അവൻ ശൂന്യങ്ങളെ നിറക്കുന്നു
15 വയസ്സുള്ള ആ പെൺകുട്ടി , ടീഷർട്ടിന്റെ നീളൻ കൈ സ്വയം പീഡിപ്പിക്കുന്ന മാനസികാസ്വാസ്ഥ്യമുള്ളവർ ചെയ്യുന്നതു പോലെ ചുരുട്ടി വച്ചിരിക്കുന്നത് മന:ശാസ്ത്രജ്ഞ ശ്രദ്ധിച്ചു.അവൾ തന്റെ ഉടുപ്പിന്റെ കൈ പുറകോട്ട് മാറ്റിയപ്പോൾ കയ്യിൽ "എംപ്റ്റി " ( ശൂന്യ) എന്ന് ബ്ലെയ്ഡ് കൊണ്ട് വരഞ്ഞിരിക്കുന്നത് കണ്ടു. ലെവിനയ്‌ക്ക് വലിയ ദുഃഖം തോന്നി; എങ്കിലും പെൺകുട്ടി അവളുടെ പ്രശ്നപരിഹാരത്തിനുള്ള സഹായം സ്വീകരിക്കാൻ തയ്യാറായിരുന്നു എന്നതിൽ സന്തോഷവും തോന്നി.
ഒരർത്ഥത്തിൽ, ഹൃദയത്തിൽ "എംപ്റ്റി " എന്ന് കൊത്തി വെച്ചിരിക്കുന്ന പലരുടെയും പ്രതീകമാണ് ആ പെൺകുട്ടി. യേശു വന്നത് ഈ ശൂന്യതയെ നികത്തി " സമൃദ്ധി " (യോഹന്നാൻ 10:10) വരുത്തുന്നതിനാണെന്നാണ് യോഹന്നാൻ എഴുതിയത്. ഓരോ മനുഷ്യന്റെയും ഉള്ളിൽ ഒരു പൂർണ്ണ ജീവിതത്തിനുള്ള അഭിവാഞ്ഛ ദൈവം വെച്ചിട്ടുണ്ട്; എല്ലാവരും തന്നോടുള്ള സ്നേഹബന്ധമനുഭവിക്കണം എന്നും ദൈവം ആഗ്രഹിക്കുന്നു. എന്നാൽ "കള്ളൻ " വന്ന് , മനുഷ്യരെയും വസ്തുക്കളെയും സാഹചര്യങ്ങളെയും ഒക്കെ ഉപയോഗിച്ച് , അവരുടെ ജീവിതങ്ങളെ താറുമാറാക്കാൻ ശ്രമിക്കുമെന്നും കർത്താവ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ( വാ . 1,10 ) ജീവിതം നല്കാം എന്ന് പറഞ്ഞു വരുന്ന പലരും കാപട്യവും അനുകരണവുമാകാം. എന്നാൽ യേശു വാഗ്ദാനം ചെയ്യുന്ന "നിത്യജീവൻ " യഥാർത്ഥമായതാണ് ; "ആരും [നമ്മെ] അവന്റെ കൈയിൽ നിന്നു തട്ടിയെടുക്കുകയില്ല" ( വാ . 28 ).
നമ്മുടെ ഹൃദയങ്ങളിലെ ശൂന്യതയിൽ ജീവൻ പകരാൻ യേശുവിന് മാത്രമേ കഴിയൂ. നിങ്ങൾ ശൂന്യത അനുഭവിക്കുന്നെങ്കിൽ ഇന്ന് തന്നെ അവനെ വിളിച്ചപേക്ഷിക്കുക. നിങ്ങൾ ഗുരുതരമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെങ്കിൽ ദൈവീക ആലോചനകളെ പ്രാപിക്കുക. ക്രിസ്തുവിന് മാത്രമാണ് സമ്പൂർണ്ണവും സമൃദ്ധവുമായ ജീവിതം പ്രദാനം ചെയ്യാനാകുകയുള്ളൂ; അവനിൽ മാത്രമാണ് ജീവിതത്തിന് ശരിയായ അർത്ഥവും കണ്ടെത്താൻ കഴിയൂ.
അർത്ഥശൂന്യമായവയിൽ ആനന്ദം കണ്ടെത്തുന്നു
2010 ൽ "ഞാൻ വിരസമായവ ഇഷ്ടപ്പെടുന്നു"( ഐ ലൈക് ബോറിങ് തിങ്സ്) എന്ന ബ്ലോഗ് ആരംഭിച്ച ജെയിംസ് വാർഡ്, " വിരസതയുടെ സമ്മേളനം" എന്ന പേരിൽ ഒരു സമ്മേളനം സംഘടിപ്പിച്ചു. അത് ലൗകികവും സാധാരണവും അവഗണിക്കപ്പെട്ടതുമായ കാര്യങ്ങളുടെ, ഒരു ദിവസത്തെ ആഘോഷമായിരുന്നു. കഴിഞ്ഞ കാലങ്ങളിൽ പ്രസംഗകർ ഒക്കെ സംസാരിച്ചത് അർത്ഥശൂന്യമായി കണക്കാക്കുന്ന വിഷയങ്ങളായ തുമ്മൽ, നാണയം ഒറ്റാൽ സാധങ്ങൾ ലഭിക്കുന്ന വില്പന യന്ത്രത്തിന്റെ ശബ്ദം, 1999 ലെ ഇങ്ക് ജെറ്റ് പ്രിന്റർ എന്നിവയായിരുന്നു. വിഷയങ്ങളൊക്കെ വിരസമായവയാണെന്ന് വാർഡിന് അറിയാം, എന്നാൽ പ്രസംഗകർക്ക് ഏത് സാധാരണ കാര്യത്തെയും രസകരമായും അർത്ഥമുള്ളതായും ആനന്ദകരമായും തീർക്കാൻ കഴിയും.
