Category  |  odb

ആവര്‍ത്തിച്ചുള്ള ഭക്ഷണം

കെറിയും പോളും വിവാഹിതരായപ്പോള്‍ ഇരുവര്‍ക്കും പാചകം അറിയില്ലായിരുന്നു. എങ്കിലും ഒരു വൈകിട്ട് സ്പഗേറ്റി ഉണ്ടാക്കുന്നത് ഒന്നു പരീക്ഷിക്കാമെന്ന് കെറി തീരുമാനിച്ചു - ഉണ്ടാക്കിവന്നപ്പോള്‍ അളവു കൂടിപ്പോയതുകൊണ്ട് പിറ്റേന്നും അതുതന്നെ കഴിക്കേണ്ടിവന്നു. മൂന്നാം ദിവസം പോള്‍ പാചകത്തിനു തയ്യാറായി, ഒരു വലിയ കലം നിറയെ പാസ്റ്റായും സോസും ഉണ്ടാക്കി. അത് ആ വാരാന്ത്യം മുഴുവനും ഭക്ഷിക്കാനുള്ളതുണ്ടായിരുന്നു. അന്നു വൈകിട്ട് ദമ്പതികള്‍ ഭക്ഷണത്തിനിരുന്നപ്പോള്‍, കെറി ഏറ്റുപറഞ്ഞു, 'എനിക്കു സ്പഗേറ്റി മടുത്തു.'

യിസ്രായേല്യരെപ്പോലെ ഒരേ ഭക്ഷണം തന്നെ - നാല്പതു വര്‍ഷം - ഭക്ഷിക്കുന്നത് സങ്കല്‍പ്പിച്ചു നോക്കൂ. ഓരോ പ്രഭാതത്തിലും അവര്‍ ദൈവം കൊടുത്ത മധുരമുള്ള 'സൂപ്പര്‍ ഭക്ഷണം' ശേഖരിച്ച് പാകം ചെയ്തു (അടുത്ത ദിവസം ശബ്ബത്ത് അല്ലെങ്കില്‍ ഒട്ടും ബാക്കി വരില്ലായിരുന്നു, പുറപ്പാട് 16:23-26). അവര്‍ ഭാവനപൂര്‍ണ്ണമായിട്ടാണ് അതുണ്ടാക്കിയിരുന്നത് -ചിലപ്പോള്‍ ബേക്ക് ചെയ്തു, ചിലപ്പോള്‍ പുഴുങ്ങി (വാ. 23). എങ്കിലും മിസ്രയീമില്‍വെച്ച് അവര്‍ ആസ്വദിച്ചിരുന്ന നല്ല ഭക്ഷണത്തിന്റെ ഓര്‍മ്മ അവരെ അലട്ടി (വാ. 3, സംഖ്യാപുസ്തകം 11:1-9) -ആ പോഷകസമൃദ്ധമായ ഭക്ഷണത്തിന് അവര്‍ കൊടുക്കേണ്ടി വന്ന വില ക്രൂരപീഡനവും അടിമത്തവും ആയിരുന്നെങ്കില്‍ പോലും.

നാമും ചിലപ്പോഴൊക്കെ നമ്മുടെ ജീവിതം മുമ്പ് ആയിരുന്നതുപോലെ അല്ല ഇപ്പോള്‍ എന്നു നീരസപ്പെടാറുണ്ട്. അല്ലെങ്കില്‍ ചിലപ്പോള്‍ ജീവിതത്തിന്റെ ഒരുപോലെ തുടരുന്ന അവസ്ഥ നമ്മില്‍ അസംതൃപ്തി ഉളവാക്കാറുണ്ട്. എന്നാല്‍ യിസ്രായേലിനുവേണ്ടിയുള്ള ദൈവത്തിന്റെ വിശ്വസ്തമായ കരുതല്‍, ഓരോ ദിവസവും അവന്റെ കരുതലില്‍ വിശ്വസിക്കുവാനും ആശ്രയിക്കുവാനും അവരെ ഇടയാക്കി എന്ന് പുറപ്പാട് 16 നമ്മോടു പറയുന്നു.

നമുക്കാവശ്യമുള്ളതെല്ലാം നമുക്കു നല്‍കാമെന്ന് ദൈവം വാഗ്ദത്തം ചെയ്യുന്നു. അവന്‍ നമ്മുടെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുകയും നമ്മുടെ ആത്മാക്കളെ നന്മകളാല്‍ നിറയ്ക്കുകയും ചെയ്യുന്നു (സങ്കീര്‍ത്തനം 107:9).

