Category  |  odb

ക്രിസ്തുവിലുള്ള ഏകീകൃത വൈവിധ്യം

“സർവ്വീസ് ആൻഡ് സ്‌പെക്ട്രം’’ എന്ന തന്റെ ലേഖനത്തിൽ പ്രൊഫസർ ഡാനിയൽ ബോമാൻ ജൂനിയർ, തന്റെ സഭയെ ഒരു ഓട്ടിസം ബാധിച്ച വ്യക്തിയെ ശുശ്രൂഷിക്കുന്ന അതേ രീതിയിൽ സേവിക്കേണ്ടതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് എഴുതുന്നു. അദ്ദേഹം വിശദീകരിക്കുന്നു, ''ഓട്ടിസം ബാധിച്ച ആളുകൾ ഓരോ തവണയും ഒരു പുതിയ പാത കണ്ടെത്തി മുന്നോട്ട് പോകേണ്ടതുണ്ട്, മാനസികവും വൈകാരികവും ശാരീരികവുമായ ഊർജ്ജവും ഒറ്റയ്ക്ക് / റീചാർജ് ചെയ്യുന്ന സമയവും സെൻസറി ഇൻപുട്ടുകളും കംഫർട്ട് ലെവലും ദിവസത്തിന്റെ സമയവും കണക്കിലെടുക്കേണ്ട ഒരു അതുല്യമായ പാത . . . നാം ഒഴിവാക്കപ്പെടുന്നതിനു പകരം നമ്മുടെ കഴിവുകൾക്കനുസൃതമായി വിലമതിക്കപ്പെടുന്നുണ്ടോ ഇല്ലയോ, നമ്മുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെടുന്നുവോ കൂടാതെ അതിലധികവും അവരുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. അനേകരെ സംബന്ധിച്ച്, അത്തരം തീരുമാനങ്ങൾ, ആളുകളുടെ സമയവും ഊർജവും പുനഃക്രമീകരിക്കുമ്പോൾ, അവരുടെ പ്രവൃത്തികളെ ഇല്ലാതാക്കുകയില്ല. അതേസമയം ആ തീരുമാനങ്ങൾ എന്റെ പ്രവൃത്തികളെ ഇല്ലാതാക്കും.''

1 കൊരിന്ത്യർ 12-ൽ പൗലൊസ് വിവരിക്കുന്ന പാരസ്പര്യം ഒരു പരിഹാരമാകുമെന്ന് ബോമാൻ വിശ്വസിക്കുന്നു. അവിടെ, 4-6 വാക്യങ്ങളിൽ, ദൈവം തന്റെ ജനത്തിൽ ഓരോരുത്തർക്കും “പൊതുപ്രയോജനത്തിനായി’’ അതുല്യമായ വരങ്ങൾ സമ്മാനിച്ചതായി പൗലൊസ് വിവരിക്കുന്നു (വാ. 7). ഓരോരുത്തരും ക്രിസ്തുവിന്റെ ശരീരത്തിലെ “അനിവാര്യമായ’’ അവയവമാണ് (വാക്യം 22). ഓരോ വ്യക്തിയുടെയും അതുല്യവും ദൈവദത്തവുമായ വരങ്ങളെ സഭകൾ മനസ്സിലാക്കുമ്പോൾ, എല്ലാവരും ഒരേ രീതിയിൽ സഹായിക്കാൻ സമ്മർദ്ദം ചെലുത്തുന്നതിനുപകരം, അവരുടെ വരങ്ങൾക്ക് അനുയോജ്യമായ രീതിയിൽ സേവിക്കാൻ അവർക്ക് തങ്ങളുടെ അംഗങ്ങളെ പിന്തുണയ്ക്കാൻ കഴിയും.

ഈ രീതിയിൽ, ഓരോ വ്യക്തിക്കും അഭിവൃദ്ധിയും സമ്പൂർണ്ണതയും കണ്ടെത്താനും ക്രിസ്തുവിന്റെ ശരീരത്തിൽ അവരുടെ മൂല്യവത്തായ സ്ഥാനത്ത് സുരക്ഷിതരായിരിക്കാനും കഴിയും (വാ. 26).

