണിക്കുവാൻ യോഹന്നാൻ ശ്രമിച്ചു (യോഹ. 1:1). ഈ ജീവനുള്ള വചനം മനുഷ്യനായിത്തീർന്നു “നമ്മുടെ ഇടയിൽ പാർത്തു”(വാ. 14). കൂടാതെ അവന്റെ നാമത്തിൽ വിശ്വസിച്ച് അവനെ കൈക്കൊള്ളുന്നവർ അവന്റെ മക്കളായിത്തീരുന്നു (വാ. 12).
മിഷേലൻ ആ ദിവസം ദൈവസ്നേഹം സ്വീകരിച്ച് “ദൈവത്തിൽ നിന്നും ജനിച്ചു” (വാ. 13). തന്റെ കുടുംബത്തിന്റെ ആസക്തികളുടെ ശീലങ്ങളിൽ നിന്നും തന്നെ രക്ഷിച്ചതിനുള്ള മഹത്വം അവൾ ദൈവത്തിനു നൽകുകയും, ഇപ്പോൾ യേശുവിനേക്കുറിച്ചുള്ള സുവാർത്തകൾ എഴുതുകയും ജീവനുള്ള വചനത്തേക്കുറിച്ചുള്ള അവളുടെ വാക്കുകൾ പങ്കിടുന്നതിൽ ആനന്ദിക്കുകയും ചെയ്യുന്നു.
നാം യേശുവിൽ വിശ്വസിക്കുന്നവരാണെങ്കിൽ, നമുക്കും ദൈവത്തിന്റെ സന്ദേശവും അവന്റെ സ്നേഹവും പങ്കു വെക്കാം. നാം 2022 ആരംഭിക്കുമ്പോൾ കൃപ-നിറഞ്ഞ എന്തൊക്കെ വാക്കുകളാണ് ഈ വർഷം സംസാരിക്കുവാൻ നമുക്ക് കഴിയുക?
സമാധാന പ്രഭു
ജോണിന്റെ ജലദോഷം ന്യൂമോണിയ ആയി മാറിയപ്പോൾ ഹോസ്പിറ്റലിൽ പോയി കിടക്കേണ്ടി വന്നു.ആ സമയത്തു തന്നെ അവന്റെ അമ്മ കാൻസറിനുള്ള ചികിത്സയുടെ ഭാഗമായി കുറച്ച് മുകളിലെ നിലയിലെ മുറിയിൽ ഉണ്ടായിരുന്നു. അമ്മയുടേയും, തന്റേയും ആരോഗ്യത്തെക്കുറിച്ച് വിഷമിച്ച് അവൻ വളരെ പരവശനായിരുന്നു. ക്രിസ്തുമസ്സിന്റെ തലേ ദിവസം വൈകുന്നേരം, റേഡിയോയിൽ “ഓ ഹോളി നൈറ്റ്” എന്ന കരോൾ ഗാനം കേട്ടപ്പോൾ ജോണിന് ദൈവ സമാധാനത്തിന്റെ ആഴമുള്ള അനുഭവം കൊണ്ട് മനസ്സ് നിറഞ്ഞു. അവൻ അതിലെ വാക്കുകൾ ശ്രദ്ധിച്ചപ്പോൾ പ്രിയപ്പെട്ട രക്ഷകൻ ജനിച്ച രാത്രിയെ കുറിച്ചുള്ളതായിരുന്നു അത്:“പ്രത്യാശയുടെ ഒരു ആവേശവും, ക്ഷീണിച്ച ആത്മാവ് സന്തോഷിക്കുന്നതും, അങ്ങ് അകലെ പുതിയതും മഹത്വമുള്ളതുമായ പ്രഭാതവും!” ആ നിമിഷത്തിൽ തന്നെ അവന്റെ അമ്മയേയും തന്നേയും കുറിച്ചുള്ള ആകുലതകൾ മാറിപ്പോയി.
