Category  |  odb

കുടുംബത്തിലെഅംഗം

1900 -കളുടെ തുടക്കത്തിൽ ഉണ്ടായിരുന്ന ഒരു ജനപ്രിയ ഇംഗ്ലീഷ് ടെലിവിഷൻ നാടകത്തിൽ, ഒരു സമ്പന്ന കുടുംബത്തിലെ പരിചാരകൻ അവിടത്തെ ഇളയമകളെ വിവാഹം കഴിച്ചുകൊണ്ട് എല്ലാവരെയും ഞെട്ടിച്ചു. കുറെനാൾ ഒളിച്ചു താമസിച്ചതിനുശേഷം, ആ യുവദമ്പതികൾ കുടുംബവീട്ടിലേക്ക് തന്നെ മടങ്ങി. തുടർന്ന്, പുതിയ മരുമകൻ ആ കുടുംബത്തിന്റെ ഭാഗമാവുകയും,കേവലംഒരു ജീവനക്കാരൻ എന്ന നിലയിൽ മുൻപ് അദ്ദേഹത്തിന് ഇല്ലാതിരുന്ന എല്ലാ അവകാശങ്ങളും അധികാരങ്ങളും ലഭിക്കുകയും ചെയ്തു. 

എഫെസ്യർ 2-ൽ പറയുന്നതുപോലെ, നാം ഒരിക്കൽ, ദൈവകുടുംബത്തിന്റെ അവകാശങ്ങളിൽ പങ്കാളികളായിരുന്നില്ല. നാം "അന്യന്മാരും പരദേശികളുമായി" കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ യേശുക്രിസ്തു മുഖാന്തരം, എല്ലാ വിശ്വാസികളും, അവരുടെ പശ്ചാത്തലം പരിഗണിക്കപ്പെടാതെ, ദൈവത്തോടു നിരപ്പിക്കപ്പെടുകയും "അവന്റെ ഭവനത്തിലെ അംഗങ്ങൾ" എന്ന് വിളിക്കപ്പെടുകയും ചെയ്തു (2:19). 

ദൈവത്തിന്റെ കുടുംബത്തിലെ അംഗം എന്നത്നമുക്ക് അവിശ്വസനീയമായ അവകാശങ്ങളും പദവികളും നൽകുന്നു. നമുക്കിപ്പോൾ സ്വാതന്ത്ര്യത്തോടെയും ആത്മവിശ്വാസത്തോടെയും ദൈവത്തെ സമീപിക്കാം (3:12). പരിമിതികളില്ലാതെ, തടസ്സങ്ങളില്ലാതെ ദൈവഭവനത്തിലേക്കുള്ള പ്രവേശനം ആസ്വദിക്കാം. നാം ഇപ്പോൾ, നമ്മെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിശ്വാസസമൂഹം അടങ്ങുന്ന, ഒരു വലിയ ദൈവകുടുംബത്തിന്റെ ഭാഗമായി തീർന്നു (2: 19-22). ഈ ദൈവകുടുംബത്തിലെ അംഗങ്ങൾക്ക് ഒരുമിച്ച് ദൈവത്തിന്റെ വലിയ സ്നേഹത്തിന്റെ സമൃദ്ധിഅനുഭവിച്ചറിയുവാനുള്ള പദവി ലഭിച്ചു (3:18).

ദൈവകുടുംബത്തിന്റെ ഭാഗമാകുന്നതിന്റെ പ്രയോജനങ്ങൾ പൂർണ്ണമായി അനുഭവിക്കുന്നതിൽ നിന്ന്, നമ്മുടെ ഭയമോ സംശയമോ നമ്മെ തടഞ്ഞേക്കാം. എന്നാൽ, ദൈവത്തിന്റെ ഉദാരമായ സ്നേഹത്തെക്കുറിച്ചും സൗജന്യമായ ദാനത്തെക്കുറിച്ചും (2: 8-10) ഉള്ള സത്യങ്ങൾകേട്ട്അനുഭവമാക്കുക; നാം അവന്റെ സ്വന്തമാണ് എന്ന അത്ഭുതത്തിൽ ലയിക്കുക. 

