വാതിൽക്കൽ വിളിക്കുന്നത് കേട്ട് നോക്കിയപ്പോൾ എന്റെ കൂട്ടുകാരൻ കണ്ടത് സ്ഥിരമായി പ്ലാസ്റ്റിക് കുപ്പികൾ വാങ്ങുവാൻ വരുന്ന ക്ഷീണിതയായ സ്ത്രീയെയാണ്.കുപ്പികൾ കൊടുത്തു കിട്ടുന്ന പൈസയായിരുന്നു അവളുടെ പ്രധാന വരുമാനം.എന്റെ കൂട്ടുകാരന് ഒരു ആശയം രൂപപ്പെട്ടു. അവർ എവിടെയാണ് ഉറങ്ങുന്നതെന്ന് കാണിച്ചു തരാമോ എന്ന് കൂട്ടുകാരൻ ചോദിച്ചു. ഒരു വീടിന്റെ  അടുത്തുള്ള രണ്ടടി വീതിയും, ഇടുങ്ങിയതും, അഴുക്ക് നിറഞ്ഞതുമായ ഒരു കൊച്ചു സ്ഥലത്തേക്ക്  അവർ അവനെ കൂട്ടികൊണ്ടു പോയി.അതു കണ്ട്  വിഷമം തോന്നിയ കൂട്ടുകാരൻ, അവർക്ക് ഒരു “ കൊച്ചു വീട് “ ഉണ്ടാക്കി കൊടുത്തു  – അവർക്ക് സുരക്ഷിതമായി ഉറങ്ങുവാനുള്ള  രക്ഷാ കേന്ദ്രം. കൂട്ടുകാരന് മറ്റൊരു ആശയം ഉടലെടുത്തു . അവൻ ഒരു ഓൺലൈൻ പ്രചരണം തുടങ്ങി, അടുത്തുള്ള സഭകളുമായി സഹകരിച്ച് വീടില്ലാത്തവർക്കായി സ്ഥലം കണ്ടെത്തി കൂടുതൽ വീടുകൾ പണിതു നൽകി.

ബൈബിളിൽ മുഴുവനായും, ആവശ്യങ്ങളിൽ ഇരിക്കുന്നവരെ കരുതുവാൻ ദൈവജനത്തെ ഓർമ്മിപ്പിക്കുന്നുണ്ട്. ദൈവം ഇസ്രായേൽ മക്കളോട് വാഗ്ദത്ത നാട്ടിലേക്ക് കടക്കുവാനായി ഒരുങ്ങുവാൻ മോശയിലൂടെ സംസാരിക്കുമ്പോൾ, അവൻ അവരെ പ്രേരിപ്പിക്കുന്നത് തുറന്ന ഹൃദയത്തോടെ “ നിന്റെ കൈ (ദരിദ്രനുവേണ്ടി) വേണ്ടി തുറന്നു അവനു വന്ന ബുദ്ധിമുട്ടിന്നു ആവശ്യമായതു വായ്പ കൊടുക്കേണം” (ആവർത്തനം 15: 8). ഈ ഖണ്ഡികയിൽ ഇതുകൂടെ രേഖപ്പെടുത്തിയിരിക്കുന്നു “ ദരിദ്രൻ നിന്റെ ദേശത്തു അറ്റു പോകയില്ല”(വാ. 11). ഈ സത്യം കാണാൻ കൂടുതൽ ദൂരത്തൊന്നും പോകേണ്ട കാര്യമില്ല. ദൈവം ഇസ്രായേൽ മക്കളോട് “ നിന്റെ സഹോദരനും നിന്റെ കൈ മനസ്സോടെ തുറന്നു കൊടുക്കേണമെന്നു ആജ്ഞാപിക്കുന്നു” (വാ. 11), നമുക്കും ആവശ്യങ്ങളിൽ ഇരിക്കുന്നവരെ സഹായിക്കാനുള്ള വഴി കണ്ടെത്താം.

എല്ലാവർക്കും ഭക്ഷണവും, വീടും, വെള്ളവും ആവശ്യമുണ്ട്. നമുക്ക് കൂടുതൽ ഒന്നും  ഇല്ലെങ്കിലും, നമുക്കുള്ളത് ഉപയോഗിച്ച്  മറ്റുള്ളവരെ  സഹായിക്കാൻ വഴികാണിച്ച്, ദൈവം നമ്മെ നയിക്കട്ടെ. അത് ഒരു സാൻവിച്ച് കൊടുക്കുന്നതോ, തണുപ്പിനുള്ള ഒരു കോട്ട് നൽകുന്നതോ, എന്താണെങ്കിലും, ചെറിയ കാര്യങ്ങൾക്കു വലിയ വ്യത്യാസം ഉണ്ടാക്കുവാൻ കഴിയും.