സഹസ്രാബ്ദങ്ങൾക്കു മുമ്പ് , ജ്ഞാനികളിൽ ജ്ഞാനിയായിരുന്ന ശലോമോൻ അർത്ഥശൂന്യവും ലൗകികവുമായ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുവാനുള്ള അന്വേഷണം നടത്തി. പ്രയത്നങ്ങളുടെ പിന്നാലെ പോയി, ആട്ടിൻ കൂട്ടത്തെ സമ്പാദിച്ചു, മഹാസമ്പത്ത് ശേഖരിച്ചു , സംഗീതക്കാരെ സമ്പാദിച്ചു, രമ്യഹർമ്മങ്ങൾ നിർമ്മിച്ചു. (സഭാ. 2:4-9) ഇവയിൽ കുലീനമായതും അല്ലാത്തവയും ഉണ്ടായിരുന്നു. അർത്ഥം അന്വേക്ഷിച്ചുള്ള ഈ യാത്രയുടെ അവസാനം എല്ലാം വിരസമായാണ് രാജാവിന് അനുഭവപ്പെട്ടത് (വാ. 11). ദൈവത്തെ ഉൾകൊള്ളിക്കുവാനായി, മനുഷ്യന്റെ അനുഭവത്തിന്റെ പരിധിയിൽ ഒതുങ്ങുന്ന, ഒരു ലോകവീക്ഷണമാണ് ശലോമോന് ഉണ്ടായിരുന്നത്. എന്നാൽ, അവസാനം, ദൈവത്തെ അംഗീകരിച്ച് ആരാധിക്കുമ്പോൾ മാത്രമാണ് ഈ ലൗകിക കാര്യങ്ങളും ആസ്വദിക്കാൻ കഴിയുകയുള്ളൂ എന്ന് അദ്ദേഹം മനസ്സിലാക്കി. ( 12:1-7) നമുടെ ജീവിതം വല്ലാതെ മടുക്കുമ്പോൾ (വാ.1 ) നമ്മുടെ തന്നെ അനുദിന സമ്മേളനം നടത്താം അങ്ങനെ "സ്രഷ്ടാവിനെ ഓർക്കുക”- ഈ ദൈവം നമ്മുടെ ഐഹിക കാര്യങ്ങളെ അർത്ഥമുള്ളതാക്കി മാറ്റും.
നാം അവനെ ഓർക്കുകയും ആരാധിക്കുകയും ചെയ്യുമ്പോൾ സാധാരണ കാര്യങ്ങൾ അത്ഭുതവും; നിസ്സാര കാര്യങ്ങളിലും കൃതജ്ഞത തോന്നുന്നവരും; ജീവിതത്തിലെ അർത്ഥശൂന്യമെന്ന് കരുതുന്ന കാര്യങ്ങളിലും ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു.
തുടക്കക്കാർക്കുള്ള ജീവിത മാർഗനിർദേശം
എന്റെ അമ്മയുടെ പെട്ടെന്നുള്ള മരണത്തിന് ശേഷം, ഞാൻ ബ്ലോഗിങ് ചെയ്യാനായി പ്രചോദിതനായി. ആളുകൾ അവരുടെ ഭൂമിയിൽ ലഭിക്കുന്ന നിമിഷങ്ങളെ അർത്ഥപൂർണ്ണമായ ജീവിത നിമിഷങ്ങളാക്കി മാറ്റുന്നതിന് പ്രചോദനം നൽകുന്ന കാര്യങ്ങൾ എഴുതണമെന്ന് ഞാൻ ആഗ്രഹിച്ചു. അതുകൊണ്ട് ഞാൻ ബ്ലോഗിങ്ങിൽ തുടക്കക്കാരായവർക്കുള്ള ഒരു ഗൈഡിലേക്കു എന്റെ ശ്രദ്ധ തിരിച്ചു. ഏത് പ്ലാറ്റ്ഫോം ഉപയോഗിക്കണമെന്നും, തലക്കെട്ടുകൾ എങ്ങനെ തിരഞ്ഞെടുക്കണമെന്നും, ശ്രദ്ധപിടിച്ചുപറ്റുന്ന പോസ്റ്റ് എങ്ങനെ തയ്യാറാക്കണമെന്നും ഞാൻ മനസ്സിലാക്കി. അങ്ങനെ 2016 ൽ എന്റെ ആദ്യത്തെ ബ്ലോഗ് പോസ്റ്റ് ജനിച്ചു.
