Month: ഒക്ടോബർ 2021

വേർതിരിച്ചു

ഇന്ത്യയിലുള്ള മുച്ചക്രവാഹനമായ "ടുക് ടുക്കുകൾ" അല്ലെങ്കിൽ "ഓട്ടോറിക്ഷകൾ" അനേകർക്ക് വളരെ ഉപകാരപ്രദവും ആനന്ദകരവുമായ ഒരു യാത്രാ സംവിധാനമാണ്. ചെന്നൈയിലുള്ള മാല എന്ന പെൺകുട്ടിക്ക് അത് സുവിശേഷം പങ്കുവെക്കാനുള്ള ഒരു വേദിയാണെന്ന് തോന്നി. ഒരിക്കൽ ഒരു ഓട്ടോയിൽ കയറിയപ്പോൾ, അതിന്റെ ഡ്രൈവർ മതങ്ങളെക്കുറിച്ചുള്ള സംഭാഷണങ്ങളിൽ ഏർപ്പെടുന്നതിൽ ഏറെ സന്തോഷവാനാണെന്ന് അവൾ മനസ്സിലാക്കി. അടുത്ത തവണ ഞാൻ ഈ ഡ്രൈവറോട് സുവിശേഷം പങ്കു വയ്ക്കുമെന്ന് അവൾ അവളോടുതന്നെ പറഞ്ഞു.

റോമാലേഖനത്തിന്റെ ആരംഭത്തിൽ തന്നെ പൗലോസ് തന്നെത്തന്നെ "സുവിശേഷത്തിന്നായി വേർതിരിച്ചു വിളിക്കപ്പെട്ടവൻ" എന്ന് വിശേഷിപ്പിക്കുന്നു. "സുവിശേഷത്തിന്റെ" ഗ്രീക്ക് വാക്ക് ഇവാഞ്ചലിയോൺ, അതിനർത്ഥം "നല്ല വാർത്ത" എന്നാണ്. ദൈവത്തിന്റെ സുവിശേഷം അറിയിക്കുക എന്നതായിരുന്നു തന്റെ പ്രധാന ഉദ്ദേശ്യമെന്ന് പോൾ അടിസ്ഥാനപരമായി പറയുകയായിരുന്നു.

എന്താണ് ഈ സദ്വാർത്ത? റോമർ 1: 3 പറയുന്നത് ദൈവത്തിന്റെ സുവിശേഷം "അവന്റെ പുത്രനെ സംബന്ധിച്ചുള്ളതാണ്" എന്നാണ്. സദ്വാർത്ത എന്നാൽ യേശുവാണ്! യേശു നമ്മെ പാപത്തിൽ നിന്നും മരണത്തിൽ നിന്നും രക്ഷിക്കാൻ വന്നതാണെന്ന് ലോകത്തോട് പറയാൻ എന്നാണ് ദൈവം ലോകത്തോട് പറയുന്നത്, അവൻ നമ്മെ അവന്റെ ആശയവിനിമയ മാർഗമായി തിരഞ്ഞെടുത്തു. എത്ര വിനീതമായ വസ്തുത!

യേശുവിൽ വിശ്വസിക്കുന്ന ഓരോ വിശ്വാസിക്കും നൽകിയിരിക്കുന്ന ഒരു പദവിയാണ് സുവിശേഷം പങ്കുവയ്ക്കുക എന്നത്. മറ്റുള്ളവരെ ഈ വിശ്വാസത്തിലേക്ക് ക്ഷണിക്കാൻ നമുക്ക് "കൃപ നൽകിയിരിക്കുന്നു"(വാ.5,6). നാം ടുക് ടുക്കിലായിരുന്നാലും എവിടെയായിരുന്നാലും ഈ മഹത്വകരമായ സുവിശേഷം നമുക്ക് ചുറ്റുമുള്ളവരുമായി പങ്കുവയ്ക്കുവാൻ നമ്മെ വിളിച്ചു വേർതിരിച്ചിരിക്കുന്നു. നാമും നമ്മുടെ ദൈനംദിന ജീവിതത്തിൽ മാലയെപ്പോലെ യേശുവാകുന്ന സുവിശേഷത്തെ പങ്കുവയ്ക്കുവാൻ അവസരങ്ങളെ കണ്ടെത്തണം.

