ആയുർദൈർഘ്യം
1990 ൽ, ഫ്രഞ്ച് ഗവേഷകർക്ക് ഒരു കമ്പ്യൂട്ടർ പ്രശ്നമുണ്ടായി: ജീൻ കാൽമെന്റിന്റെ പ്രായം കണക്കുകൂട്ടിയപ്പോൾ ഉണ്ടായ ഒരു ഡാറ്റാ പിശക്. അവൾക്ക് 115 വയസ്സായിരുന്നു, സോഫ്റ്റ്വെയര് പ്രോഗ്രാമിന്റെ പാരാമീറ്ററുകൾക്കു പുറത്തുള്ള ഒരു പ്രായം! ആർക്കും ഇത്രയും കാലം ജീവിക്കാൻ കഴിയില്ലെന്ന് പ്രോഗ്രാമർമാർ ഊഹിച്ചു! വാസ്തവത്തിൽ, ജീൻ 122 വയസ്സു വരെ ജീവിച്ചു.
സങ്കീർത്തനക്കാരൻ എഴുതുന്നു, “ങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എൺപതു സംവത്സരം” (സങ്കീർത്തനം 90:10). നമ്മൾ ഏതു പ്രായം വരെ ജീവിച്ചാലും, ജീൻ കാൽമെന്റിന്റെ അത്രയും കാലം ജീവിച്ചാലും, ഭൂമിയിലെ നമ്മുടെ ജീവിതം തീർച്ചയായും പരിമിതമാണെന്ന് പറയുന്നതിനുള്ള ഒരു ആലങ്കാരിക മാർഗമാണിത്. നമ്മുടെ ജീവിതകാലം സ്നേഹവാനായ ഒരു ദൈവത്തിന്റെ പരമാധികാര കരങ്ങളിലാണ് (വാ. 5). എന്നിരുന്നാലും, ആത്മീയ മണ്ഡലത്തിൽ, “ദൈവത്തിന്റെ സമയം” യഥാർത്ഥത്തിൽ എന്താണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു: “ആയിരം സംവത്സരം നിന്റെ ദൃഷ്ടിയിൽ ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെ... മാത്രം ഇരിക്കുന്നു” (വാ. 4).
യേശുക്രിസ്തുവിൽ “ആയുർദൈർഘ്യം” എന്നതിന് ഒരു പുതിയ അർത്ഥം നൽകപ്പെട്ടിരിക്കുന്നു: “പുത്രനിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട് ”(യോഹന്നാൻ 3:36). “ഉണ്ട് ”എന്നത് വർത്തമാനകാലത്തിലാണ്: ഇപ്പോൾ, നമ്മുടെ ശാരീരിക പ്രശ്നങ്ങളുടെയും കണ്ണീരിന്റെയുമായ ഈ നിമിഷത്തിൽ, നമ്മുടെ ഭാവി അനുഗ്രഹിക്കപ്പെട്ടതാണ്, നമ്മുടെ ആയുസ്സ് പരിധിയില്ലാത്തതാണ്.
ഇതിൽ ഞങ്ങൾ സന്തോഷിക്കുകയും സങ്കീർത്തനക്കാരനോടൊപ്പം ഇങ്ങനെ പ്രാർത്ഥിക്കുകയും ചെയ്യുന്നു, “കാലത്തു തന്നേ ഞങ്ങളെ നിന്റെ ദയകൊണ്ടു തൃപ്തരാക്കേണമേ; എന്നാൽ ഞങ്ങളുടെ ആയുഷ്കാലമൊക്കെയും ഞങ്ങൾ ഘോഷിച്ചാനന്ദിക്കും” (സങ്കീർത്തനം 90:14).
ഫലപ്രദമായ ശുശ്രൂഷയുടെ കാതൽ
ക്രിസ്തീയ ഇടയശുശ്രൂഷ വളരെ ആവശ്യമുള്ളതും അതിശയകരമാംവിധം ബുദ്ധിമുട്ടുള്ളതും അപകടം നിറഞ്ഞതും ആയ ഒരു സ്വർഗീയ വിളിയാണ്. വളരെ ഫലദായകമാണതെങ്കിലും, അതു ലളിതമോ സുരക്ഷിതമോ അല്ലെങ്കിൽ നാം പ്രതീക്ഷിക്കുന്നത് പോലെയോ ആയിരിക്കുമെന്ന് ആരും പറയില്ല..
