Category  |  odb

എന്റെ തലയ്ക്ക് പുറകിലെ കണ്ണുകള്‍

എന്റെ ബാല്യകാലത്തില്‍ ഞാന്‍ ഏതൊരു കുട്ടിയേയും പോലെ കുസൃതിയായിരുന്നു; വഴക്കു കേള്‍ക്കാതിരിക്കാന്‍ എന്റെ പെരുമാറ്റം മറച്ചു വയ്ക്കാനും ശ്രമിച്ചിരുന്നു. എങ്കിലും ഞാന്‍ ചെയ്ത കാര്യം എന്റെ അമ്മ സാധാരണയായി കണ്ടുപിടിച്ചിരുന്നു. എന്റെ കരുത്തക്കേടുകളെ എത്ര പെട്ടെന്നും കൃത്യമായും അവള്‍ അറിഞ്ഞിരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. അവള്‍ എങ്ങനെയറിഞ്ഞു എന്നു ഞാന്‍ അത്ഭുതപ്പെടുകയും അങ്ങനെ ചോദിക്കുകയും ചെയ്യുമ്പോള്‍ എപ്പോഴും പറയുന്ന മറുപടി, 'എനിക്ക് തലയുടെ പുറകില്‍ കണ്ണുകളുണ്ട്' എന്നായിരുന്നു. ഇത് അമ്മ പുറം തിരിഞ്ഞു നില്‍ക്കുമ്പോഴൊക്കെ ആ തല പരിശോധിക്കാന്‍ എന്നെ പ്രേരിപ്പിച്ചിരുന്നു - കണ്ണുകള്‍…

തടവിലും വിശ്വസ്തനായി

1948 ലെ ഒരു പ്രഭാതത്തില്‍ കോളിംഗ് ബെല്‍ അടിച്ചപ്പോള്‍ തന്റെ ജീവിതം എങ്ങനെ വഴിമാറാന്‍ പോകുന്നുവെന്നതു സംബന്ധിച്ച് ഹാര്‍ലാന്‍ പോപ്പോവിന് ഒരു ധാരണയുമുണ്ടായിരുന്നില്ല. ഒരു മുന്നറിയിപ്പുമില്ലാതെ, അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ പേരില്‍ ബള്‍ഗേറിയന്‍ പോലീസ് അദ്ദേഹത്തെ ജയിലിലടച്ചു. അടുത്ത പതിമൂന്ന് വര്‍ഷങ്ങള്‍ അഴിക്കുളില്‍ കഴിച്ചുകൂട്ടി - ശക്തിക്കും ധൈര്യത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്. ഭീകരമായ പീഡകള്‍ക്കു നടുവിലും ദൈവം തന്നോടു കൂടെയുണ്ടെന്ന് അദ്ദേഹം അറിഞ്ഞിരുന്നു; അതിനാല്‍ സഹതടവുകാരോട് യേശുവിനെക്കുറിച്ചദ്ദേഹം പങ്കുവച്ചു - അനേകര്‍ വിശ്വസിച്ചു.

ഉല്പത്തി 27 ലെ വിവരണത്തില്‍, കോപിഷ്ഠരായ തന്റെ സഹോദരന്മാര്‍ തന്നെ മിദ്യാന്യ…

ഒരിക്കലും താമസിച്ചു പോയിട്ടില്ല

എന്റെ ഭാര്യാമാതാവിന്റെ ഹൃദയാഘാതത്തെത്തുടര്‍ന്നുള്ള ഉത്കണ്ഠാകുലമായ നിമിഷങ്ങളില്‍ അടിയന്തിര ചികിത്സ ലഭിക്കാന്‍ അവള്‍ക്ക് ഭാഗ്യം ലഭിച്ചു. പിന്നീട് ഡോക്ടര്‍ എന്നോട് പറഞ്ഞത്, കഠിന രോഗികളില്‍, ഹൃദയാഘാതത്തെ തുടര്‍ന്ന് പതിനഞ്ചു മിനിറ്റിനുള്ളില്‍ ചികിത്സ ലഭിക്കുന്നവരില്‍ 33 ശതമാനം രക്ഷപെടുമെന്നാണ്. ആ സമയത്തിനു ശേഷം ചികിത്സ ലഭിക്കുന്നവരില്‍ 5 ശതമാനം മാത്രമേ രക്ഷപ്പെടൂ.

