നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ഗ്ലെന്‍ പാക്കിയം

ഈ കാര്യങ്ങള്‍ പരിശീലിക്കുക

എന്റെ മകനെ കണക്കിന്റെ ഗൃഹപാഠം ചെയ്യാന്‍ ഞാന്‍ സഹായിച്ചപ്പോള്‍, ഒരേ ആശയവുമായി ബന്ധപ്പെട്ട ഒന്നിലധികം പ്രശ്‌നങ്ങള്‍ ചെയ്യുന്നതില്‍ അവന്‍ ഉത്സാഹം കാണിക്കുന്നില്ലെന്നു വ്യക്തമായി. 'എനിക്കത് മനസ്സിലായി, ഡാഡീ!'' എല്ലാ കണക്കുകളും ചെയ്യാന്‍ ഞാന്‍ അവനെ നിര്‍ബന്ധിക്കുകയില്ലെന്നു പ്രതീക്ഷിച്ച് അവന്‍ നിര്‍ബന്ധിച്ചു. എങ്ങനെ പ്രായോഗികമാക്കാമെന്ന് മനസ്സിലാക്കുന്നതുവരെ ഒരു ആശയം ഒരു ആശയം മാത്രമാണെന്ന് ഞാന്‍ അവനോട് സൗമ്യമായി വിശദീകരിച്ചു.

പ്രായോഗികമാക്കുന്നതിനെക്കുറിച്ച് പൗലൊസ് ഫിലിപ്പിയിലെ തന്റെ സുഹൃത്തുക്കള്‍ക്ക് എഴുതി. 'എന്നോടു പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ളത് പ്രവര്‍ത്തിപ്പിന്‍'' (ഫിലിപ്പിയര്‍ 4:9). അവന്‍ അഞ്ചു കാര്യങ്ങള്‍ പരാമര്‍ശിച്ചു: അനുരഞ്ജനം - യുവൊദ്യയെയും സുന്തുകയെയും അതു ചെയ്യാന്‍ നിര്‍ബന്ധിച്ചു (വാ. 2-3.) സന്തോഷം - വളര്‍ത്തിയെടുക്കാന്‍ അവന്‍ തന്റെ വായനക്കാരെ ഓര്‍മ്മിപ്പിച്ചു (വാ. 4); സൗമ്യത - ലോകവുമായുള്ള അവരുടെ ബന്ധത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ അവന്‍ അവരെ പ്രേരിപ്പിച്ചു (വാ. 5); പ്രാര്‍ത്ഥന - തന്റെ ജീവിതത്തിലും എഴുത്തിലും അവന്‍ അവര്‍ക്കായി മാതൃക കാണിച്ചു (വാ. 6-7); ശ്രദ്ധ കേന്ദ്രീകരിക്കല്‍ - ജയിലില്‍ പോലും അവന്‍ കാണിച്ചത് (വാ. 8). അനുരഞ്ജനം, സന്തോഷം, സൗമ്യത, പ്രാര്‍ത്ഥന, ശ്രദ്ധ കേന്ദ്രീകരിക്കല്‍ - യേശുവിലുള്ള വിശ്വാസികള്‍ എന്ന നിലയില്‍ നാം ജീവിക്കാന്‍ വിളിക്കപ്പെടുന്ന കാര്യങ്ങള്‍. ഏതൊരു ശീലത്തെയും പോലെ, ഈ സദ്ഗുണങ്ങളും വളര്‍ത്തിയെടുക്കണമെങ്കില്‍ അതു പരിശീലിക്കണം.

എന്നാല്‍ സുവിശേഷത്തെക്കുറിച്ചുള്ള സുവാര്‍ത്ത, പൗലൊസ് നേരത്തെ തന്നെ ഫിലിപ്പിയരോട് പറഞ്ഞതുപോലെ, 'ഇച്ഛിക്കുക എന്നതും പ്രവര്‍ത്തിക്കുക എന്നതും നിങ്ങളില്‍ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവര്‍ത്തിക്കുന്നത്'' (2:13). നാം ഒരിക്കലും നമ്മുടെ സ്വന്തം ശക്തിയില്‍ പരിശീലിക്കുന്നില്ല. നമുക്ക് ആവശ്യമുള്ളത് ദൈവം നല്‍കും (4:19).

ഇനിമേല്‍ നിങ്ങളല്ല

1859 ലെ വേനല്‍ക്കാലത്ത്, നയാഗ്ര വെള്ളച്ചാട്ടം മുറിച്ചുകടക്കുന്ന ആദ്യത്തെ വ്യക്തിയായി മിസ്റ്റര്‍ ചാള്‍സ് ബ്‌ളോണ്ടിന്‍ മാറി. ഇത് പിന്നീട് നൂറുകണക്കിന് തവണ അദ്ദേഹം ചെയ്തു. ഒരിക്കല്‍ മാനേജര്‍ ഹാരി കോള്‍കോര്‍ഡിനെ പുറത്തിരുത്തിക്കൊണ്ട് അദ്ദേഹം ഇത് ചെയ്തു. ബ്‌ളോണ്ടിന്‍ കോള്‍കോര്‍ഡിന് ഈ നിര്‍ദ്ദേശങ്ങള്‍ നല്‍കി: 'നോക്കൂ, ഹാരി. . . നിങ്ങള്‍ ഇപ്പോള്‍ കോള്‍കോര്‍ഡ് അല്ല, നിങ്ങള്‍ ബ്‌ളോണ്ടിന്‍ ആണ് . . . . ഞാന്‍ ആടുകയാണെങ്കില്‍, എന്നോടൊപ്പം ആടുക. സ്വയം ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കരുത്. നിങ്ങള്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍, നമ്മള്‍ രണ്ടുപേരും നമ്മുടെ മരണത്തിലേക്ക് നിപതിക്കും.''

