Month: ജൂലൈ 2023

യേശുവിനെ അനുകരിക്കുക

“മികച്ച ആൾമാറാട്ടക്കാരൻ'' ഇൻഡോനേഷ്യയിലെ കടലിലും ഗ്രേറ്റ് ബാരിയർ റീഫിലും താമസിക്കുന്നു. മറ്റ് നീരാളികളെപ്പോലെ മിമിക് ഒക്ടോപസിനും അതിന്റെ ചർമ്മത്തിന്റെ നിറത്തെ ചുറ്റുപാടുകൾക്കനുയോജ്യമായി മാറ്റാൻ കഴിയും. ശക്തമായ ഭീഷണി ഉയരുമ്പോൾ അതിന്റെ ആകൃതിയിലും ചലനരീതിയിലും സ്വഭാവത്തിലും മാറ്റം വരുത്തി വിഷമുള്ള ലയൺഫിഷ്, മാരകമായ കടൽപാമ്പുകൾ എന്നിവയെപ്പോലും അനുകരിക്കുവാൻ ഇവയ്ക്കു കഴിയും.

മിമിക് ഒക്ടോപസിൽ നിന്ന് വ്യത്യസ്തമായി, യേശുവിൽ വിശ്വസിക്കുന്നവർ തങ്ങളുടെ ചുറ്റുമുള്ള ലോകത്ത് വേറിട്ടുനിൽക്കാൻ ഉദ്ദേശിച്ചുള്ളവരാണ്. നമ്മോട് വിയോജിക്കുന്നവരിൽ നിന്ന് നമുക്ക് ഭീഷണി തോന്നിയേക്കാം, ക്രിസ്തുവിന്റെ അനുയായികളായി തോന്നാത്ത രീതിയിൽ ലോകത്തോട് അനുരൂപപ്പെടാൻ പ്രലോഭിപ്പിക്കപ്പെട്ടേക്കാം. എന്നിരുന്നാലും, നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും യേശുവിനെ പ്രതിനിധീകരിക്കുന്ന “ജീവനും വിശുദ്ധിയും ദൈവത്തിന് പ്രസാദവുമുള്ള’’ (റോമർ 12:1) യാഗമായി നമ്മുടെ ശരീരങ്ങളെ അർപ്പിക്കാൻ അപ്പൊസ്തലനായ പൗലൊസ് നമ്മെ പ്രേരിപ്പിക്കുന്നു.

സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ “ഈ ലോകത്തിന് അനുരൂപരാകാൻ” (വാ. 2) അനുസരിക്കുന്നതിന് നമ്മെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചേക്കാം. എന്നാൽ ദൈവമക്കളാണ് നാം എന്ന് പറയുന്നതിനൊപ്പം അതിനനുസരണമായി ജീവിച്ചുകൊണ്ടും നമ്മൾ ആരെയാണ് സേവിക്കുന്നതെന്ന് കാണിക്കാൻ നമുക്കു കഴിയും. നാം തിരുവെഴുത്തുകൾ അനുസരിക്കുകയും അവന്റെ
സ്‌നേഹനിർഭരമായ സ്വഭാവം പ്രതിഫലിപ്പിക്കുകയും ചെയ്യുമ്പോൾ, അനുസരണത്തിന്റെ പ്രതിഫലം എല്ലായ്‌പ്പോഴും ഏതൊരു നഷ്ടത്തേക്കാളും വലുതാണെന്ന് നമ്മുടെ ജീവിതത്തിലൂടെ തെളിയിക്കാനാകും. ഇന്ന് നിങ്ങൾ യേശുവിനെ എങ്ങനെ അനുകരിക്കും?

