അധൈര്യപ്പെടരുത്
എന്റെ അമ്മ ഡൊറോത്തിക്ക് നല്ല ആരോഗ്യം ഉണ്ടായിരുന്ന സമയം ഞാൻ ഓർക്കുന്നില്ല. ഒരു കടുത്ത പ്രമേഹരോഗിയായതിനാൽ വർഷങ്ങളോളം അവളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമരഹിതമായിരുന്നു. സങ്കീർണ്ണതകൾ വികസിക്കുകയും തകരാറിലായ വൃക്കകൾക്ക് സ്ഥിരമായ ഡയാലിസിസ് ആവശ്യമായി വരികയും ചെയ്തു. ന്യൂറോപ്പതിയും ഒടുഞ്ഞ അസ്ഥികളും നിമിത്തം വീൽചെയറിന്റെ ഉപയോഗിക്കേണ്ട അവശ്യത്തിലേക്കു നയിച്ചു. അമ്മയുടെ കാഴ്ചയും മങ്ങാൻ തുടങ്ങി.
എന്നാൽ അമ്മയുടെ ശരീരം ബലഹീനമായപ്പോൾ, അമ്മയുടെ പ്രാർത്ഥനാ ജീവിതം കൂടുതൽ ഊർജ്ജസ്വലമായി വളർന്നു. മറ്റുള്ളവർ ദൈവസ്‌നേഹം അറിയുന്നതിനും അനുഭവിക്കുന്നതിനും വേണ്ടി അവൾ മണിക്കൂറുകളോളം പ്രാർത്ഥിച്ചു. തിരുവെഴുത്തുകളിലെ വിലയേറിയ വാക്കുകൾ അവൾക്ക് മധുരമായി തീർന്നു. അവളുടെ കാഴ്ച മങ്ങുന്നതിനുമുമ്പ്, 2 കൊരിന്ത്യർ 4-ലെ വാക്കുകൾ ഉൾപ്പെടുത്തി അവൾ തന്റെ സഹോദരി മാർജോറിക്ക് ഒരു കത്ത് എഴുതി: ''ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു'' (വാ. 16).
“അധൈര്യപ്പെടുന്നത്'' എത്ര എളുപ്പമാണെന്ന് അപ്പൊസ്തലനായ പൗലൊസിന് അറിയാമായിരുന്നു. 2 കൊരിന്ത്യർ 11-ൽ, അവൻ തന്റെ ജീവിതം -അപകടത്തിന്റെയും വേദനയുടെയും ഇല്ലായ്മയുടെയും - വിവരിക്കുന്നു (വാ. 23-29). എങ്കിലും അവൻ ആ ''പ്രശ്‌നങ്ങൾ'' താൽക്കാലികം എന്ന നിലയിൽ വീക്ഷിച്ചു. കാണുന്നതിനെക്കുറിച്ചു മാത്രമല്ല, നമുക്ക് കാണാൻ കഴിയാത്തതിനെ കുറിച്ചും - നിത്യമായവയെ - ചിന്തിക്കാൻ അവൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു ( 4:17-18).
നമുക്ക് എന്തു സംഭവിച്ചാലും, നമ്മുടെ സ്‌നേഹവാനായ പിതാവ് എല്ലാ ദിവസവും നമ്മുടെ ആന്തരിക നവീകരണം തുടരുകയാണ്. നമ്മോടൊപ്പം അവന്റെ സാന്നിധ്യം ഉറപ്പാണ്. പ്രാർത്ഥന എന്ന ദാനത്തിലൂടെ, അവൻ ഒരു ശ്വാസം മാത്രം അകലെയാണ്. നമ്മെ ശക്തിപ്പെടുത്താനും പ്രത്യാശയും സന്തോഷവും നൽകാനുമുള്ള അവന്റെ വാഗ്ദാനങ്ങൾ സത്യമായി നിലകൊള്ളുന്നു.

