ഫുട്ബോളും ഇടയന്മാരും
ഇംഗ്ലീഷ് ഫുട്ബോളിന്റെ ഒരു രഹസ്യാത്മക ഘടകം, ഓരോ കളിയുടെയും ആരംഭത്തില്‍ ടീമിന്റെ ഫാന്‍സ് ടീമിന്റെ ഗാനം പാടുന്നു എന്നതാണ്. ഈ ഗാനങ്ങള്‍ വിനോദ സ്വഭാവമുള്ളതു മുതല്‍ ('ഗ്ലാഡ് ഓള് ഓവര്‍') അതിശയകരമായ വിചിത്ര സ്വഭാവം ('ഐ ആം ഫോറെവര്‍ ബ്ലോവിംഗ് ബബ്ലിള്സ്') പുലര്ത്തുന്നതുവരെയാണ്. ഉദാഹരണത്തിന് 'സങ്കീര്‍ത്തനം 23', വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയോണില്‍ നിന്നുള്ള ഒരു ടീമിന്റെ ഗാനമാണ്. ആ സങ്കീര്‍ത്തനത്തിന്റെ വരികള്‍ ടീമിന്റെ സ്റ്റേഡിയത്തിനുള്ളില്‍ അലയടിക്കുകയും നല്ലവനും, ശ്രേഷ്ഠനും പ്രധാന ഇടയനുമായവന്റെ കരുതലിനെക്കുറിച്ച് 'വെസ്റ്റ് ബ്രോം ബാഗിള്സിന്റെ' കളി കാണാന്‍ വരുന്ന എല്ലാവരോടും പ്രഖ്യാപിക്കുകയും…
അദൃശ്യമായ യാഥാര്‍ത്ഥ്യങ്ങള്‍
ഡിസ്കവര് മാസികയുടെ എഡിറ്റായ സ്റ്റീഫന്‍ കാസ്, തന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ അദൃശ്യ വസ്തുക്കളില്‍ ചിലതിനെക്കുറിച്ചു അന്വേഷണം നടത്താന്‍ തീരുമാനിച്ചു. ന്യുയോര്‍ക്ക് സിറ്റിയിലെ തന്റെ ഓഫിസിലേക്ക് നടക്കുമ്പോള്‍ അദ്ദേഹം ചിന്തിച്ചു: 'എനിക്ക് റേഡിയോ തരംഗങ്ങളെ കാണാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ മുകള്‍ ഭാഗം [അസംഖ്യം റേഡിയോ ടി.വി. ആന്റിനകള്‍ കൊണ്ട് നിറഞ്ഞ] നഗരത്തെ മുഴുവന്‍ പ്രകാശിപ്പിച്ചുകൊണ്ട് ഒരു കാലഡൈസ്കോപ്പിക് പ്രഭ കൊണ്ട് പ്രകാശപൂരിതമായേനെ.' റേഡിയോ ടി.വി.സിഗ്നലുകള്‍, വൈ-ഫൈ, കാന്തിക മന്ധലത്താല് താന്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്നദ്ദേഹം മനസ്സിലാക്കി.
എലീശയുടെ ബാല്യക്കാരന്‍ ഒരു പ്രഭാതത്തില്‍…
ഇനി ഓട്ടമില്ല പരമാധികാര ഇടപെടല്‍
1983 ജൂലൈ 18 ന്, ഒരു അമേരിക്കന്‍ വ്യോമസേനാ ക്യാപ്റ്റന്‍ യാതൊരു തെളിവും ശേഷിപ്പിക്കാതെ ന്യൂ മെക്സിക്കോയിലെ ആല്‍ബുക്കര്‍ക്കില്‍ നിന്നും അപ്രത്യക്ഷനായി. 35 വര്‍ഷങ്ങള്‍ക്ക് ശേഷം അധികാരികള്‍ അയാളെ കാലിഫോര്‍ണിയയില്‍ കണ്ടെത്തി. ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് 'തന്റെ ജോലിയിലെ സമ്മര്‍ദ്ദം നിമിത്തം' അയാള്‍ ഓടിപ്പോകുകയായിരുന്നു എന്നാണ്.
