നിങ്ങൾക്കായുള്ള ദൈവീക പദ്ധതി
കഴിഞ്ഞ 6 വര്ഷങ്ങളായി ആഗ്നസ് തന്റെ പ്രീയപ്പെട്ട അമ്മായിയമ്മയുടെ (ഒരു പാസ്റ്ററുടെ ഭാര്യയായിരുന്നു) മാതൃക പിന്തുടർന്ന് ഒരു "ഉത്തമ ശുശ്രൂഷകന്റെ ഭാര്യയാകുവാൻ" പരിശ്രമിക്കുകയായിരുന്നു. ഈ ഒരു കർത്തവ്യത്തിൽ തനിക്ക് ഒരു ചിത്രകാരിയോ എഴുത്തുകാരിയോ ആകുവാൻ കഴിയില്ലെന്ന് കരുതി തന്റെ ക്രിയാത്മകതകളെ കുഴിച്ചുമൂടി വിഷാദയായി ആത്മഹത്യ ചെയ്യാൻ ആലോചിച്ചു. അടുത്തുള്ള ഒരു പാസ്റ്ററിന്റെ സഹായം കൊണ്ട് മാത്രമാണ് താനായിരുന്ന അന്ധകാരത്തിൽനിന്ന് അവൾ പുറത്തു കടന്നത്. അദ്ദേഹം ദിവസവും അവൾക്കായി പ്രാർത്ഥിക്കുകയും എല്ലാ പ്രഭാതത്തിലും രണ്ടു മണിക്കൂർ എഴുതുവാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇത് അവളിൽ "മുദ്രയിട്ടിരിക്കുന്ന ഉത്തരവുകൾ" - എന്ന് അവൾ സ്വയം വിളിക്കുന്ന, ദൈവം അവൾക്ക് നൽകിയ വിളിയെ ഉണർത്തി. "എനിക്ക് ഞാൻ ആയിരിക്കുവാൻ - തികഞ്ഞ വ്യക്തിത്വമാകുവാൻ - എന്നിൽ ദൈവം തന്നിരിക്കുന്ന സർഗ്ഗാത്മകതയുടെ എല്ലാ ഉറവുകളുടെയും പാത ഞാൻ കണ്ടെത്തണം".
പിന്നീട് അവൾ തന്റെ വിളി കണ്ടെത്തിയതിനെ പ്രകടമാക്കുന്ന ദാവീദിന്റെ ഒരു സങ്കീർത്തനാം ചൂണ്ടിക്കാട്ടി: "യഹോവയിൽ തന്നേ രസിച്ചുകൊൾക; അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും" (സങ്കീ.37:4). തന്നെ നയിക്കുവാനും വഴിനടത്തുവാനും ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് അവളുടെ വഴികളെ ദൈവത്തിൽ ഭരമേല്പിച്ചപ്പോൾ (വാ.5), എഴുതുവാനും ചിത്രം വരക്കുവാനും മാത്രമല്ല ശരിയായ രീതിയിൽ ദൈവത്തോട് സംഭാഷിക്കുവാൻ മറ്റുള്ളവരെ സഹായിക്കുവാനും ദൈവം വഴിയൊരുക്കി.
നമുക്ക് ഓരോരുത്തർക്കുമായി ദൈവത്തിന്റെ പക്കൽ "മുദ്രയിട്ടിരിക്കുന്ന ഉത്തരവുകൾ" ഉണ്ട്. അത് നാം അവിടുത്തെ പ്രീയ മക്കളാണെന്ന് അറിയുവാൻ മാത്രമല്ല, നമ്മുടെ ദാനങ്ങളും അഭിനിവേശങ്ങളും കൊണ്ട് അവിടുത്തെ ശുശ്രൂഷിക്കുവാനുള്ള വ്യത്യസ്ത മാർഗ്ഗങ്ങൾ മനസ്സിലാക്കുവാനുമാണ്. നാം അവിടുത്തെ ആശ്രയിക്കുകയും ആനന്ദിക്കുകയും ചെയ്യുമ്പോൾ അവിടുന്ന് നമ്മെ നയിക്കും.

