Month: സെപ്റ്റംബർ 2023

ഭയത്തിന്റെ കാരണം

ഞാൻ ഒരു കുട്ടിയായിരുന്നപ്പോൾ, സ്‌കൂൾ പരിസരത്തുവെച്ച് മുഠാളന്മാരായ കുട്ടികൾ ഞങ്ങളെ ഭീഷണിപ്പെടുത്തുകയും എന്നെപ്പോലുള്ള കുട്ടികൾ ആ ഭീഷണികളോട് എതിർത്തു നിൽക്കാതെ കീഴടങ്ങുകയുമാണ് ചെയ്തിരുന്നത്. ഞങ്ങളെ പീഡിപ്പിക്കുന്നവരുടെ മുന്നിൽ ഞങ്ങൾ ഭയന്നുവിറച്ചപ്പോൾ, അതിലും മോശമായ ഒന്ന് ''നീ പേടിച്ചുപോയി അല്ലേ? നിനക്ക് എന്നെ പേടിയാണ്, അല്ലേ? നിന്നെ സംരക്ഷിക്കാൻ ഇവിടെ ആരുമില്ല'' എന്നിങ്ങനെയുള്ള അവരുടെ പരിഹാസങ്ങൾ ആയിരുന്നു.

വാസ്തവത്തിൽ, ആ സമയങ്ങളിൽ മിക്കതും ഞാൻ ശരിക്കും ഭയപ്പെട്ടിരുന്നു- അതിനു കാരണമുണ്ടായിരുന്നു പണ്ട് ഒരു ഇടി കിട്ടിയതിനാൽ, ഇനി അത് അനുഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്ന് എനിക്കറിയാമായിരുന്നു. അതിനാൽ, ഞാൻ ഭയത്താൽ വിറയ്ക്കുമ്പോൾ എനിക്ക് എന്തുചെയ്യാൻ കഴിയും, ആരെ വിശ്വസിക്കാൻ കഴിയും? നിങ്ങൾക്ക് എട്ട് വയസ്സുള്ളപ്പോൾ, മുതിർന്നവനും വലിപ്പവും ശക്തിയും ഉള്ളവനുമായ ഒരു കുട്ടി ഭീഷണിപ്പെടുത്തുമ്പോൾ, ഭയം ന്യായമാണ്.

ദാവീദ് ആക്രമണത്തെ അഭിമുഖീകരിച്ചപ്പോൾ, ഭയത്തേക്കാൾ ആത്മവിശ്വാസത്തോടെയാണ് അവൻ പ്രതികരിച്ചത് - കാരണം ആ ഭീഷണികളെ താൻ ഒറ്റയ്ക്കല്ല നേരിടുന്നതെന്ന് അവനറിയാമായിരുന്നു. അവൻ എഴുതി, “യഹോവ എന്റെ പക്ഷത്തുണ്ടു; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും?” (സങ്കീർത്തനം 118:6). ഒരു കുട്ടിയെന്ന നിലയിൽ, ദാവീദിന്റെ ആത്മവിശ്വാസത്തിന്റെ നിലവാരം എനിക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നോ എന്നെനിക്ക് ഉറപ്പില്ല. എന്നിരുന്നാലും, ഒരു മുതിർന്നയാൾ എന്ന നിലയിൽ, ഭയപ്പെടുത്തുന്ന ഏതൊരു ഭീഷണിയേക്കാളും ക്രിസ്തു വലിയവനാണെന്ന് വർഷങ്ങളോളം അവനോടൊപ്പം നടന്നതിൽ നിന്ന് ഞാൻ മനസ്സിലാക്കി.

ജീവിതത്തിൽ നാം നേരിടുന്ന ഭീഷണികൾ യഥാർത്ഥമാണ്. എന്നാലും നാം ഭയപ്പെടേണ്ടതില്ല. പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് നമ്മോടൊപ്പമുണ്ട്, അവൻ ആവശ്യത്തിലധികം കരുത്തുള്ളവൻ ആണ്.

മനസ്സലിവ് പ്രവൃത്തിയിൽ

ബെഞ്ചുകൾ നിർമ്മിക്കുന്നത് ജെയിംസ് വാറന്റെ ജോലിയല്ല. എന്നിരുന്നാലും, ഡെൻവറിലെ ഒരു സ്ത്രീ ബസ് കാത്തുനിