Month: മാർച്ച് 2022

​​അനിശ്ചിതത്വം കൈകാര്യം ചെയ്യുക

പേപ്പർ-ടവലുകൾ മുതൽ ലൈഫ് ഇൻഷുറൻസ് വരെ വിശാലമായ തിരഞ്ഞെടുപ്പുകൾ വാഗ്ദാനം ചെയ്യുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. 2004-ൽ ഒരു മനഃശാസ്ത്രവിദഗ്ദ്ധൻ"ദ പാരഡോക്സ് ഓഫ് ചോയ്സ്" എന്ന പേരിൽ ഒരു പുസ്തകം എഴുതി.തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം പ്രധാനമാണെങ്കിലും വളരെയധികം തിരഞ്ഞെടുപ്പുകൾ അതിഭാരത്തിനുംഅനിശ്ചിതത്വത്തിനുംഇടയാക്കുമെന്ന് അദ്ദേഹം വാദിച്ചു. ഏതു പേപ്പർ-ടവൽ വാങ്ങിക്കണമെന്ന് തീരുമാനിക്കുമ്പോൾ തീർച്ചയായും അപകടസാദ്ധ്യത കുറവാണെങ്കിൽ, നമ്മുടെജീവിതത്തെ ബാധിക്കുന്ന പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ നിശ്ചയമില്ലായ്മ ഉണ്ടാകുന്നതു അപകടകരമാണ്. പക്ഷേ, നമുക്കെങ്ങനെ അനിശ്ചിതത്വം മറികടന്ന്, യേശുവിനുവേണ്ടി ജീവിക്കുന്നതിൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ കഴിയും?

ക്രിസ്തുവിലുള്ള വിശ്വാസികൾ എന്ന നിലയിൽ, ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ അഭിമുഖീകരിക്കുമ്പോൾ ദൈവത്തിന്റെ ജ്ഞാനം അന്വേഷിക്കുന്നതു സഹായകരമാണ്. ജീവിതത്തിന്റെ ചെറുതോ വലുതോ ആയ എന്തിലെങ്കിലും തീരുമാനമെടുക്കുമ്പോൾ, "പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുത്" (സദൃശ.3:5) എന്ന്, തിരുവെഴുത്ത് നമ്മെ ഓർപ്പിക്കുന്നു. നാം നമ്മുടെ സ്വന്തം നിർണ്ണയത്തിൽ ആശ്രയിക്കുമ്പോൾ, ഒരു സുപ്രധാന വിശദാംശം ശ്രദ്ധിക്കാതിരുന്നതിനെകുറിച്ചോ, തെറ്റായ തിരഞ്ഞെടുപ്പ് നടത്തിയതിനെക്കുറിച്ചോപിന്നീട് ആകുലപ്പെടുവാൻ സാദ്ധ്യതയുണ്ട്. എന്നാൽനാം ദൈവത്തിങ്കലേക്ക് നോക്കുമ്പോൾ, “അവൻ (നമ്മുടെ) പാതകളെ നേരേയാക്കും”(വാ.6). നമ്മുടെ ദൈനംദിന ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ അവൻ നമുക്ക് വ്യക്തതയും സമാധാനവും നൽകും.

തീരുമാനങ്ങളുടെ ഭാരം നമ്മെ തളർത്തുകയോ കീഴ്പ്പെടുത്തി കളയുകയോ ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നില്ല. പ്രാർത്ഥനയിൽ നമ്മുടെ ആശങ്കകൾ അവനിലേക്ക് കൊണ്ടു വരുമ്പോൾ അവൻ നൽകുന്ന ജ്ഞാനത്തിലും നിർദ്ദേശത്തിലും നമുക്ക് സമാധാനം കണ്ടെത്താൻ കഴിയും.

​​വെളിപ്പെടുത്തലും ഉറപ്പും

2019-ൽ ഉണ്ടായ ചില ശിശുക്കളുടെ ലിംഗ വെളിപ്പെടുത്തലുകൾ നാടകീയമായിരുന്നു.ജൂലൈയിൽ, ഒരു കാർ നീലപുക പുറപ്പെടുവിക്കുന്നത് ഒരു വിഡിയോയിൽ കാണിച്ചു - "ഇത് ഒരു ആൺകുട്ടിയാണ്!'' സെപ്റ്റംബറിൽ, ഒരു കാർഷിക വിമാനം,"ഇത് ഒരു പെൺകുട്ടിയാണ്" എന്ന് പ്രഖ്യാപിക്കുവാൻ നൂറു കണക്കിന് ഗാലൻ പിങ്ക് വെള്ളം താഴേക്ക് ഒഴിച്ചു. എന്നാൽ, ഈ കുട്ടികൾ വളരേണ്ട ലോകത്തെക്കുറിച്ചുള്ള ഒരു സുപ്രധാന കാര്യം മറനീക്കിയ മറ്റൊരു വെളിപ്പെടുത്തൽ 2019-ന്റെ അവസാനത്തിൽ, "യൂ വേർഷൻ'' എന്ന ഓൺലൈൻ മൊബൈൽ ബൈബിൾ ആപ്പ് നടത്തി - ആവർഷത്തിൽ ഏറ്റവും കൂടുതൽ പങ്കിട്ടതും, അടയാളപ്പെടുത്തിയതും ബുക്ക്-മാർക്ക്ചെയ്യപ്പെട്ടതുമായ വാക്യം, ഫിലിപ്പിയർ 4:6 ആണെന്ന്;"ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോട് അറിയിക്കയത്രേ വേണ്ടത്."

അത് തികച്ചും അതിശയകരമായ ഒരു വെളിപ്പെടുത്തലാണ്!ഇന്ന് ആളുകൾ പല കാര്യങ്ങളിലും ഉത്കണ്ഠാകുലരാണ് - നമ്മുടെ ആൺമക്കളുടെയും പെൺമക്കളുടെയും ആവശ്യങ്ങൾ മുതൽ, കുടുംബങ്ങളും സുഹൃത്തുക്കളും കടന്നുപോകുന്നഅസംഖ്യം വഴികളും, പ്രകൃതിദുരന്തങ്ങും, യുദ്ധങ്ങളും വരെഅതിനു കാരണമാകുന്നു. എന്നാൽ ഈ ആശങ്കകൾക്കെല്ലാം നടുവിൽ, "ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്" എന്ന് പറയുന്ന വാക്യത്തിൽ പലരും പറ്റി നിൽക്കുന്നു എന്നതാണ് നല്ല വാർത്ത. കൂടാതെ അതേ ആളുകൾ "എല്ലാറ്റിലും" അപേക്ഷകൾ ദൈവത്തോട് അറിയിക്കുവാൻ മറ്റുള്ളവരെയും തങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു. ജീവിതത്തിലെ ഉത്കണ്ഠകളെ ധൈര്യത്തോടെഅഭിമുഖീകരിക്കുന്ന മാനസികാവസ്ഥ സ്തോത്രം കരേറ്റലിന്റേതാണ്.

"വർഷത്തിലെ വാക്യം" ആയില്ലെങ്കിലും അതിനെ തുടർന്നുള്ള വാക്യം ഇതാണ് - "എന്നാൽ സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും"(വാ.7).അത് തികച്ചും സമാധാനം നൽകുന്നതാണ്.

