തന്റെ പിതാവ് കടന്നുപോയി എന്ന് മനസ്സിലാക്കിയ ദാരുണമായ നിമിഷത്തെക്കുറിച്ച് ഡെയ്ൽ ഏൺഹാർട്ട് ജൂനിയർ വിവരിക്കുന്നു. മോട്ടോർ റേസിംഗ് ഇതിഹാസം ഡെയ്ൽ ഏൺഹാർട്ട് സീനിയർ ഡെയ്‌ടോണ 500-ന്റെ അവസാനത്തിൽ ഒരു ഭീകരമായ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു-ഡെയ്ൽ ജൂനിയറും ഈ മത്സരത്തിൽ പങ്കെടുത്തിരുന്നു. “എനിക്ക് വീണ്ടും സൃഷ്ടിക്കാൻ കഴിയാത്ത ഈ ശബ്ദം എന്നിൽ നിന്ന് പുറത്തുവരുന്നു,” ഏൺഹാർട്ട് ജൂനിയർ പറഞ്ഞു. “ഞെട്ടലിന്റെയും സങ്കടത്തിന്റെയും-ഭയത്തിന്റെയും ഈ ശബ്ദം.” എന്നിട്ട് ഏകാന്തമായ ഈ സത്യം അദ്ദേഹം വെളിപ്പെടുത്തി: “എനിക്ക് ഇത് സ്വയം ചെയ്യേണ്ടിവരും.”

“ഡാഡിയുള്ളത് ഒരു ചീറ്റ് ഷീറ്റ് ഉള്ളതുപോലെയായിരുന്നു,” ഏൺഹാർട്ട് ജൂനിയർ വിശദീകരിച്ചു. “ഡാഡിയുണ്ടായിരുന്നത് എല്ലാ ഉത്തരങ്ങളും അറിയുന്നതുപോലെയായിരുന്നു.”

എല്ലാ ഉത്തരങ്ങൾക്കും യേശുവിലേക്ക് നോക്കാൻ യേശുവിന്റെ ശിഷ്യന്മാർ പഠിച്ചിരുന്നു. ഇപ്പോൾ, അവന്റെ ക്രൂശീകരണത്തിന്റെ തലേന്ന്, താൻ അവരെ തനിയെ വിടില്ലെന്ന് അവൻ അവർക്ക് ഉറപ്പുനൽകി. “എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും” (യോഹന്നാൻ 14:16).

തന്നിൽ വിശ്വസിക്കുന്ന എല്ലാവർക്കും യേശു ആ ആശ്വാസം നൽകി. “എന്നെ സ്‌നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവു അവനെ സ്‌നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും” (വാ. 23).

ക്രിസ്തുവിനെ അനുഗമിക്കാൻ തിരഞ്ഞെടുക്കുന്നവർക്ക് അവരുടെ ഉള്ളിൽ ‘സകലവും’ പഠിപ്പിക്കുകയും യേശു പഠിപ്പിച്ച എല്ലാ കാര്യങ്ങളും അവരെ ഓർമ്മിപ്പിക്കുകയും ചെയ്യുന്ന ആത്മാവുണ്ട് (വാ. 26). എല്ലാ ഉത്തരങ്ങളും നമ്മുടെ പക്കലില്ല, എന്നാൽ അതുള്ളവന്റെ ആത്മാവ് നമുക്കുണ്ട്.