യേശു - യഥാർത്ഥ സമാധാനസ്ഥാപകൻ

1862 ഡിസംബർ 30-ന് അമേരിക്കൻ ആഭ്യന്തരയുദ്ധം രൂക്ഷമായി. എതിർസൈന്യങ്ങൾ ഒരു നദിയുടെ ഇരുവശങ്ങളിലുമായി 640 മീറ്റർ അകലത്തിൽ നിലയുറപ്പിച്ചു. തീക്കുണ്ഠത്തിനു ചുറ്റും ഇരുന്നു തീകായുമ്പോൾ, ഒരു വശത്തുള്ള പട്ടാളക്കാർ അവരുടെ വയലിനുകളും ഹാർമോണിക്കകളും എടുത്ത് “യാങ്കി ഡൂഡിൽ’’ എന്ന് വിളിക്കുന്ന ട്യൂൺ മീട്ടാൻ തുടങ്ങി. മറുപടിയായി, മറുവശത്തുള്ള സൈനികർ “ഡിക്‌സി’’ എന്ന ട്യൂൺ വായിച്ചു. അതിശയകരമെന്നു പറയട്ടെ, ഇരുപക്ഷവും ഒരുമിച്ചുചേർന്ന് ഒരു സമാപന ട്യൂൺ വായിച്ചു: “ഹോം, സ്വീറ്റ് ഹോം.’’ പരസ്പരം നശിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്ത ശത്രുക്കൾ രാത്രിയിൽ പങ്കിട്ട സംഗീതം, സങ്കൽപ്പിക്കാനാവാത്ത സമാധാനത്തിന്റെ വെളിച്ചം വിതറി. എന്നിരുന്നാലും, സംഗീത ഐക്യം ഹ്രസ്വമായിരുന്നു. പിറ്റേന്ന് രാവിലെ, അവർ തങ്ങളുടെ സംഗീതോപകരണങ്ങൾ താഴെവെച്ച് റൈഫിളുകൾ എടുത്തു, 24,645 സൈനികർ മരിച്ചു.

സമാധാനം സൃഷ്ടിക്കാനുള്ള നമ്മുടെ മാനുഷികശ്രമങ്ങൾ അനിവാര്യമായും ദുർബലമാണ്. ശത്രുത ഒരിടത്ത് അവസാനിക്കുന്നത്, മറ്റൊരിടത്ത് കത്തിപ്പടരാൻ മാത്രമാണ്. ഒരു ബന്ധുത്വപരമായ തർക്കം ഒത്തുതീർപ്പിലെത്തുന്നു, മാസങ്ങൾക്ക് ശേഷം വീണ്ടും കത്തിപ്പടരുന്നു. ദൈവമാണ് നമ്മുടെ ഏക ആശ്രയയോഗ്യനായ സമാധാനദാതാവ് എന്ന് തിരുവെഴുത്തു പറയുന്നു. യേശു അത് വ്യക്തമായി പറഞ്ഞു, ''നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു'' (16:33). യേശുവിൽ നമുക്ക് സമാധാനമുണ്ട്. അവന്റെ സമാധാന ദൗത്യത്തിൽ നാം പങ്കുചേരുമ്പോൾ, ദൈവത്തിന്റെ അനുരഞ്ജനവും നവീകരണവുമാണ് യഥാർത്ഥ സമാധാനം സാധ്യമാക്കുന്നത്.

സംഘർഷങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നമുക്കു കഴികയില്ലെന്ന് ക്രിസ്തു പറയുന്നു. “ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു’’ (വാക്യം 33) എന്നവൻ കൂട്ടിച്ചേർത്തു. നമ്മുടെ പ്രയത്‌നങ്ങൾ പലപ്പോഴും വ്യർത്ഥമാകുമ്പോൾ, നമ്മുടെ സ്‌നേഹവാനായ ദൈവം (വാ. 27) ഈ സംഘർഷഭരിത ലോകത്തിൽ സമാധാനം ഉണ്ടാക്കുന്നു.

