നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് മാര്‍ട്ട് ഡിഹാന്‍

നമ്മുടെ കഥയുടെ ബാക്കി

വാർത്താലേഖകനായ പോൾ ഹാർവി അമേരിക്കൻ റേഡിയോയിലെ പരിചിതമായ ശബ്ദമായി മാറിയിട്ട് ആറ് പതിറ്റാണ്ടിലേറെയായി. ആഴ്‌ചയിൽ ആറു ദിവസവും അദ്ദേഹം വർണ്ണാഭമായ സ്‌ഫുടതയോടെ പറയും, “വാർത്ത എന്താണെന്ന് നിങ്ങൾക്കറിയാം, ഒരു മിനിറ്റിനുള്ളിൽ  നിങ്ങൾ  കഥയുടെ ബാക്കി ഭാഗം കേൾക്കാൻ പോകുന്നു.” ഒരു ചെറിയ പരസ്യത്തിന് ശേഷം, അദ്ദേഹം അറിയപ്പെടുന്ന ഒരാളുടെ അധികം അറിയപ്പെടാത്ത ഒരു കഥ പറയും.  എന്നാൽ വ്യക്തിയുടെ പേരോ മറ്റേതെങ്കിലും പ്രധാന ഘടകമോ അവസാനം വരെ മറച്ചുവെച്ചുകൊണ്ട്, ശ്രോതാക്കളെ സന്തോഷിപ്പിച്ചുകൊണ്ട്, അദ്ദേഹം തന്റെ നാടകീയമായ താൽക്കാലിക വിരാമവും തലക്കെട്ടും പറയും : “ഇപ്പോൾ നിങ്ങൾക്കറിയാം. . . ബാക്കി കഥ."

 

ഭൂതകാലത്തെയും ഭാവിയെയും കുറിച്ചുള്ള അപ്പോസ്തലനായ യോഹന്നാന്റെ ദർശനം സമാനമായ ഒരു വാഗ്ദാനത്തോടെയാണ് വികസിക്കുന്നത്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ കഥ ആരംഭിക്കുന്നത് സങ്കടകരമായ കുറിപ്പിലാണ്. ചരിത്രം എവിടേക്കാണ് പോകുന്നതെന്ന് വിശദീകരിക്കാൻ സ്വർഗത്തിലോ ഭൂമിയിലോ ഉള്ള ഒരു സൃഷ്ടിക്കും കഴിയില്ലെന്ന് കണ്ടപ്പോൾ അദ്ദേഹത്തിന് കരച്ചിൽ നിർത്താൻ കഴിഞ്ഞില്ല (വെളിപാട് 4:1; 5:1-4). അപ്പോൾ അവൻ യഹൂദാ ഗോത്രത്തിലെ സിംഹത്തിൽ പ്രത്യാശ അർപ്പിക്കുന്ന ഒരു ശബ്ദം കേട്ടു” (വാക്യം 5). എന്നാൽ യോഹന്നാൻ നോക്കിയപ്പോൾ, കീഴടക്കുന്ന സിംഹത്തെ കാണുന്നതിനുപകരം, അറുക്കപ്പെട്ടതുപോലെയുള്ള ഒരു കുഞ്ഞാടിനെ കണ്ടു (വാ. 5-6). അസാധാരണമായ ആ കാഴ്ചയിൽ ദൈവത്തിന്റെ സിംഹാസനത്തിന് ചുറ്റും ആഘോഷത്തിന്റെ തിരമാലകളിൽ പൊട്ടിപ്പുറപ്പെട്ടു. മുഴങ്ങികേൾക്കുന്ന മൂന്ന് സ്തുതിഗീതങ്ങളിൽ, ഇരുപത്തിനാല് മൂപ്പൻമാരും എണ്ണമറ്റ മാലാഖമാരും പിന്നീട് ആകാശവും ഭൂമിയും ഒന്നുചേർന്നു (വാ. 8-14).

 

ക്രൂശിക്കപ്പെട്ട ഒരു രക്ഷകൻ എല്ലാ സൃഷ്ടികളുടെയും പ്രത്യാശയും നമ്മുടെ ദൈവത്തിന്റെ മഹത്വവും നമ്മുടെ കഥയുടെ ബാക്കി ഭാഗവുമാകുമെന്ന് ആർക്കാണ് സങ്കൽപ്പിക്കാൻ കഴിയുക.

പിന്നിലേക്കു വായിക്കുക

ഒരു നല്ല കഥയുടെ സസ്‌പെൻസ് ഇഷ്ടപ്പെടുന്നവർക്ക് ഒരു നിഗൂഢ നോവലിന്റെ അവസാന അധ്യായം ആദ്യം വായിക്കുന്നത് ഒരു മോശം ആശയമായി തോന്നാം. എന്നാൽ ചില ആളുകളെ സംബന്ധിച്ച് ഒരു പുസ്തകം എങ്ങനെ അവസാനിക്കുന്നുവെന്ന് അറിയാമെങ്കിൽ അവരതു കൂടുതൽ ഉത്സാഹത്തോടെ വായിക്കുന്നു.

