നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് കിർസ്റ്റൺ ഹോംബർഗ്

ജീവിതത്തിനുള്ള മികച്ച തന്ത്രം

ഗാലറിയിലിരുന്നുകൊണ്ട് എന്റെ മകളുടെ ബാസ്‌കറ്റ്‌ബോള്‍ കളി ഞങ്ങള്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍, കോര്‍ട്ടിലുള്ള പെണ്‍കുട്ടികളോട് കോച്ച് ഒരു വാക്ക് പറയുന്നത് കേട്ടു: ''ഡബിള്‍സ്.'' പെട്ടെന്ന് അവരുടെ പ്രതിരോധ തന്ത്രം ഒരാള്‍ ഒരാളോട് എന്നത് മാറിയിട്ട് രണ്ടു കളിക്കാര്‍ ഒരുമിച്ചു പന്ത് പിടിച്ചിരിക്കുന്ന ഉയരമുള്ള എതിരാളിക്കെതിരെ തിരിഞ്ഞു. ഷൂട്ട് ചെയ്ത് സ്‌കോര്‍ ചെയ്യാനുള്ള അവളുടെ ശ്രമത്തെ തടയുന്നതില്‍ അവര്‍ വിജയിക്കുകയും തുടര്‍ന്ന് പന്ത് തങ്ങളുടെ ബാസ്‌കറ്റിലെത്തിക്കുകയും ചെയ്തു.

സഭാപ്രസംഗിയുടെ രചയിതാവായ ശലോമോന്‍, ലോകത്തിലെ കഷ്ടപ്പാടുകളോടും ഇച്ഛഭംഗങ്ങളോടും മല്ലിടുമ്പോള്‍ മനസ്സിലാക്കിയത്, നമ്മുടെ കഷ്ടപ്പാടുകളില്‍ ഒരു കൂട്ടാളിയുണ്ടാകുന്നത് ''നല്ല പ്രതിഫലം'' കിട്ടാന്‍ സഹായിക്കുമെന്നാണ് (4:9). ഒറ്റയ്ക്ക് പോരാടുന്ന ഒരുവന്‍ ''ആക്രമിക്കപ്പെട്ടേക്കാം'' പക്ഷേ രണ്ടുപേരായാല്‍ ''അവനോട് എതിര്‍ത്ത് നില്‍ക്കാം'' (വാ.12). സമീപത്തുള്ള സ്‌നേഹിതന്, നാം വീണാല്‍ നമ്മെ എഴുന്നേല്പ്പിക്കാന്‍ സാധിക്കും (വാ. 10).

ജീവിത പ്രതിസന്ധികളെ നാം ഒറ്റയ്ക്ക് നേരിടാതിരിക്കേണ്ടതിന് നമ്മുടെ യാത്രയില്‍ മറ്റുള്ളവരെ കൂടെക്കൂട്ടാന്‍ ശലോമോന്റെ വാക്കുകള്‍ നമ്മെ പ്രബോധിപ്പിക്കുന്നു: അത് നമ്മില്‍ ചിലര്‍ക്ക്, പരിചിതമോ സുഖകരമോ അല്ലാത്ത നിലയില്‍ മറ്റൊരാള്‍ നമ്മുടെ ജീവിതത്തിലേക്ക് കടക്കാന്‍ അനുവാദം കൊടുക്കലായിരിക്കും. മറ്റു ചിലര്‍ അത്തരമൊരു അടുപ്പത്തിനായി കൊതിക്കുന്നവരും പങ്കുവയ്ക്കാന്‍ കഴിയുന്ന ഒരു സുഹൃത്തിനെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നവരും ആയിരിക്കും. എന്തായിരുന്നാലും ശ്രമം നാം ഉപേക്ഷിക്കരുത്.

ടീമംഗങ്ങള്‍ കുടെയുള്ളതാണ് കളിക്കളത്തിലായാലും ജീവിതത്തിലായാലും ഉയര്‍ന്നുവരുന്ന വലിയ പോരാട്ടങ്ങളെ നേരിടുവാനുള്ള മികച്ച തന്ത്രം എന്ന കാര്യത്തില്‍ ശലോമോനും ബാസ്‌കറ്റ് ബോള്‍ കോച്ചുകളും ഏകാഭിപ്രായക്കാരാണ്. കര്‍ത്താവേ, ഞങ്ങളെ പ്രോത്സാഹിപ്പിക്കുവാനും പിന്തുണയ്ക്കുവാനും ഞങ്ങളുടെ ജീവിതത്തില്‍ അങ്ങ് ആളുകളെ വെച്ചിരിക്കുന്നതിന് നന്ദി.

സമാധാനം നിറഞ്ഞ ഹൃദയങ്ങള്‍

പ്രൊഫഷണല്‍ അത്‌ലറ്റ് എന്ന നിലയില്‍ നാല്‍പ്പത്തിയഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും ജെറി ക്രാമറിനെ സ്‌പോട്ട്‌സിന്റെ ഹാള്‍ ഓഫ് ഫെയ്മില്‍ (ഏറ്റവും ഉയര്‍ന്ന അംഗീകാരം) പ്രതിഷ്ഠിച്ചില്ല. മറ്റനേക അംഗീകാരങ്ങളും നേട്ടങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നെങ്കിലും ഇതില്‍ അദ്ദേഹത്തെ അവഗണിച്ചു. ഈ അംഗീകാരത്തിനായി പത്തു പ്രാവശ്യം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടും ഒരിക്കലും അംഗീകരിക്കപ്പെട്ടില്ല. നിരവധി പ്രാവശ്യം തന്റെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റിട്ടും ക്രാമര്‍ അക്ഷോഭ്യനായിരുന്നു. അദ്ദേഹം പറഞ്ഞു, 'നാഷണല്‍ ഫുട്‌ബോള്‍ ലീഗ്' എനിക്ക് 100 സമ്മാനങ്ങള്‍ എന്റെ ജീവിതകാലത്തു നല്‍കിയതായിട്ടാണ് എനിക്കനുഭവപ്പെടുന്നത്. എനിക്ക് കിട്ടാത്ത ഒന്നിനെച്ചൊല്ലി അസ്വസ്ഥനാകയോ കോപിക്കയോ ചെയ്യുന്നത് ഭോഷത്തമാണ്.'

