നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് എമി ബോഷര്‍ പൈ

ജീവിതം രൂപാന്തരപ്പെടുന്നു

കിഴക്കേ ലണ്ടനിലെ ദുഷ്‌കരമായ മേഖലയില്‍ വളര്‍ന്ന സ്റ്റീഫന്‍ പത്താം വയസ്സില്‍ കുറ്റകൃത്യങ്ങളിലേക്കു നിപതിച്ചു. 'എല്ലാവരും മയക്കുമരുന്നു വില്‍ക്കുകയും മോഷണവും വഞ്ചനയും നടത്തുകയും ചെയ്യുന്നുവെങ്കില്‍ നിങ്ങളും അതില്‍ അകപ്പെട്ടുപോകും' അവന്‍ പറഞ്ഞു. 'അതൊരു ജീവിത രീതിയാണ്.' എന്നാല്‍ ഇരുപതാമത്തെ വയസ്സില്‍ അവനുണ്ടായ ഒരു സ്വപ്‌നം അവനെ രൂപാന്തരപ്പെടുത്തി. 'സ്റ്റീഫന്‍, നീ കൊലപാതകത്തിനു ജയിലില്‍ പോകാന്‍ പോകുകയാണ് എന്നു ദൈവം എന്നോടു പറയുന്നതു ഞാന്‍ കേട്ടു.' ഈ സ്വപ്‌നം ഒരു മുന്നറിയിപ്പായിരുന്നു. അവന്‍ ദൈവത്തിങ്കലേക്കു തിരിഞ്ഞ് യേശുവിനെ രക്ഷകനായി സ്വീകരിച്ചു - പരിശുദ്ധാത്മാവ് അവന്റെ ജീവിതത്തെ രൂപാന്തരപ്പെടുത്തി.

നഗരത്തിലെ കുട്ടികളെ സ്‌പോര്‍ട്ട്‌സിലൂടെ അച്ചടക്കം, ധാര്‍മ്മികത, മറ്റുള്ളവരെ ബഹുമാനിക്കല്‍ എന്നിവ അഭ്യസിപ്പിക്കുന്നതിനായി ഒരു സംഘടന സ്റ്റീഫന്‍ രൂപീകരിച്ചു. കുട്ടികളോടൊപ്പം പ്രാര്‍ത്ഥിക്കുകയും അവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നതില്‍ വിജയം കൈവരിച്ചപ്പോള്‍ അതിനുള്ള മഹത്വം ദൈവത്തിനാണ് സ്റ്റീഫന്‍ നല്‍കിയത്. 'തെറ്റായി നയിക്കപ്പെട്ട സ്വപ്‌നങ്ങളെ പുനര്‍നിര്‍മ്മിക്കുക' അവന്‍ പറയുന്നു.

ദൈവത്തെ പിന്തുടരുകയും നമ്മുടെ ഭൂതകാലത്തെ പുറകിലുപേക്ഷിക്കുകയും ചെയ്യുമ്പോള്‍ - സ്റ്റീഫനെപ്പോലെ - പുതിയ ജീവിത രീതി പിന്തുടരാന്‍ എഫെസ്യരോട് പൗലൊസ് പറയുന്ന പ്രബോധനത്തെ അനുസരിക്കുകയാണു നാം ചെയ്യുന്നത്. നമ്മുടെ പഴയ മനുഷ്യന്‍ ''മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാല്‍ വഷളായിപ്പോകുന്നതാണ്' എങ്കിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട ''പുതുമനുഷ്യനെ' ധരിക്കുന്നതിനായി ദിനംതോറും ശ്രമിക്കാന്‍ നമുക്കു കഴിയും (എഫെസ്യര്‍ 4:22, 24). നമ്മെ കൂടുതലായി ദൈവത്തോടനുരൂപരാക്കുന്നതിനായി അവന്റെ പരിശുദ്ധാത്മാവിലൂടെ നാം ദൈവത്തോടപേക്ഷിച്ചുകൊണ്ട് ഈ തുടര്‍മാനമായ പ്രക്രിയ നടത്താന്‍ എല്ലാ വിശ്വാസികള്‍ക്കും കഴിയും
.
''എന്റെ ജീവിതം പാടെ രൂപാന്തരപ്പെടുന്നതില്‍ വിശ്വാസം ഒരു നിര്‍ണ്ണായക അടിസ്ഥാനമായിരുന്നു' സ്റ്റീഫന്‍ പറഞ്ഞു. നിങ്ങളെ സംബന്ധിച്ച് ഇത് എങ്ങനെ ശരിയായിരിക്കുന്നു?

ദൈവത്തിനു വേണ്ടി അത്യദ്ധ്വാനം ചെയ്യുക

വില്യം കേരിയോടൊപ്പം ഇംഗ്ലീഷ് ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നവര്‍, അവനെക്കൊണ്ട് വളരെയൊന്നും സാധിക്കയില്ല എന്നാണ് ചിന്തിച്ചിരുന്നത്. എന്നാല്‍ ഇന്നദ്ദേഹം അറിയപ്പെടുന്നത് ആധുനിക മിഷന്റെ പിതാവ് എന്നാണ്. നെയ്ത്തുകാരായ മാതാപിതാക്കള്‍ക്കു ജനിച്ച കേരി അധികമൊന്നും വിജയിക്കാത്ത ഒരു അദ്ധ്യാപകനും ചെരുപ്പുകുത്തിയും ആയിത്തീര്‍ന്നു. എങ്കിലും സ്വയമായി ഗ്രീക്ക്, ലാറ്റിന്‍ ഭാഷകള്‍ അദ്ദേഹം പഠിച്ചു. അനേക വര്‍ഷങ്ങള്‍ക്കു ശേഷം, ഇന്ത്യയില്‍ ഒരു മിഷനറിയാകാനുള്ള തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി അദ്ദേഹം തയ്യാറായി. അനേക കഷ്ടതകള്‍ താന്‍ നേരിട്ടു - തന്റെ കുഞ്ഞിന്റെ മരണം, ഭാര്യയുടെ മാനസിക രോഗം, ഒപ്പം തന്റെ സുവിശേഷം…

സമാധാനം എങ്ങനെ കണ്ടെത്തും?

'സമാധാനത്തെക്കുറിച്ചുള്ള നിന്റെ ചിന്തയെന്താണ്?' ഞങ്ങള്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സുഹൃത്ത് എന്നോട് ചോദിച്ചു. 'സമാധാനം?' ചിന്താക്കുഴപ്പത്തിലായ ഞാന്‍ ചോദിച്ചു. 'എനിക്കുറപ്പില്ല - എന്തുകൊണ്ടാണ് നീ ചോദിച്ചത്?'
'സഭാരാധനയില്‍ വെച്ച് നീ കാലുകള്‍ ചലിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ നീ എന്തിനെക്കുറിച്ചോ അസ്വസ്ഥയാണെന്ന് എനിക്ക് തോന്നി. തന്നെ സ്നേഹിക്കുന്നവര്‍ക്ക് ദൈവം നല്‍കുന്ന സമാധാനത്തെക്കുറിച്ചു നീ ചിന്തിച്ചിട്ടുണ്ടോ?' അവള്‍ പറഞ്ഞു.

ചില വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ ദിവസം, എന്റെ സ്നേഹിതയുടെ ചോദ്യം എന്നെ ഒരല്പം മുറിവേല്‍പ്പിച്ചു എങ്കിലും അതെന്റെ യാത്രയുടെ തുടക്കമായിരുന്നു. എങ്ങനെയാണ് ദൈവത്തിന്റെ ജനം പ്രതിസന്ധിയുടെ നടുവിലും ഈ ക്ഷേമത്തിന്റെയും സമാധാനത്തിന്റെയും…

കയര്‍ അഴിക്കുക

ക്ഷമയുടെ സൗഖ്യദായക സ്വഭാവത്തെ പ്രചരിപ്പിക്കുകയാണ് ഒരു ക്രിസ്തീയ സംഘടന ദൗത്യമായി ഏറ്റെടുത്തിരിക്കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഒന്ന് ഒരു സ്‌കിറ്റ് ആണ്. അതില്‍ ദ്രോഹിക്കപ്പെട്ട ഒരു വ്യക്തിയെ ദ്രോഹിച്ച വ്യക്തിയുമായി പുറത്തോടു പുറം ചേര്‍ത്ത് കയറുകൊണ്ട് വരിഞ്ഞു മുറുക്കുന്നതായി ചിത്രീകരിക്കുന്നു. ദ്രോഹിക്കപ്പെട്ട വ്യക്തിക്കു മാത്രമേ കയര്‍ അഴിക്കാന്‍ കഴിയൂ. അവള്‍ എന്ത് ചെയ്താലും അവളുടെ പുറത്ത് മറ്റൊരാളുണ്ട്. ക്ഷമിക്കാതെ - കയര്‍ അഴിക്കാതെ - അവള്‍ക്ക് രക്ഷപെടാന്‍ കഴിയില്ല.

