Month: ഡിസംബര് 2019

റദ്ദാക്കിയ കടങ്ങള്‍

2009 ല്‍, ലോസ് ആഞ്ചലസ് കൗണ്ടി, കുട്ടികളെ തടവില്‍ പാര്‍പ്പിക്കുന്നതിനുള്ള ചിലവ് കുടുംബങ്ങളില്‍ നിന്ന് ഈടാക്കുന്നതു നിര്‍ത്തലാക്കി. എങ്കിലും മുന്‍പ് ഇളവ് പ്രഖ്യാപിക്കുന്നതിനു മുമ്പു ചുമത്തപ്പെട്ട ഫീസില്‍ കുടിശ്ശിക വരുത്തിയവര്‍ അത് അടയ്ക്കണമായിരുന്നു. അങ്ങനെ 2018 ല്‍ സകല ബാധ്യതകളും കൗണ്ടി റദ്ദാക്കി.

ചില കുടുംബങ്ങള്‍ക്ക്, കടം റദ്ദാക്കിയത് അവരുടെ കഷ്ടപ്പാടുകള്‍ക്കു നടുവില്‍ വലിയ ആശ്വാസമായി. അരുടെ വസ്തുവിന്മേലോ ശമ്പളത്തിന്മേലോ ബാധ്യതകളില്ലാതായത് അവരുടെ മേശയില്‍ ഭക്ഷണം എത്തുന്നതിനു കാരണമായി. ഇത്തരത്തിലുള്ള കഷ്ടപ്പാടുകളുടെ മധ്യത്തിലാണ് ഓരോ ഏഴു വര്‍ഷം കൂടുമ്പോഴും കടം ഇളച്ചുകൊടുക്കാന്‍ ദൈവം കല്പിച്ചത് (ആവര്‍ത്തനപുസ്തകം 15:2). അവ ജനത്തെ എല്ലാക്കാലത്തും തളര്‍ത്താന്‍ ദൈവം ആഗ്രഹിച്ചില്ല.

യിസ്രായേല്യ സഹോദരന്മാര്‍ക്കു നല്‍കുന്ന പണയത്തിന്മേല്‍ പലിശ ഈടാക്കുന്നതു നിരോധിച്ചിരുന്നതിനാല്‍ (പുറപ്പാട് 22:25). അയല്ക്കാരന് വായ്പ കൊടുക്കുന്നതിന്റെ ഉദ്ദേശ്യം ലാഭമുണ്ടാക്കുക എന്നതല്ല മറിച്ച് മോശം വിളവ് കാരണം ദാരിദ്ര്യത്തിലായ ഒരാളെ സഹായിക്കുക എന്നതായിരിക്കണം. കടങ്ങള്‍ ഓരോ ഏഴു വര്‍ഷം കൂടുമ്പോഴും സൗജന്യമായി ഇളച്ചുകൊടുക്കണം. തല്‍ഫലമായി, ജനത്തിനിടയില്‍ ദാരിദ്ര്യം കുറയും ((ആവര്‍ത്തനപുസ്തകം 15:4).

ഇന്ന്, യേശുവിലുള്ള വിശ്വാസികള്‍ ഈ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരല്ല. എങ്കിലും, സമൂഹത്തിനു സംഭാവന നല്‍കുന്ന വ്യക്തികളായി ചിലരെ ഉയര്‍ത്തിയെടുക്കുന്നതിനായി അവരുടെ കടം ഇളച്ചുകൊടുക്കാന്‍ ദൈവം പലപ്പോഴായി നമ്മെ ഉദ്യമിപ്പിക്കാറുണ്ട്. മറ്റുള്ളവര്‍ക്ക് അത്തരം കരുണയും ഔദാര്യവും നാം കാണിക്കുമ്പോള്‍, നാം ദൈവത്തിന്റെ സ്വാഭവത്തെ ഉയര്‍ത്തിക്കാണിക്കുകയും ജനത്തിന് പ്രത്യാസ നല്‍കുകയും ചെയ്യുന്നു.