ദിവസം 6: ആവശ്യങ്ങളിൽ കൂടെയുള്ള സുഹൃത്ത്

വായിക്കുക: ഇയ്യോബ് 2:1-13

അവന്റെ വ്യസനം അതികഠിനമെന്നു കണ്ടിട്ടു അവർ ആരും ഒരു വാക്കും മിണ്ടാതെ ഏഴു രാപ്പകൽ അവനോടുകൂടെ നിലത്തിരുന്നു. (വാക്യം 13)

എൻ്റെ പ്രിയ സുഹൃത്തുക്കളുടെ…

ദിവസം 5: തരിശു സ്ഥലങ്ങളിൽ നിന്നുള്ള ജീവിതം

വായിക്കുക: ലൂക്കോസ് 1:1-17

എലിസബത്തിന് ഗർഭം ധരിക്കാൻ കഴിയാത്തതിനാൽ [സെഖര്യാവിനും എലിസബത്തിനും] കുട്ടികളില്ലായിരുന്നു, അവർ ഇരുവരും വളരെ പ്രായമുള്ളവരായിരുന്നു (വാക്യം 7).

ഒരു കുഞ്ഞ് ജനിക്കാൻ പാടുപെടുന്ന നിരവധി സുഹൃത്തുക്കൾ…

ദിവസം 4: ശാശ്വത സ്നേഹം

വായിക്കുക: യിരെമ്യാവ് 31:1-14

നിത്യസ്നേഹംകൊണ്ടു ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു (v.3).

ഭാര്യയെയും നിരവധി കുട്ടികളെയും ഉപേക്ഷിച്ചുകൊണ്ട് ഒരു സുഹൃത്ത് അപ്രതീക്ഷിതമായി മരിച്ചു. അദ്ദേഹത്തിൻ്റെ മരണശേഷം ഏതാനും ദിവസങ്ങൾക്ക് ശേഷം…

ദിവസം 3: അജ്ഞാതമായ ഇരുട്ടിലേക്ക്

വായിക്കുക: ഇയ്യോബ് 4:12-15

എന്റെ അസ്ഥികൾ ഒക്കെയും കുലുങ്ങിപ്പോയി (v. 14).

രണ്ടാം ലോകമഹായുദ്ധത്തിൻ്റെ തുടക്കത്തിൽ, അവസാനം 669 കുട്ടികളെ നാസി കശാപ്പിൽനിന്നും രക്ഷിക്കുന്ന ഒരു മനുഷ്യൻ, ചെക്കോസ്ലോവാക്യയിൽ നിന്ന്…

ദിവസം 2: നമുക്കെല്ലാവർക്കും വേണ്ടി കരയുന്നു

വായിക്കുക: യിരെമ്യാവ് 3:12-22

"വിശ്വാസ ത്യാഗികളായ മക്കളേ, മടങ്ങിവരുവിൻ; ഞാൻ നിങ്ങളുടെ വിശ്വാസത്യാഗം മാറ്റിത്തരാം. ഇതാ, ഞങ്ങൾ നിന്റെ അടുക്കൽ വരുന്നു; നീ ഞങ്ങളുടെ ദൈവമായ യഹോവയല്ലോ"…

ദിവസം 1: ദുഃഖത്തിൻ്റെ കാലങ്ങൾ

വായിക്കുക: സഭാപ്രസംഗി 3:1-8

കരയാൻ ഒരു കാലം ചിരിപ്പാൻ ഒരുകാലം; വിലപിപ്പാൻ ഒരു കാലം, നൃത്തം ചെയ്‌വാൻ ഒരു കാലം (v. 4).

