നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ജോൺ ബ്ലയ് സ്

പിതാവിന്റെ വഴികളില്‍

കിണറുള്ള ഒരു വീട് ഒരു പാവപ്പെട്ട കര്‍ഷകന് വിറ്റ അത്യാഗ്രഹിയും സമ്പന്നനുമായ ഒരു ഭൂവുടമയെക്കുറിച്ച് ഒരു പുരാതന കഥ ഇപ്രകാരമുണ്ട്. അടുത്ത ദിവസം കൃഷിക്കാരന്‍ തന്റെ പാടങ്ങള്‍ നനയ്ക്കുന്നതിനായി വെള്ളം എടുക്കാന്‍ ശ്രമിച്ചപ്പോള്‍, കിണര്‍ മാത്രമാണ് വിറ്റതെന്നും അതിലെ വെള്ളം വിറ്റിട്ടില്ലെന്നും പറഞ്ഞ് ഭൂവുടമ എതിര്‍ത്തു. പരിഭ്രാന്തനായ കര്‍ഷകന്‍ അക്ബര്‍ രാജാവിന്റെ സന്നിധിയില്‍ നീതി തേടി എത്തി. ഈ വിചിത്രമായ കേസ് കേട്ട രാജാവ് തന്റെ ബുദ്ധിമാനായ മന്ത്രി ബീര്‍ബലിന്റെ ഉപദേശം തേടി. ഭൂവുടമയോട് ബീര്‍ബല്‍ പറഞ്ഞു, ''ശരിയാണ്, കിണറിലെ വെള്ളം കര്‍ഷകന്റേതല്ല, കിണര്‍ നിങ്ങളുടേതുമല്ല. അതിനാല്‍, കര്‍ഷകന്റെ കിണറ്റില്‍ വെള്ളം സൂക്ഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സ്ഥലത്തിന് വാടക കൊടുക്കുകയാണ് വേണ്ടത്.' ഉടന്‍ തന്നെ ഭൂവുടമയ്ക്ക് താന്‍ കുടുക്കിലായെന്നു മനസ്സിലായി, വീടിനെയും കിണറിനെയും കുറിച്ചുള്ള അവകാശവാദങ്ങള്‍ അയാള്‍ ഉപേക്ഷിച്ചു.

ശമൂവേലും തന്റെ പുത്രന്മാരെ യിസ്രായേലിനു ന്യായാധിപന്മാരായി നിയമിച്ചു. അവന്റെ പുത്രന്മാര്‍ ''അവന്റെ വഴിയില്‍ നടന്നില്ല'' (1 ശമൂവേല്‍ 8:3). ശമൂവേലിന്റെ സത്യസന്ധതയ്ക്കു വിപരീതമായി, അവന്റെ മക്കള്‍ ''കൈക്കൂലി വാങ്ങി ന്യായം മറിച്ചു,'' അവരുടെ പദവി അവരുടെ നേട്ടത്തിനായി ഉപയോഗിച്ചു. ഈ അന്യായമായ പെരുമാറ്റം യിസ്രായേല്‍ മൂപ്പന്മാരുടെയും ദൈവത്തിന്റെയും അപ്രീതിക്കു കാരണമായി. തല്‍ഫലമായി പഴയനിയമത്തിലെ പേജുകള്‍ നിറയുന്ന ഒരു കൂട്ടം രാജാക്കന്മാരുടെ കടന്നുവരവിനു വഴിതെളിച്ചു (വാ. 4-5).

ദൈവത്തിന്റെ വഴികളില്‍ നടക്കാന്‍ വിസമ്മതിക്കുന്നത് ആ മൂല്യങ്ങളില്‍നിന്നു വ്യതിചലിക്കാന്‍ കാരണമാകുന്നു, അതിന്റെ ഫലമായി അനീതി വര്‍ദ്ധിക്കുന്നു. അവിടുത്തെ വഴികളില്‍ നടക്കുക എന്നാല്‍ സത്യസന്ധതയും നീതിയും നമ്മുടെ വാക്കുകളില്‍ മാത്രമല്ല നമ്മുടെ പ്രവൃത്തികളിലും വ്യക്തമായി കാണിക്കുക എന്നാണ്. ആ സല്‍പ്രവൃത്തികള്‍ ഒരിക്കലും തങ്ങളില്‍ത്തന്നെ അവസാനിക്കുന്നില്ല, മറിച്ച് എല്ലായ്‌പ്പോഴും മറ്റുള്ളവര്‍ സ്വര്‍ഗ്ഗസ്ഥനായ നമ്മുടെ പിതാവിനെ കാണുകയും ബഹുമാനിക്കുകയും ചെയ്യണം.