ബൈബിൾ മനസ്സിലാക്കുന്നതിൽ ഈ സമ്പ്രദായം എത്ര പ്രധാനമാണെന്ന് ഗ്രന്ഥകാരൻ റിച്ചാർഡ് ഹെയ്‌സ് റീഡിംഗ് ബാക്ക്‌വേർഡ് എന്ന ഗ്രന്ഥത്തിൽ ചൂണ്ടിക്കാണിക്കുന്നു. തിരുവെഴുത്തുകളുടെ ചുരുളഴിയുന്ന വാക്കുകളും സംഭവങ്ങളും ഭാവിയെ എങ്ങനെ മുൻകൂട്ടി കാണുകയും പരസ്പരം പ്രതിധ്വനിക്കുകയും പരസ്പരം വെളിച്ചം വീശുകയും ചെയ്യുന്നു എന്ന് ചിത്രീകരിക്കുന്നതിലൂടെ, നമ്മുടെ ബൈബിളുകൾ മുന്നോട്ടും പിന്നോട്ടും വായിക്കാനുള്ള കാരണം പ്രൊഫസർ ഹെയ്‌സ് നൽകുന്നു.

യേശു ഉയിർത്തെഴുന്നറ്റതിനു ശേഷം മാത്രമാണ്‌, താൻ മൂന്നു ദിവസം കൊണ്ട് തകർന്ന ആലയം പുനർനിർമിക്കുമെന്ന അവന്റെ അവകാശവാദം ശിഷ്യന്മാർക്ക് മനസ്സിലായതെന്ന് ഹെയ്‌സ് വായനക്കാരെ ഓർമ്മിപ്പിക്കുന്നു. “അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞത്'’’ എന്ന അപ്പൊസ്തലനായ യോഹന്നാൻ നമ്മോടു പറയുന്നു (യോഹന്നാൻ 2:21). അപ്പോൾ മാത്രമാണ് മുമ്പൊരിക്കലും അവർക്കു മനസ്സിലാകാതിരുന്ന പെസഹാ ആഘോഷത്തിന്റെ അർത്ഥം അവർക്കു മനസ്സിലാക്കാൻ കഴിഞ്ഞുള്ളു (മത്തായി 26:17-29 കാണുക). ഒരു പുരാതന രാജാവിന്റെ ദൈവഭവനത്തോടുള്ള അഗാധമായ വികാരങ്ങൾക്ക് യേശു അർത്ഥത്തിന്റെ പൂർണത നൽകിയതെങ്ങനെയെന്ന് ഒരു തിരിഞ്ഞുനോട്ടത്തിലൂടെ മാത്രമേ അവർക്ക് ചിന്തിക്കാനാകൂ (സങ്കീർത്തനം 69:9; യോഹന്നാൻ 2:16-17). ദൈവത്തിന്റെ യഥാർത്ഥ ആലയത്തിന്റെ (യേശു) വെളിച്ചത്തിൽ അവരുടെ തിരുവെഴുത്തുകൾ വീണ്ടും വായിക്കുന്നതിലൂടെ മാത്രമേ യിസ്രായേലിന്റെ മതാചാരങ്ങളും മിശിഹായും പരസ്പരം വെളിച്ചം വീശുന്നതാണെന്ന് ശിഷ്യന്മാർക്കു മനസ്സിലാക്കാൻ കഴിയൂ.

ഇപ്പോൾ, ഇതേ തിരുവെഴുത്തുകൾ പിന്നോട്ടും പിന്നോട്ടും വായിക്കുന്നതിലൂടെ മാത്രമേ, നമുക്ക് ആവശ്യമുള്ളതോ നാം ആഗ്രഹിച്ചതോ ആയ എല്ലാം യേശുവിൽ കാണാൻ കഴിയൂ.

വാക്കുകൾക്ക് അപ്പുറം

തോമസ് അക്വിനാസ് (1225-1274) സഭയുടെ ഏറ്റവും പ്രശസ്തനായ വിശ്വാസ സംരക്ഷകരിൽ ഒരാളായിരുന്നു. എന്നിട്ടും മരിക്കുന്നതിന് മൂന്നു മാസം മുമ്പ്, എന്തോ കാരണത്താൽ അദ്ദേഹം തന്റെ ജീവിതദൗത്യത്തിന്റെ ബൃഹത്തായ പൈതൃകമായ സമ്മ തിയോളജിക്കാ എന്ന ദൈവശാസ്ത്ര ഗ്രന്ഥം പൂർത്തിയാക്കാതെ വിട്ടു. തന്റെ രക്ഷകന്റെ നുറുങ്ങിയ ശരീരത്തെയും ചൊരിയുന്ന രക്തത്തെയും കുറിച്ച് ധ്യാനിച്ചുകൊണ്ടിരിക്കുമ്പോൾ, തനിക്കൊരു ഒരു ദർശനം ഉണ്ടായതായി അക്വിനാസ് അവകാശപ്പെട്ടു. അദ്ദേഹത്തിനു ശബ്ദിക്കാൻ കഴിഞ്ഞില്ലത്രേ. അദ്ദേഹം പറഞ്ഞു, “എനിക്കിനി എഴുതാൻ കഴിയില്ല. എന്റെ രചനകൾ വൈക്കോൽ പോലെ തോന്നിപ്പിക്കുന്ന കാര്യങ്ങൾ ഞാൻ കണ്ടു.”

