പ്രാർത്ഥനയിൽ ഓർത്തു
ആഫ്രിക്കയിലെ ഒരു വലിയ പള്ളിയിൽ അവിടുത്തെ പാസ്റ്റർ മുട്ടിൽ നിന്ന് ദൈവത്തോടു പ്രാർത്ഥിച്ചു. “ഞങ്ങളെ ഓർക്കേണമേ”. പാസ്റ്ററുടെ അപേക്ഷ കേട്ടപ്പോൾ, ജനങ്ങളും കരഞ്ഞു കൊണ്ട് “ദൈവമേ, ഞങ്ങളെ ഓർക്കേണമേ” എന്ന് പ്രതിവാക്യം പറഞ്ഞു. യൂട്യൂബിൽ ഈ ദൃശ്യം കണ്ടുകൊണ്ടിരിക്കുമ്പോൾ ഞാനും അത്ഭുതപ്പെട്ട് കണ്ണീർ വാർത്തു. കുറച്ച് മാസങ്ങൾക്ക് മുൻപാണ് ഈ പ്രാർത്ഥന റെക്കോർഡ് ചെയ്തിട്ടുള്ളത്. എന്റെ ബാല്യകാലത്ത് ഞങ്ങളുടെ കുടുംബത്തിന്റെ പാസ്റ്ററും ഇതേ അപേക്ഷ തന്നെയാണ് ദൈവത്തോട് ചെയ്തിരുന്നത്. “ദൈവമേ, ഞങ്ങളെ ഓർക്കേണമേ!” എന്ന് കേട്ടിട്ടുള്ളത് ഞാൻ ഇപ്പോഴും ഓർക്കുന്നു.
ചെറിയ കുട്ടി എന്ന നിലക്ക് ,ആ പ്രാർത്ഥന കേൾക്കുമ്പോൾ ദൈവം പലപ്പോഴും നമ്മെ മറന്നു പോകുന്നുണ്ടോ എന്ന് ഞാൻ തെറ്റിദ്ധരിച്ചിട്ടുണ്ട്. പക്ഷെ ദൈവം എല്ലാം അറിയുന്നവനാണ് (സങ്കീർത്തനം 147:5; 1 യോഹന്നാൻ 3:20), അവൻ നമ്മെ എപ്പോഴും കണുന്നു (സങ്കീർത്തനം 3: 13-15),അളക്കാൻ കഴിയുന്നതിലും അപ്പുറം നമ്മെ അവൻ സ്നേഹിക്കുന്നു (സങ്കീർത്തനം 33: 17- 19).
ഹീബ്രു വാക്കായ സക്കാർ എന്ന് വെച്ചാൽ, ഓർക്കുക എന്നാണർത്ഥമെങ്കിലും ദൈവം നമ്മെ”ഓർക്കുന്നു”, എന്നതിന് നമുക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്ന് കൂടി വിവക്ഷയുണ്ട്. സക്കാർ എന്ന വാക്കിന് ഒരാൾക്കു വേണ്ടി പ്രവർത്തിക്കുക എന്ന അർത്ഥവുമുണ്ട്.. അതുകൊണ്ട്, ദൈവം നോഹയേയും അവന്റെ കൂടെ പെട്ടകത്തിൽ ഉണ്ടായിരുന്ന എല്ലാ കാട്ടുമൃഗങ്ങളേയും കന്നുകാലികളേയും “ഓർത്തപ്പോൾ” “ ദൈവം ഭൂമിയിൽ ഒരു കാറ്റു അടിപ്പിച്ചു, വെള്ളം നിലച്ചു”(ഉല്പത്തി 8:1). മച്ചിയായിരുന്ന റാഹേലിനെ ദൈവം “ഓർത്തപ്പോൾ” “ ദൈവം അവളുടെ അപേക്ഷ കേട്ടു അവളുടെ ഗർഭത്തെ തുറന്നു. അവൾ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു” (30: 22-23).
ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ, ഞങ്ങളെ ഓർക്കേണമേ എന്നുള്ളത് എത്ര വലിയ ദൈവാശ്രയത്വത്തിന്റെ അപേക്ഷയാണ്! എങ്ങിനെയാണ് ഉത്തരം തരേണ്ടത് എന്ന് അവനാണ് തീരുമാനിക്കുന്നത്. നമ്മുടെ എളിയ പ്രാർത്ഥനകൾ ദൈവത്തെ ചലിപ്പിക്കാൻ കഴിയുന്നതാണെന്ന് അറിഞ്ഞു കൊണ്ട് നമുക്ക് പ്രാർത്ഥിക്കാം.
