ഞങ്ങളെ അപരിചിതമായ ഒരു സ്ഥലത്തേക്കു കൊണ്ടുപോകുമ്പോൾ, ജീപിഎസ് തെറ്റായ ദിശയാണു കാണിക്കുന്നതെന്ന് പെട്ടെന്ന് എന്റെ ഭർത്താവ് ശ്രദ്ധിച്ചു. വിശ്വസനീയമായ ഒരു നാലുവരി ഹൈവേയിൽ പ്രവേശിച്ച ശേഷം, ഞങ്ങൾക്ക് സമാന്തരമായി പോകുന്ന ഒരു ഒറ്റവരി ‘സർവീസ്’ റോഡിലൂടെ പുറത്തുകടക്കാൻ ഞങ്ങൾക്ക്  ഉപദേശം ലഭിച്ചു. “ഞാൻ അത് വിശ്വസിക്കാൻ പോകയാണ് ” ഡാൻ പറഞ്ഞു. എന്നിരുന്നാലും, ഏകദേശം പത്ത് മൈൽ കഴിഞ്ഞപ്പോൾ, ഞങ്ങളുടെ തൊട്ടടുത്തുള്ള ഹൈവേയിലെ ഗതാഗതം ഏതാണ്ട് നിശ്ചലമായി. പ്രശ്‌നം? വലിയ നിർമ്മാണപ്രവർത്തനങ്ങൾ. അപ്പോൾ സർവീസ് റോഡോ? തിരക്ക് കുറവായതിനാൽ, അത് ഞങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള വ്യക്തമായ പാത പ്രദാനം ചെയ്തു. “എനിക്ക് മുമ്പോട്ട് കാണാൻ കഴിഞ്ഞില്ല,” ഡാൻ പറഞ്ഞു, “പക്ഷേ ജിപിഎസിന് കഴിയും.” അല്ലെങ്കിൽ, നമ്മൾ സമ്മതിക്കുന്നതുപോലെ,  “ദൈവത്തിനു കഴിയും.”

വരാനിരിക്കുന്നതെന്താണെന്ന് അറിഞ്ഞുകൊണ്ട്, “യെഹൂദന്മാരുടെ രാജാവായി പിറന്ന” (മത്തായി 2:2) യേശുവിനെ നമസ്‌കരിക്കാൻ കിഴക്കു നിന്നു വന്ന വിദ്വാന്മാർക്ക് ഒരു സ്വപ്‌നത്തിൽ ദൈവം സമാനമായ ദിശാമാറ്റം നൽകി. ഒരു “എതിരാളി” രാജാവിന്റെ ജനനവാർത്തയിൽ അസ്വസ്ഥനായ ഹെരോദാരാജാവ് വിദ്വാന്മാരോട് കള്ളം പറഞ്ഞു, അവരെ ബെത്‌ലഹേമിലേക്ക് അയച്ചു: “നിങ്ങൾ ചെന്നു ശിശുവിനെക്കുറിച്ചു സൂക്ഷ്മമായി അന്വേഷിപ്പിൻ; കണ്ടെത്തിയാൽ ഞാനും ചെന്നു അവനെ നമസ്‌കരിക്കേണ്ടതിന്നു, വന്നു എന്നെ അറിയിപ്പിൻ എന്നു പറഞ്ഞു” (വാ.8). എന്നാൽ “ഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുതു എന്നു സ്വപ്‌നത്തിൽ അരുളപ്പാടുണ്ടായിട്ടു അവർ വേറെ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി.” (വാ. 12).

ദൈവം നമ്മുടെയും ചുവടുകളെ നയിക്കും. നാം ജീവിതത്തിന്റെ പെരുവഴികളിലൂടെ സഞ്ചരിക്കുമ്പോൾ, അവൻ മുന്നോട്ട് കാണുമെന്ന് നമുക്ക് വിശ്വസിക്കാം, നാം അവന്റെ നിർദ്ദേശങ്ങൾക്ക് കീഴ്‌പ്പെടുമ്പോൾ അവൻ നമ്മുടെ പാതകളെ നേരെയാക്കുമെന്ന് ഉറപ്പായി വിശ്വസിക്കാം (സദൃശവാക്യങ്ങൾ 3:6).