അത്തരം യാഥാർത്ഥ്യബോധത്തോടെയും സഹ-ശുശ്രൂഷകരോടുള്ള തന്റെ സ്നേഹത്തോടുകൂടെയും, ആർബിസി മിനിസ്ട്രിയുടെ ചർച്ച് മിനിസ്ട്രി ഡയറക്ടറായ ബിൽ ക്രൗഡർ ഇനിപ്പറയുന്ന പേജുകളിൽ തന്റെ ഹൃദയം തുറക്കുന്നു. പൗലോസ് തിമൊഥെയൊസിനോട് പറഞ്ഞ വാക്കുകളുടെ അർത്ഥം തന്റെ സ്വന്തം അനുഭവങ്ങളുമായി സംയോജിപ്പിച്ചുകൊണ്ട്, "നാം എന്താണ് ചെയ്യുന്നത്, എന്തുകൊണ്ട് ചെയ്യുന്നു, എങ്ങനെ ചെയ്യുന്നു" എന്ന തിരിച്ചറിവിലേക്ക് ബിൽ നമ്മെ തിരികെ…
നിങ്ങളുടെ ഭാഗം, ദൈവത്തിന്റെ ഭാഗം
കുറച്ചു വർഷങ്ങളിലെ ജോലിക്കു ശേഷം അവളുടെ ഡിപ്പാർട്ട്മെന്റ് കൈകാര്യം ചെയ്യാൻ എന്റെ സുഹൃത്ത് ജാനിസിനോട് ആവശ്യപ്പെട്ടപ്പോൾ, അവൾക്കു സംഭ്രമം തോന്നി. അതിനായി പ്രാർത്ഥിക്കുമ്പോൾ, നിയമനം സ്വീകരിക്കാൻ ദൈവം തന്നെ പ്രേരിപ്പിക്കുന്നതായി അവൾക്കു തോന്നി - എന്നിട്ടും, ഉത്തരവാദിത്തം നിർവഹിക്കാൻ തനിക്കു കഴിയുമോ എന്നവൾ ഭയപ്പെട്ടു. “ഇത്രയും കുറഞ്ഞ അനുഭവം കൊണ്ട് എനിക്കെങ്ങനെ നയിക്കാനാകും?” അവൾ ദൈവത്തോടു ചോദിച്ചു. “ഞാൻ പരാജയപ്പെടാൻ പോകുകയാണെങ്കിൽ എന്തിനാണ് എന്നെ ഈ ചുമതല ഏല്പിക്കുന്നത്?”
പിന്നീട്, ജാനീസ് ഉല്പത്തി 12-ൽ അബ്രാമിന്റെ ദൈവവിളിയെക്കുറിച്ച് വായിച്ചു: അവന്റെ ഭാഗം “ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക....അബ്രാം പുറപ്പെട്ടു” (വാ. 1, 4). ഇതൊരു വിപ്ലവകരമായ നീക്കമായിരുന്നു, കാരണം പുരാതന ലോകത്ത് ആരും ഇതുപോലെ വേരോടെ പിഴുതെറിയപ്പെട്ടിട്ടില്ല. എന്നാൽ തനിക്കറിയാവുന്നതെല്ലാം പുറകിൽ ഉപേക്ഷിച്ച് തന്നിൽ ആശ്രയിക്കാൻ ദൈവം അവനോട് ആവശ്യപ്പെടുകയായിരുന്നു, ബാക്കിയുള്ള കാര്യങ്ങൾ അവൻ ചെയ്യും. സ്വത്വം? നീ ഒരു വലിയ ജാതിയായിത്തീരും. കരുതൽ? ഞാൻ നിന്നെ അനുഗ്രഹിക്കും. സൽപ്പേര്? ഒരു വലിയ പേര്. ഉദ്ദേശ്യം? ഭൂമിയിലെ എല്ലാ ജനങ്ങൾക്കും നീ ഒരു അനുഗ്രഹമായിരിക്കും. വഴിയിൽ അവൻ ചില വലിയ തെറ്റുകൾ വരുത്തി, എങ്കിലും “വിശ്വാസത്താൽ അബ്രഹാം . . . എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു” (എബ്രായർ 11:8).