യെശയ്യാവ് പ്രവചിച്ചതുപോലെ ഈ “പ്രിയ രക്ഷകൻ” നമുക്കായി ജനിച്ചു, യേശു എന്ന “സമാധാന പ്രഭു” (യെശയ്യാവ് 9:6). യേശു ഒരു ശിശു ആയി ഭൂമിയിലേക്ക് വന്ന് “മരണ നിഴലിന്റെ ദേശത്ത് വസിക്കുന്നവർക്ക്” (മത്തായി 4-16; യെശയ്യാവ് 9-2 നോക്കുക)പ്രകാശവും രക്ഷയും നൽകി ആ പ്രവചനം നിവൃത്തിയാക്കി. താൻ സ്നേഹിക്കുന്നവർക്ക്, ബുദ്ധിമുട്ടുകളും മരണവും നേരിടേണ്ടി വന്നാലും, അവൻ അവർക്ക് സമാധാനം ആയിത്തീരുന്നു ; സമാധാനം നൽകുന്നു.
സകല ബുദ്ധിയേയും കവിയുന്ന ദൈവസമാധാനം (ഫിലിപ്പിയർ 4:7), ആശുപത്രിയിൽ വെച്ച് യേശുവിന്റെ ജനനത്തെക്കുറിച്ച് ധ്യാനിച്ചപ്പോൾ ജോൺ അനുഭവിച്ചറിഞ്ഞു. ക്രിസ്തുമസ്സിന്, വീട്ടുകാരിൽ നിന്ന് അകന്ന് , അണുവിമുക്തമാക്കിയ ആ മുറിയിൽ കിടക്കുമ്പോൾ ദൈവവുമായുണ്ടായ ഈ കൂടിക്കാഴ്ച വിശ്വാസവും കൃതജ്ഞതാബോധവും ശക്തിപ്പെടുത്തി. നമുക്കും ദൈവത്തിന്റെ ദാനമായ സമാധാനവും പ്രത്യാശയും സ്വീകരിക്കാം.
ഒരു വലിയ ജനക്കൂട്ടം
ഞങ്ങൾ ഞായറാഴ്ച രാവിലെ സഭായോഗത്തിന് വളരെ സന്തോഷത്തോടും പ്രതീക്ഷയോടും കൂടിയാണ് ഒരുമിച്ച് വന്നിരിക്കുന്നത്. കോറോണ വൈറസ് എന്ന മഹാമാരിയാൽ നമുക്ക് വളരെ അകലം പാലിച്ച് നിൽക്കേണ്ടി വന്നാലും ഒരു യുവ ദമ്പതികളുടെ വിവാഹം ആഘോഷിക്കുവാനുള്ള അവസരം ലഭിച്ചതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്. സങ്കേതിക വിദ്യയുടെ മികവു കൊണ്ടു് അനുഗ്രഹിക്കപ്പെട്ട നമ്മുടെ സഭയിലെ അംഗങ്ങൾ ഈ ചടങ്ങ് ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള അവരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി -സ്പെയിൻ, പോളണ്ട്, സൈബീരിയ-സംപ്രേക്ഷണം ചെയ്തു. ഈ തരത്തിലുള്ള ക്രിയാത്മകമായ സമീപനം മൂലം ഇപ്പോഴത്തെ ഈ നിയന്ത്രണങ്ങളെ മറികടക്കുവാനും, വിവാഹ ശുശ്രൂഷയിൽ സന്തോഷിക്കുവാനും കഴിഞ്ഞു.ദൈവത്തിന്റെ ആത്മാവ് നമ്മെ ഒന്നാക്കുകയും നമുക്ക് സന്തോഷം നൽകുകയും ചെയ്യുന്നു.
