വലിയ കുഴമറിച്ചില്‍
'ദി കോള്‍ ഒഫ് സര്‍വീസില്‍'' ഗ്രന്ഥകാരനായ റോബര്‍ട്ട് കോള്‍സ് ശുശ്രൂഷയ്ക്കുള്ള നമ്മുടെ കാരണങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് മറ്റുള്ളവരെ സേവിക്കുന്ന ഒരു വൃദ്ധ സ്ത്രീയുടെ ഹൃദയസ്പര്‍ശിയായ കഥ പറയുന്നു. ഒരു ബസ് ഡ്രൈവര്‍ എന്ന നിലയില്‍ അവള് സ്കൂളിലേക്കു കൊണ്ടുപോകുന്ന കുട്ടികളുടെ കാര്യത്തില്‍ ഓരോ ദിവസവും വലിയ കരുതല്‍ പുലര്‍ത്തിയിരുന്നു- ഹോം വര്‍ക്കിനെക്കുറിച്ചു ചോദിക്കുകയും അവരുടെ വിജയങ്ങള്‍ ആഘോഷിക്കുകയും ചെയ്തിരുന്നു. 'ഈ കുട്ടികള്‍ ജീവിതത്തില്‍ വിജയിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു'' തന്റെ ലക്ഷ്യത്തെക്കുറിച്ച് അവള് പറഞ്ഞു. എന്നാല്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു.
യുവതിയായിരുന്നപ്പോള്‍ ഒരു ആന്റി പറഞ്ഞ കാര്യങ്ങള്‍ അവളെ കാതലായ കാര്യത്തിലേക്കു നയിച്ചു. 'ദൈവം ശ്രദ്ധിക്കുന്ന എന്തെങ്കിലും ചെയ്യണമെന്ന് അവള് ഞങ്ങളോടു പറഞ്ഞു'' കോള്‍സിനോട് അവള് പറഞ്ഞു. 'അല്ലെങ്കില്‍ വലിയ കുഴമറിച്ചിലില്‍ ഞങ്ങള്‍ നഷ്ടപ്പെട്ടുപോകുമത്രേ.' ന്യായവിധിയുടെ 'വലിയ കുഴമറിച്ചിലിനു'' ശേഷമുള്ള നരകത്തിന്റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള ഉത്ക്കണ്ഠയെത്തുടര്‍ന്ന് 'ദൈവത്തിന്റെ ശ്രദ്ധ'' ആകര്‍ഷിക്കുന്ന കുറെ കാര്യങ്ങള്‍ ഈ സ്ത്രീ കണ്ടെത്തി- 'കൂറുള്ളവളാണെന്ന് അവന് മനസ്സിലാക്കുന്നതിന്'' പള്ളിയില്‍ പോകുകയും 'ഞാന്‍ എന്തു ചെയ്യുന്നു എന്ന് മറ്റുള്ളവര്‍ പറഞ്ഞ് അവന് അറിയുന്നതിനായി'' മറ്റുള്ളവരെ സേവിക്കുന്നതിനായി കഠിനാദ്ധ്വാനം ചെയ്യുകയും ചെയ്യുന്നു.
അവളുടെ വാക്കുകള്‍ വായിച്ച് ഞാന്‍ വ്യാകുലപ്പെട്ടു. തനിക്ക് ഇതിനകം തന്നെ ദൈവത്തിന്റെ ശ്രദ്ധ കിട്ടിക്കഴിഞ്ഞുവെന്ന് ഈ പാവം സ്ത്രീ അറിയാതെ പോയതെന്താണ്? (മത്തായി 10:30). യേശു നമുക്കുവേണ്ടി വലിയ കുഴമറിച്ചില്‍ ഏറ്റെടുത്തു എന്നും ന്യായവിധിയില്‍ നിന്ന് എന്നേക്കുമായി മോചനം വാഗ്ദാനം ചെയ്യുന്നുവെന്നും അവള് കേള്‍ക്കാതിരുന്നതെന്ത്? (റോമര്‍ 8:1). സല്‍പ്രവൃത്തികള്‍ കൊണ്ട് രക്ഷ കരസ്ഥമാക്കാന്‍ കഴികയില്ലെന്നും വിശ്വസിക്കുന്ന ഏവര്‍ക്കുമുള്ള ദാനമാണതെന്നും ുള്ള സുവാര്‍ത്ത എങ്ങനെയാണ് അവള്‍ക്കാതിരുന്നത് (എഫെസ്യര്‍ 2:8-9)?
യേശുവിന്റെ ജീവിതവും മരണവും ഉയിര്ത്തെഴുന്നേല്പും ദൈവത്തോടൊത്തുള്ള നമ്മുടെ ഭാവി ജീവതത്തിന് ഉറപ്പു നല്‍കുകയും സന്തോഷത്തോടെ മറ്റുള്ളവരെ സേവിക്കുന്നതിനായി നമ്മെ സ്വതന്ത്രരാക്കുകയും ചെയ്യുന്നു.
നല്കുന്ന അവസ്ഥയിലേക്കു വളരുക
'ഞാന്‍ മുത്തശ്ശന് ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്'' എന്റെ രണ്ടു വയസ്സുള്ള കൊച്ചുമകന് എന്റെ കൈയിലേക്ക് ഒരു ബോക്സ് വെച്ചുതന്നിട്ട് ഉച്ചത്തില്‍ പറഞ്ഞു. 'അവന് തനിയെ തിരഞ്ഞെടുത്താണത്'' എന്റെ ഭാര്യ പുഞ്ചിരിച്ചു.
ഞാന്‍ ബോക്സു തുറന്നു, അവന്റെ ഇഷ്ട കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ ക്രിസ്തുമസ് അലങ്കാരമായിരുന്നു അത്. 'ഞാനൊന്നു കാണട്ടെ' ആകാംക്ഷയോടെ അവന് ചോദിച്ചു. എന്നിട്ട് അന്നു വൈകിട്ടു വരെ 'എന്റെ'' സമ്മാനവുമായി അവന് കളിച്ചു. അവനെ വീക്ഷിച്ചുകൊണ്ടിരുന്ന ഞാന്‍ ചിരിച്ചു.
ഞാന്‍ ചിരിച്ചതിന്റെ കാരണം ഒരു കാലത്ത് ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന സമ്മാനത്തെക്കുറിച്ച് ഓര്‍ത്തതുകൊണ്ടാണ്. ഞാന്‍ ഹൈസ്കൂളിലായിരുന്നപ്പോള്‍ എന്റെ ജ്യേഷ്ഠന് ഞാന്‍ ഒരു മ്യൂസിക് ആല്‍ബം സമ്മാനം നല്കുകയുണ്ടായി. അതു കേള്‍ക്കാന്‍ എനിക്കു വലിയ ആഗ്രഹമായിരുന്നു (ഞാന്‍ കേട്ടു). വര്‍ഷങ്ങള്‍ക്കു ശേഷവും കൂടുതല്‍ നിസ്വാര്‍ത്ഥമായി കൊടുക്കുവാന്‍ ദൈവം എന്നെ വളര്‍ത്തുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
നാം വളര്‍ച്ച പ്രാപിക്കേണ്ട ഒന്നാണ് നല്കല്. പൗലൊസ് എഴുതി, 'എല്ലാറ്റിലും നിങ്ങള്‍ മുന്തിയിരിക്കുന്നതുപോലെ ഈ ധര്‍മ്മകാര്യത്തിലും മുന്തിവരുവിന്‍'' (2 കൊരിന്ത്യര്‍ 8:7). നമുക്കുള്ളതെല്ലാം ദൈവത്തില്‍ നിന്നു ലഭിച്ചതാണെന്നു നാം മനസ്സിലാക്കുകയും 'വാങ്ങുന്നതിനേക്കാള്‍ കൊടുക്കുന്നതു ഭാഗ്യം'' എന്ന് അവന് നമുക്കു കാണിച്ചു തരികയും ചെയ്യുമ്പോള്‍ (അപ്പൊ. പ്രവൃ. 20:35) നമ്മുടെ കൊടുക്കലില്‍ കൃപ നിറഞ്ഞുവരും.