അവസാനം ലഭിക്കുന്ന കൃപ

ആര്‍ട്ടിസ്റ്റ് ഡഫ് മെര്‍ക്കിയുടെ 'റൂത്ത്ലെസ് ട്രസ്റ്റ്'' (നിഷ്‌കരുണമായ ആശ്രയം) എന്ന മാസ്റ്റര്‍പീസ് ശില്പം, വാല്‍നട്ട് മരംകൊണ്ടുള്ള കുരിശിനെ ആശയറ്റ നിലയില്‍ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ഒരു മനുഷ്യന്റെ പിത്തള രൂപമാണ്. അദ്ദേഹം എഴുതുന്നു, ജീവിതത്തിനുവേണ്ടിയുള്ള നമ്മുടെ നിരന്തരവും അനുയോജ്യവുമായ ശാരീരിക നിലയുടെ ലളിതമായ ആവിഷ്‌കാരമാണിത് - മൊത്തത്തില്‍, ക്രിസ്തുവിലും സുവിശേഷത്തിലും ഉള്ള വിലങ്ങുകളില്ലാത്ത ദൃഢമൈത്രിയും ആശ്രയത്വവും ആണത്.''

അത്തരത്തിലുള്ള ആശ്രയമാണ് മര്‍ക്കൊസ് 5:25-34 ല്‍ കാണുന്ന പേരുപറയാത്ത സ്ത്രീയുടെ പ്രവൃത്തികളിലും വാക്കുകളിലും വെളിപ്പെടുന്നത്. പന്ത്രണ്ടു വര്‍ഷമായി അവളുടെ ജീവിതം തകര്‍ച്ചയിലായിരുന്നു (വാ. 25). 'പല വൈദ്യന്‍മാരാലും ഏറിയൊന്നു സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീര്‍ന്നിരുന്നു'' (വാ. 26). എന്നാല്‍ യേശുവിനെക്കുറിച്ചു കേട്ടപ്പോള്‍, അവള്‍ അവന്റെയടുത്തേക്ക് തിക്കിത്തിരക്കിച്ചെന്നു അവനെ തൊട്ടു 'ബാധ മാറി സ്വസ്ഥയായി'' വാ. 27-29).

നിങ്ങളുടെ ജീവിതത്തില്‍ അന്ത്യത്തില്‍ നിങ്ങള്‍ എത്തിയിട്ടുണ്ടോ? നിങ്ങളുടെ സ്രോതസ്സുകള്‍ മുഴുവനും വറ്റിയിരിക്കുന്നുവോ? ഉത്ക്കണ്ഠാകുലരും നിരാശരും നഷ്ടപ്പട്ടവരും നിരാശ്രയരും ആയ ആളുകള്‍ ഹതാശയരാകേണ്ട കാര്യമില്ല. മെര്‍ക്കിയുടെ ശില്പത്തില്‍ ചിത്രീകരിച്ചിരിക്കുന്ന നിലയിലുള്ളതും ഇവിടെ കാണുന്ന സ്ത്രീയുടെ കാര്യത്തിലും കാണുന്നതുപോലെ ആശയറ്റ വിശ്വാസത്തോട് കര്‍ത്താവായ യേശു ഇന്നും പ്രതികരിക്കുന്നു. ഗാനരചയിതാവായ ചാള്‍സ് വെസ്ലിയുടെ വാക്കുകളില്‍ ഈ വിശ്വാസം പ്രകടിപ്പിക്കുന്നു: 'പിതാവേ, ഞാന്‍ എന്റെ കരം അങ്ങയിലേക്കു നീട്ടുന്നു; മറ്റൊരു സഹായത്തെക്കുറിച്ചും എനിക്കറിയില്ല.' അത്തരത്തിലുള്ള വിശ്വാസം ഇല്ലേ? അവനെ ആശ്രയിക്കുന്നതിനു നിങ്ങളെ സഹായിക്കാന്‍ ദൈവത്തോടപേക്ഷിക്കുക. ഈ പ്രാര്‍ത്ഥനയോടെയാണ് വെസ്ലിയുടെ ഗാനം ഉപസംഹരിക്കുന്നത്: വിശ്വാസത്തിന്റെ നായകനേ, അങ്ങയിലേക്കു ഞാനെന്റെ തളര്‍ന്ന കണ്ണുകളാല്‍ വാഞ്ഛയോടെ നോക്കുന്നു; ഇപ്പോള്‍ എനിക്കാ ദാനം ലഭിച്ചെങ്കില്‍, അതില്ലാതെ എന്റെ ആത്മാവ് മരിക്കുന്നു.''