ആ ഞായറാഴ്ച രാവിലെ വിവിധ രാജ്യങ്ങളിലെ നമ്മുടെ സഭയുമായുള്ള അത്ഭുതകരമായ കൂടിക്കാഴ്ച “സകലജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ളതായി ആർക്കും എണ്ണികൂടാത്ത ഒരു മഹാ പുരുഷാരം സ്വർഗ്ഗത്തിൽ ദൈവത്തിന്റെ മുമ്പിൽ നിൽക്കുന്ന, വരാൻപോകുന്ന ഒരു വലിയ മഹത്വത്തിന്റെ”(വെളിപ്പാട് 7:9) ചെറിയ ഒരു രുചിച്ചറിയൽ ആയിരുന്നു. യേശുവിന്റെ പ്രിയ ശിഷ്യനായ യോഹന്നാൻ ആ” മഹാ പുരുഷാരത്തെ” ഒരു വെളിപ്പാടിൽ മിന്നൊളി പോലെ കണ്ടത് വെളിപ്പാട് പുസ്തകത്തിൽ വിശദമായി പറയുന്നുണ്ട്.അവിടെ കൂടിയിട്ടുള്ള സകല ദൂതന്മാരും മൂപ്പന്മാരും ദൈവത്തെ ആരാധിച്ച് എല്ലാ മഹത്വവും കൊടുത്തു. “നമ്മുടെ ദൈവത്തിനു എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും, ആമേൻ എന്നു പറഞ്ഞു ദൈവത്ത നമസ്കരിച്ചു” (വാ. 12).
യേശുവും മണവാട്ടി സഭയുമായി ഒന്നാകുന്ന വിവാഹത്തിൽ “കുഞ്ഞാടിന്റെ കല്യാണ സദ്യ”(19:9) ആരാധനയുടേയും ആഘോഷത്തിന്റേയും അത്ഭുതകരമായ ഒരു സമയമായിരിക്കും. ഞങ്ങളുടെ ഞായറാഴ്ചത്തെ ആരാധനയിൽ പല രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങളുമായുള്ള ഞങ്ങളുടെ അനുഭവം ചൂണ്ടിക്കാണിക്കുന്നത് നാം എല്ലാവരും ആസ്വദിക്കാനിരിക്കുന്ന ആ വലിയ ദിവസത്തേയാണ്.
പ്രത്യാശയോടെ സന്തോഷപ്രദമായ ആ അനുഭവത്തിനുവേണ്ടി കാത്തിരിക്കുമ്പോഴും നമുക്ക് ദൈവജനത്തെ കൂട്ടായ്മയോടും സന്തോഷത്തോടും കൂടെ കൈകൊള്ളാം.
ദൈവത്തിന് സ്തുതിപാടുക
ഒരാഴ്ച നീണ്ട ശിഷ്യത്വ കോൺഫറൻസ് നടന്നപ്പോൾ പുറത്തിറങ്ങാൻ വയ്യാത്ത ഉഷ്ണവും ചൂടും ആയിരുന്നു. എന്നാൽ അവസാനത്തെ ദിവസം നല്ല കുളിരുമായി തണുത്ത കാറ്റ് വീശി. കാലാവസ്ഥയെ ഇങ്ങനെ അതിശയകരമായി മാറ്റിയ ദൈവത്തെ ഞങ്ങൾ സ്തുതിച്ചപ്പോൾ നൂറ് കണക്കിന് പേരുടെ സ്വരവും ദൈവത്തെ ആരാധിക്കുവാൻ അതിനോട് ചേർന്നു. പലരും ശരീരവും മനസ്സും ആത്‌മാവും ഹൃദയവുമെല്ലാം അർപ്പിച്ച് എല്ലാം മറന്ന് പാടി. ദശാബ്ദങ്ങൾക്കിപ്പുറം നിന്ന് ആ ദിനത്തെപ്പറ്റി ചിന്തിക്കുമ്പോൾ ദൈവത്തെ സ്തുതിക്കുന്നതിലെ ആനന്ദത്തെയും അത്ഭുതത്തെയും പറ്റി എന്നെ ഓർമ്മപ്പെടുത്തുന്നു.