നമ്മുടെ യഥാർത്ഥ അസ്തിത്വം
ആദ്യം, അയാൾ മീൻ പിടിക്കാനുള്ള ഉപകരണങ്ങൾ വാങ്ങി. മീൻ പിടിക്കുന്നതിനാവശ്യമായ സാധങ്ങൾ വിൽക്കുന്ന പട്ടണത്തിലെ ചെറിയ ഒരു കടയിൽ നിന്ന് ഒരു ഷോപ്പിങ് കാർട്ട് നിറയെ ആവശ്യമായ ഓരോ സാമഗ്രിയും അയാൾ തെരഞ്ഞെടുത്തു. ജീവനുള്ള ഇരയും ചൂണ്ടയും വാങ്ങി. " ഇതിനു മുമ്പ് മീൻപിടുത്തം നടത്തിയിട്ടില്ലേ?" കടയുടമ ചോദിച്ചു. ഇല്ലെന്നയാൾ മറുപടി നൽകി. "എങ്കിൽ ഇതു കൂടി വച്ചോളൂ" എന്ന് പറഞ്ഞ് ഒരു ഫസ്റ്റ് എയിഡ് കിറ്റുകൂടി അയാൾ നൽകി. അയാൾ സമ്മതിച്ച് അതിന്റെ പണവും നല്കി പോയി. ദിവസം മുഴുവൻ പരിശ്രമിച്ചിട്ടും ചൂണ്ടയുടെ അഗ്രം കൊണ്ട് കൈ മുഴുവൻ മുറിഞ്ഞതല്ലാതെ ഒന്നും കിട്ടിയില്ല.
പത്രോസ് പ്രശ്നം അങ്ങനെയായിരുന്നില്ല. വളരെ പരിചയസമ്പന്നനായ ഒരു മീൻപിടുത്തക്കാരനായിരുന്ന തന്നോട് വഞ്ചി ആഴക്കടലിലേക്ക് നീക്കി "മീൻ പിടുത്തത്തിന് വല ഇറക്കുവിൻ" (ലൂക്കൊ. 5:4) എന്ന് പറഞ്ഞപ്പോൾ പത്രോസ് അതിശയിച്ചു പോയി. രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ലെങ്കിലും ശിമോനും കൂട്ടരും പറഞ്ഞതു പോലെ വലയിറക്കി : " പെരുത്ത മീൻ കൂട്ടം അകപ്പെട്ടു വല കീറാറായി " രണ്ട് പടകുകളും മുങ്ങുമാറാകുവോളം നിറച്ചു (വാ. 6)
ഇതു കണ്ട ശിമോൻ പത്രോസ് "യേശുവിന്റെ കാൽക്കൽ വീണു, "കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകകൊണ്ട് എന്നെ വിട്ട് പോകേണമേ " എന്നു പറഞ്ഞു. (വാ.8) ശിമോൻ യഥാർത്ഥത്തിൽ ആരാണെന്ന് യേശുവിന് അറിയാമായിരുന്നു. യേശു തന്റെ ശിഷ്യനോട് പറഞ്ഞു, "ഇന്നു മുതൽ നീ മനുഷ്യരെ പിടിക്കുന്നവനാകും" എന്ന്. ഇത് കേട്ട പാടെ ശിമോൻ " സകലവും വിട്ട് അവനെ അനുഗമിച്ചു" (വാ.10-11) നാം യേശുവിനെ അനുഗമിക്കുമ്പോൾ നാം ആരാണെന്നും അവന്റെ സ്വന്ത ജനം എന്ന നിലയിൽ നമ്മുടെ ദൗത്യം എന്താണെന്നും മനസ്സിലാക്കുവാൻ അവിടുന്ന് നമ്മെ സഹായിക്കും.
നിങ്ങൾ തനിച്ചല്ല.
“താങ്കളെ കണ്ടതിൽ ഒത്തിരി സന്തോഷം!” “താങ്കളെയും!” “എത്ര സന്തോഷമാണ് നിങ്ങളെ കാണുന്നതിൽ!” വളരെ ഊഷ്മളമായ സ്വീകരണമായിരുന്നു. മറ്റൊരു പട്ടണത്തിൽ ക്രിസ്തീയ ശുശ്രൂഷയിൽ ആയിരിക്കുന്നവർ അവരുടെ വൈകുന്നേരത്തെ പ്രോഗ്രാമിനു മുമ്പ് ഓൺലൈനായി ഒരുമിച്ച് കൂടിയതാണ്. പ്രസംഗകൻ വന്നു ചേരുന്നതിനു മുമ്പ് മറ്റുള്ളവർ വീഡിയോ കോൾ വഴി അഭിവാദ്യം ചെയ്യുന്നത് ഞാൻ നിശബ്ദനായി ശ്രദ്ധിക്കുകയായിരുന്നു. സ്വതവേ അന്തർമുഖനായതുകൊണ്ടും ഇതിലാരെയും എനിക്ക് പരിചയമില്ലാതിരുന്നതിനാലും ഒരു അന്യനായിട്ട് എനിക്ക് തോന്നി. പെട്ടെന്നാണ് പുതിയൊരു സ്ക്രീനിൽ എന്റെ പാസ്റ്ററെ കണ്ടത്. ഉടനെ തന്നെ സഭയിലെ എന്റെ ഒരു സുഹൃത്തും പ്രവേശിച്ചു. അവരെ കണ്ടതോടെ ഞാൻ ഒറ്റക്കാണ് എന്ന തോന്നൽ മാറി. ദൈവം എനിക്ക് തുണ അയച്ചതു പോലെ തോന്നി.
