Category  |  odb

യേശുവിന്റെ യഥാർത്ഥ ശിഷ്യൻ

ചിത്രങ്ങൾ ശേഖരിച്ചു സൂക്ഷിക്കുന്ന ഒരാൾ തന്റെ പക്കലുള്ള, വാൻ ഗോഗിന്റെ (പ്രസിദ്ധനായ പാശ്ചാത്യ ചിത്രകാരൻ ), ചിത്രം ഒരു ചിത്രകലാ വിദഗ്ദനെ കാണിച്ചു. അത് യഥാർത്ഥമല്ലെന്ന് ഒറ്റനോട്ടത്തിൽത്തന്നെ അദ്ദേഹം പറഞ്ഞു. അതിനാൽ ചിത്രത്തിന്റെ ഉടമ ആ ചിത്രത്തെ തന്റെ തട്ടിൻ മുകളിൽ ഉപേക്ഷിച്ചു; 50 വർഷത്തോളം അതവിടെ കിടന്നു. അദ്ദേഹത്തിന്റെ മരണശേഷം 4 ദശാബ്ദങ്ങളിൽ, പലപ്പോഴായി ഇത് ഒറിജിനൽ യഥാർത്ഥമാണോയെന്ന് പരിശോധിക്കപ്പെടുകയും അല്ലെന്ന് കാണുകയുമുണ്ടായി. എന്നാൽ 2012 ൽ ഒരു വിദഗ്ദൻ, കമ്പ്യൂട്ടറിന്റെ സഹായത്തോടെ ,കാൻവാസിന്റെ നൂലിന്റെ ഘടന അപഗ്രഥിച്ചപ്പോൾ അത് , വാൻ ഗോഗിന്റെ മറ്റൊരു ചിത്രത്തിന് ഉപയോഗിച്ച കാൻവാസിന്റെ തന്നെ ഭാഗമാണ് എന്ന് കണ്ടെത്തി. യഥാർത്ഥത്തിൽ വാൻ ഗോവിന്റെ യഥാർത്ഥമായ ചിത്രം തന്നെയായിരുന്നു അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നത്.

നിങ്ങൾ ഒരു വ്യാജൻ ആണെന്ന് സ്വയം തോന്നാറുണ്ടോ? ആളുകൾ നിങ്ങളെ അടുത്തറിയുമ്പോൾ നിങ്ങൾ പ്രാർത്ഥിക്കുന്നതിലും ദാനം ചെയ്യുന്നതിലും സേവനം ചെയ്യുന്നതിലും ഒക്കെ ഒത്തിരി കുറവുള്ളവനെന്ന് മനസ്സിലാക്കുമെന്ന് ഭയപ്പെടുന്നുണ്ടോ? വിശകലനം ചെയ്യുന്നവരിൽ നിന്നകന്ന് തട്ടിൻ പുറത്ത് ഒളിക്കാൻ തോന്നുന്നുണ്ടോ?

കുറച്ചു കൂടി ആഴത്തിലേക്ക് നോക്കാം, ജീവിതത്തിന്റെ നിറത്തിനും രൂപത്തിനുമപ്പുറമായി. നിങ്ങൾ സ്വന്ത വഴികൾ ഉപേക്ഷിച്ച് യേശുവിൽ വിശ്വാസം അർപ്പിക്കുന്നു എങ്കിൽ, യേശു എന്ന അതേ കാൻവാസിന്റെ ഭാഗമാണ് നിങ്ങളും എന്ന് കാണും. യേശുവിന്റെ വാക്കുകളിൽ: " ഞാൻ മുന്തിരി വള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു " (യോഹ.15:5) യേശുവും നിങ്ങളും ചേർന്ന് കൂട്ടിത്തയ്യലില്ലാത്ത വിധം ഒന്നായിരിക്കുന്നു.

യേശുവിൽ ശരണപ്പെട്ടാൽ അവന്റെ യഥാർത്ഥ ശിഷ്യനായി മാറും; നമ്മുടെ ചിത്രം മിഴിവുറ്റതാക്കാൻ ഇതല്ലാതെ മറ്റൊരു മാർഗവുമില്ല. യേശു പറഞ്ഞു: "ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്ക് ഒന്നും ചെയ്യുവാൻ കഴിയുകയില്ല" (വാ.5).