മറ്റു കളിക്കാരെ ആദരിക്കുന്നതിനായി തനിക്കര്‍ഹമായ ആദരവ് നിരവധി തവണ നിഷേധിക്കപ്പെടുമ്പോള്‍ മറ്റുള്ളവര്‍ കൈപ്പുള്ളവരായി തീരുന്ന സ്ഥാനത്ത്, ക്രാമര്‍ അത് ചെയ്തില്ല. അദ്ദേഹത്തിന്റെ മനോഭാവം, 'അസ്ഥികളെ ദ്രവിപ്പിക്കുന്ന' (സദൃ. 14:30) അസൂയയുടെ തിന്നുകളയുന്ന സ്വഭാവത്തിനെതിരെ നമ്മുടെ ഹൃദയങ്ങളെ എങ്ങനെ സംരക്ഷിക്കാം എന്നു പഠിപ്പിക്കുന്നു. നമുക്കില്ലാത്തവയെക്കുറിച്ചു നാം ചിന്തിക്കുമ്പോള്‍ - നമുക്കുള്ള അനേക കാര്യങ്ങളെ തിരിച്ചറിയുന്നതില്‍ പരാജയപ്പെടുകയും ചെയ്യുമ്പോള്‍ - ദൈവിക സമാധാനം നമുക്ക് നഷ്ടപ്പെടുന്നു.

പതിനൊന്നാമത്തെ നാമനിര്‍ദ്ദേശത്തിനുശേഷം ഒടുവില്‍ 2018 ഫെബ്രുവരിയില്‍ ജെറി ക്രാമര്‍ 'എന്‍ എഫ് എല്‍' ഹാള്‍ ഓഫ് ഫെയ്മില്‍ ഉള്‍പ്പെടുത്തപ്പെട്ടു. അദ്ദേഹത്തിനു സാധിച്ചതുപോലെ ഒരുപക്ഷേ നമ്മുടെ ഭൗമിക ആഗ്രഹങ്ങളെല്ലാം സാധിച്ചെന്നു വരികയില്ല. എങ്കിലും, ദൈവം സമൃദ്ധിയായി നമ്മുടെമേല്‍ ചൊരിഞ്ഞ അനേക നന്മകളില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ 'സമാധാന ഹൃദയം' ഉള്ളവരായിരിക്കാന്‍ നമുക്ക് കഴിയും. നാം ആഗ്രഹിച്ചിട്ടും ലഭിക്കാതിരുന്ന കാര്യങ്ങള്‍ ഉണ്ടായേക്കാം. എങ്കിലും അവന്‍ നമ്മുടെ ജീവിതങ്ങളില്‍ നല്‍കുന്ന ജീവ-ദായക സമാധാനം എപ്പോഴും ആസ്വദിക്കാന്‍ നമുക്ക് കഴിയും.

ആയാസകരമായ ഇടങ്ങളിലെ ആനന്ദം

അവൾക്ക് എന്‍റെ ഫോൺ കോൾ എടുക്കാൻ കഴിയാതിരുന്നപ്പോഴൊക്കെ, എന്‍റെ സുഹൃത്തിന്‍റെ ശബ്ദസന്ദേശ റെക്കോർഡിംഗ്, അവൾക്ക് ഒരു സന്ദേശം അയക്കാൻ എന്നെ ക്ഷണിച്ചു. ആ റെക്കോർഡിംഗ് സസന്തോഷം അവസാനിപ്പിച്ചത്, “ഇത് ഒരു മഹത്തായ ദിവസം ആയിരിക്കട്ടെ“ എന്നു പറഞ്ഞാണ്. ഞാൻ അവളുടെ വാക്കുകളെ വീണ്ടും ചിന്തിച്ചപ്പോൾ, എനിക്ക് വന്ന ബോധ്യം ഇതായിരുന്നു, ഓരോ ദിവസവും മഹത്താക്കുകയെന്നത് നമ്മുടെ അധികാരത്തിൽ അല്ല – ചില സാഹചര്യങ്ങൾ വാസ്തവമായും വിനാശകരമാണ്. എന്നാൽ കുറച്ചുകൂടി സൂക്ഷിച്ചുനോക്കിയാൽ, കാര്യങ്ങൾ നല്ലതായോ മോശമായോ സംഭവിച്ചാലും, എന്‍റെ ദിവസത്തിൽ ചിലത്  ആശ്വാസകരവും മനോഹരവും ആയി വെളിപ്പെട്ടുവരുന്നു. 