മുപ്പത്തിയഞ്ചു വര്‍ഷം ഓട്ടത്തിലായിരുന്നു! ആയുസ്സിന്റെ പകുതി സമയം ആരെങ്കിലും പിന്തുടരുന്നുണ്ടോ എന്നു തിരിഞ്ഞു നോക്കി ജീവിച്ചു! ഉത്കണ്ഠയും മറ്റുള്ളവരെയുള്ള സംശയവും ഈ മനുഷ്യന്റെ സന്തതസഹചാരികളായിരുന്നുവെന്ന് എനിക്ക് സങ്കല്പ്പിക്കേണ്ടി വരുന്നു.
എങ്കിലും 'ഓട്ടത്തില്‍' ആയിരിക്കുന്നതിന്റെ ഒരു ചെറിയ…
പരമാധികാര ഇടപെടല്‍
ബാര്‍ബറ, 1960-കളില്‍ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ സംരക്ഷണയിലാണ് വളര്‍ന്നത്. എന്നാല്‍ അവള്‍ക്ക് 16 വയസ്സായപ്പോള്‍ അവളും അവളുടെ നവജാത ശിശു സൈമണും ഭവനരഹിതരായി. ആ പ്രായത്തില്‍ അവളെ സംരക്ഷിക്കാന്‍ രാജ്യത്തിന് ബാധ്യതയില്ലായിരുന്നു. തന്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ഇംഗ്ലണ്ടിലെ രാജ്ഞിക്ക്് ബാര്‍ബറ കത്തെഴുതുകയും മറുപടി ലഭിക്കുകയും ചെയ്തു! ബാര്‍ബറയ്ക്ക് സ്വന്തമായി ഒരു ഭവനം നല്‍കുന്നതിനുള്ള ക്രമീകരണം സഹതാപപൂര്‍വ്വം രാജ്ഞി ചെയ്തുകൊടുത്തു.
ബാര്‍ബറയെ സഹായിക്കുന്നതിനുള്ള ശരിയായ സ്രോതസ്സുകള്‍ ഇംഗ്ലണ്ടിലെ രാജ്ഞിക്കുണ്ടായിരുന്നു; അവളുടെ സഹതാപപൂര്‍വമായ സഹായം, ദൈവിക സഹായത്തിന്റെ ഒരു ചിത്രമായി കാണാന്‍ കഴിയും. സ്വര്‍ഗ്ഗത്തിലെ രാജാവ് നമ്മുടെ എല്ലാ…
ദൈവത്തെ വലുതായി കാണുക
ദക്ഷിണാഫ്രിക്കയിലെ ഒരു വനപാലകനായ ഗൈല്‍സ് കെല്മാന്സണ് അവിശ്വസനീയമായ ഒരു കാഴ്ച വിവരിച്ചു. രണ്ടു ഹണി ബാഡ്ജറുകള്‍ (ഒരു തരം കരടി) ആറു സിംഹങ്ങളോട് പോരാടുന്നു. എണ്ണത്തില്‍ കുറവായിരുന്നുവെങ്കിലും, തങ്ങളേക്കാള്‍ പത്തിരട്ടി വലിപ്പമുള്ള ക്രൂര വേട്ടക്കാരില്‍ നിന്നും പിന്‍വാങ്ങാന്‍ അവ തയ്യാറായില്ല. പെട്ടെന്ന് അവയെ കൊല്ലാമെന്ന് സിംഹങ്ങള്‍ വിചാരിച്ചെങ്കിലും ഒടുവില്‍ ബാഡ്ജറുകള്‍ ഗമയോടെ നടന്നുപോകുന്നതാണ് വീഡിയോയില്‍ കണ്ടത്.
ഇതിലും അസംഭവ്യമായ ഒരു കഥയാണ് ദാവീദും ഗോലിയാത്തും നല്‍കുന്നത്. ബാലനും അനുഭവ പരിചയമില്ലാത്തവനുമായ ദാവീദ് ക്രൂരനായ ഫെലിസ്ത്യ മല്ലനെ നേരിടുന്നു. തന്റെ യുവ എതിരാളിയുടെ മുമ്പില്‍ കോട്ടപോലെ…