പ്രശ്നകരമായ ഒരു ലോകത്ത് സമാധാനം കണ്ടെത്തുന്നു

പ്രക്ഷുബ്ധമായ ഈ ലോകത്ത് നാം എവിടെയാണ് സമാധാനം കണ്ടെത്തേണ്ടത്? അക്രമത്തെ വലിയ അക്രമത്തിലൂടെ നേരിടണമെന്ന് ചിലർ പറയുന്നു. മറ്റുള്ളവർ പറയുന്നു, “ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക.” “സ്‌നേഹമാണ് പരിഹാരം” എന്ന് വേറെ ചിലർ പറയുന്നു. എന്നിട്ടും അധികാരമുള്ളവർ പലപ്പോഴും സ്വന്തം നേട്ടത്തിനായി ഇത് ഉപയോഗപ്പെടുത്തുന്നുവെന്ന് തോന്നുന്നു. ശക്തൻ ദുർബലനെ ഭരിക്കുമ്പോൾ അർത്ഥവത്തായ സമാധാനത്തിന് അവസരമുണ്ടോ?

നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ പ്രക്ഷുബ്ധത കുടികൊള്ളുന്നു എന്നതാണ് നമ്മുടെ പ്രശ്നം. നമ്മുടെ ഹൃദയങ്ങൾ ഭയവും പരിഭ്രാന്തിയും കൊണ്ട് വിറയ്ക്കുന്നു. സമാധാനം അസാധ്യമാണെന്ന് തോന്നുന്നു.

രചയിതാവും പ്രഭാഷകനുമായ ബിൽ ക്രൗഡർ യേശുവിന്റെ ജീവിതത്തിൽ നിന്നുള്ള…

മാറ്റമില്ലാത്ത ദൈവം

ചാരനിറത്തിലുള്ള പശ്ചാത്തലത്തിൽ ഒരു ബൂട്ട് പതിഞ്ഞ അടയാളത്തിന്റെ ഫോട്ടോ വളരെ പ്രസിദ്ധമാണ്. 1969-ൽ ബഹിരാകാശയാത്രികനായ ബസ് ആൽഡ്രിൻ ചന്ദ്രനിൽ അവശേഷിപ്പിച്ച കാൽപ്പാടാണിത്. ഇത്രയും വർഷങ്ങൾക്ക് ശേഷവും മാറ്റമില്ലാതെ ആ കാൽപ്പാടുകൾ അവിടെയുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കാറ്റോ വെള്ളമോ ഇല്ലാത്തിനാൽ ചന്ദ്രനിലെ യാതൊന്നും ഇല്ലാതാകില്ല, അതിനാൽ ചന്ദ്ര ഭൂപ്രകൃതിയിൽ സംഭവിക്കുന്നത് അവിടെത്തന്നെ നിലനിൽക്കും.

ദൈവത്തിന്റെ തന്നെ നിരന്തരമായ സാന്നിധ്യത്തെക്കുറിച്ച് ചിന്തിക്കുന്നത് അതിലും ഗംഭീരമാണ്. യാക്കോബ് എഴുതുന്നു, “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽ നിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല” (യാക്കോബ് 1:17). നമ്മുടെ സ്വന്തം പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ അപ്പൊസ്തലൻ ഇത് പ്രതിപാദിക്കുന്നു: “നിങ്ങൾ വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ ... അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ” (വാ. 2). എന്തുകൊണ്ട്? കാരണം, വലിയവനും മാറ്റമില്ലാത്തവനുമായ ഒരു ദൈവം നമ്മെ സ്‌നേഹിക്കുന്നു!

കഷ്ടകാലങ്ങളിൽ, ദൈവത്തിന്റെ നിരന്തരമായ കരുതൽ നാം ഓർക്കേണ്ടതുണ്ട്. “നിന്റെ വിശ്വസ്തത മഹത്തരമാണ്” എന്ന മഹത്തായ സ്തുതിഗീതത്തിലെ വാക്കുകൾ നമുക്ക് ഓർമ്മിക്കാം: “നിന്നിൽ ഗതിഭേദത്താലുള്ള ആച്ഛാദനം ഇല്ല; / നീ മാറുന്നില്ല, നിന്റെ കരുണ, അവ പരാജയപ്പെടുന്നില്ല; / നീ എങ്ങനെയായിരുന്നോ അതുപോലെ തന്നെ എന്നേക്കും ആയിരിക്കും.'' അതെ, നമ്മുടെ ദൈവം തന്റെ ശാശ്വതമായ കാൽപ്പാടുകൾ നമ്മുടെ ലോകത്തിൽ അവശേഷിപ്പിച്ചിരിക്കുന്നു. അവൻ എപ്പോഴും നമുക്കൊപ്പം ഉണ്ടാകും. അവന്റെ വിശ്വസ്തത വലുതാണ്.

