Month: മാർച്ച് 2022

സത്യസന്ധമായജീവിതം

കഠിനമായ ഒരു രാജ്യാന്തര ക്രോസ്-കൺട്രി മത്സരത്തിൽ പങ്കെടുക്കുന്ന കെനിയൻ റണ്ണറായ ആബെൽ മുതായ്, വിജയത്തിന് കേവലം വാരകൾ അകലെയായിരുന്നു - അദ്ദേഹത്തിന്റെ ലീഡ് സുരക്ഷിതവും.പാതയുടെ അടയാളങ്ങളിൽ ആശയക്കുഴപ്പത്തിലായമുതായ്,താൻ ഇതിനോടകം ഫിനിഷിംഗ് ലൈൻ മറികടന്നു എന്നുകരുതിഓട്ടം നിർത്തി. രണ്ടാം സ്ഥാനത്തുള്ള സ്പാനിഷ് ഓട്ടക്കാരൻ ഐവാൻ ഫെർണാണ്ടസ് അനയ, മുതായിയുടെ തെറ്റ് കണ്ടു. ഇത് മുതലെടുത്ത് വിജയത്തിനായി കുതിക്കുന്നതിനു പകരം, അദ്ദേഹം മുതായിയെ കൈ നീട്ടി പിടികൂടി, സ്വർണ്ണമെഡൽ വിജയത്തിലേക്ക് നയിച്ചു. എന്തിനാണ് മത്സരത്തിൽ മനഃപൂർവ്വം തോറ്റു കൊടുത്തതെന്ന് റിപ്പോർട്ടർമാർ അനയയോട് ചോദിച്ചപ്പോൾ, താനല്ല മുതായിയാണ് വിജയത്തിന് അർഹനെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. "അങ്ങനെയുള്ളഎന്റെ വിജയത്തിന്റെമേന്മഎന്തായിരിക്കും?ആ മെഡലിന്റെ മാനം എന്തായിരിക്കും? എന്റെ അമ്മ അതിനെക്കുറിച്ച് എന്ത് വിചാരിക്കും?'' ഒരു റിപ്പോർട്ട് പറയുന്നത് പോലെ: "അനയ, വിജയത്തിനു പകരം സത്യസന്ധത തിരഞ്ഞെടുത്തു."

സത്യസന്ധമായി ജീവിക്കുവാൻ ആഗ്രഹിക്കുന്നവർ, ജീവിതത്തിൽവിശ്വസ്തതയും ആധികാരികതയും പ്രദർശിപ്പിക്കണം എന്നാഗ്രഹിക്കുന്നവർ, എന്താണ് ഉചിതം എന്നതിനേക്കാൾ സത്യമായത് എന്താണെന്ന് അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പുകൾ നടത്തുമെന്ന് സദൃശവാക്യങ്ങൾ പറയുന്നു. "നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴി നടത്തും'' (11:3).സത്യസന്ധതയോടുള്ള ഈ പ്രതിബദ്ധത ജീവിക്കാനുള്ള ശരിയായ മാർഗ്ഗം മാത്രമല്ല, മെച്ചപ്പെട്ട ഒരു ജീവിതവും വാഗ്ദാനം ചെയ്യുന്നു. സദൃശവാക്യം തുടരുന്നു: "ദ്രോഹികളുടെ വികടമോ അവരെ നശിപ്പിക്കും" (വാ.3). കള്ളത്തരം ദീർഘകാലം ഗുണം ചെയ്യില്ല.

നാം നമ്മുടെ സത്യസന്ധത ഉപേക്ഷിച്ചാൽ ലഭിക്കുന്ന, "ഹ്രസ്വകാല വിജയങ്ങൾ" യഥാർത്ഥത്തിൽ തോൽവിയെ ഉളവാക്കും. എന്നാൽ വിശ്വസ്തതയും സത്യസന്ധതയും നമ്മെ ദൈവശക്തിയാൽ രൂപപ്പെടുത്തുമ്പോൾ, നാം സാവധാനം കലർപ്പില്ലാത്ത നല്ല ജീവിതം നയിക്കുന്ന ആഴമേറിയ സ്വഭാവമുള്ള മനുഷ്യരായി മാറുന്നു.

