പ്രത്യാശ പുനഃസ്ഥാപിക്കപ്പെട്ടു
സൂര്യന്‍ കിഴക്കാണോ ഉദിക്കുന്നത്? ആകാശം നീലയാണോ? സമുദ്രം ഉപ്പുള്ളതാണോ? കോബാള്‍ട്ടിന്റെ അറ്റോമിക ഭാരം 58.9 ആണോ? ശരി, ശരി. അവസാനത്തേതിന്റെ ഉത്തരം അറിയണമെങ്കില്‍ നിങ്ങള്‍ ഒരു ശാസ്ത്രകുതുകിയോ അപ്രധാന വിശദാംശങ്ങള്‍ ഇഷ്ടപ്പെടുന്നവനോ ആയിരിക്കണം. എങ്കിലും മറ്റ് ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ ഉത്തരം നിങ്ങള്‍ക്കുണ്ട്: അതേ. വാസ്തവത്തില്‍ ഇത്തരത്തിലുള്ള ചോദ്യങ്ങളെല്ലാം സാധാരണയായി പരിഹാസരൂപേണയുള്ളതായിരിക്കും.
നാം ശ്രദ്ധാലുക്കളല്ലെങ്കില്‍ നമ്മുടെ ആധുനിക - ചിലപ്പോള്‍ അടഞ്ഞ - കാതുകള്‍ക്ക്, രോഗിയായ മനുഷ്യനോടുള്ള 'നിനക്കു സൗഖ്യമാകുവാന്‍ മനസ്സുണ്ടോ?' (യോഹന്നാന്‍ 5:6) എന്ന യേശുവിന്റെ ചോദ്യം പരിഹാസദ്യോതകമായി തോന്നിയേക്കാം. അതിനു ലഭിക്കാവുന്ന മറുപടി ഇതായിരിക്കും: 'നീ എന്നെ കളിയാക്കുകയാണോ? മുപ്പത്തെട്ടു വര്‍ഷമായി സഹായം കാത്തു കഴിയുകയാണ് ഞാന്‍.'' എന്നാല്‍ അവിടെ പരിഹാസമില്ലായിരുന്നു. യേശുവിന്റെ വാക്കുകള്‍ എല്ലായ്‌പ്പോഴും മനസ്സലിവു നിറഞ്ഞതും അവന്റെ ചോദ്യങ്ങള്‍ എപ്പോഴും നമ്മുടെ നന്മയ്ക്കുവേണ്ടി ഉള്ളതും ആയിരിക്കും.
മനുഷ്യന് സൗഖ്യമാകാന്‍ ആഗ്രഹമുണ്ടെന്ന് യേശു അറിഞ്ഞിരുന്നു. കരുതലിന്റെ ഒരു കരം ആരെങ്കിലും അവന്റെ നേരെ നീട്ടിയിട്ട് ഒരുപാട് കാലമായെന്നും യേശുവിനറിയാമായിരുന്നു. ദൈവിക അത്ഭുതത്തിനു മുമ്പ്, തണുത്തുപോയ അവന്റെ പ്രത്യാശയെ ഉണര്‍ത്തുകയായിരുന്നു യേശുവിന്റെ ഉദ്ദേശ്യം. വ്യക്തമായ ഒരു ചോദ്യം ചോദിച്ചു കൊണ്ടും 'എഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്ക'' (വാ. 8) എന്നു പറഞ്ഞ് പ്രതികരിക്കാന്‍ അവന് അവസരം നല്‍കിക്കൊണ്ടും ആണവന്‍ അതു ചെയ്തത്.
ആ പക്ഷവാത രോഗിയെപ്പോലെയാണ് നാം, നാമോരോരുത്തരും നമ്മുടെ ജീവിതത്തിലെ പ്രതീക്ഷ കരിഞ്ഞുണങ്ങിയ സ്ഥാനങ്ങളിലാണ്. അവന്‍ നമ്മെ കാണുകയും മനസ്സലിവോടെ വീണ്ടും പ്രത്യാശയില്‍ വിശ്വസിക്കാന്‍ - അവനില്‍ വിശ്വസിക്കാന്‍ - നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു.
