ക്രിസ്തുമസ്സിന് ഒരു ദിവസം കൂടി അരികിൽ
“ക്രിസ്തുമസ്സ് കഴിഞ്ഞുവെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല” എന്ന് എന്റെ ദുഃഖിതയായ മകൾ പറഞ്ഞു.
അവൾക്ക് എന്താണ് തോന്നുന്നത് എന്ന് എനിക്കറിയാം. ക്രിസ്തുമസ്സിന്റെ അനന്തരഫലങ്ങൾ വേദന ഉണ്ടാക്കുന്നതാണ്. സമ്മാനങ്ങൾ എല്ലാം തുറന്നു. ക്രിസ്തുമസ്സ് ട്രീയും ലൈറ്റുകളും മാറ്റി വെക്കണം. ഉന്മേഷമില്ലാത്ത ജനുവരിയാണ് മുമ്പിൽ - ചിലർക്കെങ്കിലും, ഒഴിവു കാലത്ത് കൂടിപ്പോയ ശരീരഭാരം കുറക്കേണ്ട ആവശ്യകത ഉണ്ടാകും! ക്രിസ്തുമസ്സ് : അതു പ്രദാനം ചെയ്യുന്ന ശ്വാസം മുട്ടിക്കുന്ന പ്രതീക്ഷ .. പെട്ടെന്ന് അതൊക്കെ ഗതകാലമായ പോലെ.
കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഒരു ക്രിസ്മസിന് ശേഷം സാധനങ്ങൾ എല്ലാം എടുത്തു വെക്കുമ്പോൾ, എനിക്ക് ബോധ്യമായി: കലണ്ടർ എന്ത് പറഞ്ഞാലും, നമ്മൾ എപ്പോഴും അടുത്ത ക്രിസ്തുമസ്സിനോടു ഓരോ ദിവസവും അടുത്തു കൊണ്ടിരിക്കുകയാണ് എന്ന്. ഇത് ഞാൻ ഇടക്കിടെ പറയുന്ന ഒരു കാര്യമായി മാറി.
പക്ഷെ ക്രിസ്തുമസ്സിന്റെ താൽക്കാലിക ആഘോഷങ്ങളെക്കാൾ വളരെ പ്രധാനപ്പെട്ടതാണ് അതിനു പുറകിലെ ആത്മീയ സത്യം : യേശു ലോകത്തിനു നൽകുന്ന രക്ഷയും യേശു വീണ്ടും വരും എന്നുള്ള നമ്മുടെ പ്രത്യാശയും. ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനായി നോക്കിക്കൊണ്ട് ആശയോടെ കാത്തിരിക്കുന്നതിനെക്കുറിച്ച് തിരുവെഴുത്ത് ആവർത്തിച്ച് പ്രതിപാദിക്കുന്നുണ്ട്. പൗലോസ്, ഫിലിപ്പിയർ 3:5-21 ൽ എഴുതിയിട്ടുള്ളത് എനിക്ക് ഇഷ്ടപ്പെട്ടു. ലോകപരമായ ജീവിതവും- " അവർ ഭൂമിയിലുളളത് ചിന്തിക്കുന്നു. "(വാ.19)- യേശുവിന്റെ രണ്ടാം വരവിന്റെ പ്രത്യാശയിൽ രൂപപ്പെടുത്തിയ ജീവിത ശൈലിയും തമ്മിൽ താരതമ്യം ചെയ്യുന്നുണ്ട്:” നമ്മുടെ പൗരത്വമോ സ്വർഗത്തിലാകുന്നു; അവിടെ നിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവയി വരും എന്നു നാം കാത്തിരിക്കുന്നു”(വാ.20).
നമ്മുടെ “പൗരത്വം സ്വർഗ്ഗത്തിൽ ആകുന്നു” എന്ന യാഥാർത്ഥ്യം എല്ലാം മാറ്റി മറിക്കുന്നു. നാം എന്ത് ആശിക്കുന്നു എന്നതും നാം എങ്ങിനെ ജീവിക്കുന്നു എന്നുള്ളതും ഇതിൽ പെടുന്നു. ആ പ്രത്യാശ ബലപ്പെടുത്തുന്നത് കടന്നു പോകുന്ന ഓരോ ദിവസവും, നമ്മൾ തീർച്ചയായും യേശുവിന്റെ രണ്ടാം വരവിനോട് അടുത്തു കൊണ്ടിരിക്കുകയാണെന്ന ബോധ്യമാണ്.
സ്വർണത്തേക്കാൾ മികച്ചത്
യു എസ്സിലെ ഗ്രേറ്റ് ഗോൾഡ് റഷിന്റെ കാലഘട്ടത്തിൽ , സ്വർണ്ണം അന്വേഷിച്ച് നടന്നിരുന്ന എഡ്വേർഡ് ജാക്സൺ, കാലിഫോർണിയയിലേക്ക് പുറപ്പെട്ടു. 1849, മെയ് 20 ലെ ഡയറിക്കുറിപ്പിൽ, അദ്ദേഹത്തിന്റെ കഠിനമായ ട്രെയിൻ യാത്രയെക്കുറിച്ച് വിലപിക്കുണ്ട് , രോഗവും മരണവും ഭയപ്പെട്ടുകൊണ്ട് . “എന്റെ അസ്ഥികൾ ഒരിക്കലും ഇവിടെ ഉപേക്ഷിക്കരുത്” “പറ്റുമെങ്കിൽ അത് സ്വദേശത്തേക്ക് കൊണ്ടു വെക്കണം” എന്ന് അദ്ദേഹം എഴുതിയിരുന്നു. സ്വർണ്ണം തേടിയിരുന്ന ജോൺ വോക്കർ എന്ന് പേരുള്ള മറ്റൊരാൾ എഴുതി, “ ഇത് നിങ്ങൾക്ക് സങ്കല്പിക്കാവുന്നതിലും വെച്ച് ഏറ്റവും വലിയ ലോട്ടറി ആണ്…….. ഞാൻ ആരെയും ഇവിടെ വരാൻ ഉപദേശിക്കുകയില്ല”.
വോക്കർ സത്യത്തിൽ സ്വദേശത്തേക്ക് തിരിച്ചു പോയി. അവിടെ കൃഷിയിലും , മേച്ചിൽപ്പുറങ്ങളിലും , രാഷ്ട്രീയത്തിലും, വിജയം കൈവരിച്ചു. ഒരിക്കൽ വോക്കറിന്റെ പഴകി മഞ്ഞച്ച കത്തുകൾ അദ്ദേഹത്തിന്റെ കുടുംബത്തിലെ തന്നെ ഒരാൾ അമേരിക്കൻ ടെലിവിഷൻ പരിപാടിയായ ‘ആൻറ്റീക്സ് റോഡ് ഷോ'യിലേക്ക് കൊണ്ടു പോയി. അത് ആയിരക്കണക്കിനു ഡോളർ വിലമതിക്കുന്നതായിരുന്നു. ടെലിവിഷൻ അവതാരക പറയുകയായിരുന്നു, “ ഗോൾഡ് റഷിൽ നിന്ന് വിലപിടിപ്പുള്ള ഒന്ന് അദ്ദേഹത്തിന് സമ്പാദിക്കാനായി; ആ കത്തുകൾ”.
അതിനേക്കാൾ കൂടുതലായി, ആ രണ്ടു പേരും , വോക്കറും ജാക്സണും , സ്വദേശത്തേക്ക് തിരിച്ചെത്തിയത് ജീവിതത്തെ കൂടുതൽ നന്നായി കൊണ്ടുപോകാൻ വേണ്ട പ്രായോഗിക ജ്ഞാനം നേടിയിട്ടായിരുന്നു. ശലോമോന്റെ ജ്ഞാനത്തെക്കുറിച്ചുള്ള ഈ വാക്കുകളെ ശ്രദ്ധിക്കുക: “ ജ്ഞാനം പ്രാപിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ………. അതിനെ പിടിച്ചു കൊള്ളുന്നവർക്ക് അതു ജീവവൃക്ഷം” (സദൃശ്യവാക്യങ്ങൾ 3:13,18). ബുദ്ധിയോടെയുള്ള തിരഞ്ഞെടുപ്പിനേക്കുറിച്ച് “ അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദ്യത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലത്” (വാ.14) എന്നാണ് പറയുന്നത്.- ജ്ഞാനം പ്രാപിക്കുക എന്നത് ലോകത്തിലെ ഏതു താല്പര്യത്തേക്കാളും വിലയുള്ളതാണ്(വാ.15).
“അതിന്റെ വലങ്കയ്യിൽ ദീർഘായുസ്സും………അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു” (വാ.16-17). അതുകൊണ്ട് തിളങ്ങുന്ന ആഗ്രഹങ്ങളെയല്ല, ജ്ഞാനത്തെ മുറുകെ പിടിക്കുക എന്നുള്ളതാണ് നമുക്കു മുന്നിലുള്ള വെല്ലുവിളി.ദൈവം അനുഗ്രഹിക്കുന്ന ഒരു മാർഗ്ഗമാണത്.
