മുന്നിലുള്ള നാട്ടുവഴിയിൽ രണ്ട് കാട്ടുടർക്കികൾ നിന്നിരുന്നു. എനിക്ക് എത്രവരെ അടുത്തേക്കു ചെല്ലാനാകും? ഞാൻ അത്ഭുതപ്പെട്ടു. ഞാൻ എന്റെ ഓട്ടം നടത്തത്തിലേക്കു മാറ്റി ഒടുവിൽ നിന്നു. അതു ഫലിച്ചു. ടർക്കികൾ എന്റെ നേരെ നടന്നു. . . അടുത്തേക്കു തന്നെ വന്നുകൊണ്ടിരുന്നു. നിമിഷങ്ങൾക്കുള്ളിൽ, അവരുടെ തലകൾ എന്റെ അരക്കെട്ടിനൊപ്പം എത്തി, പിന്നീട് എന്റെ പിന്നിലായി. എത്ര മൂർച്ചയുള്ളതായിരുന്നു ആ കൊക്കുകൾ? ഞാൻ ഓടിപ്പോയി. അവ എന്നെ പിന്തുടർന്നു, പിന്നെ നിർത്തി.

എത്ര പെട്ടെന്നാണ് കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞത്! ടർക്കികൾ ദൗത്യം ഏറ്റെടുത്തപ്പോൾ ഇര വേട്ടക്കാരനായി മാറി. വിഡ്ഢിത്തമെന്നു പറയട്ടെ, അവർ പേടിക്കാൻ കഴിയാത്തത്ര മന്ദബുദ്ധികളാണോ എന്ന് ഞാൻ ചിന്തിച്ചിരുന്നു. ഒരു പക്ഷിയിൽ നിന്ന് അശ്രദ്ധമായിപ്പോലും മുറിവേൽക്കാൻ ഞാൻ സമ്മതിക്കയില്ല, അതിനാൽ ഞാൻ ഓടിപ്പോയി. ടർക്കിയിൽ നിന്ന്.

ദാവീദ് അപകടകാരിയായി തോന്നിയില്ല, അതിനാൽ അടുത്തുവരാൻ ഗൊല്യാത്ത് അവനെ പരിഹസിച്ചു. “ഇങ്ങോട്ടു വാ; ഞാൻ നിന്റെ മാംസം ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കുന്നുണ്ടു എന്നു പറഞ്ഞു!” (1 ശമൂവേൽ 17:44). മുൻകൈയെടുത്തപ്പോൾ ദാവീദ് തിരക്കഥ മാറ്റിയെഴുതി. അവൻ ഗൊല്യാത്തിന്റെ അടുത്തേക്ക് ഓടി, അവൻ വിഡ്ഢിയായതുകൊണ്ടല്ല, ദൈവത്തിൽ അവനു വിശ്വാസമുള്ളതുകൊണ്ട്. അവൻ ആക്രോശിച്ചു, “ഇന്നു…യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്നു സർവ്വഭൂമിയും അറിയും” (വാ. 46). ഈ അക്രമാസക്തനായ ബാലൻ ഗൊല്യാത്തിനെ അമ്പരപ്പിച്ചു. എന്താണ് സംഭവിക്കുന്നത്? അവൻ ചിന്തിച്ചിരിക്കണം. അപ്പോൾ അത് അവന്റെമേൽ പതിഞ്ഞു. നേരെ കണ്ണുകൾക്കിടയിൽ.

രാക്ഷസന്മാരെ ഒഴിവാക്കാൻ ചെറിയ മൃഗങ്ങൾ ആളുകളിൽ നിന്നും ഇടയന്മാരിൽ നിന്നും ഓടിപ്പോകുന്നത് സ്വാഭാവികമാണ്. പ്രശ്‌നങ്ങളിൽ നിന്ന് നാം ഒളിച്ചോടുന്നത് സ്വാഭാവികമാണ്. എന്തിനാണ് സ്വാഭാവിക കാര്യങ്ങളിൽ ആശ്രയിക്കുന്നത്? യിസ്രായേലിൽ ഒരു ദൈവമുണ്ടോ? എങ്കിൽ, അവന്റെ ശക്തിയിൽ, പോരാട്ടത്തിലേക്ക് ഓടുക.