​​ദൈവം എവിടെ?

"വേർ ഈസ് വാൽഡോ?" എന്ന പ്രസിദ്ധമായ കുട്ടികളുടെ പുസ്തകപരമ്പരയിലെ പിടിതരാത്ത കഥാപാത്രം, ചുവപ്പും വെള്ളയും വരകളുള്ള ഷർട്ടും സോക്സും, ചേരുന്ന തൊപ്പിയും, നീല ജീൻസും, ബ്രൗൺ ബൂട്ടുകളും, കണ്ണടയും ധരിക്കുന്നു.ലോകത്തിന്റെ വിവിധ ഇടങ്ങളിൽ, തിരക്ക് നിറഞ്ഞ ആളുകൾക്കുനടുവിൽ, വാൽഡോയെ സമർത്ഥമായി പ്രത്യക്ഷദൃഷ്ടിയിൽനിന്ന് ചിത്രകാരൻ മറച്ചു വച്ചിരിക്കും. വാൽഡോയെ കാണാൻ എപ്പോഴും എളുപ്പമല്ല, എന്നാൽ വായനക്കാർക്ക് അവനെ എപ്പോഴും കണ്ടെത്താൻ കഴിയുമെന്ന് സ്രഷ്ടാവ് വാഗ്ദാനം ചെയ്യുന്നു. ദൈവത്തെ തിരയുന്നത് ഒരു കടങ്കഥാപുസ്തകത്തിൽ വാൽഡോയെ തിരയുന്നത് പോലെ അല്ലെങ്കിലും നമുക്കും അവനെ കണ്ടെത്താൻ കഴിയുമെന്ന് നമ്മുടെ സ്രഷ്ടാവ് വാഗ്ദാനം ചെയ്യുന്നു.

യിരെമ്യാ പ്രവാചകനിലൂടെ, ദൈവം തന്റെ ജനം പ്രവാസത്തിൽ പരദേശികളായി എങ്ങനെ ജീവിക്കണം എന്ന നിർദ്ദേശം നൽകി (യിരെ, 29:4-9). തന്റെ തികഞ്ഞ പദ്ധതിപ്രകാരം അവരെ പുനഃസ്ഥാപിക്കുന്നതുവരെ സംരക്ഷിക്കുമെന്ന് അവിടുന്ന് വാഗ്ദാനം ചെയ്തു (വാ.10-11). തന്റെ വാഗ്ദത്തനിവൃത്തി,പ്രാർത്ഥനയിൽ അവനെ വിളിച്ചപേക്ഷിക്കാനുള്ള അവരുടെ പ്രതിബദ്ധതയെ വർദ്ധിപ്പിക്കുമെന്ന്ദൈവം ഉറപ്പിച്ചു(വാ.12).

ഇന്ന്, ദൈവം തന്നെത്തന്നെയേശുവിന്റെ കഥയിലും ആത്മാവിലും വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഈ ലോകത്തിന്റെ തിരക്കിൽ നമ്മുടെ ശ്രദ്ധ പതറാൻഎളുപ്പമാണ്. "ദൈവം എവിടെ?" എന്നു ചോദിക്കുവാൻ പോലും നാം പ്രലോഭിതരായേക്കാം.എന്നിരുന്നാലും, സകലത്തിന്റെയും സ്രഷ്ടാവും പരിപാലകനുമായവൻ പ്രഖ്യാപിക്കുന്നത്, തനിക്കുള്ളവർ തന്നെ പൂർണ്ണഹൃദയത്തോടെ അന്വേഷിച്ചാൽ, എപ്പോഴും തന്നെ കണ്ടെത്തുമെന്നാണ് (വാ.13-14).