വെറും ഒരു തീപ്പൊരി

''ഞങ്ങള്‍ ലൈബ്രറിയിലാണ്, ഞങ്ങള്‍ക്ക് വെളിയില്‍ തീജ്വാലകള്‍ കാണാം!'' അവള്‍ ഭയപ്പെട്ടിരുന്നു. അവളുടെ ശബ്ദത്തില്‍നിന്ന് ഞങ്ങള്‍ക്കതു കേള്‍ക്കാമായിരുന്നു. അവളുടെ ശബ്ദം ഞങ്ങള്‍ക്കറിയാം- ഞങ്ങളുടെ മകളുടെ ശബ്ദം. അതേ സമയം അവളുടെ കോളേജ് കാമ്പസ് അവള്‍ക്കും അവളുടെ മൂവായിരത്തോളം സഹവിദ്യാര്‍ത്ഥികള്‍ക്കും ഏറ്റവും സുരക്ഷിതമായ സ്ഥലമാണെന്നും ഞങ്ങള്‍ക്കറിയാം. 2018 ല്‍ ആരും പ്രതീക്ഷിച്ചതിലും - കുറഞ്ഞപക്ഷം അഗ്‌നിശമന സേനാംഗങ്ങളെങ്കിലും - വേഗത്തില്‍ കോളേജ് കാമ്പസില്‍ തീ പടര്‍ന്നു. അമേരിക്കയിലെ ഈ സ്ഥലത്തെ റെക്കോര്‍ഡ് ചൂടും വരണ്ട കാലാവസ്ഥയുമെല്ലാം തീപടരാന്‍ കാരണമായി. തല്‍ഫലമായി 97,000 ഏക്കര്‍ സ്ഥലം കത്തുകയും 1,600 ലേറെ കെട്ടിടങ്ങള്‍ നശിക്കുകയും മൂന്ന് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതിനെല്ലാം കാരണം ചെറിയ തീപ്പൊരികളായിരുന്നു. തീ കെട്ടടങ്ങിയ ശേഷം എടുത്ത എല്ലാം ഫോട്ടോകളിലും സാധാരണ സസ്യസമൃദ്ധമായിരുന്ന തീരപ്രദേശം ചന്ദ്രന്റെ ഉപരിതലം പോലെ കാണപ്പെട്ടു.

യാക്കോബിന്റെ പുസ്തകത്തില്‍ ചെറുതും എന്നാല്‍ ശക്തവുമായ ചില കാര്യങ്ങളെക്കുറിച്ചു എഴുത്തുകാരന്‍ പറയുന്നു: കുതിരകളുടെ വായിലെ കടിഞ്ഞാണും കപ്പലുകളുടെ ചുക്കാനും (3:3-4). പരിചിതമായിരിക്കുമ്പോള്‍ തന്നേ, ഈ ഉദാഹരണങ്ങള്‍ നാമുമായി ഒരു പരിധിവരെ അകന്നുനില്‍ക്കുന്നവയാണ്. നമ്മോട് അല്‍പ്പം അടുത്തു നില്‍ക്കുന്ന ഒന്ന് - ഓരോ മനുഷ്യനും കൈവശമുള്ള ചെറിയ ഒന്നിനെക്കുറിച്ച് അവന്‍ പറയുന്നു - ഒരു നാവ്. ഈ അധ്യായം ആദ്യം പ്രത്യേകമായി ഉപദേഷ്ടാക്കളെ അഭിസംബോധന ചെയ്യുന്നുവെങ്കിലും (വാ. 1) പ്രായോഗികത വേഗത്തില്‍ നമ്മില്‍ ഓരോരുത്തരിലേക്കും വ്യാപിക്കുന്നു. വളരെ ചെറിയ നാവ് വിനാശകരമായ ഫലങ്ങളിലേക്ക് നയിച്ചേക്കാം.

നമ്മുടെ ചെറിയ നാവുകള്‍ ശക്തമാണ്, പക്ഷേ നമ്മുടെ വലിയ ദൈവം കൂടുതല്‍ ശക്തനാണ്. ദൈനംദിന അടിസ്ഥാനത്തില്‍ അവന്റെ സഹായം നമ്മുടെ നാവിനെ കടിഞ്ഞാണിടാനും വാക്കുകളെ നിയന്ത്രിക്കാനുമുള്ള ശക്തി നല്‍കുന്നു.

നേരെ മുന്നിലേക്ക്

ഒരു ട്രാക്ടര്‍ നേരായ വരികളിലൂടെ ഓടിക്കാന്‍ സ്ഥിരതയുള്ള കണ്ണും കര്‍ഷകന്റെ ഉറച്ച കൈയും ആവശ്യമുണ്ട്. പക്ഷേ, ഏറ്റവും മികച്ച കണ്ണുകള്‍ പോലും വരികളെ കാണാതെ വിട്ടുപോയേക്കാം. ദിവസാവസാനത്തോടെ ഏറ്റവും ശക്തമായ കൈകള്‍ പോലും തളര്‍ന്നുപോകും. എന്നാല്‍ നടീല്‍, കൃഷി, തളിക്കല്‍ എന്നിവയില്‍ ഒരിഞ്ചിനുള്ളില്‍ കൃത്യത അനുവദിക്കുന്ന ജിപിഎസ് അധിഷ്ഠിത സാങ്കേതികവിദ്യയുള്ള ഓട്ടോസ്റ്റീയര്‍ ഇന്നുണ്ട്. ഇത് അവിശ്വസനീയമാംവിധം കാര്യക്ഷമവും ഹാന്‍ഡ്സ് ഫ്രീയുമാണ് . ഒരു വലിയ ട്രാക്ടറില്‍ ഇരിക്കുന്നതായും ചക്രം പിടിക്കുന്നതിനുപകരം നിങ്ങള്‍ ഒരു ചിക്കന്‍ കാല് നുണയുന്നതായും സങ്കല്‍പ്പിക്കുക. നിങ്ങളെ നേരെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു അത്ഭുതകരമായ ഉപകരണമാണത്.