ഹബക്കുക്ക് എളുപ്പമുള്ള സാഹചര്യങ്ങളല്ല അനുഭവിച്ചത്. ഒരു പ്രവാചകൻ എന്ന നിലയ്ക്ക്, ദൈവം തന്നെ കാണിച്ചത്, ദൈവജനത്തിന്‍റെ ആശ്രയമായിരുന്ന വിളവുകളോ കന്നുകാലികളോ, വരുന്ന ദിവസങ്ങളിൽ ഫലദായകമായിരിക്കുകയില്ല (3:17). വരുവാനിരിക്കുന്ന കഷ്ടതകൾ സഹിച്ചുനിൽക്കുവാൻ ശുഭാപ്തി വിശ്വാസത്തേക്കാൾ കൂടുതൽ കാര്യങ്ങൾ ആവശ്യമായ് വരും. ഒരു ജനവിഭാഗം എന്ന നിലയിൽ ഇസ്രായേൽ വളരെ തീവ്രമായ ദാരിദ്ര്യത്തിൽ ആയിത്തീരും. ഹബക്കുക്കിന് ഹൃദയമിടിപ്പ് വർദ്ധിക്കുക, അധരം വിറയ്ക്കുക, പാദങ്ങൾ ഇടറുക തുടങ്ങിയ അനുഭവങ്ങൾ ഉണ്ടായി (വാക്യം 16).

ഇതിനെല്ലാം പകരമായ്, ഹബക്കുക് പറയുന്നത്, "യഹോവയിൽ സന്തോഷിക്കുകയും" "ആനന്ദിക്കുകയും" ചെയ്യുക എന്നാണ് (വാക്യം 18). ദുഷ്കരമായ ഇടങ്ങളിൽ നടക്കുവാൻ ശക്തി പകരുന്നവനായ ദൈവത്തിലെ തന്‍റെ പ്രത്യാശ, അവൻ പ്രഖ്യാപിച്ചു (വാക്യം 19).

ചിലപ്പോഴൊക്കെ നാം ആഴത്തിലുള്ള വേദനയുടെയും ക്ലേശങ്ങളുടെയും കാലഘട്ടത്തിലൂടെ കടന്നു പോകുന്നു. നമുക്ക് നഷ്ടമായതോ, അല്ലെങ്കിൽ ആവശ്യമായിരുന്നതും എന്നാൽ ലഭിക്കാത്തതുമായ കാര്യമായിരുന്നാലും, സ്നേഹവാനായ ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ, നാം ഹബക്കൂക്കിനെപ്പോലെ ആഹ്ലാദിക്കുക. നമുക്കിനി മറ്റൊന്നും ഇല്ലായെന്നു തോന്നിയിരുന്നാലും, അവൻ ഒരിക്കലും നമ്മെ പരാജയപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ഇല്ല (എബ്രായർ 13:5). "ദുഃഖിക്കുന്നവർക്കുവേണ്ടി കരുതുന്നവനാണ്," നമ്മുടെ ആനന്ദത്തിന്‍റെ കാരണം (യെശയ്യാവ് 61:3).

 

നിക്ഷേപത്തിലെ ആദായം

1995 ൽ അമേരിക്കയിലെ സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപകർ ഏറ്റവും ഉയർന്ന വരുമാനം നേടി – ഡോളറിൽ, ശരാശരി 37.6 ശതമാനം  വരുമാനം നേടി. പിന്നീട്, 2008 ൽ നിക്ഷേപകർക്ക് ഏതാണ്ട് അതേ അളവിൽ നഷ്ടം ഉണ്ടായി: 37.0 ശതമാനം കുറവ്. ചില വർഷങ്ങൾക്കിടയിൽ ലഭിച്ച വ്യത്യസ്തമായ ആദായം, ഓഹരി വിപണികളിൽ പണം നിക്ഷേപിച്ചവരെ-ചിലപ്പോൾ ഭയത്തോടെ-അവരുടെ നിക്ഷേപത്തിന് എന്തു സംഭവിക്കും എന്ന് അതിശയിപ്പിക്കുന്നതിനു കാരണമായി.

തങ്ങളുടെ ജീവിതം യേശുവിൽ നിക്ഷേപിച്ചാൽ, അവിശ്വസനീയമാംവിധം ആദായം  ലഭിക്കുമെന്ന്, യേശു തന്‍റെ അനുയായികൾക്ക് ഉറപ്പു നൽകി. അവർ "അവനെ പിന്തുടരുന്ന തിനായി സകലതും ഉപേക്ഷിച്ചു" - തങ്ങളുടെ ജീവിതങ്ങൾ തന്നെ നിക്ഷേപമാക്കുവാൻ, അവർ അവരുടെ ഭവനങ്ങളും തൊഴിലും പദവിയും കുടുംബങ്ങളും എല്ലാം ഉപേക്ഷിച്ചു (വാക്യം 28). എന്നാൽ, തന്‍റെ മേൽ ഉണ്ടായിരുന്ന ലൗകിക വസ്തുക്കളുടെ പ്രഭാവം മൂലം പ്രയാസം അനുഭവിച്ച ഒരു ധനവാനെ കണ്ടുകഴിഞ്ഞപ്പോൾ, തങ്ങളുടെ നിക്ഷേപത്തിൽ നിന്ന് ആദായം ലഭിക്കാതെ വരുമോയെന്ന് അവർ ആശങ്ക പ്രകടിപ്പിച്ചു. അതിന് യേശുവിന്‍റെ മറുപടി ഇങ്ങനെയായിരുന്നു, എന്നിരുന്നാലും, തനിക്കുവേണ്ടി ത്യാഗം സഹിക്കുവാൻ മനസ്സൊരുക്കമുള്ള ആർക്കും "ഈ കാലത്തിൽ സകലതും നൂറുമടങ്ങു ലഭിക്കും... വരുവാനുള്ള കാലത്തിൽ അവൻ നിത്യജീവനെയും അവകാശമാക്കും." (വാക്യം 30). ഏതൊരു ഓഹരി വിപണിയ്ക്കും  താരതമ്യം ചെയ്യുവാൻ കഴിയുന്നതിലും എത്രയോ മെച്ചപ്പെട്ട പ്രതിഫലമാണ് ഇത്.

