മുകളില്‍ നിന്നുള്ള വീക്ഷണം
1970 കളില്‍ പീറ്റര്‍ വെല്‍ഷ് ചെറുപ്പമായിരുന്നപ്പോള്‍, ലോഹം കണ്ടെത്തല്‍ ഒരു വിനോദം മാത്രമായിരുന്നു. 1990 മുതല്‍, ലോകമെമ്പാടുമുള്ള ആളുകളെ ലോഹങ്ങള്‍ കണ്ടെത്തുന്ന ഉല്ലാസയാത്രകളില്‍ അദ്ദേഹം നയിക്കുന്നു. അവര്‍ ആയിരക്കണക്കിന് കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട് - വാളുകള്‍, പുരാതന ആഭരണങ്ങള്‍, നാണയങ്ങള്‍. ഉപഗ്രഹ ചിത്രങ്ങളുപയോഗിക്കുന്ന 'ഗൂഗിള്‍ എര്‍ത്ത്,' എന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാം ഉപയോഗപ്പെടുത്തി , അവര്‍ ഇംഗ്ലണ്ടിലെ കൃഷിഭൂമിയുടെ ലാന്‍ഡ്സ്കേപ്പ് പാറ്റേണുകള്‍ അവര്‍ നോക്കി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് റോഡുകളും കെട്ടിടങ്ങളും മറ്റ് നിര്‍മ്മിതികളും ഉണ്ടായിരുന്ന ഇടം അവര്‍ കണ്ടെത്തുന്നു. പീറ്റര്‍ പറയുന്നു, 'മുകളില്‍ നിന്നുള്ള ഒരു വീക്ഷണം ലഭിക്കുന്നത് ഒരു പുതിയ ലോകം തുറക്കുന്നു.''
യെശയ്യാവിന്റെ കാലത്തെ ദൈവജനത്തിന് ''മുകളില്‍ നിന്നുള്ള ഒരു വീക്ഷണം'' ആവശ്യമായിരുന്നു. അവന്റെ ജനമായതില് അവര്‍ സ്വയം അഹങ്കരിക്കുകയും അനുസരണക്കേട് കാണിക്കുകയും അവരുടെ വിഗ്രഹങ്ങളെ ഉപേക്ഷിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. ദൈവത്തിന് മറ്റൊരു വീക്ഷണമാണുണ്ടായിരുന്നത്. അവര്‍ മത്സരികളായിരുന്നിട്ടും , അവന് അവരെ ബാബേല്‍ പ്രവാസത്തില്‍ നിന്നു രക്ഷിക്കും. എന്തുകൊണ്ട്? ''എന്റെ നിമിത്തം; എന്റെ നിമിത്തം തന്നേ, ഞാന്‍ അതു ചെയ്യും; ... ഞാന്‍ എന്റെ മഹത്ത്വം മറ്റൊരുത്തനും കൊടുക്കുകയില്ല''(യെശയ്യാവ് 48:11). മുകളില്‍ നിന്നുള്ള ദൈവത്തിന്റെ വീക്ഷണം, ജീവിതം അവന്റെ മഹത്വത്തിനും ഉദ്ദേശ്യത്തിനുമാണ് - അല്ലാതെ നമ്മുടെ മഹത്വത്തിനും ഉദ്ദേശ്യത്തിനുമല്ല. നമ്മുടെ ശ്രദ്ധ അവനിലേക്കും അവിടുത്തെ പദ്ധതികളിലേക്കും നല്‍കേണ്ടതും അവനെ സ്തുതിക്കുന്നതിലേക്ക് മറ്റുള്ളവരെ നയിക്കുന്നതിലുമായിരിക്കണം.
നമ്മുടെ സ്വന്തം വീക്ഷണകോണായി ദൈവത്തിന്റെ മഹത്വം ഉള്ളത് ഒരു പുതിയ ലോകം തുറക്കുന്നു. അവനെക്കുറിച്ചും നമുക്കുവേണ്ടി അവന്റെ പക്കല്‍ എന്തുണ്ട് എന്നതിനെക്കുറിച്ചും നാം എന്താണു കണ്ടെത്താന്‍ പോകുന്നത് എന്ന് അവന് മാത്രം അറിയുന്നു. നമുക്ക് നല്ലതെന്തെന്ന് ദൈവം നമ്മെ പഠിപ്പിക്കുകയും നാം പിന്തുടരേണ്ട പാതയിലൂടെ നമ്മെ നയിക്കുകയും ചെയ്യും (വാ. 17).
