കഴിഞ്ഞ മുപ്പത് ദീർഘ വർഷങ്ങൾ, അവളൊരു വലിയ ആഗോള ശുശ്രൂഷയ്ക്കായി വിശ്വസ്തതയോടെ പ്രവർത്തിച്ചു. എന്നിട്ടും വർഗീയ അനീതിയെക്കുറിച്ച് സഹപ്രവർത്തകരുമായി സംസാരിക്കാൻ അവൾ ശ്രമിച്ചപ്പോൾ നിശബ്ദതയായിരുന്നു മറുപടി.  ഒടുവിൽ 2020 ലെ വസന്തത്തിൽ ലോകത്തുടനീളം വംശീയതയെക്കുറിച്ചുള്ള തുറന്ന ചർച്ചകൾ വ്യാപിച്ചപ്പോൾ -അവളുടെ സുഹൃത്തുക്കളും “തുറന്ന ചർച്ചക്ക് തയ്യാറായി”. സമ്മിശ്ര വികാരങ്ങളോടും വേദനയോടും കൂടെ, ചർച്ചകൾ ആരംഭിച്ചതിൽ അവൾ നന്ദിയുള്ളവളായിരുന്നു, പക്ഷേ എന്തുകൊണ്ടാണ് അവളുടെ സഹപ്രവർത്തകർക്ക് സംസാരിക്കാൻ ഇത്രയധികം സമയം എടുത്തതെന്ന് അവൾ അത്ഭുതപ്പെട്ടു.

നിശബ്ദത എന്നത് ചില സാഹചര്യങ്ങളിൽ ഒരു സദ്‌ഗുണമാണ്. ശലോമോൻ രാജാവ് സഭാപ്രസംഗിയുടെ പുസ്തകത്തിൽ എഴുതിയതുപോലെ, “എല്ലാറ്റിന്നും ഒരു സമയമുണ്ടു;…………മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം”. (സഭാ. 3:1, 7)

മതഭ്രാന്തിന്റെയും അനീതിയുടെയും മുൻപിൽ നിശബ്ദത പാലിക്കുന്നത് ഉപദ്രവവും ദോഷവും മാത്രമേ ചെയ്യുകയുളളൂ. ലൂഥറൻ പാസ്റ്ററായ മാർട്ടിൻ നിമോയല്ലെർ ( ശബ്ദമുയർത്തിയതിന് നാസി ജർമനിയിൽ ജയിലടക്കപ്പെട്ടു) യുദ്ധത്തിനുശേഷം താനെഴുതിയ ഒരു കവിതയിൽ ഇത് ഏറ്റുപറഞ്ഞു. അദ്ദേഹം എഴുതി, “ആദ്യം അവർ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു”, “പക്ഷേ ഞാൻ ഒരു കമ്മ്യൂണിസ്റ്റ് അല്ലാത്തതിനാൽ ഞാൻ ഒന്നും മിണ്ടിയില്ല” എന്ന് അദ്ദേഹം എഴുതി. അദ്ദേഹം കൂട്ടിച്ചേർത്തു, “അപ്പോൾ അവർ ജൂതന്മാർക്കും കത്തോലിക്കർക്കും മറ്റുള്ളവർക്കും വേണ്ടി വന്നു, പക്ഷേ ഞാൻ സംസാരിച്ചില്ല.” അവസാനം, “അവർ എന്നെ തേടി വന്നു – അപ്പോഴേക്കും സംസാരിക്കാൻ ആരും അവശേഷിച്ചില്ല.”

അനീതിക്കെതിരെ സംസാരിക്കുവാൻ സ്നേഹവും – ധൈര്യവും – വേണം. ദൈവത്തിന്റെ സഹായം തേടുമ്പോൾ, സംസാരിക്കുവാനുള്ള സമയം ഇപ്പോളാണെന്ന് നാം തിരിച്ചറിയുന്നു.