നമ്മെ വഴികാട്ടുന്ന വെളിച്ചം

ഒരു മ്യൂസിയത്തില്‍, പുരാതന വിളക്കുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതിനു ചുറ്റും ഞാന്‍ നടന്നു. അവ യിസ്രായേലില്‍ നിന്നുള്ളവയാണെന്ന് അവിടെ എഴുതിവെച്ചിരുന്നു. കൊത്തുപണിചെയ്ത അലങ്കാരങ്ങളുള്ള ദീര്‍ഘവൃത്താകൃതിയുള്ള ഈ മണ്‍വിളക്കുകള്‍ക്ക് രണ്ട് ദ്വാരങ്ങളുണ്ടായിരുന്നു-ഒന്ന് എണ്ണ ഒഴിക്കാനും മറ്റേത് തിരിയിടാനും. യിസ്രായേല്യര്‍ ഭിത്തിയിലെ ദ്വാരങ്ങളിലാണ് അവ സാധാരണയായി വെച്ചിരുന്നത് എങ്കിലും ഓരോന്നും ഒരു മനുഷ്യന്റെ കൈക്കുമ്പിളില്‍ ഒതുങ്ങിയിരിക്കാവുന്നത്ര ചെറുതായിരുന്നു.

ഒരുപക്ഷേ ഇത്തരത്തിലൊരു ചെറിയ വിളക്കായിരിക്കും, 'യഹോവേ, നീ എന്റെ ദീപം ആകുന്നു; യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും'' (2 ശമൂവേല്‍ 22:29) എന്ന സ്തുതിഗീതം എഴുതുവാന്‍ ദാവീദിനെ പ്രചോദിപ്പിച്ചത്. യുദ്ധത്തില്‍ ദൈവം അവനു വിജയം നല്‍കിയതിനുശേഷമാണ് ദാവീദ് ഇതെഴുതിയത്. അകത്തും പുറത്തുമുള്ള എതിരാളികള്‍ അവനെ കൊല്ലുവാന്‍ ആഗ്രഹിച്ച് അവനോടെതിര്‍ക്കുകയായിരുന്നു. ദൈവവുമായുള്ള അവന്റെ ബന്ധം നിമിത്തം ദാവീദ് നിഴലില്‍ ഒളിച്ചില്ല. ശത്രു എതിരിടുന്ന ഇടത്തേക്ക്, ദൈവസാന്നിധ്യത്തിന്റെ ധൈര്യത്തില്‍ അവന്‍ നേരെ ചെന്നു ദൈവത്തിന്റെ സഹായത്താല്‍ കാര്യങ്ങളെ വ്യക്തമായി കാണാന്‍ അവനു കഴിയുകയും തനിക്കുവേണ്ടിയും തന്റെ സൈന്യത്തിനുവേണ്ടിയും തന്റെ രാജ്യത്തിനുവേണ്ടിയും ശരിയായ തീരുമാനമെടുക്കുവാന്‍ അവനു കഴിയുകയും ചെയ്തു.

ദാവീദ് തന്റെ ഗീതത്തില്‍ പരാമര്‍ശിക്കുന്ന അന്ധകാരം, ബലഹീനതയെക്കുറിച്ചും പരാജയത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ഉള്ള ഭീതി ഉള്‍പ്പെട്ടതായിരിക്കാം. നമ്മില്‍ അനേകരും സമാനമായ ആകുല ചിന്തകളുള്ളവരായിരിക്കാം, അത് ഉത്ക്കണ്ഠയും സമ്മര്‍ദ്ദവും സൃഷ്ടിക്കുന്നതാകാം. അന്ധകാരം നമ്മെ വലയം ചെയ്യുമ്പോള്‍, ദൈവം നമ്മോടുകൂടെയുണ്ട് എന്ന അറിവില്‍ നിന്ന് നമുക്കു സമാധാനം കണ്ടെത്താന്‍ കഴിയും. യേശുവിനെ നാം മുഖാമുഖം കാണുന്നതുവരെ നമ്മുടെ പാതയെ പ്രകാശമാനമാക്കുവാന്‍ പരിശുദ്ധാത്മാവിന്റെ ദിവ്യമായ ജ്വാല നമ്മില്‍ ജീവിക്കുന്നു.

