ഫെബ്രുവരി 2020 ൽ, കോവിഡ് -19 പ്രതിസന്ധിയുടെ ആരംഭത്തിൽ ഒരു പത്രത്തിന്റെ കോളമിസ്റ്റിന്റെ ഉത്കണ്ഠ എന്നെ പിടിച്ചുലച്ചു. മറ്റുള്ളവർക്ക് അസുഖം ബാധിക്കാതിരിക്കുവാനായി നാം സ്വയം മാറിനിൽക്കുമോ, നമ്മുടെ ജോലി, യാത്രകൾ, ഷോപ്പിങ് രീതികൾ എന്നിവ മാറ്റിയാൽ മറ്റുള്ളവർക്ക് അസുഖം വരാതിരിക്കുമോ? എന്നവൾ ആശ്ചര്യപ്പെട്ടു. ഇത് “ഇത് ഒരു ചികിത്സാ രീതിയല്ല”,  മറിച്ചു “മറ്റുള്ളവർക്കുവേണ്ടി നമ്മെത്തന്നെ മാറ്റി നിർത്തുവാനുള്ള നമ്മുടെ സന്നദ്ധതയാണ്”. 

നമ്മുടെ ആവശ്യങ്ങളെക്കുറിച്ചു നാം ആകുലായിരിക്കുമ്പോൾ തന്നെ മറ്റുള്ളവരുടെ ആവശ്യത്തെ പരിഗണിക്കുക എന്നത് പ്രയാസമാണ്. നമ്മുടെ ആവശ്യങ്ങൾ നേടുവാനായി നമുക്ക് ഇച്ഛാശക്തി മാത്രമല്ല തന്നിരിക്കുന്നത്. നമ്മുടെ ഉദാസീനത മാറ്റി സ്നേഹവും, ദുഃഖത്തെ ചെറുക്കുവാൻ സന്തോഷവും, ഉത്കണ്ഠയെ മാറ്റി സമാധാനവും, ആവേശത്തെ പുറത്താക്കുവാൻ സഹനവും(ക്ഷമ) മറ്റുള്ളവരെ കരുതുവാൻ ദയയും, അവരുടെ ആവശ്യങ്ങളെ കാണുവാൻ നന്മയും, നമ്മുടെ വാഗ്ദാനങ്ങളെ പാലിക്കുവാൻ വിശ്വസ്തതയും, ദുഷ്ടതക്ക് പകരം സൗമ്യതയും, സ്വാർത്ഥതയെ നീക്കുവാൻ ആത്മ നിയന്ത്രണവും (ഗലാ.5: 22-23) നല്കാൻ പരിശുദ്ധാത്മാവിനോട് ആവശ്യപ്പെടാം. ഇതിലൊന്നും നാം പൂർണ്ണതയുള്ളവരല്ലെങ്കിലും,  പരിശുദ്ധാത്മാവിന്റെ ദാനമാകുന്ന സദ്ഗുണങ്ങളെ ദിവസവും അന്വേഷിക്കുവാൻ നമ്മെ ക്ഷണിക്കുന്നു. (എഫെ.5: 18)

ഒരിക്കൽ ഒരു എഴുത്തുകാരൻ വിശുദ്ധിയെന്നാൽ ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യേണ്ട സമയത്തു ചെയ്യുവാനുള്ള കഴിവാണ് എന്ന് വിശദീകരിച്ചു. അത്തരത്തിലുള്ള വിശുദ്ധി മഹാമാരിയുള്ളപ്പോൾ മാത്രമല്ല ദിനവും ആവശ്യമാണ്. മറ്റുള്ളവർക്കായി ത്യാഗങ്ങൾ ചെയ്യുവാനുള്ള പ്രാപ്തി നമുക്കുണ്ടോ? പരിശുദ്ധാത്മാവേ, ഞങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുവാനുള്ള ശക്തി പകരേണമേ.