നിത്യജീവൻ എങ്ങനെ സ്വന്തമാക്കണമെന്ന് വിവരിക്കുന്ന "തുടക്കക്കാർക്കുള്ള മാർഗനിർദേശം" പൗലോസ് എഴുതിയിട്ടുണ്ട്. റോമർ 6: 16-18 ൽ നാമെല്ലാം ദൈവത്തോടുള്ള ശത്രുത്വത്തിൽ (പാപത്തിൽ) ജനിച്ചുവെന്നും യേശുവിനു (നമ്മുടെ) "പാപത്തിൽനിന്നു സ്വാതന്ത്ര്യം" നല്കാൻ കഴിയുമെന്നും താരതമ്യപ്പെടുത്തിയിരിക്കുന്നു. അതിനു ശേഷം പാപത്തിന്റെ അടിമയും ദൈവത്തിന്റെ അടിമയും തമ്മിലുള്ള വ്യത്യാസവും, ജീവൻ നൽകുന്ന ദൈവീക വഴികളെക്കുറിച്ചും പൗലോസ് വിവരിക്കുന്നു (വാ.19-20). "പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ" (വാ.23) എന്ന് അദ്ദേഹം തുടർന്ന് പ്രസ്താവിക്കുന്നു. മരണം എന്നതിന് ദൈവത്തിൽ നിന്നും എന്നെന്നേക്കുമായി വേർപിരിഞ്ഞിരിക്കുക എന്നാണ് അർത്ഥം. നാം ക്രിസ്തുവിനെ തള്ളിപ്പറയുമ്പോൾ നമുക്ക് സംഭവിക്കുന്ന വിനാശകരമായ കാര്യം ഇതാണ്. എന്നാൽ ദൈവം നമുക്ക് യേശുവിൽ ഒരു ദാനം നൽകിയിരിക്കുന്നു - അതാണ് പുതുജീവൻ. അത് ഭൂമിയിൽ ആരംഭിച്ചു സ്വർഗത്തിൽ ദൈവത്തോടൊപ്പം തുടരുന്നതാണ്.
നിത്യജീവിനെപ്പറ്റി തുടക്കക്കാർക്കായുള്ള ഗൈഡിൽ പൗലോസ് തിരഞ്ഞെടുപ്പിനായി രണ്ടു കാര്യങ്ങൾ നമുക്ക് മുൻപിൽ വക്കുന്നു - മരണത്തിലേക്ക് നയിക്കുന്ന പാപം തിരഞ്ഞെടുക്കുക അല്ലെങ്കിൽ നിത്യജീവനിലേക്ക് നയിക്കുന്ന യേശുവിന്റെ ദാനം തിരഞ്ഞെടുക്കുക. താങ്കൾ അവിടുത്തെ ദാനമാകുന്ന ജീവൻ സ്വീകരിച്ചാലും. താങ്കൾ ഇതിനകം യേശുവിനെ സ്വീകരിച്ചിട്ടുണ്ടെങ്കിൽ, ഇന്ന് ആ ദാനം മറ്റുള്ളവരുമായി പങ്കുവയ്ക്കുക!
സ്‌നേഹത്തിന്റെ ഒരു മഹത്തായ പ്രവൃത്തി
ഒരു ദേശീയ വനത്തിൽ, തേൻ കൂൺ എന്നറിയപ്പെടുന്ന ഒരു ഫംഗസ് മരത്തിന്റെ വേരുകളിലൂടെ 2,200 ഏക്കറോളം വ്യാപിക്കുകയുണ്ടായി. കണ്ടെത്തിയിട്ടുള്ളതിലേക്കും വലിയ ജീവവസ്തു ആയിരുന്നു അത്. അത് രണ്ടു സഹസ്രാബ്ദത്തിലേറെയായി വനത്തിലൂടെ അതിന്റെ ''ഷൂസിന്റെ കറുത്ത ചരടുമാതിരിയുള്ള ഫിലമെന്റുകൾ നെയ്തുകൊണ്ട്'' വളർന്ന് മരങ്ങളെ നശിപ്പിച്ച് പെരുകുകയായിരുന്നു. ''റൈസോമോർഫ്‌സ്'' എന്നറിയപ്പെടുന്ന അതിന്റെ ഷൂസിന്റെ ചരടുമാതിരിയുള്ള ഫിലമെന്റുകൾ മണ്ണിലേക്ക് പത്ത് അടി വരെ ആഴത്തിൽ തുരന്നു ചെന്നിരുന്നു. ഈ ജീവി അവിശ്വസനീയമാംവിധം വലുതാണെങ്കിലും, അത് ആരംഭിച്ചത് ഒരൊറ്റ സൂക്ഷ്മ ബീജകോശത്തിൽ നിന്നാണ്!
വ്യാപകമായ ശിക്ഷാവിധിക്കു കാരണമായി അനുസരണക്കേടിന്റെ ഒരു പ്രവൃത്തിയെക്കുറിച്ചും അതിനു പരിഹാരം വരുത്തിയ അനുസരണത്തിന്റെ ഒരു പ്രവൃത്തിയെക്കുറിച്ചും ബൈബിൾ പറയുന്നു. അപ്പൊസ്തലനായ പൗലൊസ് രണ്ടു വ്യക്തികളെ താരതമ്യപ്പെടുത്തുന്നു—ആദാമും യേശുവും (റോമർ 5:14-15). ആദാമിന്റെ പാപം ''സകല മനുഷ്യരിലും'' ശിക്ഷയും മരണവും കൊണ്ടുവന്നു (വാ. 12). അനുസരണക്കേടിന്റെ ഒരു പ്രവൃത്തിയിലൂടെ എല്ലാവരും പാപികളാകുകയും ദൈവമുമ്പാകെ ശിക്ഷായോഗ്യരാകുകയും ചെയ്തു (വാ. 17). എന്നാൽ മനുഷ്യരാശിയുടെ പാപപ്രശ്‌നം കൈകാര്യം ചെയ്യാനുള്ള മാർഗ്ഗം ദൈവത്തിന്റെ പക്കലുണ്ടായിരുന്നു. ക്രൂശിൽ യേശുവിന്റെ നീതിനിഷ്ഠമായ പ്രവൃത്തിയിലൂടെ ദൈവം നിത്യജീവനും അവന്റെ മുമ്പിലുള്ള ശരിയായ നിലയും നൽകുന്നു. ക്രിസ്തുവിന്റെ സ്‌നേഹപ്രവൃത്തിയും അനുസരണവും—''സകല മനുഷ്യർക്കും ജീവൻ'' നൽകിക്കൊണ്ട് (വാ. 18)—ആദാമിന്റെ അനുസരണക്കേടിന്റെ പ്രവൃത്തിയെ മറികടക്കാൻ ശക്തമായിരുന്നു.