ചില വാതിലുകൾ ഒഴിവാക്കുക

ആ ചുണ്ടെലിയുടെ മൂക്ക് വിറച്ചു. രുചികരമായ എന്തോ അടുത്തുണ്ടെന്ന് അതിനു മനസ്സിലായി. ആ സുഗന്ധം അവനെ രുചികരമായ വിത്തുകൾ നിറഞ്ഞ പക്ഷിത്തീറ്റയിലേക്ക് നയിച്ചു. ആ തീറ്റപ്പാത്രം തൂക്കിയിട്ടിരുന്ന കയറിൽക്കൂടി അവൻ കയറി, പാത്രത്തിന്റെ ചെറിയ വാതിലിലൂടെ ഉള്ളിൽ കയറി. രാത്രി മുഴുവൻ അവിടെയിരുന്ന് അതു തിന്നു. രാവിലെ മാത്രമാണ് താൻ അനുഭവിക്കുന്ന ബുദ്ധിമുട്ട് അവന്നു മനസ്സിലായത്. പക്ഷികൾ അപ്പോൾ പാത്രത്തിന്റെ വാതിലിലൂടെ അവനെ കൊത്തി, പക്ഷേ തീറ്റ മുഴുവൻ കഴിച്ചു വയറുവീർത്ത അവന്നുഇപ്പോൾ ഇരട്ടി വലിപ്പമുണ്ടായിരുന്നു. അതിനാൽ കയറിയ വാതിലിൽക്കൂടി അവന്നു രക്ഷപ്പെടാൻ കഴിയുമായിരുന്നില്ല.

ചില വാതിലുകൾ നമ്മെ ആകർഷകമായ , അതേസമയം അപകടകരമായ സ്ഥലങ്ങളിലേക്ക് നയിക്കും. ലൈംഗികപ്രലോഭനം ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള സദൃശവാക്യങ്ങൾ 5-ലെ ശലോമോന്റെ ഉപദേശത്തിൽ, ഒരു അപകടകരമായ വാതിൽ കാണാം. ലൈംഗികപാപം മോഹിപ്പിക്കുന്നതും, എന്നാൽ അതു വലിയ കുഴപ്പത്തിലേക്കു നമ്മെ കൊണ്ടെത്തിക്കുന്നതും ആകുന്നു(5: 3-6). അതിൽ നിന്ന് അകന്നു നിൽക്കുന്നതാണ് നല്ലത്, കാരണം നിങ്ങൾ ആ വാതിലിലൂടെ കടന്നാൽ നിങ്ങൾ കുടുങ്ങും, നിങ്ങളുടെ ബഹുമാനം നഷ്ടപ്പെടും, നിങ്ങളുടെ സമ്പത്ത് അപരിചിതർ തട്ടിയെടുക്കും (വാ. 7–11). പകരം നമ്മുടെ സ്വന്തം ഇണയിൽ സന്തോഷിക്കുവാൻ ശലോമോൻ നമ്മെ ഉപദേശിക്കുന്നു (vv. 15-20). അവന്റെ ഉപദേശം, പാപത്തെ കുറിച്ചുള്ള വിശാലമായ അർത്ഥത്തിലും എടുക്കുവാൻ സാധിക്കും (വാ. 21-23).അത് അമിതമായി ഭക്ഷണം കഴിക്കുവാനോ, അമിതമായി ചെലവഴിക്കുവാനോ, മറ്റെന്തെങ്കിലുമോ ഉള്ള പ്രലോഭനവും ആകാം. നമ്മെ കുടുക്കുന്ന ഇങ്ങനെയുള്ള വാതിലുകൾ ഒഴിവാക്കുവാൻ ദൈവത്തിന് നമ്മെ സഹായിക്കാനാകും.

വീട്ടുടമസ്ഥൻ തന്റെ തോട്ടത്തിലെ പക്ഷിത്തീറ്റയിൽ ചുണ്ടെലിയെ കണ്ടെത്തി അതിനെ മോചിപ്പിച്ചപ്പോൾ അതു സന്തോഷിച്ചിരിക്കണം. കെണിയിൽ കുടുങ്ങിക്കിടക്കുന്ന നമ്മെ സ്വതന്ത്രരാക്കുവാൻ ദൈവത്തിനു മാത്രമേ കഴിയൂ. എന്നാൽ ആദ്യംതന്നെ, കെണിയിലേക്കുള്ള വാതിൽ ഒഴിവാക്കാനുള്ള ബലത്തിനായി നമുക്ക് അവനിൽ  ആശ്രയിക്കാം.

