Category  |  odb

സമാധാന പ്രഭു

ജോണിന്റെ ജലദോഷം ന്യൂമോണിയ ആയി മാറിയപ്പോൾ ഹോസ്പിറ്റലിൽ പോയി കിടക്കേണ്ടി വന്നു.ആ സമയത്തു തന്നെ അവന്റെ അമ്മ കാൻസറിനുള്ള ചികിത്സയുടെ ഭാഗമായി കുറച്ച് മുകളിലെ നിലയിലെ മുറിയിൽ ഉണ്ടായിരുന്നു. അമ്മയുടേയും, തന്റേയും ആരോഗ്യത്തെക്കുറിച്ച് വിഷമിച്ച് അവൻ വളരെ പരവശനായിരുന്നു. ക്രിസ്തുമസ്സിന്റെ തലേ ദിവസം വൈകുന്നേരം, റേഡിയോയിൽ “ഓ ഹോളി നൈറ്റ്” എന്ന കരോൾ ഗാനം കേട്ടപ്പോൾ ജോണിന് ദൈവ സമാധാനത്തിന്റെ ആഴമുള്ള അനുഭവം കൊണ്ട് മനസ്സ് നിറഞ്ഞു. അവൻ അതിലെ വാക്കുകൾ ശ്രദ്ധിച്ചപ്പോൾ പ്രിയപ്പെട്ട രക്ഷകൻ ജനിച്ച രാത്രിയെ കുറിച്ചുള്ളതായിരുന്നു അത്:“പ്രത്യാശയുടെ ഒരു ആവേശവും, ക്ഷീണിച്ച ആത്മാവ് സന്തോഷിക്കുന്നതും, അങ്ങ് അകലെ പുതിയതും മഹത്വമുള്ളതുമായ പ്രഭാതവും!”  ആ നിമിഷത്തിൽ തന്നെ അവന്റെ അമ്മയേയും  തന്നേയും കുറിച്ചുള്ള ആകുലതകൾ മാറിപ്പോയി.

 യെശയ്യാവ് പ്രവചിച്ചതുപോലെ ഈ “പ്രിയ രക്ഷകൻ” നമുക്കായി ജനിച്ചു, യേശു എന്ന “സമാധാന പ്രഭു” (യെശയ്യാവ് 9:6). യേശു ഒരു  ശിശു ആയി ഭൂമിയിലേക്ക് വന്ന് “മരണ നിഴലിന്റെ ദേശത്ത് വസിക്കുന്നവർക്ക്” (മത്തായി 4-16; യെശയ്യാവ് 9-2 നോക്കുക)പ്രകാശവും രക്ഷയും നൽകി ആ പ്രവചനം നിവൃത്തിയാക്കി.  താൻ സ്നേഹിക്കുന്നവർക്ക്, ബുദ്ധിമുട്ടുകളും മരണവും നേരിടേണ്ടി വന്നാലും, അവൻ അവർക്ക് സമാധാനം ആയിത്തീരുന്നു ; സമാധാനം നൽകുന്നു. 

 സകല ബുദ്ധിയേയും കവിയുന്ന ദൈവസമാധാനം (ഫിലിപ്പിയർ 4:7), ആശുപത്രിയിൽ വെച്ച് യേശുവിന്റെ ജനനത്തെക്കുറിച്ച് ധ്യാനിച്ചപ്പോൾ ജോൺ അനുഭവിച്ചറിഞ്ഞു. ക്രിസ്തുമസ്സിന്, വീട്ടുകാരിൽ നിന്ന് അകന്ന് ,              അണുവിമുക്തമാക്കിയ ആ മുറിയിൽ കിടക്കുമ്പോൾ ദൈവവുമായുണ്ടായ ഈ കൂടിക്കാഴ്ച വിശ്വാസവും കൃതജ്ഞതാബോധവും ശക്തിപ്പെടുത്തി. നമുക്കും ദൈവത്തിന്റെ ദാനമായ സമാധാനവും പ്രത്യാശയും സ്വീകരിക്കാം.