തങ്ങള്‍ ചെയ്ത തെറ്റിനെക്കുറിച്ചു പശ്ചാത്താപത്തോടെ നമ്മെ സമീപിക്കുന്ന വ്യക്തിയോട് ക്ഷമിക്കുന്നതിലൂടെ, നാം അനുഭവിച്ച ദ്രോഹം നിമിത്തം നമ്മോട് പറ്റിച്ചേര്‍ന്നിരിക്കുന്ന കൈപ്പില്‍ നിന്നും വേദനയില്‍ നിന്നും നമ്മെയും അവരെയും സ്വതന്ത്രമാക്കുന്ന പ്രക്രിയ ആരംഭിക്കുകയാണ് ചെയ്യുന്നത്. ഉല്പത്തി പുസ്തകത്തില്‍, യാക്കോബ് ഏശാവിന്റെ ജന്മാവകാശം തട്ടിയെടുത്തതിനു ശേഷം, ഇരുവരും ഇരുപത് വര്‍ഷം വേര്‍പെട്ടിരുന്നതായി നാം കാണുന്നു. ഈ നീണ്ട കാലത്തിനു ശേഷം, സ്വദേശത്തേക്ക് മടങ്ങിപ്പോകാന്‍ ദൈവം യാക്കോബിനോട് കല്പിക്കുന്നു (ഉല്പത്തി 31:3). അവന്‍ അനുസരിച്ചു, തുടര്‍ന്ന് ചാഞ്ചല്യത്തോടെ ഏശാവിനു സമ്മാനമായി കന്നുകാലികളെ കൊടുത്തയച്ചു (32:13-15). സഹോദരന്മാര്‍ കണ്ടുമുട്ടിയപ്പോള്‍, യാക്കോബ് താഴ്മയോടെ ഏശാവിന്റെ പാദങ്ങളില്‍ ഏഴുതവണ വീണു നമസ്‌കരിച്ചു (33:3). ഏശാവ് അവനെ ആലിംഗനം ചെയ്യാന്‍ ഓടിവന്നപ്പോള്‍ അവനുണ്ടായ അതിശയം സങ്കല്പിച്ചു നോക്കൂ. പരസ്പരം നിരപ്പ് പ്രാപിച്ച് ഇരുവരും പൊട്ടിക്കരഞ്ഞു (വാ. 4). യാക്കോബ് തന്റെ സഹോദരനോട് ചെയ്ത പാപം പിന്നെ ഒരിക്കലും അവനെ മഥിച്ചില്ല.

ക്ഷമയില്ലായ്മയുടെ തടവില്‍ കിടക്കുന്നതായും കോപം, ഭയം, ലജ്ജ എന്നിവയാല്‍ മൂടപ്പെട്ടിരിക്കുന്നതായും നിങ്ങള്‍ക്കനുഭവപ്പെടുന്നുണ്ടോ? നിങ്ങള്‍ സഹായം തേടുമ്പോള്‍ തന്റെ പുത്രനും പരിശുദ്ധാത്മാവും മുഖാന്തരം നിങ്ങളെ സ്വതന്ത്രമാക്കാന്‍ ദൈവത്തിനു കഴിയുമെന്നറിയുക.

'ദൈവം എന്റെ ജീവന്‍ രക്ഷിച്ചു'

ആരോണിന് (യഥാര്‍ത്ഥ നാമമല്ല) 15 വയസ്സുള്ളപ്പോള്‍, അവന്‍ സാത്താനോടു പ്രാര്‍ത്ഥിക്കാനാരംഭിച്ചു: 'അവനും എനിക്കും തമ്മില്‍ ഒരു പങ്കാളിത്തം ഉള്ളതായി എനിക്കനുഭവപ്പെട്ടു.' ആരോണ്‍ നുണ പറയാനും മോഷ്ടിക്കാനും കുടുംബാംഗങ്ങളെയും സ്‌നേഹിതരെയും ദുരുപയോഗം ചെയ്യാനും തുടങ്ങി, പേടിസ്വപ്‌നങ്ങള്‍ അവന്‍ കാണാന്‍ തുടങ്ങി. 'ഒരു രാവിലെ ഞാന്‍ ഉണര്‍ന്നപ്പോള്‍ പിശാച് എന്റെ കിടക്കയുടെ തലയ്ക്കല്‍ ഇരിക്കുന്നതായി കണ്ടു. ഞാന്‍ എന്റെ പരീക്ഷകള്‍ വിജയിക്കുമെന്നും തുടര്‍ന്ന് മരിക്കുമെന്നും അവന്‍ എന്നോട് പറഞ്ഞു.'' എങ്കിലും അവന്റെ പരീക്ഷകള്‍ കഴിഞ്ഞിട്ടും അവന്‍ ജീവിച്ചു. 'അവന്‍ നുണയനാണെന്ന് എനിക്ക് വ്യക്തമായി' ആരോണ്‍ പറഞ്ഞു.