ദൈവം നൽകുന്നത് സമാനതകളില്ലാത്ത ഒരു ഉറപ്പായതിനാൽ, നമ്മുടെ ആത്മീക നിക്ഷേപത്തിന്‍റെ "പലിശ നിരക്കിനെ" സംബന്ധിച്ച്, നാം  ഉത്കണ്ഠപ്പെടേണ്ടതില്ല. പണം കൊണ്ട്, നമ്മുടെ നിക്ഷേപത്തിൽ നിന്ന് പരമാവധി സാമ്പത്തിക ലാഭം കൊയ്യുകയെന്നതാണ് നമ്മുടെ ലക്ഷ്യം. എന്നാൽ ദൈവത്തോടുള്ള ബന്ധത്തിൽ, നമ്മുടെ ആദായം ഡോളറിലോ, രൂപയിലോ അല്ല, പ്രത്യുത, അവനെ ഇപ്പോഴും എപ്പോഴും അറിയുന്നതിലൂടെ ലഭ്യമാകുന്ന സന്തോഷത്തിലൂടെയും – ആ സന്തോഷം മറ്റുള്ളവരുമായി പങ്കിടുന്നതിലൂടെയും ആണ് അളക്കപ്പെടുന്നത്.

നിശബ്ദ അതിശയം

എന്‍റെ ജീവിതം പലപ്പോഴും ഉന്മത്തവും ഊര്‍ജ്ജസ്വലവും ആയി അനുഭവപ്പെടുന്നു. ഞാൻ ഒരു ഉത്തരവാദിത്തത്തിൽ നിന്നും അടുത്തതിലേയ്ക്കും, തിരികെ ഫോൺ വിളിച്ചു, എന്‍റെ മടക്കയാത്രയിൽ ചെയ്യേണ്ടതായ കാര്യങ്ങളുടെ അനന്തമായ പട്ടികയിലെ കാര്യങ്ങൾ പരിശോധിച്ചും പോരുന്നു. ഒരു ഞായറാഴ്ച,  തീർത്തും ക്ഷീണിതയായ ഞാൻ   വീടിന്‍റെ പിന്നിലെ തൂക്കുമഞ്ചത്തിലേയ്ക്കു കുഴഞ്ഞു വീണു. എന്‍റെ ഫോണും മക്കളും, ഭർത്താവുമെല്ലാം വീടിന്‍റെ ഉള്ളിൽ ആയിരുന്നു. ചിലനിമിഷങ്ങൾ ഇരിക്കുവാൻ ഞാൻ ആദ്യം തീരുമാനിച്ചു, പക്ഷേ ശ്രദ്ധയകറ്റാനാകാത്ത ശാന്തതയിൽ കൂടുതൽ നേരം അവിടെ ചുറ്റികറങ്ങുവാൻ എന്നെ ക്ഷണിച്ച, ചില കാര്യങ്ങൾ ഞാൻ നിരീക്ഷിക്കുവാനാരംഭിച്ചു. തൂക്കുമഞ്ചത്തിന്‍റെ കര്‍ക്കശധ്വനി സാവധാനം ആടുന്നതും, കര്‍പ്പൂരവള്ളിയിലെ തേനീച്ചയുടെ മൂളൽ ശബ്ദം, ഒരു പറവയുടെ ചിറകടി ശബ്ദം എന്നിവ ഞാൻ കേട്ടു. ആകാശം നല്ല പ്രകാശിതമായ നീല നിറത്തിലും കാറ്റടിച്ചു നീങ്ങുന്ന മേഘങ്ങളും കണ്ടു.

ദൈവം ഉണ്ടാക്കിയ എല്ലാറ്റിനെയും കണ്ടതിന്‍റെ പ്രതികരണം എന്നോണം ഞാൻ കണ്ണുനീർ വാർത്തു. എന്‍റെ കാഴ്ചയെത്തുന്നതും കേൾക്കുവാൻ കഴിയുന്നതുമായ ദൂരത്തിലും ഉണ്ടായിരുന്ന അതിശയകരമായ പലതും കാണുവാൻ, ഞാൻ കുറേനേരം മന്ദഗതിയിലായിരുന്നപ്പോൾ, ദൈവത്തിന്‍റെ സൃഷ്ടിപരമായ ശക്തിയോടുള്ള നന്ദിസൂചകമായി ആരാധനയ്ക്ക് ഞാൻ പ്രേരിതനായി. സങ്കീർത്തനം 104- ന്‍റെ എഴുത്തുകാരനും സമാനമായ വിധത്തിൽ ദൈവത്തിന്‍റെ കരവിരുതിനാൽ താഴ്മയുള്ളവനായ് രേഖപ്പെടുത്തി, "ഭൂമിക്കു തന്‍റെ കൈകളുടെ ഫലത്താൽ തൃപ്തി വരുന്നു" (വാക്യം 13 ).

ഒരു ധൃതഗതിയിലുള്ള ജീവിതമദ്ധ്യേ, ഒരു ശാന്തമായ നിമിഷത്തിന് നമ്മെ ദൈവീകസൃഷ്ടിപരമായ കഴിവിനെക്കുറിച്ച് ഓർമ്മിപ്പിക്കുവാൻ സാധിക്കും! തന്‍റെ ശക്തിയുടെയും ആർദ്രതയുടെയും തെളിവിനാൽ അവൻ നമ്മെ ചുറ്റിയിരിക്കുന്നു. അവൻ ഉന്നത പർവ്വതങ്ങളെയും പക്ഷികൾക്കായ് വൃക്ഷചില്ലകളും ഉണ്ടാക്കി. "ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു" (വാക്യം 24).