''ദൈവിക സംഗതി''
മൈക്കിന്റെ മിക്ക സഹപ്രവര്‍ത്തകര്‍ക്കും ക്രിസ്തുമതത്തെക്കുറിച്ച് കാര്യമായ അറിവില്ലായിരുന്നു, അവര്‍ക്ക് ഏതില്‍ താല്‍പ്പര്യവുമില്ലായിരുന്നു. പക്ഷേ, അവന് കരുതലുള്ളവനാണെന്ന് അവര്‍ക്കറിയാമായിരുന്നു. ഈസ്റ്ററിനോടടുത്ത ഒരു ദിവസം, ആരോ ഈസ്റ്ററിന് പെസഹയുമായി വളരെയധികം ബന്ധമുണ്ടെന്ന് കേട്ടതായി പരാമര്‍ശിക്കുകയും ബന്ധം എന്താണെന്ന് ആശ്ചര്യപ്പെടുകയും ചെയ്തു. ''ഹേയ്, മൈക്ക്!'' അവന് പറഞ്ഞു. ''ഈ ദൈവിക സംഗതികളെക്കുറിച്ച് നിങ്ങള്‍ക്കറിയാം. എന്താണ് പെസഹ?'
ദൈവം യിസ്രായേല്യരെ ഈജിപ്തിലെ അടിമത്തത്തില്‍ നിന്ന് പുറത്തുകൊണ്ടുവന്നതെങ്ങനെയെന്ന് മൈക്ക് വിശദീകരിച്ചു. എല്ലാ വീടുകളിലും ആദ്യജാതന്റെ മരണം ഉള്‍പ്പെടെ പത്ത് ബാധകളെക്കുറിച്ച് അവന് അവരോട് പറഞ്ഞു. ബലിയര്‍പ്പിച്ച ആട്ടിന്‍കുട്ടിയുടെ രക്തം കട്ടിളക്കാലുകളില്‍ പുരട്ടിയ വീടുകളെ മരണ ദൂതന് എങ്ങനെ കടന്നുപോയി എന്ന് അവന് വിശദീകരിച്ചു. പിന്നീട് പെസഹാ വേളയില്‍ യേശു ക്രൂശിക്കപ്പെട്ടതെങ്ങനെയെന്ന് പങ്കുവെച്ചു. പെട്ടെന്ന് മൈക്കിനു മനസ്സിലായി, ഹേയ്, ഞാന്‍ സാക്ഷ്യം വഹിക്കുന്നു!
ദൈവത്തെക്കുറിച്ച് അറിയാത്ത ഒരു സംസ്കാരത്തില്‍ ഒരു സഭയ്ക്ക് ശിഷ്യനായ പത്രോസ് ഉപദേശം നല്കി. അവന് പറഞ്ഞു, ''നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൗമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാന്‍ എപ്പോഴും ഒരുങ്ങിയിരിപ്പിന്.'' (1 പത്രൊസ് 3:15).
മൈക്ക് തന്റെ വിശ്വാസത്തെ തുറന്നുകാണിച്ചതിനാല്‍, ആ വിശ്വാസം സ്വാഭാവികമായും പങ്കുവെക്കാനുള്ള അവസരം അവന് ലഭിച്ചു, 'സൗമ്യതയും ഭയഭക്തിയും' ഉള്ളനായി അവന് അതു ചെയ്തു (വാ. 15).
നമുക്കും കഴിയും. ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സഹായത്തോടെ, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ - ദൈവത്തെക്കുറിച്ചുള്ള ''സംഗതികള്‍'' നമുക്ക് ലളിതമായി വിശദീകരിക്കാന്‍ കഴിയും.