ദൈവത്തിനു കീഴടങ്ങുക
സ്വയം സഹായിക്കുന്നവരെ ദൈവം സഹായിക്കുന്നില്ല; തന്നിൽ ആശ്രയിക്കുകയും ചാരുകയും ചെയ്യുന്നവരെ അവൻ സഹായിക്കുന്നു. സുവിശേഷങ്ങളെ അടിസ്ഥാനമാക്കിയുള്ള ദ ചോസൻ എന്ന വിജയകരമായ ടിവി സീരീസിൽ യേശുവിന്റെ വേഷം ചെയ്യുന്ന നടൻ ജോനാഥാൻ റൂമി ഇക്കാര്യം 2018 മെയ് മാസത്തിൽ തിരിച്ചറിഞ്ഞു. എട്ടു വർഷമായി ലോസ് ആഞ്ചലസിൽ താമസിക്കുന്ന റൂമി, ഏതാണ്ട് തകർന്ന അവസ്ഥയിലായി, അടുത്ത ദീവസത്തേക്കുള്ള ഭക്ഷണം പോലും ഇല്ലാതായി. ഒരു ജോലിയും ലഭിച്ചില്ല. എന്തു ചെയ്യണമെന്ന് അറിയാതെ, നടൻ തന്റെ ഹൃദയം ദൈവസന്നിധിയിൽ പകരുകയും തന്റെ കരിയർ ദൈവത്തിന് സമർപ്പിക്കുകയും ചെയ്തു. “ഞാൻ കീഴടങ്ങുന്നു” എന്ന വാക്കുകൾ ഞാൻ അക്ഷരാർത്ഥത്തിൽ [പ്രാർത്ഥിച്ചു]. ഞാൻ കീഴടങ്ങുന്നു' അദ്ദേഹം പറഞ്ഞു. അന്നുതന്നേ, തപാലിൽ നാല് ചെക്കുകൾ ലഭിച്ചു. മൂന്ന് മാസത്തിന് ശേഷം, ദ ചോസണിലെ യേശുവിന്റെ വേഷത്തിനായി അദ്ദേഹത്തെ കാസ്റ്റ് ചെയ്തു. തന്നിൽ ആശ്രയിക്കുന്നവരെ ദൈവം സഹായിക്കുമെന്ന് റൂമി കണ്ടെത്തി.
“ദുഷ്പ്രവൃത്തിക്കാരോടു മുഷിയുകയും നീതികേടു ചെയ്യുന്നവരോടു അസൂയപ്പെടുകയും” (സങ്കീർത്തനം 37:1) ചെയ്യാതെ എല്ലാം ദൈവത്തിന് സമർപ്പിക്കാൻ സങ്കീർത്തനക്കാരൻ നമ്മെ ക്ഷണിക്കുന്നു. നാം നമ്മുടെ ജീവിതം അവനിൽ കേന്ദ്രീകരിക്കുമ്പോൾ, “[അവനിൽ] ആശ്രയിച്ചു നന്മചെയ്യാനും ദേശത്തു പാർത്തു വിശ്വസ്തത ആചരിക്കാനും യഹോവയിൽ തന്നേ രസിച്ചുകൊള്ളാനും” (വാ. 3-4) നമുക്കു കഴിയും. നമ്മുടെ എല്ലാ ആഗ്രഹങ്ങളും പ്രശ്‌നങ്ങളും ഉത്കണ്ഠകളും ദൈനംദിന കാര്യങ്ങളും അവനു സമർപ്പിക്കുക. നമ്മുടെ ജീവിതത്തിലെ സംഭവങ്ങൡലൂടെ ദൈവം നമ്മുടെ ജീവിതത്തെ നയിക്കുകയും നമുക്ക് സമാധാനം നൽകുകയും ചെയ്യും (വാ. 5-6). യേശുവിൽ വിശ്വസിക്കുന്നവർ എന്ന നിലയിൽ, നമ്മുടെ ജീവിതം എന്തായിരിക്കണമെന്ന് നിർണ്ണയിക്കാൻ അവനെ അനുവദിക്കേണ്ടത് പ്രധാനമാണ്.
നമുക്ക് കീഴടങ്ങാം, ദൈവത്തിൽ വിശ്വസിക്കാം. നമ്മൾ ചെയ്യുന്നതുപോലെ, അവൻ നടപടിയെടുക്കുകയും ആവശ്യമായതും മികച്ചതും ചെയ്യുകയും ചെയ്യും.