​​മറ്റ് ഏഴ് പേരും

ലോസ് ഏഞ്ചൽസിന് സമീപം 2020 ജനുവരിയിൽ, ഒരു ഹെലികോപ്റ്റർ അപകടത്തിൽ ഒമ്പത് പേർ മരിച്ചു. അതിനെക്കുറിച്ചുള്ള മിക്കവാറും എല്ലാ വാർത്തകളും ഇങ്ങനെ തുടങ്ങി, "ബാസ്കറ്റ്ബോൾ സൂപ്പർ താരം കോബി ബ്രയന്റ്, അദ്ദേഹത്തിന്റെ മകൾ ജിയാന ("ജിജി"), കൂടാതെ മറ്റ് ഏഴു പേർക്കും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടു."

ഇത്തരം ദാരുണമായ സാഹചര്യത്തിൽ ഉൾപ്പെട്ട പ്രശസ്തരായ ആളുകളിൽ ജനംശ്രദ്ധ കേന്ദ്രീകരിക്കുന്നത് സ്വാഭാവികമാണ്. കോബിയുടെയും അദ്ദേഹത്തിന്റെപ്രിയപ്പെട്ട മകൾജിജിയുടെയും മരണങ്ങൾ വിവരിക്കാനാകാത്ത വിധം ഹൃദയഭേദകമാണ്. എന്നാൽ ജീവിതത്തിന്റെ വലിയ ചിത്രത്തിൽ,മറ്റു ഏഴു പേരുടെ(പേയ്റ്റൺ, സേറ, ക്രിസ്റ്റീന, അലീസ, ജോൺ, കേരി, ആര) പ്രാധാന്യം കുറച്ച് കാണിക്കുന്നവിഭജനരേഖ ഇല്ലെന്ന് നാം ഓർക്കണം.

ദൈവത്തിന്റെ ദൃഷ്ടിയിൽ ഓരോ മനുഷ്യനും പ്രധാനപ്പെട്ടതാണെന്ന് നാം നമ്മെത്തന്നെഓർമ്മിപ്പിക്കേണ്ടതുണ്ട്. സമൂഹം സമ്പന്നർക്കും പ്രശസ്തർക്കും,ശോഭയുള്ളപ്രകാശം തെളിയിക്കുന്നു. എന്നിട്ടും പ്രശസ്തി ഒരു വ്യക്തിയെ, നിങ്ങളുടെ തൊട്ടടുത്ത അയൽക്കാരനെക്കാളുംനിങ്ങളുടെ തെരുവിൽ ഒച്ചയുണ്ടാക്കി കളിക്കുന്ന കുട്ടികളെക്കാളുംഅഭയകേന്ദ്രത്തിലെനിർഭാഗ്യവാനെക്കാളും അല്ലെങ്കിൽ നിങ്ങളെക്കാളും പ്രധാന്യമുള്ളവനാക്കുന്നില്ല.

ഭൂമിയിലെ ഓരോ വ്യക്തിയും ദൈവത്തിന്റെ സ്വരൂപത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് (ഉൽപത്തി 1:27), ധനവാനായാലും ദരിദ്രനായാലും (സദൃശ. 22:2). അവിടുത്തെ ദൃഷ്ടിയിൽ, ആർക്കും മറ്റൊരാളേക്കാൾ കൂടുതൽ വിശേഷതയില്ല (റോമർ 2:11), ഓരോരുത്തർക്കും രക്ഷകൻ ആവശ്യമാണ് (3:23). സഭയിലും (യാക്കോ.2:1-4) സമൂഹത്തിൽ മൊത്തത്തിലും, മുഖപക്ഷം കാണിക്കുവാൻ നാം വിസമ്മതിക്കുമ്പോൾ, നമ്മുടെ മഹാനായ ദൈവത്തെ നാംമഹത്വപ്പെടുത്തുന്നു.