അക്വിനാസിനുമുമ്പ്, പൗലൊസിനും ഒരു ദർശനം ഉണ്ടായി. 2 കൊരിന്ത്യരിൽ, അവൻ ആ അനുഭവം വിവരിച്ചു: “ശരീരത്തോടെയോ ശരീരം കൂടാതെയോ എന്നു ഞാൻ അറിയുന്നില്ല; ദൈവം അറിയുന്നു. മനുഷ്യന് ഉച്ചരിപ്പാൻ പാടില്ലാത്തതും പറഞ്ഞുകൂടാത്തതുമായ വാക്കുകളെ അവൻ കേട്ടു എന്നു ഞാൻ അറിയുന്നു.” (2 കൊരിന്ത്യർ 12:3-4).

വാക്കുകൾക്കോ യുക്തിക്കോ പ്രകടിപ്പിക്കാൻ കഴിയാത്ത നന്മയുടെ ഒരു മഹാസമുദ്രത്തെക്കുറിച്ച് ചിന്തിക്കാൻ നമ്മെ വിട്ടിട്ട് പൗലൊസും അക്വിനാസും പോയി. അക്വിനാസ് കണ്ട ദർശനത്തിന്റെ അനന്തരഫലങ്ങൾ, നമുക്കുവേണ്ടി ക്രൂശിക്കപ്പെടാൻ തന്റെ പുത്രനെ അയച്ച ദൈവത്തോട് നീതി പുലർത്തുന്ന വിധത്തിൽ തന്റെ ജോലി പൂർത്തിയാക്കാമെന്ന പ്രതീക്ഷയില്ലാത്ത നിലയിൽ അവനെ ആക്കി. നേരെമറിച്ച്, പൗലൊസ് എഴുതുന്നത് തുടർന്നു, പക്ഷേ സ്വന്തം ശക്തിയിൽ പ്രകടിപ്പിക്കാനോ പൂർത്തിയാക്കാനോ കഴിയാത്തതിനെക്കുറിച്ചുള്ള അവബോധത്തിലാണ് അദ്ദേഹം അങ്ങനെ ചെയ്തത്.

ക്രിസ്തുവിന്റെ ശുശ്രൂഷയിൽ പൗലൊസിന് നേരിടേണ്ടി വന്ന എല്ലാ പ്രശ്‌നങ്ങളിലും (2 കൊരിന്ത്യർ 11:16-33; 12:8-9), അവനു തന്റെ ബലഹീനതയിൽ തിരിഞ്ഞുനോക്കാനും വാക്കുകൾക്കും അത്ഭുതത്തിനും അതീതമായ കൃപയും നന്മയും കാണാനും കഴിഞ്ഞു.

സകല പ്രപഞ്ചവും പാടുമ്പോൾ

1970 ലെ ഒരു പരസ്യഗാനം ഒരു തലമുറയെ ആവശം കൊള്ളിച്ചു. കൊക്കോ കോളയുടെ "ദ റിയൽ തിംഗ്" എന്ന പരസ്യത്തിന്റെ ഭാഗമായി ഒരു ബ്രിട്ടീഷ് സംഗീത ട്രൂപ്പ് തയ്യാറാക്കിയ ഈ മുഴുനീള സംഗീതം ഗാനലോകത്തിന്റെ നിറുകയിലെത്തി. എന്നാൽ റോമിലെ ഒരു മലമുകളിൽ വെച്ച് കുറച്ച് ചെറുപ്പക്കാർ പാടിയ ഇതിന്റെ ആദ്യത്തെ ടെലവിഷൻ പതിപ്പ് പലരും മറന്നിട്ടുണ്ടാവില്ല. വിചിത്രമായ വിധം, തേനീച്ചകളുടെയും ഫലവൃക്ഷങ്ങളുടെയും പശ്ചാത്തലത്തിൽ തയ്യാറാക്കിയ ഇത് സ്നേഹത്തിന്റെ ഹൃദയവും ഈണവും ചേർത്ത് പാടാൻ ലോകത്തെ പഠിപ്പിക്കാനുള്ള കവിയുടെ അഭിലാഷം പ്രകടമാക്കുന്നു.

അപ്പൊസ്തലനായ യോഹന്നാനും ഇതു പോലെയോ, ഇതിനേക്കാൾ വലിയതായതോ ആയ സ്വപ്ന ചിത്രമാണ് വരച്ച് വെച്ചിട്ടുള്ളത്. "സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്ക് കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളത് ഒക്കെയും" (വെളിപ്പാട് 5: 13) പാടുന്ന പാട്ടാണ് ദർശനത്തിൽ കണ്ടത്. ഇതിൽ വിചിത്രമായ യാതൊന്നുമില്ല. ഈ പാട്ട് ആരെക്കുറിച്ച് പാടിയോ അവൻ നല്കിയ വിലയെ പ്രകീർത്തിക്കുന്നതിനെക്കാൾ യാഥാർത്ഥ്യ ബോധമുള്ള യാതൊന്നുമുണ്ടാകില്ല. അവന്റെ സ്നേഹബലി വഴി പരിഹരിക്കപ്പെട്ട പ്രശ്നം ഈ ലോകത്തിലെ യുദ്ധങ്ങൾ, ദുരന്തങ്ങൾ, അവയുടെ പരിണിത ഫലങ്ങൾ എന്നിവയെക്കാൾ എല്ലാം ഗൗരവമായതായിരുന്നു.