വീണ്ടുവിചാരമില്ലാതെ അപകടത്തിലേക്ക്
1892-ൽ, കോളറ ബാധിച്ച ഒരു താമസക്കാരൻ അബദ്ധവശാൽ എൽബെ നദിയിലൂടെ ജർമ്മനിയിലെ മുഴുവൻ ജലവിതരണ കേന്ദ്രമായ ഹാംബർഗിലേക്ക് രോഗം പകർന്നു. ആഴ്ചകൾക്കുള്ളിൽ പതിനായിരം പൗരന്മാർ മരിച്ചു. അതിന് എട്ട് വർഷം മുമ്പ്, ജർമ്മൻ മൈക്രോബയോളജിസ്റ്റ് റോബർട്ട് കോച്ച് ഒരു കണ്ടുപിടിത്തം നടത്തി: കോളറ ജലത്തീലൂടെയാണ് പകരുന്നത്. കോച്ചിന്റെ വെളിപ്പെടുത്തൽ വലിയ യൂറോപ്യൻ നഗരങ്ങളിലെ ഉദ്യോഗസ്ഥരെ അവരുടെ വെള്ളം സുരക്ഷിതമാക്കുന്നതിനായി ഫിൽട്ടറേഷൻ സംവിധാനം ഉപയോഗിക്കാൻ പ്രേരിപ്പിച്ചു. എന്നിരുന്നാലും, ഹാംബർഗ് അധികൃതർ ഒന്നും ചെയ്തില്ല. ചെലവുകൾ ഉദ്ധരിച്ചും ശാസത്രീയ കണ്ടുപിടുത്തത്തിൽ സംശയം ആരോപിച്ചും - അവരുടെ നഗരം ദുരന്തത്തിലേക്ക് നീങ്ങുമ്പോൾ - വ്യക്തമായ മുന്നറിയിപ്പുകളെ അവർ അവഗണിച്ചു.
പ്രശ്‌നങ്ങൾ കണ്ടിട്ടും പ്രവർത്തിക്കാൻ വിസമ്മതിക്കുന്ന നമ്മെക്കുറിച്ച് സദൃശവാക്യങ്ങളുടെ പുസ്തകത്തിന് ധാരാളം കാര്യങ്ങൾ പറയാനുണ്ട്. “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു” (27:12). അപകടം മുന്നിൽ കാണാൻ ദൈവം നമ്മെ സഹായിക്കുമ്പോൾ, അപകടത്തെ നേരിടാൻ നടപടിയെടുക്കുന്നത് സാമാന്യബുദ്ധിയാണ്. ഞങ്ങൾ ബുദ്ധിപൂർവ്വം ഗതി മാറ്റുന്നു. അല്ലെങ്കിൽ അവൻ നൽകുന്ന ഉചിതമായ മുൻകരുതലുകളുമായി നാം സ്വയം തയ്യാറാകുന്നു. നാം എന്തെങ്കിലും ചെയ്യുന്നു. ഒന്നും ചെയ്യാതിരിക്കുക എന്നത് കേവല ഭ്രാന്താണ്. എന്നിരുന്നാലും, മുന്നറിയിപ്പ് അടയാളങ്ങൾ നഷ്ടപ്പെടുത്തുന്നതിൽ നാമെല്ലാം പരാജയപ്പെടാം, ദുരന്തത്തിലേക്ക് സ്വയം നടന്നടുക്കാം. “അല്പബുദ്ധികളോ നേരെ ചെല്ലുകയും അനന്തരഫലങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു” (വാ. 12 NLT).
തിരുവെഴുത്തുകളിലും യേശുവിന്റെ ജീവിതത്തിലും, ദൈവം നമുക്ക് പിന്തുടരേണ്ട പാത കാണിച്ചുതരുകയും നാം തീർച്ചയായും നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. നമ്മൾ വിഡ്ഢികളാണെങ്കിൽ, നമ്മൾ അപകടത്തിലേക്ക് തെന്നു തലവയ്ക്കും. പകരം, അവന്റെ കൃപയാൽ അവൻ നമ്മെ നയിക്കുന്നതുപോലെ, നമുക്ക് അവന്റെ ജ്ഞാനം ശ്രദ്ധിക്കുകയും ഗതി മാറ്റുകയും ചെയ്യാം.

