പതിറ്റാണ്ടുകൾക്ക് മുമ്പ്, ഞാൻ ഒരു കോളേജ് റിട്രീറ്റിനു പോയി. അവിടെ എല്ലാവരും ഒരു വ്യക്തിത്വ പരിശോധനയെക്കുറിച്ച് സംസാരിച്ചു. “ഞാൻ ഒരു ISTJ ആണ്!” ഒരാൾ പറഞ്ഞു. “ഞാൻ ഒരു ENFP ആണ്,’’ മറ്റൊരാൾ പറഞ്ഞു. എനിക്കതു നിഗൂഢമായി തോന്നി. “ഞാൻ ഒരു ABCXYZ ആണ്,’’ ഞാൻ തമാശ പറഞ്ഞു.

അതിനു ശേഷം, Myers-Brigs Assessment വിലയിരുത്തൽ എന്ന് വിളിക്കപ്പെടുന്ന വ്യക്തിത്വ പരിശോധനയെക്കുറിച്ച് ഞാൻ ഒരുപാട് പഠിച്ചു. അവ കൗതുകകരമാണെന്ന് ഞാൻ കരുതുന്നു, കാരണം അവ നമ്മെയും മറ്റുള്ളവരെയും സഹായകരവും വെളിപ്പെടുത്തുന്നതുമായ വഴികളിൽ-നമ്മുടെ മുൻഗണനകൾ, ശക്തികൾ, ബലഹീനതകൾ എന്നിവ -നമ്മെ തിരിച്ചറിയാൻ സഹായിക്കും. നാം അവ അമിതമായി ഉപയോഗിക്കുന്നില്ലെങ്കിൽ, അവ നമ്മെ വളരാൻ സഹായിക്കുന്നതിന് ദൈവം ഉപയോഗിക്കുന്ന ഒരു ഉപകാരപ്രദമായ ഉപകരണമായിരിക്കും.

തിരുവെഴുത്ത് നമുക്ക് വ്യക്തിത്വ പരിശോധനകൾ വാഗ്ദാനം ചെയ്യുന്നില്ല. എന്നാൽ, ദൈവത്തിന്റെ ദൃഷ്ടിയിൽ ഓരോ വ്യക്തിയുടെയും അദ്വിതീയത തിരുവെഴുത്ത് സ്ഥിരീകരിക്കുന്നു (സങ്കീർത്തനം 139:14-16; യിരെമ്യാവ് 1:5 കാണുക), കൂടാതെ തന്റെ രാജ്യത്തിൽ മറ്റുള്ളവരെ സേവിക്കുന്നതിനായി ദൈവം നമ്മെയെല്ലാം ഒരു അതുല്യ വ്യക്തിത്വവും അതുല്യമായ വരങ്ങളും കൊണ്ട് സജ്ജരാക്കുന്നത് എങ്ങനെയെന്നും തിരുവെഴുത്ത് വെളിപ്പെടുത്തുന്നു. റോമർ 12:6-ൽ പൗലൊസ് ഈ ആശയം വിശദീകരിക്കാൻ തുടങ്ങുന്നു, “ആകയാൽ നമുക്കു ലഭിച്ച കൃപെക്കു ഒത്തവണ്ണം വെവ്വേറെ വരം ഉള്ളതുകൊണ്ട്…’’ (റോമർ 12:6).

ആ വരങ്ങൾ നമ്മുടെ സ്വന്ത ആവശ്യത്തിനു വേണ്ടിയല്ല, ക്രിസ്തുവിന്റെ ശരീരമായ ദൈവജനത്തെ സേവിക്കുക എന്ന ലക്ഷ്യത്തിനുവേണ്ടിയുള്ളതാണ് (വാക്യം 5). അവ നമ്മിൽ എല്ലാവരിലും പ്രവർത്തിക്കുന്ന അവന്റെ കൃപയുടെയും നന്മയുടെയും പ്രകടനമാണ്. ദൈവിക ശുശ്രൂഷയിൽ അതുല്യമായ ഒരു പാത്രമാകാൻ അവർ നമ്മെ ഓരോരുത്തരെയും ക്ഷണിക്കുന്നു.