ദൈവത്തിന് സ്തുതിപാടുക

ഒരാഴ്ച നീണ്ട ശിഷ്യത്വ കോൺഫറൻസ് നടന്നപ്പോൾ പുറത്തിറങ്ങാൻ വയ്യാത്ത ഉഷ്ണവും ചൂടും ആയിരുന്നു. എന്നാൽ അവസാനത്തെ ദിവസം നല്ല കുളിരുമായി തണുത്ത കാറ്റ് വീശി. കാലാവസ്ഥയെ ഇങ്ങനെ അതിശയകരമായി മാറ്റിയ ദൈവത്തെ ഞങ്ങൾ സ്തുതിച്ചപ്പോൾ നൂറ് കണക്കിന് പേരുടെ സ്വരവും ദൈവത്തെ ആരാധിക്കുവാൻ അതിനോട് ചേർന്നു. പലരും ശരീരവും മനസ്സും ആത്‌മാവും ഹൃദയവുമെല്ലാം അർപ്പിച്ച് എല്ലാം മറന്ന് പാടി. ദശാബ്ദങ്ങൾക്കിപ്പുറം നിന്ന് ആ ദിനത്തെപ്പറ്റി ചിന്തിക്കുമ്പോൾ ദൈവത്തെ സ്തുതിക്കുന്നതിലെ ആനന്ദത്തെയും അത്ഭുതത്തെയും പറ്റി എന്നെ ഓർമ്മപ്പെടുത്തുന്നു.

ദൈവത്തെ എങ്ങനെ ഹൃദയപൂർവ്വം ആരാധിക്കാമെന്ന് ദാവീദ് രാജാവിന് അറിയാമായിരുന്നു. ദൈവസാന്നിധ്യത്തെ പ്രതിനിധാനം ചെയ്തിരുന്ന നിയമപെട്ടകം യെരുശലേമിൽ കൊണ്ടു വന്നപ്പോൾ നൃത്തം ചെയ്തും തുള്ളിച്ചാടിയും ആഘോഷിച്ചും അദ്ദേഹം സന്തോഷിച്ചു ( 1 ദിന. 15:29 ). താൻ ഇങ്ങനെ നിയന്ത്രണമില്ലാതെ പെരുമാറിയത് തൻ്റെ ഭാര്യ മീഖൾ കാണുകയും "ഹൃദയത്തിൽ അവനെ നിന്ദിച്ചു" (വാ. 29) എങ്കിലും അവളുടെ വിമർശനം ഈ ഏകസത്യദൈവത്തെ ആരാധിക്കുന്നതിൽ നിന്നും ദാവീദിനെ തടസ്സപ്പെടുത്തിയില്ല. തന്നെത്താൻ നിസ്സാരനായി തോന്നിപ്പിച്ചെങ്കിലും ജനത്തെ നയിക്കാൻ തന്നെ തെരഞ്ഞെടുത്തതിന് ദൈവത്തിന് നന്ദി കരേറ്റുവാൻ ദാവീദ് ആഗ്രഹിച്ചു. (2 ശമു. 6:21 - 22 കാണുക).

ദാവീദ് "ആസാഫും അവന്റെ സഹോദരന്മാരും മുഖാന്തരം യഹോവക്ക് സ്തോത്രം ചെയ്യേണ്ടതിന്  നിയമിച്ചതെന്തെന്നാൽ: യഹോവക്ക് സ്തോത്രം ചെയ്ത് ; അവന്റെ നാമത്തെ ആരാധിക്കുവിൻ; ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിക്കുവിൻ; അവന് പാടി കീർത്തനം ചെയ്യുവിൻ; അവന്റെ അത്ഭുതങ്ങളെ ഒക്കെയും വർണ്ണിക്കുവിൻ." (1 ദിന.16:7-9) നമ്മുടെ സകല സ്തുതികളും പുകഴ്ചയും അർപ്പിച്ചു കൊണ്ട് നമ്മെയും പൂർണ്ണമായും അവന്റെ ആരാധനക്കായി സമർപ്പിക്കാം.