​​വലുതും ചെറുതുമായ സകല ജീവികളും

ഗ്രീൻ എന്ന തത്തക്കുഞ്ഞിനെ കാട്ടിലേക്ക് മടങ്ങാൻ സംഗീത പരിശീലിപ്പിച്ചു. അവൾ അവനെ ഒരു കാട്ടിൽ ഹ്രസ്വമായ പറക്കലുകൾക്കു കൊണ്ടു പോകുമ്പോൾ, വേഗത്തിൽ തന്നെ അവൻ അവളുടെ അടുത്തേക്ക് മടങ്ങി വരുമായിരുന്നു. ഒരു ദിവസം രാവിലെ ഗ്രീൻ തിരിച്ചെത്തിയില്ല. സംഗീതശ്രമം ഉപേക്ഷിക്കുന്നതിനു മുമ്പ് വിസ്സിൽ മുഴക്കി ആറ് മണിക്കൂർ കാത്തിരുന്നു. ആഴ്ച്ചകൾക്ക് ശേഷം അവൾ ഒരു പക്ഷിയുടെ അസ്ഥികൂടം കണ്ടെത്തി. ഗ്രീൻ ആണെന്ന് കരുതി അവൾ കരയാൻ തുടങ്ങി.

സംഗീതയ്ക്കും ഗ്രീനിനും വേണ്ടി എന്റെ ഹൃദയം വേദനിച്ചു. ഞാൻ എന്നോട് തന്നെ പറഞ്ഞു, "അതിൽ നീ വിഷമിക്കേണ്ട, അത്ഒരു സാധാരണ, ചുവന്ന കൊക്കുള്ളപക്ഷി മാത്രമാണ്." എന്നാൽ വാസ്തവത്തിൽ എനിക്ക് വിഷമംഉണ്ടായിരുന്നു -ദൈവത്തിനും. അവിടുത്തെ സ്നേഹം സ്വർഗ്ഗത്തോളവും,താഴെ മേൽനോട്ടം വഹിക്കുവാൻനമ്മെ ഏൽപിച്ച സൃഷ്ടിയുടെ ഭാഗമായ ഏറ്റവും ചെറിയ ജീവി വരെയും എത്തുന്നു. അവിടുന്ന് മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും അതതിന്റെ ആഹാരം കൊടുത്തു (സങ്കീ.147:9), "മനുഷ്യരെയും മൃഗങ്ങളെയും" രക്ഷിക്കുന്നു (36:5-6).

പിന്നീട്ഒരു ദിവസം, സംഗീത അവളുടെ വീടിനടുത്തുള്ള കാട്ടിലൂടെ ട്രെക്കിംഗ് നടത്തുമ്പോൾ അദ്ഭുതകരമെന്ന് പറയട്ടെ, അവിടെ ഗ്രീൻ ഉണ്ടായിരുന്നു! അവനെ പോലെയുള്ള തത്തകൾനിറഞ്ഞ ഒരു മരത്തിൽ അവൻ ഒരു പുതിയ കുടുംബത്തെ കണ്ടെത്തി. അവൻ എന്നത്തെയും പോലെ സന്തോഷവാനായി കാണപ്പെട്ടു. അവൻ സംഗീതയുടെ തോളിലേക്ക് പറന്നിരുന്നു. അവൾ പുഞ്ചിരിച്ചു, "നീ നന്നായിരിക്കുന്നു. നിനക്ക് മനോഹരമായ ഒരു കുടുംബമുണ്ട്." അവൻ ചിലച്ച് തന്റെ പുതിയ ഭവനത്തിലേക്ക് പറക്കുകയും ചെയ്തു.

എനിക്ക് സന്തോഷകരമായ പര്യവസാനങ്ങൾ ഇഷ്ടമാണ്. തന്റെ പിതാവ് പക്ഷികൾക്ക് ആഹാരം നൽകുന്നതു പോലെ നമുക്കും ആവശ്യമുള്ളതെല്ലാം നൽകുമെന്ന് യേശു വാഗ്ദാനം ചെയ്തു (മത്തായി 6: 25-28). "ഒരു കുരികിൽ പോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല... ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുള്ളവരല്ലോ" (10:29-31).