സാഹചര്യത്തെക്കുറിച്ചുള്ള ബോധ്യം
എന്റെ കുടുബം, ഞങ്ങള്‍ അഞ്ചുപേരും ക്രിസ്മസ് അവധി ദിനങ്ങളില്‍ റോം സന്ദര്‍ശിച്ചു. ഇത്രയധികം ആളുകള്‍ ഒരു സ്ഥലത്ത് തിങ്ങിക്കൂടുന്നത് ഇതിനുമുമ്പ് ഞാന്‍ കണ്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. വത്തിക്കാനും കൊളോസിയവും മറ്റും കാണുന്നതിനായി ആള്‍ക്കൂട്ടത്തിനിടയിലൂടെ ഊളിയിട്ട് നടക്കുമ്പോള്‍, 'സാഹചര്യത്തെക്കുറിച്ചുള്ള ബോധ്യത്തെക്കുറിച്ച്'' - നിങ്ങള്‍ എവിടെയാണ്, ആരാണ് നിങ്ങളുടെ ചുറ്റുമുള്ളത്, എന്താണ് നടക്കുന്നത് എന്നീ കാര്യങ്ങളെ ശ്രദ്ധിക്കുക - ഞാന്‍ എന്റെ മക്കളെ കൂടെക്കൂടെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. നാട്ടിലും വിദേശത്തും, നമ്മുടെ ലോകം സുരക്ഷിതമല്ലാത്ത ഒരു കാലത്താണ് നാം ജീവിക്കുന്നത്. മൊബൈല്‍ ഫോണിന്റെയും ഇയര്‍ബഡിന്റെയും ഉപയോഗം നിമിത്തം കുട്ടികള്‍ (മുതിര്‍ന്നവരും) ചുറ്റുപാടുകളെക്കുറിച്ചു ബോധമുള്ളവരായി എപ്പോഴും പെരുമാറുന്നില്ല.
സാഹചര്യത്തെക്കുറിച്ചുള്ള ബോധ്യം. ഫിലിപ്പിയര്‍ 1:9-11 ല്‍ രേഖപ്പെടുത്തിയിരിക്കുന്ന, ഫിലിപ്പിയയിലുള്ള വിശ്വാസികള്‍ക്കുവേണ്ടിയുള്ള പൗലൊസിന്റെ പ്രാര്‍ത്ഥനയുടെ ഒരു വിഷയമാണിത്. അവരെക്കുറിച്ചുള്ള പൗലൊസിന്റെ ആഗ്രഹം അവരുടെ സാഹചര്യത്തെക്കുറിച്ച് ആര്, എന്ത്, എവിടെ എന്നതിനെക്കുറിച്ച് വര്‍ദ്ധിച്ച രീതിയിലുള്ള ഒരു തിരിച്ചറിവ് അവര്‍ക്കുണ്ടായിരിക്കണമെന്നതാണ്. ദൈവത്തിന്റെ വിശുദ്ധജനം അവര്‍ പ്രാപിച്ച ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ നല്ല ഗൃഹവിചാരകന്മാരായിരിക്കണമെന്നും 'മികച്ചത് എന്ത്'' എന്നു വിവേചിക്കുന്നവരും 'വിശുദ്ധരും നിഷ്‌കളങ്കരും'' ആയി ജീവിക്കുന്നവരും യേശുവിന് മാത്രം ഉല്പാദിപ്പിക്കാന്‍ കഴിയുന്ന നല്ല ഗുണങ്ങളാല്‍ നിറഞ്ഞവരായിരിക്കണമെന്നും ഉള്ള ഉന്നതമായ ഉദ്ദേശ്യത്തോടെയാണ് പൗലൊസ് പ്രാര്‍ത്ഥിക്കുന്നത്. ദൈവമാണ് നമ്മില്‍ ജീവിക്കുന്നതെന്നും അവനിലുള്ള നമ്മുടെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ആശ്രയമാണ് അവനു സന്തോഷം നല്‍കുന്നതെന്നും ഉള്ള ബോധ്യത്തില്‍ നിന്നും ഉളവാകുന്നതാണ് ഇത്തരത്തിലുള്ള ജീവിതം. അവന്റെ മഹാസ്‌നേഹത്തിന്റെ കവിഞ്ഞൊഴുക്കില്‍ നിന്നും ഏത് സാഹചര്യത്തിലും എല്ലാ സാഹചര്യത്തിലും നമുക്ക് പങ്കുവയ്ക്കാന്‍ കഴിയും.