അവർ എങ്ങിനെ അറിയും

വടക്കൻ തായ്‌ലൻഡിലെ ഒരു അന്തർസാമുദായിക, അന്തർദ്ദേശീയ സഭ ആണ് "ദ ഗാതറിങ്ങ് ". അടുത്തയിടെ ഒരു ഞായറാഴ്ച  കൊറിയ, ഘാന,പാകിസ്ഥാൻ, ചൈന, ബംഗ്ലാദേശ്, യു എസ്, ഫിലിപ്പൈൻസ് , പിന്നെ മറ്റ് ചില രാജ്യങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ ,  ഒരു ലളിതമായ ഹോട്ടലിലെ സമ്മേളന മുറിയിൽ ഒന്നിച്ച് കൂടി. അവർ “ഇൻ ക്രൈസ്റ്റ് എലോൺ”,”അയാം എ ചൈൽഡ് ഓഫ് ഗോഡ്” എന്നീ പാട്ടുകൾ പാടി. ആ ഗാനങ്ങൾ പ്രത്യേകിച്ച് അവിടുത്തെ പശ്ചാത്തലത്തിൽ ആകർഷകമായിരുന്നു.

യേശുവിനെപ്പോലെ മറ്റാർക്കും ജനങ്ങളെ ഇങ്ങിനെ ഒരുമിച്ച് കൊണ്ടുവരാനാകില്ല. യേശു തുടക്കം മുതലേ അത് ചെയ്തു. ഒന്നാം നൂറ്റാണ്ടിൽ അന്ത്യോഖ്യാ പതിനെട്ട് വ്യത്യസ്ത ഗോത്ര വിഭാഗങ്ങൾ അടങ്ങിയതായിരുന്നു. ഓരോ വിഭാഗവും പട്ടണത്തിൽ അവരവരുടെ ഭാഗങ്ങളിലാണ് ജീവിച്ചിരുന്നത്. വിശ്വാസികൾ ആദ്യം അന്ത്യൊക്കായിലേക്ക് വന്നപ്പോൾ അവർ ദൈവ വചനം പ്രസംഗിച്ചത്  “യഹൂദന്മാരോട് മാത്രമാണ്” (പ്രവൃത്തികൾ 11:19). എന്നാൽ സഭയെ കുറിച്ച് ദൈവത്തിന്റെ പദ്ധതി അതായിരുന്നില്ല; പിന്നീട് മറ്റുള്ളവരും വന്ന് , “യവനൻമാരോടും(ജാതികൾ) കർത്താവായ യേശുവിന്റെ സുവിശേഷം അറിയിച്ചു”, “വലിയൊരു കൂട്ടം വിശ്വാസിച്ചു കർത്താവിലേക്ക് തിരിഞ്ഞു”(വാ.20-21). നൂറ്റാണ്ടുകളായി യഹൂദന്മാരും, യവനന്മാരുമായി നിലനിന്നിരുന്ന വിരോധത്തെ യേശു  മാറ്റിയത് ആ പട്ടണത്തിലെ ജനങ്ങൾ ശ്രദ്ധിച്ചു. അങ്ങിനെ പല ജനവിഭാഗങ്ങളിലുളളവർ ചേർന്ന സഭയെ അവർ “ ക്രിസ്ത്യാനികൾ” അല്ലെങ്കിൽ "ചെറു ക്രിസ്തുകൾ "എന്ന് വിളിച്ചു (വാ.26).

വംശീയമായും, സാമൂഹികമായും, സാമ്പത്തികമായും ഉള്ള അതിരുകളെ മറികടന്ന് നമ്മളിൽ നിന്നും വ്യത്യസ്തരായവരെ  ചേർത്ത് പിടിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. പക്ഷെ ഈ ബുദ്ധിമുട്ടാണ് നമുക്ക് ഒരു അവസരമൊരുക്കുന്നത്. അത് ഒരു ബുദ്ധിമുട്ടല്ലായിരുന്നെങ്കിൽ, അത് ചെയ്യുവാനായി  നമുക്ക് യേശുവിനെ ആവശ്യമുണ്ടാകുമായിരുന്നില്ല.നാം അവനെ പിന്തുടരുന്നണ്ടെന്ന് ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകും.