ഈ തിരിച്ചറിവ് ജാനീസിന്റെ ഹൃദയത്തിൽ നിന്ന് ഒരു വലിയ ഭാരം എടുത്തുമാറ്റി. “എന്റെ ജോലിയിൽ വിജയിക്കുന്നതിനെക്കുറിച്ച് ഞാൻ വിഷമിക്കേണ്ടതില്ല,” അവൾ പിന്നീട് എന്നോടു പറഞ്ഞു. “ജോലി ചെയ്യുന്നതിന് എന്നെ പ്രാപ്തയാക്കാൻ ദൈവത്തെ വിശ്വസിക്കുന്നതിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതി.” ദൈവം നമുക്കാവശ്യമായ വിശ്വാസം നൽകുന്നതിനാൽ, നമ്മുടെ ജീവിതകാലം മുഴുവൻ അവനിൽ ആശ്രയിക്കാം.
സന്തോഷകരമായ നന്ദികരേറ്റൽ
മനഃശാസ്ത്രജ്ഞനായ റോബർട്ട് എമ്മൺസ് നടത്തിയ ഒരു പഠനത്തിൽ, സന്നദ്ധപ്രവർത്തകരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചിട്ട്് അവർ ഓരോ ഗ്രൂപ്പും ആഴ്ചതോറും ജേണലുകൾ എഴുതാൻ നിർദ്ദേശിച്ചു. ഒരു ഗ്രൂപ്പ് അവർ കൃതജ്ഞതയുള്ള അഞ്ച് കാര്യങ്ങൾ എഴുതി. ഒരു ഗ്രൂപ്പ് ദിവസേന നേരിട്ട അഞ്ച് ബുദ്ധിമുട്ടുകൾ വിവരിച്ചു. ഒരു നിയന്ത്രണ ഗ്രൂപ്പ് അവരെ ചെറിയ രീതിയിൽ സ്വാധീനിച്ച അഞ്ച് സംഭവങ്ങൾ രേഖപ്പെടുത്തി. കൃതജ്ഞതാ ഗ്രൂപ്പിലുള്ളവർക്ക് അവരുടെ ജീവിതം മൊത്തത്തിൽ മെച്ചമായി തോന്നുന്നുവെന്നും ഭാവിയെക്കുറിച്ച് കൂടുതൽ ശുഭാപ്തിവിശ്വാസമുള്ളവരാണെന്നും ആരോഗ്യപ്രശ്നങ്ങൾ കുറവാണെന്നും പഠന ഫലങ്ങൾ വെളിപ്പെടുത്തി.
നന്ദി പറയലിന് നമ്മുടെ ജീവിതത്തെ നാം വീക്ഷിക്കുന്ന രീതിയെ മാറ്റിമറിക്കാൻ കഴിവുണ്ട്. നന്ദികരേറ്റൽ നമ്മെ കൂടുതൽ സന്തോഷിപ്പിക്കും.
ദൈവത്തിനു നന്ദി പറയുന്നതിന്റെ പ്രയോജനങ്ങളെ ബൈബിൾ പണ്ടേ പ്രകീർത്തിച്ചിട്ടുണ്ട്, അങ്ങനെ ചെയ്യുന്നത് അവന്റെ സ്വഭാവത്തെക്കുറിച്ചു നമ്മെ ഓർമിപ്പിക്കുന്നു. “യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു” (സങ്കീർത്തനം 100:5) എന്നതിനാൽ ദൈവത്തിനു നന്ദി പറയാൻ സങ്കീർത്തനങ്ങൾ ദൈവജനത്തെ ആവർത്തിച്ച് ആഹ്വാനം ചെയ്യുന്നു (107:8, 15, 21, 31) .