ക്രിസ്തു, നമ്മുടെ സത്യ വെളിച്ചം
“വെളിച്ചത്തിലേക്ക് പോകൂ!” അടുത്തിടെ ഒരു ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഒരു വലിയ നഗരത്തിലെ ആശുപത്രിയിൽ നിന്ന് പുറത്തുകടക്കാൻ ഞങ്ങൾ പാടുപെടുമ്പോൾ എന്റെ ഭർത്താവ് ഉപദേശിച്ചത് അതാണ്. ഞങ്ങൾ ഒരു സുഹൃത്തിനെ സന്ദർശിച്ചശേഷം ഞങ്ങൾ ഒരു എലിവേറ്ററിൽ നിന്ന് പുറത്തുകടന്നപ്പോൾ, വാരാന്ത്യമായതിൽ പുറത്തേക്കുള്ള വാതിൽ ചൂണ്ടിക്കാണിക്കാൻ ആരെയും കണ്ടില്ല. പാതിവെളിച്ചമുള്ള ഇടനാഴികളിൽ ഞങ്ങൾ ചുറ്റിക്കറങ്ങി, ഒടുവിൽ ഞങ്ങളുടെ ആശയക്കുഴപ്പം കണ്ട ഒരാൾ പറഞ്ഞു ''ഈ ഇടനാഴികളെല്ലാം ഒരുപോലെയാണ്,'' “എന്നാൽ എക്‌സിറ്റ് ഈ വഴിയാണ്” അദ്ദേഹം തുടർന്നു.അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ച്, ഞങ്ങൾ പുറത്തേക്കുള്ള വാതിലുകൾ കണ്ടെത്തി-തീർച്ചയായും, അത് ശോഭയുള്ള സൂര്യപ്രകാശത്തിലേക്ക് നയിക്കുന്നതായിരുന്നു.
ആശയക്കുഴപ്പത്തിലായ, നഷ്ടപ്പെട്ട അവിശ്വാസികളെ അവരുടെ ആത്മീയ അന്ധകാരത്തിൽ നിന്ന് തന്നെ അനുഗമിക്കാൻ യേശു ക്ഷണിച്ചു. ''ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും'' (യോഹന്നാൻ 8:12). അവന്റെ വെളിച്ചത്തിൽ, ഇടർച്ചകൾ, പാപം, അന്ധകാര മേഖലകൾ എന്നിവ നമുക്ക് കാണാൻ കഴിയും. അവൻ നമ്മുടെ ഹൃദയങ്ങളിലേക്കും നമ്മുടെ പാതയിലേക്കും തന്റെ വെളിച്ചം പ്രകാശിപ്പിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ നിന്ന് അത്തരം അന്ധകാരത്തെ നീക്കം ചെയ്യാൻ നാം അവനെ അനുവദിക്കുന്നു. യിസ്രായേല്യരെ മരുഭൂമിയിലൂടെ നയിച്ച അഗ്‌നിസ്തംഭം പോലെ, ക്രിസ്തുവിന്റെ വെളിച്ചം നമുക്ക് ദൈവത്തിന്റെ സാന്നിധ്യവും സംരക്ഷണവും മാർഗ്ഗനിർദ്ദേശവും നൽകുന്നു.
യോഹന്നാൻ വിശദീകരിച്ചതുപോലെ, യേശു “സത്യ വെളിച്ചം” (യോഹന്നാൻ 1:9) “ഇരുളോ അതിനെ പിടിച്ചടക്കിയില്ല” (വാ. 5). ജീവിതത്തിലൂടെ അലഞ്ഞുതിരിയുന്നതിനുപകരം, അവൻ വഴി പ്രകാശിപ്പിക്കുമ്പോൾ നമുക്ക് മാർഗ്ഗനിർദ്ദേശത്തിനായി അവനെ അന്വേഷിക്കാം.