നേതാവിനെ പിന്തുടരുക

വാക്കുകളില്ല. സംഗീതവും ചലനവും മാത്രം. കോവിഡ് -19 മഹാമാരിക്കിടയിൽ ഇരുപത്തിനാല് മണിക്കൂർ നീണ്ട സുംബാ മാരത്തണിൽ, ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകൾ ഒരുമിച്ച് അണിചേരുകയും ഇന്ത്യ, ചൈന, മെക്സിക്കോ, അമേരിക്ക, ദക്ഷിണാഫ്രിക്ക, യൂറോപ്പിന്റെ ചില ഭാഗങ്ങൾ എന്നീ പല സ്ഥലങ്ങളിൽ നിന്നുള്ളഇൻസ്ട്രക്റ്റർമാരെപിന്തുടരുകയും ചെയ്തു. വിഭിന്നപ്രദേശങ്ങളിലുള്ളവ്യക്തികൾക്ക് ഭാഷാ തടസ്സമില്ലാതെ ഒരുമിച്ച് സുംബാ വ്യായാമമുറകൾ ചെയ്യുവാൻ കഴിഞ്ഞു. കാരണം, 1990-കളുടെ മദ്ധ്യത്തിൽ ഒരു കൊളംബിയൻ എയ്റോബിക്സ് പരിശീലകൻ വികസിപ്പിച്ച പ്രത്യേകതരം സുംബ വ്യായാമങ്ങൾ, ആശയവിനിമയത്തിനായിവാക്കേതര സൂചനകൾ മാത്രം ഉപയോഗിക്കുന്നു. ക്ലാസ് ഇൻസ്ട്രക്ടർമാർ സുംബ വ്യായാമം ചെയ്യുമ്പോൾ, വിദ്യാർത്ഥികൾ അവരെ പിന്തുടരുന്നു.  വാക്കുകളോ ഉച്ചത്തിലുള്ള സംഭാഷണങ്ങളോ ഇല്ലാതെ അവർക്കതു പിന്തുടരാനാവും.

വാക്കുകൾ ചിലപ്പോൾ ആശയവിനിമയത്തിനു തടസ്സമാകും. പൗലോസിന്റെ കൊരിന്ത്യർക്കുള്ളആദ്യ ലേഖനത്തിൽ സൂചിപ്പിച്ചതുപോലെ, കൊരിന്ത്യർ അനുഭവിച്ചതുപോലുള്ള ആശയക്കുഴപ്പത്തിന് അവ കാരണമായേക്കാം. ചില പ്രത്യേക ഭക്ഷണങ്ങൾ കഴിക്കുന്നതുമായി ബന്ധപ്പെട്ട് അവർക്കു വ്യത്യസ്ത വീക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. അതിനെക്കുറിച്ചുള്ളതർക്കം വളരെ ആശയക്കുഴപ്പമുണ്ടാക്കി (1 കൊരിന്ത്യർ 10: 27-30). എന്നാൽ നമ്മുടെ ശരിയായ പ്രവർത്തനങ്ങൾക്ക് തടസ്സങ്ങളെയും ആശയക്കുഴപ്പങ്ങളെയും മറികടക്കുവാൻ കഴിയും. ഇന്നത്തെവായനാഭാഗത്തിൽ പൗലോസ് പറയുന്നതു പോലെ, "മററുള്ളവരുടെഗുണത്തിനുവേണ്ടിയുള്ള "നമ്മുടെപ്രവൃത്തിയിലൂടെയേശുവിനെ എങ്ങനെ പിന്തുടരാം എന്ന് നാം ആളുകളെ കാണിക്കണം (10: 32-33). നാം “ക്രിസ്തുവിന്റെ മാതൃക പിന്തുടരുമ്പോൾ”(11: 1), അവനിൽ വിശ്വസിക്കുവാൻ നാം ലോകത്തെ ക്ഷണിക്കുന്നു.