അവിടെയും നമ്മോടു കൂടെ
സ്പഗെറ്റി സോസ് വെച്ചിരുന്ന അലമാരയുടെ മുകളിലത്തെ തട്ടിലേയ്ക്കു തന്നെ പൂർണ്ണ ഏകാഗ്രതയോടെ നോക്കി നിൽക്കുകയായിരുന്നു അവൾ. ഏതെടുക്കണം എന്ന് തീരുമാനിക്കുവാൻ ശ്രമിച്ചുകൊണ്ട്, ഞാനും, ഒന്നോ രണ്ടോ മിനിട്ടുകൾ അതേ അലമാരയിലേയ്ക്കു തന്നേ നോക്കി, പലവ്യഞ്ജനങ്ങളുടെ ഇടനാഴിയിൽ അവളുടെ അരികിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ അവൾ എന്‍റെ സാന്നിധ്യം വിസ്മരിച്ച്, സ്വന്തം വിഷമാവസ്ഥയിൽ, നഷ്ടപ്പെട്ടതു പോലെ ആയിരുന്നു. എനിക്ക് അത്യാവശ്യം പൊക്കം ഉണ്ടായിരുന്നതിനാൽ, ഉയരമുള്ള അലമാര എനിക്ക് ഒരു പ്രശ്നം ആയിരുന്നില്ല. എന്നാൽ, അവൾക്ക് അധികം ഉയരം ഉണ്ടായിരുന്നില്ല. ഞാൻ സംസാരിക്കുവാൻ ആരംഭിക്കുകയും സഹായസന്നദ്ധത അറിയിക്കുകയും ചെയ്തു. ഞെട്ടലോടെ അവൾ പറഞ്ഞു, "ഭാഗ്യം, നിങ്ങൾ ഇവിടെ നിന്നിരുന്നത് പോലും ഞാൻ അറിഞ്ഞില്ല. അതേ, ദയവായി എന്നെ സഹായിക്കൂ."
സാഹചര്യം പൂർണ്ണമായും ശിഷ്യന്മാരുടെ കൈകളിൽ ആയിരുന്നു -വിശന്നു വലഞ്ഞ ജനക്കൂട്ടം, വിജനമായ ഒരു സ്ഥലം, സമയം പോയ്ക്കൊണ്ടിരിക്കുന്നു- "നേരവും വൈകി; പുരുഷാരം ഗ്രാമങ്ങളിൽ പോയി ഭക്ഷണസാധനങ്ങൾ കൊള്ളേണ്ടതിന്നു അവരെ പറഞ്ഞയക്കേണം." (മത്തായി 14:15). ജനങ്ങളെ പരിചരിക്കുന്നതിനായി യേശു ആഹ്വാനം ചെയ്യുമ്പോൾ, അവർ ഇപ്രകാരം പ്രതിവചിച്ചു: "ഞങ്ങൾക്ക് ഇവിടെ ഉള്ളത് ഇത്ര മാത്രം... (വാക്യം 17). തങ്ങളുടെ ഇല്ലായ്മയെക്കുറിച്ചു മാത്രം അവർക്ക് ബോധ്യം ഉണ്ടായിരുന്നതു പോലെ കാണപ്പെട്ടു. എങ്കിലും അപ്പം ഇരട്ടിപ്പിക്കുന്നവൻ മാത്രമല്ല, സാക്ഷാൽ ജീവന്‍റെ അപ്പവും ആയ യേശു അവരോടൊപ്പം നിൽക്കുന്നുണ്ടായിരുന്നു.