പരിശോധന

എന്റെ ആണ്മക്കളെ ഞാൻ ആദ്യമായി 14000 അടി ഉയരമുള്ള മലകയറുവാൻ കൊണ്ടു പോയപ്പോൾ, - അവർ പരിഭ്രാന്തരായി. അവർക്കത് സാധിക്കുമോ? അവർ വെല്ലുവിളി നേരിട്ടിരുന്നോ? എന്റെ ഇളയ മകൻ ഇടയ്ക്കിടയ്ക്ക് വിശ്രമത്തിനായി നിന്നു. "ഡാഡി, എനിക്ക് ഇനിയും മുൻപോട്ട് പോകാൻ കഴിയില്ലായെന്ന്" അവൻ തുടർച്ചയായി പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ ഈ പരീക്ഷ അവർക്ക് നല്ലതാണെന്നും അതിനായി അവർ എന്നിൽ വിശ്വസിക്കണമെന്നും ഞാൻ ആഗ്രഹിച്ചു. കൊടുമുടിയിൽ എത്തുന്നതിന് ഒരു മൈൽ മുൻപേ, എന്നെക്കൊണ്ട് സാധിക്കില്ല എന്ന് പറഞ്ഞ മകൻ ഞങ്ങളെ പിന്നിലാക്കി കൊടുമുടി തൊട്ടു. അവന്റെ ഭയത്തിന്റെ നടുവിലും എന്നിൽ വിശ്വസിച്ചതിനാൽ അവൻ സന്തോഷവാനായിരുന്നു.

മലയ കയറുമ്പോൾ യിസ്സഹാക്കിന് തന്റെ പിതാവിലുണ്ടായിരുന്ന വിശ്വാസത്തെപ്പറ്റി എനിക്ക് അത്ഭുതം തോന്നാറുണ്ട്. അതിലുമുപരിയായി, തന്റെ മകന്റെമേൽ കത്തി ഉയർത്തിയ അബ്രഹാമിന് ദൈവത്തിലുള്ള വിശ്വാസത്തിൽ എനിക്ക് വാക്കുകളില്ല. (ഉല്പ.22:10). ആശയക്കുഴപ്പത്താൽ തകർന്ന ഹൃദയമായിരുന്നിട്ടും അബ്രഹാം ദൈവത്തെ അനുസരിച്ചു. ദയയോടെ ഒരു ദൂതൻ അവനെ തടഞ്ഞു. "ബാലന്റെമേൽ കൈവയ്ക്കരുതെന്ന്" ദൈവത്തിന്റെ ദൂതൻ പറഞ്ഞു (വാ.12). യിസ്സഹാക്ക് മരിക്കണമെന്ന് ദൈവം ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല.

ഈ വ്യത്യസ്തമായ സംഭവുമായി നമ്മുടെ സാഹചര്യങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ ശ്രദ്ധിക്കുക, ആ അദ്ധ്യത്തിന്റെ ആരംഭ വാക്യങ്ങൾ "ദൈവം അബ്രഹാമിനെ പരീക്ഷിച്ചു" എന്നാണ്(വാ.1). തനിക്ക് നേരിട്ട പരിശോധനയിലൂടെ താൻ ദൈവത്തിൽ എത്രത്തോളം ആശ്രയിക്കുന്നു എന്ന് അബ്രഹാം പഠിച്ചു. ദൈവത്തിന്റെ സ്നേഹിക്കുന്ന ഹൃദയത്തെയും ആഴമാർന്ന കരുതലിനെയും അവൻ മനസ്സിലാക്കി. 

നമ്മുടെ ആശയക്കുഴപ്പത്തിലും, അന്ധകാരത്തിലും, പരിശോധനയിലും നാം നമ്മെക്കുറിച്ചും ദൈവത്തെക്കുറിച്ചുമുള്ള സത്യങ്ങൾ മനസിലാക്കുന്നു. നമ്മുടെ പരീക്ഷകൾ ദൈവവുമായുള്ള ആഴത്തിലുള്ള വിശ്വസത്തിലേക്ക് നമ്മെ നയിക്കുന്നു.

സംസാരിക്കുക, വിശ്വസിക്കുക, അനുഭവിക്കുക.