ദൈവത്തിന്റെ കുഞ്ഞാട് നമ്മുടെ പാപം വഹിച്ചുകൊണ്ട്, മരണത്തെ പരാജയപ്പെടുത്തി, മരണഭയം നീക്കിയതിനാൽ സ്വർഗ്ഗവും ഭൂമിയും ഒരുമിച്ച് ചേർന്ന് ഈ ഗാനം പാടുവാൻ ഇടയായി.

ദൈവത്തിന്റെ സുഹൃത്തുക്കളുടെ സുഹൃത്ത്

രണ്ടു പേർ തമ്മിലുള്ള ആദ്യ സംഭാഷണത്തിൽ അവർക്ക് ഒരു പൊതു സുഹൃത്ത് ഉണ്ടെന്നറിയുന്നത് എത്ര ഹൃദ്യമാണ്. അതിന്റെ ഏറ്റവും അവിസ്മരണീയമായ രൂപത്തിൽ, ഒരു വിശാല ഹൃദയനായ ആതിഥേയൻ ഒരു അതിഥിയെ സ്വീകരിക്കുന്നത് ഏകദേശം ഇങ്ങനെയായിരിക്കും: "നിങ്ങളെ കണ്ടതിൽ വളരെ സന്തോഷമുണ്ട്, വിജയുടെ, അല്ലെങ്കിൽ ഹീനയുടെ ഏതൊരു സുഹൃത്തും എന്റെ സുഹൃത്താണ്."

യേശുവും ഇതിനോട് സമമായ കാര്യമാണ് പറഞ്ഞത്. അവിടുന്ന് അനേകരെ സൗഖ്യമാക്കുന്നതിലൂടെ ആളുകളെ ആകർഷിച്ചു. എന്നാൽ, മതനേതാക്കന്മാർ ദൈവാലയത്തെ വാണിഭമാക്കിയതിനെയും അവരുടെ സ്വാധീനം ദുർവിനിയോഗം ചെയ്യുന്നതിനെയും എതിർത്തുകൊണ്ട് താൻ അനേകം ശത്രുക്കളെയും സമ്പാദിച്ചു. വർദ്ധിച്ചു കൊണ്ടിരിക്കുന്ന എതിർപ്പുകൾക്ക് നടുവിലും അവിടുന്ന് തന്റെ സാന്നിദ്ധ്യത്തിന്റെ സന്തോഷവും, വിലയും, അത്ഭുതവും തന്റെ ശിഷ്യന്മാർക്ക് കൂടുതൽ നല്കുവാൻ ഒരു കാര്യം ചെയ്തു.

സൗഖ്യമാക്കുവാനുള്ള ശക്തി അവൻ അവർക്ക് നൽകി അവരെ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നറിയിക്കുവാൻ പറഞ്ഞയച്ചു. "നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു" (10:40) ഒപ്പം, തന്നെ അയച്ച പിതാവിനെയും കൈക്കൊള്ളുന്നു, എന്ന് താൻ അവർക്ക് ഉറപ്പു നൽകി.

ജീവിതം മാറ്റിമറിക്കുന്ന സൗഹൃദത്തിന്റെ വാഗ്ദാനത്തെക്കാൾ മികച്ച ഒരു വാഗ്ദാനം സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്. മറ്റുള്ളവർക്കായി തന്റെ ഭവനം തുറന്നു നൽകുകയും, തന്റെ ശിഷ്യന്മാർക്ക് ഒരു പാത്രം തണുത്ത വെള്ളം കൊടുക്കുകയും ചെയ്യുന്നവന്, പിതാവിന്റെ ഹൃദയത്തിൽ ഒരു സ്ഥാനം യേശു വാഗ്ദാനം ചെയ്തു. ഈ ഒരു കാര്യം വളരെ വർഷങ്ങൾക്ക് മുൻപാണ് സംഭവിച്ചതെങ്കിലും, അവന്റെ വാക്കുകൾ ഇപ്പോഴും നമ്മെ ഓർമ്മിപ്പിക്കുന്നു, ചെറുതും വലുതുമായ കാരുണ്യ പ്രവർത്തിയിലൂടെയും ആതിഥ്യമര്യാദയിലൂടെയും ദൈവത്തിന്റെ സുഹൃത്തുക്കളുടെ സുഹൃത്ത് എന്ന നിലയിൽ സ്വാഗതം ചെയ്യുന്നതിനും സ്വാഗതം ചെയ്യപ്പെടാനും ഇപ്പോഴും മാർഗ്ഗങ്ങളുണ്ട്.

​​​​നീതിയും യേശുവും

റോമിലെ ആദ്യത്തെ ചക്രവർത്തിയായിരുന്ന അഗസ്റ്റസ് സീസർ (63 BC - AD 14), ക്രമസമാധാനത്തിന്റെ ഭരണകർത്താവായി അറിയപ്പെടാൻ ആഗ്രഹിച്ചു. അടിമപ്പണി, സൈനിക അധിനിവേശം, സാമ്പത്തിക കൈക്കൂലി എന്നിവയുടെ പിൻബലത്തിലാണ് അദ്ദേഹം തന്റെ സാമ്രാജ്യം കെട്ടിപ്പടുത്തതെങ്കിലും, നിയമവ്യവസ്ഥയുടെ ഒരുക്രമംഅദ്ദേഹം പുനഃസ്ഥാപിക്കുകയും തന്റെ പൗരൻമാർക്ക്, ഇന്നത്തെ നമ്മുടെ നീതിന്യായവ്യവസ്ഥ,“ലേഡി ജസ്റ്റിസ്” എന്ന് വിളിക്കുന്ന “ജസ്റ്റീഷ്യ” എന്നൊരു ദേവതയെ നൽകുകയും ചെയ്തു. ദീർഘനാളായി കാത്തിരുന്ന, ഭൂമിയുടെ അറ്റത്തോളം മഹാനാകേണ്ട അധിപന്റെജനനത്തിനായി, മറിയയെയും യോസേഫിനെയും ബേത്ത്ലേഹേമിലേക്ക്കൊണ്ടുവന്ന, ഒരു സെൻസസിനും അദ്ദേഹം ആഹ്വാനം ചെയ്തു (മീഖാ5:2-4).