​​ദൈവത്തിന്റെ നല്ല പശ

ഒരു അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ അടുത്തിടെ ഒരു പുതിയ തരം പശ നിർമ്മിച്ചു, അത് വളരെ ശക്തവും നീക്കം ചെയ്യാവുന്നതുമാണ്. അവരുടെ ഡിസൈൻ ഒരു ഒച്ചിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ഉണങ്ങിയ അവസ്ഥയിൽ അതിന്റെ ദ്രവം കഠിനമാകുകയും നനഞ്ഞാൽ വീണ്ടും അയവു വരികയും ചെയ്യും. ഒച്ചുകളുടെ ദ്രവത്തിന്റെഈ സവിശേഷത,കൂടുതൽ ഈർപ്പമുള്ള സ്ഥലത്ത്സ്വതന്ത്രമായി നീങ്ങാൻ അതിനെ അനുവദിക്കുന്നു, എന്നാൽചലനം അപകടകരമാകുമ്പോൾ,അത്ഒച്ചുകളെ അതിന്റെ പരിസ്ഥിതിയിൽ സുരക്ഷിതരായി ഉറപ്പിച്ചുനിർത്തുന്നു.

പ്രകൃതിയിൽ കാണപ്പെടുന്ന ഒരു പശയെ അനുകരിക്കുന്ന ഗവേഷകരുടെ സമീപനം, ശാസ്ത്രജ്ഞനായ ജോഹാനസ് കെപ്ലറുടെ കണ്ടെത്തലുകളെക്കുറിച്ചുതാൻ പറഞ്ഞത്ഓർമിപ്പിക്കുന്നു. താൻ "കേവലംദൈവത്തിന്റെ ചിന്തകൾ പിന്തുടരുകമാത്രമാണ് ചെയ്തിരുന്നത്" എന്ന്അദ്ദേഹം പറഞ്ഞു. ഭൂമിയും അതിലുള്ള സകലവും ദൈവം സൃഷ്ടിച്ചെന്ന് ബൈബിൾ നമ്മോട് പറയുന്നു: ഭൂമിയിലെ സസ്യങ്ങൾ (ഉൽപത്തി 1:12); വെള്ളത്തിലെ ജീവജന്തുക്കളുംപറവജാതിയും (വാ.21); ഭൂചരജന്തുക്കൾ (വാ.25); കൂടാതെ തന്റെ സ്വരൂപത്തിൽമനുഷ്യനെയും (വാ.27).
മനുഷ്യൻഒരു ചെടിയുടെയോ മൃഗത്തിന്റെയോ ഒരു പ്രത്യേക ഗുണം കണ്ടെത്തുകയോ തിരിച്ചറിയുകയോ ചെയ്യുമ്പോൾ, അവൻസൃഷ്ടിയുടെചുവടുകൾ കേവലം പിന്തുടരുകയാണ്.

സൃഷ്ടിവിവരണത്തിൽ ഓരോ ദിവസത്തിന്റെയും അവസാനം, ദൈവം തന്റെ പ്രവൃത്തിയുടെ ഫലം പരിശോധിക്കുകയും അതിനെ "നല്ലത്" എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ദൈവത്തിന്റെ സൃഷ്ടിയെക്കുറിച്ച് നാം കൂടുതൽ പഠിക്കുകയും കണ്ടെത്തുകയും ചെയ്യുമ്പോൾ, നാമും അവന്റെ പ്രൗഢമായ പ്രവൃത്തി തിരിച്ചറിഞ്ഞ്, അതിനെ നന്നായി പരിപാലിച്ച്, അതെത്ര നല്ലതാണെന്ന് പ്രഖ്യാപിക്കുവാൻ ഇടയാകട്ടെ!