ക്രൂശിലെ തന്റെ മരണത്തിലൂടെ, തന്നിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും യേശു നിത്യജീവൻ വാഗ്ദാനം ചെയ്യുന്നു. അവന്റെ പാപമോചനവും രക്ഷയും നിങ്ങൾക്ക് ലഭിച്ചിട്ടില്ലെങ്കിൽ, ഇന്ന് നിങ്ങൾക്കതു പ്രാപിക്കാൻ കഴിയും. നിങ്ങൾ ഇതിനകം ഒരു വിശ്വാസിയാണെങ്കിൽ, അവന്റെ മഹത്തായ സ്നേഹപ്രവൃത്തിയിലൂടെ അവൻ ചെയ്തതിന് അവനെ സ്തുതിക്കുക!
പ്രത്യാശയോടെ കാത്തിരിക്കുക
ഹച്ചി: എ ഡോഗ്‌സ് ടെയില്‍ എന്ന ഇംഗ്ലീഷ് സിനിമയില്‍ ഒരു കോളേജ് പ്രൊഫസര്‍ വഴിതെറ്റി വന്ന ഹച്ചി എന്നു പേരുള്ള നായ്ക്കുട്ടിയുമായി ചങ്ങാത്തം കൂടി. പ്രൊഫസര്‍ ജോലിയില്‍ നിന്ന് മടങ്ങിവരുന്നതിനായി ഓരോ ദിവസവും ട്രെയിന്‍ സ്‌റ്റേഷനില്‍ കാത്തുനില്‍ക്കുന്നതിലൂടെ നായ തന്റെ വിശ്വസ്തത പ്രകടിപ്പിച്ചു. ഒരു ദിവസം പ്രൊഫസറിന് മാരകമായ ഹൃദയാഘാതം സംഭവിച്ചു. ഹച്ചി ട്രെയിന്‍ സ്‌റ്റേഷനില്‍ മണിക്കൂറുകളോളം കാത്തിരുന്നു, അടുത്ത പത്തുവര്‍ഷക്കാലം ഓരോ ദിവസവും അവന്‍ സ്റ്റേഷനിലെത്തി തന്റെ സ്‌നേഹവാനായ യജമാനനെ കാത്തിരിക്കുമായിരുന്നു.
തന്റെ യജമാനന്റെ വരവിനായി ക്ഷമയോടെ കാത്തിരുന്ന ശിമ്യോന്‍ എന്ന മനുഷ്യന്റെ കഥ ലൂക്കൊസ് പറയുന്നു (ലൂക്കൊസ് 2:25). മശിഹായെ കാണുന്നത് വരെ മരണം കാണില്ലെന്ന് പരിശുദ്ധാത്മാവ് ശിമ്യോന് വെളിപ്പെടുത്തി (വാ. 26). തല്‍ഫലമായി, ദൈവജനത്തിന് 'രക്ഷ'' നല്‍കുന്നവനെ ശിമ്യോന്‍ കാത്തിരുന്നു (വാ. 30). മറിയയും യോസേഫും യേശുവിനെയും കൊണ്ട് ആലയത്തില്‍ പ്രവേശിച്ചപ്പോള്‍ അവനാണ് അതെന്നു പരിശുദ്ധാത്മാവ് ശിമ്യോനോട് മന്ത്രിച്ചു! ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു! ശിമ്യോന്‍ ക്രിസ്തുവിനെ - സകല മനുഷ്യരുടെയും പ്രത്യാശയും രക്ഷയും ആശ്വാസവും ആയവനെ - കൈകളില്‍ എടുത്തു (വാ. 28-32).
നാം കാത്തിരിപ്പിന്റെ ഒരു കാലഘട്ടത്തിലാണെങ്കില്‍, യെശയ്യാപ്രവാചകന്റെ വാക്കുകള്‍ ആദ്യമെന്നോണം നമുക്കു കേള്‍ക്കാം: 'എങ്കിലും യഹോവയെ കാത്തിരിക്കുന്നവര്‍ ശക്തിയെ പുതുക്കും; അവര്‍ കഴുകന്മാരെപ്പോലെ ചിറകടിച്ചു കയറും; അവര്‍ തളര്‍ന്നുപോകാതെ ഓടുകയും ക്ഷീണിച്ചു പോകാതെ നടക്കുകയും ചെയ്യും' (യെശയ്യാവ് 40:31). യേശുവിന്റെ മടങ്ങിവരവിനായി നാം കാത്തിരിക്കുമ്പോള്‍, ഓരോ പുതിയ ദിവസത്തിനും ആവശ്യമായ പ്രത്യാശയും ശക്തിയും അവിടുന്ന് നല്‍കുന്നു.