പലപ്പോഴും വെല്ലുവിളികളാൽ ചുറ്റിവരിയപ്പെട്ടവരായി, നമ്മുടെ പരിമിത കാഴ്ചപ്പാടുകളിലൂടെ നാം തന്നെ അവയെ ഗ്രഹിക്കുവാൻ ശ്രമിക്കുന്നതിനിടയിൽ, ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്‍റെ സുസ്ഥിരസാന്നിധ്യം നാം വിട്ടു പോകുന്നു. വിദൂര മലയിടുക്കുകൾ മുതൽ പലചരക്ക് കടകളുടെ ഇടവഴികൾ വരെ, ഇതിനിടയിലുള്ള മറ്റെവിടെയായാലും, അവൻ ഇമ്മാനുവേൽ ആണ്- കഷ്ടങ്ങളിൽ അടുത്ത തുണയായിരിക്കുന്ന ദൈവം അവിടെ നമ്മോടൊപ്പമുണ്ട്.
ഇത് ഒരു എഴുത്തിൽ അയയ്ക്കുക
എല്ലാ നാലുവയസ്സുകാരികളെയും പോലെ, ഓടുന്നതും പാടുന്നതും നൃത്തമാടുന്നതും കളിക്കുന്നതും റൂബിയ്ക്ക് ഇഷ്ടമായിരുന്നു. എന്നാൽ കാൽമുട്ടുകളിലുള്ള വേദനയെക്കുറിച്ചു അവൾ പരാതിപ്പെടുവാൻ തുടങ്ങി. റൂബിയുടെ മാതാപിതാക്കൾ അവളെ വിവിധ പരിശോധനകൾക്കായി കൊണ്ടുപോയി. പരിശോധനാഫലങ്ങൾ ഞെട്ടിക്കുന്നതായിരുന്നു --ആമാശയ അർബുദത്തിന്‍റെ നാലാംഘട്ടമാണെന്നായിരുന്നു രോഗനിർണ്ണയം. റൂബി വളരെയേറെ പ്രയാസത്തിലായി. അവളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റൂബിയുടെ ആശുപത്രി വാസം ഇഴഞ്ഞുനീങ്ങി, ക്രിസ്തുമസ് കാലത്തിലേയ്ക്കു എത്തി; വീട്ടിൽ നിന്ന് അകന്നു നിൽക്കുന്നത് വളരെ പ്രയാസമേറിയ സമയം. കുടുംബക്കാർക്ക്, അവൾക്കുവേണ്ടി പ്രാർഥനകൾ നിറഞ്ഞ എഴുത്തുകളും പ്രോത്സാഹനങ്ങളും അയക്കുവാൻ സാധിക്കും വിധം, റൂബിയുടെ മുറിയിൽ ഒരു തപാൽപ്പെട്ടി സ്ഥാപിക്കാം എന്ന ആശയവുമായി അവളുടെ നഴ്സുമാരിൽ ഒരാൾ വന്നു. തുടർന്ന്, ഈ ആശയം ചുറ്റും വ്യാപിച്ചു; ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളും അപരിചിതരും അയയ്ക്കുന്ന എണ്ണമറ്റ എഴുത്തുകൾ എല്ലാവരെയും, വിശേഷാൽ റൂബിയേയും അത്ഭുതപ്പെടുത്തി. ലഭിച്ച ഓരോ എഴുത്തുകളും (ആകെ 100,000-ത്തിലധികം) റൂബിയ്ക്ക് വളരെയേറെ പ്രോത്സാഹനജനകമായിരുന്നു, ഒടുവിൽ അവൾ വീട്ടിലേക്കു പോയി.