നിങ്ങള്‍ക്ക് യോശീയാ എന്ന പേര് ഓര്‍മ്മ വന്നേക്കാം. ''എട്ടു വയസ്സുള്ളപ്പോള്‍'' അവന്‍ രാജാവായി കിരീടമണിഞ്ഞു (2 രാജാക്കന്മാര്‍ 22:1). വര്‍ഷങ്ങള്‍ക്കുശേഷം, തന്റെ ഇരുപതുകളുടെ മദ്ധ്യത്തില്‍, മഹാപുരോഹിതനായ ഹില്‍ക്കിയാവ് ആലയത്തില്‍ ''ന്യായപ്രമാണപുസ്തകം'' കണ്ടെത്തി (വാ. 8). തന്റെ പൂര്‍വ്വികര്‍ ദൈവത്തോടു കാണിച്ച അനുസരണക്കേടില്‍ ദുഃഖിതനായി വസ്ത്രം വലിച്ചുകീറിയ യുവ രാജാവിനെ അദ്ദേഹം ഇത് വായിച്ചുകേള്‍പ്പിച്ചു. 'യഹോവയ്ക്കു പ്രസാദമായുള്ളതു പ്രവര്‍ത്തിക്കാന്‍' യോശീയാവ് തയ്യാറായി (വാ. 2). ആളുകളെ വലത്തോട്ടോ ഇടത്തോട്ടോ തിരിയാതെ വഴിതിരിച്ചുവിടുന്നതിനുള്ള ഒരു ഉപകരണമായി ഈ പുസ്തകം മാറി. കാര്യങ്ങള്‍ നേരെയാക്കാന്‍ ദൈവത്തിന്റെ നിര്‍ദേശങ്ങള്‍ ഈ ഗ്രന്ഥത്തിലുണ്ടായിരുന്നു.

ദിനംപ്രതി നമ്മെ നയിക്കാന്‍ തിരുവെഴുത്തുകളെ അനുവദിക്കുന്നത് ദൈവത്തെയും അവന്റെ ഹിതത്തെയും അറിയുന്നതിനനുസൃതമായി നമ്മുടെ ജീവിതത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതിശയകരമായ ഒരു ഉപകരണമാണ് ബൈബിള്‍, അത് പിന്തുടരുകയാണെങ്കില്‍ അതു നമ്മെ നേരെ മുന്നോട്ട് കൊണ്ടുപോകുന്നു.

എന്റെ പിതാവിന്റെ കുട്ടി

അവര്‍ താഴെയുള്ള മങ്ങിയ ഫോട്ടോയിലേക്ക് നോക്കി, എന്നിട്ട് എന്നെ നോക്കി, പിന്നെ എന്റെ അച്ഛനെ നോക്കി, വീണ്ടും എന്നെയും പിന്നെ അച്ഛനെയും നോക്കി. അവരുടെ കണ്ണുകള്‍ അത്ഭുതംകൊണ്ടു വികസിച്ചു. ''ഡാഡി, മുത്തച്ഛന്‍ ചെറുപ്പത്തില്‍ എങ്ങനെയായിരുന്നുവോ അങ്ങനെയാണ് അങ്ങ്!'' ഞാനും അച്ഛനും ചിരിച്ചു, കാരണം ഇത് ഞങ്ങള്‍ വളരെക്കാലമായി അറിയുന്ന ഒന്നായിരുന്നു, പക്ഷേ അടുത്ത കാലം വരെ എന്റെ കുട്ടികള്‍ ഇതേ തിരിച്ചറിവില്‍ എത്തിയിരുന്നില്ല. എന്റെ അച്ഛന്‍ ഒരു വ്യത്യസ്ത വ്യക്തിയാണെങ്കിലും, യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ എന്നെ കാണുന്നത് എന്റെ പിതാവിനെ ചെറുപ്പമായി കാണുന്നതിനു തുല്യമായിരുന്നു: നീണ്ടു മെലിഞ്ഞ ശരീരം; ഇരുണ്ട മുടിയുടെ നീണ്ട തല; ഉയര്‍ന്ന മൂക്ക്; വലിയ ചെവികള്‍. ഇല്ല, ഞാന്‍ എന്റെ അച്ഛനല്ല, പക്ഷെ ഞാന്‍ തീര്‍ച്ചയായും എന്റെ അച്ഛന്റെ മകനാണ്.