ഒരാൾ പറഞ്ഞതുപോലെ, “ സുവിശേഷംഎപ്പോഴും പ്രസംഗിക്കുക. അത്യാവശ്യമുള്ളപ്പോൾമാത്രം വാക്കുകൾ ഉപയോഗിക്കുക. ”നാം യേശുവിന്റെ മാർഗ്ഗം പിന്തുടരുമ്പോൾ, നമ്മുടെ വിശ്വാസത്തിന്റെ സത്യം മറ്റുള്ളവർക്കു മനസ്സിലാകുവാൻ, അവൻ നമ്മുടെ പ്രവൃത്തികളെ നയിക്കട്ടെ. നമ്മുടെ വാക്കുകളും പ്രവൃത്തികളും എല്ലാം "ദൈവത്തിന്റെ മഹത്വത്തിനായി തീരട്ടെ" (10:31).

നക്ഷത്രങ്ങളുടെ വെല്ലുവിളി

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഇറ്റാലിയൻ കവി F.T മാരിനെറ്റി, ഫ്യൂച്ചറിസം എന്ന കലാപ്രസ്ഥാനം ആരംഭിച്ചു, അത് ഭൂതകാലത്തെ നിരസിക്കുകയും  സൗന്ദര്യത്തെക്കുറിച്ചുള്ള പരമ്പരാഗതആശയങ്ങളെ പരിഹസിക്കുകയും പകരം യന്ത്രങ്ങളെ മഹത്വപ്പെടുത്തുകയും ചെയ്തു. 1909 -ൽ മാരിനെറ്റി തന്റെ ഫ്യൂച്ചറിസത്തിന്റെ മാനിഫെസ്റ്റോ എഴുതി, അതിൽ അദ്ദേഹം "സ്ത്രീകളോടുള്ള തന്റെ കഠിനസമീപനം" പ്രഖ്യാപിച്ചു, "മുഷ്ടി പ്രയോഗത്തെ"പ്രശംസിച്ചു, "യുദ്ധത്തെ മഹത്വവൽക്കരിക്കുവാൻ” ആഗ്രഹിച്ചു. പ്രകടനപത്രിക ഇങ്ങനെ അവസാനിക്കുന്നു: "ലോകത്തിന്റെ ഉച്ചിയിൽ നിൽക്കുമ്പോൾ ഞങ്ങൾ വീണ്ടും നക്ഷത്രങ്ങളെ ധീരമായി വെല്ലുവിളിക്കുന്നു!" 

മാരിനെറ്റിയുടെ മാനിഫെസ്റ്റോയ്ക്ക് അഞ്ച് വർഷത്തിനുശേഷം, ആധുനിക യുദ്ധം ഉടലെടുത്തു. എന്നാൽ ഒന്നാം ലോകമഹായുദ്ധം, മനുഷ്യനു മഹത്വം കൊണ്ടുവന്നില്ല. 1944 -ൽ മരിനെറ്റി മരിച്ചു.  നക്ഷത്രങ്ങൾ അത്ശ്രദ്ധിച്ചു പോലുമില്ല !

ദാവീദ് രാജാവ്  നക്ഷത്രങ്ങളെക്കുറിച്ച് പക്ഷേ വ്യത്യസ്തമായ കാഴ്ചപ്പാടോടെ കാവ്യാത്മകമായി ആലപിച്ചു. അദ്ദേഹം എഴുതി, "നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം? (സങ്കീ. 8: 3-4). ദാവീദിന്റെ ചോദ്യം അവിശ്വാസത്തിന്റേതല്ല, വിസ്മയകരമായ വിനയത്തിന്റേതാണ്. ഈ വിശാലമായ പ്രപഞ്ചം സൃഷ്ടിച്ച ദൈവം തീർച്ചയായും നമ്മെ ഓർക്കുന്നുവെന്ന് അവന് അറിയാമായിരുന്നു. നമ്മെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അവൻ ശ്രദ്ധിക്കുന്നു - നല്ലത്, ചീത്ത, എളിമ, ധിക്കാരം –നമ്മുടെ അസംബന്ധം പോലും.

നാംനക്ഷത്രങ്ങളെ വെല്ലുവിളിക്കുന്നത് അർത്ഥശൂന്യമാണ്. മറിച്ച്, നമ്മുടെ സ്രഷ്ടാവിനെ സ്തുതിക്കുവാൻ അവ നമ്മെ വെല്ലുവിളിക്കുന്നു!