പെണ്‍കുട്ടികളെ കാണാമെന്ന പ്രതീക്ഷയില്‍ ഒരു ക്രിസ്തീയ ആഘോഷത്തിന് ആരോണ്‍ പോയി. അവിടെ വച്ച് അവനുവേണ്ടി പ്രാര്‍ത്ഥിക്കാമെന്നൊരാള്‍ പറഞ്ഞു. 'അദ്ദേഹം പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുബോള്‍ ഒരു സമാധാനം എന്റെ ശരീരത്തിലേക്കു പ്രവേശിക്കുന്നതായി എനിക്ക് തോന്നി.' സാത്താനില്‍ നിന്ന് അനുഭവിച്ചതിനേക്കാള്‍ 'കൂടുതല്‍ ശക്തിയുള്ളതും കൂടുതല്‍ സ്വന്തന്ത്രമാക്കുന്നതുമായ' ഒന്ന് അവന് അനുഭവപ്പെട്ടു. ദൈവത്തിന് അവനെക്കുറിച്ച് പദ്ധതിയുണ്ടെന്നും സാത്താന്‍ നുണയനാണെന്നും അദ്ദേഹം ആരോണോട് പറഞ്ഞു. ഈ മനുഷ്യന്റെ വാക്കുകള്‍, തന്നെ എതിര്‍ത്തവരോട് സാത്താനെക്കുറിച്ചു യേശു പറഞ്ഞ വാക്കുകളെ പ്രതിധ്വനിപ്പിക്കുന്നതായിരുന്നു: 'അവന്‍ ഭോഷക് പറയുന്നവനും അതിന്റെ അപ്പനും ആകുന്നു'' (യോഹന്നാന്‍ 8:44).

ആരോണ്‍ സാത്താന്‍ സേവയില്‍ നിന്നു ക്രിസ്തുവിങ്കലേക്കു തിരിഞ്ഞു. ഇപ്പോള്‍ 'ദൈവത്തിന്റെ വക' ആണ് (വാ. 47). ഒരു നഗര വാസികള്‍ക്കിടയില്‍ അവനിപ്പോള്‍ ശുശ്രൂഷിക്കുന്നു; യേശുവിനെ അനുഗമിക്കുന്നതു നല്‍കുന്ന വ്യത്യാസത്തെക്കുറിച്ചു പങ്കുവയ്ക്കുന്നു. ദൈവത്തിന്റെ രക്ഷിപ്പിന്‍ ശക്തിയുടെ ജീവിക്കുന്ന സാക്ഷിയാണദ്ദേഹം: 'ദൈവം എന്റെ ജീവന്‍ രക്ഷിച്ചു എന്നെനിക്ക് ഉറപ്പോടെ പറയാന്‍ സാധിക്കും.'

നന്മയും വിശുദ്ധവും സത്യവുമായ എല്ലാറ്റിന്റെയും ഉറവിടമാണ് ദൈവം. സത്യം കണ്ടെത്തുന്നതിനായി അവങ്കലേക്കു തിരിയാന്‍ നമുക്ക് കഴിയും.

താഴ്‌വരയിലൂടെ

അതിര്‍ത്തി കടന്ന് ചൈനയില്‍ പ്രവേശിച്ചതിന് പിടിക്കപ്പട്ട ഹെയ് വൂ (അവളുടെ യഥാര്‍ത്ഥ നാമമല്ല) ഉത്തര കൊറിയന്‍ ലേബര്‍ ക്യാമ്പില്‍ തടവിലാക്കപ്പെട്ടു. രാവും പകലും പീഡനമേറ്റു, ക്രൂരരായ ഗാര്‍ഡുകള്‍, പുറംപൊളിയുന്ന ജോലി, എലിയും പേനും നിറഞ്ഞ ഐസുപോലെ തണുത്ത തറയില്‍ ഉറക്കം, അവള്‍ പറഞ്ഞു. എങ്കിലും ദൈവം അവളുടെ കൂടെയിരുന്നു, ഏതു തടവുകാരനോടു സൗഹൃദം പുലര്‍ത്തണമെന്നും വിശ്വാസം പങ്കുവയ്ക്കണമെന്നും ദിനംപ്രതി അവള്‍ക്ക് കാണിച്ചുകൊടുത്തു.