ആഹാബിന്റെയും ഇസബെലിന്റേയും കോപത്തിൽ നിന്ന് ഏലിയാവിനും “പ്രവാചകരിൽ താൻ മാത്രം അവശേഷിച്ചിരിക്കുന്നു” എന്ന് തോന്നിയെങ്കിലും, ഏലിയാവ് ഒറ്റക്കായിരുന്നില്ല(1 രാജ.19:10). നാല്പത് രാവും നാല്പത് പകലും മരുഭൂമിയിലൂടെ സഞ്ചരിച്ച് ഏലിയാവ് ഹോരേബ് മലയിലെ ഒരു ഗുഹയിൽ ഒളിച്ചിരുന്നു. എന്നാൽ ദൈവം അവനെ ശുശ്രൂഷയിലേക്ക് തിരികെ വിളിച്ചുകൊണ്ട് പറഞ്ഞു, “നീ പുറപ്പെട്ടു ദമ്മേശെക്കിന്റെ മരുഭൂമി വഴിയായി മടങ്ങിപ്പോകുക; നീ എത്തുമ്പോൾ ഹസായേലിനെ അരാമിനു രാജാവായി അഭിഷേകം ചെയ്യുക. നിംശിയുടെ മകനായ യേഹുവിനെ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്യണം; ആബേൽ - മെഹോലയിൽ നിന്നുള്ള സാഫാത്തിന്റെ മകനായ ഏലീശയെ നിനക്കു പകരം പ്രവാചകനായി അഭിഷേകം ചെയ്യുകയും വേണം”(വാ.15, 16 ).
ദൈവം അവനെ ബോധ്യപ്പെടുത്തിയത്: “എന്നാൽ ബാലിനു മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരം പേരെ ഞാൻ യിസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു”(വാ.18). ദൈവത്തെ സേവിക്കുന്നതിൽ നാം ഒററക്കല്ല എന്നാണ് ഏലിയാവിനെപ്പോലെ നാമും പഠിക്കുന്നത്. ദൈവം സഹായം ഒരുക്കുന്നതിനാൽ നമ്മൾ ഒരുമിച്ച് അവനെ സേവിക്കുന്നു.
സംസാരിക്കുവാൻ ഒരു സമയം
കഴിഞ്ഞ മുപ്പത് ദീർഘ വർഷങ്ങൾ, അവളൊരു വലിയ ആഗോള ശുശ്രൂഷയ്ക്കായി വിശ്വസ്തതയോടെ പ്രവർത്തിച്ചു. എന്നിട്ടും വർഗീയ അനീതിയെക്കുറിച്ച് സഹപ്രവർത്തകരുമായി സംസാരിക്കാൻ അവൾ ശ്രമിച്ചപ്പോൾ നിശബ്ദതയായിരുന്നു മറുപടി. ഒടുവിൽ 2020 ലെ വസന്തത്തിൽ ലോകത്തുടനീളം വംശീയതയെക്കുറിച്ചുള്ള തുറന്ന ചർച്ചകൾ വ്യാപിച്ചപ്പോൾ -അവളുടെ സുഹൃത്തുക്കളും "തുറന്ന ചർച്ചക്ക് തയ്യാറായി". സമ്മിശ്ര വികാരങ്ങളോടും വേദനയോടും കൂടെ, ചർച്ചകൾ ആരംഭിച്ചതിൽ അവൾ നന്ദിയുള്ളവളായിരുന്നു, പക്ഷേ എന്തുകൊണ്ടാണ് അവളുടെ സഹപ്രവർത്തകർക്ക് സംസാരിക്കാൻ ഇത്രയധികം സമയം എടുത്തതെന്ന് അവൾ അത്ഭുതപ്പെട്ടു.
നിശബ്ദത എന്നത് ചില സാഹചര്യങ്ങളിൽ ഒരു സദ്‌ഗുണമാണ്. ശലോമോൻ രാജാവ് സഭാപ്രസംഗിയുടെ പുസ്തകത്തിൽ എഴുതിയതുപോലെ, "എല്ലാറ്റിന്നും ഒരു സമയമുണ്ടു;............മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം". (സഭാ. 3:1, 7)
മതഭ്രാന്തിന്റെയും അനീതിയുടെയും മുൻപിൽ നിശബ്ദത പാലിക്കുന്നത് ഉപദ്രവവും ദോഷവും മാത്രമേ ചെയ്യുകയുളളൂ. ലൂഥറൻ പാസ്റ്ററായ മാർട്ടിൻ നിമോയല്ലെർ ( ശബ്ദമുയർത്തിയതിന് നാസി ജർമനിയിൽ ജയിലടക്കപ്പെട്ടു) യുദ്ധത്തിനുശേഷം താനെഴുതിയ ഒരു കവിതയിൽ ഇത് ഏറ്റുപറഞ്ഞു. അദ്ദേഹം എഴുതി, “ആദ്യം അവർ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു”, “പക്ഷേ ഞാൻ ഒരു കമ്മ്യൂണിസ്റ്റ് അല്ലാത്തതിനാൽ ഞാൻ ഒന്നും മിണ്ടിയില്ല" എന്ന് അദ്ദേഹം എഴുതി. അദ്ദേഹം കൂട്ടിച്ചേർത്തു, “അപ്പോൾ അവർ ജൂതന്മാർക്കും കത്തോലിക്കർക്കും മറ്റുള്ളവർക്കും വേണ്ടി വന്നു, പക്ഷേ ഞാൻ സംസാരിച്ചില്ല.” അവസാനം, “അവർ എന്നെ തേടി വന്നു - അപ്പോഴേക്കും സംസാരിക്കാൻ ആരും അവശേഷിച്ചില്ല.”