യഥാർത്ഥ നീതി എന്താണെന്ന് കാണിച്ചു തരാൻ, തന്നിലും എത്രയോ വലിയ ഒരു രാജാവ് ജീവിക്കുകയും മരിക്കുകയും ചെയ്യും എന്ന് അഗസ്റ്റസിനോ ലോകത്തിലെ മറ്റുള്ളവർക്കോ മുൻകൂട്ടി കാണാൻ കഴിഞ്ഞിരുന്നില്ല. നൂറ്റാണ്ടുകൾക്ക് മുമ്പ്, മീഖാ പ്രവാചകന്റെ കാലത്ത്, ദൈവജനം വീണ്ടും വ്യാജത്തിന്റെയും അക്രമത്തിന്റെയും "അനധികൃത സമ്പത്തിന്റെയും" സംസ്കാരത്തിലേക്ക് വീണുപോയി (മീഖാ 6:10-12). ദൈവം വളരെയധികം സ്നേഹിക്കുന്നജനതയ്ക്ക് തങ്ങളുടെ കാഴ്ച്ച നഷ്ടപ്പെട്ടു. പരസ്പരം ന്യായം പ്രവർത്തിക്കുന്നതും, ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടുകൂടെ നടക്കുന്നതും എന്താണെന്ന് അവരിൽകൂടെ ലോകത്തിനു കാണിച്ചു കൊടുക്കുവാൻ അവിടുന്നു വാഞ്ചിച്ചു (വാ. 8).

വേദനിക്കുന്ന, വിസ്മരിക്കപ്പെട്ട, നിസ്സഹായരായ മനുഷ്യർ ആഗ്രഹിക്കുന്ന തരത്തിലുള്ള നീതിയെസാധൂകരിക്കുവാൻ ഒരു "ദാസരാജാവ്'' വേണ്ടി വന്നു. ദൈവവും മനുഷ്യനും തമ്മിലും, വ്യക്തികൾ തമ്മിലും ഉള്ള ശരിയായ ബന്ധം സ്ഥാപിക്കുവാൻ യേശുവിലൂടെ, മീഖായുടെ പ്രവചനത്തിന്റെ പൂർത്തീകരണം ആവശ്യമായിരുന്നു. ഇത് സീസറിനെ പോലെ ക്രമസമാധാന പാലനത്തിന്റെ ബാഹ്യമായ നടപ്പാക്കലിലൂടെ അല്ല, മറിച്ച് നമ്മുടെ ദാസരാജാവായ യേശുവിന്റെ കരുണയുടെയും നന്മയുടെയും ആത്മാവിന്റെയും സ്വാതന്ത്ര്യത്താലാണ് അതുസംഭവിക്കുന്നത്.

വീരന്മാരും, സ്വേച്ഛാധിപതികളും, യേശുവും

ബിഥോവൻ (പ്രസിദ്ധനായ ഗാനരചയിതാവ്) ദ്വേഷ്യത്തിലായിരുന്നു.അദ്ദേഹത്തിന്റെ മൂന്നാമത്തെ സിംഫണിക്ക് “ ദ ബോണപാർറ്റേ” എന്ന പേരാണ്  വിചാരിച്ചിരുന്നത്. മതപരമായും, രാഷ്ട്രീയമായും, അരാജകത്വം നിലനിന്നിരുന്ന ഒരു കാലത്ത് നെപ്പോളിയനെ സ്വാതന്ത്ര്യത്തിന്റെ ഒരു വീരയോദ്ധാവായാണ് അദ്ദേഹം കണ്ടിരുന്നത്. പക്ഷേ ഫ്രഞ്ച് സേനാധിപതിയായ ബോണപാർറ്റേ , സ്വയം ചക്രവർത്തിയായി പ്രഖ്യാപിച്ചപ്പോൾ, വിഖ്യാതനായ ഗാനരചയിതാവ് മനസ്സ് മാറ്റി. അദ്ദേഹത്തിന്റെ വീരനായകനെ നീചനും സ്വേച്ഛാധിപതിയുമായി തള്ളിപ്പറഞ്ഞു. ബോണപാർറ്റേയെ കുറിച്ച് തന്റെ മനസ്സിൽ ഉണ്ടായിരുന്ന യഥാർത്ഥ രൂപം വളരെ പ്രയാസപ്പെട്ട് മായിച്ചു കളയേണ്ടി വന്നത്, മനസ്സിൽ വലിയ മുറിവുണ്ടാക്കി.