​​മനോഹരമായ പാദങ്ങൾ

ജോൺ നാഷിന് 1994-ൽ, ഗണിതശാസ്ത്രത്തിലെ തന്റെ മുൻനിര പ്രവർത്തനങ്ങൾ അംഗീകരിച്ച്, സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം നൽകുകയുണ്ടായി. അദ്ദേഹത്തിന്റെ സമവാക്യങ്ങൾ അന്നു മുതൽ ലോകമെമ്പാടുമുള്ള ബിസിനസ്സുകാർ പരസ്പരമത്സരത്തിന്റെ ചലനശാസ്ത്രം മനസ്സിലാക്കുവാൻ ഉപയോഗിക്കുന്നു. ഒരു പുസ്തകവും ഒരു മുഴുനീള സിനിമയും അദ്ദേഹത്തിന്റെ ജീവിതത്തെ രേഖപ്പെടുത്തുകയും, അദ്ദേഹത്തിന് "ഒരു മനോഹരമായ ഹൃദയം" ഉള്ളതായി പരാമർശിക്കുകയും ചെയ്തു –അത്തന്റെഹൃദയത്തിന്എന്തെങ്കിലും സൗന്ദര്യപരമായ ആകർഷണം ഉണ്ടായതുകൊണ്ടല്ല, മറിച്ച് അദ്ദേഹംഎന്ത് ചെയ്തു എന്നതുകൊണ്ടാണ്.

പഴയനിയമ പ്രവാചകനായിരുന്ന യെശയ്യാവ് കാലുകളെ വർണ്ണിക്കുവാൻ"മനോഹരം" എന്ന പദം ഉപയോഗിക്കുന്നുണ്ട് - ദൃശ്യമായ ഏതെങ്കിലും ശാരീരിക ഗുണം കൊണ്ടല്ല, മറിച്ച് അവ ചെയ്യുന്നതിൽ താൻ സൗന്ദര്യം കണ്ടതിനാലാണ്. "...സുവാർത്താ ദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം" (യെശ.52:7).ദൈവത്തോടുള്ള തങ്ങളുടെ അവിശ്വസ്തതയുടെ ഫലമായി ബാബിലോണിൽ അനുഭവിച്ച എഴുപത് വർഷത്തെ അടിമത്വത്തിനു ശേഷം, ദൈവജനം താമസിയാതെ തങ്ങളുടെ നാട്ടിലേക്ക് മടങ്ങുമെന്ന ആശ്വാസ വാക്കുകളുമായി ദൂതൻമാർ എത്തി, കാരണം "യഹോവ .... യെരുശലേമിനെ വീണ്ടെടുത്തിരിക്കുന്നുവല്ലോ" (വാ.9).

യിസ്രായേലിന്റെ സൈനിക ശക്തിയോ മറ്റേതെങ്കിലും മാനുഷിക പ്രയത്നമോ മൂലമല്ല ഈ സുവാർത്ത. മറിച്ച് അവർക്കു വേണ്ടിയുള്ള ദൈവത്തിന്റെ"വിശുദ്ധ ഭുജത്തിന്റെ" പ്രവർത്തനമായിരുന്നു (വാ.10). നമുക്കു വേണ്ടിയുള്ള ക്രിസ്തുവിന്റെ ത്യാഗത്തിലൂടെ ആത്മീയശത്രുവിൻമേൽ നമുക്ക് വിജയം ഉള്ളതിനാൽ ഇന്നും അതു സത്യമാണ്. ഇതിന് പ്രതികരണമായി ചുറ്റുമുള്ളവരോട് സമാധാനം, ശുഭവാർത്ത, രക്ഷ എന്നിവ അറിയിച്ച് സുവിശേഷത്തിന്റെ ദൂതൻമാരായി നാം സഞ്ചരിക്കുന്നു. മനോഹരമായ പാദങ്ങളാൽ നാം അതുചെയ്യുന്നു.