സാങ്കല്പിക സാന്നിദ്ധ്യം

പുതിയ കൊറോണ വൈറസ് ലോകത്തെ അങ്ങോളം ഇങ്ങോളം ആക്രമിച്ചു കൊണ്ടിരിക്കുമ്പോൾ, രോഗവ്യാപനം കുറയ്ക്കാൻ ശാരീരിക അകലം കൂട്ടുക എന്നാണ് ആരോഗ്യവിദഗ്ദർ നിർദ്ദേശിക്കുന്നത്.പല രാജ്യങ്ങളും അവരുടെ പൗരന്മാരോട് ആവശ്യപ്പെടുന്നത്, സംസർഗ്ഗം കുറക്കുവാനോ സുരക്ഷിതമായ ഒരു സ്ഥലത്തായിരിക്കുവനോ ആണ്. സാധിക്കുന്ന സ്ഥാപനങ്ങളെല്ലാം ജോലിക്കാരെ വീടുകളിൽ നിന്ന് തന്നെ ജോലി ചെയ്യുവാൻ അയച്ചിരിക്കുകയാണ്. അത് കഴിയാത്തിടങ്ങളിൽ ധാരാളം പേർ ജോലി നഷ്ടപ്പെട്ട് സാമ്പത്തികമായി ക്ഷയിച്ചു കൊണ്ടിരിക്കുന്നു. മറ്റു ചിലരെ പോലെ ഞാനും സഭയുടെ യോഗങ്ങളിലും ചെറിയ കൂട്ടായ്മകളിലും ഡിജിറ്റൽ വേദികളിൽ കൂടിയാണ്  പങ്കെടുത്തുകൊണ്ടിരിക്കുന്നത്. വ്യക്തിപരമായി ബന്ധപ്പെടുവാൻ സാധിക്കുന്നില്ലെങ്കിലും ലോകം മുഴുവൻ നാം പുതിയ രീതിയിലുള്ള കൂടിച്ചേരലുകൾ പരിചയിച്ചു.

നാം ബന്ധപ്പെട്ട്കൊണ്ടിരിക്കുന്നു എന്ന തോന്നൽ നിലനിർത്തുന്നത് ഇൻറർനെറ്റ് മാത്രമല്ല. ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവമായ നാം ഓരോരുത്തരും പരിശുദ്ധാത്മാവിൽ ബന്ധപ്പെട്ടിരിക്കുന്നു. പൗലോസ് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കൊലോസ്സ്യർക്ക് എഴുതിയ ലേഖനത്തിൽ ഈ ഒരാശയം പ്രകടിപ്പിച്ചിരുന്നു. പൗലോസ് നേരിട്ട് അല്ല ആ സഭയെ സ്ഥാപിച്ചത് എങ്കിലും, അവരെക്കുറിച്ചും അവരുടെ വിശ്വാസത്തെക്കുറിച്ചും നല്ല താല്പര്യമുണ്ടായിരുന്നു. പൗലോസ് ശരീരം കൊണ്ട് ദൂരസ്ഥനെങ്കിലും “ആത്മാവുകൊണ്ട് അവരോടു കൂടെ” ഉണ്ടെന്ന് ഓർമ്മിപ്പിച്ചു (കൊലോസ്സ്യർ 2:5).

നമുക്ക് എപ്പോഴും നാം സ്നേഹിക്കുന്നവരുടെ കൂടെ അടുത്ത് ആയിരിക്കുവാൻ  സാമ്പത്തികമായോ, ആരോഗ്യപരമായോ, വേറെ എന്തെങ്കിലും കാരണങ്ങൾ കൊണ്ടോ സാധിക്കുല്ലെങ്കിലും പുതിയ സാങ്കേതിക വിദ്യകൾ  ആ വിടവ് നികത്തുന്നു. എങ്കിലും ഓൺലൈൻ കൂട്ടായ്മകൾക്ക്, ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയിലെ അംഗങ്ങളുടെ യഥാർത്ഥമായ ഒരുമിച്ച് കൂടലിനെ അപേക്ഷിച്ച് ഊഷ്മളത കുറവായിരിക്കും. (1 കൊരിന്ത്യർ12:27). ഇങ്ങനെയുള്ള സമയങ്ങളിൽ നമുക്ക് പൗലോസിനെ പോലെ ഓരോരുത്തരുടേയും വിശ്വാസത്തിന്റെ ഉറപ്പിൽ സന്തോഷിക്കാം, “ക്രിസ്തുവെന്ന ദൈവമർമ്മത്തെ”(കൊലോസ്സ്യർ 2:2) മുഴുവൻ മനസ്സിലാക്കുവാൻ പ്രാർത്ഥനയിലൂടെ പ്രോൽസാഹിപ്പിക്കാം.