ക്യാമ്പില്‍നിന്നു മോചിതയായ ശേഷം ദക്ഷിണ കൊറിയയില്‍ പാര്‍ക്കുന്ന വൂ തന്റെ തടവുജീവിതം അയവിറക്കിക്കൊണ്ട് 23-ാം സങ്കീര്‍ത്തനമാണ് തന്റെ അനുഭവങ്ങളുടെ ആകെത്തുക എന്നു വിവരിക്കുന്നു. കൂരിരുള്‍ താഴ്‌വരയില്‍ താന്‍ അടയ്ക്കപ്പെട്ടില്ലെങ്കിലും, യേശു അവളുടെ ഇടയനായി അവള്‍ക്കു സമാധാനം നല്‍കി: 'അക്ഷരാര്‍ത്ഥത്തില്‍ മരണനിഴല്‍ നിറഞ്ഞ താഴ്‌വരയില്‍ ഞാനായിരുന്നതുപോലെ എനിക്കനുഭവപ്പെട്ടെങ്കിലും ഞാന്‍ ഒന്നിനെയും ഭയപ്പെട്ടില്ല, ദൈവം എന്നെ എല്ലാ ദിവസവും ആശ്വസിപ്പിച്ചു.'' ദൈവത്തിന്റെ നന്മയും സ്‌നേഹവും അവള്‍ അനുഭവിച്ചു, അവള്‍ അവന്റെ പ്രിയ മകളാണെന്ന് അവന്‍ സദാ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. 'ഞാന്‍ കഠിന സ്ഥലത്തായിരുന്നു എങ്കിലും ... ദൈവത്തിന്റെ നന്മയും സ്‌നേഹവും ഞാന്‍ അനുഭവിക്കുമെന്നു ഞാന്‍ അറിഞ്ഞു.' കര്‍ത്താവിന്റെ സാന്നിധ്യത്തില്‍ താന്‍ എല്ലാക്കാലത്തും തുടരുമെന്നും അവളറിഞ്ഞു.

നമുക്കും വൂവിന്റെ അനുഭവത്തില്‍ നിന്നും പ്രോത്സാഹനം നേടാന്‍ കഴിയും. അവളുടെ പ്രതികൂല സാഹചര്യത്തിന്റെ മധ്യത്തിലും ദൈവത്തിന്റെ സ്‌നേഹവും നടത്തിപ്പും അവള്‍ അനുഭവിച്ചു. അവന്‍ അവളെ നിലനിര്‍ത്തുകയും അവളുടെ ഭയത്തെ എടുത്തുകളയുകയും ചെയ്തു. നാം യേശുവിനെ അനുഗമിച്ചാല്‍ അവന്‍ നമ്മെ നമ്മുടെ പ്രയാസ ഘട്ടങ്ങളിലൂടെ സുരക്ഷിതമായി നടത്തും. നാം ഭയപ്പെടേണ്ടതില്ല, കാരണം 'നാം യഹോവയുടെ ആലയത്തില്‍ ദീര്‍ഘകാലം വസിക്കും' (23:6).

മേഘങ്ങളാൽ മറയ്ക്കപ്പെട്ട

2016 നവംബറിൽ ഒരു അപൂർവ സൂപ്പർമൂൺ പ്രത്യക്ഷപ്പെട്ടു-അറുപത് വർഷത്തിനു ശേഷം ചന്ദ്രൻ അതിന്‍റെ ഭ്രമണപഥത്തിൽ ഭൂമിയുടെ ഏറ്റവും അടുത്ത സ്ഥാനത്ത് എത്തിച്ചേർന്നു. ആയതിനാൽ മറ്റു സമയങ്ങളേക്കാൾ വലുതും തിളക്കമേറിയതുമായി കാണപ്പെട്ടു. എന്നാൽ എന്‍റെ കാഴ്ചപ്പാടിൽ ആ ദിവസം ആകാശം ചാരനിറത്തിൽ മൂടിയിരുന്നു. ഞാൻ മറ്റു സ്ഥലങ്ങളിലെ സുഹൃത്തുക്കളിൽ നിന്ന് ഈ അത്ഭുതത്തിന്‍റെ ഫോട്ടോകൾ കണ്ടു എങ്കിലും ഞാൻ മുകളിലേയ്ക്ക് ഉറ്റുനോക്കി, ഈ മേഘങ്ങളുടെ പിന്നിൽ സൂപ്പർമൂൺ പതുങ്ങിയിരിക്കുന്നതായ് വിശ്വസിക്കണമായിരുന്നു.

അപ്പൊസ്തലനായ പൗലോസ് കോരീന്തിലുള്ള സഭയെ കഷ്ടപ്പാടുകൾ അഭിമുഖീകരിക്കുമ്പോൾ അദൃശമായതും എന്നാൽ എന്നേക്കും നിലനിൽക്കുന്നതുമായതിൽ വിശ്വസിക്കാൻ ഉദ്ബോധിപ്പിച്ചു. തന്‍റെ "നൊടി നേരത്തേക്കുള്ള കഷ്ടം", "തേജസ്സിന്‍റെ നിത്യഘനം" പ്രാപിക്കുന്നതെങ്ങനെയാണെന്ന്, അദ്ദേഹം പ്രസ്താവിച്ചു (2 കൊരി 4:17). ആയതിനാൽ, "ദൃശ്യമായതിൽ അല്ല, അദൃശ്യമായതിൽ" താൻ ശ്രദ്ധ പതിപ്പിച്ചു, കാരണം ആദൃശ്യമായാണ് നിത്യം (വാക്യം 18). വളരെ കഷ്ടപ്പാടുകൾ അഭിമുഖീകരിക്കുകയാണെങ്കിലും കോര്യന്തരുടെ വിശ്വാസം വളരണമെന്ന് പൌലോസ് ആശിച്ചു. അവനെ കാണുവാൻ അവർക്ക് സാധിക്കില്ലായിരിക്കാം, എങ്കിലും അവൻ തങ്ങളെ അനുദിനവും പുതുക്കുകയാണെന്ന് അവർക്ക് വിശ്വസിക്കാം (വാക്യം 16).