പൌലോസ് കൊലോസ്യയിലെ ആളുകൾക്കെഴുതിയ ലേഖനം കൃത്യമായും ഇതിനു സമാനമായതായിരുന്നു- ഒരു കത്ത് (കൊലോസ്യർ 1:2). ഒരു താളിൽ രേഖപ്പെടുത്തപ്പെട്ട വാക്കുകൾ; നിലയ്ക്കാത്ത ഫലസമൃദ്ധി, അറിവ്, ശക്തി, സഹിഷ്ണുത, ക്ഷമ എന്നിവയ്ക്കാവശ്യമായ പ്രത്യാശ പകരുന്നതായിരുന്നു. (വാക്യം 10-11). കൊലോസ്സ്യയിലെ വിശ്വസ്തന്മാർക്ക് ഈ നല്ല മരുന്ന് ലഭിക്കുന്നതിന്‍റെ അളവ് എത്രയാണെന്നു നിങ്ങൾക്ക് ഊഹിക്കുവാനാകുമോ? ആരെങ്കിലും തങ്ങൾക്കുവേണ്ടി നിരന്തരമായി പ്രാർഥിച്ചുകൊണ്ടിരിക്കുന്നു എന്ന അറിവ് അവരെ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിൽ ഉറച്ചുനിൽക്കുവാൻ ബലം നല്കി.
നമ്മുടെ പ്രോത്സാഹനത്തിന്‍റെ വാക്കുകൾ ആവശ്യത്തിലിരിക്കുന്ന പലർക്കും ആവേശകരമാം വിധം പ്രയോജനപ്പെട്ടേക്കാം.
ചെവികൾ നൽകപ്പെട്ടിരിക്കുന്നത് കേൾക്കുവാനാണ്
ഡയാന ക്രൂഗർ എന്ന നടിയ്ക്ക് പേരും പ്രശസ്തിയും ലഭിക്കുമായിരുന്ന ഒരു കഥാപാത്രം, നൽകപ്പെട്ടു. ഭർത്താവും മകനും നഷ്ടപ്പെട്ട യൌവ്വനക്കാരിയായ ഒരു ഭാര്യയായും അമ്മയായും അഭിനയിക്കുവാൻ, ആ കഥാപാത്രം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തന്‍റെ വ്യക്തിപരമായ ജീവിതത്തിൽ, താൻ അത്രയും വലിയ ഒരു നഷ്ടം ഒരിക്കലും അനുഭവിച്ചിട്ടില്ലായിരുന്നു. വിശ്വസനീയമായ രീതിയിൽ അത് ചെയ്യുവാൻ കഴിയുമോ എന്ന് അവൾക്ക് ഉറപ്പില്ലായിരുന്നു. എങ്കിലും അവൾ ആ കഥാപാത്രത്തെ സ്വീകരിച്ചു. അതിനു തയ്യാറെടുക്കേണ്ടതിനായി, ഇപ്രകാരം അതിദുഃഖത്തിലൂടെ കടന്നു പോകുന്നവരെ സഹായിക്കുന്ന സമ്മേളനങ്ങളിൽ അവൾ പങ്കെടുക്കുവാൻ ആരംഭിച്ചു.