ദൈവത്തെ എങ്ങനെ ഹൃദയപൂർവ്വം ആരാധിക്കാമെന്ന് ദാവീദ് രാജാവിന് അറിയാമായിരുന്നു. ദൈവസാന്നിധ്യത്തെ പ്രതിനിധാനം ചെയ്തിരുന്ന നിയമപെട്ടകം യെരുശലേമിൽ കൊണ്ടു വന്നപ്പോൾ നൃത്തം ചെയ്തും തുള്ളിച്ചാടിയും ആഘോഷിച്ചും അദ്ദേഹം സന്തോഷിച്ചു ( 1 ദിന. 15:29 ). താൻ ഇങ്ങനെ നിയന്ത്രണമില്ലാതെ പെരുമാറിയത് തൻ്റെ ഭാര്യ മീഖൾ കാണുകയും "ഹൃദയത്തിൽ അവനെ നിന്ദിച്ചു" (വാ. 29) എങ്കിലും അവളുടെ വിമർശനം ഈ ഏകസത്യദൈവത്തെ ആരാധിക്കുന്നതിൽ നിന്നും ദാവീദിനെ തടസ്സപ്പെടുത്തിയില്ല. തന്നെത്താൻ നിസ്സാരനായി തോന്നിപ്പിച്ചെങ്കിലും ജനത്തെ നയിക്കാൻ തന്നെ തെരഞ്ഞെടുത്തതിന് ദൈവത്തിന് നന്ദി കരേറ്റുവാൻ ദാവീദ് ആഗ്രഹിച്ചു. (2 ശമു. 6:21 - 22 കാണുക).
ദാവീദ് "ആസാഫും അവന്റെ സഹോദരന്മാരും മുഖാന്തരം യഹോവക്ക് സ്തോത്രം ചെയ്യേണ്ടതിന് നിയമിച്ചതെന്തെന്നാൽ: യഹോവക്ക് സ്തോത്രം ചെയ്ത് ; അവന്റെ നാമത്തെ ആരാധിക്കുവിൻ; ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിക്കുവിൻ; അവന് പാടി കീർത്തനം ചെയ്യുവിൻ; അവന്റെ അത്ഭുതങ്ങളെ ഒക്കെയും വർണ്ണിക്കുവിൻ." (1 ദിന.16:7-9) നമ്മുടെ സകല സ്തുതികളും പുകഴ്ചയും അർപ്പിച്ചു കൊണ്ട് നമ്മെയും പൂർണ്ണമായും അവന്റെ ആരാധനക്കായി സമർപ്പിക്കാം.
നിങ്ങൾക്കായുള്ള ദൈവീക പദ്ധതി
കഴിഞ്ഞ 6 വര്ഷങ്ങളായി ആഗ്നസ് തന്റെ പ്രീയപ്പെട്ട അമ്മായിയമ്മയുടെ (ഒരു പാസ്റ്ററുടെ ഭാര്യയായിരുന്നു) മാതൃക പിന്തുടർന്ന് ഒരു "ഉത്തമ ശുശ്രൂഷകന്റെ ഭാര്യയാകുവാൻ" പരിശ്രമിക്കുകയായിരുന്നു. ഈ ഒരു കർത്തവ്യത്തിൽ തനിക്ക് ഒരു ചിത്രകാരിയോ എഴുത്തുകാരിയോ ആകുവാൻ കഴിയില്ലെന്ന് കരുതി തന്റെ ക്രിയാത്മകതകളെ കുഴിച്ചുമൂടി വിഷാദയായി ആത്മഹത്യ ചെയ്യാൻ ആലോചിച്ചു. അടുത്തുള്ള ഒരു പാസ്റ്ററിന്റെ സഹായം കൊണ്ട് മാത്രമാണ് താനായിരുന്ന അന്ധകാരത്തിൽനിന്ന് അവൾ പുറത്തു കടന്നത്. അദ്ദേഹം ദിവസവും അവൾക്കായി പ്രാർത്ഥിക്കുകയും എല്ലാ പ്രഭാതത്തിലും രണ്ടു മണിക്കൂർ എഴുതുവാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇത് അവളിൽ "മുദ്രയിട്ടിരിക്കുന്ന ഉത്തരവുകൾ" - എന്ന് അവൾ സ്വയം വിളിക്കുന്ന, ദൈവം അവൾക്ക് നൽകിയ വിളിയെ ഉണർത്തി. "എനിക്ക് ഞാൻ ആയിരിക്കുവാൻ - തികഞ്ഞ വ്യക്തിത്വമാകുവാൻ - എന്നിൽ ദൈവം തന്നിരിക്കുന്ന സർഗ്ഗാത്മകതയുടെ എല്ലാ ഉറവുകളുടെയും പാത ഞാൻ കണ്ടെത്തണം".