അപ്പൊസ്തലനായ പൗലൊസ് ഫിലിപ്പിയർക്കുള്ള തന്റെ ലേഖനം അവസാനിപ്പിക്കുമ്പോൾ - തന്നെ പിന്തുണച്ച ഒരു സഭയ്ക്കുള്ള ഒരുതരം നന്ദി കുറിപ്പ് ആയിരുന്നു ആ ലേഖനം - അവൻ നന്ദിയുള്ള പ്രാർത്ഥനകളെ “സകല ബുദ്ധിയെയും കവിയുന്ന” ദൈവത്തിന്റെ സമാധാനവുമായി ബന്ധിപ്പിച്ചു (4:7). നാം ദൈവത്തിലും അവന്റെ നന്മയിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഉത്കണ്ഠയില്ലാതെ, എല്ലാ സാഹചര്യങ്ങളിലും, നന്ദിയോടെ പ്രാർത്ഥിക്കാൻ കഴിയുമെന്ന് നാം കണ്ടെത്തും. നന്ദി പ്രകടിപ്പിക്കുന്നത് നമ്മുടെ ഹൃദയങ്ങളെയും മനസ്സിനെയും അതുല്യമായി കാത്തുസൂക്ഷിക്കുകയും ജീവിതത്തെ നോക്കുന്ന രീതിയെ മാറ്റുകയും ചെയ്യുന്ന ഒരു സമാധാനം നൽകുന്നു. നന്ദി നിറഞ്ഞ ഹൃദയം സന്തോഷത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു.
ദൈവവചനത്തിന്റെ ശക്തി
സ്റ്റീഫൻ വളർന്നുവരുന്ന ഒരു ഹാസ്യനടനും ഒപ്പം ധൂർത്തനുമായിരുന്നു. ഒരു ക്രിസ്തീയ കുടുംബത്തിൽ വളർന്ന അദ്ദേഹം, തന്റെ പിതാവും രണ്ടു സഹോദരന്മാരും ഒരു വിമാനാപകടത്തിൽ മരിച്ചതിനെത്തുടർന്ന് നിരവധി സംശയങ്ങൾ അദ്ദേഹത്തെ അലട്ടാൻ തുടങ്ങി. ഇരുപതുകളുടെ തുടക്കത്തോടെ അദ്ദേഹത്തിനു വിശ്വാസം നഷ്ടപ്പെട്ടു. എന്നാൽ ചിക്കാഗോയിലെ തണുത്ത തെരുവുകളിൽ ഒരു രാത്രിയിൽ അദ്ദേഹം അതു കണ്ടെത്തി. ഒരു അപരിചിതൻ അദ്ദേഹത്തിന് ഒരു പോക്കറ്റ് പുതിയ നിയമം നൽകി. പുസ്തകം തുറന്ന സ്റ്റീഫൻ, ഉത്കണ്ഠയുമായി മല്ലിടുന്നവർ മത്തായി 6:27-34 ലെ യേശുവിന്റെ ഗിരിപ്രഭാഷണത്തിൽ നിന്നു വായിക്കണമെന്ന് രേഖപ്പെടുത്തിയ ഒരു സൂചിക കണ്ടു.
സ്റ്റീഫൻ ആ ഭാഗം കണ്ടെത്തി, അതിലെ വാക്കുകൾ അവന്റെ ഹൃദയത്തിൽ ഒരു അഗ്നി ജ്വലിപ്പിച്ചു. അദ്ദേഹം അനുസ്മരിക്കുന്നു, “ഞാൻ ആത്യന്തികമായും ഉടനടി പ്രകാശിപ്പിക്കപ്പെട്ടു. ആ തണുപ്പിൽ തെരുവിന്റെ മൂലയിൽ നിന്നുകൊണ്ട് പ്രഭാഷണം ഞാൻ വായിച്ചു, എന്റെ ജീവിതം പിന്നീടൊരിക്കലും പഴയതായിരുന്നില്ല.”
തിരുവെഴുത്തുകളുടെ ശക്തി അങ്ങനെയാണ്. ബൈബിൾ മറ്റേതൊരു പുസ്തകത്തെയും പോലെയല്ല, കാരണം അത് ജീവനുള്ളതാണ്. നമ്മൾ കേവലം ബൈബിൾ വായിക്കുകയല്ല ചെയ്യുന്നത്. ബൈബിൾ നമ്മെ വായിക്കുന്നു: “... ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു” (എബ്രായർ 4:12).
ഈ ഗ്രഹത്തിലെ ഏറ്റവും ശക്തമായ ബലത്തെ തിരുവെഴുത്ത് അവതരിപ്പിക്കുന്നു, അതു നമ്മെ രൂപാന്തരപ്പെടുത്തുകയും ആത്മീയ പക്വതയിലേക്കു നയിക്കുകയും ചെയ്യുന്നു. നമ്മുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കാൻ ദൈവത്തോട് അപേക്ഷിച്ചുകൊണ്ട് നമുക്കതു തുറന്ന് ഉറക്കെ വായിക്കാം. അവിടുന്നു സംസാരിച്ച വാക്കുകൾ “വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും” (യെശയ്യാവ് 55:11) എന്ന് അവിടുന്നു വാഗ്ദത്തം ചെയ്യുന്നു. നമ്മുടെ ജീവിതം ഒരിക്കലും പഴയതുപോലെയാകില്ല.
