ഒരു കൊച്ചുകുട്ടി സ്‌കൂളില്‍ ചില വെല്ലുവിളികള്‍ നേരിട്ടതിനുശേഷം, ഓരോ ദിവസവും രാവിലെ സ്‌കൂളിന് മുമ്പായി ചൊല്ലുന്നതിനായി ഒരു പ്രതിജ്ഞ അവന്റെ അച്ഛന്‍ അവനെ പഠിപ്പിക്കാന്‍ തുടങ്ങി: ”ഇന്ന് എന്നെ ഉണര്‍ത്തിയതിനു ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. ഞാന്‍ പഠിക്കുന്നതിനായും ദൈവം എന്നെ സൃഷ്ടിച്ച നിലയിലുള്ള നേതാവായി തീരുന്നതിനായും ഞാന്‍ സ്‌കൂളിലേക്കു പോകുന്നു.” തന്റെ മകന് സ്വയം പ്രയോഗിക്കാനും ജീവിതത്തിലെ അനിവാര്യമായ വെല്ലുവിളികളെ നേരിടാനും സഹായിക്കുമെന്ന് പിതാവ് പ്രതീക്ഷിക്കുന്ന ഒരു മാര്‍ഗ്ഗമായിരുന്നു പ്രതിജ്ഞ.

ഒരു വിധത്തില്‍, ഈ പ്രതിജ്ഞ മനഃപാഠമാക്കാന്‍ മകനെ സഹായിക്കുന്നതിലൂടെ, മരുഭൂമിയില്‍വെച്ച് ദൈവം യിസ്രായേല്യരോട് കല്‍പ്പിച്ചതിന് സമാനമായ ഒരു കാര്യം ഈ പിതാവ് ചെയ്യുന്നു: ”ഇന്നു ഞാന്‍ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങള്‍ നിന്റെ ഹൃദയത്തില്‍ ഇരിക്കണം. നീ അവയെ നിന്റെ മക്കള്‍ക്ക് ഉപദേശിച്ചുകൊടുക്കുകയും … വേണം” (ആവര്‍ത്തനം 6:6-7).

നാല്പതു വര്‍ഷത്തോളം മരുഭൂമിയില്‍ അലഞ്ഞുനടന്ന ശേഷം, അടുത്ത തലമുറയിലെ യിസ്രായേല്യര്‍ വാഗ്ദത്ത ദേശത്തേക്ക് പ്രവേശിക്കാന്‍ പോകുകയായിരുന്നു. അവര്‍ തന്റെ മേല്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ അവര്‍ക്ക് എളുപ്പത്തില്‍ വിജയിക്കാന്‍ സാധ്യമല്ല എന്ന് ദൈവം അറിഞ്ഞിരുന്നു. അതിനാല്‍, മോശയിലൂടെ, അവനെ അനുസ്മരിക്കാനും അനുസരണമുള്ളവരായിരിക്കാനും ‘വീട്ടില്‍ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും’ (വാ. 7) ദൈവവചനത്തെക്കുറിച്ച് സംസാരിക്കുന്നതിലൂടെ ദൈവത്തെ അറിയാനും സ്‌നേഹിക്കാനും അവരുടെ കുട്ടികളെ സഹായിക്കണമെന്നും അവന്‍ അവരോടു കല്‍പ്പിച്ചു.

ഓരോ പുതിയ ദിവസത്തിലും, നാം അവനോട് നന്ദിയുള്ളവരായി ജീവിക്കുമ്പോള്‍ നമ്മുടെ ഹൃദയത്തെയും മനസ്സിനെയും നയിക്കാന്‍ തിരുവെഴുത്തുകളെ അനുവദിക്കുന്നതില്‍ നമുക്കും പ്രതിജ്ഞാബദ്ധരാകാന്‍ കഴിയും.