ദൈവത്തിന്റെ വടക്കുനോക്കിയന്ത്രം

രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്ത്,വാൾഡിമർ സെമെനോവ് എന്ന ജൂനിയർ എൻജിനിയർ, എസ് എസ് അൽകോവ ഗൈഡ് എന്ന കപ്പലിൽ ജോലി ചെയ്യുകയായിരുന്ന കാലത്ത്, നോർത്ത് കരോലീനയുടെ തീരത്ത് നിന്ന് ഏകദേശം മൂന്നൂറ് മൈൽ ദൂരെ മാറി ഒരു ജർമ്മൻ അന്തർവാഹിനികപ്പൽ പ്രത്യക്ഷപ്പെട്ട് കപ്പലിനെതിരേ വെടി ഉതിർത്തു. വെടിയേറ്റ കപ്പൽ തീ പിടിച്ച് , മുങ്ങുവാൻ തുടങ്ങി. സെമനോവയും അദ്ദേഹത്തിന്റെ ജോലിക്കാരും ചേർന്ന്, ലൈഫ് ബോട്ട് വെള്ളത്തിൽ ഇറക്കി ,വടക്കുനോക്കിയന്ത്രം ഉപയോഗിച്ച് കപ്പൽ ചാലുകൾ കണ്ടുപിടിച്ച് അങ്ങോട്ട് നീങ്ങി.മൂന്നു ദിവസങ്ങൾക്ക് ശേഷം, ഒരു റോന്തു ചുറ്റുന്ന വിമാനം ഇവരുടെ ലൈഫ് ബോട്ട് കണ്ട് തിരിച്ചറിഞ്ഞ് അടുത്ത ദിവസം യു എസ് എസ്  ബ്രൂമേ എന്ന യു എസ് നേവിയുടെ യുദ്ധകപ്പൽ അവരെ രക്ഷിച്ചു.സെമെനോവയേയും ഇരുപത്തിയാറ് ജീവനക്കാരേയും രക്ഷപ്പെടുത്തിയത് ഒരർത്ഥത്തിൽ ആ കോമ്പസ് ആയിരുന്നു.

സങ്കീർത്തനക്കാരൻ ദൈവജനത്തെ ഓർമ്മിപ്പിക്കുന്നത് , ജീവിതത്തിൽ വഴി കാണിക്കുവാൻ ബൈബിൾ എന്ന ഒരു കോമ്പസ്  ദൈവം സജ്ജമാക്കിയിട്ടുണ്ട് എന്നാണ്.അദ്ദേഹം തിരുവെഴുത്തിനെ ഒരു “വിളക്കി "നോട് (സങ്കീർത്തനം 119:105) ഉപമിച്ചിരിക്കുന്നു. ആ വിളക്ക് ദൈവത്തെ പിന്തുടരുന്നവരുടെ ജീവിതപാതയിലേക്ക് പ്രകാശം തെളിയിക്കുന്നു. ജീവിതത്തിന്റെ കുത്തൊഴുക്കിലൂടെ ലക്ഷ്യബോധമില്ലാതെ പോകുമ്പോൾ, ദൈവം തിരുവെഴുത്ത് ഉപയോഗിച്ച് , ആത്മീയമായ അക്ഷാംശ രേഖാംശരേഖകൾ മനസ്സിലാക്കി  രക്ഷപ്പെടുവാൻ തന്നെ സഹായിക്കുമെന്ന്  സങ്കീർത്തകൻ തിരിച്ചറിഞ്ഞു. അതുകൊണ്ട്, നിന്റെ പ്രകാശവും സത്യവും അയച്ച് തരേണമേ; നിന്റെ വിശുദ്ധ പർവ്വതത്തിലേക്കും തിരുനിവാസത്തിലേക്കും അവ എന്നെ എത്തിക്കുമാറാകട്ടെ(43:3) എന്ന്  ദൈവത്തോട് പ്രാർത്ഥിച്ചു.