സിംഹം, കുഞ്ഞാട്, രക്ഷകൻ
ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയുടെ കവാടത്തിൽ ഗംഭീരമായ, കല്ലിൽ കൊത്തിയ രണ്ട് സിംഹങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നുണ്ട്. 1911 ൽ ലൈബ്രറിയുടെ സമർപ്പണം മുതൽ മാർബിളിൽ കൊത്തിയെടുത്ത ഈ രണ്ടു സിംഹങ്ങൾ പ്രൗഢഗംഭീരമായി അവിടെ നിൽക്കുന്നുണ്ട്. ലൈബ്രറിയുടെ സ്ഥാപകരെ ആദരിക്കുന്നതിനായി അവക്ക് ലിയോ ലിനോക്സ് , ലിയോ ആസ്റ്റർ എന്നുമാണ് നാമകരണം ചെയ്തിരുന്നത്. പക്ഷെ വലിയ സാമ്പത്തിക മാന്ദ്യത്തിന്റെ കാലഘട്ടത്തിൽ ന്യൂയോർക്ക് മേയർ ആയിരുന്ന ഫ്യൂറലോ ലാഗാർഡിയ അവയെ ഫോർറ്റിററൂഡ് (ധൈര്യം) എന്നും പേഷ്യൻസ് (ക്ഷമ) എന്നും പുനർനാമകരണം ചെയ്തു. വെല്ലുവിളി നിറഞ്ഞ ആ കാലഘട്ടത്തിൽ ന്യൂയോർക്ക്കാർ ആ പേരുകളുടെ നന്മകൾ പ്രകടിപ്പിക്കണമെന്ന് അദ്ദേഹം വിചാരിച്ചു. ആ സിംഹങ്ങളെ ഇന്നും ഫോർറ്റിററൂഡ് (ധൈര്യം)എന്നും, പേഷ്യൻസ് (ക്ഷമ) എന്നും വിളിക്കുന്നു.
ബൈബിൾ ഒരു ജീവിക്കുന്ന ശക്തനായ സിംഹത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട് . ബുദ്ധിമുട്ടുകളിൽ പ്രോൽസാഹനം നൽകുന്ന അവൻ മറ്റ് പല പേരുകളിലും അറിയപ്പെടുന്നു. അപ്പോസ്തലനായ യോഹന്നാൻ, സ്വർഗ്ഗത്തിന്റെ ദർശനത്തിൽ, ദൈവത്തിന്റെ ന്യായവിധിയുടേയും വീണ്ടെടുപ്പിന്റേയും പദ്ധതികൾ അടങ്ങിയ മുദ്ര വെച്ച പുസ്തക ചുരുൾ തുറക്കാൻ ആർക്കും കഴിയുന്നില്ല എന്ന് കണ്ടിട്ട് കരഞ്ഞു. അപ്പോൾ യോഹന്നാനോട്, “കരയേണ്ടാ യെഹൂദാ ഗോത്രത്തിലെ സിംഹവും…........ ജയം പ്രാപിച്ചിരിക്കുന്നു.അവന് പുസ്തകവും അതിന്റെ ഏഴ് മുദ്രയും തുറപ്പാൻ കഴിയും”(വെളിപ്പാട് 5:5) എന്നു പറഞ്ഞു.
കൂടാതെ തൊട്ടടുത്ത വാക്യത്തിൽ യോഹന്നാൻ പൂർണമായും വ്യത്യസ്തമായ ഒരു കാര്യം വിവരിക്കുന്നുണ്ട്. “സിംഹാസനത്തിന്റെ മദ്ധ്യത്തിൽ കുഞ്ഞാട് അറുക്കപ്പെട്ടതു പോലെ നിൽക്കുന്നതു കണ്ടു” (വാ.6). ആ സിംഹവും, ആ കുഞ്ഞാടും ഒരാളായിരുന്നു: യേശു. അവനാണ് ജേതാവായ രാജാവും “ ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടും .” (യോഹന്നാൻ 1:29). അവന്റെ ക്രൂശിന്റെ ശക്തിയാൽ പാപമോചനവും കരുണയും ലഭിച്ചതു കൊണ്ട് നമുക്ക് സന്തോഷത്തോടെയും , അവൻ എന്നന്നേക്കും ഇരിക്കുന്നവനാണെന്ന അതിശയത്തോടെയും ജീവിക്കാം.
