ദൈവം ഇടപെടുമ്പോള്‍
'ആ ശിശു പ്രിയപ്പെട്ടവനാണ്' എന്നു പേരുള്ള കവിതയില്‍, ഒരു ആഫ്രിക്കന്‍ പാസ്റ്റര്‍, ഗര്‍ഭാവസ്ഥയിലുള്ള ശിശുവിനെ കൊല്ലാനുള്ള മാതാപിതാക്കളുടെ ശ്രമത്തെക്കുറിച്ച് എഴുതുന്നു. ഗര്‍ഭച്ഛിദ്രത്തില്‍ നിന്ന് അവരെ പിന്തിരിപ്പിച്ച നിരവധി അസാധാരണ സംഭവങ്ങള്‍ക്കൊടുവില്‍ കുഞ്ഞിനെ സ്വീകരിക്കാന്‍ അവര്‍ തീരുമാനിക്കുന്നു. തന്റെ ജീവിതത്തെ ദൈവം സംരക്ഷിച്ചതിനെക്കുറിച്ചുള്ള അറിവ് ആകര്‍ഷകമായ ഒരു ജോലി ഉപേക്ഷിച്ച് പൂര്‍ണ്ണസമയം ശുശ്രൂഷയ്ക്കിറങ്ങുവാന്‍ ഒമാവുമിയെ പ്രേരിപ്പിച്ചു. ഇന്ന് അദ്ദേഹം ഒരു ലണ്ടന്‍ സഭയില്‍ വിശ്വസ്തമായി ശുശ്രൂഷ ചെയ്യുന്നു.
ഈ പാസ്റ്ററെപ്പോലെ, യിസ്രായേല്യര്‍ അവരുടെ ചരിത്രത്തിലെ അപകടസാധ്യതയേറിയ ഒരു സമയത്ത് ദൈവത്തിന്റെ ഇടപെടല്‍ അനുഭവിച്ചു. മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോള്‍ മോവാബിലെ ബാലാക്ക് രാജാവിന് അഭിമുഖമായി അവര്‍ വന്നു. അവരുടെ യുദ്ധങ്ങളെക്കുറിച്ചുകേട്ടും അവരുടെ വലിയ അംഗസംഖ്യ കണ്ടും ഭയന്നുപോയ ബാലാക്ക് നിര്‍ഭയമായി വസിക്കുന്ന സഞ്ചാരികളെ ശപിക്കുന്നതിനായി ബിലെയാം എന്ന ലക്ഷണവിദ്യക്കാരനെ നിയോഗിക്കുന്നു (സംഖ്യാപുസ്തകം 22:2-6).
എന്നാല്‍ വിസ്മയകരമായ ഒന്നു സംഭവിച്ചു. ബിലെയാം എപ്പോഴൊക്കെ ശപിക്കുന്നതിനായി വായ് തുറന്നുവോ, പകരം അനുഗ്രഹമാണ് പുറത്തുവന്നത്. 'അനുഗ്രഹിക്കുവാന്‍ എനിക്കു കല്പന ലഭിച്ചിരിക്കുന്നു; അവന്‍ അനുഗ്രഹിച്ചിരിക്കുന്നു; എനിക്ക്
അതു മറിച്ചുകൂടാ. യാക്കോബില്‍ തിന്മ കാണ്മാനില്ല; യിസ്രായേലില്‍ കഷ്ടത ദര്‍ശിക്കുവാനുമില്ല; അവന്റെ ദൈവമായ യഹോവ അവനോടു കൂടെ ഇരിക്കുന്നു;... ദൈവം അവരെ മിസ്രയീമില്‍ നിന്നു കൊണ്ടുവരുന്നു'' (സംഖ്യാപുസ്തകം 23:20-22). ശക്തിപ്പെട്ടുവരുന്നു എന്നവര്‍ അറിഞ്ഞിട്ടുപോലുമില്ലാത്ത ഒരു യുദ്ധത്തില്‍നിന്ന് ദൈവം യിസ്രായേലിനെ സംരക്ഷിച്ചു!