നിങ്ങളുടെ അയൽക്കാരനെ സ്‌നേഹിക്കുക

അത് യൂത്ത് ഗ്രൂപ്പിലെ ഒരു രസകരമായ ഗെയിം മാത്രമായിരുന്നു, പക്ഷേ അത് ഞങ്ങൾക്ക് ഒരു പാഠമായിരുന്നു: അയൽക്കാരെ മാറ്റുന്നതിനുപകരം, അവരെ സ്‌നേഹിക്കാൻ പഠിക്കുക. എല്ലാവരും ഒരു വലിയ വൃത്തമായി ഇരിക്കുകയും ഒരാളെ നടുവിൽ നിർത്തുകയു ചെയ്യുന്നു. നിൽക്കുന്ന ആൾ ഇരിക്കുന്ന ഒരാളോട് ചോദിക്കുന്നു, “നീ നിന്റെ അയൽക്കാരനെ സ്‌നേഹിക്കുന്നുണ്ടോ?” ഇരിക്കുന്ന വ്യക്തിക്ക് രണ്ട് തരത്തിൽ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയും: ഉവ്വ് അല്ലെങ്കിൽ ഇല്ല. തന്റെ അയൽക്കാരനെ മറ്റൊരാളുമായി കൈമാറ്റം ചെയ്യണോ എന്ന് അവൻ തീരുമാനിക്കണം.

യഥാർത്ഥ ജീവിതത്തിലും നമ്മുടെ “അയൽക്കാരെ” തിരഞ്ഞെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിക്കുന്നില്ലേ? വിശേഷിച്ചും നമുക്ക് ഇണങ്ങിച്ചേരാൻ കഴിയാത്ത ഒരു സഹപ്രവർത്തകനോ അല്ലെങ്കിൽ ശരിയല്ലാത്ത സമയങ്ങളിൽ പുൽത്തകിടി വെട്ടാൻ ഇഷ്ടപ്പെടുന്ന ഒരു അയൽവാസിയോ ഉള്ളപ്പോൾ. എന്നിരുന്നാലും, പലപ്പോഴും, നമ്മെ ബുദ്ധിമുട്ടിക്കുന്ന അയൽക്കാരോടൊപ്പം ജീവിക്കാൻ നാം പഠിക്കേണ്ടതുണ്ട്.

യിസ്രായേല്യർ വാഗ്ദത്ത ദേശത്ത് താമസം ആരംഭിച്ചപ്പോൾ, തങ്ങളുടെ അയല്ക്കാരോടൊപ്പം എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ചുള്ള സുപ്രധാന നിർദ്ദേശങ്ങൾ ദൈവം അവർക്ക് നൽകി: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം” (ലേവ്യാപുസ്തകം 19:18), അതിൽ പരദൂഷണമോ കിംവദന്തികളോ പ്രചരിപ്പിക്കാതിരിക്കുക, നമ്മുടെ അയൽക്കാരെ മുതലെടുക്കാതിരിക്കുക, ആളുകൾക്ക് എതിരെ എന്തെങ്കിലും ഉണ്ടെങ്കിൽ അവരെ നേരിട്ട് അഭിമുഖീകരിക്കുക (വാ. 9-18) എന്നിവ അടങ്ങിയിരിക്കുന്നു. എല്ലാവരേയും സ്‌നേഹിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും, യേശു നമ്മിൽ പ്രവർത്തിക്കുന്നതനുസരിച്ച് മറ്റുള്ളവരോട് സ്‌നേഹപൂർവ്വം പെരുമാറാൻ നമുക്കു കഴിയും. അവന്റെ ജനമെന്ന നിലയിൽ നാം നമ്മുടെ സ്വത്വത്തിൽ ജീവിക്കാൻ ശ്രമിക്കുമ്പോൾ അതിനുള്ള ജ്ഞാനവും കഴിവും ദൈവം നൽകും.