ചുരുക്കത്തില്‍ പൗലൊസ്് ഗലാത്യ വിശ്വാസികളോട് പറഞ്ഞു: ക്രിസ്തുവിലുള്ള വിശ്വാസം കൂടാതെ നിങ്ങള്‍ക്ക് ദൈവത്തെ പ്രസാദിപ്പിക്കുന്ന ഒരു ജീവിതം നയിക്കാനാവില്ല. എന്നാല്‍ ഇതാ സന്തോഷവാര്‍ത്ത - നിങ്ങള്‍ അതു ചെയ്യേണ്ടതില്ല! ദൈവത്തിലേക്കുള്ള വഴി സമ്പാദിക്കാനുള്ള നമ്മുടെ ഒരു ശ്രമവും ഒരിക്കലും വിജയിക്കയില്ല. അതുകൊണ്ട് നമ്മുടെ രക്ഷയില്‍ നാം നിഷ്‌ക്രിയരാണോ? അല്ല! ക്രിസ്തുവിനോട് പറ്റിനില്‍ക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം. യേശുവിനോട് പറ്റിനില്‍ക്കുകയെന്നാല്‍ പഴയതും സ്വതന്ത്രവുമായ ജീവിതരീതിയോടു മരിക്കുക എന്നതാണ്; നമ്മള്‍ സ്വയം മരിച്ചുപോയതുപോലെയാണിത്. എന്നിരുന്നാലും, നാം ജീവിക്കുന്നു. എന്നാല്‍ നാം 'ഇപ്പോള്‍ ജഡത്തില്‍ ജീവിക്കുന്നതോ എന്നെ സ്‌നേഹിച്ച് എനിക്കുവേണ്ടി തന്നെത്താന്‍ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നത്'' (ഗലാത്യര്‍ 2:20).

ഇന്ന് നാം എവിടെയാണ് കയറിന്മേല്‍ നടക്കുവാന്‍ ശ്രമിക്കുന്നത്? തന്നിലേക്ക് കയറില്‍ നടക്കാന്‍ ദൈവം നമ്മെ വിളിച്ചിട്ടില്ല; അവനോട് പറ്റിനില്‍ക്കാനും അവനോടൊപ്പം ഈ ജീവിതം നടക്കാനും അവന്‍ നമ്മെ വിളിച്ചിരിക്കുന്നു.

ഉള്ളിലെ പ്രശ്‌നം

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഞങ്ങളുടെ വീടിന്റെ വശത്ത് ഒരു മരംകൊത്തി കൊത്താന്‍ തുടങ്ങി. പ്രശ്‌നം ബാഹ്യമാണെന്ന് ഞങ്ങള്‍ കരുതി. അങ്ങനെയിരിക്കെ ഒരു ദിവസം, ഞാനും മകനും ഒരു കോവണിയിലൂടെ തട്ടിന്‍പുറത്തേക്കു കയറി, പെട്ടെന്നു ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് ഒരു പക്ഷി ഞങ്ങളുടെ മുഖത്ത് മുട്ടിയുരുമ്മി പറന്നുപോയി. പ്രശ്‌നം ഞങ്ങള്‍ സംശയിച്ചതിനെക്കാള്‍ ഗുരുതരമായിരുന്നു: അതു ഞങ്ങളുടെ വീടിന്റെ ഉള്ളിലായിരുന്നു.

യേശു യെരൂശലേമില്‍ എത്തിയപ്പോള്‍, അവന്‍ തങ്ങളുടെ ബാഹ്യപ്രശ്‌നം - റോമാക്കാരുടെ ആധിപത്യ ഭരണം - പരിഹരിക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചു. ''ദാവീദ് പുത്രനു ഹോശന്നാ: കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍; അത്യുന്നതങ്ങളില്‍ ഹോശന്നാ!' എന്നവര്‍ ആര്‍പ്പിട്ടു (മത്തായി 21:9). ഈ നിമിഷമാണ് അവര്‍ കാത്തിരുന്നത്; ദൈവത്തിന്റെ നിയുക്ത രാജാവ് വന്നിരിക്കുന്നു. ദൈവം തിരഞ്ഞെടുത്ത വിമോചകന്‍ കാര്യങ്ങള്‍ പരിഷ്‌കരിക്കാന്‍ തുടങ്ങുകയാണെങ്കില്‍, പുറമേയുള്ള എല്ലാ കുഴപ്പങ്ങളും തിരുത്തിക്കൊണ്ടല്ലേ അവന്‍ ആരംഭിക്കുന്നത്? എന്നാല്‍ മിക്ക സുവിശേഷ വിവരണങ്ങളിലും, ''വിജയകരമായ പ്രവേശന''ത്തിന് ശേഷം യേശു ചൂഷകരായ പണമിടപാടുകാരെ പുറത്താക്കുന്നു. . . ദൈവാലയത്തില്‍ നിന്ന് (വാ. 12-13). അവന്‍ ആലയം വൃത്തിയാക്കുകയായിരുന്നു, അകത്തു നിന്ന്.