യേശുവിന്റെ ഒരു അനുയായിയായ ഫിലിപ്പൊസ് ഒരിക്കല്‍ ചോദിച്ചു, 'കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചു തരണം' (യോഹന്നാന്‍ 14:8). യേശു ഇത്രയും വിശദമായി സംസാരിച്ചത് ആദ്യതവണയല്ലെങ്കിലും, അവന്റെ പ്രതികരണം ഇപ്പോഴും താല്‍ക്കാലികമായി നിര്‍ത്തുന്നു: ''എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു'' (വാ. 9). എന്റെ അച്ഛനും ഞാനും തമ്മിലുള്ള ശാരീരിക സാമ്യതകളില്‍ നിന്ന് വ്യത്യസ്തമായി, യേശു ഇവിടെ പറയുന്നത് വിപ്ലവകരമാണ്: ''ഞാന്‍ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്ന് നീ വിശ്വസിക്കുന്നില്ലയോ?'' (വാ. 10). അവന്റെ സത്തയും സ്വഭാവവും പിതാവിന്റെതു പോലെയായിരുന്നു.

ആ നിമിഷം യേശു തന്റെ പ്രിയപ്പെട്ട ശിഷ്യന്മാരുമായും ഞങ്ങളുമായും നേരെ സംസാരിക്കുകയായിരുന്നു: ദൈവം എങ്ങനെയുള്ളവനാണെന്ന് അറിയാന്‍ നിങ്ങള്‍ എന്നെ നോക്കുക.

എന്നോട് ഒരു കഥ പറയൂ

പണ്ടു പണ്ട്. ഈ രണ്ടു വാക്കുകള്‍ ലോകത്തിലെ ഏറ്റവും ശക്തമായ ഒന്നായിരിക്കാം. ഒരു ബാലനെന്ന നിലയില്‍ എന്റെ ആദ്യകാല ഓര്‍മ്മകളില്‍ ചിലതില്‍ ആ ശക്തമായ വാക്കുകളുടെ ഒരു വ്യതിയാനം ഉള്‍പ്പെട്ടിരിന്നു. എന്റെ അമ്മ ഒരു ദിവസം വീട്ടില്‍ വന്നത് കട്ടിബയന്റിട്ട ഒരു വലിയ ബൈബിള്‍ കഥാപ്പുസ്തകവുമായിട്ടാണ് - മൈ ഗുഡ്‌ഷെപ്പേര്‍ഡ് ബൈബിള്‍ സ്റ്റോറിബുക്ക്. എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിനു മുമ്പായി ഞാനും എന്റെ സഹോദരനും അമ്മ വായിച്ചുതരുന്ന ആ രസകരമായ കഥകള്‍ കേട്ടിരിക്കുമായിരുന്നു - രസകരമായ ആളുകളും അവരെ സ്‌നേഹിച്ച ദൈവവും നിറഞ്ഞ പണ്ടു പണ്ടുള്ള ഒരു കാലത്തെക്കുറിച്ചുള്ള കഥകള്‍. വളരെ വലിയ ലോകത്തെ ഞങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു എന്നതിന്റെ കണ്ണാടിയായി ആ കഥകള്‍ മാറി.

തര്‍ക്കമില്ലാത്ത ഏറ്റവും മികച്ച കഥാകാരന്‍? നസറെത്തിലെ യേശു. കഥകള്‍ കേള്‍ക്കാനുള്ള സഹജമായ ഒരു സ്‌നേഹം നമ്മുടെ ഉള്ളിലുണ്ടെന്ന് അവനറിയാമായിരുന്നു അതിനാലാണ് തന്റെ സുവാര്‍ത്ത ആശയവിനിമയം ചെയ്യാനായി അവന്‍ നിരന്തരമായി കഥകള്‍ ഉപയോഗിച്ചത് - പണ്ടു പണ്ട് 'മണ്ണില്‍ വിത്തു വിതച്ച' ഒരു മനുഷ്യനുണ്ടായിരുന്നു (മര്‍ക്കൊസ് 4:26). പണ്ടു പണ്ട് 'ഒരു കടുകുമണി' ഉണ്ടായിരുന്നു (വാ. 31). അങ്ങനെ... യേശു ദൈനംദിന ആളുകളുമായുള്ള ആശയവിനിമയത്തില്‍ കഥകള്‍ ഉപയോഗിച്ചുവെന്ന് മര്‍ക്കോസിന്റെ സുവിശേഷം വ്യക്തമായി സൂചിപ്പിക്കുന്നു (വാ. 34). ലോകത്തെ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുന്നതിനും അവരെ സ്‌നേഹിക്കുന്ന ദൈവത്തെ അതിലും കൂടുതലായി ഗ്രഹിക്കുന്നതിനും അവരെ സഹായിക്കുന്നതിനുള്ള മാര്‍ഗ്ഗമായിരുന്നു അത്.