ആരംഭത്തിൽ, ഇത്തരത്തിലുള്ള ആളുകൾ തങ്ങളുടെ അനുഭവ കഥകൾ പങ്കുവെയ്ക്കുമ്പോൾ അവൾ തന്‍റെ ചിന്തകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുമായിരുന്നു. നമ്മളിൽ ഭൂരിപക്ഷം ആളുകളേയും പോലെ അവളും സഹായസന്നദ്ധയായിരുന്നു. എന്നാൽ, ക്രമേണ അവൾ തന്‍റെ സംഭാഷണം നിർത്തി അവരെ ശ്രവിക്കുവാനാരംഭിച്ചു. അപ്പോൾ മാത്രമാണ് അവരുടെ അവസ്ഥകളിലൂടെ യഥാർത്ഥമായി സഞ്ചരിക്കുവാൻ, അവൾ പഠിച്ചത്. തന്‍റെ ചെവികൾ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തിയപ്പോഴാണ് അവൾക്ക് ആ തിരിച്ചറിവുണ്ടായത്.
യിരെമ്യാവിന്, ജനങ്ങൾക്കെതിരെയുണ്ടായിരുന്ന ആക്ഷേപവും ഇതു തന്നെ ആയിരുന്നു; അവർ “കർത്താവിന്‍റെ വചനം” കേൾക്കുവാൻ തങ്ങളുടെ “ചെവികൾ” ഉപയോഗിക്കുന്നത് നിരസിച്ചു. പ്രവാചകൻ അവരെ “മൂഢൻമാരും ബുദ്ധിഹീനരുമായ ജനമേ”, എന്നു വിളിക്കുന്നതിൽ കൃത്രിമലാളിത്യം കാട്ടിയില്ല (യിരെമ്യാവു 5:21). സ്നേഹത്തിന്‍റെ വാക്കുകൾ പറഞ്ഞും, നിർദ്ദേശങ്ങൾ നല്കിയും, പ്രോത്സാഹിപ്പിച്ചും, മുന്നറിയിപ്പുകൾ നൽകിയും ദൈവം എല്ലായ്പ്പോഴും നമ്മുടെ ജീവിതങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഞാനും നിങ്ങളും കാര്യങ്ങൾ ഗ്രഹിക്കുകയും പക്വതയാർജ്ജിക്കുകയും വേണം എന്നതാണ് പിതാവിന്‍റെ ആഗ്രഹം. അതിനു വേണ്ടി ‘ചെവികൾ’ പോലെയുള്ള ഉപാധികൾ നമുക്കോരോരുത്തർക്കും നൽകപ്പെട്ടിരിക്കുന്നു. എന്നാൽ, നമ്മുടെ പിതാവിന്‍റെ ഇഷ്ടങ്ങളെ അറിയുവാൻ നാം അവയെ വേണ്ടവിധം ഉപയോഗിക്കുമോ? അപ്പോഴുള്ള യഥാർത്ഥ ചോദ്യം ഇതാണ്, നമ്മുടെ പിതാവിന്‍റെ ഹൃദയം ശ്രവിക്കുന്നതിനായി നാം അവയെ ഉപയോഗിക്കുമോ?
യേശു നിങ്ങളുടെ തൊട്ട് പുറകിലുണ്ട്
എന്റെ മകൾ സാധാരണെയേക്കാൾ അല്പം നേരത്തെ പള്ളിക്കൂടത്തിൽ പോകുവാൻ ഒരുങ്ങി, അതുകൊണ്ട് അവൾ ഞങ്ങൾ പോകുന്ന വഴിയിൽ കാപ്പിക്കടയുടെ മുമ്പിൽ നിറുത്താമോ എന്ന് ചോദിച്ചു. ഞാൻ സമ്മതിച്ചു. ഞങ്ങൾ വാഹനം ഓടിയ്ക്കാനുള്ള പാതയോടു അടുത്തുകൊണ്ടിരുന്നപ്പോൾ, ഞാൻ ചോദിച്ചു, “ഈ പ്രഭാതത്തിൽ ചില സന്തോഷം പ്രസരിപ്പിയ്ക്കുവാൻ നിനക്ക് തോന്നുന്നുണ്ടോ?” അവൾ പറഞ്ഞു, “തീർച്ചയായും.”