യേശു എന്ന ലേബൽ

“മകനെ, നിനക്ക് നല്കാൻ എന്റെ പക്കൽ അധികമൊന്നുമില്ല. എന്നാൽ എനിക്ക് ഒരു നല്ല പേരുണ്ട് , നീ അത് മോശമാക്കരുത്.” ജെറോം കോളേജ് പഠനത്തിനായി പോകുമ്പോൾ അദ്ദേഹത്തിന്റെ പിതാവ് പറഞ്ഞതാണ് ജ്ഞാനവും കുലീനത്വവും നിറഞ്ഞ ഈ വാക്കുകൾ. ഒരു പ്രൊഫഷണൽ അത്ലെറ്റായി ആദരം ഏറ്റുവാങ്ങാൻ സ്റ്റേജിൽ നിന്നപ്പോൾ ജെറോം പിതാവിന്റെ ഈ വാക്കുകൾ ഉദ്ധരിച്ചു. ജെറോമിന്റെ ജീവിതകാലം മുഴുവൻ ഈ വിലയേറിയ വാക്കുകൾ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു ; അതുകൊണ്ട് അദ്ദേഹം തന്റെ മകന് നല്കിയ ഉപദേശവും ഇത് തന്നെയായിരുന്നു: “മകനെ, നമുക്കുള്ള നല്ല പേരിനെക്കാൾ അധികമായ ഒന്നും നിനക്ക് നല്കാൻ എന്റെ പക്കലില്ല.”

സൽപ്പേരുണ്ടാകുക എന്നത് യേശുവിൽ വിശ്വസിക്കുന്നവർക്ക് അതിപ്രധാനമാണ്. കൊലോസ്യർ 3:12-17 ലെ പൗലോസിന്റെ വാക്കുകൾ നാം ആരെ പ്രതിനിധീകരിക്കുന്നു എന്ന് ഓർമ്മിപ്പിക്കുന്നു. സ്വഭാവം എന്നത് നാം ധരിക്കുന്ന വസ്ത്രം പോലെയാണ്; ഈ വേദഭാഗം ആ വസ്ത്രത്തിൽ “യേശു എന്ന ലേബൽ” പ്രദർശിപ്പിക്കുന്നു. " അതുകൊണ്ട് ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ട് അന്യോന്യം പൊറുക്കുകയും തമ്മിൽ ക്ഷമിക്കുകയും ചെയ്യുവിൻ. എല്ലാറ്റിനും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിക്കുവിൻ. " ( വാ . 12 - 14 ) ഇത് കേവലം നമ്മുടെ “ഞായറാഴ്ച വസ്ത്രമല്ല”. മറിച്ച്, നാം എല്ലായിടത്തും എല്ലായ്പ്പോഴും ഇത് ധരിച്ച് അവിടുത്തെ പ്രതിഫലിക്കുവാൻ ദൈവം നമ്മിൽ പ്രവർത്തിക്കുന്നു. ഈ സത്ഗുണങ്ങൾ നമ്മുടെ ജീവിതത്തിൽ കാണപ്പെടുമ്പോൾ നാം യേശുവിന്റെ നാമം ധരിക്കുന്നവരെന്ന് വെളിപ്പെടും.

നമുക്ക് ആവശ്യമായവയെല്ലാം പ്രദാനം ചെയ്യുന്നതിനാൽ നമുക്ക് പ്രാർത്ഥനാപൂർവ്വം സൂക്ഷ്മതയോടെ യേശുവിനെ പ്രതിനിധാനം ചെയ്യാം.