കരുണയുടെയും കൃപയുടെയുമായ ദൈവിക സുവാര്‍ത്ത മറ്റുള്ളവരുമായി പങ്കുവെക്കാന്‍ നാം ആഗ്രഹിക്കുമ്പോള്‍ അത് ഓര്‍മ്മിക്കേണ്ടതാണ്. കഥ ഉപയോഗിച്ചുള്ള ആശയമിനിമയത്തെ പ്രതിരോധിക്കുക മിക്കവാറും അസാധ്യമാണ്.

സന്തോഷത്തോടെ കൊടുക്കുന്നവര്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ്, എന്റെ ഭാര്യ വാങ്ങിയ ഒരു സാധനത്തിന് ഒരു ചെറിയ ഇളവ് ലഭിച്ചു. ഇത് അവള്‍ പ്രതീക്ഷിച്ച ഒന്നല്ല, തപാലിലാണ് അതിന്റെ അറിയിപ്പു വന്നത്. അതേ സമയം, ഒരു നല്ല സുഹൃത്ത് മറ്റൊരു രാജ്യത്തെ സ്ത്രീകളുടെ ധാരാളമായ ആവശ്യങ്ങള്‍ പങ്കുവെച്ചു, അവിടെയുള്ള സംരംഭക ചിന്താഗതിക്കാരായ സ്ത്രീകള്‍ വിദ്യാഭ്യാസത്തിലൂടെയും ബിസിനസ്സിലൂടെയും സ്വയം മെച്ചപ്പെടാന്‍ ശ്രമിക്കുന്നു. എന്നിരുന്നാലും, മിക്കപ്പോഴും സംഭവിക്കുന്നതുപോലെ, അവരുടെ ആദ്യത്തെ തടസ്സം സാമ്പത്തികമായിരുന്നു.
എന്റെ ഭാര്യ ആ ഇളവു തുക എടുത്ത് ഈ സ്ത്രീകളെ സഹായിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയ്ക്കു മൈക്രോ ലോണ്‍ നല്‍കി. വായ്പ തിരിച്ചടച്ചപ്പോള്‍, അവള്‍ വീണ്ടും വീണ്ടും വായ്പ നല്‍കി, ഇതുവരെ അത്തരം ഇരുപത്തിയേഴ് നിക്ഷേപങ്ങള്‍ അവള്‍ നടത്തി. എന്റെ ഭാര്യ പല കാര്യങ്ങളും ആസ്വദിക്കുന്നു, പക്ഷേ അവള്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത സ്ത്രീകളുടെ ജീവിതത്തില്‍ അഭിവൃദ്ധി പ്രാപിക്കുന്നതിനെക്കുറിച്ച് ഒരു അപ്ഡേറ്റ് ലഭിക്കുമ്പോള്‍ അവളുടെ മുഖത്ത് വലിയ പുഞ്ചിരി ഉണ്ടാകാറുണ്ട്.
ഈ വാക്യത്തിലെ അവസാന വാക്കിന് ഊന്നല്‍ നല്‍കുന്നത് പലപ്പോഴും നാം കേള്‍ക്കാറുണ്ട് - ''സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്‌നേഹിക്കുന്നു'' (2 കൊരിന്ത്യര്‍ 9:7) - ശരിയാണ്. എന്നാല്‍ നമ്മുടെ നല്‍കലിന് ഇതു സംബന്ധിച്ച് ഒരു പ്രത്യേക ഗുണമുണ്ട് - അത് ''മനസ്സില്ലാമനസ്സോടെയോ നിര്‍ബന്ധത്താലോ'' ചെയ്യാന്‍ പാടില്ല, മാത്രമല്ല ''മിതമായി'' വിതയ്ക്കാതിരിക്കാന്‍ ഞങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നു (വാക്യം 6-7). ഒറ്റവാക്കില്‍ പറഞ്ഞാല്‍, നമ്മുടെ ദാനം ''സന്തോഷപൂര്‍വ്വം'' ആയിരിക്കണം. നമ്മള്‍ ഓരോരുത്തരും അല്പം വ്യത്യസ്തമായി നല്‍കുമെങ്കിലും, നമ്മുടെ മുഖം നമ്മുടെ ഉല്ലാസത്തിന്റെ തെളിവുകള്‍ പറയാനുള്ള സ്ഥലങ്ങളാണ്.