യേശുവിൽ വിശ്വസിക്കുന്ന നമുക്ക്, വഴി തെറ്റുമ്പോൾ, ദൈവത്തിനു പരിശുദ്ധാത്മാവിനാൽ നമ്മെ വഴിനടത്തുവാനും തിരുവെഴുത്തിലെ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുവാനും  കഴിയും.ഞങ്ങൾ ബൈബിൾ വായിച്ച് പഠിച്ച് അതിലെ ജ്ഞാനത്തെ പിൻതുടർന്ന് നമ്മുടെ ഹൃദയങ്ങളും മനസ്സും രൂപാന്തരപ്പെടുത്തുവാൻ  ദൈവം ഇടയാക്കട്ടെ.

ഭയപ്പെടേണ്ട

മിഥുൻ എപ്പോഴും ധൈര്യത്തിനായി തന്റെ പ്രിയപ്പെട്ട സ്റ്റഫ് ചെയ്ത ടെഡി ബെയറിനെ മുറുകെ പിടിച്ചു കൊണ്ട് നടക്കുന്ന ഒരു ചെറിയ കുട്ടിയായിരുന്നു. എവിടെ പോകുമ്പോഴും അവൻ അതിനെ കൈയിൽ പിടിക്കുമായിരുന്നു. തന്റെ പേടി മാറ്റാൻ അത് എപ്പോഴും കൂടെയുണ്ടാകണമെന്ന് കാണുന്നതിൽ നാണക്കേട് ഒന്നും തോന്നിയിരുന്നില്ല. അവന്റെ സഹോദരി മേഘക്ക് ഈ ശീലം ഇഷ്ടമില്ലാതിരുന്നതുകൊണ്ട് അവളതിനെ പലപ്പോഴും ഒളിച്ചു വെക്കും. മെല്ലെ മെല്ലെ ഇതിനോടുള്ള ഈ വല്ലാത്ത ബന്ധം കുറച്ചു കൊണ്ടുവരേണ്ടതാണെന്ന് മിഥുനും മനസ്സിലാക്കുണ്ടെങ്കിലും  അവൻ എപ്പോഴും അതുപിടിച്ചു നടക്കും.

ഒരു ക്രിസ്തുമസ്സിനു സഭയിലെ കുട്ടികളുടെ , “ എന്താണ് ക്രിസ്തുമസ്”എന്നുള്ള പരിപാടിയിൽ മിഥുനും ഒരു അവതാരകൻ ആയിരുന്നു. മിഥുൻ, ലൂക്കോസ് 2: 8-14 മനപ്പാഠം പഠിച്ചത് പറയാൻ മുന്നോട്ടു് വന്നപ്പോൾ, - കൃത്യമായി പറഞ്ഞാൽ,  “ ഭയപ്പെടേണ്ട “ എന്ന വാക്ക് പറഞ്ഞ ഉടനെ, തന്റെ ടെഡിയെ താഴെയിട്ടു; പേടി മാറ്റാനായി ഇത്രയും കാലം വിടാതെ കൊണ്ടു നടന്നതിനെ !

ക്രിസ്തുമസ് എന്തുകൊണ്ടാണ് ഭയപ്പെടേണ്ടേ എന്ന കാര്യം നമ്മെ ഓർമ്മിപ്പിക്കുന്നത്? ആട്ടിടയന്മാർക്ക് മാലാഖമാർ  പ്രത്യക്ഷപ്പെട്ട് പറഞ്ഞു, “ഭയപ്പെടേണ്ടാ……ഒരു രക്ഷിതാവ് നിങ്ങൾക്കായി ജനിച്ചിരിക്കുന്നു”  (ലൂക്കോസ് 2 : 10- 11).

യേശു “ദൈവം നമ്മോടു കൂടെ” (മത്തായി 1: 23) ആകുന്നു. നമുക്ക് അവന്റെ സാന്നിധ്യം എപ്പോഴും കൂടെയുണ്ട്, യഥാർത്ഥ ആശ്വാസകനായ പരിശുദ്ധാത്മാവിനാൽ (യോഹന്നാൻ 14 : 16). അതുകൊണ്ട് നമുക്ക് ഭയപ്പെടേണ്ടതില്ല. നമ്മുടെതായ “ സുരക്ഷിതത്വത്തിന്റെ പുതപ്പുകൾ” എല്ലാം മാറ്റി കളഞ്ഞ് അവനിൽ ആശ്രയിക്കാം.