ദൈവത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം
ഒരു ദമ്പതികളുടെ ബാങ്ക് അബദ്ധത്തില്‍ 90 ലക്ഷം രൂപ അവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചപ്പോള്‍, അവര്‍ ഒരു വിശാലമായ ഷോപ്പിംഗിനായി പോയി. അവര്‍ തങ്ങളുടെ കടം വീട്ടുകയും ഒരു ആഢംബര കാറും ഒരു പുതിയ വീടും മറ്റ് രണ്ട് നാല് ചക്ര വാഹനങ്ങളും വാങ്ങുകയും ചെയ്തു. പിന്നീട് പിശക് കണ്ടെത്തിയ ബാങ്ക് പണം തിരികെ നല്‍കാന്‍ ദമ്പതികളോട് ആവശ്യപ്പെട്ടു. നിര്‍ഭാഗ്യവശാല്‍, ഭാര്യാഭര്‍ത്താക്കന്മാര്‍ ഇതിനകം തന്നെ അത് ചെലവഴിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ക്കെതിരെ വഞ്ചനാക്കുറ്റവും മോഷണവും ചുമത്തി. ദമ്പതികള്‍ പ്രാദേശിക കോടതിയില്‍ എത്തിയപ്പോള്‍ ഭര്‍ത്താവ് ഒരു റിപ്പോര്‍ട്ടറോട് പറഞ്ഞു, ''ഞങ്ങള്‍ ചില മോശം നിയമോപദേശം സ്വീകരിച്ചു.'' മോശം ഉപദേശം പിന്തുടരുന്നത് (കൂടാതെ അവരുടേതല്ലാത്തത് ചെലവഴിക്കുന്നത്) അവരുടെ ജീവിതത്തെ കുഴപ്പത്തിലാക്കുമെന്ന് ഇരുവരും മനസ്സിലാക്കി.
നേരെമറിച്ച്, ജീവിതത്തില്‍ കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ജ്ഞാനമുള്ള ഉപദേശമാണ് സങ്കീര്‍ത്തനക്കാരന്‍ പങ്കിടുന്നത്. യഥാര്‍ത്ഥ സാക്ഷാത്ക്കാരം കണ്ടെത്തുന്നവര്‍ - അഥവാ ''ഭാഗ്യവാന്മാര്‍'' - ദൈവത്തെ സേവിക്കാത്തവരുടെ ഉപദേശത്താല്‍ സ്വാധീനിക്കപ്പെടാത്തവരാണെന്ന് അവന്‍ എഴുതി (സങ്കീര്‍ത്തനം 1:1). വിവേകശൂന്യവും ഭക്തികെട്ടതുമായ ആലോചന അദൃശ്യമായ അപകടങ്ങളിലേക്കും വിലകൊടുക്കേണ്ട പ്രത്യാഘാതങ്ങളിലേക്കും നയിക്കുമെന്ന് അവര്‍ക്കറിയാം. കൂടാതെ, അവര്‍ പ്രചോദിപ്പിക്കപ്പെടുന്നതും (''സന്തോഷം'' കണ്ടെത്തുന്നത്) അവരുടെ മനസ്സ് വ്യാപരിക്കുന്നതും (''ധ്യാനിക്കുക'') തിരുവചനത്തിന്റെ കാലാതീതവും അചഞ്ചലവുമായ സത്യങ്ങളിലാണ് (വാ. 2). ദൈവത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് വഴങ്ങുന്നത് സ്ഥിരതയിലേക്കും ഫലപ്രാപ്തിയിലേക്കും നയിക്കുന്നുവെന്ന് അവര്‍ കണ്ടെത്തി (വാ. 3).
നമ്മുടെ തൊഴില്‍, പണം, ബന്ധങ്ങള്‍ എന്നിവയെയും അതിലേറെയും കാര്യങ്ങളെക്കുറിച്ച് വലുതോ ചെറുതോ ആയ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, ബൈബിളില്‍ കാണുന്ന ദൈവികജ്ഞാനവും ദൈവിക ഉപദേശങ്ങളും പരിശുദ്ധാത്മാവിന്റെ വഴികാട്ടലും നമുക്ക് അന്വേഷിക്കാം. കുഴമറിച്ചിലുകള്‍ ഉണ്ടാക്കാതെ സാക്ഷാത്ക്കാര പൂര്‍ണ്ണമായ ജീവിതം നയിക്കുവാന്‍ അവന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം അനിവാര്യവും വിശ്വസനീയവുമാണ്.
വീണ്ടും മധുരമുള്ളതാകുക
റഷ്യന്‍ വിവാഹ ആചാരങ്ങള്‍ ഭംഗിയും പ്രാധാന്യവും കൊണ്ട് നിറഞ്ഞവയാണ്. സ്വീകരണ വേളയില്‍ ടോസ്റ്റ്മാസ്റ്റര്‍ ദമ്പതികളുടെ ബഹുമാനാര്‍ത്ഥം ഒരു ടോസ്റ്റ് വാഗ്ദാനം ചെയ്യുന്നു. എല്ലാവരും ഉയര്‍ത്തിയ ഗ്ലാസില്‍ നിന്ന് ഒരു സിപ്പ് എടുത്ത്, ''ഗോര്‍ക്കോ! ഗോര്‍ക്കോ! എന്നാര്‍പ്പിടുന്നു. അര്‍ത്ഥം ''കൈപ്പുള്ളത്! കൈപ്പുള്ളത്!' അതിഥികള്‍ ആ വാക്ക് ഉച്ചരിക്കുമ്പോള്‍, പാനീയം വീണ്ടും മധുരമാക്കുന്നതിനായി നവദമ്പതികള്‍ എഴുന്നേറ്റ് പരസ്പരം ചുംബിക്കണം.