മേഘങ്ങൾക്കു മറവിലായ് സൂപ്പർമൂൺ ഉണ്ട് എന്നറിഞ്ഞ്, മേഘങ്ങളെ ഉറ്റു നോക്കിയ ദിവസം, ദൈവം അദൃശ്യനാണെങ്കിലും നിത്യവാനാണ് എന്നു ഞാൻ ചിന്തിച്ചു. അടുത്ത തവണ ദൈവം എന്നിൽ നിന്നും അകലെയാണെന്ന് വിശ്വസിക്കുവാൻ ഞാൻ പ്രലോഭിതനാകുന്ന ദിവസം, അദൃശ്യമായതിൽ എന്‍റെ നോട്ടം പതിപ്പിക്കുവാൻ ഞാൻ തീരുമാനിച്ചു.

അപരിചിതരെ സ്വാഗതം ചെയ്യുക

യൂറോപ്പിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ ഒന്നായ മോൾഡോവയിൽ ജീവിച്ചിരുന്ന കാലത്ത്, എന്‍റെ സുഹൃത്തുക്കൾക്ക്  ലഭിച്ച സ്വീകരണം, പ്രത്യേകിച്ച് മറ്റു ക്രിസ്ത്യാനികളിൽ നിന്ന് കിട്ടിയ ഹൃദ്യമായ സ്വീകരണം മതിപ്പുളവാക്കുന്നതായിരുന്നു. ഒരിക്കൽ  അവർ  അവരുടെ പള്ളിയിൽ നിന്നും കുറച്ച് വസ്ത്രവും ഭക്ഷണപദാർത്ഥങ്ങളും; ദരിദ്രരായിരുന്നുവെങ്കിലും അനവധി കുട്ടികളെ പരിപോഷിപ്പിച്ചിരുന്ന ഒരു ദമ്പതികൾക്കു വേണ്ടി  കൊണ്ടുപോയി. ഈ ദമ്പതികൾ എന്‍റെ സുഹൃത്തുക്കളെ ആദരണീയരായ അതിഥികളായി കണക്കാക്കി; മാധുര്യമേറിയ ചായയും, അവരുടെ പ്രതിഷേധങ്ങൾ വകവയ്ക്കാതെ, ഭക്ഷണവും അവർക്കു നൽകി. അവർ സമ്മാനിച്ച, തണ്ണിമത്തനും മറ്റു പഴങ്ങളും പച്ചക്കറികളും കൊണ്ട് എന്‍റെ സുഹൃത്തുക്കൾ അവിടം വിട്ടുപോന്നപ്പോൾ,  തങ്ങൾ അനുഭവിച്ച ആതിഥ്യമര്യാദയിൽ അവർ ആശ്ചര്യപ്പെട്ടു.

തന്‍റെ ജനമായ യിസ്രായേല്യർ പ്രദർശിപ്പിക്കണം എന്ന് ദൈവം കൽപ്പിച്ച വിധത്തിലുള്ള, സ്വാഗതത്തിന്‍റെ മൂർത്തീഭാവമായിരുന്നു ഈ വിശ്വാസികൾ. "ദൈവത്തോടുള്ള അനുസരണത്തിൽ നടക്കുകയും, അവനെ സ്നേഹിക്കുകയും, നിന്‍റെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ സേവിക്കുകയും" വേണം എന്ന് അവൻ അവരോട് കൽപിച്ചു (ആവർത്തനം 10:12). യിസ്രായേല്യർക്ക് എങ്ങനെയാണ് ഇതനുസരിച്ച് ജീവിക്കുവാൻ കഴിയുക? ഇതിനുള്ള മറുപടി ഏതാനും വാക്യങ്ങൾക്കു ശേഷം കാണാം: "ആകയാൽ നിങ്ങൾ പരദേശിയെ സ്നേഹിപ്പിൻ; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ." (വാക്യം 19). അപരിചിതരെ സ്വാഗതം ചെയ്യുന്നതിലൂടെ അവർ ദൈവത്തെ സേവിക്കുകയും ആദരിക്കുകയും ചെയ്യുമായിരുന്നു. സ്നേഹവും കരുതലും പ്രകടിപ്പിക്കുന്നതിലൂടെ അവർ അവനിലുള്ള ആശ്രയം പ്രകടിപ്പിക്കുമായിരുന്നു.