പുനഃസ്ഥാപിച്ചു

മോർമൊൺ ചീവീടുകളുടെ 2003-ലെ ഉപദ്രവം,  25 ദശലക്ഷം ഡോളറിലധികം മൂല്യമുള്ള ധാന്യവിളകൾ നഷ്ടപ്പെടുവാൻ കാരണമായിത്തീർന്നു. ആളുകൾക്ക് ചീവീടിനെ ചവിട്ടാതെ ഒരു ചുവടു പോലും മുമ്പോട്ടു പോകുന്നത് അസാദ്ധ്യമാകും വിധം എണ്ണത്തിൽ വളരെ പെരുകിയാണ് ചീവീടുകൾ കടന്നു വന്നത്. ഉട്ടാ മുൻഗാമികളുടെ ധാന്യവിളകളെ 1848 ൽ ആക്രമിച്ച, വെട്ടുക്കിളിക്കു സമാനമായ ഈ ചീവീടുകൾക്ക് രണ്ടോ മൂന്നോ ഇഞ്ച് നീളം മാത്രമാണ് ഉള്ളതെങ്കിലും, തങ്ങളുടെ ജീവകാലത്തിനുള്ളിൽ അമ്പരപ്പിക്കും വിധം 38 പൌണ്ട് സസ്യപദാർത്ഥങ്ങൾ തിന്നു തീർക്കുവാൻ സാധിക്കും. കർഷകരുടെ ഉപജീവനമാർഗ്ഗത്തിലും ഒരു സംസ്ഥാനത്തിന്‍റെയോ അല്ലെങ്കിൽ രാജ്യത്തിന്‍റെയോ സമ്പദ് വ്യവസ്ഥയിലും ഈ ബാധയിലൂടെ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ വിനാശകരമായിരിക്കും.

 യഹൂദാ ജനതയുടെ ഒന്നടങ്കമുള്ള അനുസരണക്കേടിന്‍റെ ഫലമായി ദേശവ്യാപകമായി ഉണ്ടായ, സമാനമായ ഒരു ഷഡ്പദാക്രമണത്തെക്കുറിച്ച് പഴയനിയമപ്രവാചകനായ യോവേൽ വിവരിക്കുന്നുണ്ട്. മുൻ തലമുറകൾ ഒരിക്കലും ദർശിച്ചിട്ടില്ലാത്ത തരത്തിലുള്ള, വെട്ടുക്കിളികളുടെ ആക്രമണം (ചില വേദപണ്ഡിതരുടെ മനസിൽ, ഇത് ആലങ്കാരികമായി ഒരു വിദേശ സൈന്യത്തെ സൂചിപ്പിക്കുന്നു) അദ്ദേഹം മുൻകൂട്ടി പ്രസ്താവിച്ചു (യോവേൽ 1:2). വെട്ടുക്കിളികൾ തങ്ങളുടെ മാർഗ്ഗമദ്ധ്യേയുള്ളതെല്ലാം പാഴാക്കി, ജനങ്ങളെ ക്ഷാമത്തിലേക്കും ദാരിദ്ര്യത്തിലേക്കും നയിക്കുമായിരുന്നു. എന്നിരുന്നാലും, ജനം തങ്ങളുടെ പാപവഴികളെ ഉപേക്ഷിച്ച് പാപക്ഷമയ്ക്കായി അപേക്ഷിക്കുകയാണെങ്കിൽ, “വെട്ടുക്കിളി തിന്നുകളഞ്ഞ സംവത്സരങ്ങൾക്കു പകരമായുള്ളത്” യഹോവ അവർക്കു നൽകും, എന്ന് യോവേൽ പറയുന്നു (2:25).

 യഹൂദായുടെ പാഠത്തിൽനിന്ന് നമുക്കും പഠിക്കുവാൻ കഴിയും: ദൈവം നമുക്കുവേണ്ടി കരുതിവെച്ചിരിക്കുന്ന, ഫലപുഷ്ടിയുള്ളതും സുഗന്ധമുള്ളതുമായ ജീവിതത്തെ, ഷഡ്പദസമാനമായ നമ്മുടെ പിഴവുകൾ കാർന്നു തിന്നുന്നു. നാം ദൈവത്തിലേയ്ക്കു തിരിയുകയും, നമ്മുടെ മുൻഇഷ്ടങ്ങളെ മാറ്റിവെയ്ക്കുകയും ചെയ്യുമ്പോൾ, അവൻ നമ്മുടെ നിന്ദയെ അകറ്റി, ക്രിസ്തുവിൽ സമൃദ്ധമായ ഒരു ജീവിതം പുനഃസ്ഥാപിക്കുമെന്ന്, വാഗ്ദത്തം ചെയ്തിരിക്കുന്നു.