ആത്മനിയന്ത്രണം ദൈവത്തിന്റെ ശക്തിയിൽ
1972 ൽ, ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്തുന്നതിനു കാലതാമസം വരുത്താനുള്ള കുട്ടികളുടെ കഴിവ് അളക്കുന്നതിനായി “മാർഷ്മാലോ ടെസ്റ്റ്'” എന്നറിയപ്പെടുന്ന ഒരു പഠനം വികസിപ്പിച്ചെടുക്കുകയുണ്ടായി. കുട്ടികൾക്ക് നുണയുവാൻ ഓരോ മാർഷ്മാലോ നൽകുകയും, എന്നാൽ പത്ത് മിനിറ്റു നേരത്തേക്ക് അതു കഴിക്കാതെ സൂക്ഷിക്കാൻ കഴിയുന്നവർക്ക് ഒരെണ്ണം കൂടി നൽകുമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു. കുട്ടികളിൽ മൂന്നിലൊന്നു പേർക്ക് കൂടിയ പ്രതിഫലത്തിനായി പിടിച്ചുനിൽക്കാൻ കഴിഞ്ഞു. മറ്റൊരു മൂന്നിലൊന്നു പേർ മുപ്പതു സെക്കൻഡിനുള്ളിൽ അത് അകത്താക്കി!
നാം ആഗ്രഹിക്കുന്ന എന്തെങ്കിലും വാഗ്ദാനം ചെയ്യുമ്പോൾ, കാത്തിരിക്കുന്നത് ഭാവിയിൽ കൂടുതൽ പ്രയോജനം ചെയ്യുമെന്ന് നമുക്കറിയാമെങ്കിലും, ആത്മനിയന്ത്രണം പാലിക്കാൻ നാം പാടുപെട്ടേക്കാം. എങ്കിലും ആത്മനിയന്ത്രണം ഉൾപ്പെടെയുള്ള സുപ്രധാനമായ പല സദ്ഗുണങ്ങളും “[നമ്മുടെ] വിശ്വാസത്തോടു് കൂട്ടിച്ചേർക്കാൻ” പത്രൊസ് നമ്മെ നിർബന്ധിക്കുന്നു (2 പത്രൊസ് 1:5-6). യേശുവിൽ വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട്, ആ വിശ്വാസത്തിന്റെ തെളിവായി നന്മ, ജ്ഞാനം, സ്ഥിരോത്സാഹം, ആത്മനിയന്ത്രണം, ദൈവഭക്തി, വാത്സല്യം, സ്നേഹം എന്നിവയിൽ 'വർദ്ധിച്ച അളവിൽ വളരാൻ പത്രൊസ് തന്റെ വായനക്കാരെയും നമ്മെയും പ്രോത്സാഹിപ്പിച്ചു (വാ. 5-8).
ഈ സദ്ഗുണങ്ങൾ നമുക്ക് ദൈവത്തിന്റെ പ്രീതി നേടിത്തരികയോ സ്വർഗത്തിൽ നമ്മുടെ സ്ഥാനം ഉറപ്പിക്കുകയോ ചെയ്യുന്നില്ലെങ്കിലും, ദൈവം അതിനുള്ള ജ്ഞാനവും ശക്തിയും നൽകുന്നതിനാൽ - നമ്മോടും അതുപോലെ നമ്മൾ ഇടപഴകുന്ന എല്ലാവരോടും—- ആത്മനിയന്ത്രണം പാലിക്കേണ്ടതിന്റെ ആവശ്യകതയെയാണ് അവ തെളിയിക്കുന്നത്. കൂടാതെ, അതിലെല്ലാമുപരി, പരിശുദ്ധാത്മാവിന്റെ ശക്തിയാൽ അവനെ പ്രസാദിപ്പിക്കുന്ന നമുക്ക് 'ജീവന്നും ഭക്തിക്കും വേണ്ടിയതു ഒക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ'' (വാ. 3).