തുടക്കക്കാർക്കുള്ള ജീവിത മാർഗനിർദേശം
എന്റെ അമ്മയുടെ പെട്ടെന്നുള്ള മരണത്തിന് ശേഷം, ഞാൻ ബ്ലോഗിങ് ചെയ്യാനായി പ്രചോദിതനായി. ആളുകൾ അവരുടെ ഭൂമിയിൽ ലഭിക്കുന്ന നിമിഷങ്ങളെ അർത്ഥപൂർണ്ണമായ ജീവിത നിമിഷങ്ങളാക്കി മാറ്റുന്നതിന് പ്രചോദനം നൽകുന്ന കാര്യങ്ങൾ എഴുതണമെന്ന് ഞാൻ ആഗ്രഹിച്ചു. അതുകൊണ്ട് ഞാൻ ബ്ലോഗിങ്ങിൽ തുടക്കക്കാരായവർക്കുള്ള ഒരു ഗൈഡിലേക്കു എന്റെ ശ്രദ്ധ തിരിച്ചു. ഏത് പ്ലാറ്റ്ഫോം ഉപയോഗിക്കണമെന്നും, തലക്കെട്ടുകൾ എങ്ങനെ തിരഞ്ഞെടുക്കണമെന്നും, ശ്രദ്ധപിടിച്ചുപറ്റുന്ന പോസ്റ്റ് എങ്ങനെ തയ്യാറാക്കണമെന്നും ഞാൻ മനസ്സിലാക്കി. അങ്ങനെ 2016 ൽ എന്റെ ആദ്യത്തെ ബ്ലോഗ് പോസ്റ്റ് ജനിച്ചു.
നിത്യജീവൻ എങ്ങനെ സ്വന്തമാക്കണമെന്ന് വിവരിക്കുന്ന "തുടക്കക്കാർക്കുള്ള മാർഗനിർദേശം" പൗലോസ് എഴുതിയിട്ടുണ്ട്. റോമർ 6: 16-18 ൽ നാമെല്ലാം ദൈവത്തോടുള്ള ശത്രുത്വത്തിൽ (പാപത്തിൽ) ജനിച്ചുവെന്നും യേശുവിനു (നമ്മുടെ) "പാപത്തിൽനിന്നു സ്വാതന്ത്ര്യം" നല്കാൻ കഴിയുമെന്നും താരതമ്യപ്പെടുത്തിയിരിക്കുന്നു. അതിനു ശേഷം പാപത്തിന്റെ അടിമയും ദൈവത്തിന്റെ അടിമയും തമ്മിലുള്ള വ്യത്യാസവും, ജീവൻ നൽകുന്ന ദൈവീക വഴികളെക്കുറിച്ചും പൗലോസ് വിവരിക്കുന്നു (വാ.19-20). "പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ" (വാ.23) എന്ന് അദ്ദേഹം തുടർന്ന് പ്രസ്താവിക്കുന്നു. മരണം എന്നതിന് ദൈവത്തിൽ നിന്നും എന്നെന്നേക്കുമായി വേർപിരിഞ്ഞിരിക്കുക എന്നാണ് അർത്ഥം. നാം ക്രിസ്തുവിനെ തള്ളിപ്പറയുമ്പോൾ നമുക്ക് സംഭവിക്കുന്ന വിനാശകരമായ കാര്യം ഇതാണ്. എന്നാൽ ദൈവം നമുക്ക് യേശുവിൽ ഒരു ദാനം നൽകിയിരിക്കുന്നു - അതാണ് പുതുജീവൻ. അത് ഭൂമിയിൽ ആരംഭിച്ചു സ്വർഗത്തിൽ ദൈവത്തോടൊപ്പം തുടരുന്നതാണ്.
നിത്യജീവിനെപ്പറ്റി തുടക്കക്കാർക്കായുള്ള ഗൈഡിൽ പൗലോസ് തിരഞ്ഞെടുപ്പിനായി രണ്ടു കാര്യങ്ങൾ നമുക്ക് മുൻപിൽ വക്കുന്നു - മരണത്തിലേക്ക് നയിക്കുന്ന പാപം തിരഞ്ഞെടുക്കുക അല്ലെങ്കിൽ നിത്യജീവനിലേക്ക് നയിക്കുന്ന യേശുവിന്റെ ദാനം തിരഞ്ഞെടുക്കുക. താങ്കൾ അവിടുത്തെ ദാനമാകുന്ന ജീവൻ സ്വീകരിച്ചാലും. താങ്കൾ ഇതിനകം യേശുവിനെ സ്വീകരിച്ചിട്ടുണ്ടെങ്കിൽ, ഇന്ന് ആ ദാനം മറ്റുള്ളവരുമായി പങ്കുവയ്ക്കുക!