കണ്ണില്‍ പെടുന്നതിനേക്കാള്‍ കൂടുതല്‍

മെഷീന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ഓരോ പ്രദേശവുമായി ബന്ധപ്പെട്ടു സംഭവിക്കുന്ന ഒരു സാധാരണ അപകടമുണ്ട്- അപകടങ്ങള്‍ക്കുള്ള സാധ്യതയാണത്. കനത്ത യന്ത്രസാമഗ്രികളുടെ തിരിയുന്ന ചക്രങ്ങള്‍ക്കിടയില്‍ വിരലുകള്‍ കുടുങ്ങിപ്പോകുന്നതാണ് ഒരു സാധാരണ അപകടം; പ്രത്യേകിച്ച് തള്ളവിരല്‍ നഷ്ടപ്പെടുന്നത് വളരെ വേദനാജനകമാണ്. ഇത് തൊഴില്‍ അവസാനിപ്പിക്കുന്ന പരിക്ക് അല്ല, പക്ഷേ പെരുവിരലിന്റെ അഭാവം കാര്യങ്ങളെ മാറ്റുന്നു. നിങ്ങളുടെ തള്ളവിരല്‍ ഉപയോഗിക്കാതെ, പല്ല് തേക്കാനോ ഷര്‍ട്ട് ബട്ടണ്‍ ഇടാനോ മുടി ചീകാനോ ഷൂ കെട്ടാനോ ഭക്ഷണം കഴിക്കാനോ ഒന്നു ശ്രമിക്കുക. നിങ്ങളുടെ ശരീരത്തിലെ അവഗണിക്കപ്പെട്ട ആ അവയവം ഒരു പ്രധാന പങ്ക് വഹിക്കുന്നു.

സഭയിലെ സമാനമായ ഒരു സാഹചര്യം അപ്പൊസ്തലനായ പൗലൊസ് സൂചിപ്പിക്കുന്നു. പലപ്പോഴും കാണപ്പെടാത്തവരും ശബ്ദമില്ലാത്തവരുമായ ആളുകള്‍ ചിലപ്പോള്‍ മറ്റുള്ളവരില്‍ നിന്ന് ''എനിക്ക് നിങ്ങളെ ആവശ്യമില്ല'' എന്ന പ്രതികരണം അനുഭവിക്കാറുണ്ട് (1 കൊരിന്ത്യര്‍ 12:21). സാധാരണയായി ഇതാരും പറയാറില്ല, എന്നാല്‍ ഇത് ഉറക്കെ പറയുന്ന സമയങ്ങളുമുണ്ട്.

പരസ്പരം തുല്യ പരിഗണനയും ആദരവും പുലര്‍ത്താന്‍ ദൈവം നമ്മെ വിളിച്ചിരിക്കുന്നു (വാ. 25). നമ്മില്‍ ഓരോരുത്തരും ലഭിച്ചിരിക്കുന്ന വരങ്ങളുടെ അളവ് പരിഗണിക്കാതെ തന്നെ ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗമാണ് (വാ. 27), നമുക്ക് പരസ്പരം ആവശ്യമാണ്. നമ്മില്‍ ചിലര്‍ കണ്ണും ചെവിയുമാണ്, അതുപോലെ നമ്മില്‍ ചിലര്‍ തള്ളവിരലുകള്‍ ആണ്. എന്നാല്‍ നാം ഓരോരുത്തരും ക്രിസ്തുവിന്റെ ശരീരത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു, ചിലപ്പോള്‍ കണ്ണില്‍ പെടുന്നതിനേക്കാള്‍ കൂടുതല്‍.

നാം പൊടിയാണ്

ചെറുപ്പക്കാരനായ പിതാവിന്റെ ക്ഷമ നശിച്ചിരുന്നു. ''ഐസ്‌ക്രീം! ഐസ്‌ക്രീം!'' അയാളുടെ മുട്ടിലിഴയുന്ന കുട്ടി നിലവിളിച്ചു. തിങ്ങിനിറഞ്ഞ മാളിന്റെ നടുവിലെ ബഹളം ആള്‍ക്കൂട്ടത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ തുടങ്ങി. ''ശരി, പക്ഷേ നമുക്ക് ആദ്യം മമ്മിക്കായി എന്തെങ്കിലും ചെയ്യണം'' പിതാവ് പറഞ്ഞു. ''ഇല്ല! ഐസ്‌ക്രീം!'' അപ്പോഴാണ് അവള്‍ അവരെ സമീപിച്ചത്: നല്ല വസ്ത്രം ധരിച്ച, ഹാന്‍ഡ്ബാഗിനു മാച്ച് ചെയ്യുന്ന ചെരിപ്പുകളുള്ള ഒരു സ്ത്രീ. ''അവന്‍ വലിയ വാശിക്കാരനാണ്,'' പിതാവ് പറഞ്ഞു. ആ സ്ത്രീ പുഞ്ചിരിച്ചുകൊണ്ട് പ്രതികരിച്ചു, ''യഥാര്‍ത്ഥത്തില്‍, വലിയ വാശിക്കാരനാണ്
നിങ്ങളുടെ കുട്ടിയെ കിട്ടിയതെന്നു തോന്നുന്നു. അവന്‍ വളരെ ചെറുതാണെന്ന് മറക്കരുത്. നിങ്ങള്‍ ക്ഷമയോടെ അടുത്ത് നില്‍ക്കേണ്ടത് അവന് ആവശ്യമാണ്.'' ആ സാഹചര്യം സ്വയമേവ പരിഹരിക്കപ്പെട്ടില്ല, പക്ഷേ ഈ താല്ക്കാലിക വിരാമം അച്ഛനും മകനും ആവശ്യമായ ഒന്നായിരുന്നു.