നാം അതു കണ്ടാലും ഇല്ലെങ്കിലും, ദൈവം ഇപ്പോഴും തന്റെ ജനത്തെ പരിപാലിക്കുന്നു. നമ്മെ അനുഗ്രഹിക്കപ്പെട്ടവര്‍ എന്നു വിളിച്ചവനെ നന്ദിയോടും ഭക്തിയോടുംകൂടെ നമുക്കു ആരാധിക്കാം.

പ്രതികാരത്തിനു പകരം
1956 ല്‍ ജിം എലിയട്ടും മറ്റു നാലു മിഷനറിമാരും ഹുവാവോറാനി ഗോത്രക്കാരാല്‍ കൊല്ലപ്പെട്ടശേഷം അടുത്തു സംഭവിച്ചത് ആരും പ്രതീക്ഷിച്ചില്ല. ജിമ്മിന്റെ ഭാര്യ എലിസബേത്ത്, അവരുടെ ഇളയ മകള്‍, മറ്റൊരു മിഷനറിയുടെ സഹോദരി എന്നവര്‍ തങ്ങളുടെ
പ്രിയപ്പെട്ടവരെ കൊന്ന ആളുകളുടെ ഇടയില്‍ പോയി താമസിക്കുവാന്‍ തീരുമാനിച്ചു. അവര്‍ അനേക വര്‍ഷങ്ങള്‍ ഹുവാവോറാനി ഗോത്രക്കാരുടെ ഇടയില്‍ പാര്‍ക്കുകയും അവരുടെ ഭാഷ പഠിക്കുകയും അവര്‍ക്കുവേണ്ടി ബൈബിള്‍ പരിഭാഷപ്പെടുത്തുകയും ചെയ്തു. ആ സ്ത്രീകളുടെ ക്ഷമയുടെയും ദയയുടെയും സാക്ഷ്യം ഹുവാവോറാനികളെ അവരോടുള്ള ദൈവത്തിന്റെ സ്‌നേഹത്തെക്കുറിച്ചു ബോധ്യപ്പെടുത്തുകയും അനേകര്‍ യേശുവിനെ അവരുടെ രക്ഷകനായി സ്വീകരിക്കുകയും ചെയ്തു.
എലിസബേത്തും അവളുടെ സ്‌നേഹിതയും ചെയ്തത് തിന്മയെ തിന്മകൊണ്ടു നേരിടാതെ നന്മകൊണ്ടു നേരിടുക എന്നതിന്റെ അവിശ്വസനീയ മാതൃകയാണ് (റോമര്‍ 12:17). റോമിലെ സഭയെ തങ്ങളുടെ ജീവിതത്തില്‍ ദൈവം വരുത്തിയ രൂപാന്തരത്തെ അവരുടെ പ്രവൃത്തികളിലൂടെ വെളിപ്പെടുത്താന്‍ അപ്പൊസ്തലനായ പൗലൊസ് പ്രോത്സാഹിപ്പിക്കുന്നു. എന്താണ് പൗലൊസിന്റെ മനസ്സില്‍ ഉണ്ടായിരുന്നത്? പ്രതികാരം ചെയ്യാനുള്ള അവരുടെ സ്വാഭാവിക ആഗ്രഹത്തിനപ്പുറത്തേക്ക് അവര്‍ പോകണം; പകരം അവര്‍ തങ്ങളുടെ ശത്രുക്കളോട് അവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി അവരുടെ ആവശ്യങ്ങളില്‍ കൂട്ടായ്മ കാണിച്ചുകൊണ്ട് സ്‌നേഹം കാണിക്കണം.
എന്തുകൊണ്ട് ഇതു ചെയ്യണം? പൗലൊസ് പഴയ നിയമത്തില്‍നിന്നും ഒരു സദൃശവാക്യം ഉദ്ധരിക്കുന്നു: ''നിന്റെ ശത്രുവിനു വിശക്കുന്നു എങ്കില്‍ അവനു തിന്മാന്‍ കൊടുക്ക; ദാഹിക്കുന്നു എങ്കില്‍ കുടിപ്പാന്‍ കൊടുക്ക'' (വാ. 20; സദൃശവാക്യങ്ങള്‍ 25:21-22). വിശ്വാസികള്‍ അവരുടെ ശത്രുക്കളോടു കാണിക്കുന്ന ദയ അവരെ നേടുവാന്‍ മുഖാന്തരമാകുകയും അവരുടെ ഹൃദയങ്ങളില്‍ മാനസാന്തരത്തിന്റെ അഗ്നി കത്തിക്കുകയും ചെയ്യും എന്നാണ് അപ്പൊസ്തലന്‍ വെളിപ്പെടുത്തുന്നത്.