ദു:ഖത്തിനായി ഒരു നിഘണ്ടു

മോഹനും രേഖയും തങ്ങളുടെ ഒരേയൊരു കുഞ്ഞിനെ സ്വർഗത്തിനായി വിട്ടു കൊടുത്ത ശേഷം തങ്ങളെത്തന്നെ എങ്ങനെ വിശേഷിപ്പിക്കണമെന്നറിയാതെ വിഷമിച്ചു. ഒരു കുഞ്ഞിനെ നഷ്ടപ്പെട്ട പിതാവിനെയോ മാതാവിനെയോ വിശേഷിപ്പിക്കാൻ പറ്റിയ ഒരു വാക്കില്ല. ഭർത്താവ് മരിച്ച ഭാര്യയെ വിധവ എന്നും ഭാര്യ മരിച്ച ഭർത്താവിനെ വിഭാര്യൻ എന്നും പറയും. മാതാപിതാക്കൾ ഇല്ലാത്ത കുഞ്ഞാണ് അനാഥൻ. എന്നാൽ കുഞ്ഞ് മരിച്ച് പോയ മാതാപിതാക്കൾ നിർവ്വചനാതീതമായ, നൊമ്പരത്തിന്റെ ഒരു ഗോളമാണ്.

ഗർഭം അലസൽ, ആകസ്മിക ശൈശവ മരണം, ആത്മഹത്യ, രോഗം, അപകടം  ..  ഇങ്ങനെയൊക്കെ  മരണം  ഒരു കുഞ്ഞിനെ ഈ ലോകത്തിൽ നിന്ന് തട്ടിക്കൊണ്ടു പോകുമ്പോൾ മാതാപിതാക്കളുടെ അസ്തിത്വം തന്നെ ഇല്ലാതാകുന്നതുപോലെയാകുന്നു.

എന്നിരുന്നാലും ദൈവത്തിന് ഈ തകർത്തു കളയുന്ന ദുഃഖം അറിയാം ; തന്റെ ഏകജാതനായ പുത്രൻ - യേശു - ക്രൂശിൽ മരിക്കുമ്പോൾ തന്നെ വിളിച്ചു പറഞ്ഞത് ഇപ്രകാരമായിരുന്നു : " പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കൈയിൽ ഏല്പിക്കുന്നു " (ലൂക്കൊ.23:46 ). യേശുവിന്റെ ഐഹിക ജനനത്തിനു മുമ്പും ദൈവം പിതാവായിരുന്നു ; യേശു അന്ത്യശ്വാസം വലിക്കുമ്പോഴും താൻ പിതാവ് തന്നെയായിരുന്നു. തന്റെ പുത്രന്റെ ചേതനയറ്റ ശരീരം കല്ലറയിൽ വെച്ചപ്പോഴും ദൈവം പിതാവ് തന്നെയായിരുന്നു. ദൈവം ഇന്നും, ഉയിർത്തെഴുന്നേറ്റ പുത്രന്റെ പിതാവായി ജീവിക്കുന്നു എന്നത് തങ്ങളിൽ നിന്ന് വേർപെട്ടു പോയ കുഞ്ഞും ഇനിയും ജീവിക്കും എന്ന പ്രത്യാശ മാതാപിതാക്കൾക്ക് നല്കുന്നു.

സ്വന്തപുത്രനെ ഈ പ്രപഞ്ചത്തിനായി , നമുക്കോരോരുത്തർക്കുമായി,  യാഗമർപ്പിച്ച സ്വർഗീയ പിതാവിനെ എന്താണ് നാം വിളിക്കുന്നത്? പിതാവ് എന്ന് തന്നെ, ഇപ്പോഴും. ദുഃഖത്തിന്റെ നിഘണ്ടുവിൽ ഈ വേദനയെ വിശേഷിപ്പിക്കാൻ പറ്റിയ പദം ഇല്ലാത്തപ്പോഴും, ദൈവം നമ്മുടെ പിതാവാണ്; അവിടുന്ന്  നമ്മെ മക്കൾ എന്നും വിളിക്കുന്നു (1 യോഹ. 3:1)