എല്ലാറ്റിലും മികച്ച നിസ്വാര്‍ത്ഥമായ സമ്മാനം ദൈവം നമുക്കു ഔദാര്യമായി നല്കി: നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി ക്രൂശില്‍ മരിക്കുവാനും തുടര്‍ന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുവാനുമായി തന്റെ ഏക പുത്രനെ. ഈ ആത്യന്തികമായ സമ്മാനം സ്വീകരിക്കുന്ന ഏതൊരുവനും അളക്കാനാവാത്തത്ര ധനികനാണ്. നമ്മുടെ ഹൃദയങ്ങള്‍ അവനില്‍ കേന്ദ്രീകരിക്കുമ്പോള്‍ നമ്മുടെ കരങ്ങള്‍ മറ്റുള്ളവര്‍ക്കായി സ്നേഹത്തോടെ തുറക്കപ്പെടും.
ഒരു ക്രിസ്തുമസ് സന്ദര്ശകന്
1944 ലെ ക്രിസ്തുമസ് തലേന്ന് 'ഓള്‍ഡ് ബ്രിങ്കര്‍'' എന്നറിയപ്പെട്ടിരുന്ന ഒരു മനുഷ്യന് ഒരു ജയില്‍ ആശുപത്രിയില്‍ മരണാസന്നനായി ക്ിടക്കുകയായിരുന്നു. സഹതടവുകാര്‍ സംഘടിപ്പിച്ച ഒരു താല്‍ക്കാലിക ക്രിസ്തുമസ് ആരാധന ആരംഭിക്കുന്നതു പ്രതീക്ഷിച്ചാണ് അയാള്‍ കിടന്നിരുന്നത്. ' എപ്പോഴാണ് പാട്ട് ആരംഭിക്കുക' സുമാത്രയിലെ മുണ്ടോക്ക് ജയിലില്‍ തന്നോടൊപ്പം തടവുകാരനായിരുന്ന വില്യം മക്ക്ഡോഗലിനോട് അയാള്‍ ചോദിച്ചു. 'ഉടനെ'' മക്ക്ഡോഗല്‍ പറഞ്ഞു. 'നല്ലത്'' മരണാസന്നനായ ആ മനുഷ്യന് പറഞ്ഞു. 'എന്നിട്ട് എനിക്കതിനെ ദൂതന്മാരുടേതുമായി താരതമ്യപ്പെടുത്താന്‍ കഴിയും.''
ദശാബ്ദങ്ങള്‍ക്കു മുമ്പ് ബ്രിങ്കര്‍ തന്റെ ദൈവവിശ്വാസത്തില്‍ നിന്ന് അകന്നുപോയിരുന്നു എങ്കിലും തന്റെ അന്ത്യദിനങ്ങളില്‍ പാപങ്ങളെ ഏറ്റുപറയുകയും ദൈവത്തോടു സമാധാനത്തിലാകുകയും ചെയ്തിരുന്നു. കൈപ്പുള്ള നോട്ടത്തോടെ മറ്റുള്ളവരെ സ്വീകരിക്കുന്നതിനു പകരം അയാള്‍ക്ക് പുഞ്ചിരിക്കാന്‍ കഴിയുമായിരുന്നു. 'അതൊരു തികഞ്ഞ രൂപാന്തരമായിരുന്നു'' മക്ക്ഡോഗല്‍ പറഞ്ഞു.