സന്തോഷത്തിനുള്ള ഞങ്ങളുടെ കാരണം
സ്കൂള്‍ വര്‍ഷം ആരംഭിച്ചപ്പോള്‍, പതിന്നാലുകാരനായ സന്ദീപ് എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം ബസിറങ്ങിയശേഷം വീട്ടിലേക്കുള്ള വഴിയില്‍നിന്ന് നൃത്തം ചെയ്യുമായിരുന്നു. സന്ദീപിന്റെ സ്കൂളിനുശേഷമുള്ള നൃതത്തസമയത്തിന്റെ വീഡിയോകള്‍ അവന്റെ അമ്മ റെക്കോര്‍ഡുചെയ്ത് ഷെയര്‍ ചെയ്തു. താന്‍ ജീവിതം ആസ്വദിച്ചതിനാലും എല്ലാ നീക്കങ്ങളിലും ''ആളുകളെ സന്തോഷിപ്പിക്കുന്നതിനും'' ആണ് അവന് നൃത്തം ചെയ്തത്. ഒരു ദിവസം, രണ്ട് മാലിന്യ ശേഖരണക്കാര്‍ അവരുടെ തിരക്കേറിയ ജോലിക്കിടയില്‍ അവനോടൊപ്പം നൃത്തം ചെയ്യാന്‍ തയ്യാറായി; അവന് മറ്റുള്ളവരെ തന്നോടൊപ്പം നൃത്തം ചെയ്യാന്‍ പ്രചോദിപ്പിക്കാറുണ്ടായിരുന്നു. ആത്മാര്‍ത്ഥവും പകരുന്നതുമായ സന്തോഷത്തിന്റെ ശക്തിയെയാണ് ഈ മൂവരും പ്രകടമാക്കിയത്.
149-ാം സങ്കീര്‍ത്തനത്തിന്റെ രചയിതാവ് നിലനില്ക്കുന്നതും നിരുപാധികവുമായ സന്തോഷത്തിന്റെ യഥാര്‍ത്ഥ ഉറവിടം വിവരിക്കുന്നു - ദൈവം. സങ്കീര്ത്തനക്കാരന് ദൈവജനത്തെ ഒഒരുമിച്ചുകൂടാനും യഹോവയ്ക്ക് 'ഒരു പുതിയ പാട്ട്' ആലപിക്കാനും'' ആഹ്വാനം ചെയ്യുന്നു (വാ. 1). തങ്ങളെ 'ഉണ്ടാക്കിയവനില് സന്തോഷിക്കുവാനും'' ''അവരുടെ രാജാവില്‍ ആനന്ദിക്കുവാനും'' അവന് യിസ്രായേലിനെ ക്ഷണിക്കുന്നു (വാ. 2). നൃത്തവും സംഗീതവും ഉപയോഗിച്ച് അവനെ ആരാധിക്കാന്‍ അവന് നമ്മെ വിളിക്കുന്നു (വാ. 1-3). എന്തുകൊണ്ട്? കാരണം, 'യഹോവ തന്റെ ജനത്തില്‍ പ്രസാദിക്കുന്നു; താഴ്മയുള്ളവരെ അവന് രക്ഷകൊണ്ട് അലങ്കരിക്കും' (വാ. 4).
ആരാധ്യനായ നമ്മുടെ പിതാവ് നമ്മെ സൃഷ്ടിക്കുകയും പ്രപഞ്ചത്തെ നിലനിര്‍ത്തുകയും ചെയ്യുന്നു. നാം അവന്റെ പ്രിയപ്പെട്ട മക്കളായതുകൊണ്ട് അവന് നമ്മില്‍ സന്തോഷിക്കുന്നു. അവന് നമ്മെ രൂപകല്‍പ്പന ചെയ്യുകയും നമ്മെ അറിയുകയും താനുമായുള്ള ഒരു വ്യക്തിബന്ധത്തിലേക്ക് നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു. എന്തൊരു ബഹുമതിയാണത്! നമ്മുടെ സ്നേഹവാനും ജീവനുള്ളവനുമായ ദൈവമാണ് നിത്യമായ സന്തോഷത്തിനുള്ള കാരണം. അവിടുത്തെ നിരന്തരമായ സാന്നിധ്യത്തിന്റെ ദാനത്തില്‍ നമുക്ക് സന്തോഷിക്കാനും നമ്മുടെ സ്രഷ്ടാവ് നമുക്ക് നല്കിയ എല്ലാ ദിവസവും നന്ദിയുള്ളവരാകാനും കഴിയും.