നമ്മുടെ സങ്കേതം

വടക്കെ അമേരിക്കയിൽ കാട്ടുപോത്തുകൾ വിഹരിച്ചിരുന്ന ഒരു സ്ഥലം. യഥാർത്ഥത്തിൽ അവ മാത്രമായിരുന്നു തുടക്കത്തിൽ അവിടെയുണ്ടായിരുന്നത്. കുടിയേറ്റക്കാർ കന്നുകാലികളും കൃഷിയുമായി അവിടെയെത്തുന്നതുവരെ സമതല ഇന്ത്യക്കാർ കാട്ടുപോത്തുകളെ വോട്ടയാടി. പിന്നീട്, രണ്ടാം ലോകമഹായുദ്ധ കാലത്തെ പേൾ ഹാർബറിനുശേഷം ഈ ഭൂമി ഒരു രാസവസ്തു നിർമ്മാണ ശാല പ്രവർത്തിക്കുന്ന സ്ഥലമായി മാറി. പിന്നീട് ശീതയുദ്ധകാലത്തെ ആയുധ നിരായുധീകരണ കേന്ദ്രമായി. എന്നാൽ ഒരു ദിവസം അവിടെ കഷണ്ടിത്തലയൻ കഴുകന്മാരുടെ കൂട്ടത്തെ കണ്ടെത്തി, താമസിയാതെ റോക്കി മൗണ്ടൻ ആഴ്‌സണൽ നാഷണൽ വൈൽഡ് ലൈഫ് റെഫ്യൂജ് ജനിച്ചു - കൊളറാഡോയിലെ ഡെൻവർ മെട്രോപോലീസിന്റെ അരികിലുള്ള പതിനയ്യായിരം ഏക്കർ വിസ്തൃതിയുള്ള പുൽപ്രദേശങ്ങൾ, തണ്ണീർത്തടങ്ങൾ, വനഭൂമി എന്നിവ ഉൾപ്പെട്ട ആവാസ വ്യവസ്ഥയായിരുന്നു അത്. ഇത് ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ, നഗരവല്ക്കരണത്തിൽ നിന്നുള്ള അഭയകേന്ദ്രങ്ങളിൽ അല്ലെങ്കിൽ സങ്കേതങ്ങളിൽ ഒന്നാണ്. മുന്നൂറിലധികം ഇനം പക്ഷിമൃഗാദികളുടെ സുരക്ഷിതമായ, സംരക്ഷിത ഭവനമാണത്. കറുത്ത കാലുള്ള ഫെററ്റുകൾ മുതൽ മാളത്തിൽ പാർക്കുന്ന മൂങ്ങകൾ മുതൽ കഷണ്ടി കഴുകന്മാർ വരെ - നിങ്ങൾ ഊഹിച്ചത് ശരിയാണ്: കാട്ടുപോത്തികളുടെയും അഭയകേന്ദ്രം.

“ദൈവം നമുക്കു സങ്കേതമാകുന്നു” (62:8) എന്ന് സങ്കീർത്തനക്കാരൻ പറയുന്നു. ഏതൊരു ഭൗമിക സങ്കേതത്തേക്കാളും വളരെ വലുതായി ദൈവം നമ്മുടെ യഥാർത്ഥ സങ്കേതമാണ്. സുരക്ഷിതവും സംരക്ഷിതവുമായ സാന്നിധ്യമാണ്. അതിൽ “നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നു” (പ്രവൃത്തികൾ 17:28). “എല്ലാ സമയത്തും” നമുക്ക് ആശ്രയിക്കാൻ കഴിയുന്ന നമ്മുടെ സങ്കേതമാണ് അവൻ (സങ്കീർത്തനം 62:8). നമ്മുടെ എല്ലാ പ്രാർത്ഥനകളും ധൈര്യത്തോടെ കൊണ്ടുവരാൻ കഴിയുന്ന നമ്മുടെ സങ്കേതമാണ് അവൻ.

ദൈവം നമ്മുടെ സങ്കേതമാണ്. അവൻ ആദിയിൽ ആരായിരുന്നോ, ഇപ്പോഴും അതുതന്നെയാണ്, എന്നും അങ്ങനെതന്നെയായിരിക്കും.