ഉദ്യാനത്തിൽ
ക്യാമ്പിംഗ്, മീൻപിടുത്തം, മലകയറ്റം എന്നിവ ആസ്വദിച്ച് ദൈവിക സൃഷ്ടിയിൽ വെളിയിൽ കഴിയുന്നത് എന്റെ പിതാവിന്് ഇഷ്ടമായിരുന്നു. തന്റെ മുറ്റത്തും പൂന്തോട്ടത്തിലും ജോലി ചെയ്യുന്നതും അദ്ദേഹം ആസ്വദിച്ചു. എന്നാൽ ഇതിന് വളരെയധികം ജോലി വേണ്ടിവന്നു! അദ്ദേഹം മണിക്കൂറുകളോളം ചെടി കോതിയും, കിളച്ചും, വിത്തുകളും ചെടികളും നട്ടുപിടിപ്പിച്ചും, കള പറിച്ചും, പുൽത്തകിടി വെട്ടിയും, മുറ്റവും പൂന്തോട്ടവും നനച്ചും സമയം ചെലവഴിച്ചു. അതിന്റെ ഫലം വിലമതിക്കത്തക്കതായിരുന്നു - ഒരു ലാൻഡ്‌സ്‌കേപ്പ് ചെയ്ത പുൽത്തകിടി, രുചിയുള്ള തക്കാളി, മനോഹരമായ സമാധാന റോസാപ്പൂക്കൾ. എല്ലാ വർഷവും അദ്ദേഹം റോസാച്ചെടി നിലത്തോട് ചേർന്ന് വെട്ടിമാറ്റുന്നു, ഓരോ വർഷവും അവ വീണ്ടും വളർന്നു - ഇന്ദ്രിയങ്ങളെ അവയുടെ സൌരഭ്യവും സൌന്ദര്യവും കൊണ്ട് നിറച്ചു.
ആദാമും ഹവ്വായും ജീവിക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ദൈവത്തോടൊപ്പം നടക്കുകയും ചെയ്ത ഏദെൻ തോട്ടത്തെക്കുറിച്ച് ഉല്പത്തിയിൽ നാം വായിക്കുന്നു. അവിടെ, ദൈവം “കാണ്മാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു” (ഉല്പത്തി 2:9). പൂർണ്ണമായ പൂന്തോട്ടത്തിൽ മനോഹരവും മധുരമുള്ളതുമായ പൂക്കളും ഫലങ്ങളും ഉൾപ്പെടുന്നുവെന്ന് ഞാൻ സങ്കൽപ്പിക്കുന്നു-ഒരുപക്ഷേ മുള്ളുകളില്ലാത്ത റോസാപ്പൂക്കൾ പോലും!
ദൈവത്തിനെതിരായ ആദാമിന്റെയും ഹവ്വായുടെയും മത്സരത്തിനു ശേഷം, അവർ തോട്ടത്തിൽ നിന്ന് പുറത്താക്കപ്പെട്ടു, ഇനി അവർ അവരുടെ സ്വന്തം തോട്ടങ്ങൾ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടതുണ്ട്, അതായത് കഠിനമായ നിലം കിളയ്ക്കുക, മുള്ളുകളോട് പോരാടുക, മറ്റ് വെല്ലുവിളികൾ നേരിടുക (3:17-19, 23-24). എന്നിട്ടും ദൈവം അവർക്കുവേണ്ടി കരുതുന്നത് തുടർന്നു (വാ. 21). നമ്മെ തന്നിലേക്ക് ആകർഷിക്കാൻ സൃഷ്ടിയുടെ സൗന്ദര്യമില്ലാതെ അവൻ മനുഷ്യരാശിയെ ഉപേക്ഷിച്ചില്ല (റോമർ 1:20). പൂന്തോട്ടത്തിലെ പൂക്കൾ, ദൈവത്തിന്റെ തുടർച്ചയായ സ്‌നേഹത്തെയും നവീകരിക്കപ്പെട്ട ഒരു സൃഷ്ടിയെക്കുറിച്ചുള്ള വാഗ്ദാനത്തെയും കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു-പ്രത്യാശയുടെയും ആശ്വാസത്തിന്റെയും പ്രതീകങ്ങൾ എന്ന നിലയിൽ!