പിന്നീട് അവൾ തന്റെ വിളി കണ്ടെത്തിയതിനെ പ്രകടമാക്കുന്ന ദാവീദിന്റെ ഒരു സങ്കീർത്തനാം ചൂണ്ടിക്കാട്ടി: "യഹോവയിൽ തന്നേ രസിച്ചുകൊൾക; അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും" (സങ്കീ.37:4). തന്നെ നയിക്കുവാനും വഴിനടത്തുവാനും ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് അവളുടെ വഴികളെ ദൈവത്തിൽ ഭരമേല്പിച്ചപ്പോൾ (വാ.5), എഴുതുവാനും ചിത്രം വരക്കുവാനും മാത്രമല്ല ശരിയായ രീതിയിൽ ദൈവത്തോട് സംഭാഷിക്കുവാൻ മറ്റുള്ളവരെ സഹായിക്കുവാനും ദൈവം വഴിയൊരുക്കി.
നമുക്ക് ഓരോരുത്തർക്കുമായി ദൈവത്തിന്റെ പക്കൽ "മുദ്രയിട്ടിരിക്കുന്ന ഉത്തരവുകൾ" ഉണ്ട്. അത് നാം അവിടുത്തെ പ്രീയ മക്കളാണെന്ന് അറിയുവാൻ മാത്രമല്ല, നമ്മുടെ ദാനങ്ങളും അഭിനിവേശങ്ങളും കൊണ്ട് അവിടുത്തെ ശുശ്രൂഷിക്കുവാനുള്ള വ്യത്യസ്ത മാർഗ്ഗങ്ങൾ മനസ്സിലാക്കുവാനുമാണ്. നാം അവിടുത്തെ ആശ്രയിക്കുകയും ആനന്ദിക്കുകയും ചെയ്യുമ്പോൾ അവിടുന്ന് നമ്മെ നയിക്കും.
ദൈവത്തിൽ സുരക്ഷിതമായി വിശ്രമിക്കുക
ഞങ്ങളുടെ മക്കൾ കൗമാരത്തിലെത്തിയതോടെ ഞാൻ ഓരോരുത്തരും ഒരു കത്തെഴുതി. എന്റെ കൗമാരത്തിൽ എനിക്ക് ആത്മവിശ്വാസമില്ലായിരുന്നു എന്ന് ഓർമ്മിച്ചുകൊണ്ട്, ക്രിസ്തുവിലുള്ള നമ്മുടെ സ്വത്വത്തെക്കുറിച്ച് ഒരു കത്തിൽ ഞാൻ എഴുതി. ഞാൻ ദൈവത്തിന്റെ പ്രിയപ്പെട്ടവളാണെന്ന് - അവന്റെ പൈതൽ - ഞാൻ പഠിക്കേണ്ടതുണ്ടായിരുന്നു. ''നിങ്ങൾ ആരാണ് എന്നറിയുന്നത് നിങ്ങൾ ആരുടെ വകയാണ് എന്ന അറിവിലേക്കു നയിക്കും,'' ഞാൻ എഴുതി. കാരണം, ദൈവം നമ്മെ സൃഷ്ടിച്ചുവെന്നും അവനെ അനുഗമിക്കാൻ നാം പ്രതിജ്ഞാബദ്ധരാണെന്നും മനസ്സിലാക്കുമ്പോൾ, അവൻ നമ്മെ എങ്ങനെ സൃഷ്ടിച്ചുവോ അതിൽ നമുക്ക് സമാധാനമായിരിക്കാൻ കഴിയും. ഓരോ ദിവസവും അവനെപ്പോലെയാകാൻ അവിടുന്ന് നമ്മെ രൂപാന്തരപ്പെടുത്തിക്കൊണ്ടിരിക്കുന്നുവെന്നും നമുക്കറിയാം.