അപാര ജ്ഞാനവും ഒരായിരം കണ്ണുകളും
സഭാപിതാവായ ജോൺ ക്രിസോസ്റ്റം എഴുതി: “ ആത്‌മാക്കളുടെ അവസ്ഥ എല്ലാ കോണിൽ നിന്നും പരിശോധിക്കുന്നതിന് ഇടയന്മാർക്ക് അപാര ജ്ഞാനവും ഒരായിരം കണ്ണുകളും വേണം”. മറ്റുള്ളവരെ ആത്മീയമായി സംരക്ഷിക്കുന്നതിന്റെ സങ്കീർണ്ണതയെക്കുറിച്ചുള്ള ഒരു ചർച്ചയുടെ ഭാഗമായിട്ടാണ് ക്രിസോസ്റ്റം ഈ വാക്കുകൾ എഴുതിയിരിക്കുന്നത്. ആരേയും ആത്മീയ സൗഖ്യത്തിന് നിർബന്ധിക്കുവാൻ സാധിക്കുകയില്ല എന്നതിനാൽ മറ്റുള്ളവരുടെ ഹൃദയത്തെ സ്പർശിക്കുവാൻ വലിയ സഹാനുഭൂതിയും അനുകമ്പയും ആവശ്യമാണ് എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
പക്ഷെ അതു വിചാരിച്ച് ഒരിക്കലും വേദന ഉണ്ടാക്കരുത് എന്നല്ല എന്നും ക്രിസോസ്റ്റം മുന്നറിയിപ്പു നൽകുന്നു. എന്തുകൊണ്ടെന്നാൽ “ ആഴത്തിലുള്ള ശസ്ത്രക്രിയ ആവശ്യമുള്ള ഒരാളോട് സഹാനുഭൂതി തോന്നി, അനിവാര്യമായ മുറിച്ച് നീക്കൽ നടത്താതിരുന്നാൽ, മുറിച്ചു എന്നാൽ രോഗത്തെ തൊട്ടില്ല എന്ന സ്ഥിതിവരും. മറിച്ച്, ദയ കൂടാതെ ആവശ്യമായ ശസ്ത്രക്രിയ നടത്തിയാൽ, പലപ്പോഴും രോഗിയ്ക്ക് അപ്പോഴത്തെ സഹനത്തിന്റെ ആധിക്യത്താൽ എല്ലാം എറിഞ്ഞു കളയാനും…. നിരാശയിൽ ജീവിതം അപകടപ്പെടുത്താനും ഇടയാകും.
യൂദാ അതിരൂക്ഷമായ വാക്കുകളിൽ വിശേഷിപ്പിക്കുന്ന ദുരുപദേശകന്മാരാൽ നയിക്കപ്പെട്ട് വഴി തെറ്റിപ്പോയവരോട് ഇടപെടുമ്പോൾ, ഈ തരത്തിലുള്ള സങ്കീർണ്ണതകളാണ് മുമ്പിലുള്ളത്.(1:12-13, 18-19) ഇത്ര ഗൗരവമേറിയ ഭീഷണികളെയാണ് നേരിടേണ്ടത് എങ്കിലും, പക്ഷേ, അതിനോട് കോപത്തോടെ പ്രതികരിക്കണമെന്ന് യൂദാ പറയുന്നില്ല.
അതിനു പകരം യൂദാ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത് , ദൈവസ്നേഹത്തിൽ കൂടുതൽ ആഴത്തിൽ വേരൂന്നി ക്കൊണ്ട് ഇത്തരം ഭീഷണിയെ നേരിടാനാണ് (വാ.20-21). ദൈവത്തിന്റെ മാറ്റമില്ലാത്ത സ്നേഹത്തിന്റെ ആഴത്തിൽ നങ്കൂരമിട്ടാൽ മാത്രമേ, അതിലൂടെ മറ്റുള്ളവരുടെ പ്രശ്നത്തിന്റെ ഗൗരവം അറിഞ്ഞ്, വിനയത്തോടെയും അനുകമ്പയോടെയും അവരെ സഹായിക്കാനുള്ള ജ്ഞാനം നമുക്ക് ലഭിക്കുകയുള്ളൂ (വാ. 22-23) - അങ്ങനെ അവർക്ക് ആത്മീയ സൗഖ്യം ലഭിക്കുവാനും ദൈവത്തിന്റെ അനന്തമായ സ്നേഹത്തിൽ വിശ്രമിക്കാനും ഇടയാകുകയും ചെയ്യും.