യേശു ഒരു സാമൂഹിക, രാഷ്ട്രീയ പരിഷ്കർത്താവ് അല്ലെന്ന് മനസ്സിലായപ്പോൾ ആദിമ വിശ്വാസികളെ അത് വളരെ നിരാശപ്പെടുത്തിയിരിക്കാം.  സ്വേച്ഛാധിപതിയായ സീസറുടെ കനത്ത  നികുതി ഭാരവും സൈനീക സാന്നിദ്ധ്യവും ഇല്ലാത്ത ഒരു ജീവിതവും അവൻ സാധ്യമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതും നടന്നില്ല . വീണ്ടും ദശകങ്ങൾക്ക് ശേഷവും റോമാ സാമ്രാജ്യം ലോകത്തെ ഭരിച്ചുകൊണ്ടിരുന്നു. യേശുവിന്റെ  സന്ദേശ വാഹകരിൽ പേടിയും  ദൗർബല്യവും അവശേഷിച്ചു. അവന്റെ ശിഷ്യന്മാർ അപക്വമായവരും പിണക്കക്കാരുമായിരുന്നു (1  കൊരിന്ത്യർ 1 : 11 – 12 ; 3: 1- 3.).

പക്ഷേ ഒരു വ്യത്യാസമുണ്ടായിരുന്നു. അതിനപ്പുറം, മാറ്റമില്ലാതെ നിലനിൽക്കുന്നതിനെ പൗലോസ് കണ്ടു. അവന്റെ ലേഖനങ്ങൾ തുടക്കത്തിലും ഒടുക്കത്തിലും ഉടനീളവും നിറഞ്ഞു നിന്നത്  ക്രിസ്തുവിന്റെ നാമം ആയിരുന്നു. ഉയിർത്തെഴുന്നേറ്റ ക്രിസ്തു. അധികാരത്തോടെ വീണ്ടും വരുമെന്ന് വാഗ്ദത്തം ചെയ്ത ക്രിസ്തു . എല്ലാറ്റിനേയും, എല്ലാവരേയും ന്യായം വിധിക്കുന്ന ക്രിസ്തു. പൗലോസ്  യേശുവിലായിരിക്കുന്ന വിശ്വാസികളോട് ആവശ്യപ്പെടുന്ന  ഒന്നാമത്തേതും പ്രധാനപ്പെട്ടതുമായ കാര്യം, ക്രൂശിതനായ ക്രിസ്തു എന്ന യാഥാർത്ഥ്യത്തിന്റെ അർത്ഥത്തിലും, അനുഭവത്തിലും അടിസ്ഥാനപ്പെട്ടവരായിരിക്കുവാനാണ് (2:2 ; 13: 1 – 13).

യേശുവിന്റെ യാഗത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്ന ആ സ്നേഹം, യേശുവിനെ മറ്റൊരു തരത്തിലുള്ള നായകനാക്കി മാറ്റി. ലോകത്തിന്റെ ദൈവവും രക്ഷിതാവുമായവൻ,  തന്റെ ക്രൂശുമരണത്താൽ എല്ലാം മാറ്റി. യേശുവിന്റെ നാമം എല്ലാ  കാലത്തും, എല്ലാ നാമത്തിനും മേലായ നാമമായി , അറിയപ്പെടുകയും പുകഴ്ത്തപ്പെടുകയും ചെയ്യും.

പരിക്കിന് അപമാനം

റേഡിയോയുടെ സുവർണ്ണ കാലഘട്ടത്തിൽ, ഫ്രെഡ് അലൻ (1894 - 1956) തന്റെ, ഹാസ്യാത്മകമായ അശുഭപ്രതീക്ഷകൾ, യുദ്ധഭീതിയും സാമ്പത്തിക മാന്ദ്യവും ബാധിച്ച ഒരു തലമുറയെ രസിപ്പിക്കാൻ ഉപയോഗിച്ചു. അദ്ദേഹത്തിന് ഈ നർമ്മബോധം സിദ്ധിച്ചത് തന്റെ സ്വാകാര്യ നൊമ്പരങ്ങളിൽ നിന്നാണ്.തനിക്ക് 3 വയസ്സാകുന്നതിന് മുമ്പെ അമ്മയെ നഷ്ടപ്പെട്ട അലന്, പിന്നീട് പിതാവിന്റെ മദ്യപാനം കൂടുതൽ ദുഃഖകാരണമായി. ഇദ്ദേഹം ഒരിക്കൽ ന്യൂയോർക്ക് സിറ്റിയിലെ വാഹനത്തിരക്കിനിടയിൽ അപകടത്തിൽ നിന്ന് ഒരു ആൺകുട്ടിയെ രക്ഷിച്ചു കൊണ്ട് പറഞ്ഞ വാചകം രസകരമാണ്: "നിനക്കെന്താണ് കുട്ടി പറ്റിയത്? നിനക്കും വലുതായി പ്രശ്നങ്ങളൊക്കെ അനുഭവിക്കേണ്ടേ?" 