ജ്ഞാനിയായ സ്ത്രീയുടെ വാക്കുകളുടെ പ്രതിധ്വനി 103-ാം സങ്കീര്‍ത്തനത്തില്‍ കേള്‍ക്കുന്നു. ദാവീദ് നമ്മുടെ ദൈവമായ കര്‍ത്താവിനെക്കുറിച്ച് എഴുതുന്നു, ''യഹോവ കരുണയും കൃപയും നിറഞ്ഞവന്‍ ആകുന്നു; ദീര്‍ഘക്ഷമയും മഹാദയയും ഉള്ളവന്‍ തന്നേ'' (വാ. 8). 'മക്കളോട് കരുണയുള്ള'' ഒരു ഭൗമിക പിതാവിന്റെ രൂപം ഓര്‍മ്മിപ്പിച്ചുകൊണ്ട് അവന്‍ തുടരുന്നു, അതിലുപരിയായി ''അപ്പന് മക്കളോടു കരുണ തോന്നുന്നതു പോലെ യഹോവയ്ക്ക് തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു'' (വാ. 13). നമ്മുടെ പിതാവായ ദൈവം ''നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്ന് അവന്‍ ഓര്‍ക്കുന്നു'' (വാ. 14). നാം ചെറിയവരും ദുര്‍ബലവുമാണെന്ന് അവനറിയാം.

നാം പലപ്പോഴും പരാജയപ്പെടുകയും ഈ ലോകം നമുക്കു നല്‍കുന്ന കാര്യങ്ങളില്‍ അതിശയിക്കുകയും ചെയ്യുന്നു. നമ്മുടെ പിതാവിന്റെ ക്ഷമ, എപ്പോഴും നിലനില്‍ക്കുന്ന, സമൃദ്ധമായ സ്‌നേഹം എന്നിവയെ അറിയുന്നത് എത്ര അത്ഭുതകരമായ ഉറപ്പാണ്.

സമൃദ്ധിയായ ജീവന്‍

1918 ല്‍, ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാന കാലത്ത്, ഫോട്ടോഗ്രാഫര്‍ എറിക് എന്‍സ്‌ട്രോം തന്റെ വര്‍ക്കുകളുടെ ഒരു സമാഹാരം തയ്യാറാക്കുകയായിരുന്നു. അനേകരെ സംബന്ധിച്ച് ശുന്യതയുടെ ഒരു സമയമായി അനുഭവപ്പെട്ട ആ കാലഘട്ടത്തില്‍ പൂര്‍ണ്ണതയുടെ ഒരു അവബോധം സൃഷ്ടിക്കാന്‍ കഴിയുന്ന ഒന്ന് ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ, ഇന്ന് ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഫോട്ടോയില്‍ താടിക്കാരനായ ഒരു വൃദ്ധന്‍ മേശക്കരികില്‍ തലകുമ്പിട്ട് കൈകള്‍ കോര്‍ത്ത് പ്രാര്‍ത്ഥിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ മേശമേല്‍ ഒരു പുസ്തകവും കണ്ണടയും ഒരു പാത്രം കഞ്ഞിയും ഒരു കഷ്ണം ബ്രെഡും ഒരു കത്തിയും ഉണ്ട്. വേറൊന്നുമില്ല, എന്നാല്‍ ഒന്നും കുറവുമില്ല.

ചിലര്‍ പറയും ഫോട്ടോ ദൗര്‍ലഭ്യത്തെയാണു കാണിക്കുന്നതെന്ന്. എന്നാല്‍ എന്‍സ്‌ട്രോമിന്റെ പോയിന്റ് നേരെ തിരിച്ചാണ്: ഇവിടെയിതാ കൃതജ്ഞതയില്‍ ജീവിക്കുന്ന ഒരുവന്റെ സമ്പൂര്‍ണ്ണ ജീവിതം, നമ്മുടെ സാഹചര്യം എന്തായിരുന്നാലും എനിക്കും നിങ്ങള്‍ക്കും അനുഭവമാക്കാന്‍ കഴിയുന്ന ഒന്ന്. യേഹന്നാല്‍ 10 ല്‍ യേശു സുവാര്‍ത്ത പ്രഖ്യാപിച്ചു: 'ജീവന്‍ ... സമൃദ്ധിയായി'' (വാ. 10). സമൃദ്ധി അഥവാ പൂര്‍ണ്ണതയെ നാം 'അനേക കാര്യങ്ങള്‍ക്ക്'' സമമാക്കുമ്പോള്‍ ഈ സദ്വാര്‍ത്തയോട് നാം കഠിനമായ അന്യായമാണു ചെയ്യുന്നത്. യേശു പറയുന്ന സമൃദ്ധിയായ ജീവന്‍, സമ്പത്ത് അല്ലെങ്കില്‍ വസ്തുവകകള്‍ എന്നീ ലോകപരമായ ഇനങ്ങള്‍ കൊണ്ട് അളക്കേണ്ടതല്ല, മറിച്ച് നല്ലയിടയന്‍ 'തന്റെ ആടുകള്‍ക്ക് വേണ്ടി ജീവന്‍'' കൊടുക്കുന്നതിനും (വാ. 11), നമ്മുടെ ദൈനംദിന ആവശ്യങ്ങള്‍ നടത്തിത്തരുന്നതിനുമുള്ള നന്ദിയാല്‍ നിറഞ്ഞ ഒരു ഹൃദയവും മനസ്സും ആത്മാവും ശക്തിയുമാണ് അതിന്റെ അളവുകോല്‍. ഇതാണ് സമൃദ്ധിയായ ജീവന്‍-ദൈവവുമായുള്ള ബന്ധം ആസ്വദിക്കുക-അതു നമുക്കോരോരുത്തര്‍ക്കും സാധ്യമാണ്.