സുസ്ഥിരമായ വാക്കുകൾ
പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തോമസ് കാർലൈൽ തത്വചിന്തകനായ ജോൺ സ്റ്റുവർട് മില്ലിന് ഒരു ലേഖനം വിശകലനം ചെയ്യുവാനായി നൽകി. അബദ്ധവശാലോ മനപ്പൂർവ്വമായോ എങ്ങനെയോ അത് തീയിൽ വീണു. കാർലൈലിന്റെ കൈയ്യിലുണ്ടായിരുന്ന ഒരേ ഒരു പകർപ്പ് അതായിരുന്നു. ഒട്ടും ഭയം കൂടാതെ അദ്ദേഹം അതിന്റെ നഷ്ടപ്പെട്ട അധ്യായങ്ങൾ വീണ്ടും എഴുതുവാൻ ആരംഭിച്ചു. തന്റെ മനസ്സിലുണ്ടായിരുന്ന കേടുപറ്റാത്ത കഥയെ തീക്ക് തടയുവാൻ കഴിഞ്ഞില്ല. വലിയ നഷ്ടത്തിൽ നിന്നും കാർലൈൽ തന്റെ സ്മാരക കൃതി ‘ദി ഫ്രഞ്ച് റീവൊല്യൂഷൻ’ പൂർത്തിയാക്കി.
ക്ഷയിച്ചുകൊണ്ടിരിക്കുന്ന പുരാതന യെഹൂദ രാഷ്ടത്തിന്റെ നിറം മങ്ങിയ കാലത്ത്, ദൈവം യിരെമ്യാ പ്രവാചകനോട് പറഞ്ഞു "നീ ഒരു പുസ്തകച്ചുരുൾ മേടിച്ചു, ........ഞാൻ നിന്നോടു അരുളിച്ചെയ്ത വചനങ്ങളൊക്കെയും അതിൽ എഴുതുക" (യിരെ. 36:2). ഈ സന്ദേശം ആസന്നമായ ആക്രമണം ഒഴിവാക്കുവാൻ മാനസാന്തരത്തിലേക്കു ക്ഷണിക്കുന്ന ദൈവത്തിന്റെ വാത്സല്യമുള്ള ഹൃദയത്തെ കാണിക്കുന്നു (വാ.3).
യിരെമ്യാവ് തന്നോട് അരുള്ചെയ്തതുപോലെ തന്നെ ചെയ്തു. എന്നാൽ യെഹൂദാ രാജാവായ യെഹോയാകീമിന്റെ കൈകളിൽ എത്തിയപ്പോൾ, അത് കീറി തീയിലെറിഞ്ഞു കളഞ്ഞു (വാ.23-25). എന്നാൽ രാജാവിന്റെ ഈ പ്രവൃത്തി കാര്യങ്ങൾ കൂടുതൽ വഷളാക്കിയതേയുള്ളു. ദൈവം യിരെമ്യാവിനോട് മറ്റൊരു ചുരുളിൽ അതെ സന്ദേശമെഴുതുവാൻ പറഞ്ഞു. അവിടുന്ന് പറഞ്ഞു, "[യെഹോയാക്കീമിന്] ദാവീദിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ ഒരുത്തനും ഉണ്ടാകയില്ല; അവന്റെ ശവം പകൽ വെയിലും രാത്രിയിൽ മഞ്ഞും ഏല്പാൻ എറിഞ്ഞുകളയും"(വാ.30).
ഒരു പുസ്തകത്തെ തീയിലെറിയുന്നതിലൂടെ ദൈവവചനത്തെ കത്തിക്കുവാൻ കഴിയും. അത് തീർത്തും ഫലശൂന്യമാണ്. ആ വാക്കുകൾക്ക് പിറകിലുള്ള ദൈവ ശബ്ദം എന്നേക്കും നിലനിൽക്കുന്നു.