ദൈവമക്കളെന്ന നിലയിലുള്ള നമ്മുടെ സ്വത്വത്തെക്കുറിച്ചുള്ള തിരുവെഴുത്തിൽ നിന്നുള്ള ഒരു അടിസ്ഥാന വേദഭാഗമാണ് ആവർത്തനം 33:12: ''അവൻ യഹോവയ്ക്കു പ്രിയൻ; തത്സന്നിധിയിൽ നിർഭയം വസിക്കും; താൻ അവനെ എല്ലായ്‌പ്പോഴും മറച്ചുകൊള്ളുന്നു.'' മോശെ മരിക്കുന്നതിനു തൊട്ടുമുമ്പ്, ദൈവത്തിന്റെ ജനം വാഗ്ദാനദേശത്തേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്ന സമയത്ത്, അവൻ ബെന്യാമിൻ ഗോത്രത്തോട് ഈ അനുഗ്രഹം പ്രഖ്യാപിച്ചു. അവർ തനിക്കു പ്രിയപ്പെട്ടവരാണെന്ന് അവർ എപ്പോഴും ഓർക്കണമെന്നും അവന്റെ മക്കളെന്ന നിലയിൽ അവരുടെ സ്വത്വത്തിൽ സുരക്ഷിതരായിരിക്കണമെന്നും ദൈവം അവരെക്കുറിച്ച് ആഗ്രഹിച്ചു.
ദൈവമക്കളെന്ന നിലയിൽ നമ്മുടെ വ്യക്തിത്വം അറിയുന്നത് എല്ലാവർക്കും - കൗമാരക്കാർ, മധ്യവയസ്ക്കർ, ദീർഘകാലം ജീവിച്ചവർ - ഒരുപോലെ പ്രധാനമാണ്. ദൈവം നമ്മെ സൃഷ്ടിച്ചുവെന്നും നമ്മെ കാവൽചെയ്യുന്നുവെന്നും മനസ്സിലാക്കുമ്പോൾ, നമുക്ക് സുരക്ഷിതത്വവും പ്രത്യാശയും സ്‌നേഹവും കണ്ടെത്താനാകും.
യേശുവിനെ പങ്കിടുക
ഡൈ്വറ്റ് മൂഡി (1837-99) ക്രിസ്തുവിൽ വിശ്വസിച്ച് അധികം കഴിയുന്നതിനുമുമ്പ്, ഒരു വ്യക്തിയോടെങ്കിലും ദൈവത്തിന്റെ സുവിശേഷം പങ്കുവെക്കാതെ ഒരു ദിവസം കടന്നുപോകരുതെന്ന് അദ്ദേഹം തീരുമാനിച്ചു. തിരക്കുള്ള ദിവസങ്ങളിൽ, ചിലപ്പോൾ വൈകിയായിരിക്കും അദ്ദേഹം തന്റെ തീരുമാനം ഓർക്കുന്നത്. ഒരു രാത്രി, കട്ടിലിൽ കിടന്നുകഴിഞ്ഞാണ് അദ്ദേഹം തന്റെ തീരുമാനം ഓർത്തത്. പുറത്തേക്കിറങ്ങുമ്പോൾ, ഈ കനത്ത മഴയിൽ ഇനിയാരും വെളിയിൽ കാണുകയില്ല എന്നദ്ദേഹം ചിന്തിച്ചു. അപ്പോഴാണ് ഒരാൾ തെരുവിലൂടെ നടന്നുവരുന്നത് അദ്ദേഹം കണ്ടത്. മൂഡി ഓടിയെത്തി, മഴ നനയാതെ അയാളുടെ കുടക്കീഴിൽ നിൽക്കാൻ അയാളോട് അനുവാദം ചോദിച്ചു. അനുമതി ലഭിച്ചപ്പോൾ അദ്ദേഹം ചോദിച്ചു, ''കൊടുങ്കാറ്റിന്റെ സമയത്ത് നിങ്ങൾക്ക് ഒരു അഭയസ്ഥാനം ഉണ്ടോ? യേശുവിനെക്കുറിച്ച് എനിക്ക് നിങ്ങളോടു പറയാമോ?''
