
ദൈവത്തിനു വേണ്ടി അത്യദ്ധ്വാനം ചെയ്യുക
വില്യം കേരിയോടൊപ്പം ഇംഗ്ലീഷ് ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നവര്‍, അവനെക്കൊണ്ട് വളരെയൊന്നും സാധിക്കയില്ല എന്നാണ് ചിന്തിച്ചിരുന്നത്. എന്നാല്‍ ഇന്നദ്ദേഹം അറിയപ്പെടുന്നത് ആധുനിക മിഷന്റെ പിതാവ് എന്നാണ്. നെയ്ത്തുകാരായ മാതാപിതാക്കള്‍ക്കു ജനിച്ച കേരി അധികമൊന്നും വിജയിക്കാത്ത ഒരു അദ്ധ്യാപകനും ചെരുപ്പുകുത്തിയും ആയിത്തീര്‍ന്നു. എങ്കിലും സ്വയമായി ഗ്രീക്ക്, ലാറ്റിന്‍ ഭാഷകള്‍ അദ്ദേഹം പഠിച്ചു. അനേക വര്‍ഷങ്ങള്‍ക്കു ശേഷം, ഇന്ത്യയില്‍ ഒരു മിഷനറിയാകാനുള്ള തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി അദ്ദേഹം തയ്യാറായി. അനേക കഷ്ടതകള്‍ താന്‍ നേരിട്ടു - തന്റെ കുഞ്ഞിന്റെ മരണം, ഭാര്യയുടെ മാനസിക രോഗം, ഒപ്പം തന്റെ സുവിശേഷം…

സേവനം ചെയ്തുള്ള പരിശീലനം
ബ്രസീലിലെ ഒരു കമ്പനിയുടെ മാനേജര്‍ തന്റെ കെട്ടിടത്തിന്റെ സൂക്ഷിപ്പുകാരില്‍ നിന്നും രേഖാമൂലമുള്ള ഒരു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഓരോ ദിവസവും ആരാണ് ഓരോ മുറിയും വൃത്തിയാക്കുന്നത്, ഏതൊക്കെ മുറികളാണ് ശ്രദ്ധിക്കാതെ പോകുന്നത്, ഓരോ മുറിയിലും ജോലിക്കാര്‍ എത്ര സമയം ചിലവഴിക്കുന്നു എന്നീ വിവരങ്ങള്‍ ആണ് അവള്‍ ആവശ്യപ്പെട്ടത്. ആദ്യത്തെ 'ദിവസ' റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്ക് ശേഷം ലഭിച്ചു, അപൂര്‍ണ്ണമായ റിപ്പോര്‍ട്ടായിരുന്നു അത്.
മാനേജര്‍ വിഷയം പരിശോധിച്ചപ്പോള്‍, മിക്ക ശുചീകരണ തൊളിലാളികള്‍ക്കും വായിക്കാനറിയില്ല എന്ന് മനസ്സിലായി. അവരെ പിരിച്ചുവിടുവാന്‍ അവള്‍ക്ക് കഴിയുമായിരുന്നു എങ്കിലും അതിനു പകരം അവര്‍ക്ക് സാക്ഷരതാ…

കാര്യങ്ങളെ പൂര്‍ണ്ണതയുള്ളതാക്കുക
'ലുക്ക് & സി: എ പോര്‍ട്രെയ്റ്റ് ഓഫ് വെന്‍ഡല്‍ ബെറി' എന്ന ഡോക്യുമെന്ററിയില്‍, എങ്ങനെയാണ് വിവാഹമോചനം നമ്മുടെ ലോകത്തെ നിര്‍വചിക്കുന്നതെന്ന് എഴുത്തുകാരനായ ബെറി പറയുന്നു. നാം അന്യോന്യവും, ചരിത്രത്തില്‍ നിന്നും, ദേശത്തു നിന്നും മോചനം നേടിയിരിക്കുന്നു. പൂര്‍ണ്ണതയുള്ളതായിരിക്കേണ്ട കാര്യങ്ങള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. ഈ ദുഃഖകരമായ കാര്യത്തെ സംബന്ധിച്ച് നാം എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോള്‍, ബെറി പറഞ്ഞു, 'നമുക്ക് എല്ലാത്തിനെയും തിരികെ ഒന്നിച്ചാക്കാന്‍ കഴികയില്ല. നാം രണ്ടു വസ്തുക്കള്‍ എടുത്ത് അവയെ ഒന്നിപ്പിക്കുകയാണ് വേണ്ടത്.' പൊട്ടിപ്പോയ രണ്ടു വസ്തുക്കളെ എടുത്ത് അവയെ വീണ്ടും ഒന്നാക്കുക.
'സമാധാനം ഉണ്ടാക്കുന്നവര്‍…