കഠിന രോഗം ബാധിച്ച യായിറോസിന്റെ മകളെ (അടിയന്തിര ചികിത്സ ആവശ്യമുള്ള ഒരാള്‍) സൗഖ്യമാക്കാന്‍ പോകുമ്പോള്‍ അചിന്ത്യമായ ഒരു കാര്യം യേശു ചെയ്തു: അവന്‍ തിരിഞ്ഞു നിന്നു (മര്‍ക്കൊസ് 5:30). തന്നെ തൊട്ടത് ആരെന്നറിയാന്‍ അവന്‍…

കൈ പിടിച്ചു പഠിപ്പിക്കുക

എന്റെ ആറു വയസ്സുള്ള മകന്‍ ഓവന് പുതിയ ബോര്‍ഡ് ഗെയിം കിട്ടിയപ്പോള്‍ ബഹുസന്തോഷമായി. എങ്കിലും അരമണിക്കൂര്‍ കളിനിയമങ്ങള്‍ വായിച്ചപ്പോഴേക്കും അവന്‍ നിരാശനായി. അതെങ്ങനെയാണ് കളിക്കുന്നതെന്ന് അവന് ഒരു പിടിയും കിട്ടിയില്ല. കുറേക്കഴിഞ്ഞ്, കളി അറിയാവുന്ന ഒരു കൂട്ടുകാരന്‍ വന്ന് അവനെ പഠിപ്പിച്ചതോടെയാണ് തനിക്ക് ലഭിച്ച സമ്മാനം ശരിക്കും ആസ്വദിക്കാന്‍ ഓവന് കഴിഞ്ഞത്.

അവര്‍ കളിക്കുന്നത് നോക്കി നിന്നപ്പോള്‍, അനുഭവസമ്പന്നനായ ഒരു അദ്ധ്യാപകന്‍ ഉണ്ടെങ്കില്‍ പുതിയ ഒരു കാര്യം പഠിക്കുന്നത് എത്ര എളുപ്പമാണെന്ന് ഞാന്‍ ചിന്തിച്ചു. നിര്‍ദ്ദേശങ്ങള്‍ വായിക്കുന്നതു സഹായകമാണെങ്കിലും, ചെയ്തു കാണിക്കാന്‍ കഴിയുന്ന ഒരു…

അവനാരാണ്?

ഞങ്ങളുടെ ഹണിമൂണിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍, ഞാനും ഭര്‍ത്താവും എയര്‍പോര്‍ട്ടില്‍ ഞങ്ങളുടെ ലഗേജ് ചെക്ക് ഇന്‍ ചെയ്യുവാന്‍ കാത്തു നിന്നു. ഞാന്‍ അദ്ദേഹത്തെ നോക്കി അല്പമകലെ നില്‍ക്കുന്ന ഒരു മനുഷ്യനെ കാണിച്ചുകൊടുത്തു.

'അദ്ദേഹമാരാണ്?' എന്റെ ഭര്‍ത്താവ് ചോദിച്ചു.

ഏറ്റവും മികച്ച രംഗങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടനെക്കുറിച്ചു ഞാന്‍ പറയുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ സമീപം ചെന്ന് ഞങ്ങളോടൊപ്പം ഫോട്ടോ എടുക്കാനപേക്ഷിക്കയും ചെയ്തു.
ഇരുപത്തിനാലു വര്‍ഷത്തിന് ശേഷവും, ഒരു സിനിമാ താരത്തെ കണ്ട ദിവസത്തെക്കുറിച്ചുള്ള കഥ ഇന്നും ഞാന്‍ ആവേശത്തോടെ പങ്കുവയ്ക്കുന്നു.

ഒരു പ്രശസ്ത നടനെ തിരിച്ചറിയുന്നത് ഒരു…