നമ്മുടെ സാഹചര്യങ്ങൾ മോൾഡോവരിൽ നിന്നും യിസ്രായേല്യരിൽ നിന്നും വ്യത്യസ്തമായിരിക്കാം, എന്നാൽ, മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നതിലൂടെ നമുക്കും ദൈവത്തോടുള്ള നമ്മുടെ സ്നേഹം ജീവിതത്തിൽ അനുഭവിക്കുവാൻ കഴിയും. നമ്മുടെ ഭവനങ്ങൾ തുറന്നുകൊടുക്കുന്നതിലൂടെയോ, കണ്ടുമുട്ടുന്നവരെ പുഞ്ചിരിച്ചുകൊണ്ട് അഭിവാദ്യം ചെയ്യുന്നതിലൂടെയോ, ഏകാന്തവും മുറിപ്പെടുത്തുന്നതുമായ ലോകത്തിൽ, ദൈവീക കരുതലും ആതിഥ്യവും പകർന്നു നൽകുവാൻ നമുക്ക് സാധിക്കും.

ജീവനുള്ള യാഗം

എന്‍റെ വലിയമ്മായിയ്ക്ക് പരസ്യകമ്പനിയിൽ ആവേശകരമായ ഒരു ജോലി ഉണ്ടായിരുന്നതിനാൽ ചിക്കാഗോ, ന്യൂയോർക്ക്സിറ്റി എന്നിവിടങ്ങളിലേയ്ക്ക് യാത്ര ചെയ്തിരുന്നു. എന്നാൽ, തന്‍റെ മാതാപിതാക്കളോടുള്ള സ്നേഹം നിമിത്തം ആ ജോലി ഉപേക്ഷിക്കുവാൻ അവർ തീരുമാനിച്ചു. മിന്നെസോട്ടയിൽ താമസിച്ചിരുന്ന മാതാപിതാക്കൾക്ക് പരിപാലനം ആവശ്യമായിരുന്നു. അവളുടെ രണ്ടു സഹോദരന്മാരും ചെറുപ്പത്തിൽ തന്നെ, ദുരന്തപൂർണ്ണമായ സാഹചര്യത്തിലാണ് മരിച്ചത്. തന്‍റെ മാതാവിനും പിതാവിനും അവശേഷിച്ച ഏക സന്തതി അവളായിരുന്നു. അവളെ സംബന്ധിച്ചിടത്തോളം,  മാതാപിതാക്കളെ പരിപാലിക്കുകയെന്നത് അവളുടെ വിശ്വാസത്തിന്‍റെ പ്രകടനമായിരുന്നു.

അപ്പൊസ്തലനായ പൗലോസിന്‍റെ, റോമിലെ സഭയ്ക്കുള്ള ലേഖനത്തിൽ, ക്രൈസ്തവ വിശ്വാസികളെ "ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പാൻ" ആഹ്വാനം ചെയ്തിരിക്കുന്നു (റോമർ 12:1). ക്രിസ്തുവിന്‍റെ സമർപ്പണ സ്നേഹത്തെ അവർ പരസ്പരം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. അവർ ആയിരിക്കുന്നതിനേക്കാൾ കൂടുതൽ ഭാവിച്ചുയരരുതെന്ന് അവരോട് ആവശ്യപ്പെട്ടു. (വാക്യം 3). വിയോജിപ്പുകളിലും വിഭജനങ്ങളിലും ഉൾപ്പെടുന്ന വേളകളിൽ, തങ്ങളുടെ അഹങ്കാരത്തെ മാറ്റിവെയ്ക്കണമെന്ന് അവരോടു പറഞ്ഞു കാരണം, "പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളും ആകുന്നു." (വാക്യം 5). അവർ പരസ്പരം ത്യാഗപൂർണ്ണമായ സ്നേഹം പ്രകടിപ്പിക്കുമെന്ന് അവൻ വാഞ്ഛിച്ചു.

ഓരോ ദിവസവും മറ്റുള്ളവരെ സേവിക്കുവാനുള്ള അവസരം നമുക്കുണ്ട്. ഉദാഹരണത്തിന്, ആരെയെങ്കിലും നമ്മുടെ വരിയിൽ മുന്നോട്ട് പോകാൻ അനുവദിക്കാം, അല്ലെങ്കിൽ എന്‍റെ അമ്മായിയെപ്പോലെ, അസുഖമുള്ളവരെ ശുശ്രൂഷിക്കാം. അല്ലെങ്കിൽ, മറ്റൊരാൾക്ക് ഉപദേശവും നിർദ്ദേശവും നൽകുന്നതുപോലെ നമ്മുടെ അനുഭവത്തിൽ നിന്ന് പങ്കുവെക്കാം. ജീവനുള്ള യാഗമായി നമ്മെ അർപ്പിക്കുന്നതിലൂടെ നാം ദൈവത്തെ ബഹുമാനിക്കുന്നു.