മികച്ച അധ്യാപകൻ
എനിക്കിത് മനസ്സിലാകുന്നതേയില്ല, എന്റെ മകൾ അവളുടെ കൈയ്യിലിരുന്ന പെൻസിൽ ഡെസ്കിലടിച്ചു. അവൾ കണക്കിലെ ഒരു അസ്‌സൈന്മെന്റ് ചെയ്യുകയായിരുന്നു. ഞാൻ ഒരു ഹോംസ്‌കൂളിങ് അദ്ധ്യാപിക/ മാതാവ് എന്ന നിലയിൽ ആരംഭിച്ചിതെയുള്ളൂ. ഞങ്ങൾ ധർമ്മസങ്കടത്തിലായി. ദശാംശത്തെ ഭിന്നസംഖ്യയാക്കി മാറ്റുന്നതിനെപ്പറ്റി മുപ്പത്തിയഞ്ചു വര്ഷം മുൻപ് പഠിച്ചത് എനിക്ക് ഓർമ്മിച്ചെടുക്കാനെ കഴിഞ്ഞില്ല. എനിക്ക് അറിവില്ലാത്ത കാര്യങ്ങൾ അവൾക്ക് പഠിപ്പിച്ചു കൊടുക്കുവാൻ എനിക്ക് കഴിയുമായിരുന്നില്ല. അതിനാൽ ഒരു ഓൺലൈൻ ടീച്ചർ കാര്യങ്ങൾ വിശദീകരിക്കുന്നത് ഞങ്ങൾ കണ്ടു.
മനുഷ്യരെന്ന നിലയിൽ, നാമെല്ലാവരും ചില സമയങ്ങളിൽ നമുക്കറിയാത്തതോ മനസ്സിലാക്കാത്തതു ആയ കാര്യങ്ങളാൽ ബുദ്ധിമുട്ടാറുണ്ട്. എന്നാൽ ദൈവത്തിന് അങ്ങനെ സംഭവിക്കാറില്ല. അവിടുന്ന് സകലവുമറിയുന്ന ദൈവമാണ് - സർവവിജ്ഞാനിയായ ദൈവം. യെശയ്യാവ് ഇങ്ങനെ എഴുതി, "യഹോവയുടെ മനസ്സു ആരാഞ്ഞറികയോ അവന്നു മന്ത്രിയായി അവനെ ഗ്രഹിപ്പിക്കയോ ചെയ്തവനാർ?
അവനെ ഉപദേശിച്ചു ന്യായത്തിന്റെ പാതയെ പഠിപ്പിക്കയും അവനെ പരിജ്ഞാനം പഠിപ്പിച്ചു വിവേകത്തിന്റെ മാർഗ്ഗം കാണിക്കയും ചെയ്തുകൊടുക്കേണ്ടതിന്നു അവൻ ആരോടാകുന്നു ആലോചന കഴിച്ചതു?" (യെശ. 40:13-14). ഇതിന്റെ ഉത്തരമെന്താണ്? ആരുമില്ല.
മനുഷ്യർക്ക് ബുദ്ധിയുണ്ട് കാരണം ദൈവം നമ്മെ അവിടുത്തെ രൂപസാദൃശ്യത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നിട്ടും, നമ്മുടെ ബുദ്ധി അവിടുത്തെ ബുദ്ധിയുടെ ഒരു സൂചന മാത്രമാണ്. നമ്മുടെ ജ്ഞാനം പരിമിതമാണ്, എന്നാൽ ദൈവത്തിന് നിത്യതയുടെ ആദിമുതൽ അവസാനം വരെയുള്ള സകലത്തെയും കുറിച്ച് അറിയാം (സങ്കീ.147:5). നമ്മുടെ അറിവ് വർദ്ധിക്കുന്നത് ശാസ്ത്രത്തിന്റെ സഹായത്തോടെയാണ്, എന്നിട്ടും നമുക്ക് തെറ്റുകൾ സംഭവിക്കുന്നു. യേശുവിന് സകല കാര്യവും "തൽക്ഷണം, ഒരേ സമയത്തു, സമഗ്രമായും സത്യമായും, അറിയാം" എന്ന് ഒരു ദൈവപണ്ഡിതൻ രേഖപ്പെടുത്തിയിരിക്കുന്നു.
മനുഷ്യർ ജ്ഞാനത്തിൽ എത്ര തന്നെ മുന്നേറിയാലും നാം ഒരിക്കലും ക്രിസ്തുവിന്റെ സർവ്വജ്ഞാനത്തിന്റെ
നിലവാരത്തിൽ എത്തുകയില്ല. നമ്മുടെ അറിവിനെ അനുഗ്രഹിക്കുവാനും നല്ലതും സത്യവും പഠിപ്പിക്കുവാനും നമുക്ക് അവിടുത്തെ എപ്പോഴും ആവശ്യമാണ്.

