ന്യൂയോർക്ക് ടൈംസ്, “രണ്ടാം ലോകമഹായുദ്ധത്തിലെ ഏറ്റവും മഹത്തരമായ ഒരു  രക്ഷാദൗത്യം ” സംഘടിപ്പിച്ചതിന്, 2010-ൽ , 94 വയസ്സുള്ള ജോർജ്  വോയ്നോവിച്ചിന് അവാർഡായി  ഒരു വെങ്കല നക്ഷത്രം സമ്മാനിച്ചു. അമേരിക്കയിലെ ഒരു സെർബിയൻ കുടിയേറ്റക്കാരന്റെ മകനായ വോയ്നോവിച്ച് അമേരിക്കൻ സൈന്യത്തിൽ ചേർന്നിരുന്നു. നിലം പതിച്ച അമേരിക്കൻ വൈമാനികർ യൂഗോസ്ലാവിയൻ വിപ്ലവകാരികളുടെ സംരക്ഷണത്തിലാണെന്ന വാർത്ത വന്നപ്പോൾ വോയിനോവിച്ച് സ്വന്തം പിതാവിന്റെ നാട്ടിലേക്ക് തിരിച്ചു പോയി വൈമാനികരെ കണ്ടുപിടിക്കുന്നതിന്നായി കാട്ടിൽ പാരച്ചൂട്ടിൽ ഇറങ്ങി. സൈനീകരെ ചെറിയ ഗ്രൂപ്പുകളായി തിരിച്ച് , എങ്ങിനെയാണ് സെർബിയക്കാരുമായി ചേർന്ന് പോകേണ്ടത് എന്ന് (സെർബിയക്കാരുടെ വസ്ത്രധാരണവും അവരുടെ ഭക്ഷണരീതിയും ) അവരെ  പഠിപ്പിച്ചു. അതിനു ശേഷം അവർ കാട്ടിൽ വെട്ടിയുണ്ടാക്കിയ , വിമാനം ഇറങ്ങാനുള്ള പാതയിൽ കാത്തു കിടന്നിരുന്ന യാത്രാ വിമാനമായ C-47-ൽ ഓരോ ഗ്രൂപ്പിനേയും ഓരോ സമയത്തായി മാസങ്ങൾ കൊണ്ട് അദ്ദേഹം തനിയെ പുറത്ത് കൊണ്ടു വന്നു. ആവേശഭരിതരും സന്തോഷവാന്മാരുമായ 512 സൈനീകരെ വോയ്നോവിച്ച് രക്ഷപ്പെടുത്തി.

ദൈവം ദാവീദിനെ ശത്രുവിന്റെ കൈയ്യിൽ നിന്നും രക്ഷപ്പെടുവാൻ പറ്റാത്ത അവസ്ഥയിൽ നിന്ന് രക്ഷപ്പെടുത്തിയതിനെ  ദാവീദ് വിവരിക്കുന്നുണ്ട്. “അവൻ ഉയരത്തിൽ നിന്നു കൈനീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽ നിന്നു എന്നെ വലിച്ചെടുത്തു” (2 ശമുവേൽ 22 :17) ദാവീദ് പറഞ്ഞു. ശൗൽ രാജാവ്, അസൂയ കൊണ്ട് കോപിഷ്ടനായി, ദാവീദിന്റെ രക്തത്തിനായി , നിഷ്ക്കരുണം വേട്ടയാടി കൊണ്ടിരുന്നു. പക്ഷേ ദൈവത്തിനു മറ്റൊരു പദ്ധതി ആയിരുന്നു. “ബലമുള്ള ശത്രുവിന്റെ കയ്യിൽ നിന്നും എന്നെ പകച്ചെവരുടെ പക്കൽ നിന്നും എന്നെ വിടുവിച്ചു; അവർ എന്നിലും ബലമേറിയവർ ആയിരുന്നു ; “(വാ. 18) ദാവീദ് ഓർത്തെടുത്തു.

 ദൈവം ദാവീദിനെ ശൗലിന്റെ കൈയ്യിൽ നിന്നും രക്ഷിച്ചു. അവൻ ഇസ്രായേലിനെ ഈജിപ്തിൽ നിന്ന് രക്ഷപ്പെടുത്തി. ദൈവം നമ്മെ രക്ഷിക്കുവാനായി വന്നു. യേശു പാപത്തിൽ നിന്നും, തിന്മയിൽ നിന്നും, മരണത്തിൽ നിന്നും നമ്മെ രക്ഷിക്കുന്നു. ഏത് ബലവാനായ ശത്രുവിനേക്കാളും വലിയവനാണ് നമ്മുടെ ദൈവം.