യേശുവിനെ രാജാവായി സ്വാഗതം ചെയ്യുമ്പോള്‍ സംഭവിക്കുന്നത് അതാണ്; അവന്‍ കാര്യങ്ങള്‍ ശരിയാക്കാന്‍ വരുന്നു - അവന്‍ നമ്മില്‍ നിന്ന് ആരംഭിക്കുന്നു. ഉള്ളിലെ തിന്മയെ നേരിടാന്‍ അവന്‍ നമ്മെ പ്രേരിപ്പിക്കുന്നു. അവന്റെ സമാധാനം അനുഭവിക്കാന്‍ നമുക്കു കഴിയേണ്ടതിന് നമ്മുടെ രാജാവായ യേശുവിന് നാം നിരുപാധികം സമര്‍പ്പിക്കാന്‍ അവന്‍ ആവശ്യപ്പെടുന്നു.

ഒരാണ്ടത്തെ ബൈബിള്‍ വായന

മേഘങ്ങള്‍ താണുവന്നു ചക്രവാളത്തെ മറയ്ക്കുകയും ഏതാണ്ടു നൂറു വാരയ്ക്കപ്പുറത്തുള്ള കാഴ്ചകളെ പരിമിതപ്പെടുത്തുകയും ചെയ്തു. സമയം ഇഴഞ്ഞുനീങ്ങി. എന്റെ മാനസികാവസ്ഥയെ അതു നിര്‍ണ്ണായകമായ നിലയില്‍ ബാധിച്ചു. പക്ഷേ, ഉച്ചകഴിഞ്ഞതോടുകൂടി മേഘങ്ങള്‍ വഴിമാറാന്‍ തുടങ്ങി: എന്റെ നഗരത്തിന്റെ ഏറ്റവും തിരിച്ചറിയാവുന്ന നാഴികക്കല്ലായ, നാലുവശത്തും ചുറ്റിയിരിക്കുന്ന മനോഹരമായ പര്‍വതങ്ങള്‍ ഞാന്‍ കണ്ടു. എന്റെ മുഖത്ത് ഒരു പുഞ്ചിരി പരന്നു. നമ്മുടെ ഭൗതിക വീക്ഷണം പോലും - നമ്മുടെ അക്ഷരീകമായ കാഴ്ച - നമ്മുടെ ആത്മീയ ദര്‍ശനത്തെ ബാധിക്കുമെന്ന് ഞാന്‍ മനസ്സിലാക്കി. ''ഞാന്‍ എന്റെ കണ്ണു പര്‍വതങ്ങളിലേക്ക് ഉയര്‍ത്തുന്നു'' (സങ്കീര്‍ത്തനം 121:1) എന്നു സങ്കീര്‍ത്തനക്കാരന്‍ പാടിയത് അതെന്നെ ഓര്‍മ്മപ്പെടുത്തി. ചില സമയങ്ങളില്‍ നമ്മുടെ കണ്ണുകള്‍ കുറച്ചുകൂടി ഉയര്‍ത്തേണ്ടതുണ്ട്!

തന്റെ സഹായം എവിടെ നിന്നാണു വരുന്നതെന്ന് സങ്കീര്‍ത്തനക്കാരന്‍ ആലോചിച്ചു, ഒരുപക്ഷേ യിസ്രായേലിനു ചുറ്റുമുള്ള കുന്നിന്‍പുറങ്ങളില്‍ വിജാതീയ ദേവന്മാര്‍ക്കുള്ള ബലിപീഠങ്ങള്‍ സ്ഥാപിച്ചിരുന്നതുകൊണ്ടോ പര്‍വതങ്ങളില്‍ പലപ്പോഴും കവര്‍ച്ചക്കാര്‍ ഉണ്ടായിരുന്നതുകൊണ്ടോ ആയിരിക്കാം അത്. അല്ലെങ്കില്‍ സങ്കീര്‍ത്തനക്കാരന്‍ കുന്നുകള്‍ക്കപ്പുറത്ത് ആലയം നിലകൊള്ളുന്ന സീയോന്‍ പര്‍വതത്തിലേക്ക് നോക്കി, സ്വര്‍ഗ്ഗത്തെയും ഭൂമിയെയും സൃഷ്ടിച്ചവന്‍ തന്റെ ഉടമ്പടി ദൈവമാണെന്ന് ഓര്‍മ്മിച്ചതുകൊണ്ടാകാം ഇങ്ങനെ പാടിയത് (വാ. 2). ഏതുവിധത്തിലായാലും, ആരാധനയ്ക്കായി നാം കണ്ണുകളുയര്‍ത്തി നോക്കണം. നമ്മുടെ സാഹചര്യങ്ങളേക്കാളും ഉയരത്തില്‍, നമ്മുടെ കഷ്ടതകളേക്കാളും പരീക്ഷണങ്ങളേക്കാളും ഉയരത്തില്‍, നമ്മുടെ കാലത്തെ വ്യാജദൈവങ്ങളുടെ ശൂന്യമായ വാഗ്ദാനങ്ങളേക്കാളും ഉയരത്തിലേക്കാണ് നാം കണ്ണുകള്‍ ഉയര്‍ത്തേണ്ടത്. അപ്പോള്‍ നമുക്ക് നമ്മെ പേര്‍ ചൊല്ലി വിളിക്കുന്ന നമ്മുടെ സ്രഷ്ടാവും വീണ്ടെടുപ്പുകാരനുമായവനെ കാണാന്‍ കഴിയും. അവനാണ് നമ്മുടെ ''ഗമനത്തെയും ആഗമനത്തെയും ഇന്നുമുതല്‍ എന്നേക്കും പരിപാലിക്കുന്നത്'' (വാ. 8).