അനീതിക്കെതിരെ സംസാരിക്കുവാൻ സ്നേഹവും - ധൈര്യവും - വേണം. ദൈവത്തിന്റെ സഹായം തേടുമ്പോൾ, സംസാരിക്കുവാനുള്ള സമയം ഇപ്പോളാണെന്ന് നാം തിരിച്ചറിയുന്നു.
നിങ്ങളുടെ വേലി നീക്കുക
ഗ്രാമത്തിലെ വികാരിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. രണ്ടാം ലോകമഹായുദ്ധം രൂക്ഷമായപ്പോൾ, ഒരു ചെറിയ കൂട്ടം അമേരിക്കൻ സൈനികരോട്, അവരുടെ കൊല്ലപ്പെട്ട സഹസൈനികനെ തന്റെ പള്ളിയുടെ അടുത്തുള്ള വേലികെട്ടിയ സെമിത്തേരിയിൽ അടക്കം ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സഭാംഗങ്ങൾക്കു മാത്രമേ ശ്മശാനം അനുവദിക്കപ്പെട്ടിരുന്നുള്ളൂ. അതിനാൽ അവർ തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിനെ വേലിക്ക് പുറത്ത് അടക്കം ചെയ്തു.
എന്നാൽ പിറ്റേന്ന് രാവിലെ, സൈനികർക്ക് ശവക്കുഴി കണ്ടെത്താനായില്ല. ''എന്ത് സംഭവിച്ചു? ശവക്കുഴി പോയി,'' ഒരു സൈനികൻ വികാരിയോടു പറഞ്ഞു. ''ഓ, അത് ഇപ്പോഴും അവിടെയുണ്ട്,'' അദ്ദേഹം പറഞ്ഞു. പട്ടാളക്കാരൻ ആശയക്കുഴപ്പത്തിലായപ്പോൾ വികാരി വിശദീകരിച്ചു. ''പറ്റില്ലെന്ന് നിങ്ങളോടു പറഞ്ഞതിൽ ഞാൻ ഖേദിച്ചു. അതുകൊണ്ട്, ഇന്നലെ രാത്രി ഞാൻ എഴുന്നേറ്റു വേലി നീക്കി.''
നമ്മുടെ ജീവിത വെല്ലുവിളികൾക്കും ദൈവം പുതിയ വീക്ഷണം നൽകിയേക്കാം—നാം അതിനായി അന്വേഷിക്കുകയാണെങ്കിൽ. അതാണ് അടിച്ചമർത്തപ്പെട്ട യിസ്രായേൽ ജനത്തിന് യെശയ്യാ പ്രവാചകൻ നൽകിയ സന്ദേശം. അവരുടെ ചെങ്കടലിലെ രക്ഷയിലേക്ക് ആകാംക്ഷയോടെ തിരിഞ്ഞുനോക്കുന്നതിനുപകരം, ദൈവം പുതിയ അത്ഭുതങ്ങൾ ചെയ്യുന്നതും പുതിയ പാതകൾ നിർമ്മിക്കുന്നതും കാണത്തക്കവിധം അവരുടെ നോട്ടം മാറ്റേണ്ടതുണ്ട്. ''ഭൂതകാലത്തിൽ വസിക്കരുത്'' എന്ന് അവൻ അവരെ ഉദ്‌ബോധിപ്പിച്ചു. ''ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു!'' (യെശയ്യാവ് 43:18-19). സംശയങ്ങളുടെയും യുദ്ധങ്ങളുടെയും വേളകളിൽ അവൻ നമ്മുടെ പ്രതീക്ഷയുടെ ഉറവിടമാണ്. ''ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ജനത്തിനു കുടിക്കുവാൻ കൊടുക്കേണ്ടതിനു ഞാൻ മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു നദികളും നല്കിയിരിക്കുന്നു'' (വാ. 20).
പുതിയ ദർശനം കൊണ്ട് ഉന്മേഷം പ്രാപിച്ച നമുക്കും നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ പുതിയ ദിശ കാണാൻ കഴിയും. അവിടുത്തെ പുതിയ വഴികൾ കാണാൻ നമുക്ക് പുതിയ കണ്ണുകളോടെ നോക്കാം. പിന്നെ, ധൈര്യത്തോടെ, അവനെ അനുഗമിച്ച് പുതിയ മേഖലയിലേക്ക് കടക്കാം.