കൃതജ്ഞതാ മനോഭാവം

അമേരിക്കയിലെ എന്റെ സംസ്ഥാനത്ത് ശൈത്യകാലം ക്രൂരമാണ് - പൂജ്യം ഡിഗ്രിയില്‍ താഴെയുള്ള ഊഷ്മാവും അവസാനിക്കാത്ത മഞ്ഞുവീഴ്ചയും. അതികഠിനമായ തണുപ്പുള്ള ഒരു ദിവസം, ആയിരാമത്തെ തവണ എന്നു പറയാവുന്ന രീതിയില്‍ ഞാന്‍ മഞ്ഞു നീക്കിക്കൊണ്ടിരിക്കുമ്പോള്‍, ഞങ്ങളുടെ പോസ്റ്റുമാന്‍ കുശലം അന്വേഷിക്കുവാന്‍ തിരിഞ്ഞു നിന്നു. എനിക്കു ശൈത്യകാലം ഇഷ്ടമല്ലെന്നും കഠിനമായ മഞ്ഞു കാരണം വലഞ്ഞിരിക്കുന്നുവെന്നും ഞാന്‍ പറഞ്ഞു. ഈ കഠിനമായ കാലാവസ്ഥയില്‍ അദ്ദേഹത്തിന്റെ ജോലി പ്രയാസകരമായിരിക്കുമല്ലോ എന്നു കൂടി ഞാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു, ''യാ, പക്ഷേ എനിക്ക് ഒരു ജോലിയെങ്കിലും ഉണ്ടല്ലോ. അതില്ലാത്ത ധാരാളം ആളുകളുണ്ട്. ജോലി ചെയ്യാന്‍ കഴിയുന്നതില്‍ ഞാന്‍ നന്ദിയുള്ളവനാണ്.'

അദ്ദേഹത്തിന്റെ കൃതജ്ഞതാ മനോഭാവത്തില്‍ നിന്ന് എനിക്ക് ഒരു ബോധ്യം ലഭിച്ചു എന്നു ഞാന്‍ സമ്മതിക്കുന്നു. സാഹചര്യങ്ങള്‍ സന്തോഷകരമല്ലാതിരിക്കുമ്പോള്‍ നമുക്കു നന്ദി പറയാന്‍ കാരണങ്ങളുള്ള നിരവധി കാര്യങ്ങളെക്കുറിച്ച് എത്രയെളുപ്പമാണ് നം മറന്നുപോകുന്നത്.

കൊലൊസ്യയിലുള്ള ക്രിസ്തുശിഷ്യന്മാരോട് പൗലൊസ് പറഞ്ഞു, 'ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളില്‍ വാഴട്ടെ; അതിനാലല്ലോ നിങ്ങള്‍ ഏകശരീരമായി വിളിക്കപ്പെട്ടിരിക്കുന്നത്; നന്ദിയുള്ളവരായും ഇരിപ്പിന്‍'' (കൊലൊസ്യര്‍ 3:15). തെസ്സലൊനീക്യര്‍ക്ക് അവന്‍ എഴുതി, 'എല്ലാറ്റിനും സ്തോത്രം ചെയ്യുവിന്‍;
ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവില്‍ ദൈവേഷ്ടം'' (1 തെസ്സലൊനീക്യര്‍ 5:17-18).

യഥാര്‍ത്ഥമായ പോരാട്ടങ്ങളുടെയും വേദനയുടെയും സമയങ്ങളില്‍ പോലും നമുക്കു ദൈവത്തിന്റെ സമാധാനം അറിയുവാനും അതു നമ്മുടെ ഹൃദയങ്ങളെ വാഴുന്നതിന് അനുവദിക്കുവാനും കഴിയും. ആ സമാധാനത്തില്‍, ക്രിസ്തുവിലൂടെ നമുക്കു ലഭ്യമായിരിക്കുന്ന എല്ലാറ്റിനെയുംകുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ കണ്ടെത്തുവാനും നമുക്കു കഴിയും. അതിന് സത്യമായും നന്ദിയുള്ളവരാകാന്‍ നമുക്കു കഴിയും.