രാത്രിയിലെ ഒരു ഗാനം

ഞങ്ങളുടെ വൈദ്യുതി പെട്ടെന്ന് നിലയ്ക്കുമ്പോള്‍ സൂര്യന്‍ അസ്തമിച്ച് വളരെനേരം കഴിഞ്ഞിരുന്നു. ഞങ്ങളുടെ രണ്ട് ഇളയ കുട്ടികളോടൊപ്പം ഞാന്‍ വീട്ടിലായിരുന്നു, അവരെ സംബന്ധിച്ച് ഇതാദ്യമായിട്ടാണ് വൈദ്യുതി മുടക്കം നേരിടുന്നത്. തകരാറിനെക്കുറിച്ച് യൂട്ടിലിറ്റി കമ്പനിയെ അറിയിച്ചതിനുശേഷം, ഞാന്‍ കുറച്ച് മെഴുകുതിരികള്‍ തപ്പിയെടുത്തു. കുട്ടികളും ഞാനും ഒരുമിച്ച് അടുക്കളയില്‍ മങ്ങിയ വെളിച്ചത്തിനു ചുറ്റും ഒത്തുകൂടി. അവര്‍ അസ്വസ്ഥരും അശാന്തരുമാണെന്ന് തോന്നിയതിനാല്‍ ഞങ്ങള്‍ പാടാന്‍ തുടങ്ങി. താമസിയാതെ അവരുടെ മുഖത്തെ ഉത്കണ്ഠ പുഞ്ചിരിക്കു വഴിമാറി. ചിലപ്പോഴൊക്കെ നമ്മുടെ ഇരുണ്ട നിമിഷങ്ങളില്‍ നമുക്ക് ഒരു ഗാനം ആവശ്യമാണ്.

ദൈവജനം പ്രവാസത്തില്‍നിന്ന് പാഴും ശൂന്യവുമായിക്കിടക്കുന്ന ജന്മനാട്ടിലേക്കു മടങ്ങിവന്ന ശേഷം 103-ാം സങ്കീര്‍ത്തനം പ്രാര്‍ത്ഥിക്കുകയോ ആലപിക്കുകയോ ചെയ്തു. പ്രതിസന്ധിയുടെ ഒരു നിമിഷത്തില്‍, അവര്‍ക്കു പാടേണ്ടതുണ്ടായിരുന്നു. എന്നാല്‍ ഏതെങ്കിലും ഒരു പാട്ടല്ല, മറിച്ച് ദൈവം ആരാണെന്നും അവന്‍ ചെയ്യുന്നതെന്താണെന്നും ആണ് അവര്‍ പാടേണ്ടത്. അവന്‍ കരുണയുള്ളവനും കൃപയുള്ളവനും ദീര്‍ഘക്ഷമയുള്ളവനും മഹാദയയും ഉള്ളവനും ആണെന്ന് ഓര്‍മ്മിക്കാന്‍ 103-ാം സങ്കീര്‍ത്തനം നമ്മെ സഹായിക്കുന്നു (വാ. 8). നമ്മുടെ പാപത്തിനുള്ള ശിക്ഷ ഇപ്പോഴും നമ്മുടെ തലയ്ക്കു മുകളില്‍ തൂങ്ങിക്കിടക്കുന്നുണ്ടോ എന്ന് നാം അതിശയിച്ചാല്‍, ദൈവം കോപിക്കുന്നില്ലെന്നും അവന്‍ ക്ഷമിച്ചുവെന്നും അവന് അനുകമ്പ തോന്നുന്നുവെന്നും സങ്കീര്‍ത്തനം പ്രഖ്യാപിക്കുന്നു. നമ്മുടെ ജീവിതത്തിലെ ഇരുണ്ട രാത്രികളില്‍ പാടാനുള്ള നല്ല കാര്യങ്ങളാണിത്.

ഒരുപക്ഷേ, ഇരുണ്ടതും ബുദ്ധിമുട്ടുള്ളതുമായ സ്ഥലത്ത്, ദൈവം ശരിക്കും നല്ലവനാണോ എന്ന് ആശ്ചര്യപ്പെട്ട് നിങ്ങളോടുള്ള അവന്റെ സ്‌നേഹത്തെ ചോദ്യം ചെയ്യുക ആയിരിക്കാം നിങ്ങള്‍ ഇപ്പോള്‍. അങ്ങനെയാണെങ്കില്‍, സമൃദ്ധിയായ സ്‌നേഹം കാണിക്കുന്നവനോടു പ്രാര്‍ത്ഥിക്കുകയും പാടുകയും ചെയ്യുക!