ഞങ്ങൾക്ക് ആവശ്യമുള്ളത് കാപ്പിക്കടയിൽ പറഞ്ഞു, എന്നിട്ട് കാപ്പിക്കടയിൽ കാപ്പി ഉണ്ടാക്കുന്ന ആൾ പറഞ്ഞതനുസരിച്ച് ഞങ്ങൾക്കുള്ളത് ഇരിയ്ക്കുന്ന ഇടത്തുള്ള ജാലകം വലിച്ചു. ഞാൻ പറഞ്ഞു, “ഞങ്ങളുടെ പണം തരുന്നതോടൊപ്പംതന്നെ ഞങ്ങളുടെ പിറകിലുള്ള യുവതിയുടേതും തരാം” എന്റെ മകളുടെ മുഖത്ത് ഒരു വലിയ ചിരി പടർന്നു.
കാര്യങ്ങളുടെ വലിയ പദ്ധതിയിൽ, ഒരു കോപ്പ ചായ ധാരാളിത്തമായെന്ന് തോന്നുന്നില്ല. അല്ലെങ്കിൽ അങ്ങനെയാണോ? ഇതായിരിക്കുമോ യേശുവിന് “ചെറിയ ഒരുത്തന്” എന്ന് താൻ സംബോധന ചെയ്തവർക്ക് വേണ്ടി കരുതുവാനുള്ള തന്റെ ആഗ്രഹം നമ്മിലൂടെ സഫലമാക്കുവാനുള്ള ഒരു വഴി? എന്ന് ഞാൻ ആശ്ചര്യപ്പെടുന്നു. (മത്തായി 25:40). ഇതാ ഒരു ചിന്ത: എപ്രകാരമാകുന്നു നമ്മുടെ പുറകിലുള്ളതോ അടുത്തുള്ള നിരയിൽ നില്കുന്നതോആയ വ്യക്തിയെ കേവലം യോഗ്യനായ സ്ഥാനാർത്ഥിയായി കാണുക? എന്നിട്ട് “എന്തെങ്കിലും” ചെയ്യുക – ഒരുപക്ഷെ ഒരു കോപ്പ കാപ്പിയായിരിയ്ക്കാം, ഒരുപക്ഷെ അതിലും വലിയതായിരിയ്ക്കാം, ഒരുപക്ഷെ കുറഞ്ഞതുമായിരിയ്ക്കാം. എന്നാൽ യേശു, “നിങ്ങൾ ചെയ്തേടത്തോളം എല്ലാം” (വാക്യം 40) എന്ന് പറഞ്ഞപ്പോൾ, മറ്റുള്ളവരെ സേവിക്കുമ്പോൾ, തന്നെ സേവിക്കുന്നു എന്നുള്ളത് നമുക്കു തരുന്ന വലിയ സ്വാതന്ത്ര്യം ആകുന്നു.
അങ്ങനെ ഞങ്ങൾ വാഹനം ഒടിച്ചു മാറുമ്പോൾ, ഞങ്ങളുടെ പുറകിൽ നിന്നിരുന്ന ആ യുവതിയുടെയും കാപ്പി കൈമാറുമ്പോൾ കാപ്പി ഉണ്ടാക്കുന്ന ആളിന്റെയും മുഖം കണ്ടു. അവർ ഇരുവരും ചേർന്ന് നിന്നുകൊണ്ട് പുഞ്ചിരിച്ചു കാണിക്കുന്നുണ്ടായിരുന്നു.