കണ്ണുകൾ മുറുകഅടഞ്ഞിരിയക്കുന്നു

തനിയ്ക്കറിയാമായിരുന്നു അത് ചെയ്യാൻ പാടില്ലാത്തതാണെന്ന്. അവൻ അത് തെറ്റാണെന്നു അറിഞ്ഞിരുന്നുവെന്ന് എനിയ്ക്ക് വ്യക്തമായി കാണാമായിരുന്നു. തന്റെ മുഖത്ത് മുഴുവൻ അത് ആലേഖനം ചെയ്തിരുന്നു! ഞാൻ തന്റെ തെറ്റായുള്ള ചെയ്തികൾ സംബന്ധിച്ച് സംസാരിയ്ക്കുവാൻ ഇരുന്നപ്പോൾ, എന്റെ അനന്തിരവൻ പെട്ടെന്ന് തന്റെ കണ്ണുകൾ തിരുമ്മി അടച്ചു. അവിടെ അവൻ ഇരുന്നു ചിന്തിച്ചു – മൂന്നുവയസ്സുകാരന്റെ യുക്തി-അവനു എന്നെ കാണ്മാൻ സാധിക്കുന്നില്ലെങ്കിൽ, എനിയ്ക്ക് അവനെയും കാണ്മാൻ സാധിക്കുകയില്ല. എനിയ്ക്ക് താൻ അദൃശ്യനായിരുന്നുവെങ്കിൽ, തനിയ്ക്ക് സംഭാഷണവും (നേരിടേണ്ടുന്ന പരിണിതഫലങ്ങളും) ഒഴിവാക്കാമായിരുന്നുവെന്ന് അവൻ പ്രതീക്ഷിച്ചു.

 

ആ അവസരത്തിൽ തന്നെ കാണ്മാൻ സാധ്യമായതുകൊണ്ട് ഞാൻ അതീവ സന്തുഷ്ടനാകുന്നു. എനിയ്ക്ക് തന്റെ പ്രവൃത്തികളുടെ പിഴകൾക്ക് മാപ്പുകൊടുക്കുവാൻ സാധിയ്ക്കാതെയിരുന്നപ്പോൾ, ഞങ്ങൾക്ക് അതിനെപ്പറ്റി സംസാരിയ്ക്കേണ്ടത് ആവശ്യമായിരുന്നു, എന്നാൽ എനിയ്ക്ക് ഇതിനിടയിൽ മറ്റെന്തെങ്കിലും ഞങ്ങളുടെയിടയിൽ വരുന്നതും ഇഷ്ടമായിരുന്നില്ല. എനിയ്ക്ക് താൻ എന്റെ മുഖത്തേയ്ക്ക് നല്ലതുപോലെ നോക്കണമെന്നും ഞാൻ എത്രമാത്രം തന്നെ സ്നേഹിക്കുന്നുവെന്നും തന്റെ പിഴകളെ മാപ്പാക്കുവാനായി ആകാംക്ഷയോടെയിരിക്കുന്നുവെന്നും താൻ കാണണമെന്നാഗ്രഹിക്കുന്നു! ആ സമയത്ത്, ആദാമും ഹവ്വായും ഏദൻ തോട്ടത്തിൽ ദൈവവുമായുള്ള ബന്ധം വിച്ഛേദിച്ചപ്പോൾ ദൈവത്തിന് ഉണ്ടായ അനുഭവം എന്റെ മനോമുകുരത്തിൽ മങ്ങിക്കത്തി. തങ്ങളുടെ പാതകം മനസ്സിലാക്കിയിട്ട്, ഞാൻ എന്റെ അനന്തിരവനെ കണ്ടത് പോലെ അവരെ വ്യക്തമായി “കാണുന്ന” ദൈവത്തിൽനിന്ന് അവർ ഒളിക്കുവാൻ ശ്രമിച്ചു (ഉല്പപത്തി 3:10).

 

നാം ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കുമ്പോൾ, നാം പലപ്പോഴും പരിണിതഫലങ്ങളെ ഒഴിവാക്കുവാൻ ആഗ്രഹിക്കുന്നു. നാം അതിൽനിന്നും ഓടിമാറും, അതിനെ മറെയ്ക്കും, അല്ലെങ്കിൽ സത്യത്തിന് നേരെ നമ്മുടെ കണ്ണുകൾ അടയ്ക്കും. ദൈവം നമ്മെ തന്റെ നീതിയുടെ വ്യവസ്ഥയ്ക്ക് ഉത്തരവാദിയാക്കി വയ്ക്കുമ്പോൾ, താൻ നമ്മെ കാണുകയും അന്വേഷിക്കുകയും ചെയ്യുന്നു! എന്തുകൊണ്ടെന്നാൽ അവിടുന്നു നമ്മെ സ്നേഹിക്കുകയും യേശു ക്രിസ്തുവിലൂടെയുള്ള ക്ഷമയും വാഗ്ദാനം ചെയ്യുന്നു.

സമൃദ്ധിയിലോ കഷ്ടതയിലോ

ആന്‍ വോസ്കാമ്പിന്‍റെ ആയിരം നന്മകള്‍ എന്ന ഗ്രന്ഥം, ദൈവം അവര്‍ക്കുവേണ്ടി ചെയ്ത നന്മകള്‍ ഓരോ ദിവസവും തങ്ങളുടെ ജീവിതത്തില്‍ അന്വേഷിക്കുവാന്‍ വായനക്കാരെ പ്രോത്സാഹിപ്പിക്കുന്നു. അതില്‍, അടുക്കള സിങ്കിലെ വര്‍ണ്ണക്കുമിളകള്‍ മുതല്‍ തന്നെപ്പോലെയുള്ള പാപികള്‍ക്കു നല്‍കിയ രക്ഷവരെ, ഓരോ ദിവസവും ദൈവം അവള്‍ക്കുവേണ്ടി (നമുക്കുവേണ്ടിയും) നല്‍കിയ ചെറുതും വലുതുമായ ദാനങ്ങള്‍ രേഖപ്പെടുത്തുന്നു. ജീവിതത്തിന്‍റെ ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിലും ദൈവത്തെ കാണുന്നതിനുള്ള താക്കോലാണ് കൃതജ്ഞത എന്ന് അവള്‍ പറയുന്നു.