യഥാര്‍ത്ഥ ദാസന്‍

ബി.സി. 27-ല്‍, റോമന്‍ ഭരണാധികാരി ഒക്ടേവിയന്‍ തന്റെ അധികാരങ്ങള്‍ സമര്‍പ്പിക്കാന്‍ സെനറ്റിന് മുന്നിലെത്തി. അവന്‍ ഒരു ആഭ്യന്തര യുദ്ധം ജയിക്കുകയും ആ പ്രദേശത്തിന്റെ ഏക ഭരണാധികാരിയാവുകയും ഒരു ചക്രവര്‍ത്തിയെപ്പോലെ ഭരിക്കുകയും ചെയ്യുകയായിരുന്നു. എന്നിട്ടും അത്തരം അധികാരത്തെ സംശയാസ്പദമായിട്ടാ
ണ് വീക്ഷിക്കുന്നതെന്ന് അവനറിയാമായിരുന്നു. അതിനാല്‍ ഒക്ടേവിയന്‍ തന്റെ അധികാരങ്ങള്‍ സെനറ്റിന് മുന്നില്‍ ഉപേക്ഷിക്കുകയും ഒരു നിയുക്ത ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചുകൊള്ളാമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. അവരുടെ പ്രതികരണം? റോമന്‍ സെനറ്റ് ഭരണാധികാരിയെ ഒരു പൗര കിരീടം അണിയിച്ച് റോമന്‍ ജനതയുടെ ദാസന്‍ എന്ന് നാമകരണം ചെയ്തു. അദ്ദേഹത്തിന് 'മഹാനായ മനുഷ്യന്‍' എന്ന അര്‍ത്ഥമുള്ള അഗസ്റ്റസ് എന്ന പേരും നല്‍കി.

യേശു തന്നെത്താന്‍ ഒഴിച്ച് ഒരു ദാസന്റെ രൂപം സ്വീകരിച്ചതിനെക്കുറിച്ച് പൗലൊസ് എഴുതി. അഗസ്റ്റസും അതുതന്നെ ചെയ്തതായി നമുക്കു തോന്നും. അതോ അങ്ങനെയായിരുന്നോ? അഗസ്റ്റസ് തന്റെ അധികാരം സമര്‍പ്പിക്കുന്നതുപോലെ പ്രവര്‍ത്തിച്ചു, പക്ഷേ അത് സ്വന്തം നേട്ടത്തിനായി ചെയ്യുകയായിരുന്നു. യേശു ''മരണത്തോളം ക്രൂശിലെ മരണത്തോളം'' താഴ്ത്തി (ഫിലിപ്പിയര്‍ 2:8). റോമന്‍ ക്രൂശിലെ മരണം അപമാനത്തിന്റെയും ലജ്ജയുടെയും ഏറ്റവും മോശം രൂപമായിരുന്നു.

ഇന്ന്, ആളുകള്‍ ''ദാസനേതൃത്വത്തെ'' ഒരു ശ്രേഷ്ഠഗുണമായി പ്രശംസിക്കുന്നതിനുള്ള ഒരു പ്രധാന കാരണം യേശുവാണ്. താഴ്മ ഒരു ഗ്രീക്ക് അല്ലെങ്കില്‍ റോമന്‍ ഗുണമായിരുന്നില്ല. യേശു നമുക്കുവേണ്ടി ക്രൂശില്‍ മരിച്ചതിനാല്‍, അവന്‍ യഥാര്‍ത്ഥ ദാസനാണ്. അവനാണ് യഥാര്‍ത്ഥ രക്ഷകന്‍.

നമ്മെ രക്ഷിക്കാനായി ക്രിസ്തു ഒരു ദാസനായി. രക്ഷയുടെയും നിത്യജീവന്റെയും ദാനമായ വലിയൊരു കാര്യം നമുക്ക് ലഭിക്കത്തക്കവിധം അവന്‍ ''തന്നെത്താന്‍ ഒഴിച്ചു'' (വാ. 7).

തെറ്റായ ആത്മവിശ്വാസം

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, എന്റെ ആരോഗ്യത്തെക്കുറിച്ച് ഡോക്ടര്‍ എനിക്ക് കര്‍ശനമായ ഒരു നിര്‍ദ്ദേശം നല്‍കി. അദ്ദേഹത്തിന്റെ വാക്കുകള്‍ ഞാന്‍ ഹൃദയംഗമായി സ്വീകരിച്ച് ജിമ്മില്‍ പോകാനും എന്റെ ഡയറ്റ് ക്രമീകരിക്കാനും തുടങ്ങി. കാലക്രമേണ, എന്റെ കൊളസ്‌ട്രോളും ശരീരഭാരവും കുറഞ്ഞു, എന്റെ ആത്മാഭിമാനം വര്‍ദ്ധിച്ചു. എന്നാല്‍ അത്ര നല്ലതല്ലാത്ത ഒരു കാര്യം സംഭവിച്ചു: മറ്റുള്ളവരുടെ ഭക്ഷണ ശീലങ്ങള്‍ ഞാന്‍ ശ്രദ്ധിക്കുകയും അവരെ വിധിക്കാനാരംഭിക്കുകയും ചെയ്തു. പലപ്പോഴും നമ്മെ മികച്ച രീതിയില്‍ വിലയിരുത്തുന്ന ഒരു സ്‌കോറിംഗ് സംവിധാനം കണ്ടെത്തുമ്പോള്‍, സ്വയം ഉയര്‍ത്താനും മറ്റുള്ളവരെ താഴ്ത്താനും നാം അതുപയോഗിക്കുന്നു എന്നത് തമാശയല്ലേ? സ്വയം ന്യായീകരിക്കാനുള്ള ശ്രമത്തില്‍ സ്വയം നിര്‍മ്മിത മാനദണ്ഡങ്ങളില്‍ പറ്റിനില്‍ക്കാനുള്ള സ്വതസിദ്ധമായ മനുഷ്യ പ്രവണതയാണിതെന്ന് തോന്നുന്നു - അതായത് സ്വയം ന്യായീകരിക്കാനും, കുറ്റബോധത്തെ കൈകാര്യം ചെയ്യാനുമുള്ള ഒരു സംവിധാനം.