സദാ ഒരു ദൈവ പൈതലായിരിയ്ക്കുക

എന്റെ മാതാപിതാക്കളുമൊത്ത് പള്ളിയിൽ ദൈവാരാധനയിൽ പങ്കെടുത്തുകൊണ്ടിരുന്ന ഞങ്ങൾ കർത്താവിന്റെ പ്രാർത്ഥന ചൊല്ലുമ്പോൾ പതിവ് രീതിയനുസരിച്ച് കൈകോർത്തു. ഞാൻ എന്റെ ഒരു കൈ എന്റെ മാതാവിന്റെ കരവുമായും, മറ്റൊന്ന് പിതാവിന്റെയുമായും മുറുകെപ്പിടിച്ചുകൊണ്ടു നിന്നപ്പോൾ, ഞാൻ എപ്പോഴും അവരുടെ മകളായിരുന്നുവെങ്കിൽ എന്ന ചിന്തയാൽ സ്തബ്ധയായി. ഞാൻ ഉറപ്പായും എന്റെ മദ്ധ്യവയസ്സിലായിരുന്നിട്ടും, എനിക്കിപ്പോഴും “ലിയോയുടെയും ഫില്ലിസിന്റെയും മകളെന്ന് വിളിപ്പിയ്ക്കാൻ സാധിക്കും.” ഞാൻ അവരുടെ മകൾ മാത്രമല്ല, ഞാൻ എപ്പോഴും ദൈവത്തിന്റെ മകളും ആയിരിയ്ക്കും എന്നതാണ് ഞാൻ പ്രതിഫലിപ്പിച്ചത്.

 അപ്പൊസ്തലനായ പൌലൊസ് റോമിലെ സഭയിലെ ജനങ്ങൾ തങ്ങളുടെ വ്യക്തിത്വം ദൈവത്തിന്റെ കുടുംബത്തിലേക്ക് ദത്തെടുക്കപ്പെട്ടതിൽ അധിഷ്ഠിതമായിരിയ്ക്കുന്നു എന്നു മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നു (റോമർ 8:15). എന്തുകൊണ്ടെന്നാൽ അവർ ആത്മാവിനാൽ ജനിപ്പിയ്ക്കപ്പെട്ടിരിയ്ക്കുന്നു (വാക്യം 14), അതുകൊണ്ട് അനാവശ്യമായ കാര്യങ്ങൾക്ക് അവർ മേലാൽ അടിമപ്പെടേണ്ട ആവശ്യമില്ല. വിശേഷാൽ, ആത്മാവിന്റെ ദാനത്തിലൂടെ, അവർ “ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിനു കൂട്ടവകാശികളും തന്നെ” (വാക്യം 17).

 ക്രിസ്തുവിനെ അനുഗമിയ്ക്കുന്നവർക്ക്, എന്ത് വ്യത്യാസമാകുന്നു ഇത് വരുത്തുന്നത്? തികച്ചും എല്ലാം! ദൈവത്തിന്റെ മക്കളെന്ന നിലയിൽ നമുക്ക് ലഭിയ്ക്കുന്നത് നമ്മുടെ അടിസ്ഥാനവും നാം നമ്മെയും ലോകത്തെയും എങ്ങനെ വീക്ഷിക്കുന്നു എന്നുള്ളതുമാകുന്നു. ഉദാഹരണത്തിന്, നാം ദൈവത്തിന്റെ കുടുംബത്തിന്റെ ഭാഗമാണെന്ന് അറിഞ്ഞ് തന്നെ അനുഗമിയ്ക്കുന്നത്, നമ്മുടെ സുഖലോലുപ മണ്ഡലംവിട്ട് പുറത്തുവരുവാൻ നമ്മെ സഹായിക്കുന്നു. നമ്മെ മറ്റുള്ളവരുടെ അംഗീകാരം അന്വേഷിയ്ക്കുന്നതിൽനിന്നും സ്വതന്ത്രരാക്കുയും ചെയ്യുന്നു.

 ഇന്ന്, ദൈവത്തിന്റെ പൈതൽ എന്നത് എന്താകുന്നു അർത്ഥമാക്കുന്നത് എന്ന് എന്തുകൊണ്ട്‍ വിചിന്തനം ചെയ്തുകൂടാ?