അത്തരം "പ്രയാസപ്പെടുത്തുന്ന" നിമിഷങ്ങളുള്ള ജീവിതത്തിന്‍റെ പേരില്‍ പ്രസിദ്ധനാണ് ഇയ്യോബ്. തീര്‍ച്ചയായും അവന്‍റെ നഷ്ടങ്ങള്‍ ആഴമേറിയതും അനേകവുമായിരുന്നു. തന്‍റെ മൃഗസമ്പത്തു മുഴുവന്‍ നഷ്ടപ്പെട്ട് നിമിഷങ്ങള്‍ക്കകം തന്‍റെ പത്ത് മക്കളും ഒരുമിച്ചു മരിച്ച വാര്‍ത്തയാണവന്‍ കേട്ടത്. ഇയ്യോബിന്‍റെ ആഴമേറിയ ദുഃഖം അവന്‍റെ പ്രതികരണത്തില്‍ തെളിഞ്ഞു കാണാം: അവന്‍ തന്‍റെ വസ്ത്രം കീറി തല ചിരച്ചു (1:20). ആ വേദനാനിര്‍ഭരമായ നിമിഷങ്ങളിലെ അവന്‍റെ വാക്കുകള്‍, ഇയ്യോബ് കൃതജ്ഞത പരിശീലിച്ചിരുന്നു എന്നു ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചു, കാരണം തനിക്കു നഷ്ടപ്പെട്ട സകലവും ദൈവം തനിക്കു തന്നതായിരുന്നു എന്നവന്‍ സമ്മതിച്ചു (വാ. 21). അത്തരം തളര്‍ത്തിക്കളയുന്ന ദുഃഖത്തിന്‍റെ നടുവില്‍ അല്ലാതെ അവനെങ്ങനെ ആരാധിക്കാന്‍ കഴിയും?

ദിനംതോറുമുള്ള നന്ദികരേറ്റലിന്‍റെ പരിശീലനം നഷ്ടത്തിന്‍റെ വേളയില്‍ നാം അനുഭവിക്കുന്ന വേദനയുടെ തീവ്രത കുറയ്ക്കുകയില്ല. പുസ്തകത്തിന്‍റെ പിന്നീടുള്ള ഭാഗത്തു വിശദീകരിക്കുന്നതുപോലെ ഇയ്യോബ് തന്‍റെ സങ്കടത്തില്‍ ചോദ്യം ചെയ്യുകയും മല്ലിടുകയും ചെയ്യുന്നുണ്ട്. എങ്കിലും നമ്മോടുള്ള ദൈവത്തിന്‍റെ നന്മകളെ അംഗീകരിക്കുന്നത്-ഏറ്റവും ചെറിയ കാര്യങ്ങളില്‍ പോലും-നമ്മുടെ ഭൗമിക ജീവിതത്തിലെ അന്ധകാര പൂര്‍ണ്ണമായ നിമിഷങ്ങളിലും നമ്മുടെ സര്‍വ്വശക്തനായ ദൈവത്തിന്‍റെ മുമ്പില്‍ ആരാധനയോടെ മുട്ടു മടക്കുവാന്‍ നമ്മെ തയ്യാറാക്കും.

ഒരു കൈത്താങ്ങ്

ഞങ്ങളുടെ ഐഡാഹോയിലെ ശൈത്യകാലത്ത് വീടിനു പുറകിലുള്ള ഐസ് സ്കേറ്റിംഗിന്‍റെ ആഹ്ലാദം എന്‍റെ മക്കള്‍ ആസ്വദിക്കാറുണ്ട്. അവര്‍ കൊച്ചുകുട്ടികളായിരിക്കുമ്പോള്‍ സ്കേറ്റ് ചെയ്യാന്‍ പഠിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. തണുത്തുറഞ്ഞ മഞ്ഞു പ്രതലത്തില്‍ കാലെടുത്തു വയ്ക്കാന്‍ അവരെ സമ്മതിപ്പിക്കുന്നത് ബുദ്ധിമുട്ടായിരുന്നു, കാരണം വീഴ്ചയുടെ വേദന അവര്‍ക്കറിയാമായിരുന്നു. ഓരോ തവണയും അവരുടെ കാല്‍ വഴുതുമ്പോള്‍, ഞാനോ എന്‍റെ ഭര്‍ത്താവോ കൈനീട്ടി അവരെ എഴുന്നേല്പിച്ച് നേരെ നിര്‍ത്തും.

നാം വീഴുമ്പോള്‍ നമ്മെ എഴുന്നേല്പിക്കാന്‍ ഒരാളുള്ളത് സഭാപ്രസംഗിയില്‍ പരാമര്‍ശിക്കുന്ന സഹായ ഹസ്തമെന്ന ദാനമാണ്. മറ്റൊരാളോടൊപ്പം ജോലി ചെയ്യുന്നത് നമ്മുടെ ജോലിയെ മധുരതരവും കൂടുതല്‍ ഫലപ്രദവുമാക്കും (4:9). ഒരു സ്നേഹിതന്‍ നമ്മുടെ ജീവിതത്തില്‍ കൂടുതല്‍ സന്തോഷം കൊണ്ടുവരും.  നാം വെല്ലുവിളികളെ നേരിടുമ്പോള്‍, പ്രായോഗികവും വൈകാരികവുമായ പിന്തുണയോടെ ഒരാള്‍ ചാരത്തുള്ളത് സഹായകരമാണ്. നമുക്ക് ശക്തിയും ഉദ്ദേശ്യവും ആശ്വാസവും നല്‍കാന്‍ ഈ ബന്ധങ്ങള്‍ക്കു കഴിയും.