കാത്തിരിക്കുവാൻതയ്യാറാകുക

‘കാത്തിരിപ്പ്’ നമ്മുടെ സമാധാനം കവർന്നെടുക്കുന്നത്തിൽ മുഖ്യപങ്കു വഹിച്ചേക്കാം. കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ രമേശ് സീതാരാമന്റെ അഭിപ്രായത്തിൽ, ഇന്റർനെറ്റ്ഉപഭോക്താക്കൾമന്ദഗതിയിലുള്ള ഒരു വെബ് ബ്രൗസർ ലോഡുചെയ്യാൻ കാത്തിരിക്കുന്നതു പോലെ സാർവത്രികമായി നിരാശയും രോഷവും ഉളവാക്കുന്ന കാര്യങ്ങൾ, ചുരുക്കമാണ്. ഒരു ഓൺലൈൻ വിഡിയോ ലോഡ് ചെയ്യാൻ ശരാശരി രണ്ട് സെക്കൻഡുകൾ കാത്തിരിക്കുവാൻ നാം തയ്യാറാണെന്ന് അദ്ദേഹത്തിന്റെ ഗവേഷണം പറയുന്നു. എന്നാൽ,അഞ്ച് സെക്കൻഡുകൾക്ക് ശേഷം പിൻവാങ്ങൽ നിരക്ക് ഏകദേശം 25 ശതമാനമാണ്. പത്ത് സെക്കൻഡുകൾക്ക് ശേഷം ഉപഭോക്താക്കളിൽപകുതിയും അവരുടെ ശ്രമങ്ങൾ ഉപേക്ഷിക്കുന്നു. നാം തീർച്ചയായും അക്ഷമരായ കൂട്ടരാണ്!

യേശുവിന്റെ രണ്ടാം വരവിനായി കാത്തിരിക്കുമ്പോൾ, അവനെ ഉപേക്ഷിക്കരുത് എന്ന് യാക്കോബ് യേശുവിലുള്ള വിശ്വാസികളെ പ്രചോദിപ്പിച്ചു. ക്രിസ്തുമടങ്ങിവരും എന്നുള്ളതു, കഷ്ടതയ്ക്കു മുന്നിൽ ഉറച്ചു നിൽക്കാനും പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും അവരെ പ്രേരിപ്പിക്കുന്നു(യാക്കോബ് 5:7-10). യാക്കോബ് തന്റെ അഭിപ്രായം പറയാൻ കൃഷിക്കാരന്റെ ഉദാഹരണം ഉപയോഗിച്ചു. കൃഷിക്കാരൻ ഭൂമിയുടെ വിലയേറിയ ഫലത്തിനു കാത്തു കൊണ്ടു 'മുന്മഴയും പിന്മഴയും' അതിനു കിട്ടുവോളം ദീർഘക്ഷമയോടിരിക്കുന്നതുപോലെ (വാ.7), യേശു മടങ്ങി വരുന്നതുവരെ പീഡനങ്ങളിൽ ക്ഷമയോടിരിപ്പാൻ യാക്കോബ് വിശ്വാസികളെ ഉത്സാഹിപ്പിച്ചു. അവൻ തിരിച്ചു വരുമ്പോൾ, താൻ എല്ലാ ദുഷ്ടതയും പരിഹരിച്ച്ശാലോം, അഥവാ സമാധാനം കൊണ്ടുവരും.

ചിലപ്പോൾ, യേശുവിനായി കാത്തിരിക്കുമ്പോൾ അവനെ ഉപേക്ഷിക്കുവാൻ നാം പ്രലോഭിപ്പിക്കപ്പെടുന്നു. എന്നാൽ, കാത്തിരിക്കുമ്പോൾനമുക്ക് ''ഉണർന്നിരിക്കാം" (മത്തായി 24:42), "വിശ്വസ്തരായിരിക്കാം'' (25:14-30), അവന്റെ സ്വഭാവത്തിലും വഴികളിലും ജീവിക്കുകയും ചെയ്യാം(കൊലൊ. 3:12). യേശു എപ്പോൾ മടങ്ങി വരുമെന്ന് നമുക്കറിയില്ലെങ്കിലും, അവനു വേണ്ടി നമുക്കു ക്ഷമയോടെ കാത്തിരിക്കാം, അത് എത്ര നീണ്ട കാലത്തോളം ആയാലും.