ചുഴലിക്കാറ്റിനെ പിന്തുടരുക
ചുഴലിക്കാറ്റിനെ പിന്തുടരുക എന്നത് കല്‍ക്കട്ടയിലും സമീപ പ്രദേശങ്ങളിലുമുള്ള കാലാവസ്ഥാ തല്‍പരരുടെ ഹോബിയാണ്; അവയുടെ സഞ്ചാരപഥം മനസ്സിലാക്കുന്നതിനും മിന്നലുകളുടെയും തുടര്‍ന്നുള്ള അവസ്ഥയുടെയും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനുമായി അവയെക്കുറിച്ചു പഠിക്കാനാണ് അവരിതു ചെയ്യുന്നത്. ഞങ്ങളില്‍ മിക്കവരും അപകടകരമായ കാലാവസ്ഥയില്‍ അവയില്‍ ചെന്നു ചാടുന്നതില്‍ നിന്നും വിമുഖരാണെങ്കിലും ഈ വിനോദ തല്‍പ്പരരില്‍ ചിലര്‍ വിവിധ നഗരങ്ങളില്‍ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകള്‍ ഉണ്ടാക്കി ഒരുമിച്ചു കൂടി ചുഴലിക്കാറ്റിനെ പിന്‍തുടരുക പതിവാണ്.
എന്നിരുന്നാലും എന്റെ അനുഭവത്തില്‍, ജീവിതത്തില്‍ ഞാന്‍ ചുഴലിക്കാറ്റിനെ പിന്‍തുടരേണ്ട കാര്യമില്ല-അവ എന്നെ പിന്തുടരുകയാണ്. ആ അനുഭവം കൊടുങ്കാറ്റില്‍ അകപ്പെട്ട നാവികരുടെ അനുഭവം വിവരിക്കുന്ന സങ്കീര്‍ത്തനം 107 ല്‍ പ്രതിഫലിക്കുന്നു. അവര്‍ തങ്ങളുടെ തെറ്റായ തിരഞ്ഞെടുപ്പുകളുടെ ഭവിഷ്യത്തുകളാല്‍ ഓടിക്കപ്പെടുകയായിരുന്നു, എങ്കിലും സങ്കീര്‍ത്തനക്കാരന്‍ പറയുന്നു, 'അവര്‍ തങ്ങളുടെ കഷ്ടതയില്‍ യഹോവയോടു നിലവിളിച്ചു; അവന്‍ അവരെ അവരുടെ ഞെരുക്കങ്ങളില്‍ നിന്നു വിടുവിച്ചു. അവന്‍ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകള്‍ അടങ്ങി. ശാന്തത വന്നതുകൊണ്ട് അവര്‍ സന്തോഷിച്ചു; അവര്‍ ആഗ്രഹിച്ച തുറമുഖത്ത് അവന്‍ അവരെ എത്തിച്ചു'' (സങ്കീര്‍ത്തനം 107:28-30).
ജീവിതത്തിലെ കൊടുങ്കാറ്റുകള്‍ നമ്മുടെ തന്നെ സൃഷ്ടിയായാലും അല്ലെങ്കില്‍ തകര്‍ന്ന ഒരു ലോകത്തില്‍ പാര്‍ക്കുന്നതിന്റെ അനന്തരഫലമായാലും നമ്മുടെ പിതാവ് വലിയവനാണ്. കൊടുങ്കാറ്റുകള്‍ നമ്മെ പിന്തുടരുമ്പോള്‍, അവയെ ശാന്തമാക്കുവാന്‍ -നമ്മുടെ ഉള്ളിലെ കൊടുങ്കാറ്റിനെ ശാന്തമാക്കുവാനും - അവനു മാത്രമേ കഴിയൂ.