ജ്ഞാനത്തിൽനിന്നു സന്തോഷത്തിലേക്ക്
ഫോൺ റിംഗ് ചെയ്ത ഉടനെ ഞാനത് എടുത്തു. ഞങ്ങളുടെ സഭാ കുടുംബത്തിലെ ഏറ്റവും പ്രായം ചെന്ന അംഗമായിരുന്നു വിളിച്ചത്—ഏകദേശം നൂറ് വയസ്സിനോടടുത്തു പ്രായമുള്ള ഊർജ്ജസ്വലയും കഠിനാധ്വാനിയുമായ ഒരു സ്ത്രീ. അവളുടെ ഏറ്റവും പുതിയ പുസ്തകത്തിന് അന്തിമ സ്പർശം നൽകിയശേഷം, അതു പൂർത്തിയാക്കുന്നതിനു സഹായിക്കുന്നതിന് അവൾ എന്നോട് ചില എഴുത്ത് ചോദ്യങ്ങൾ ചോദിച്ചു. എന്നിരുന്നാലും, എല്ലായ്‌പ്പോഴും എന്നപോലെ ഞാൻ താമസിയാതെ അവളോട് ചോദ്യങ്ങൾ ചോദിക്കാനാരംഭിച്ചു - ജീവിതത്തെക്കുറിച്ചും ജോലിയെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും. ദീർഘമായ ഒരു ജീവിതത്തിൽ നിന്നുള്ള അവളുടെ പല പാഠങ്ങളും ജ്ഞാനത്താൽ തിളങ്ങുന്നതായിരുന്നു. അവൾ എന്നോടു പറഞ്ഞു, ''വേഗത ക്രമീകരിക്കുക.'' അവൾ അത് ചെയ്യാൻ മറന്ന സമയങ്ങളെക്കുറിച്ച് ഞങ്ങൾ പെട്ടെന്നുതന്നെ ചിരിച്ചു—അവളുടെ അത്ഭുതകരമായ കഥകളെല്ലാം യഥാർത്ഥ സന്തോഷത്താൽ രുചി വരുത്തിയതായിരുന്നു.
ജ്ഞാനം സന്തോഷത്തിലേക്ക് നയിക്കുന്നു, ''ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ'' (സദൃശവാക്യങ്ങൾ 3:13) എന്നു ബൈബിൾ പഠിപ്പിക്കുന്നു. ജ്ഞാനത്തിൽനിന്നു സന്തോഷത്തിലേക്കുള്ള ഈ പാത ഒരു വേദപുസ്തക ഉത്ക്കൃഷ്ട ഗുണമാണെന്ന് നാം മനസ്സിലാക്കുന്നു. ''ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന് ഇമ്പമായിരിക്കും'' (സദൃശവാക്യങ്ങൾ 2:10). ''തനിക്കു പ്രസാദമുള്ള മനുഷ്യന് അവൻ ജ്ഞാനവും അറിവും സന്തോഷവും കൊടുക്കുന്നു'' (സഭാപ്രസംഗി 2:26). ജ്ഞാനം ''ആനന്ദകരമായ പാതകളിൽ നയിക്കും'' എന്ന് സദൃശവാക്യങ്ങൾ 3:17 കൂട്ടിച്ചേർക്കുന്നു.
ജീവിതത്തിന്റെ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ട് എഴുത്തുകാരൻ സി.എസ്. ലൂയിസ് പ്രഖ്യാപിച്ചത് ''സന്തോഷമെന്നത് സ്വർഗ്ഗത്തിന്റെ ഗൗരവമായ ബിസിനസ്സ് ആണ്'' എന്നാണ്. എന്നിരുന്നാലും, അവിടേയ്ക്കുള്ള പാത ജ്ഞാനത്താൽ പാകിയവയാണ്. 107 വയസ്സുവരെ ജീവിച്ച എന്റെ സഭാ സുഹൃത്ത് അതു സമ്മതിക്കും. അവൾ ജ്ഞാനവും സന്തോഷവുമുള്ള ഒരു സ്ഥിരവേഗതയിൽ രാജാവിനടുത്തേക്ക് നടന്നു.
ബൈബിളിനെ വിശ്വസിക്കുക
പ്രശസ്ത അമേരിക്കൻ സുവിശേഷകനായിരുന്ന ബില്ലി ഗ്രഹാം, ബൈബിൾ പൂർണ്ണമായും സത്യമാണെന്ന്് അംഗീകരിക്കാനുള്ള തന്റെ പോരാട്ടത്തെക്കുറിച്ചു പറഞ്ഞു. സാൻ ബെർണാർഡിനോ പർവ്വതനിരകളിലെ ഒരു റിട്രീറ്റ് സെന്ററിൽവെച്ച്, ഒരു രാത്രിയിൽ ചന്ദ്രപ്രകാശത്തിൽ തനിച്ച് നടക്കുമ്പോൾ, ബൈബിൾ ഒരു പെട്ടെന്ന് വരുമാനം വെച്ചിട്ട്, മുട്ടിന്മേൽ വീണ്, അദ്ദേഹം ഒരു പ്രാർത്ഥന ഉരുവിട്ടു: ''ദൈവമേ! ഈ പുസ്തകത്തിൽ എനിക്ക് മനസ്സിലാകാത്ത അനേക കാര്യങ്ങളുണ്ട്.''
തന്റെ ആശയക്കുഴപ്പം ഏറ്റുപറഞ്ഞപ്പോൾ, പരിശുദ്ധാത്മാവ് ഒടുവിലായി ''ഇങ്ങനെ പറയാൻ എന്നെ സ്വതന്ത്രനാക്കി. 'പിതാവേ, ഞാൻ ഇത് വിശ്വാസത്താൽ അങ്ങയുടെ വചനമായി സ്വീകരിക്കാൻ പോകുന്നു!''' അദ്ദേഹം എഴുന്നേറ്റു നിന്നപ്പോൾ അദ്ദേഹത്തിന് അപ്പോഴും ചോദ്യങ്ങളുണ്ടായിരുന്നു, പക്ഷേ അദ്ദേഹം പറഞ്ഞു, ''എന്റെ ആത്മാവിലെ ആത്മീയ യുദ്ധം പോരാടി വിജയിച്ചു എന്നെനിക്കു മനസ്സിലായി.''
