ജമൈക്കയിലെ മോണ്ടിഗോ ബേയിലുള്ള സെന്റ് ജെയിംസ് ആതുരശാലയിലേക്ക്, എത്രയുംവേഗം മടങ്ങിച്ചെന്ന് രണ്ടു വര്‍ഷം മുമ്പ് യേശുവിനു തന്നോടുള്ള സ്‌നേഹത്തെക്കുറിച്ച് മനസ്സിലാക്കിയ റെന്‍ഡലിനെ കാണാന്‍ എനിക്ക് തിടുക്കമായിരുന്നു. ഓരോ വസന്തകാലത്തിലും എന്നോടൊപ്പം യാത്ര ചെയ്തിരുന്ന ഹൈസ്‌കൂള്‍ സംഗീത ഗ്രൂപ്പിലെ കൗമാരക്കാരിയായ ഈവി റെന്‍ഡലിനൊപ്പം തിരുവചനം വായിക്കുകയും സുവിശേഷം വിശദീകരിക്കുകയും ചെയ്തപ്പോള്‍ അവന്‍ വ്യക്തിപരമായി യേശുവിനെ രക്ഷകനായി കൈക്കൊണ്ടു.

ഹോമിലെ പുരുഷവിഭാഗത്തില്‍ ഞാന്‍ പ്രവേശിച്ച് റെന്‍ഡലിന്റെ കിടക്ക അന്വേഷിച്ചു. എങ്കിലും അത് ശൂന്യമായി കിടക്കുന്നതാണ് കണ്ടത്. നഴ്‌സിന്റെ മുറിയിലെത്തി തിരക്കിയപ്പോള്‍, ഞാന്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടാതിരുന്നതാണ് കേട്ടത് – അദ്ദേഹം മരിച്ചുപോയി. ഞങ്ങള്‍ വരുന്നതിന് അഞ്ചു ദിവസം മുമ്പ്.

കണ്ണുനീരോടെ ഈവിക്കു ഞാന്‍ വാര്‍ത്ത അയച്ചു. അവളുടെ പ്രതികരണം ലളിതമായിരുന്നു: ‘റെന്‍ഡല്‍ യേശുവിനോടൊപ്പം ആഘോഷിക്കുന്നു.’ പിന്നീടവള്‍ പറഞ്ഞു, ‘കഴിഞ്ഞ പ്രാവശ്യം അദ്ദേഹത്തോട് യേശുവിനെക്കുറിച്ചു പറഞ്ഞത് നല്ല കാര്യമായി.’

ക്രിസ്തുവില്‍ നമുക്ക് പ്രത്യാശയെക്കുറിച്ചു മറ്റുള്ളവരോട് സ്‌നേഹപൂര്‍വ്വം പങ്കുവയ്ക്കാന്‍ തയ്യാറാകുന്നത് സുപ്രധാനമാണെന്ന് അവളുടെ വാക്കുകള്‍ എന്നെ ഓര്‍മ്മിപ്പിച്ചു. എല്ലായ്‌പ്പോഴും നമ്മോടു കൂടെയിരിക്കുന്നവനെക്കുറിച്ചുള്ള സുവിശേഷ സന്ദേശം പ്രസ്താവിക്കുന്നത് എല്ലായ്‌പ്പോഴും എളുപ്പമല്ല (മത്തായി 28:20). എങ്കിലും അത് നമ്മിലും റെന്‍ഡലിനെപ്പോലെയുള്ള ആളുകളിലും വരുത്തുന്ന വ്യത്യാസത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍, ഒരുപക്ഷേ, നാം പോകുന്നിടത്തെല്ലാം ‘ആളുകളെ ശിഷ്യരാക്കുവാന്‍’ നാം കൂടുതല്‍ തയ്യാറാകുവാന്‍ ധൈര്യം പ്രാപിക്കും (വാ. 19).

ആ ശൂന്യമായ കിടക്ക കണ്ടപ്പോഴുണ്ടായ ദുഃഖം – ഒപ്പം ഒരു വിശ്വസ്തയായ കൗമാരക്കാരി റെന്‍ഡലിന്റെ എന്നേക്കുമുള്ള ജീവിതത്തില്‍ വരുത്തിയ വ്യത്യാസത്തെ അറിയുന്നതിലുള്ള സന്തോഷവും – ഞാന്‍ ഒരിക്കലും മറക്കുകയില്ല.