ഉടനടി പരിഹാരം

പാര്‍ക്ക് ഗൈഡിന്റെ പിന്നാലെ നടന്ന്, ബഹാമിയന്‍ പൗരാണിക വനത്തിലെ സസ്യങ്ങളെക്കുറിച്ചുള്ള അയാളുടെ വിവരണങ്ങള്‍ ഞാന്‍ കുറിച്ചുകൊണ്ടിരുന്നു. ഏതു വൃക്ഷങ്ങളെ ഒഴിവാക്കണം എന്നയാള്‍ പറഞ്ഞു. വിഷത്തടി വൃക്ഷത്തില്‍ നിന്നു പുറപ്പെടുന്ന കറുത്ത കറ ചൊറിച്ചിലും വേദനയും ഉള്ള വ്രണത്തിനു കാരണമാകും. എന്നാല്‍ ഭയപ്പെടേണ്ട. അതിന്റെ തൊട്ടടുത്തു തന്നെ അതിനുള്ള മറുമരുന്നും കാണും. 'എലമി പശ മരത്തിന്റെ ചുവന്ന തൊലി വെട്ടിയിട്ട് അതിന്റെ കറ പുരട്ടിയാല്‍ ഉടനെ സൗഖ്യമാകാന്‍ തുടങ്ങും' അയാള്‍ പറഞ്ഞു.

അത്ഭുതം കൊണ്ട് എന്റെ പെന്‍സില്‍ കൈയില്‍നിന്നു താഴെവീണു. വനത്തില്‍ രക്ഷയുടെ ഒരു ചിത്രം കാണുമെന്നു ഞാന്‍ പ്രതീക്ഷിച്ചില്ല. എന്നാല്‍ എലമി പശ മരത്തില്‍, ഞാന്‍ യേശുവിനെ കണ്ടു. എപ്പോള്‍ പാപത്തിന്റെ വിഷം കണ്ടാലും അതിനുള്ള ഉടനടി പരിഹാരം ഇതാ ഇവിടെ. ആ മരത്തിന്റെ ചുവന്ന തൊലിപോലെ യേശുവിന്റെ രക്തം സൗഖ്യം നല്‍കുന്നു.

മനുഷ്യന് സൗഖ്യം ആവശ്യമാണെന്ന് പ്രവാചകനായ യെശയ്യാവ് മനസ്സിലാക്കി. പാപത്തിന്റെ വ്രണം നമ്മെ ബാധിച്ചു. തന്റെമേല്‍ നമ്മുടെ രോഗത്തെ വഹിക്കുന്ന 'കഷ്ടപ്പെടുന്ന ഒരു മനുഷ്യനിലൂടെ' നമുക്കു സൗഖ്യം ലഭിക്കുമെന്ന് യെശയ്യാവു വാഗ്ദാനം ചെയ്തു (യെശയ്യാവ് 53:3). ആ മനുഷ്യന്‍ യേശു ആയിരുന്നു. നാം രോഗികളായിരുന്നു, എന്നാല്‍ നമ്മുടെ സ്ഥാനത്തു മുറിവേല്‍ക്കുവാന്‍ യേശു തയ്യാറായി. നാം അവനില്‍ വിശ്വസിക്കുമ്പോള്‍, പാപത്തിന്റെ രോഗത്തില്‍നിന്നു നമുക്കു സൗഖ്യം ലഭിക്കും (വാ. 5).
സൗഖ്യമായവരെപ്പോലെ ജീവിക്കുവാന്‍ പഠിക്കുവാന്‍ ഒരു ജീവിതകാലം മുഴുവനും വേണ്ടിവന്നേക്കാം-നമ്മുടെ പാപങ്ങളെ തിരിച്ചറിയുവാനും ഒരു പുതിയ സ്വത്വത്തിനുവേണ്ടി അവയെ ഉപേക്ഷിക്കുവാനും-എങ്കിലും യേശു നിമിത്തം നമുക്കതിനു കഴിയും.

ഞാന്‍ ആരാണ്?

ഡേവ് തന്റെ ജോലി ആസ്വദിച്ചിരുന്നു, എങ്കിലും ഏറെക്കാലമായി എന്തിലേക്കോ തന്നെ വലിക്കുന്നതായി അദ്ദേഹം മനസ്സിലാക്കിയിരുന്നു. ഇപ്പോള്‍ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടുകൊണ്ട് മിഷനറി പ്രവര്‍ത്തനത്തിനായി അദ്ദേഹം ചുവടുവയ്ക്കുകയാണ്. എങ്കിലും വിചിത്രമെന്നു പറയട്ടെ, ഗൗരവമായ സംശയങ്ങളും അദ്ദേഹത്തെ അലട്ടി.

'ഇതിനുള്ള അര്‍ഹത എനിക്കില്ല' അദ്ദേഹം ഒരു സുഹൃത്തിനോടു പറഞ്ഞു. 'മിഷന്‍ ബോര്‍ഡിന് യഥാര്‍ത്ഥ എന്നെ അറിയില്ല. ഞാന്‍ ഇതിനു പറ്റിയവനല്ല.'