യുവ പ്രവാചകനായ യിരെമ്യാവും ആത്മീയ പോരാട്ടങ്ങൾ നടത്തി. എന്നിട്ടും അവൻ സ്ഥിരമായി തിരുവെഴുത്തുകളിൽ ഉത്തരം തേടി. ''ഞാൻ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; നിന്റെ വചനങ്ങൾ എനിക്കു സന്തോഷവും എന്റെ ഹൃദയത്തിന് ആനന്ദവുമായി'' (യിരെമ്യാവ് 15:16). അവൻ പ്രഖ്യാപിച്ചു, ''യഹോവയുടെ വചനം . . . എന്റെ അസ്ഥികളിൽ അടയ്ക്കപ്പെട്ടിട്ട് എന്റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു'' (20:8-9). പത്തൊൻപതാം നൂറ്റാണ്ടിലെ സുവിശേഷകനായ ചാൾസ് സ്പർജൻ എഴുതി, ''[യിരെമ്യാവ്] നമ്മെ ഒരു രഹസ്യത്തിലേക്ക് കൊണ്ടുപോകുന്നു. അവന്റെ ബാഹ്യജീവിതം, പ്രത്യേകിച്ച് വിശ്വസ്തമായ ശുശ്രൂഷ, അവൻ പ്രസംഗിച്ച വചനത്തോടുള്ള ആന്തരികമായ സ്നേഹത്തിൽ നിന്നുളവായതാണ്.''
നമ്മുടെ പോരാട്ടങ്ങൾക്കിടയിലും തിരുവെഴുത്തുകളുടെ ജ്ഞാനത്തിലൂടെ നമുക്കും നമ്മുടെ ജീവിതം രൂപപ്പെടുത്താൻ കഴിയും. നമുക്കും, എല്ലായ്‌പ്പോഴും ചെയ്യുന്നതുപോലെ, വിശ്വാസത്താൽ പഠനം തുടരാം.
ആദ്യം ക്ഷമിക്കുക
ഞങ്ങൾ ഞങ്ങളെത്തന്നെ ''ക്രിസ്തുവിലുള്ള സഹോദരിമാർ'' എന്നാണു വിളിച്ചിരുന്നത്, പക്ഷേ ഞാനും വെള്ളക്കാരിയായ എന്റെ സുഹൃത്തും ശത്രുക്കളെപ്പോലെയാണു പെരുമാറിയിരുന്നത്. ഒരു പ്രഭാതത്തിൽ, ഒരു കഫേയിൽ പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ, ഞങ്ങളുടെ വ്യത്യസ്തമായ വംശീയ വീക്ഷണങ്ങളെക്കുറിച്ച് ഞങ്ങൾ ദയാരഹിതമായി വാദിച്ചു. തുടർന്ന് ഇനി പരസ്പരം വീണ്ടും കാണുകയില്ലെന്ന് ശപഥം ചെയ്തുകൊണ്ട് ഞങ്ങൾ പിരിഞ്ഞു. എന്നിരുന്നാലും ഒരു വർഷം കഴിഞ്ഞ്, അതേ സംഘടന ഞങ്ങളെ രണ്ടുപേരെയും വീണ്ടും വിളിച്ചു - ഒരേ വകുപ്പിൽ, പരസ്പരം ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയിൽ. ആദ്യമൊക്കെ പരിഭ്രമത്തോടെ, ഞങ്ങൾ പൊരുത്തക്കേടുകളെക്കുറിച്ച് സംസാരിച്ചുതുടങ്ങി. കാലക്രമേണ, പരസ്പരം ക്ഷമ ചോദിക്കാനും സൗഖ്യം പ്രാപിക്കാനും ശുശ്രൂഷയ്ക്ക് ഞങ്ങളുടെ മികച്ച സേവനം നൽകാനും ദൈവം ഞങ്ങളെ സഹായിച്ചു.
ഏശാവിനും അവന്റെ ഇരട്ടസഹോദരനായ യാക്കോബിനും ഇടയിലുള്ള കടുത്ത ഭിന്നതയെ ദൈവം സുഖപ്പെടുത്തി, അവരുടെ രണ്ടുപേരുടെയും ജീവിതത്തെ അനുഗ്രഹിച്ചു. ഒരുകാലത്ത്, സൂത്രശാലിയായിരുന്ന യാക്കോബ് ഏശാവിനു ലഭിക്കേണ്ടിയിരുന്ന പിതാവിന്റെ അനുഗ്രഹം തട്ടിയെടുത്തു. എന്നാൽ ഇരുപതു വർഷത്തിനുശേഷം, ജന്മനാട്ടിലേക്കു മടങ്ങാൻ ദൈവം യാക്കോബിനെ വിളിച്ചു. അതിനാൽ, ഏശാവിനെ പ്രീണിപ്പിക്കാൻ യാക്കോബ് ധാരാളം സമ്മാനങ്ങൾ കൊടുത്തയച്ചു. എന്നാൽ ''ഏശാവ് ഓടിവന്ന് അവനെ എതിരേറ്റ്, ആലിംഗനം ചെയ്തു; അവന്റെ കഴുത്തിൽ വീണ് അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു'' (ഉല്പത്തി 33:4).
നമ്മുടെ യാഗങ്ങൾ - കഴിവുകളും സമ്പത്തും - ദൈവത്തിനു സമർപ്പിക്കുന്നതിനുമുമ്പ് ഒരു സഹോദരനോടോ സഹോദരിയോടോ ഉള്ള കോപം പറഞ്ഞു തീർക്കാൻ ദൈവം പ്രേരിപ്പിക്കുന്നതിന്റെ ഉത്തമ ഉദാഹരണമായി അവരുടെ പുനഃസമാഗമം നിലകൊള്ളുന്നു (മത്തായി 5:23-24). ''നിന്റെ വഴിപാട് അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വച്ചിട്ട് ഒന്നാമത് ചെന്ന് സഹോദരനോട് നിരന്നുകൊള്ളുക; പിന്നെ വന്ന് നിന്റെ വഴിപാട് കഴിക്കുക'' (വാ. 24). ഏശാവുമായി അനുരഞ്ജനത്തിലൂടെയും പിന്നീട് കർത്താവിന് ഒരു യാഗപീഠം പണിതും യാക്കോബ് ദൈവത്തെ അനുസരിച്ചു (ഉല്പത്തി 33:20). എന്തൊരു മനോഹരമായ ക്രമം: ആദ്യം ക്ഷമിക്കുന്നതിനും അനുരഞ്ജനത്തിനുമായി പരിശ്രമിക്കുക. തുടർന്ന് അവിടുത്തെ യാഗപീഠത്തിൽ, അവൻ നമ്മെ സ്വീകരിക്കുന്നു.
യേശുവിനായി പുഷ്പിക്കുക
ടൂലിപ് പുഷ്പത്തെക്കുറിച്ചു ഞാന്‍ സത്യസന്ധയായിരുന്നില്ല. ഒരു വിദേശ രാജ്യം സന്ദര്‍ശിച്ച ശേഷം യുഎസിലേക്കു മടങ്ങിയ എന്റെ ഇളയ മകളില്‍ നിന്നുള്ള ഒരു സമ്മാനമായിരുന്നു അവയുടെ കിഴങ്ങുകള്‍. അതിനാല്‍, അവളുമായി വീണ്ടും ഒത്തുചേരുന്നതിന്റെ ആവേശത്തില്‍, കിഴങ്ങുകള്‍ വളരെ ആവേശത്തോടെ സ്വീകരിക്കുന്നതായി ഞാന്‍ നടിച്ചു. എന്നാല്‍ ടൂലിപ്‌സ് എന്റെ ഇഷ്ട പുഷ്പമായിരുന്നില്ല. അവ വളരെ നേരത്തെ പൂക്കുകയും വേഗത്തില്‍ വാടുകയും ചെയ്യുന്നു. മാത്രമല്ല, കടുത്ത ചൂടുള്ള ജൂലൈയിലെ കാലാവസ്ഥ, അവയെ നടാന്‍ പറ്റിയതായിരുന്നില്ല.
എന്നിരുന്നാലും, ഒടുവില്‍, സെപ്റ്റംബര്‍ അവസാനത്തില്‍, ഞാന്‍ ''എന്റെ മകള്‍ നല്‍കിയ'' കിഴങ്ങുകള്‍ നട്ടു - അവളെക്കുറിച്ചു ചിന്തിച്ചുകൊണ്ട് സ്‌നേഹത്തോടെ അവ നടുകയും ചെയ്തു. കല്ലുനിറഞ്ഞ നിലം ഓരോ പ്രാവശ്യം കിളയ്ക്കുമ്പോഴും കിഴങ്ങുകളെക്കുറിച്ചുള്ള എന്റെ ഉത്ക്കണ്ഠ വര്‍ദ്ധിച്ചു. അവ നടാനുള്ള തടം ഒന്നുകൂടെ വൃത്തിയാക്കി, വസന്തകാലത്തു ടൂലിപ് പൂക്കള്‍ കാണാമെന്ന പ്രതീക്ഷയില്‍ ''നന്നായി ഉറങ്ങുക'' എന്നു ഞാന്‍ കിഴങ്ങുകളെ അനുഗ്രഹിച്ചു.
നമ്മള്‍ പരസ്പരം മറ്റുള്ളവരുടെ ''ഇഷ്ടഭാജനങ്ങള്‍'' അല്ലെങ്കിലും പരസ്പരം സ്‌നേഹിക്കണമെന്ന ദൈവത്തിന്റെ ആഹ്വാനത്തിന്റെ ഒരു എളിയ ഓര്‍മ്മപ്പെടുത്തലായി എന്റെ ചെറിയ പ്രോജക്ട് മാറി. പരസ്പരം മറ്റുള്ളവരുടെ തെറ്റുകളുടെ ''കളകളെ'' അവഗണിക്കുമ്പോള്‍, അനുയോജ്യമല്ലാത്ത കാലാവസ്ഥയിലും പരസ്പരം സ്‌നേഹം പകരാന്‍ ദൈവം നമ്മെ പ്രാപ്തരാക്കുന്നു. തുടര്‍ന്ന്, കാലക്രമേണ, നമ്മുടെ കഴിവിനപ്പുറമായി പരസ്പര സ്‌നേഹം വിരിയുന്നു. യേശു പറഞ്ഞു, ''നിങ്ങള്‍ക്കു തമ്മില്‍ തമ്മില്‍ സ്‌നേഹം ഉെണ്ടങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാര്‍ എന്ന് എല്ലാവരും അറിയും'' (വാ. 35). അടുത്ത വസന്തകാലത്ത് എന്റെ ടൂലിപ് പൂത്തതുപോലെ, യേശുവിനാല്‍ ചെത്തി വെടിപ്പാക്കപ്പെട്ട്, നാമും പൂവണിയും. ആ വാരാന്ത്യത്തില്‍ എന്റെ മകള്‍ ഒരു ഹ്രസ്വ സന്ദര്‍ശനത്തിനായി എത്തി. ''എന്താണ് പൂത്തതെന്ന് നോക്കൂ!'' ഞാന്‍ പറഞ്ഞു. ഒടുവില്‍, ഞാന്‍.