അർത്ഥശൂന്യമായവയിൽ ആനന്ദം കണ്ടെത്തുന്നു

2010 ൽ "ഞാൻ വിരസമായവ ഇഷ്ടപ്പെടുന്നു"( ഐ ലൈക് ബോറിങ് തിങ്സ്) എന്ന ബ്ലോഗ് ആരംഭിച്ച ജെയിംസ് വാർഡ്, " വിരസതയുടെ സമ്മേളനം" എന്ന പേരിൽ ഒരു സമ്മേളനം സംഘടിപ്പിച്ചു. അത് ലൗകികവും സാധാരണവും അവഗണിക്കപ്പെട്ടതുമായ കാര്യങ്ങളുടെ, ഒരു ദിവസത്തെ ആഘോഷമായിരുന്നു. കഴിഞ്ഞ കാലങ്ങളിൽ പ്രസംഗകർ ഒക്കെ സംസാരിച്ചത് അർത്ഥശൂന്യമായി കണക്കാക്കുന്ന വിഷയങ്ങളായ തുമ്മൽ, നാണയം ഒറ്റാൽ സാധങ്ങൾ ലഭിക്കുന്ന വില്പന യന്ത്രത്തിന്റെ ശബ്ദം, 1999 ലെ ഇങ്ക് ജെറ്റ് പ്രിന്റർ എന്നിവയായിരുന്നു. വിഷയങ്ങളൊക്കെ വിരസമായവയാണെന്ന് വാർഡിന് അറിയാം, എന്നാൽ പ്രസംഗകർക്ക് ഏത് സാധാരണ കാര്യത്തെയും രസകരമായും അർത്ഥമുള്ളതായും ആനന്ദകരമായും തീർക്കാൻ കഴിയും.

സഹസ്രാബ്ദങ്ങൾക്കു മുമ്പ് , ജ്ഞാനികളിൽ ജ്ഞാനിയായിരുന്ന ശലോമോൻ അർത്ഥശൂന്യവും ലൗകികവുമായ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുവാനുള്ള അന്വേഷണം നടത്തി. പ്രയത്നങ്ങളുടെ പിന്നാലെ പോയി, ആട്ടിൻ കൂട്ടത്തെ സമ്പാദിച്ചു, മഹാസമ്പത്ത് ശേഖരിച്ചു , സംഗീതക്കാരെ സമ്പാദിച്ചു, രമ്യഹർമ്മങ്ങൾ നിർമ്മിച്ചു. (സഭാ. 2:4-9) ഇവയിൽ കുലീനമായതും അല്ലാത്തവയും ഉണ്ടായിരുന്നു. അർത്ഥം അന്വേക്ഷിച്ചുള്ള ഈ യാത്രയുടെ അവസാനം എല്ലാം വിരസമായാണ് രാജാവിന് അനുഭവപ്പെട്ടത് (വാ. 11).  ദൈവത്തെ ഉൾകൊള്ളിക്കുവാനായി, മനുഷ്യന്റെ അനുഭവത്തിന്റെ പരിധിയിൽ ഒതുങ്ങുന്ന, ഒരു ലോകവീക്ഷണമാണ് ശലോമോന് ഉണ്ടായിരുന്നത്. എന്നാൽ, അവസാനം, ദൈവത്തെ അംഗീകരിച്ച് ആരാധിക്കുമ്പോൾ മാത്രമാണ് ഈ ലൗകിക കാര്യങ്ങളും ആസ്വദിക്കാൻ കഴിയുകയുള്ളൂ എന്ന്  അദ്ദേഹം മനസ്സിലാക്കി. ( 12:1-7) നമുടെ ജീവിതം വല്ലാതെ മടുക്കുമ്പോൾ (വാ.1 ) നമ്മുടെ തന്നെ അനുദിന സമ്മേളനം നടത്താം  അങ്ങനെ "സ്രഷ്ടാവിനെ ഓർക്കുക”- ഈ ദൈവം നമ്മുടെ ഐഹിക കാര്യങ്ങളെ അർത്ഥമുള്ളതാക്കി മാറ്റും. 

നാം അവനെ ഓർക്കുകയും ആരാധിക്കുകയും ചെയ്യുമ്പോൾ സാധാരണ കാര്യങ്ങൾ അത്ഭുതവും; നിസ്സാര കാര്യങ്ങളിലും കൃതജ്ഞത തോന്നുന്നവരും; ജീവിതത്തിലെ അർത്ഥശൂന്യമെന്ന് കരുതുന്ന കാര്യങ്ങളിലും ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു.