
ഒരാണ്ടത്തെ ബൈബിള്‍ വായന
ഒരു ദിവസം ഒരു പെട്രോള്‍ ബങ്കില്‍ ബാങ്ക് കാര്‍ഡ് ഇല്ലാതെ വീട്ടില്‍ നിന്നിറങ്ങിയ ഒരു സ്ത്രീയെ സ്റ്റെല്ല കണ്ടു. കുഞ്ഞിനൊപ്പം വഴിയില്‍ കുടുങ്ങിയ അവള്‍ വഴിയാത്രക്കാരോട് സഹായം തേടുകയായിരുന്നു. ആ സമയത്ത് തനിക്ക് ജോലിയില്ലായിരുന്നുവെങ്കിലും അപരിചിതയ്ക്ക് പെട്രോള്‍ അടിക്കാന്‍ സ്റ്റെല്ല 500 രൂപ ചെലവഴിച്ചു . ദിവസങ്ങള്‍ക്കുശേഷം, സ്റ്റെല്ല വീട്ടിലെത്തിയപ്പോള്‍ കുട്ടികളുടെ കളിപ്പാട്ടങ്ങളും മറ്റ് സമ്മാനങ്ങളും അടങ്ങിയ പെട്ടി തന്റെ പൂമുഖത്ത് കാത്തിരിക്കുന്നതു കണ്ടു. അപരിചിതയുടെ സുഹൃത്തുക്കള്‍ സ്റ്റെല്ലയുടെ ദയാപ്രവൃത്തി തിരികെ നല്‍കിക്കൊണ്ട്് പ്രതികരിക്കുകയും അവള്‍ നല്‍കിയ 500 രൂപ അവളുടെ കുടുംബത്തിന് അവിസ്മരണീയമായ ക്രിസ്തുമസിന്റെ അനുഗ്രഹമായി മാറ്റുകയും ചെയ്തു.
ഈ ഹൃദയസ്പര്‍ശിയായ കഥ കൊടുക്കുന്നതിനെക്കുറിച്ച് യേശു പറഞ്ഞ കാര്യത്തെ ചിത്രീകരിക്കുന്നു, ''കൊടുപ്പിന്‍; എന്നാല്‍ നിങ്ങള്‍ക്കും കിട്ടും; അമര്‍ത്തി കുലുക്കി കവിയുന്നൊരു നല്ല അളവ്നിങ്ങളുടെ മടിയില്‍ തരും; നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും'' (ലൂക്കൊസ് 6:38).
ഇത് കേള്‍ക്കാനും നാം കൊടുക്കുന്നതില്‍ നിന്ന് നമുക്ക് എന്തു കിട്ടും എന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും ഇതു നമ്മില്‍ പ്രലോഭനമുണ്ടാക്കിയേക്കാം, എന്നാല്‍ അങ്ങനെ നല്‍കുന്നത് അതിന്റെ ഗൗരവം നഷ്ടപ്പെടുത്തും. യേശു ഈ പ്രസ്താവനയ്ക്ക് മുമ്പായി ഇങ്ങനെ പറഞ്ഞു: ''നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിപ്പിന്‍, അവര്‍ക്ക് നന്മ ചെയ്യുവിന്‍, ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിന്‍. എന്നാല്‍ നിങ്ങളുടെ പ്രതിഫലം വളരെയാകും; നിങ്ങള്‍ അത്യുന്നതന്റെ മക്കളാകും; അവന്‍ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ' (വാ. 35).
എന്തെങ്കിലും ലഭിക്കാന്‍വേണ്ടി നാം നല്‍കരുത്; നമ്മുടെ ഔദാര്യത്തില്‍ ദൈവം സന്തോഷിക്കുന്നതിനാല്‍ നാംനല്‍കുക. മറ്റുള്ളവരോടുള്ള നമ്മുടെ സ്‌നേഹം നമ്മോടുള്ള അവന്റെ സ്‌നേഹനിര്‍ഭരമായ ഹൃദയത്തെ പ്രതിഫലിപ്പിക്കുന്നു.