വൃത്തിയാക്കല്‍ രീതി
വാഷ്‌ബേസിനില്‍ കൈകഴുകിക്കൊണ്ട്, രണ്ടു കൊച്ചുകുട്ടികള്‍ പരസ്പരം ''ഹാപ്പി ബര്‍ത്ത്‌ഡേ'' എന്നു രണ്ടു പ്രാവശ്യം വീതം സന്തോഷത്തോടെ പാടുന്നു. ''അണുക്കളെ കഴുകിക്കളയാന്‍ അത്രയധികം സമയമെടുക്കും,'' അവരുടെ അമ്മ അവരോടു പറയുന്നു. കോവിഡ്-19 മഹാമാരിക്കു മുമ്പുതന്നെ, സമയമെടുത്ത് അവരുടെ കൈകളില്‍ നിന്ന് അഴുക്കു വൃത്തിയാക്കാന്‍ അവര്‍ പഠിച്ചു.
മഹാമാരിയില്‍നിന്നു നാം പഠിച്ചതുപോലെ, വസ്തുക്കളെ വൃത്തിയായി സൂക്ഷിക്കുന്നതു ശ്രമകരമായ ഒരു പ്രക്രിയയാണ്. എന്നിരുന്നാലും, പാപത്തെ മായിച്ചുകളയുക എന്നതിനര്‍ത്ഥം, ദൈവത്തിലേക്കു മടങ്ങിച്ചെല്ലുന്നതിനുള്ള ചുവടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്.
റോമാ സാമ്രാജ്യത്തിലുടനീളം ചിതറിക്കിടക്കുന്ന യേശുവിലുള്ള വിശ്വാസികളോട് തങ്ങളുടെ ശ്രദ്ധ ദൈവത്തിലേക്കു തിരിക്കാന്‍ യാക്കോബ് ആവശ്യപ്പെട്ടു. കലഹങ്ങളും തമ്മില്‍ത്തല്ലും, നേതൃത്വം, സമ്പത്ത്, ലൗകിക സുഖങ്ങള്‍, പണം, അംഗീകാരം എന്നിവയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങളും അവരെ ദൈവത്തിന്റെ ശത്രുക്കളാക്കി മാറ്റി. ''ആകയാല്‍ നിങ്ങള്‍ ദൈവത്തിനു കീഴടങ്ങുവിന്‍; പിശാചിനോട് എതിര്‍ത്തുനില്ക്കുവിന്‍; എന്നാല്‍ അവന്‍ നിങ്ങളെ വിട്ട് ഓടിപ്പോകും. ... പാപികളേ, കൈകളെ വെടിപ്പാക്കുവിന്‍; ഇരുമനസ്സുള്ളവരേ, ഹൃദയങ്ങളെ ശുദ്ധീകരിക്കുവിന്‍'' (യാക്കോബ് 4:7-8) എന്നു യാക്കോബ് അവര്‍ക്കു മുന്നറിയിപ്പു നല്‍കി. പക്ഷെ എങ്ങനെ?
''ദൈവത്തോട് അടുത്തു ചെല്ലുവിന്‍; എന്നാല്‍ അവന്‍ നിങ്ങളോട് അടുത്തുവരും'' (വാ. 8). നമ്മുടെ ജീവിതത്തില്‍ നിന്ന് പാപത്തിന്റെ അഴുക്കു നീക്കിക്കളയാന്‍ ദൈവത്തിങ്കലേക്കു തിരിയേണ്ടതിന്റെ ആവശ്യകത വിവരിക്കുന്ന വാക്കുകളാണ് ഇവ. ശുദ്ധീകരണ രീതി യാക്കോബ് വിശദീകരിച്ചു: ''സങ്കടപ്പെട്ടു ദുഃഖിച്ചു കരയുവിന്‍; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ. കര്‍ത്താവിന്റെ സന്നിധിയില്‍ താഴുവിന്‍; എന്നാല്‍ അവന്‍ നിങ്ങളെ ഉയര്‍ത്തും'' (വാ. 9-10).
നമ്മുടെ പാപത്തെ കൈകാര്യം ചെയ്യുന്നത് നമ്മെ വിനയപ്പെടുത്തും. എന്നാല്‍ ഹല്ലേലൂയാ, നമ്മുടെ ''കഴുകല്‍'' ആരാധനയാക്കി മാറ്റാന്‍ ദൈവം വിശ്വസ്തനാണ്.