ഡേവിനു നല്ല പറ്റിയ കൂട്ടുകാരുണ്ടായിരുന്നു. മോശെയുടെ പേരു കേട്ടാല്‍ ഉടനെ നാംചിന്തിക്കുന്നത് നേതൃത്വം, ശക്തി, പത്തു കല്പനകള്‍ എന്നിവയെക്കുറിച്ചാണ്. ഒരു മനുഷ്യനെ കൊന്നതിനുശേഷം മരുഭൂമിയിലേക്ക് ഓടിപ്പോയവനാണ് മോശ എന്നതു നാം…

'കേവലം ജോലിസ്ഥലമോ?'

ഉത്തര ഇംഗ്ലണ്ടിലെ ലങ്കാഷയറിലുള്ള പച്ചപ്പണിഞ്ഞ മൊട്ടക്കുന്നുകളിലേക്കു ഞാന്‍ ദൃഷ്ടി പായിച്ചു, കുന്നുകളില്‍ മേഞ്ഞുനടക്കുന്ന പൊട്ടുപോലെ തോന്നിക്കുന്ന ആടുകള്‍ക്കു ചുറ്റും കെട്ടിയിരിക്കുന്ന കല്‍മതില്‍ ശ്രദ്ധിച്ചു. തെളിഞ്ഞ ആകാശത്തില്‍ പഞ്ഞിക്കെട്ടുപോലെ മേഘങ്ങള്‍ നീങ്ങുന്നു. ആ കാഴ്ചകള്‍ ആസ്വദിച്ച് ഞാന്‍ ദീര്‍ഘമായി നിശ്വസിച്ചു. ഞാന്‍ സന്ദര്‍ശിച്ച റിട്രീറ്റ് സെന്ററില്‍ ജോലി ചെയ്യുന്ന സ്ത്രീയോട് ആ മനോഹര കാഴ്ചയെക്കുറിച്ചു ഞാന്‍ സൂചിപ്പിച്ചപ്പോള്‍ അവള്‍ പറഞ്ഞു, 'നിങ്ങള്‍ക്കറിയാമോ, ഞങ്ങളുടെ അതിഥികള്‍ ചൂണ്ടിക്കാണിക്കുന്നതിനു മുമ്പ് ഞാനൊരിക്കലും അതു ശ്രദ്ധിച്ചിരുന്നില്ല. ഞങ്ങളിവിടെ വര്‍ഷങ്ങളായി ജീവിക്കുന്നു; ഞങ്ങള്‍ കൃഷിക്കാരായിരുന്നപ്പോള്‍ അതു ജോലിസ്ഥലം മാത്രമായിരുന്നു!'

നമ്മുടെ നേരെ മുമ്പിലുള്ള സമ്മാനം പലപ്പോഴും നാം എളുപ്പത്തില്‍ നഷ്ടപ്പെടുത്താറുണ്ട്, പ്രത്യേകിച്ചു നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ സൗന്ദര്യം. ദിവസവും നമ്മിലും നമുക്കു ചുറ്റും ദൈവം പ്രവര്‍ത്തിക്കുന്ന മനോഹരമായ വിധങ്ങളും നാം കാണാതെപോകും. അപ്പൊസ്തലനായ പൗലൊസ് എഫെസൊസിലുള്ള വിശ്വാസികള്‍ക്കുള്ള ലേഖനത്തില്‍ എഴുതിയതുപോലെ, യേശുവിലുള്ള വിശ്വാസികളില്‍ ദൈവം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു ഗ്രഹിക്കുന്നതിന് നമ്മുടെ ആത്മീയ ദൃഷ്ടി പ്രകാശിപ്പിക്കുന്നതിനായി ദൈവത്തോടു പ്രാര്‍ത്ഥിക്കുവാന്‍ നമുക്കു കഴിയും. ദൈവത്തെ നന്നായി അറിയുന്നതിനായി അവന്‍ അവര്‍ക്കു ജ്ഞാനവും വെളിപ്പാടും നല്‍കണമെന്ന് പൗലൊസ് വാഞ്ഛിക്കുന്നു (എഫെസ്യര്‍ 1:17). അവര്‍ ദൈവത്തിന്റെ പ്രത്യാശ, വാഗ്ദത്തം ചെയ്ത ഭാവി, ശക്തി എന്നിവ അറിയേണ്ടതിന് അവരുടെ ഹൃദയം പ്രകാശിപ്പിക്കപ്പെടണം എന്ന് അവന്‍ പ്രാര്‍ത്ഥിച്ചു (വാ. 18-19).