ഒരു ശ്വാസം മാത്രം
ബോബിയുടെ ആകസ്മിക മരണം, മരണമെന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ചും ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ചും ചിന്തിക്കാനെന്നെ പ്രേരിപ്പിച്ചു. മഞ്ഞു വീണു കിടന്ന റോഡിലുണ്ടായ അപകടം എന്റെ ബാല്യകാല സുഹൃത്തിന്റെ ജീവനപഹരിച്ചപ്പോള്‍ അവള്‍ക്ക് ഇരുപത്തി നാലു വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളു. തകര്‍ന്ന കുടുംബത്തില്‍ വളര്‍ന്ന അവള്‍ അടുത്ത കാലത്താണ് ചുവടുറപ്പിച്ചു മുന്നേറാനാരംഭിച്ചത്. യേശുവിലുള്ള ഒരു പുതിയ വിശ്വാസിയായ അവളുടെ ജീവിതം എങ്ങനെയാണ് ഇത്ര വേഗം അവസാനിച്ചത്?
ചിലപ്പോള്‍ ജീവിതം തീരെ ഹ്രസ്വവും ദുഃഖം നിറഞ്ഞതുമായി തോന്നും. സങ്കീര്‍ത്തനം 39 ല്‍ സങ്കീര്‍ത്തനക്കാരനായ ദാവീദ് തന്റെ സ്വന്ത കഷ്ടതയില്‍ വിലപിച്ചു കൊണ്ടു പറയുന്നു,…

പ്രശംസിക്കാന്‍ ഒന്ന്
യാഥാര്‍ത്ഥമായത് എന്നതിന്റെ അര്‍ത്ഥമെന്താണ്? കൊച്ചുകുട്ടികള്‍ക്കുള്ള പുസ്തകമായ ദി വെല്‍വെറ്റിന്‍ റാബിറ്റില്‍ ഉത്തരം നല്‍കിയിരിക്കുന്ന വലിയ ചോദ്യമാണത്. ഒരു നഴ്സറിയിലെ കളിപ്പാട്ടങ്ങളുടെ കഥയാണത്. ഒരു വെല്‍വെറ്റ് മുയല്‍, ഒരു കുട്ടിയാല്‍ സ്നേഹിക്കപ്പെടുന്നതിലൂടെ യഥാര്‍ത്ഥമായിത്തീരാന്‍ ശ്രമിക്കുന്നതാണത്. മറ്റു കളിപ്പാട്ടങ്ങളിലൊന്ന് പഴയതും ബുദ്ധിമാനുമായ തോല്‍ക്കുതിരയാണ്. 'മെക്കാനിക്കല്‍ പാവകളുടെ പരമ്പര തന്നെ പുകഴ്ച പറയാനും പൊങ്ങച്ചം പറയാനും വന്നത് അവന്‍ കണ്ടു; ഒന്നൊന്നായി അവ തകര്‍ന്നു... കടന്നു പോയി.' അവ കാഴ്ചയ്ക്കു മികച്ചതും ശബ്ദം സുന്ദരവുമായിരുന്നു എങ്കിലും അവയെ സ്നേഹിക്കുന്ന കാര്യം വരുമ്പോള്‍ അവയുടെ പൊങ്ങച്ചം കേവലം ഒന്നുമില്ലാത്തതായി മാറി.…