യഥാര്‍ത്ഥ താഴ്മയുള്ളവന്, യഥാര്‍ത്ഥ മഹത്വവാന്‍
ഇംഗ്ലണ്ട് കീഴടങ്ങാന്‍ സാധ്യതയില്ലാതെ അമേരിക്കന്‍ വിപ്ലവം അവസാനിക്കുന്ന ഘട്ടം വന്നപ്പോള്‍, അനേക രാഷ്ട്രീയക്കാരും സൈനിക നേതാക്കളും ജനറല്‍ ജോര്‍ജ്ജ് വാഷിംഗ്ടണിനെ ഒരു പുതിയ രാജാവാക്കാന്‍ ശ്രമിച്ചു. സമ്പൂര്‍ണ്ണ അധികാരം കൈപ്പിടിയിലാകുമ്പോള്‍ വാഷിംഗ്ടണ്‍ തന്റെ വിമോചനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആദര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുമോ എന്ന് ലോകം ഉറ്റുനോക്കി ആശ്ചര്യപ്പെട്ടു. എന്നിരുന്നാലും ഇംഗ്ലണ്ടിലെ രാജാവ് ജോര്‍ജ്ജ് മൂന്നാമന് മറ്റൊരു യാഥാര്‍ത്ഥ്യം കണ്ടു. വാഷിംഗ്ടണ്‍ അധികാരത്തിനുള്ള സമ്മര്‍ദ്ദത്തെ ചെറുക്കുകയും തന്റെ വിര്‍ജീനിയയിലെ തന്റെ ഫാമിലേക്ക് മടങ്ങുകയും ചെയ്താല്‍ അദ്ദേഹം ''ലോകത്തിലെ ഏറ്റവും വലിയ മനുഷ്യന്'' ആയിരിക്കുമെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. അധികാരത്തോടുള്ള മോഹത്തെ ചെറുക്കുന്നതില്‍ പ്രകടമാകുന്ന മഹത്വമാണ് യഥാര്‍ത്ഥ കുലീനതയുടെയും പ്രാധാന്യത്തിന്റെയും അടയാളമെന്ന് രാജാവിന് അറിയാമായിരുന്നു.
പൗലൊസ് ഇതേ സത്യം അറിയുകയും ക്രിസ്തുവിന്റെ താഴ്മയുടെ വഴി പിന്തുടരാന് നമ്മെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. യേശു ''ദൈവരൂപത്തില്‍'' ആയിരുന്നിട്ടും, ''ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളണം എന്ന് വിചാരിച്ചില്ല'' (ഫിലിപ്പിയര്‍ 2:6). പകരം, അവന് തന്റെ അധികാരം അടിയറവെച്ച് ഒരു 'ദാസനായി'', 'തന്നെത്താന്‍
താഴ്ത്തി മരണത്തോളം ... അനുസരണമുള്ളവനായിത്തീര്‍ന്നു'' (വാ. 7-8). എല്ലാ അധികാരവും വഹിച്ചവന് സ്നേഹം നിമിത്തം അതിന്റെ ഓരോ ഭാഗവും അടിയറവെച്ചു.
എന്നിട്ടും, ആത്യന്തികമായി, ദൈവം ക്രിസ്തുവിനെ ഒരു കുറ്റവാളിയുടെ കുരിശില്‍ നിന്ന് ''ഏറ്റവും ഉയര്‍ത്തി'' (വാ. 9). നമ്മുടെ സ്തുതി ആവശ്യപ്പെടാനോ അനുസരണമുള്ളവരായിരിക്കാന്‍ നമ്മെ നിര്‍ബന്ധിക്കാനോ കഴിയുന്ന യേശു, നമ്മുടെ ആരാധനയും ഭക്തിയും നേടത്തക്കനിലയില്‍ അവിശ്വസനീയമായ ഒരു പ്രവൃത്തിയിലൂടെ തന്റെ അധികാരം സമര്‍പ്പിച്ചു. ആത്യന്തിക താഴ്മയിലൂടെ, ലോകത്തെ കീഴ്മേല്‍ മറിച്ചുകൊണ്ട് യേശു തന്റെ യഥാര്‍ത്ഥ മഹത്വം വെളിപ്പെടുത്തി.