രാജാവിന്റെ മേശയിൽ നിന്ന്
"അവൻ ജീവിക്കും", മൃഗഡോക്ടർ പറഞ്ഞു, "പക്ഷെ അവന്റെ കാൽ മുറിച്ചുമാറ്റണം." എന്റെ സുഹൃത്ത് കൊണ്ടുവന്ന സങ്കരയിനം നായകുട്ടിയുടെ കാലിൽ ഒരു കാർ കയറിയതായിരുന്നു. "ഇതിന്റെ ഉടമ താങ്കളാണോ" ശസ്ത്രക്രിയക്കായി അല്പം വലിയ ഒരു തുക ബില്ലുണ്ട്, ഒപ്പം നായകുട്ടി സുഖംപ്പെടുന്നതുവരെ പരിപാലിക്കുകയും വേണം. "ഇപ്പോൾ മുതൽ ഉടമ ഞാനാണ്" എന്റെ സുഹൃത്ത് മറുപടി പറഞ്ഞു. അവളുടെ കരുണ ആ നായകുട്ടിക്ക് സ്നേഹമുള്ള ഒരു വീട്ടിൽ ഒരു ഭാവി നൽകി.
മെഫിബോശേത്, തന്നെ പ്രീതി ലഭിക്കുവാൻ യോഗ്യതയില്ലാത്ത ഒരു "ചത്ത നായയാണ്" കണ്ടത് (2 ശമൂ. 9:8). ഒരു അപകടം മൂലം രണ്ടു കാലുകൾക്കും മുടന്ത് ഉള്ളതിനാൽ, തന്റെ സുരക്ഷക്കും പരിപാലനത്തിനും അദ്ദേഹത്തിന് മറ്റുള്ളവരെ ആശ്രയിക്കേണ്ടിയിരുന്നു (4:4 കാണുക). അതിലുപരിയായി, തന്റെ മുത്തച്ഛനായ ശൗൽ രാജാവിന്റെ മരണത്തിന് ശേഷം, പുതുതായി നിയമിതനായ ദാവീദ് രാജാവ്, നാട്ടുനടപ്പനുസരിച്ച് ശത്രുക്കളെയൊക്കെ കൊന്നുകളയുവാൻ ആജ്ഞാപിക്കുമോ എന്നും അദ്ദേഹം ഭയന്നു.
എന്നാൽ തന്റെ സുഹൃത്തായ യോനാഥനോടുള്ള സ്നേഹം മൂലം, അദ്ദേഹത്തിന്റെ മകനായ മെഫിബൊശേത് തന്റെ സ്വന്തം മകനെപ്പോലെ സുരക്ഷിതനായി പരിപാലിക്കപ്പെടുമെന്ന് ദാവീദ് ഉറപ്പുനൽകി (9:7). അങ്ങനെതന്നെ, ഒരിക്കൽ ദൈവത്തിന്റെ ശത്രുക്കളായിരുന്ന നാമും, മരണത്തിനായി മുദ്രയിടപ്പെട്ടു, യേശുവിനാൽ രക്ഷിക്കപ്പെട്ടു അവിടുത്തോടൊപ്പം എന്നേക്കും സ്വർഗത്തിൽ ഒരു സ്ഥലവും നൽകിയിരിക്കുന്നു. അതാണ് സ്വർഗ്ഗരാജ്യത്തിൽ പന്തിയിലിരിക്കുന്നവർ എന്ന് ലൂക്കോസ് തന്റെ സുവിശേഷത്തിൽ പറഞ്ഞിരിക്കുന്നത് (ലൂക്കോസ് 14:15). ഇവിടെ നാം ഒരു രാജാവിന്റെ പുത്രന്മാരും പുത്രിമാരുമാണ്. എത്ര അതിരുകവിഞ്ഞ യോഗ്യതയില്ലാത്ത കരുണയാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. കൃതജ്ഞതയോടും ഉല്ലാസത്തോടും നമുക്ക് ദൈവത്തോട് അടുത്ത് ചെല്ലാം.