ദൈവത്തിന്റെ വലങ്കൈ
ഞാൻ വിൽസൺ എന്ന എന്റെ വയസ്സായ നായയെ പുല്ലിനിടയിൽ നിന്ന് പുറത്തേക്ക് കടക്കുവാൻ സഹായിക്കുന്നതിനിടയിൽ, എന്റെ ചെറിയ നായയായ കോച്ചിന്റെ തുടൽ ഞാൻ ഒന്ന് വിട്ടു. ഞാൻ കുനിഞ്ഞ് കോച്ചിന്റെ ചങ്ങല പിടിച്ചമ്പോഴേക്കും ഒരു മുയലിനെ ഉന്നം വെച്ച് അവൻ ഓടി. പെട്ടെന്ന് അവൻ ഓടിയപ്പോൾ ചങ്ങല വലിഞ്ഞ് മുറുകി എന്റെ വലത് കയ്യുടെ മോതിരവിരലിന്റെ തോൽ പൊളിഞ്ഞുപോയി. ഞാൻ പുല്ലിൽ വീണ് വേദന കൊണ്ട് കരഞ്ഞു.
അത്യാഹിത വിഭാഗത്തിൽ പോയി തിരിച്ച് വന്നപ്പോൾ എനിക്ക് ശസ്ത്രക്രിയ വേണമെന്ന് മനസ്സിലായി. ഞാൻ ദൈവത്തോട് സഹായത്തിനായി യാചിച്ചു. “ഞാൻ ഒരു എഴുത്തുകാരിയാണ്! ഞാൻ എങ്ങിനെ ടൈപ്പു ചെയ്യും? എന്റെ നിത്യവൃത്തികൾ എന്താകും”.ദൈവം ചിലപ്പോൾ ചെയ്യുന്നപോലെ എന്റെ ദിവസേനയുള്ള ബൈബിൾ വായനയിലൂടെ എന്നോട് സംസാരിച്ചു. “നിന്റെ ദൈവമായ യഹോവ എന്ന ഞാൻ നിന്റെ വലങ്കൈ പിടിച്ചു നിന്നോടു: ഭയപ്പെടേണ്ട, ഞാൻ നിന്നെ സഹായിക്കും” (യെശയ്യാ 41:13). ഞാൻ ആ സന്ദർഭം ഒന്ന് സൂക്ഷ്മമായി പരിശോധിച്ചു; യെശയ്യാവ് മുഖാന്തരം ദൈവം സന്ദേശം നൽകിയിരുന്ന യഹൂദ ജനവുമായി ദൈവത്തിന് ഒരു പ്രത്യേക അടുപ്പം ഉണ്ടായിരുന്നു. ദൈവം വാഗ്ദാനം ചെയ്ത അവന്റെ സാന്നിദ്ധ്യവും ശക്തിയും സഹായവും തന്റെ നീതിയുടെ പ്രതീകമായ വലങ്കൈയാൽ നൽകും (വാ.10). വേദപുസ്തകത്തിൽ മറ്റിടങ്ങളിൽ, ദൈവത്തിന്റെ വലങ്കൈ ഉപയോഗിച്ചിരിക്കുന്നത് അവന്റെ ജനത്തിന് വിജയം നൽകുന്നതിനാണ് (സങ്കീർത്തനം 17:7;98:1).
എന്റെ രോഗമുക്തിയുടെ ആഴ്ചകളിൽ ഞാൻ ദൈവത്തിന്റെ പ്രോൽസാഹനം അനുഭവിച്ചറിഞ്ഞു. എന്റെ കമ്പ്യൂട്ടറിനോട് പറഞ്ഞ് എഴുതിക്കുവാൻ പഠിച്ചു. പിന്നെ ഇടതു കൈകൊണ്ട് വീട്ടിലെ കാര്യങ്ങളും നിത്യാവശ്യങ്ങളും ചെയ്യുവാൻ പരിശീലിച്ചു. ദൈവത്തിന്റെ നീതിയുള്ള വലങ്കൈ കൊണ്ട് നമ്മുടെ പൊട്ടിയതും ആവശ്യമുള്ളതുമായ വലങ്കൈയ്യിനെ, ദൈവം നമ്മോടു കൂടെ ഉണ്ടെന്ന് വാഗ്ദാനം ചെയ്തതു പോലെ സഹായിച്ചു.