ഫ്രഡറിക് ബുച്നർ തന്റെ പ്രശസ്തമായ ഓർമ്മകുറിപ്പായ "ടെല്ലിങ് സീക്രെട്സിൽ" പറയുന്നത് "സംസാരിക്കരുത്, വിശ്വസിക്കരുത്, തോന്നരുത് മുതലായവയാണ്" നാം ജീവിച്ചുവരുന്ന നിയമങ്ങളെന്നും "അത് തെറ്റിക്കുന്നവന് എത്ര കഷ്ടമാണ്" എന്നുമാണ്. ഒന്നല്ലെങ്കിൽ മറ്റൊരു കാരണത്താൽ ഓഹരി നഷ്ടപെട്ട കുടുംബങ്ങളുടെ അലിഖിത നിയമങ്ങൾ എന്ന് താൻ  വിളിക്കുന്ന തന്റെ അനുഭവങ്ങളെ ബുച്നർ വിവരിക്കുന്നു. അദ്ദേഹത്തിന്റെ തന്നെ കുടുംബത്തിന് "നിയമം" എന്നാൽ, തന്റെ പിതാവിന്റെ ആത്മഹത്യയെക്കുറിച്ച് സംസാരിക്കാനോ ദുഖിക്കാനോ ബുച്ച്‌നറെ അനുവദിച്ചില്ല, അതിനാൽ തന്റെ വേദനയിൽ ആശ്രയിക്കാൻ അദ്ദേഹത്തിന് ആരുമില്ലായിരുന്നു.

നിങ്ങൾക്ക് ഇതുമായി താരതമ്യപ്പെടുത്താൻ കഴിയുമോ? നമ്മിൽ പലരും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ വികൃതമായ തരത്തിലുള്ള സ്നേഹവുമായി ജീവിക്കാൻ പഠിച്ചിരിക്കുന്നു, നമ്മെ അപായപ്പെടുത്തിയതിനെക്കുറിച്ചു അവിശ്വസ്ഥതയോ നിശബ്ദതയോ ആവശ്യപ്പെടുന്ന ഒന്ന്. അത്തരത്തിലുള്ള "സ്നേഹം" നമ്മെ നിയന്ത്രിക്കുന്നതിനുള്ള ഭയത്തിൽ അധിഷ്ടിതമാണ്. അത് ഒരു തരത്തിൽ അടിമത്തമാണ്.

നാം അനുഭവിക്കുന്ന വ്യവസ്ഥകളോട് കൂടിയ , നഷ്ടപ്പെടുമോ എന്ന് നാം ഏപ്പോഴും ഭയക്കുന്ന സ്നേഹത്തിൽ നിന്ന് എത്രയോ വിഭിന്നമാണ് യേശുവിന്റെ സ്നേഹത്തിലേക്കുള്ള ക്ഷണം എന്നത് മറക്കാനാവാത്തതാണ്. പൗലോസ് വിവരിക്കുന്നതുപോലെ ക്രിസ്തുവിന്റെ സ്നേഹത്തിലൂടെ നമുക്ക് ഭയമില്ലാതെ ജീവിക്കുന്നതിങ്ങനെയെന്ന് മനസ്സിലാകുന്നു (റോമ.8:15). ഒപ്പം തന്നെ ആഴത്തിൽ, സത്യസന്ധമായി നിരുപാധികം സ്നേഹിക്കപ്പെടുന്നു എന്നറിയുമ്പോഴാണ് നമുക്ക് മഹത്തായ സ്വാതന്ത്ര്യത്തെ (വാ.21) മനസ്സിലാക്കുവാൻ കഴിയുന്നത്. 

ജ്ഞാനമുള്ള ക്രിസ്ത്യാനികൾ

കൊറോണ വൈറസ് മഹാമാരി മൂലം ലോകത്തെ പല സ്‌കൂളുകളുടെയും പ്രവർത്തനം നിർത്തിവയ്‌ക്കേണ്ടി വന്നു. ചൈനയിലെ അധ്യാപകർ ക്‌ളാസുകൾ ഓൺലൈനായി എടുക്കുവാൻ സഹായിക്കുന്ന ഡിജിറ്റൽ ആപ്പായ ഡിങ്ടോക് ഉപയോഗിച്ചു. എന്നാൽ ഡിങ്ടോകിന്റെ റേറ്റിങ് പ്ലെയ്സ്റ്റോറിൽ കുറച്ചാൽ ആ ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ നിന്ന് നീക്കുമെന്ന് അവരുടെ വിദ്യാർത്ഥികൾ മനസ്സിലാക്കി. ഒറ്റ രാത്രികൊണ്ട് പതിനായിരക്കണക്കിന് വൺ സ്റ്റാർ റേറ്റിങ് ഡിങ്ടോകിന്റെ മൂല്യം കുറച്ചു.