എന്തുകൊണ്ട് ഞാന്‍?
ഒരു ദശലക്ഷത്തില്‍ ഒരാള്‍ക്കു വീതം ഇടിമിന്നലേല്‍ക്കുന്നതായി ബുക്ക് ഓഫ് ഓഡ്‌സ് പറയുന്നു. 25,000 ത്തില്‍ ഒരാള്‍ക്ക് കഠിനമായ ആഘാതത്തിന്റെയോ നഷ്ടത്തിന്റെയോ മുമ്പില്‍ ''ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം'' എന്ന ഒരു മെഡിക്കല്‍ അവസ്ഥ അനുഭവപ്പെടുന്നുണ്ടെന്നും പുസ്തകം പറയുന്നു. ഓരോ പേജിലും പ്രത്യേക പ്രശ്നങ്ങള്‍ നേരിടുന്നതിലെ അസ്വാഭാവികത ഉത്തരം നല്‍കാതെ കടന്നുവരുന്നു: 'നാമാണ് അതെങ്കില്‍?'
ഇയ്യോബ് എല്ലാ പ്രതിബന്ധങ്ങളെയും ധിക്കരിച്ചു. ദൈവം അവനെക്കുറിച്ചു പറഞ്ഞു, ''അവനെപ്പോലെ
നിഷ്‌കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയില്‍ ആരും ഇല്ല' (ഇയ്യോബ് 1:8). എന്നിട്ടും എല്ലാ വിരോധാഭാസങ്ങളെയും നിരാകരിക്കുന്ന നഷ്ടങ്ങളുടെ ഒരു നിര തന്നെ അനുഭവിക്കാന്‍ ഇയ്യോബിനെ തിരഞ്ഞെടുത്തു. ഭൂമിയിലുള്ള എല്ലാവരെക്കാളും ഒരു ഉത്തരം തേടാനുള്ള കാരണം ഇയ്യോബിനുണ്ട്. ''എന്തുകൊണ്ട് ഞാന്‍?'' എന്ന് മനസ്സിലാക്കാനുള്ള അദ്ദേഹത്തിന്റെ തീവ്രമായ പോരാട്ടത്തെക്കുറിച്ച് വായിക്കാന്‍ ഓരോ അധ്യായത്തിലും ധാരാളമുണ്ട്.
വിവരിക്കാനാവാത്ത വേദനയുടെയും തിന്മയുടെയും രഹസ്യത്തോട് പ്രതികരിക്കാനുള്ള ഒരു വഴി ഇയ്യോബിന്റെ കഥ നല്‍കുന്നു. നന്മയും കരുണയും സംബന്ധിച്ചുള്ള ദൈവത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊരുവന്റെ കഷ്ടതകളും ആശയക്കുഴപ്പങ്ങളും വിവരിക്കുന്നതിലൂടെ (അധ്യായം 25), വിതയും കൊയ്ത്തും സംബന്ധിച്ചുള്ള മാറ്റംവരാത്ത നിയമത്തിന് ഒരു പകരം നാം കണ്ടെത്തുന്നു (4:7-8). സാത്താന്‍ വരുത്തുന്ന നാശത്തിന് ഒരു പശ്ചാത്തല കഥ മെനഞ്ഞുകൊണ്ടും (അധ്യായം 1) നമ്മുടെ പാപങ്ങള്‍ വഹിക്കാന്‍ ഒരു ദിവസം തന്റെ പുത്രനെ അനുവദിക്കുന്ന ദൈവത്തില്‍ നിന്ന് ലഭിക്കുന്ന ഒരു ഉപസംഹാരം നല്‍കിക്കൊണ്ടും (42:7-17) ഇയ്യോബിന്റെ കഥ നമുക്ക് കാഴ്ചയാലല്ല വിശ്വാസത്താല്‍ ജീവിക്കാന്‍ ഒരു കാരണം നല്‍കുന്നു.

തേനിനേക്കാള്‍ മധുരം
വംശീയ സംഘര്‍ഷമായിരുന്നു അദ്ദേഹത്തിന്റെ വിഷയം. എന്നിട്ടും പ്രസംഗകന്‍ ശാന്തനും പരിസരബോധമുള്ളവനുമായിരുന്നു. ഒരു വലിയ സദസ്സിനു മുന്നിലെ വേദിയില്‍ നിന്ന അദ്ദേഹം ധൈര്യത്തോടെ സംസാരിച്ചു - എന്നാല്‍ കൃപയോടും വിനയത്തോടും ദയയോടും നര്‍മ്മത്തോടും കൂടി. പെട്ടെന്നുതന്നെ സദസ്സിന്റെ പിരിമുറുക്കം അയയുകയും തങ്ങളെല്ലാവരും അഭിമുഖീകരിച്ച പ്രതിസന്ധിയെക്കുറിച്ച് - ശാന്തമായ വികാരത്തോടും വാക്കുകളോടും കൂടെ തങ്ങളുടെ വിഷയം എങ്ങനെ പരിഹരിക്കാം എന്നത് - പ്രസംഗകനോടൊപ്പം അവര്‍ ചിരിക്കുകയും ചിന്തിക്കുകയും ചെയ്തു. പക്ഷേ അവരുടെ വികാരങ്ങളും വാക്കുകളും തണുപ്പിക്കുക. അതെ, മധുരമുള്ള മനോഭാവത്തോടെ ഒരു കൈപ്പേറിയ വിഷയം എങ്ങനെ കൈകാര്യം ചെയ്യാം.
ശലോമോന്‍ രാജാവ് നമ്മോടെല്ലാവരോടും ഇതേ സമീപനമാണ് ഉപദേശിച്ചത്: ''ഇമ്പമുള്ള വാക്കു തേന്‍കട്ടയാകുന്നു; മനസ്സിനു മധുരവും അസ്ഥികള്‍ക്ക് ഔഷധവും തന്നേ'' (സദൃശവാക്യങ്ങള്‍ 16:24). ഈ വിധത്തില്‍, ''ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു; അവന്റെ അധരങ്ങള്‍ക്കു വിദ്യ
വര്‍ദ്ധിപ്പിക്കുന്നു'' (വാ. 23).
ശലോമോനെപ്പോലുള്ള ശക്തനായ ഒരു രാജാവ് നാം എങ്ങനെ സംസാരിക്കണം എന്ന വിഷയത്തെ അഭിസംബോധന ചെയ്യാന്‍ സമയം ചെലവഴിക്കുന്നത് എന്തുകൊണ്ടാണ്? കാരണം വാക്കുകള്‍ നശീകരണശക്തിയുള്ളവയാണ്. ശലോമോന്റെ കാലത്ത്, രാജാക്കന്മാര്‍ തങ്ങളുടെ ജനതയെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ദൂതന്മാരെ ആശ്രയിച്ചിരുന്നു, ശാന്തരും വിശ്വസനീയരുമായ ദൂതന്മാര്‍ വളരെയധികം വിലമതിക്കപ്പെട്ടു. അവര്‍ വിവേകപൂര്‍ണ്ണമായ വാക്കുകളും യുക്തിസഹമായ നാവുകളും ഉപയോഗിച്ചു, വിഷയം എന്തുതന്നെയായിരുന്നാലും അമിതമായി പ്രതികരിക്കുകയോ പരുഷമായി സംസാരിക്കുകയോ ചെയ്തില്ല.
നമ്മുടെ അഭിപ്രായങ്ങളും ചിന്തകളും ദൈവികവും വിവേകപൂര്‍ണ്ണവുമായ മാധുര്യം ഉള്‍ക്കൊള്ളുന്നതിലൂടെ നമുക്കെല്ലാവര്‍ക്കും പ്രയോജനം നേടാം. ശലോമോന്റെ വാക്കുകളില്‍, ''ഹൃദയത്തിലെ നിരൂപണങ്ങള്‍ മനുഷ്യനുള്ളവ; നാവിന്റെ ഉത്തരമോ യഹോവയാല്‍ വരുന്നു'' (വാ. 1).

ഓര്‍മ്മിക്കല്‍
സ്മാരക ദിനത്തില്‍ അനേക മുന്‍ സൈനികരെയും, പ്രത്യേകിച്ച് രണ്ടാം ലോകമഹായുദ്ധ കാലത്ത് സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള എന്റെ അച്ഛനെയും അമ്മാവന്മാരെയും കുറിച്ച് ഞാന്‍ ചിന്തിക്കുന്നു. അവര്‍ അതിനെ തങ്ങളുടെ ദൗത്യമായി കണ്ടു എങ്കിലും തങ്ങളുടെ രാജ്യസേവനത്തില്‍ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ ദാരുണമായി നഷ്ടപ്പെട്ടു. എന്നിട്ടും, ചോദിക്കുമ്പോള്‍, എന്റെ അച്ഛനും ആ കാലഘട്ടത്തിലെ മിക്ക സൈനികരും തങ്ങളുടെ പ്രിയപ്പെട്ടവരെ സംരക്ഷിക്കുന്നതിനും ശരിയെന്ന് തങ്ങള്‍ വിശ്വസിക്കുന്നതുമായ കാര്യങ്ങള്‍ക്കായി അവരുടെ ജീവന്‍ ത്യജിക്കാന്‍ തയ്യാറാണെന്ന് പറയും.
തങ്ങളുടെ രാജ്യത്തിന്റെ സംരക്ഷണത്തിനായി ആരെങ്കിലും മരിക്കുമ്പോള്‍, യോഹന്നാന്‍ 15:13: 'സ്‌നേഹിതന്മാര്‍ക്ക് വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്‌നേഹം ആര്‍ക്കും ഇല്ല'' എന്ന ഭാഗം അവരുടെ ത്യാഗത്തെ മാനിക്കുന്നതിനായി ശവസംസ്‌കാര വേളയില്‍ പലപ്പോഴും വായിക്കാറുണ്ട്. എന്നാല്‍ ഈ വാക്യത്തിന്റെ പിന്നിലെ സാഹചര്യങ്ങള്‍ എന്തായിരുന്നു?
അവസാന അത്താഴ വേളയില്‍ യേശു ശിഷ്യന്മാരോട് ആ വാക്കുകള്‍ പറഞ്ഞപ്പോള്‍, അവന്‍ മരിക്കാന്‍ പോവുകയായിരുന്നു. വാസ്തവത്തില്‍, അവന്റെ ചെറിയ ശിഷ്യഗണങ്ങളില്‍ ഒരുവനായ യൂദാ അവനെ ഒറ്റിക്കൊടുക്കാന്‍ പോയിക്കഴിഞ്ഞിരുന്നു (13:18-30). ക്രിസ്തുവിന് ഇതെല്ലാം അറിയാമായിരുന്നിട്ടും തന്റെ സുഹൃത്തുക്കള്‍ക്കും തന്റെ ശത്രുക്കള്‍ക്കും വേണ്ടി തന്റെ ജീവന്‍ ത്യജിക്കുന്നതു തിരഞ്ഞെടുത്തു.