വളരെ ദുഃഖകരമായ രണ്ട് വാർത്തകൾ…

ക്രിസ്തുവിലുള്ള സമൂഹം

''വീടിനെയും ഭാര്യയെയും മകനെയും മകളെയും മറക്കുക എന്നതാണ് വിജയിക്കാനുള്ള ഏക മാർഗ്ഗമെന്ന് എനിക്കറിയാമായിരുന്നു,'' ജോർഡൻ പറഞ്ഞു. ''എനിക്ക് അത് ചെയ്യാൻ കഴിയില്ലെന്ന് ഞാൻ മനസ്സിലാക്കി. അവരെ എന്റെ ഹൃദയത്തിലും ആത്മാവിലും ഇഴചേർത്തു നെയ്തിരിക്കുന്നു.'' ഒരു വിദൂര പ്രദേശത്ത് ഒറ്റയ്ക്ക്, ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയായിരുന്നു ജോർഡൻ. വെളിമ്പ്രദേശത്ത് കുറഞ്ഞ സാധനങ്ങളുമായി മത്സരാർത്ഥികൾ കഴിയുന്നിടത്തോളം കാലം ജീവിക്കുന്നതാണ് റിയാലിറ്റി ഷോയുടെ പ്രമേയം. എന്നാൽ റിയാലിറ്റി ഷോയിൽ നിന്ന് ഇടയ്ക്കു നിർത്തി പോകാൻ ജോർഡാനെ നിർബന്ധിതനാക്കിയത് ഗ്രിസ്‌ലി കരടികളോ തണുത്തുറഞ്ഞ അന്തരീക്ഷമോ പരിക്കോ പട്ടിണിയോ അല്ല, മറിച്ച് തന്റെ കുടുംബത്തോടൊപ്പം കഴിയാനുള്ള അമിതമായ ആഗ്രഹമായിരുന്നു.

വനത്തിലെ ഏകാന്തതയിൽ ജീവിക്കുന്നതിനാവശ്യമായ എല്ലാ അതിജീവന കഴിവുകളും നമുക്കുണ്ടായേക്കാം, എന്നാൽ സമൂഹത്തിൽ നിന്ന് സ്വയം വേർപെടുത്തുന്നത് പരാജയപ്പെടാനുള്ള ഒരു ഉറപ്പായ മാർഗ്ഗമാണ്. സഭാപ്രസംഗിയുടെ ജ്ഞാനിയായ എഴുത്തുകാരൻ പറഞ്ഞു, ''ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു; ... വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേല്പിക്കും'' (4:9-10). ക്രിസ്തുവിനെ ബഹുമാനിക്കുന്ന സമൂഹം - അതിന്റെ എല്ലാ മോശം അവസ്ഥകളോടും കൂടി - നമ്മുടെ പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. ഈ ലോകത്തിലെ പരിശോധനകളെ നാം സ്വന്തമായി നേരിടാൻ ശ്രമിച്ചാൽ അതിനെതിരെ നമുക്ക് വിജയിക്കാനാവില്ല. ഒറ്റയ്ക്ക് അദ്ധ്വാനിക്കുന്നവൻ വ്യർത്ഥമായി അധ്വാനിക്കുന്നവനാണ് (വാക്യം 8). സമൂഹം ഇല്ലെങ്കിൽ, നമ്മൾ കൂടുതൽ അപകടസാധ്യതയുള്ളവരാണ് (വാ. 11-12). ഒരൊറ്റ നൂലിൽ നിന്ന് വ്യത്യസ്തമായി, “മുപ്പിരിച്ചരടു വേഗത്തിൽ അറ്റുപോകയില്ല’’ (വാക്യം 12). സ്‌നേഹമുള്ള, ക്രിസ്തുവിൽ കേന്ദ്രീകൃതമായ, ഒരു സമൂഹത്തിന്റെ സമ്മാനം പ്രോത്സാഹനം മാത്രമല്ല, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾക്കിടയിലും അഭിവൃദ്ധി പ്രാപിക്കാനുള്ള ശക്തിയും അതു നൽകുന്നു. നമുക്ക് പരസ്പരം ആവശ്യമാണ്.