വിദ്യാർത്ഥികൾ തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറിയതിന് യേശുവിന് പ്രസാദം തോന്നുകയില്ല, എന്നാൽ അവരുടെ സൂഷ്മബുദ്ധിയെ യേശു പ്രശംസാർഹമായി കണ്ടേക്കാം. തന്റെ ജോലിയുടെ അവസാന ദിനത്തിൽ യജമാനൻ തന്റെ കടക്കാരുടെ കടങ്ങൾ വെട്ടിക്കുറച്ച ഒരു കാര്യസ്ഥന്റെ അസാധാരണമായ ഒരു കഥ യേശു പറഞ്ഞു. യേശു ആ കാര്യസ്ഥന്റെ അവിശ്വസ്തതയെ പ്രശംസിച്ചില്ല, എന്നാൽ അവന്റെ ബുദ്ധിപരമായ തീരുമാനത്തെപ്പറ്റി വിലയിരുത്തുകയും മറ്റുള്ളവരും അവനെപ്പോലെ കൗശലമുള്ളവരായിരിക്കണമെന്ന് ആഗ്രഹിച്ചു. “അനീതിയുള്ള മമ്മോനെക്കൊണ്ടു നിങ്ങൾക്കു സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. അതു ഇല്ലാതെയാകുമ്പോൾ അവർ നിത്യകൂടാരങ്ങളിൽ നിങ്ങളെ ചേർത്തുകൊൾവാൻ ഇടയാകും” (ലൂക്കോ. 16:9).

പണത്തിന്റെ കാര്യം വരുമ്പോൾ പലരും അവർക്ക് എത്ര നഷ്ടം വരുമെന്നാണ് നോക്കുന്നത്. ജ്ഞാനികളായവർ തങ്ങൾക്ക് എന്താണ് ഉപയോഗപ്രദമായത് എന്നാണ് നോക്കുന്നത്. യേശു പറഞ്ഞു മറ്റുള്ളവർക്ക് നൽകുന്നതിലൂടെ "സുഹൃത്തുക്കളെ നേടുകയാണ്" ചെയ്യുന്നത്, അത് സുരക്ഷയും സ്വാധീനവും നൽകുന്നു. എല്ലാ കൂട്ടത്തിലും നേതാവാകുന്നത് ആരാണ്? വിലകൊടുക്കുന്നവൻ. കൊടുക്കുന്നതിലൂടെ "നിത്യമായ വാസസ്ഥലങ്ങൾ" ലഭിക്കുന്നു, കാരണം നമ്മുടെ സമ്പത്തിനെ പകുത്തു നൽകുവാനുള്ള മനസ്സ് യേശുവിലുള്ള ആശ്രയത്തെയാണ് കാണിക്കുന്നത്.

ഇനി നമുക്ക് പണമില്ലെങ്കിൽകൂടി, നമുക്ക് സമയവും, കഴിവുകളും, കേൾക്കുവാനുള്ള കാതുകളുമുണ്ട്. യേശുവിനുവേണ്ടി സർഗാത്മകമായി മറ്റുള്ളവരെ സേവിക്കുന്നതെങ്ങനെയെന്ന് കാട്ടിത്തരുവാൻ ദൈവത്തോട് അപേക്ഷിക്കാം.