നിങ്ങള്‍ക്കുള്ളതു കൊണ്ടുവരിക
'കല്ല് സൂപ്പ്,'' പല ഭാഷ്യങ്ങളുള്ള ഈ ഒരു പഴയ കഥ, ഒരു മനുഷ്യന്‍ വിശന്നുവലഞ്ഞ് ഒരു ഗ്രാമത്തില്‍ ചെന്നതിനെക്കുറിച്ചുള്ളതാണ്. എങ്കിലും ആരും അല്പം ഭക്ഷണം അയാള്‍ക്കു നല്‍കിയില്ല. അയാള്‍ ഒരു കല്ല് ഒരു പാത്രത്തിലിട്ട് അല്പം വെള്ളം ഒഴിച്ച് അടുപ്പിനു മുകളില്‍വെച്ചു. അയാള്‍ 'സൂപ്പ്'' ഇളക്കാന്‍ തുടങ്ങുന്നത് ഗ്രാമവാസികള്‍ ആകാംക്ഷാപൂര്‍വ്വം വീക്ഷിച്ചു. ഒരാള്‍ രണ്ട് ഉരുളക്കിഴങ്ങ് സൂപ്പില്‍ ചേര്‍ക്കാനായി കൊടുത്തു. മറ്റൊരാള്‍ രണ്ടു കാരറ്റു നല്‍കി. ഒരാള്‍ ഉള്ളിയും മറ്റൊരാള്‍ ബാര്‍ലിയും നല്‍കി. ഒരു കൃഷിക്കാരന്‍ കുറച്ചു പാല്‍ സംഭാവന ചെയ്തു. ക്രമേണ 'കല്ലു സൂപ്പ്'' രുചികരമായ സൂപ്പായി മാറി.
പങ്കുവയ്ക്കലിന്റെ വിലയെക്കുറിച്ചുള്ളതാണ് ഈ കഥ എങ്കിലും നമുക്കുള്ളതു അതെത്ര അപ്രധാനമാണെങ്കിലും കൊണ്ടുവരുവാന്‍ എതു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. യോഹന്നാന്‍ 6:1-14 ല്‍, വലിയൊരു പുരുഷാരത്തിന്റെ നടുവില്‍, ഭക്ഷണം കൊണ്ടുവരണമെന്ന് ചിന്തയുണ്ടായിരുന്ന ഒരേയൊരു ബാലകനെക്കുറിച്ചു നാം വായിക്കുന്നു. അഞ്ച് അപ്പവും രണ്ടു മീനും അടങ്ങിയ ബാലകന്റെ ഈ കുഞ്ഞു പൊതി ശിഷ്യന്മാരെ സംബന്ധിച്ച് വലിയ ഉപയോഗം ഉള്ളതായിരുന്നില്ല. അന്നാല്‍ അത് സമര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍, യേശു അതിനെ വര്‍ദ്ധിപ്പിക്കുകയും വിശന്നുവലഞ്ഞ അയ്യായിരം പേരെ പോഷിപ്പിക്കുകയും ചെയ്തു.
'നിങ്ങള്‍ അയ്യായിരം പേരെ പോഷിപ്പിക്കേണ്ടതില്ല. നിങ്ങള്‍ നിങ്ങളുടെ അഞ്ചപ്പവും രണ്ടു മീനും കൊണ്ടുവന്നാല്‍ മാത്രം മതി'' എന്നൊരാള്‍ ഒരിക്കല്‍ പറഞ്ഞത് ഞാന്‍ കേള്‍ക്കുകയുണ്ടായി. യേശു ഒരു മനുഷ്യന്റെ ഭക്ഷണപ്പൊതി വാങ്ങി ആരുടെയും പ്രതീക്ഷയ്ക്കും സങ്കല്പത്തിനും അപ്പുറമായി അതിനെ വര്‍ദ്ധിപ്പിച്ചതുപോലെ (വാ. 11) അവന്‍ നമ്മുടെ കീഴ്‌പ്പെടുത്തിക്കൊടുത്ത പ്രയത്‌നങ്ങള്‍, താലന്തുകള്‍, സേവനം എന്നിവയെ സ്വീകരിക്കും. നമുക്കുള്ളത് എന്തോ അത് അവന്റെ അടുക്കല്‍ നാം കൊണ്ടുവരികയാണ് അവനാവശ്യം.