ബ്രിങ്കറിന്റെ ആവശ്യപ്രകാരം മോചിതരായ പതിനൊന്നു തടവുകാര്‍ സൈലന്റ് നൈറ്റ് പാടിക്കഴിഞ്ഞപ്പോള്‍ ബ്രിങ്കര്‍ സമാധാനത്തോടെ മരിച്ചു. ബ്രിങ്കര്‍ ഒരു പ്രാവശ്യം യേശുവിനെ അനുഗമിച്ചുവെന്നും ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ദൈവസന്നിധിയില്‍ എത്തിയെന്നും അറിഞ്ഞ മക്ക്ഡോഗല്‍ ഇപ്രകാരം നിരീക്ഷിച്ചു, 'ഒരുപക്ഷേ ബ്രിങ്കറെ സംബന്ധിച്ച് മരണം ക്ഷണിക്കപ്പെട്ട ഒരുക്രിസ്തുമസ് അതിഥിയായിരുന്നു.'
ബ്രിങ്കര്‍ എങ്ങനെയാണ് മരണത്തെ പ്രതീക്ഷിച്ചത് എന്നത് ശിമ്യോനെക്കുറിച്ചാണ് എന്നെ ഓര്‍മ്മിപ്പിച്ചത്. 'കര്‍ത്താവിന്റെ ക്രിസ്തുവിനെ കാണും മുമ്പെ മരണം കാണുകയില്ല എന്നു പരിശുദ്ധാത്മാവിനാല്‍' അരുളപ്പാട് ലഭിച്ച ഒരു വിശുദ്ധനായിരുന്നു ശിമ്യോന്‍ (ലൂക്കൊസ് 2:26). ശിമ്യോന്‍ യേശുവിനെ ദൈവാലയത്തില്‍വെച്ചു കണ്ടപ്പോള്‍, അവന് പ്രസ്താവിച്ചു, 'ഇപ്പോള്‍ നാഥാ! തിരുവചനംപോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയയ്ക്കുന്നു.
... നിന്റെ രക്ഷയെ എന്റെ കണ്ണ് കണ്ടുവല്ലോ'' (വാ. 29-30).
ബ്രിങ്കറിന്റെ കാര്യത്തിലെന്നപോലെ, നമുക്കു സ്വീകരിക്കാനും നല്‍കാനും കഴിയുന്ന ഏറ്റവും മഹത്തായ ക്രിസ്തുമസ് സമ്മാനം യേശുവിലുള്ള രക്ഷാകരമായ വിശ്വാസമാണ്.
സമ്മതങ്ങളുടെ ഒരു മാല
ഒരു ക്രിസ്തുമസിന് എന്റെ മുത്തശ്ശി എനിക്ക് മനോഹരമായ ഒരു നെക്ക്ലസ് സമ്മാനിച്ചു. മനോഹരമായ മുത്തുകള്‍ എന്റെ കഴുത്തില്‍ തിളങ്ങിക്കൊണ്ടിരുന്നു; എന്നാല്‍ ഒരു ദിവസം അതിന്റെ ചരടു പൊട്ടി. മുത്തുകള്‍ ഞങ്ങളുടെ വീടിന്റെ പലക പാകിയ തറയിലെമ്പാടും ചിതറി. പലകയുടെ മുകളിലൂടെ ഇഴഞ്ഞ് ഓരോ ചെറിയ ഗോളവും ഞാന്‍ കണ്ടെടുത്തു. ഒറ്റയ്ക്ക് അവ വളരെ ചെറുതായിരുന്നു. എന്നാല്‍ ചരടില്‍ കോര്‍ക്കുമ്പോള്‍ ആ മുത്തുകള്‍ വളരെ ആകര്‍ഷണീയമായിരുന്നു.