സേവിക്കുവാനായി ജീവിക്കുക

10 വയസ്സായ ചെൽസിയ തനിക്ക് ലഭിച്ച ആർട് സെറ്റ് കണ്ടപ്പോൾ, തന്റെ സങ്കടങ്ങളിൽ നന്നായിരിക്കുവാനായി ദൈവം ആർട്ടിനെ ഉപയോഗിക്കുന്നതായി അവൾ മനസ്സിലാക്കി. ചില കുട്ടികൾക്ക് ആർട് സെറ്റ് ലഭ്യമല്ലെന്ന് അവൾ അറിഞ്ഞപ്പോൾ, അവരെ സഹായിക്കാൻ അവൾ ആഗ്രഹിച്ചു. അതിനാൽ അവളുടെ ജന്മദിന പാർട്ടിക്ക് സമയമായപ്പോൾ, അവൾ സമ്മാനങ്ങൾ കൊണ്ടുവരരുതെന്ന് സുഹൃത്തുക്കളോട് ആവശ്യപ്പെട്ടു. പകരം, കലാസാമഗ്രികൾ സംഭാവന ചെയ്യാനും ആവശ്യമുള്ള കുട്ടികൾക്ക് പെട്ടികൾ നിറയ്ക്കാൻ സഹായിക്കാനും അവൾ അവരെ ക്ഷണിച്ചു.

പിന്നീട് അവളുടെ കുടുംബത്തിന്റെ സഹായത്തോടെ ചെൽസി ചാരിറ്റി ആരംഭിച്ചു. ബോക്സുകൾ നിറയ്ക്കാൻ സഹായിക്കാൻ അവൾ കൂടുതൽ ആളുകളോട് ആവശ്യപ്പെടാൻ തുടങ്ങി, അതിലൂടെ അവൾക്ക് കൂടുതൽ കുട്ടികളെ സഹായിക്കാൻ സാധിക്കും. ഇത് കൂടാതെ അവളുടെ ബോക്സുകൾ സ്വീകരിച്ച ഗ്രൂപ്പുകളെ അവൾ ആർട്ട് ടിപ്പുകൾ പഠിപ്പിച്ചുകൊടുക്കുന്നു. ഒരു ലോക്കൽ ന്യൂസ് ചാനലിന് കൊടുത്ത ഇന്റർവ്യൂവിന് ശേഷം ലോകത്തിന്റെ വിവിധ ഇടങ്ങളിൽനിന്നു ആളുകൾ  സാധനങ്ങൾ സംഭാവനയായി നൽകി. ചെൽസിയുടെ സഹായങ്ങൾ അന്താരാഷ്ട്ര തലത്തിൽ കലാപരമായ സാധനങ്ങൾ എത്തിച്ചപ്പോൾ, മറ്റുള്ളവരെ സേവിക്കാൻ നമ്മൾ ജീവിക്കാൻ തയ്യാറാകുമ്പോൾ ദൈവത്തിന് നമ്മെ എങ്ങനെ ഉപയോഗിക്കാമെന്ന് ഈ പെൺകുട്ടി പ്രകടമാക്കുന്നു.

ചെൽസിയുടെ അനുകമ്പയും പങ്കുവയ്ക്കാനുള്ള സന്നദ്ധതയും വിശ്വസ്തനായ ഒരു കാര്യസ്ഥന്റെ ഹൃദയത്തെ പ്രതിഫലിപ്പിക്കുന്നു. ദൈവം നൽകിയ വിഭവങ്ങളും കഴിവുകളും പങ്കുവെച്ചുകൊണ്ട് വിശ്വസ്തരായ കാര്യസ്ഥരായിരിക്കാൻ "തമ്മിൽ ഉറ്റ സ്നേഹമുള്ളവരായിരിപ്പാൻ" യേശുവിലുള്ള എല്ലാ വിശ്വാസികളെയും അപ്പോസ്തലനായ പത്രോസ് പ്രോത്സാഹിപ്പിക്കുന്നു (1 പത്രോസ് 4: 8-11).

നമ്മുടെ സ്നേഹത്തിന്റെ ഓരോ ചെറിയ പ്രവർത്തിയും ദാനം ചെയ്യാൻ നമ്മോട് ചേരുവാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കും. മറ്റുള്ളവരുടെ സേവനത്തിനായി നമ്മെ സഹായിക്കുവാൻ പിന്തുണക്കാരെ പോലും ദൈവത്തിന് അണിനിരത്താൻ കഴിയും. ദൈവത്തിൽ ആശ്രയിക്കുമ്പോൾ, അവന് അർഹിക്കുന്ന മഹത്വം നൽകാനും സേവിക്കാനും നമുക്ക് ജീവിക്കാം.