ജീവിത വൈഷമ്യങ്ങളുടെ കടുപ്പമേറിയ മഞ്ഞുപ്രതലത്തില്‍ നാം വീഴുമ്പോള്‍, ഒരു സഹായ ഹസ്തം സമീപത്തുണ്ടോ? എങ്കില്‍ അതു ദൈവത്തില്‍ നിന്നുള്ളതാകും. അല്ലെങ്കില്‍ ഒരുവനു സ്നേഹിതനെ ആവശ്യമുണ്ടെങ്കില്‍, അവരെ താങ്ങുന്നതിനുള്ള ദൈവത്തിന്‍റെ ഉത്തരമാകാന്‍ നമുക്കു കഴിയുമോ? ഒരു കൂട്ടാളി ആകുന്നതിലൂടെ നമുക്ക് ഒന്നു കണ്ടെത്താന്‍ കഴിയും. നമ്മുടെ കാലുകളിലേക്ക് നമ്മെ ഉയര്‍ത്തി നിര്‍ത്താന്‍ സമീപത്താരും ഇല്ലെന്നു തോന്നിയാലും ദൈവം നമ്മുടെ ഏറ്റവും അടുത്ത സഹായമാണ് എന്ന അറിവില്‍ ആശ്വാസം കണ്ടെത്താന്‍ നമുക്കു കഴിയും (സങ്കീര്‍ത്തനം 46:1). അവനിലേക്കു നാം കരമുയര്‍ത്തുമ്പോള്‍, തന്‍റെ ഉറപ്പുള്ള കരത്താല്‍ നമ്മെ നേരെ നിര്‍ത്താന്‍ അവന്‍ തയ്യാറാണ്.

നമുക്കുള്ളത്

ഒരുത്തനു മനസ്സൊരുക്കം ഉണ്ടെങ്കിൽ പ്രാപ്തിയില്ലാത്തതുപോലെയല്ല പ്രാപ്തിയുള്ളതുപോലെ കൊടുത്താൽ അവനു ദൈവപ്രസാദം ലഭിക്കും. 2 കൊരിന്ത്യർ 8:12

എന്റെ സ്നേഹിതയ്ക്ക് ഒരു ഉത്സവ ആഘോഷത്തിൻ തന്റെ കുടുംബത്തെയും സ്നേഹിതരെയും തന്റെ വീട്ടിലേക്കു ക്ഷണിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. ഓരോ അതിഥിക്കും കടന്നുപോകാനും ഭക്ഷണത്തിനുള്ളത് നല്കിക്കൊണ്ട് ചെലവിന്റെ ഓരോ ഭാഗം വഹിക്കാനും ആഗ്രഹമുണ്ടായിരുന്നു. ചിലർ ബ്രഡ് കൊണ്ടുവന്നു, ചിലർ സാലഡ്, ചിലർ ഒരു കറി. എങ്കിലും ഒരു അതിഥി സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു. താൻ സ്നേഹിക്കുന്നവരോടൊപ്പം സായംകാലം ചിലവഴിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഏതെങ്കിലും ആഹാരം വാങ്ങാനുള്ള പണം അവള്ക്കില്ലായിരുന്നു. അതുകൊണ്ട് പകരമായി ആതിഥേയയുടെ വീട് വൃത്തിയാക്കാൻ അവൾ തയ്യാറായി.

കൈയിൽ ഒന്നുമില്ലാതെ വന്നാലും അവളെ സ്വാഗതം ചെയ്യുമായിരുന്നു. എങ്കിലും തനിക്കു എന്തു നൽകാൻ കഴിയും – തന്റെ വൈദഗ്ധ്യവും സമയവും – എന്നവൾ ചിന്തിക്കുകയും അവ മുഴുഹൃദയത്തോടെ കൂട്ടായ്മയിലേക്ക് കൊണ്ടുവരികയും ചെയ്തു. അതാണ് 2 കൊരിന്ത്യർ 8 ന്റെ ആശയം എന്നു ഞാൻ ചിന്തിക്കുന്നു. ചില സഹ വിശ്വാസികളെ സഹായിക്കാൻ കൊരിന്ത്യർക്ക് ആഗ്രഹം ഉണ്ടായിരുന്നു. അതിൽ മുന്നോട്ടു പോകാൻ  അവൻ അവരെ ഉത്സാഹിപ്പിച്ചു. കൊടുക്കനുള്ള അവരുടെ പ്രേരണയാണ് ഏതു വലിപ്പത്തിലും ഏതു തുകയിലും ഉള്ള സഹായത്തെ അംഗീകാരയോഗ്യമാക്കുന്നത് എന്നു പറഞ്ഞുകൊണ്ട് അവരുടെ ആഗ്രഹത്തെയും ഒരുക്കത്തെയും അവന് പ്രശംസിക്കുന്നു (വാ. 12).

നാം പലപ്പോഴും നാം കൊടുക്കുന്നതിനെ മറ്റുള്ളവരുടേതുമായി തരതമ്യപ്പെടുത്താറുണ്ട്. പ്രത്യേകിച്ചും നാം ആഗ്രഹിക്കുന്നത്രയും കൊടുക്കാൻ നമ്മുടെ സ്രോതസ് അനുവദിക്കാതിരിക്കുമ്പോൾ. എന്നാൽ ദൈവം നമ്മുടെ ദാനത്തെ വ്യത്യസ്ത നിലയിലാണ് കാണുന്നത്. നമുക്കുള്ളത് കൊടുക്കാനുള്ള നമ്മുടെ മനസ്സിനെ ആണ് അവന് സ്നേഹിക്കുന്നത്.