സ്തുതിയുടെ ജീവിത ശൈലി

വാലസ് സ്‌റ്റെഗ്നറിന്റെ മാതാവ് അമ്പതാമത്തെ വയസ്സില്‍ മരിച്ചു. വാലസിന് എണ്‍പതു വയസ്സായപ്പോള്‍, ഒടുവിലദ്ദേഹം അവര്‍ക്കായി ഒരു കുറിപ്പെഴുതി - 'വളരെ താമസിച്ചുപോയ കത്ത്'' - അതില്‍ വളര്‍ന്നു വരികയും വിവാഹിതയാകുകയും പ്രയാസകരമായ സാഹചര്യങ്ങളില്‍ രണ്ടു മക്കളെ വളര്‍ത്തുകയും ചെയ്്ത ഒരു സ്ത്രീയുടെ സദ്ഗുണങ്ങള്‍ വിവരിച്ചിരുന്നു. ആകര്‍ഷകരല്ലാത്ത ആളുകേെളപ്പാലും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഒരു ഭാര്യയും അമ്മയും ആയിരുന്നു അവള്‍. തന്റെ ശബ്ദത്തിലൂടെ തന്റെ മാതാവ് പ്രകടിപ്പിച്ചിരുന്ന ശക്തിയെക്കുറിച്ച് വാലസ് ഓര്‍മ്മിക്കുന്നു. അദ്ദേഹം എഴുതി, 'പാടാനുള്ള ഒരവസരവും നീ നഷ്ടപ്പെടുത്തിയില്ല.' അദ്ദേഹത്തിന്റെ മാതാവ് ജീവിച്ചിരുന്ന കാലമത്രയും വലുതും ചെറുതുമായ അനുഗ്രഹങ്ങള്‍ക്കു നന്ദിയുള്ളവളായി പാടുമായിരുന്നു.

സങ്കീര്‍ത്തനക്കാരനും പാടാനുള്ള അവരങ്ങള്‍ ഉപയോഗിച്ചു. ദിവസങ്ങള്‍ നല്ലതായിരിക്കുമ്പോള്‍ അവന്‍ പാടി, അവ നല്ലതല്ലാതിരിക്കുമ്പോഴും പാടി. പാട്ടുകള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതോ നിര്‍ബന്ധിക്കപ്പെട്ടതോ ആയിരുന്നില്ല, മറിച്ച് 'സ്വര്‍ഗ്ഗത്തെയും ഭൂമിയെയും നിര്‍മ്മിച്ചവനോടുള്ള'' സ്വാഭാവിക പ്രതികരണമായിരുന്നു (സങ്കീര്‍ത്തനം 146:6). അവന്‍ ''വിശപ്പുള്ളവര്‍ക്ക് ആഹാരം നല്‍കുകയും'' (വാ. 7) ''കുരുടന്മാര്‍ക്കു കാഴ്ച കൊടുക്കുകയും'' (വാ. 8) ''അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുകയും''
(വാ. 9) ചെയ്യുന്നു. ഇതു തീര്‍ച്ചയായും 'എന്നേക്കും വിശ്വസ്തത പുലര്‍ത്തുന്ന'' ''യാക്കോബിന്റെ ദൈവത്തില്‍'' (വാ. 5-6) ദിനംതോറും ആശ്രയം വച്ചുകൊണ്ട് കാലങ്ങള്‍കൊണ്ട് ശക്തി ആര്‍ജ്ജിക്കുന്നവന്റെ ഗാനാലാപനത്തിന്റെ ഒരു ജീവിതശൈലിയാണ്.

നമ്മുടെ ശബ്ദത്തിന്റെ മേന്മയല്ല വിഷയം, മറിച്ച് ദൈവത്തിന്റെ പരിപാലിക്കുന്ന നന്മയോടുള്ള നമ്മുടെ പ്രതികരണമാണ്-സ്തുതിയുടെ ജീവിതശൈലി. പഴയ ഗാനം പറയുന്നതുപോലെ, 'എന്റെ ഹൃദയാന്തര്‍ഭാഗത്ത് ഒരു ഗാനമുണ്ട്.''