നിങ്ങളുടെ പ്രിയപ്പെട്ടവരെ സ്നേഹിക്കുക

ആമോസ് ഏറ്റവും കൂടുതൽ സമൂഹജീവിതം ഇഷ്ടപ്പെടുന്ന ആളും, ഡാനി ഒട്ടും ആത്മവിശ്വാസമില്ലാത്ത ഒരു ഏകാന്തനുമായിരുന്നു. എങ്ങനെയോ ഈ വിചിത്ര പ്രതിഭകൾ മികച്ച സുഹൃത്തുക്കളായി. ഒരു ദശാബ്ദക്കാലം അവർക്കു ഒരുമിച്ച് ചിരിക്കുവാനും ഒരുമിച്ച് പഠിക്കുവാനും കഴിഞ്ഞു എന്ന കാര്യത്തിനു ഒരു നോബൽ സമ്മാനം കൊടുക്കണം! പക്ഷേ, ഒരു ദിവസം ആമോസിന്റെ രീതികളിൽ മടുത്ത ഡാനി അവനോടു പറഞ്ഞു, “നാം ഇനി മുതൽ സുഹൃത്തുക്കളല്ല!” 

മൂന്ന് ദിവസങ്ങൾക്ക് ശേഷം, ആമോസ് ഭയങ്കരമായ ഒരു വാർത്തയുമായി ഡാനിയെ വിളിച്ചു. ഡോക്ടർമാർ അവനു ക്യാൻസർ ആണെന്ന് കണ്ടെത്തി, മാത്രമല്ല താൻ ആറുമാസം കൂടിയേ ജീവിക്കുവാൻ സാദ്ധ്യത ഉള്ളു എന്ന് പറഞ്ഞു. ഡാനിയുടെ ഹൃദയം തകർന്നു. “എന്തു സംഭവിച്ചാലും ഞാൻ കൂടെയുണ്ട്” അദ്ദേഹം പറഞ്ഞു, "നാം സുഹൃത്തുക്കളാണ്."

പൗലോസ് കണിശക്കാരനായ ദാർശനികനും ബർണബാസ് മൃദുലഹൃദയമുള്ള പ്രോത്സാഹകനുമായിരുന്നു. ദൈവാത്മാവ് അവരെ ഒരുമിച്ച് ഒരു മിഷനറി യാത്രയ്ക്ക് അയച്ചു (പ്രവൃത്തികൾ 13: 2-3). മർക്കോസിന്റെ കാര്യത്തിൽ വിയോജിപ്പുണ്ടാകുന്നതുവരെ അവർ ഒരുമിച്ചു പ്രസംഗിക്കുകയും സഭകൾ സ്ഥാപിക്കുകയും ചെയ്തു. അവരെ ഇടയ്ക്ക് വിട്ടുപോയ മർക്കോസിനു രണ്ടാമത് ഒരു  അവസരം നൽകുവാൻ ബർണബാസ് ആഗ്രഹിച്ചു. അവനെ ഇനി വിശ്വസിക്കാനാവില്ലെന്ന് പൗലോസ് തീർത്തു പറഞ്ഞു. അങ്ങനെ അവർ വേർപിരിഞ്ഞു (15: 36-41).

എന്നാൽ ഒടുവിൽ പൗലോസ് മാർക്കോസിനോട് ക്ഷമിച്ചു. പിന്നീടുള്ള തന്റെ മൂന്ന് കത്തുകൾ അവസാനിക്കുന്നത് മാർക്കോസിൽ നിന്നുള്ള അഭിവന്ദനങ്ങളോടുകൂടിയോ  അദ്ദേഹത്തെ അഭിനന്ദിച്ചോ ആണ് (കൊലൊസ്സ്യർ 4:10; 2 തിമോത്തി 4:11; ഫിലേമോൻ 1:24). ബർണബാസിന് എന്ത് സംഭവിച്ചുവെന്ന് നമ്മൾക്കറിയില്ല. എന്നാൽ, പൗലോസുമായി തീർച്ചയായും അനുരഞ്ജനപ്പെട്ടു എന്നു ഞാൻ കരുതുന്നു. 

ഇന്നത്തെ അവസ്ഥ എന്തുതന്നെയായാലും, നിങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുള്ള ആളുകളുമായി  ബന്ധപ്പെടുവാൻ ശ്രമിക്കുക. നിങ്ങൾ അവരെ എത്രമാത്രം സ്നേഹിക്കുന്നുവെന്നു കാണിക്കുവാനും പറയാനുമുള്ള സമയമാണിത്.