ദാതാവിനെ മറക്കരുത്

ക്രിസ്തുമസിനു തൊട്ടുമുമ്പാണ്, അവളുടെ മക്കള്‍ കൃതജ്ഞതയോടുള്ള ബന്ധത്തില്‍ വളരെ ബുദ്ധിമുട്ടുന്ന സമയമായിരുന്നു അത്. അത്തരം ചിന്തകളിലേക്കു വഴുതിപ്പോകുക എളുപ്പമാണെന്നവള്‍ക്കറിയാം, എങ്കിലും തന്റെ മക്കളുടെ ഹൃദയങ്ങള്‍ക്ക് മെച്ചമായ ചിലതു വേണമെന്നവള്‍ക്കു തോന്നി. അതിനാല്‍ അവള്‍ വീട്ടിലെല്ലാം പരതിയിട്ട് ലൈറ്റ് സ്വിച്ചുകളിലും അടുക്കളയിലും റഫ്രിജറേറ്ററിന്റെ കതകിലും വാഷിംഗ് മെഷീനിലും ഡ്രൈയറിലും വാട്ടര്‍ ഫോസറ്റുകളിലും എല്ലാം ചുവന്ന ബോകള്‍ ഒട്ടിച്ചു. ഓരോ ബോയിലും കൈകൊണ്ടെഴുതിയ നോട്ടുകളുണ്ടായിരുന്നു, 'ദൈവം നമുക്കു നല്‍കുന്ന ചില ദാനങ്ങള്‍ അവഗണിച്ചുകളയാന്‍ സാധ്യതയുണ്ട്. അതിനാല്‍ അതിന്റെമേല്‍ ഞാന്‍ ഒരു ബോ വയ്ക്കുന്നു. നമ്മുടെ കുടുംബത്തിന് അവന്‍ നല്ലവനാണ്. എവിടെ നിന്നാണ് സമ്മാനം വരുന്നതെന്നു മറക്കരുത്.'

ആവര്‍ത്തനപുസ്തകം 6 ല്‍, യിസ്രായേല്‍ രാജ്യത്തിന്റെ ഭാവി വിഷയത്തില്‍ അവിടെയുള്ള രാജ്യങ്ങളെ കീഴടക്കുന്നത് ഉള്‍പ്പെട്ടിരിക്കുന്നു എന്നു നാം കാണുന്നു. അങ്ങനെ അവര്‍ പണിതിട്ടില്ലാത്ത വലിയ പട്ടണങ്ങളിലും (വാ. 10) അവര്‍ അധ്വാനിച്ചിട്ടില്ലാത്ത നല്ല വസ്തുക്കളെക്കൊണ്ടു നിറഞ്ഞ വീടുകളിലും അവര്‍ പാര്‍ക്കാനും അവര്‍ വെട്ടിയിട്ടില്ലാത്ത കിണറുകളിലെ വെള്ളം കുടിക്കാനും നട്ടിട്ടില്ലാത്ത മുന്തിരിത്തോട്ടത്തിന്റെ ഫലം അനുഭവിക്കാനും അവര്‍ക്ക് ഇടയാകും (വാ. 10). ഈ അനുഗ്രഹങ്ങളെല്ലാം ലഭിക്കുന്നത് ഒരൊറ്റ ഉറവിടത്തില്‍നിന്നായിരിക്കും - 'നിന്റെ ദൈവമായ യഹോവ'' (വാ. 10). ദൈവം ഈ ദാനങ്ങളും അതിലധികവും സ്നേഹപൂര്‍വ്വം നല്‍കുമ്പോള്‍, ജനം അവനെ മറക്കാതിരിക്കാന്‍ സൂക്ഷിക്കണമെന്ന് ഉറപ്പാക്കുവാന്‍ മോശ ആഗ്രഹിച്ചു (വാ. 12).

ജീവിതത്തിലെ ചില പ്രത്യേക അവസരങ്ങളില്‍ മറക്കുക എളുപ്പമാണ്. എന്നാല്‍ സകല അനുഗ്രഹങ്ങളുടെയും ഉറവിടമായ ദൈവത്തിന്റെ നന്മകളെ നമുക്കു മറക്കാതിരിക്കാം.