മറ്റുള്ളവർക്കുവേണ്ടി
കോവിഡ് -19 പകർച്ചവ്യാധിയുടെ സമയത്ത്, സിംഗപ്പൂരിലെ പലരും രോഗം ബാധിക്കാതിരിക്കാൻ വീട്ടിൽ തന്നെയിരുന്നു. പക്ഷേ അത് സുരക്ഷിതമാണെന്ന് കരുതി ഞാൻ സന്തോഷത്തോടെ നീന്തൽ തുടർന്നു.
ഞാൻ പൊതു സ്ഥലങ്ങളിലെ നീന്തൽ കുളങ്ങൾ ഉപയോഗിക്കുന്നതിനാൽ, എനിക്ക് കോവിഡ് വന്നാൽ പ്രായമായ തന്റെ അമ്മയ്ക്ക് വൈറ്സ് ബാധ ഉണ്ടായേക്കാമെന്ന് എന്റെ ഭാര്യ ഭയന്നു. "കുറച്ചു സമയത്തേക്ക് എനിക്ക് വേണ്ടി നീന്തൽ ഒഴിവാക്കാൻ കഴിയില്ലേ" എന്നവൾ എന്നോട് ചോദിച്ചു.
ആദ്യം, ചെറിയ അപകടസാധ്യതയുണ്ടെന്ന് വാദിക്കാൻ ഞാൻ ആഗ്രഹിച്ചു. ഇത് അവളുടെ വികാരങ്ങളെക്കാൾ മുറിപ്പെടുത്തുന്നു എന്ന് എനിക്ക് മനസ്സിലായി. ഇത് അവളെ വിഷമിപ്പിക്കുന്നെങ്കിൽ-അത്ര പ്രധാനമല്ലാത്ത- നീന്തലിന് ഞാൻ എന്തിനിത്ര പ്രാധാന്യം കൊടുക്കണം.
റോമർ 14 ൽ, അപ്പൊസ്‌തലനായ പൗലോസ് ക്രിസ്തുവിലുള്ള വിശ്വാസികൾ ചില ഭക്ഷണങ്ങൾ കഴിക്കുന്നതും ചില ഉത്സവങ്ങളിൽ പങ്കെടുക്കുന്നതും മുതലായ പ്രശ്നങ്ങളെ സംബോധന ചെയ്യുന്നത് കാണാം. ചിലർ അവരുടെ കാഴ്ചപ്പാടുകളെ മറ്റുള്ളവരെ അടിച്ചേൽപ്പിക്കുന്നതിനെപ്പറ്റി അദ്ദേഹം ആകുലനായിരുന്നു.
അപ്പൊസ്‌തലനായ പൗലോസ് റോമിലുള്ള സഭയെയും നമ്മെയും ഓർമ്മപ്പെടുത്തുന്നുന്നത്, യേശുവിലുള്ള വിശ്വാസികൾ സാഹചര്യങ്ങളെ വ്യത്യമായാണ് കാണുന്നത് എന്നാണ്. നമുക്കും നമ്മുടെ മനോഭാവങ്ങൾക്കും ആചാരങ്ങൾക്കും നിറം നൽകുന്ന വ്യത്യസ്തമായ പശ്ചാത്തലങ്ങളുണ്ട്. "അതുകൊണ്ടു നാം ഇനി അന്യോന്യം വിധിക്കരുതു; സഹോദരന്നു ഇടർച്ചയോ തടങ്ങലോ വെക്കാതിരിപ്പാൻ മാത്രം ഉറെച്ചുകൊൾവിൻ"(വാ.13) എന്ന് അദ്ദേഹം എഴുതി.
ദൈവത്തിന്റെ കൃപ നമുക്ക് സ്വാതന്ത്ര്യം നൽകുന്നതോടൊപ്പം സഹവിശ്വാസികളോടുള്ള അവിടുത്തെ സ്നേഹം പ്രദർശിപ്പിക്കുവാനും നമ്മെ സഹായിക്കുന്നു. സുവിശേഷത്തിൽ കാണുന്ന അടിസ്ഥാന സത്യങ്ങളുമായി വിരുദ്ധമല്ലാത്ത തരത്തിൽ നിയമങ്ങളെയും ആചാരങ്ങളെയുംകുറിച്ചുള്ള നമ്മുടെ ബോധ്യങ്ങളെ മറ്റുള്ളവരുടെ ആത്മീയ ആവശ്യങ്ങൾക്കുമേൽ കാണുവാൻ ആ സ്വാതന്ത്ര്യം നമുക്ക് ഉപയോഗിക്കാം (വാ.20).