അത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച് പൗലൊസ് ഫിലിപ്പിയ വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ചിലര്‍ ആത്മീയമായ പ്രകടനത്തിലോ സാംസ്‌കാരിക അനുരൂപതയിലോ ആണ് തങ്ങളുടെ ആത്മവിശ്വാസം ഉറപ്പിച്ചത്. അത്തരം കാര്യങ്ങളെക്കുറിച്ച് പ്രശംസിക്കാന്‍ തനിക്ക് കൂടുതല്‍ കാരണമുണ്ടെന്ന് പൗലൊസ് അവരോട് പറഞ്ഞു: 'പക്ഷേ എനിക്കു ജഡത്തിലും ആശ്രയിക്കുവാന്‍ വകയുണ്ട്; മറ്റാര്‍ക്കാനും ജഡത്തിലും ആശ്രയിക്കാം എന്ന് തോന്നിയാല്‍ എനിക്ക് അധികം'' (3:4) . എന്നിട്ടും, ''ക്രിസ്തുവിനെ അറിയുന്നതുമായി'' താരതമ്യപ്പെടുത്തുമ്പോള്‍ തന്റെ വംശാവലിയും പ്രകടനവും കേവലം ''ചവറ്്'' ആണെന്നു പൗലൊസ് അറിഞ്ഞു (വാ. 8). യേശു മാത്രമേ നാം ആയിരിക്കുന്ന നിലയില്‍ നമ്മെ സ്‌നേഹിക്കുകയും രക്ഷിക്കുകയും അവനെപ്പോലെ കൂടുതല്‍ ആകാനുള്ള ശക്തി നല്‍കുകയും ചെയ്യുന്നുള്ളു. ഒന്നും നേടേണ്ടതില്ല; സ്‌കോര്‍ സൂക്ഷിക്കല്‍ സാധ്യമല്ല.

പ്രശംസിക്കുന്നത് അതില്‍ തന്നെ മോശമാണ്, തെറ്റായ ആത്മവിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രശംസ അതിദാരുണമാണ്. സുവിശേഷം തെറ്റായ ആത്മവിശ്വാസത്തില്‍ നിന്ന് നമ്മെ അകറ്റുകയും നമ്മെ സ്‌നേഹിക്കുകയും നമുക്കുവേണ്ടി തന്നെത്തന്നെ നല്‍കുകയും ചെയ്യുന്ന ഒരു രക്ഷകനുമായുള്ള കൂട്ടായ്മയിലേക്ക് വിളിക്കുകയും ചെയ്യുന്നു.

വേഗം കുറഞ്ഞത്, പക്ഷെ ഉറപ്പായത്

എന്റെ ഒരു പഴയ സുഹൃത്ത് താന്‍ എന്താണു ചെയ്യാന്‍ പോകുന്നതെന്നറിഞ്ഞ് ഞാന്‍ അവന്റെ അടുത്തേക്ക് ചെന്നു. അത് സത്യമാണെന്ന് വിശ്വസിക്കാനാവാത്തവിധം നല്ലതായിരുന്നു എന്നു ഞാന്‍ അവനോടു പറഞ്ഞു. എന്നിരുന്നാലും, ആ സംഭാഷണം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍, അവന്റെ ബാന്‍ഡ് എല്ലായിടത്തും പ്രസിദ്ധമായി - റേഡിയോയിലെ മികച്ച സിംഗിള്‍സിന്റെ പട്ടികയില്‍ മുതല്‍ ടിവി പരസ്യങ്ങളുടെ പശ്ചാത്തലത്തില്‍ വരെ. പ്രശസ്തിയിലേക്കുള്ള അദ്ദേഹത്തിന്റെ ഉയര്‍ച്ച അതിവേഗമായിരുന്നു.

പ്രാധാന്യവും വിജയവും - വലുതും നാടകീയമായതും, പെട്ടെന്നുള്ളതും കൊള്ളിമീന്‍ സമാനമായതും - നമ്മെ പെട്ടെന്നു ആകര്‍ഷിക്കും. എന്നാല്‍ കടുകിന്റെയും പുളിച്ച മാവിന്റെയും ഉപമകള്‍ രാജ്യത്തിന്റെ മാര്‍ഗ്ഗത്തെ (ഭൂമിയിലെ ദൈവഭരണം) ചെറുതും മറഞ്ഞിരിക്കുന്നതും നിസ്സാരമെന്നു തോന്നുന്നതുമായ കാര്യങ്ങളുമായി താരതമ്യപ്പെടുത്തുന്നു.