ഒരു ദിവസം തന്നില്‍ വിശ്വസിക്കാനിരിക്കുന്നവര്‍ക്കുവേണ്ടിയും, അപ്പോഴും അവന്റെ ശത്രുക്കളായിരുന്നവര്‍ക്കുവേണ്ടിയും മരിക്കാന്‍ യേശു സന്നദ്ധനും ഒരുക്കമുള്ളവനുമായിരുന്നു (റോമര്‍ 5:10). അതിനു പകരമായി, അവന്‍ തന്റെ ശിഷ്യന്മാരോട് (അന്നും ഇന്നും) താന്‍ സ്‌നേഹിച്ചതുപോലെ ''പരസ്പരം സ്‌നേഹിക്കാന്‍'' ആവശ്യപ്പെടുന്നു (യോഹന്നാന്‍ 15:12). അവന്റെ വലിയ സ്‌നേഹം മറ്റുള്ളവരെ - സുഹൃത്തിനെയും ശത്രുവിനെയും ഒരുപോലെ - ത്യാഗപൂര്‍വ്വം സ്‌നേഹിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

സംസാരിക്കുന്ന മേശകള്‍
ഏകാന്തത എന്നത് നമ്മുടെ ക്ഷേമത്തിന് ഏറ്റവും വലിയ ഭീഷണിയാണ്. ഇത് സോഷ്യല്‍ മീഡിയയിലെ പെരുമാറ്റം, അമിത ഭക്ഷണം മുതലായവയിലൂടെ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു. ഒരു പഠനം സൂചിപ്പിക്കുന്നത്, പ്രായമോ ലിംഗഭേദമോ നോക്കാതെ ആളുകളില്‍ മൂന്നില്‍ രണ്ട് ഭാഗവും കുറഞ്ഞത് ചില സമയത്തെങ്കിലും ഏകാന്തത അനുഭവിക്കുന്നു എന്നാണ്. ഒരു ബ്രിട്ടീഷ് സൂപ്പര്‍മാര്‍ക്കറ്റ്, ആളുകള്‍ തമ്മിലുള്ള ബന്ധം വളര്‍ത്തുന്നതിനുള്ള ഒരു മാര്‍ഗമായി അവരുടെ സ്റ്റോര്‍ കഫേകളില്‍ ''സംസാരിക്കുന്ന മേശകള്‍'' സ്ഥാപിച്ചു. ആളുകളുമായി ഇടപഴകുവാന്‍ ആഗ്രഹിക്കുന്നവര്‍ ആ ആവശ്യത്തിനായി അത്തരം മേശകളില്‍ ഇരുന്നു മറ്റുള്ളവരോടൊപ്പം ചേരുന്നു അല്ലെങ്കില്‍ ചേരാനുള്ള ആഗ്രഹം സൂചിപ്പിക്കുന്നു. സംഭാഷണം, ബന്ധപ്പെടലിന്റെയും സമൂഹത്തിന്റെയും ഒരു അവബോധം നല്‍കുന്നു.
ആദ്യകാല സഭയിലെ ജനങ്ങളും പങ്കിടുന്ന ബന്ധത്തിന് പ്രതിജ്ഞാബദ്ധരായിരുന്നു. അവര്‍ പരസ്പരം ബന്ധപ്പെട്ടവരല്ലായിരുന്നെങ്കില്‍, അവരുടെ വിശ്വാസത്തിന്റെ പ്രയോഗത്തില്‍ അവര്‍ ഏകരെന്ന് അവര്‍ക്കു തോന്നുമായിരുന്നു, അത് ഇപ്പോഴും ലോകത്തിന് അന്യമാണ്. യേശുവിനെ അനുഗമിക്കുന്നതിന്റെ അര്‍ത്ഥമെന്തെന്ന് അറിയാന്‍ അവര്‍ ''അപ്പൊസ്തലന്മാരുടെ പഠിപ്പിക്കലിനായി സ്വയം അര്‍പ്പിച്ചു'' എന്ന് മാത്രമല്ല, പരസ്പര പ്രോത്സാഹനത്തിനും കൂട്ടായ്മയ്ക്കുമായി ''ദൈവാലയങ്ങളില്‍ ഒത്തുചേര്‍ന്നു'', ''വീടുകളില്‍ അപ്പം നുറുക്കി'' (പ്രവൃത്തികള്‍ 2:42, 46).
നമുക്ക് മനുഷ്യബന്ധം ആവശ്യമാണ്; ദൈവം നമ്മെ അങ്ങനെ രൂപകല്‍പ്പന ചെയ്തു! ഏകാന്തതയുടെ വേദനാജനകമായ ഋതുക്കള്‍ ആ ആവശ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ആദ്യകാല സഭയിലെ ആളുകളെപ്പോലെ, നമ്മുടെ ക്ഷേമത്തിന് ആവശ്യമായ മാനുഷിക കൂട്ടുകെട്ടില്‍ ഏര്‍പ്പെടേണ്ടതും അത് ആവശ്യമുള്ള ചുറ്റുമുള്ളവര്‍ക്ക് വാഗ്ദാനം ചെയ്യുന്നതും പ്രധാനമാണ്.