ചോദിയ്ക്കുന്നത് നല്ലതാകുന്നു
എന്റെ പിതാവിനോട് എനിയ്ക്ക് അസൂയ തോന്നുന്ന രീതിയിൽ അദ്ദേഹത്തിന് സ്ഥിരമായ ദിശാബോധം ഉണ്ടായിരുന്നു. തനിയ്ക്ക് നൈസർഗ്ഗികമായിതന്നെ എവിടെയാണ് ഉത്തര, ദക്ഷിണ, പൂർവ്വ, പശ്ചിമ ദിക്കുകൾ സ്ഥിതി ചെയ്യുന്നതെന്ന് അറിയാമായിരുന്നു. താൻ ജന്മനാ അത്തരത്തിലുള്ള സിദ്ധിയുള്ള ആളായിരുന്നു എന്ന് തോന്നും. താൻ എപ്പോഴും ശരിയായിരുന്നു, തനിക്കു വഴി തെറ്റിയ രാത്രി വരെ.
ആ രാത്രിയിൽ അദ്ദേഹത്തിനു ദിശ നഷ്ടപ്പെട്ടു. താനും എന്റെ മാതാവും പരിചിതമല്ലാത്ത നഗരത്തിൽ ഒരു പരിപാടിയിൽ പങ്കെടുത്തതിന് ശേഷം ഇരുട്ടിയതിന് ശേഷമാണ് മടങ്ങിയത്. പ്രധാന പാതയിലേക്കുള്ള വഴിയറിയാമെന്നുള്ള ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു എന്നാൽ തനിയ്ക്കത് സാധ്യമായില്ല. താൻ ചുറ്റിത്തിരിഞ്ഞു, എന്നിട്ട് ആശയക്കുഴപ്പത്തിലാകുയും ആത്യന്തികമായി ആശങ്കാകുലനാകുകയും ചെയ്തു. എന്റെ മാതാവ് തന്നെ ധൈര്യപ്പെടുത്തിക്കൊണ്ട്, “ഇത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് എനിയ്ക്കറിയാം, എന്നാലും താങ്കളുടെ ഫോണിലുള്ള ദിശാ സഹായിയിൽ നോക്കിയാൽ നന്നായിരുന്നു.”
ഞാൻ മനസ്സിലാക്കിയിടത്തോളം എഴുപത്തിയാറ് വയസ്സുള്ള എന്റെ പിതാവ് തന്റെ ഫോണിനെ ദിശാസഹായിയായി ഉപയോഗിക്കുന്നത് ഇതാദ്യമാണ്.
സങ്കീർത്തനക്കാരൻ അനുഭവസമ്പത്തുള്ള ആളാകുന്നു. എന്നാൽ ദാവീദ് ആത്മീകമായും മാനസീകവുമായി തെറ്റിപ്പോയ നിമിഷങ്ങൾ സങ്കീർത്തനങ്ങൾ വെളിപ്പെടുത്തുന്നു. സങ്കീർത്തനം 143-ൽ അപ്രകാരമുള്ള സന്ദർഭങ്ങളിൽ ഒന്ന് ഉള്ളടക്കം ചെയ്തിട്ടുണ്ട്. വലിയവനായ രാജാവിന്റെ ഹൃദയം വിഷാദിച്ചിരിക്കുന്നു (വാക്യം 4). താൻ കഷ്ടതയിലായി (വാക്യം 11). അതുകൊണ്ട്‍ താൻ താല്കാലിക വിരാമമിട്ടുകൊണ്ട് പ്രാർത്ഥിച്ചത്, “ഞാൻ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ” (വാക്യം 8). ഫോണിൽ കണക്കുകൂട്ടുന്നതിലുപരി, സങ്കീർത്തനക്കാരൻ കർത്താവിനോട്, “ഞാൻ നിന്നിൽ ആശ്രയിക്കുന്നുവല്ലോ” എന്ന് നിലവിളിച്ചു. (വാക്യം 8).
ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യനു (1 ശമുവെൽ 13:14) അതാത് സമയങ്ങളിൽ തെറ്റിപ്പോകുന്ന അനുഭവമുണ്ടായെങ്കിൽ നാമും ദൈവത്തിങ്കലേക്ക് തന്റെ ദിശാ സഹായത്തിനായി തിരിയണും.