രാജ്യം അതിന്റെ രാജാവിനെപ്പോലെയാണ്. ക്രിസ്തുവിന്റെ ദൗത്യം അവന്റെ ജീവിതത്തില്‍ മൂര്‍ദ്ധന്യാവസ്ഥയിലെത്തി - ഒരു വിത്തു പോലെ, നിലത്തു കുഴിച്ചിട്ടു; മാവില്‍ മറഞ്ഞിരിക്കുന്ന പുളിപ്പുപോലെ. എന്നിട്ടും അവന്‍ എഴുന്നേറ്റു - മണ്ണു പിളര്‍ന്നു മുളച്ചുവരുന്ന ഒരു വൃക്ഷം പോലെ, ചൂട് വര്‍ദ്ധിക്കുമ്പോള്‍ പൊങ്ങിവരുന്ന അപ്പം പോലെ. യേശു ഉയിര്‍ത്തെഴുന്നേറ്റു.

അവിടുത്തെ മാര്‍ഗ്ഗത്തിന് അനുസൃതമായി ജീവിക്കാന്‍ നമ്മെ അവന്‍ ക്ഷണിക്കുന്നു. അത് നിലനില്‍ക്കുന്നതും വ്യാപിക്കുന്നതുമാണ്. കാര്യങ്ങള്‍ നമ്മുടെ കൈകളിലേക്ക് എടുക്കുന്നതിനും അധികാരം കൈയാളുവാനും ലോകത്തിലെ നമ്മുടെ ഇടപാടുകളെ അത് ഉളവാക്കിയേക്കാവുന്ന ഫലങ്ങളാല്‍ ന്യായീകരിക്കുവാനും ഉള്ള പ്രലോഭനത്തെ ചെറുക്കുക. ഫലം - ''ആകാശത്തിലെ പറവകള്‍ വന്ന് അതിന്റെ കൊമ്പുകളില്‍ വസിക്കുവാന്‍ തക്കവണ്ണം വൃക്ഷമായിത്തീരുന്നു' (വാ. 32), ഒരു വലിയ വിരുന്നു നല്‍കുന്ന അപ്പം - ക്രിസ്തുവിന്റെ പ്രവൃത്തിയാണ്, നമ്മുടെയല്ല.

അവസാനം ദര്‍ശിച്ചുകൊണ്ട് ആരംഭിക്കുക

''നിനക്കു വലുതാകുമ്പോള്‍ ആരാകണം?'' കുട്ടിക്കാലത്ത് എന്നോട് പലപ്പോഴും ആ ചോദ്യം ചോദിച്ചിരുന്നു. ഉത്തരങ്ങള്‍ കാറ്റ് പോലെ മാറിക്കൊണ്ടിരുന്നു. ഒരു ഡോക്ടര്‍. ഒരു അഗ്‌നിശമന സേനാംഗം. ഒരു മിഷനറി. ഒരു ആരാധനാ നേതാവ്. ഒരു ഭൗതികശാസ്ത്രജ്ഞന്‍ അല്ലെങ്കില്‍ പ്രിയപ്പെട്ട ടിവി കഥാപാത്രം . ഇപ്പോള്‍, നാല് കുട്ടികളുടെ പിതാവ് എന്ന നിലയില്‍, അവരോട് അതേ ചോദ്യം ചോദിക്കുന്നത് അവര്‍ക്ക് എത്രമാത്രം ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ''നാം ഏതിലായിരിക്കും മികച്ചവനാകാന്‍ പോകുന്നതെന്ന് എനിക്കറിയാം!'' എന്നു ചില സമയങ്ങളില്‍ അവരോടു പറയാന്‍ ഞാന്‍ ആഗ്രഹിക്കാറുണ്ട്. കുട്ടികള്‍ സ്വയം കാണുന്നതിനേക്കാള്‍ കൂടുതല്‍ ചിലപ്പോള്‍ മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളില്‍ കാണാന്‍ കഴിയും.

പൗലൊസ് താന്‍ സ്‌നേഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഫിലിപ്പിയ വിശ്വാസികളില്‍ കണ്ട കാര്യങ്ങളെ ഇത് പ്രതിധ്വനിപ്പിക്കുന്നു (ഫിലിപ്പിയര്‍ 1:3). അവന് അവസാനം കാണാന്‍ കഴിഞ്ഞു; എല്ലാം പറഞ്ഞും ചെയ്തു കഴിയുമ്പോഴും അവര്‍ എന്തായിരിക്കുമെന്ന് അവനറിയാമായിരുന്നു. കഥയുടെ അവസാനത്തെ - പുനരുത്ഥാനത്തെയും എല്ലാറ്റിന്റെയും പുതുക്കലിനെയും - കുറിച്ചുള്ള മഹത്തായ ഒരു ദര്‍ശനം ബൈബിള്‍ നല്‍കുന്നു (1 കൊരിന്ത്യര്‍ 15; വെളിപ്പാട് 21 എന്നിവ കാണുക). ആരാണ് കഥ എഴുതുന്നതെന്നും അത് നമ്മോട് പറയുന്നു.