നമ്മുടെ പാപങ്ങളുടെ ഭവിഷ്യത്തുകളിൽ നിന്ന് ദൈവം നമ്മെ എങ്ങനെ രക്ഷിക്കുന്നുവെന്ന് പങ്കുവെക്കാനുള്ള സന്നദ്ധത മൂഡിക്കുണ്ടായിരുന്നു. തന്റെ നാമം പ്രഖ്യാപിക്കാനും ''ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിക്കുവാനും'' യിസ്രായേല്യർക്കു ദൈവം നൽകിയ നിർദ്ദേശങ്ങൾ അദ്ദേഹം അനുസരിച്ചു (യെശയ്യാവ് 12:4). ''അവന്റെ നാമം ഉന്നതമായിരിക്കുന്നു'' എന്നു പ്രഖ്യാപിക്കാൻ അവിടുന്നു ദൈവജനത്തെ വിളിക്കുന്നതുകൊണ്ടു മാത്രമല്ല (വാ. 4), അവിടുന്ന്''[അവരുടെ] രക്ഷയായിത്തീർന്നിരിക്കകൊണ്ടും'' (വാ. 2) അവർ അതു പങ്കുവെക്കണമായിരുന്നു. നൂറ്റാണ്ടുകൾക്കുശേഷം, യേശു ഒരു മനുഷ്യനായിത്തീരുകയും ക്രൂശിൽ മരിക്കുകയും വീണ്ടും ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത അത്ഭുതങ്ങൾ പ്രസ്താവിക്കാനുള്ള നമ്മുടെ വിളി ഇപ്പോഴും നിലനിൽക്കുന്നു.
മൂഡിയെപ്പോലെ, യേശുവിനെക്കുറിച്ച് നമ്മോട് സംസാരിക്കാൻ ആരെങ്കിലും അവരുടെ സുഖമേഖല വിട്ടു പുറത്തുവന്നതുകൊണ്ടാണ് ഒരുപക്ഷേ ദൈവസ്‌നേഹത്തെക്കുറിച്ച് നാം കേട്ടത്. നമുക്കോരോരുത്തർക്കും നമ്മുടെതായ രീതിയിൽ, രക്ഷകനെക്കുറിച്ച് ആരെയെങ്കിലും അറിയിക്കാൻ കഴിയും.