ഭൂമിയിലെ ശൂന്യതയുടെയും നാശത്തിന്റെയും ശാപത്തിന്റെയുമായ കൈപ്പേറിയ പാനീയം (അ. 24) ഒരു പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും മധുരപ്രത്യാശയ്ക്ക് വഴിയൊരുക്കുമെന്ന് യെശയ്യാവ് പ്രവചിക്കുന്നു (അ. 25). ദൈവം വിഭവ സമൃദ്ധമായ വിരുന്നുകളും ഏറ്റവും മികച്ചതും മധുരമുള്ളതുമായ പാനീയങ്ങളും ഒരുക്കും. അത് എല്ലാ ആളുകള്‍ക്കും വേണ്ടിയുള്ള നിരന്തരമായ അനുഗ്രഹത്തിന്റെയും ഫലപുഷ്ടിയുടെയും വിരുന്ന് ആയിരിക്കും (25:6). ഇനിയും ഏറെയുണ്ട്. നീതിമാനായ രാജാവിന്റെ പരമാധികാര വാഴ്ചയില്‍, മരണം മാറുകയും, കൈപ്പുള്ള കണ്ണുനീര്‍ തുടച്ചുമാറ്റപ്പെടുകയും അപമാനത്തിന്റെ മൂടുപടം നീക്കംചെയ്യപ്പെടുകയും ചെയ്യുന്നു (വാ. 7-8). അവന്റെ ജനം സന്തോഷിക്കും, കാരണം അവര്‍ വിശ്വസിക്കുകയും കാത്തിരിക്കുകയും ചെയ്തവന്‍ രക്ഷ കൊണ്ടുവരികയും ജീവിതത്തിന്റെ കൈപ്പേറിയ പാനപാത്രം വീണ്ടും മധുരമാക്കുകയും ചെയ്യും (വാ. 9).
ഒരു ദിവസം, കുഞ്ഞാടിന്റെ വിവാഹ അത്താഴത്തില്‍ നാം യേശുവിനോടൊപ്പം ഉണ്ടാകും. അവന്‍ തന്റെ മണവാട്ടിയെ (സഭ) വീട്ടിലേക്ക് സ്വാഗതം ചെയ്യുമ്പോള്‍, യെശയ്യാവ് 25 ലെ വാഗ്ദത്തം നിറവേറ്റപ്പെടും. ഒരിക്കല്‍ കൈപ്പേറിയ ജീവിതം വീണ്ടും മധുരമാകും.
അവന്‍ നമ്മെ പോകാന്‍ അനുവദിക്കയില്ല
അമേരിക്കയിലെ ജോര്‍ജ്ജ് വാഷിംഗ്ടണ്‍ പാലത്തിലൂടെ - ന്യൂയോര്‍ക്ക് നഗരത്തെയും ന്യൂജേഴ്‌സിയെയും ബന്ധിപ്പിക്കുന്ന തിരക്കേറിയ റോഡ് - സൈക്കിള്‍ ചവിട്ടുകയായിരുന്നു ജൂലിയോ. പെട്ടെന്ന് ഒരു ജീവന്മരണ സാഹചര്യം അദ്ദേഹം നേരിട്ടു. ഒരു മനുഷ്യന്‍ നദിയിലേക്കു ചാടാന്‍ തയ്യാറെടുത്ത് പാലത്തിന്റെ കൈവരിയില്‍ നില്‍ക്കുകയായിരുന്നു. കൃത്യസമയത്ത് പോലീസ് വരില്ലെന്ന് അറിഞ്ഞ ജൂലിയോ വേഗത്തില്‍ പ്രവര്‍ത്തിച്ചു. തന്റെ ബൈക്കില്‍ നിന്നിറങ്ങി കൈകള്‍ വിരിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ''അരുത് അതു ചെയ്യരുത്. ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു.'' പിന്നെ, ഒരു ഇടയന്‍ തന്റെ വളഞ്ഞ വടികൊണ്ട് ചെയ്യുന്നതുപോലെ ശ്രദ്ധ പതറിയ ആ മനുഷ്യനെ പിടിച്ചു, മറ്റൊരു വഴിയാത്രക്കാരന്റെ സഹായത്തോടെ അയാളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അയാള്‍ സുരക്ഷിതനായിരുന്നിട്ടും ജൂലിയോ തന്റെ പിടുത്തം വിട്ടില്ല.
രണ്ട് സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഒരു ജീവന്മരണ സാഹചര്യത്തില്‍, തന്നില്‍ വിശ്വസിക്കുന്നവരെ ഒരിക്കലും കൈവിടുകയില്ലെന്നും അവരെ രക്ഷിക്കാനായി തന്റെ ജീവന്‍ സമര്‍പ്പിക്കുമെന്നും നല്ല ഇടയനായ യേശു പറഞ്ഞു. തന്റെ ആടുകളെ എങ്ങനെ അനുഗ്രഹിക്കും എന്ന് അവന്‍ ഇപ്രകാരം സംഗ്രഹിച്ചു: അവര്‍ അവനെ വ്യക്തിപരമായി അറിയുകയും നിത്യജീവന്റെ ദാനം നേടുകയും ചെയ്യും; അവര്‍ ഒരിക്കലും നശിച്ചുപോകയില്ല. അവന്റെ സംരക്ഷണത്തില്‍ അവര്‍ സുരക്ഷിതരായിരിക്കും. ഈ സുരക്ഷ ദുര്‍ബലരും ബലഹീനരുമായ ആടുകളുടെ കഴിവിനെ ആശ്രയിച്ചല്ല, മറിച്ച് ഇടയന്റെ പര്യാപ്തതയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ആരും
അവയെ അവന്റെ കൈയില്‍ നിന്നു പിടിച്ചുപറിക്കുവാന്‍ അവന്‍ ഒരിക്കലും അനുവദിക്കില്ല (യോഹന്നാന്‍ 10:28-29).