​​ലളിതമായി ചെയ്യുക

ആഈമെയിൽ ചെറുതായിരുന്നെങ്കിലും അടിയന്തിരമായിരുന്നു. "രക്ഷിക്കപ്പെടുവാനും,യേശുവിനെ അറിയാനും ഞാൻ ആഗ്രഹിക്കുന്നു." എത്ര ആശ്ചര്യജനകമായ അപേക്ഷ!ക്രിസ്തുവിനെ ഇതുവരെ സ്വീകരിക്കുവാൻവിമുഖരായ സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും വ്യത്യസ്തമായി, ഈ വ്യക്തിയെ ബോദ്ധ്യപ്പെടുത്തേണ്ട ആവശ്യമില്ല. ഈ മനുഷ്യന്റെഅഭ്യർത്ഥനയെ മാനിച്ച്,സുവിശേത്തിന്റെ പ്രധാന ആശയങ്ങളും, തിരുവെഴുത്തുകളും, വിശ്വസനീയമായമുഖാന്തിരങ്ങളും ലളിതമായി പങ്കിടുക എന്നതു മാത്രമായിരുന്നു എന്റെചുമതല. അവിടെ നിന്ന് ദൈവംതന്നെ, അവന്റെ വിശ്വാസത്തിന്റെയാത്ര നയിക്കും.

ഒരു മരുഭൂമിയിലെ വഴിയിൽ, യെശയ്യാവിന്റെ പുസ്തകത്തിൽ നിന്ന് ഉറക്കെ വായിച്ചു കൊണ്ടിരുന്ന എത്യോപ്യയിലെ ട്രഷററെ കണ്ടപ്പോൾ ഫിലിപ്പൊസ് അത്തരം ലളിതമായ സുവിശേഷീകരണം കാഴ്ചവെച്ചു. ഫിലിപ്പൊസ്,"നീ വായിക്കുന്നത് ഗ്രഹിക്കുന്നുവോ എന്ന് ചോദിച്ചതിന്" (അപ്പൊ. പ്രവൃ. 8:30), "ഒരുത്തൻ പൊരുൾ തിരിച്ചു തരാഞ്ഞാൽ എങ്ങനെ ഗ്രഹിക്കും എന്നു അവൻ പറഞ്ഞു" (8:31).അതു വ്യക്തമാക്കുവാൻക്ഷണിക്കപ്പെട്ടതിന്നാൽ, "ഫിലിപ്പൊസ് ഈ തിരുവെഴുത്ത് ആധാരമാക്കി അവനോട് യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിപ്പാൻ തുടങ്ങി" (8:35).

ഫിലിപ്പൊസ് കാണിച്ചു തന്നതു പോലെ, ആളുകൾ എവിടെയാണോ അവിടെ തുടങ്ങുന്നതും,സുവിശേഷീകരണം ലളിതമായി നടത്തുന്നതുംക്രിസ്തുവിനെ പങ്കിടാനുള്ള ഫലപ്രദമായ മാർഗ്ഗമാണ്. അവർ തുടർന്ന് സഞ്ചരിച്ചപ്പോൾ ആ മനുഷ്യൻ "ഇതാ വെള്ളം" എന്നു പറഞ്ഞു സ്നാനമേൽക്കപ്പെടാൻ ആഗ്രഹിച്ചു (വാ.36). ഫിലിപ്പൊസ് സമ്മതിച്ചു, ആ മനുഷ്യൻ "സന്തോഷിച്ചും കൊണ്ടു തന്റെ വഴിക്കു പോയി" (വാ.39). ആഈമെയിൽ എഴുത്തുകാരൻ താൻ പാപത്തിൽ നിന്നും അനുതപിച്ചെന്നും, ക്രിസ്തുവിനെ ഏറ്റുപറഞ്ഞ്,താൻ വീണ്ടും ജനിച്ചെന്ന് വിശ്വസിക്കുന്നുവെന്നും, ഒരു സഭ കണ്ടെത്തിയെന്നുംമറുപടി നൽകിയപ്പോൾ ഞാൻ സന്തേക്ഷിച്ചു. എത്ര മനോഹരമായ തുടക്കം! ദൈവം അവനെ നടത്തട്ടെ!