ചിലപ്പോള്‍ ദൈവത്തോടുള്ള എന്റെ സമ്മതങ്ങള്‍ അപ്രധാനമെന്നു തോന്നാറുണ്ട് - ആ ഒറ്റയൊറ്റ മുത്തുകള്‍ പോലെ. അതിസയകരമാംവിധം അനുസരണയുള്ളവളായിരുന്ന യേശുവിന്റെ അമ്മ മറിയയുമായി ഞാന്‍ എന്നെ താരതമ്യം ചെയ്യാറുണ്ട്. മശിഹായെ ഗര്‍ഭം ധരിക്കാനുള്ള ദൈവവിളി സ്വീകരിച്ചപ്പോള്‍ അവള് സമ്മതമറിയിച്ചു, 'ഇതാ, ഞാന്‍ കര്‍ത്താവിന്റെ ദാസി; നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു'' (ലൂക്കൊസ് 1:38). അവളില്‍നിന്നു പ്രതീക്ഷിക്കുന്നതെന്തെല്ലാമാണെന്ന് അവള് പൂര്‍ണ്ണമായി മനസ്സിലാക്കിയിരുന്നുവോ? തന്റെ പുത്രനെ ക്രൂശിലേക്കു വിട്ടുകൊടുക്കാന്‍ കുറെക്കൂടി വലിയൊരു സമ്മതം ആവശ്യമായിരുന്നു എന്ന കാര്യം?
മാലാഖമാരുടെയും ഇടയന്മാരുടെയും സന്ദര്‍ശനത്തിനുശേഷം, ലൂക്കൊസ് 2:19 നമ്മോടു പറയുന്നത്, 'മറിയ ഈ വാര്‍ത്ത ഒക്കെയും ഹൃദയത്തില്‍ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു'' എന്നാണ്. സംഗ്രഹിക്കുക എന്നതിനര്‍ത്ഥം 'സൂക്ഷിച്ചുവയ്ക്കുക'' എന്നാണ്. ധ്യാനിക്കുക എന്നതിനര്‍ത്ഥം 'ചരടില്‍ കോര്‍ക്കുക'' എന്നാണ്. 2:51 ലും മറിയയെക്കുറിച്ച് ഈ പ്രയോഗം ഉപയോഗിച്ചിട്ടുണ്ട്. തന്റെ ജീവിതകാലത്ത് അനേക സമ്മതങ്ങള്‍ അവള്‍ക്കു മൂളേണ്ടി വന്നിട്ടുണ്ട്.
മറിയയെപ്പോലെ നമ്മുടെ അനുസരണത്തിന്റെ താക്കോല്‍ , നമ്മുടെ പിതാവിന്റെ വിളികളോട് വിവിധ സമയങ്ങളില്‍ നാം പറഞ്ഞിട്ടുള്ള സമ്മതങ്ങള്‍, സമര്‍പ്പിത ജീവിതത്തിന്റെ നിധിയായി ഒരു മാലയാകുന്നതുവരെ ഒരു സമയത്ത് ഒന്നു വീതം ചരടില്‍ കോര്‍ക്കുന്നതായിരിക്കാം.
പിതാവിന്റെ അനുഗ്രഹം
അടുത്തയിടെ, ഞങ്ങളുടെ സഭയിലെ നിരവധി ആളുകള്‍ - സ്വന്ത പിതാവുമായി മോശം ബന്ധം സൂക്ഷിച്ചിരുന്ന ആളുകള്‍ - എന്നോട് ഒരു സ്നേഹവാനായ പിതാവിന്റെ സ്ഥാനത്തുനിന്നുകൊണ്ട് അവരെ അനുഗ്രഹിക്കാന്‍ ആവശ്യപ്പെട്ടു. ആ അനുഗ്രഹത്തില്‍ അവരുടെ പിതാവ് ഈ കുഞ്ഞുങ്ങളെ വിവിധ നിലകളില്‍ മുറിവേല്പിച്ചതിനുള്ള - വലിയ പ്രതീക്ഷ അവുരടെമേല്‍ ചുമത്തിയും അവരില്‍ നിന്ന് അകലം പാലിച്ചും സ്നേഹമസൃണ സാന്നിധ്യവും ഉറപ്പിക്കലും നല്കുന്നതില് പരാജയപ്പെട്ടും - ക്ഷമാപണവും ഉള്‍പ്പെട്ടിരുന്നു. അത് ആനന്ദവും ആദരവും സമൃദ്ധിയായ സ്നേഹവും അവരുടെമേല്‍ വര്‍ഷിപ്പിക്കുന്നതിനുള്ള അനുഗ്രഹമായിരുന്നു.അനുഗ്രഹം പങ്കുവെച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ കണ്ണുനീര് വാര്‍ത്തു. അത്തരം വാക്കുകള്‍ കേള്‍ക്കുവാന്‍ ഞാന്‍ ഇപ്പോഴും എത്രമാത്രം ആഗ്രഹിക്കുന്നു എന്നും എന്റെ മക്കള്‍ക്ക് അവ എത്രമാത്രം ആവശ്യമായിരിക്കുന്നുവെന്നും ഞാന്‍ ഗ്രഹിച്ചു.