ജയിലില്‍ നിന്ന് എഴുതിയ ഒരു കത്തിന്റെ പ്രാരംഭ വരികളില്‍ പൗലൊസ് ഫിലിപ്പിയ സഭയെ ഇപ്രകാരം ഓര്‍മ്മിപ്പിച്ചു, ''നിങ്ങളില്‍ നല്ല പ്രവൃത്തിയെ ആരംഭിച്ചവന്‍ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികയ്ക്കും'' (ഫിലിപ്പിയര്‍ 1:6). യേശു പ്രവൃത്തി ആരംഭിച്ചു, അവന്‍ അത് പൂര്‍ത്തിയാക്കും. പൂര്‍ത്തീകരണം എന്ന വാക്ക് പ്രത്യേകിച്ചും പ്രധാനമാണ് - കഥ അവസാനിക്കുന്നില്ല, കാരണം ദൈവം ഒന്നും പൂര്‍ത്തിയാക്കിയിട്ടില്ല.

സൗഹൃദത്തിന്റെ ചിറകുകള്‍

ഒരു മറൈന്‍ ബയോളജിസ്റ്റ് നീന്തുകയായിരുന്നു. പെട്ടെന്ന് 22 ടണ്‍ ഭാരമുള്ള ഒരു തിമിംഗലം പ്രത്യക്ഷപ്പെടുകയും അവളെ അതിന്റെ ചിറകിനടിയില്‍ ചേര്‍ക്കുകയും ചെയ്തു. തന്റെ ജീവിതം അവസാനിച്ചുവെന്ന് ആ സ്ത്രീ കരുതി. എന്നാല്‍ പതുക്കെ വൃത്താകൃതിയില്‍ കുറെ നീന്തിയ ശേഷം തിമിംഗലം അവളെ വിട്ടയച്ചു. അപ്പോഴാണ് ഒരു സ്രാവ് ആ പ്രദേശം വിട്ടുപോകുന്നത് ബയോളജിസ്റ്റു കണ്ടത്. തിമിംഗലം തന്നെ സംരക്ഷിക്കുകയായിരുന്നുവെന്ന് - അപകടത്തില്‍ നിന്ന് രക്ഷിക്കുകയായിരുന്നുവെന്ന് - ആ സ്ത്രീ വിശ്വസിക്കുന്നു.

അപകടകരമായ ലോകത്ത്, മറ്റുള്ളവരെ സംരക്ഷിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. മറ്റൊരാളുടെ ഉത്തരവാദിത്തം ഞാന്‍ ഏല്‍ക്കണമെന്ന് ശരിക്കും എന്നില്‍നിന്നും പ്രതീക്ഷിക്കുന്നുണ്ടോ? എന്നു നിങ്ങള്‍ ചോദിച്ചേക്കാം. അല്ലെങ്കില്‍ കയീന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ''ഞാന്‍ എന്റെ അനുജന്റെ കാവല്‍ക്കാരനാണോ?'' (ഉല്പത്തി 4:9). പഴയനിയമത്തിന്റെ ബാക്കി ഭാഗങ്ങള്‍ ഇടിമുഴക്ക സമാനം പ്രതികരിക്കുന്നത് അതേ! എന്നാണ്. തോട്ടം കാക്കാന്‍ ആദാമിനെ ചുമതലപ്പെടുത്തിയതുപോലെ, കയീന്‍ ഹാബെലിനെ പരിപാലിക്കേണ്ടതായിരുന്നു. യിസ്രായേല്‍ ദുര്‍ബലരെ സംരക്ഷിക്കുകയും ദരിദ്രരെ പരിപാലിക്കുകയും ചെയ്യണമായിരുന്നു. എന്നിട്ടും അവര്‍ നേരെ വിപരീതമായി പ്രവര്‍ത്തിച്ചു - ജനങ്ങളെ ചൂഷണം ചെയ്യുകയും ദരിദ്രരെ പീഡിപ്പിക്കുകയും അയല്‍ക്കാരെ തങ്ങളെപ്പോലെ സ്‌നേഹിക്കാനുള്ള ആഹ്വാനം ഉപേക്ഷിക്കുകയും ചെയ്തു (യെശയ്യാവ് 3:14-15).

എന്നിട്ടും കയീന്റെയും ഹാബേലിന്റെയും കഥയില്‍, കയീനെ ദൈവം ദൂരത്തേക്ക് പറഞ്ഞയച്ചതിനുശേഷവും ദൈവം അവനെ സംരക്ഷിച്ചു (ഉല്പത്തി 4:15-16). ഹാബെലിനായി കയീന്‍ എന്തു ചെയ്യണമായിരുന്നോ അത് ദൈവം കയീനുവേണ്ടി ചെയ്തു. യേശുവിലൂടെ ദൈവം നമുക്കുവേണ്ടി എന്തുചെയ്യുന്നതിനായി വന്നോ അതിന്റെ മനോഹരമായ ഒരു നിഴല്‍ ചിത്രമാണിത്. യേശു നമ്മെ തന്റെ പരിപാലനത്തില്‍ സൂക്ഷിക്കുന്നു, മറ്റുള്ളവര്‍ക്കുവേണ്ടിയും പോയി അങ്ങനെ ചെയ്യാന്‍ അവന്‍ നമ്മെ പ്രാപ്തനാക്കുന്നു.