ഇയ്യോബിന്റെ ജീവിതം പ്രശ്നങ്ങൾ നിറഞ്ഞ ഒരു യാഥാർത്ഥ്യമായിരുന്നു. തന്റെ ആദ്യ വിശ്വാസം പതിയെ നിരാശക്കു വഴിമാറുമ്പോൾ; തന്റെ സ്നേഹിതർ പരിക്കിനെ അപമാനിച്ചു കൊണ്ട് വേദനകളെ വർധിപ്പിച്ചു. വളരെ യുക്തിഭദ്രമെന്ന് തോന്നിക്കുന്ന വാദങ്ങൾ നിരത്തി,തന്റെ തെറ്റുകളെ ഏറ്റു പറയാനും (4:7-8) ദൈവത്തിന്റെ തിരുത്തലിന് വിധേയപ്പെടാനും അങ്ങനെ പ്രശ്നങ്ങളെ സന്തോഷത്തോടെ അഭിമുഖീകരിക്കാൻ ശക്തി നേടാനും സ്നേഹിതർ നിർബന്ധിക്കുന്നു (5:22).

ഇയ്യോബിന്റെ " ആശ്വാസകർ" നല്ല അർത്ഥമുള്ള തെറ്റായ ചിന്താഗതിക്കാരായിരുന്നു (1:6-12). അവർ ഒരിക്കലും വിചാരിച്ചില്ല " ഇങ്ങനെയുള്ള കൂട്ടുകാരുണ്ടെങ്കിൽ, ശത്രുക്കൾ എന്തിനാണ് " എന്ന ചൊല്ലിന് തങ്ങൾ ഉദാഹരണമാകുമെന്ന്. ഇയ്യോബ് അവർക്കുവേണ്ടി പ്രാർത്ഥിമ്പോൾ ഉണ്ടാകുന്ന പ്രയോജനത്തെപ്പറ്റിയും അവർ ചിന്തിച്ചില്ല; അല്ലെങ്കിൽ അവർ പ്രാർഥനയുടെ ആവശ്യകയെക്കുറിച്ച് തന്നെ ചിന്തിച്ചില്ല(42:7-9).നമ്മുടെ ശാശ്വതമായ സന്തോഷത്തിനു വേണ്ടി സകലവിധ തെറ്റിദ്ധാരണകൾക്കും വിധേയനായി കഷ്ടം സഹിച്ചവനെതിരേ ദുരാരോപണങ്ങൾ നിരത്തിയവരുടെ നിഴലുകളായി തങ്ങൾ മാറുമെന്നും അവർക്ക് സങ്കല്പിക്കാനായില്ല.

സുവിശേഷത്തിന്റെ ശക്തി

പുരാതന റോമിന് ''സുവിശേഷത്തിന്റെ'' - സുവാർത്ത - സ്വന്തമായ ഒരു പതിപ്പ് ഉണ്ടായിരുന്ന. കവി വിർജിൽ പറയുന്നതനുസരിച്ച്, ദേവന്മാരുടെ രാജാവായ സ്യൂസ് റോമാക്കാർക്കായി അവസാനമോ അതിരുകളോ ഇല്ലാത്ത ഒരു രാജ്യം കല്പിച്ചുകൊടുത്തിരുന്നു. സമാധാനത്തിന്റെയും സമൃദ്ധിയുടെയും സുവർണ്ണ കാലഘട്ടം ആരംഭിച്ചുകൊണ്ട് ദേവന്മാർ അഗസ്റ്റസിനെ ദിവ്യപുത്രനും ലോക രക്ഷകനുമായി തിരഞ്ഞെടുത്തു.

എന്നിരുന്നാലും, ഇത് എല്ലാവരെ സംബന്ധിച്ചും നല്ല വാർത്തയായിരുന്നില്ല. പലർക്കും ഇത് ചക്രവർത്തിയുടെ സൈന്യത്തിന്റെയും ഘാതകരുടെയും ഉരുക്കുമുഷ്ടികൊണ്ടു നടപ്പിലാക്കിയ ഒരു അനിഷ്ടകരമായ യാഥാർത്ഥ്യമായിരുന്നു. അവരെ ഭരിച്ച യജമാനന്മാരുടെ ഇഷ്ടപ്രകാരം, നിയമപരമായ വ്യക്തിത്വമോ സ്വത്തോ ഇല്ലാതെ സേവനമനുഷ്ഠിച്ച അടിമകളായ ആളുകളുടെ അധ്വാനത്തിന്മേൽ കെട്ടിയുർത്തിയതായിരുന്നു സാമ്രാജ്യത്തിന്റെ മഹത്വം.

ഇത്തരമൊരു ലോകത്താണ് താൻ ക്രിസ്തുവിന്റെ ദാസനാണെന്നു പൗലൊസ് സ്വയം പരിചയപ്പെടുത്തിയത് (റോമർ 1:1). യേശു എന്ന പേരിനെ ഒരിക്കൽ പൗലൊസ് എത്രമാത്രം വെറുത്തിരുന്നു. താൻ യെഹൂദന്മാരുടെ രാജാവും ലോകത്തിന്റെ രക്ഷകനുമാണെന്ന് പ്രഖ്യാപിച്ചതിന്റെ പേരിൽ യേശു തന്നെ കഷ്ടമനുഭവിച്ചിരുന്നു.