രക്ഷപെടുത്തേണ്ടതിന്റെ ആവശ്യകതയില്‍
ഇന്തോനേഷ്യയിലെ സുലാവെസി ദ്വീപില്‍ നിന്ന് 125 കിലോമീറ്റര്‍ (ഏകദേശം 78 മൈല്‍) അകലെ നങ്കൂരമിട്ട ഒരു മത്സ്യബന്ധന കുടിലില്‍ ആല്‍ഡി എന്ന കൗമാരക്കാരന് ഒറ്റയ്ക്ക് ജോലി ചെയ്യുകയായിരുന്നു. പെട്ടെന്ന് വീശിയടിച്ച ഒരു കാറ്റില്‍ കുടില്‍ കടലിലേക്കു തെറിച്ചു വീണു. നാല്പത്തിയൊമ്പത് ദിവസങ്ഹള്‍ ആല്‍ഡി സമുദ്രത്തില്‍ ഒഴുകി നടന്നു. ഓരോ തവണയും ഒരു കപ്പല്‍ കണ്ടെത്തുമ്പോള്‍, നാവികരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ അവന് വിളക്ക് തെളിച്ചു, പക്ഷേ നിരാശനായി. ശരിയായി ആഹാരം കഴിക്കാതെ അവശനായ കൗമാരക്കാരനെ ഒടുവില്‍ രക്ഷപ്പെടുത്തുമ്പോഴേക്ക് പത്തോളം കപ്പലുകള്‍ അവനെ കടന്നുപോയിരുന്നു.
രക്ഷിപെടുത്തേണ്ട ഒരാളെക്കുറിച്ച് ഒരു ഉപമ യേശു ''ന്യായപ്രമാണ ശാസ്ത്രിയോട്' (ലൂക്കൊസ് 10:25) പറഞ്ഞു. രണ്ടുപേര്‍ - ഒരു പുരോഹിതനും ലേവ്യനും - യാത്ര ചെയ്യുന്നതിനിടയില്‍ പരിക്കേറ്റ ഒരാളെ കണ്ടു. അവനെ സഹായിക്കുന്നതിനുപകരം, ഇരുവരും ''മാറി കടന്നുപോയി'' (വാ. 31-32). എന്തുകൊണ്ടാണെന്ന് നമ്മോട് പറഞ്ഞിട്ടില്ല. ഇരുവരും മതവിശ്വാസികളായിരുന്നു, അയല്‍ക്കാരനെ സ്നേഹിക്കാനുള്ള ദൈവത്തിന്റെ നിയമത്തെക്കുറിച്ച് അവര്‍ക്കറിയാമായിരുന്നു (ലേവ്യപുസ്തകം 19:17-18). ഇത് വളരെ അപകടകരമാണെന്ന് അവര്‍ കരുതിയിരിക്കാം. അല്ലെങ്കില്‍ ഒരുപക്ഷേ, മൃതദേഹങ്ങള്‍ സ്പര്‍ശിക്കുന്നതിനെക്കുറിച്ചുള്ള യഹൂദ നിയമങ്ങള്‍ ലംഘിച്ച് ആചാരപരമായി അശുദ്ധരായാല് ആലയത്തില്‍ ശുശ്രൂഷിക്കാന്‍ കഴിയാതെവരും എന്ന് അവര്‍ ചിന്തിച്ചിരിക്കാം. ഇതിനു വിപരീതമായി, യഹൂദന്മാരാല് നിന്ദിക്കപ്പെട്ട ഒരു ശമര്യക്കാരന് മാന്യമായി പ്രവര്‍ത്തിച്ചു. ആവശ്യത്തലിരിക്കുന്ന മനുഷ്യനെ അവന് കണ്ടു, നിസ്വാര്‍ത്ഥനായി അവനെ ശുശ്രൂഷിച്ചു.
തന്റെ അനുയായികള്‍ ''പോയി അങ്ങനെ തന്നേ ചെയ്യുക'' (ലൂക്കൊസ് 10:37) എന്ന കല്‍പ്പനയോടെ യേശു തന്റെ പഠിപ്പിക്കല്‍ ഉപസംഹരിച്ചു. മറ്റുള്ളവരെ സഹായിക്കാനായി സ്നേഹത്തില്‍ അവരെ സമീപിക്കുന്നതിനുവേണ്ടി നഷ്ടം സഹിക്കാനുള്ള മനസ്സ് ദൈവം നമുക്കു നല്കട്ടെ.