മോഷ്ടിച്ച മിഠായിയുടെ കയ്പ്പ്

ഇരുപത് ടണ്ണിലധികം ചോക്ലേറ്റ് നിറച്ച, ട്രക്കിന്റെ ശീതീകരിച്ച ട്രെയിലർ ജർമ്മനിയിൽ മോഷ്ടാക്കൾ മോഷ്ടിച്ചു. ഏതാണ്ട് 66 ലക്ഷം രൂപയായിരുന്നു മോഷ്ടിച്ച മധുരത്തിന്റെ ഏകദേശ മൂല്യം. അംഗീകൃതമല്ലാത്ത മാർഗ്ഗങ്ങളിലൂടെ വൻതോതിൽ ചോക്ലേറ്റ് വാഗ്ദാനം ചെയ്താൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ ലോക്കൽ പോലീസ് പൊതുജനത്തോട് ആവശ്യപ്പെട്ടു. വൻതോതിൽ മധുരപലഹാരങ്ങൾ മോഷ്ടിച്ചവർ പിടികൂടപ്പെട്ട് വിചാരണയ്ക്കു വിധേയരാകുകയാണെങ്കിൽ തീർച്ചയായും കയ്‌പേറിയതും തൃപ്തികരമല്ലാത്തതുമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും!

സദൃശവാക്യങ്ങൾ ഈ തത്വത്തെ സ്ഥിരീകരിക്കുന്നു: “വ്യാജത്താൽ നേടിയ ആഹാരം മനുഷ്യന്നു മധുരം; പിന്നത്തേതിലോ അവന്റെ വായിൽ ചരൽ നിറയും’’ (20:17). വഞ്ചനാപരമായോ തെറ്റായോ നാം നേടിയെടുക്കുന്ന കാര്യങ്ങൾ ആദ്യം മധുരമുള്ളതായി തോന്നിയേക്കാം - ആവേശകരവും താൽക്കാലികമായി ആസ്വാദ്യവും. എന്നാൽ സ്വാദ് ഒടുവിൽ ഇല്ലാതാകുകയും നമ്മുടെ വഞ്ചന നമ്മെ നാം ആഗ്രഹിക്കാത്ത കുഴപ്പത്തിലാക്കുകയും ചെയ്യും. കുറ്റബോധം, ഭയം, പാപം എന്നിവയുടെ കയ്‌പേറിയ അനന്തരഫലങ്ങൾ നമ്മുടെ ജീവിതത്തെയും പ്രശസ്തിയെയും നശിപ്പിക്കും. “ബാല്യത്തിലെ ക്രിയകളാൽ തന്നേ ഒരുത്തന്റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതാകുമോ എന്നു അറിയാം’’ (വാക്യം 11). നമ്മുടെ വാക്കുകളും പ്രവൃത്തികളും ദൈവത്തിനായുള്ള ശുദ്ധമായ ഹൃദയത്തെ - സ്വാർത്ഥ മോഹങ്ങളുടെ കയ്പല്ല - വെളിപ്പെടുത്തട്ടെ.

നാം പ്രലോഭിപ്പിക്കപ്പെടുമ്പോൾ, നമ്മെ ശക്തിപ്പെടുത്താനും അവനോട് വിശ്വസ്തരായിരിക്കുന്നതിനു നമ്മെ സഹായിക്കാനും നമുക്ക് ദൈവത്തോട് അപേക്ഷിക്കാം. പ്രലോഭനങ്ങൾക്ക് വഴങ്ങുന്നതിന്റെ ഹ്രസ്വകാല ''മധുര''ത്തിന്റെ അപ്പുറത്തേക്ക് നോക്കാനും നമ്മുടെ തിരഞ്ഞെടുപ്പുകളുടെ ദീർഘകാല ഭവിഷ്യത്തുകൾ ശ്രദ്ധാപൂർവ്വം പരിഗണിക്കാനും നമ്മെ സഹായിക്കാൻ അവനു കഴിയും.