നാം ലക്ഷ്യത്തില്‍ നിന്നകന്ന്് പ്രതീക്ഷയറ്റവരായിത്തീര്‍ന്നപ്പോള്‍ യേശു നമ്മെ രക്ഷിച്ചു; അവനുമായുള്ള നമ്മുടെ ബന്ധത്തില്‍ ഇപ്പോള്‍ നമുക്ക് സംരക്ഷണവും സുരക്ഷിതത്വവും അനുഭവിക്കാന്‍ കഴിയും. അവന്‍ നമ്മെ സ്‌നേഹിക്കുന്നു, നമ്മെ പിന്തുടരുന്നു, കണ്ടെത്തുന്നു, രക്ഷിക്കുന്നു, ഒരിക്കലും നമ്മെ കൈവിടുകയില്ലെന്ന് വാഗ്ദത്തം ചെയ്യുന്നു.
അതിശയകരമാംവിധം അതുല്യം
മനുഷ്യന്‍ സവിശേഷജീവിയല്ല - കുറഞ്ഞപക്ഷം ലണ്ടന്‍ മൃഗശാല പറയുന്ന പ്രകാരമെങ്കിലും. 2005 ല്‍ 'മനുഷ്യന്‍ അവരുടെ സ്വാഭാവിക പരിസ്ഥിതിയില്‍'' എന്ന പേരില്‍ ഒരു ചതുര്‍ദിന പ്രദര്‍ശനം മൃഗശാല ഒരുക്കി. ഒരു ഓണ്‍ലൈന്‍ മത്സരത്തിലൂടെ മനുഷ്യ 'തടവുകാരെ'' തിരഞ്ഞെടുത്തു. സന്ദര്‍ശകര്‍ക്കു മനുഷ്യരെ മനസ്സിലാക്കുന്നതിനുവേണ്ടി, മൃഗശാലാധികൃതര്‍, അവരുടെ ഭക്ഷണരീതി, ആവാസ സ്ഥാനം എന്നിവ വിവരിക്കുന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചു. മൃഗശാലാ വക്താവ് പറയുന്നതനുസരിച്ച്, പ്രദര്‍ശനത്തിന്റെ ലക്ഷ്യം മനുഷ്യരുടെ അതുല്യത കുറച്ചുകാണിക്കുക എന്നതായിരുന്നു. പ്രദര്‍ശനത്തില്‍ പങ്കെടുത്ത ഒരാള്‍ അതിനോട് യോജിക്കുന്നതായി തോന്നി. 'മനുഷ്യരെ ഇവിടെ അവര്‍ മൃഗങ്ങളായി കാണുമ്പോള്‍, നാം അത്ര വിശേഷതയുള്ളവരല്ല എന്ന് ഓര്‍മ്മിപ്പിക്കുന്നതായി തോന്നും.''
മനുഷ്യനെപ്പറ്റി ബൈബിള്‍ പറയുന്നതില്‍ നിന്നും എത്ര കടുത്ത വൈരുദ്ധ്യമാണിത്. ദൈവം തന്റെ 'സ്വരൂപത്തില്‍'' നമ്മെ 'ഭയങ്കരവും അതിശയകരവും'' ആയി സൃഷ്ടിച്ചു (ഉല്പത്തി 1:26-27; സങ്കീര്‍ത്തനം 139:14).
ദാവീദ് 139-ാം സങ്കീര്‍ത്തനം ആരംഭിക്കുന്നത് തന്നെക്കുറിച്ചുള്ള ദൈവത്തിന്റെ ആഴമായ അറിവിനെയും (വാ.1-6), സകലത്തെയും വലയം ചെയ്യുന്ന അവന്റെ സാന്നിധ്യത്തെയും (വാ. 7-12) ആഘോഷിച്ചു കൊണ്ടാണ്. ഒരു പ്രധാന നെയ്ത്തുകാരനെപ്പോലെ, ദൈവം ദാവീദിന്റെ ആന്തരികവും ബാഹ്യവുമായ സവിശേഷതകളെ നിര്‍മ്മിക്കുക മാത്രമല്ല (വാ. 13-14), അവനെ ഒരു ജീവനുള്ള ദേഹിയായി നിര്‍മ്മിച്ച് അവന് ആത്മീയ ജീവനും ദൈവവുമായി ആഴമായി ബന്ധപ്പെടുന്നതിനുള്ള കഴിവും നല്കി. ദൈവത്തിന്റെ കരവിരുതിനെ ധ്യാനിച്ചുകൊണ്ട് ഭക്തിയോടും അതിശയത്തോടും സ്തുതിയോടും കൂടി ദാവീദ് പ്രതികരിച്ചു (വാ.14).