ദൈവം നമ്മുടെ പിതാവാണെന്ന് തിരുവചനം ആവര്‍ത്തിച്ചു പറയുന്നു. നമുക്കുള്ള വളച്ചൊടിക്കപ്പെട്ട പിതൃബിംബത്തെ പൂര്‍ണ്ണമായി മാറ്റിയെടുക്കാവുന്ന ഒരു യാഥാര്‍ത്ഥ്യമാണിത്. നമ്മുടെനിത്യ പിതാവായ ദൈവം നമ്മുടെ മേല്‍ തന്റെ പൂര്‍ണ്ണതയുള്ള സ്നേഹം പകര്‍ന്ന് നമ്മെ ''തന്റെ മക്കളാക്കിയിരിക്കുന്നു' (1 യോഹന്നാന് 3:1). ദൈവത്തിന്റെപുത്രന്മാരും പുത്രിമാരും എന്ന നിലയിലുള്ള നമ്മുടെ സ്വത്വം അനിശ്ചിതവും ഭയത്താല്‍ വശീകരിക്കുന്ന ഒരു ലോകത്തില്‍ നമ്മെ ഉറപ്പിച്ചു നിര്‍ത്തുന്നു. 'നാം ഇന്നത് ആകും എന്ന് ഇതുവരെ പ്രത്യക്ഷമായില്ല'' എങ്കിലും 'നാം ദൈവമക്കളാകുന്നു'' എന്നു യോഹന്നാന് പറയുന്നു (വാ. 2). എക്കാലത്തെയും വെല്ലുവിളികളെ നേരിട്ടുകൊണ്ട്, നമ്മുടെ പിതാവ് നമ്മെ എക്കാലവും സ്നേഹിക്കുന്നു എന്നും നമ്മോടുള്ള കരുതല്‍ നിര്‍ത്തുന്നില്ല എന്നും ഉള്ള യാഥാര്‍ത്ഥ്യത്തില്‍ നമുക്കുറയ്ക്കാം. എല്ലാറ്റിനും ശേഷം, നാം അവനെപ്പോലെ ആകും എന്നു നമുക്കുറപ്പിക്കാന്‍ കഴിയും എന്ന് യോഹന്നാനിലൂടെയുള്ള ദൈവശ്വാസീയ വചനത്തിലൂടെ ദൈവം പറയുന്നു (വാ. 2).
നമ്മുടെ ഉത്ക്കണ്ഠകളുടെയും മുറിവുകളുടെയും പരാജയങ്ങളുടെയും മധ്യത്തില്‍ നമ്മുടെ നല്ല പിതാവ് തീരാത്ത സ്നേഹത്തിന്റെ അനുഗ്രഹം നമ്മോടു പറയുന്നു. അവന് നമ്മെ തന്റെ മക്കളാക്കി തീര്‍ത്തതുകൊണ്ട് നാം അവന്റേതായിരിക്കുവാന്‍ അവന് നിര്‍ബന്ധിക്കുന്നു.