ആത്മാവിനോടൊപ്പം നടക്കുക
പതിനായിരം മണിക്കൂറുകള്‍. ഏതൊരു തൊഴിലിലും നൈപുണ്യം നേടുവാന്‍ ആവശ്യമായ സമയം അത്രയുമാണെന്നാണ് എഴുത്തുകാരന്‍ മാല്‍ക്കം ഗ്ലാഡ്‌വെല്‍ പറയുന്നത്. എക്കാലത്തെയും ഏറ്റവും മികച്ച കലാകാരന്മാര്‍ക്കും സംഗീതജ്ഞന്മാര്‍ക്കു പോലും പില്‍ക്കാലത്ത് അവര്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് അവരുടെ ബൃഹത്തായ സഹജ കഴിവുകള്‍ മാത്രം മതിയാകുമായിരുന്നില്ല. അവര്‍ ഓരോ ദിവസവും അവരുടെ തൊഴിലിലേക്ക് മുഴുകണമായിരുന്നു.
വിചിത്രമെന്നു തോന്നിയാലും, പരിശുദ്ധാത്മാവിന്റെ ശക്തിയില്‍ ജീവിക്കാന്‍ പഠിക്കുന്ന കാര്യം വരുമ്പോള്‍ ഇതേ മനോഭാവം ആണു നമുക്കു വേണ്ടത്. ഗലാത്യലേഖനത്തില്‍, ദൈവത്തിനായി വേര്‍തിരിക്കപ്പെട്ടവരായിരിക്കാന്‍ പൗലൊസ് സഭയെ ആഹ്വാനം ചെയ്യുന്നു. എന്നാല്‍ ഒരു കൂട്ടം നിയമങ്ങള്‍ അനുസരിക്കുന്നതിലൂടെ ഇതു സാധ്യമാകയില്ല എന്നു പൗലൊസ് വിശദീകരിക്കുന്നു. പകരം ആത്മാവിനോടൊപ്പം നടക്കുവാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. 'നടപ്പ്'' എന്നതിന് ഗലാത്യര്‍ 5:26 ല്‍ പൗലൊസ് ഉപയോഗിക്കുന്ന പദത്തിന്റെ അക്ഷരീകാര്‍ത്ഥം ഒരു വസ്തുവിനെ ചുറ്റിച്ചുറ്റി നടക്കുക അഥവാ സഞ്ചരിക്കുക (പെരിപ്പാറ്റെയോ) എന്നാണ്. അതിനാല്‍ പൗലൊസിനെ സംബന്ധിച്ച്, ആത്മാവിനോടൊപ്പം നടക്കുക എന്നതിനര്‍ത്ഥം ദിനംതോറും പരിശുദ്ധാത്മാവിനോടൊപ്പം സഞ്ചരിക്കുക എന്നാണ് -അതായത് അവന്റെ ശക്തിയെ കേവലം ഒരു പ്രാവശ്യം അനുഭവിക്കുന്നതല്ല.
പരിശുദ്ധാത്മാവ് നമ്മെ ഉപദേശിക്കുകയും നയിക്കുകയും ആശ്വസിപ്പിക്കുകയും നമ്മോടൊപ്പം ഇരിക്കുകയും ചെയ്യുമ്പോള്‍ അവന്റെ പ്രവൃത്തികള്‍ക്ക് കീഴ്‌പ്പെടുത്തിക്കൊടുത്തുകൊണ്ട് ദിനംതോറും ആത്മാവില്‍ നിറയപ്പെടുവാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം. ഈ നിലയില്‍ 'ആത്മാവിനെ അനുസരിച്ചു നടക്കുമ്പോള്‍'' (വാ. 18) നാം അവന്റെ ശബ്ദം കേള്‍ക്കുന്നതിലും അവന്റെ നടത്തിപ്പുകള്‍ക്കനുസരിച്ചു നടക്കുന്നതിലും നൈപുണ്യം നേടും. പരിശുദ്ധാത്മാവേ, ഇന്നും ഓരോ ദിവസവും ഞാന്‍ അങ്ങയോടൊത്തു നടക്കട്ടെ.