റോമാക്കാർക്ക് എഴുതിയ കത്തിന്റെ ബാക്കി ഭാഗങ്ങളിൽ പൗലൊസ് വിശദീകരിക്കുന്ന സുവാർത്ത ഇതാണ്. ഈ സുവിശേഷം ''വിശ്വസിക്കുന്ന ഏവനും ... രക്ഷയ്ക്കായി ദൈവശക്തിയാകുന്നു'' (വാ. 16). കൈസറിനു കീഴിൽ ദുരിതമനുഭവിക്കുന്നവർക്ക് ഇത് എത്രമാത്രം ആവശ്യമായിരുന്നു! ക്രൂശിക്കപ്പെട്ടവനും ഉയിർത്തെഴുന്നേറ്റവനുമായ ഒരു രക്ഷകനെക്കുറിച്ചുള്ള സുവാർത്ത ഇതാ - തന്റെ ശത്രുക്കളെ അവൻ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് കാണിച്ച് അവരെ കീഴടക്കിയ വിമോചകനാണവൻ.

ഏറ്റവും മികച്ച സിംഫണി

എക്കാലത്തെയും ഏറ്റവും മികച്ചതെന്ന് അവര്‍ കരുതുന്ന ഇരുപതു സിംഫണികള്‍ തിരഞ്ഞെടുക്കാന്‍ ലോകത്തിലെ ഏറ്റവും മികച്ച നൂറ്റിയമ്പത്തിയൊന്നു സംഗീതജ്ഞരോട് ഒരു പ്രമുഖ ഇംഗ്ലീഷ് മാഗസിന്‍ ആവശ്യപ്പെട്ടപ്പോള്‍, ബീഥോവന്റെ രചനകളാണ് ഒന്നാം സ്ഥാനത്തു വന്നത്. ''വീരോചിതം''  എന്നര്‍ത്ഥം വരുന്ന രചന, ലോകമെമ്പാടും രാഷ്ട്രീയ അസ്വസ്ഥതകള്‍ നിലനില്ക്കുന്നതിനിടയിലാണ് എഴുതപ്പെട്ടത്. അതിലെല്ലാമുപരി, ബീഥോവന്റെ കേഴ്‌വിശക്തി ക്രമേണ നഷ്ടപ്പെട്ടുകൊണ്ടിരുന്നതിനെത്തുടര്‍ന്നുണ്ടായ സ്വന്തം പോരാട്ടത്തില്‍ നിന്നുമാണ് ഇതു പുറത്തുവന്നത്. വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോള്‍ മനുഷ്യനായിരിക്കുന്നതും ജീവനോടിരിക്കുന്നതും കൊണ്ടര്‍ത്ഥമാക്കുന്നതെന്താണെന്ന് പ്രകടിപ്പിക്കുന്ന വികാരത്തിന്റെ തീവ്രമായ ചാഞ്ചാട്ടത്തെയാണ് സംഗീതം വെളിവാക്കുന്നത്. സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും വന്യമായ ചാഞ്ചാട്ടത്തിലൂടെയും തുടര്‍ന്നുള്ള വിജയത്തിലൂടെയും ബീഥോവന്റെ മൂന്നാം സിംഫണി, മനുഷ്യാത്മാവിനുള്ള കാലാതീതമായ ശ്രദ്ധാഞ്ജലിയായി കണക്കാക്കപ്പെടുന്നു.

കൊരിന്ത്യര്‍ക്കുള്ള പൗലൊസിന്റെ ആദ്യ ലേഖനം, സമാനമായ കാരണങ്ങളാല്‍ നമ്മുടെ ശ്രദ്ധയര്‍ഹിക്കുന്നു. സംഗീത സ്‌കോറുകളെക്കാള്‍ വ്യത്യസ്തമായി പ്രചോദനാത്മകമായ വാക്കുകളിലൂടെ, അത് അനുഗ്രഹത്തില്‍ ഉച്ചസ്ഥായിയിലാകുകയും (1:4-9), ആത്മാവിനെ തകര്‍ക്കുന്ന സംഘര്‍ഷത്തിന്റെ സങ്കടത്തില്‍ താഴുകയും ചെയ്യുന്നു (11:17-22), ഒപ്പം പരസ്പര നന്മയ്ക്കും ദൈവത്തിന്റെ മഹത്വത്തിനുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന വരലബ്ധരായ ആളുകളുടെ ഐക്യത്തില്‍ വീണ്ടും ഉയരുകയും ചെയ്യുന്നു (12:6-7).

ദൈവാത്മാവിനുള്ള ആദരവായി നമ്മുടെ ആത്മാവിന്റെ വിജയത്തെ ഇവിടെ നാം കാണുന്നു എന്നതാണ് വ്യത്യാസം. ക്രിസ്തുവിന്റെ വിവരണാതീതമായ സ്‌നേഹം ഒരുമിച്ചനുഭവിക്കാന്‍ പൗലൊസ് നമ്മോട് ആവശ്യപ്പെടുന്നതോടൊപ്പം, നമ്മുടെ പിതാവിനാല്‍ വിളിക്കപ്പെട്ടവരും തന്റെ പുത്രനാല്‍ നയിക്കപ്പെട്ടവരും തന്റെ ആത്മാവിനാല്‍ പ്രചോദിപ്പിക്കപ്പെട്ടവരുമായി നമ്മെത്തന്നെ കാണാന്‍ നമ്മെ സഹായിക്കുകയും ചെയ്യുന്നു - ഇതു ശബ്ദമുണ്ടാക്കുന്നതിനുവേണ്ടിയല്ല, ഏറ്റവും വലിയ സിംഫണിയിലേക്കുള്ള നമ്മുടെ ഓരോരുത്തരുടെയും സംഭാവന നല്‍കുന്നതിനുവേണ്ടിയാണ്.