ഞാൻ കാപ്പി കുടിക്കുന്നയാളല്ല, പക്ഷെ കാപ്പിക്കുരുവിന്റെ ഗന്ധം ലഭിക്കുന്നത് എന്നിൽ ആശ്വാസത്തിന്റേയും  ജിജ്ഞാസയുടെയും നിമിഷമാണ്. ഞങ്ങളുടെ ചെറുപ്പക്കാരിയായ മകൾ മെലീസ അവളുടെ ബെഡ്റൂം വ്യത്യസ്തമാക്കുകയായിരുന്നു,  അതിനായി ഒരു കോപ്പയിൽ കാപ്പിക്കുരു നിറച്ചു. അതിന്റെ ഊഷ്മള സുഗന്ധം മുറിയെ മുഴുവൻ നിറച്ചിരുന്നു.

പതിനേഴാം വയസ്സിൽ ഒരു കാറപകടത്തിൽ മെലീസയുടെ ഭൗമിക ജീവിതം അവസാനിച്ചിട്ട് ഇപ്പോൾ 2 ദശകങ്ങളായി എങ്കിലും ആ കാപ്പിക്കുരു കോപ്പ ഞങ്ങൾ ഇപ്പോഴും സൂക്ഷിക്കുന്നു. അത് ഞങ്ങളോടൊപ്പമുള്ള മെല്ലിന്റെ ജീവിതത്തിന്റെ നിലയ്ക്കാത്ത സുഗന്ധപൂരിതമായ ഓർമ്മ നൽകുന്നു.

തിരുവെഴുത്തും സൗരഭ്യത്തെ ഓർമ്മപെടുത്തലായി ഉപയോഗിക്കുന്നു. ഉത്തമഗീതം സുഗന്ധത്തെ ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള പ്രേമത്തിന്റെ പ്രതീകമായി പറയുന്നു. (1:3; 4:11,16). ഹോശേയായിൽ ദൈവത്തിന്റെ ഇസ്രായേലിനോടുള്ള പാപക്ഷമയെ “അവന്റെ വാസന ലെബാനോന്റേതുപോലെയും ഇരിക്കും” (ഹോശെയ 14:6) എന്ന് പറയുന്നു. മറിയ യേശുവിന്റെ കാലിൽ തൈലം പൂശിയപ്പോൾ മറിയയുടെയും തന്റെ സഹോദരങ്ങളുടെയും ഭവനം “തൈലത്തിന്റെ സൗരഭ്യം കൊണ്ടു നിറഞ്ഞു” (യോഹന്നാൻ 12:3) ; ഇത് യേശുവിന്റെ മരണത്തെ ചൂണ്ടിക്കാണിച്ചു (വാ. 7) .

സൗരഭ്യം എന്ന ആശയം ചുറ്റുപാടുമുള്ളവരോടുള്ള നമ്മുടെ വിശ്വാസത്തിന്റെ സാക്ഷ്യത്തെയും ഓർമ്മിപ്പിക്കുന്നതാണ്. പൗലോസ് അതിങ്ങനെയാണ് പറയുന്നത് :  “രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങൾ ദൈവത്തിനു ക്രിസ്തുവിന്റെ സൗരഭ്യവാസന ആകുന്നു ” (2 കൊരിന്ത്യർ 2:15).

കാപ്പിക്കുരുവിന്റെ സുഗന്ധം എനിക്ക് മെലീസ്സയുടെ ഓർമ്മ നല്കുന്നതു പോലെ, നമ്മുടെ ജീവിതങ്ങൾ യേശുവിന്റെ സുഗന്ധം പരത്തുന്നതു വഴി മറ്റുള്ളവർക്ക് അവനെ കൈക്കൊള്ളാനുള്ള ഒരു ഓർമ്മപ്പെടുത്തലായി അത് മാറട്ടെ.