മനുഷ്യര്‍ സവിശേഷതയുള്ളവരാണ്, അവനുമായി ദൃഢമായ ബന്ധം സ്ഥാപിക്കുവാന്‍ അതിശയകരമായ അതുല്യതയോടും മഹത്തായ കഴിവുകളോടും കൂടെ ദൈവം നമ്മെ സൃഷ്ടിച്ചു. നാം അവന്റെ സ്നേഹമുള്ള കരങ്ങളുടെ പണിയാകയാല്‍ ദാവീദിനെപ്പോലെ അവനെ സ്തുതിക്കാന്‍ നമുക്ക് കഴിയും.
നല്ല ഒഴിവാക്കല്‍ ദിവസം
2006 മുതല്‍ ഒരു കൂട്ടം ആളുകള്‍ നവവത്സരത്തോടനുബന്ധിച്ച് അസാധാരണമായൊരു സംഭവം ആഘോഷിക്കുന്നുണ്ട്. അതിനെ നല്ല ഒഴിവാക്കല്‍ ദിവസം എന്നു വിളിക്കുന്നു. ലാറ്റിന്‍ അമേരിക്കന്‍ പാരമ്പര്യം അനുസരിച്ച്, വ്യക്തികള്‍ കഴിഞ്ഞ വര്‍ഷത്തെ അവരുടെ സന്തോഷപ്രദമല്ലാത്തതും അസ്വസ്ഥപ്പെടുത്തുന്നതുമായ ഓര്‍മ്മകളും മോശം വിഷയങ്ങളും എഴുതിയിട്ട് അവ അരയ്ക്കുന്ന മെഷീനിലേക്ക് ഇടും. ചിലര്‍ തങ്ങളുടെ ഒഴിവാക്കല്‍ ഐറ്റങ്ങളെ കൂടം കൊണ്ട് അടിക്കും.
103-ാം സങ്കീര്‍ത്തനത്തിന്റെ രചയിതാവ്, ആളുകള്‍ തങ്ങളുടെ അസന്തുഷ്ടമായ ഓര്‍മ്മകള്‍ക്ക് നല്ല ഒഴിവാക്കല്‍ പറയുന്നതിനെക്കാള്‍ മെച്ചപ്പെട്ട ഒരു പരിഹാരം നിര്‍ദ്ദേശിക്കുന്നു. ദൈവം നമ്മുടെ പാപങ്ങള്‍ക്ക് നല്ല ഒഴിവാക്കല്‍ ആശംസിക്കുന്നതായി അവന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. തന്റെ ജനത്തോടുള്ള ദൈവത്തിന്റെ വിശാലമായ സ്നേഹത്തെ പ്രകടിപ്പിക്കുന്നതിനുള്ള ശ്രമത്തില്‍, വാങ്മയ ചിത്രങ്ങള്‍ സങ്കീര്‍ത്തനക്കാരന്‍ ഉപയോഗിക്കുന്നു. ദൈവത്തിന്റെ സ്‌നേഹത്തിന്റെ വിസ്തൃതിയെ സ്വര്‍ഗ്ഗവും ഭൂമിയും തമ്മിലുള്ള അകലത്തോട് അവന് താരതമ്യപ്പെടുത്തുന്നു (വാ. 11). തുടര്‍ന്ന് സങ്കീര്‍ത്തനക്കാരന്‍ അവന്റെ ക്ഷമയെ സ്ഥലസംബന്ധിയായ വാക്കുകളില്‍ വിവരിക്കുന്നു. സൂര്യന് ഉദിക്കുന്ന സ്ഥലം സൂര്യന് അസ്തമിക്കുന്ന സ്ഥലത്തുനിന്നും എത്ര അകലമായിരിക്കുന്നുവോ അതുപോലെ ദൈവം തന്റെ ജനത്തിന്റെ പാപത്തെ അവരില്‍നിന്നും അകറ്റിയിരിക്കുന്നു (വാ. 12). അവന്റെ സ്നേഹവും ക്ഷമയും അനന്തവും പൂര്‍ണ്ണവുമാണെന്ന് ദൈവജനം അറിയണമെന്ന് സങ്കീര്‍ത്തനക്കാരന്‍ ആഗ്രഹിക്കുന്നു. ദൈവം തന്റെ ജനത്തോടു പൂര്‍ണ്ണമായി ക്ഷമിച്ചുകൊണ്ട് അവരെ അവരുടെ അകൃത്യങ്ങളുടെ ശക്തിയില്‍ നിന്നും സ്വതന്ത്രരാക്കിയിരിക്കുന്നു.
സുവാര്‍ത്ത! നല്ല ഒഴിവാക്കല്‍ ദിനം ആഘോഷിക്കാന്‍ നാം പുതുവത്സരം വരെ കാത്തിരിക്കേണ്ടതില്ല. യേശുവിലുള്ള വിശ്വാസത്തിലൂടെ, നാം നമ്മുടെ പാപങ്ങളെ ഏറ്റുപറഞ്ഞ് അവയെ ഉപേക്ഷിക്കുമ്പോള്‍, അവന് അവയ്ക്ക് നല്ല ഒഴിവാക്കല്‍ ആശംസിക്കുകയും അവയെ സമുദ്രത്തിന്റെ ആഴത്തില്‍ ഇട്ടുകളയുകയും ചെയ്യും. ഇന്നത്തെ ദിവസത്തിന് ഒരു നല്ല ഒഴിവാക്കല്‍ ദിനം ആകാന്‍ കഴിയും!