ദൈവത്തിന്റെ സഹായം തേടുക
1800-കളുടെ അവസാനത്തെ അഞ്ചുവര്‍ഷക്കാലം, വെട്ടുക്കിളികള്‍ അമേരിക്കയിലെ ഒരു ചെറിയ പട്ടണത്തില്‍ ഇറങ്ങി വിളകള്‍ നശിപ്പിച്ചു. കര്‍ഷകര്‍ വെട്ടുക്കിളികളെ ടാറില്‍ കുടുക്കി നശിപ്പിക്കുകയും അവയുടെ മുട്ടകള്‍ നശിപ്പിക്കുന്നതിനായി വയലുകള്‍ക്കു തീയിടുകയും ചെയ്തു. നിരാശിതരും, പട്ടിണിയുടെ വക്കിലെത്തിയവരുമായി, അനേകയാളുകള്‍ ഒന്നിച്ച് ദൈവത്തിന്റെ സഹായം തേടാന്‍ ആഗ്രഹിച്ചുകൊണ്ട് സംസ്ഥാനവ്യാപകമായി പ്രാര്‍ത്ഥനാദിനം സംഘടിപ്പിച്ചു. ഗവര്‍ണര്‍ സമ്മതിക്കുകയും ഏപ്രില്‍ 26 പ്രാര്‍ത്ഥനയ്ക്കായി വേര്‍തിരിക്കുകയും ചെയ്തു.
കൂട്ടായ പ്രാര്‍ത്ഥന കഴിഞ്ഞുള്ള ദിവസങ്ങളില്‍, കാലാവസ്ഥ ചൂടുള്ളതാകുകയും മുട്ടകള്‍ വിരിയുകയും ചെയ്തു. എന്നാല്‍ നാലു ദിവസത്തിനുശേഷം താപനിലയിലുണ്ടായ ഇടിവ് പലരെയും ആശ്ചര്യപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തു, കാരണം തണുത്തുറഞ്ഞ താപനില ലാര്‍വകളെ നശിപ്പിച്ചു. ജനങ്ങള്‍ക്കു വീണ്ടും ചോളം, ഗോതമ്പ്, ഓട്‌സ് എന്നിവ വിളവെടുക്കാന്‍ കഴിഞ്ഞു.
യെഹോശാഫാത്ത് രാജാവിന്റെ ഭരണകാലത്ത് ദൈവജനത്തെ രക്ഷിച്ചതിനു പിന്നിലും പ്രാര്‍ത്ഥന ഉണ്ടായിരുന്നു. തനിക്കെതിരെ ഒരു വലിയ സൈന്യം വരുന്നുണ്ടെന്നു രാജാവ് അറിഞ്ഞപ്പോള്‍, പ്രാര്‍ത്ഥിക്കാനും ഉപവസിക്കാനും അദ്ദേഹം ദൈവജനത്തെ വിളിച്ചുകൂട്ടി. കഴിഞ്ഞ കാലങ്ങളില്‍ ദൈവം അവരെ രക്ഷിച്ചതെങ്ങനെയെന്ന് ആളുകള്‍ ദൈവത്തെ ഓര്‍മ്മപ്പെടുത്തി. ''ന്യായവിധിയുടെ വാള്‍, മഹാമാരി, ക്ഷാമം എന്നിങ്ങനെയുള്ള വല്ല അനര്‍ത്ഥവും ഞങ്ങള്‍ക്കു വരുമ്പോള്‍, ഞങ്ങള്‍ ഈ ആലയത്തിന്റെ മുമ്പിലും നിന്റെ സന്നിധിയിലും നിന്നു ... നിലവിളിക്കുകയും നീ കേട്ടു രക്ഷവരുത്തുകയും ചെയ്യും'' (2 ദിനവൃത്താന്തം 20:9).
ആക്രമിക്കാന്‍ വന്ന സൈന്യത്തില്‍ നിന്നു ദൈവം തന്റെ ജനത്തെ രക്ഷിച്ചു. ദുരിതത്തില്‍ നാം ദൈവത്തോടു നിലവിളിക്കുമ്പോള്‍ അവിടുന്നു നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നു. നിങ്ങളുടെ ഉത്കണ്ഠ എന്തുതന്നെയായാലും - ഒരു ബന്ധ പ്രശ്നമോ പ്രകൃതിയില്‍ നിന്നുയരുന്ന ഭീഷണിയോ - അതു പ്രാര്‍ത്ഥനയില്‍ ദൈവത്തിങ്കലേക്ക് ഉയര്‍ത്തുക. അവിടുത്തേക്ക് ഒന്നും കഠിനമല്ല.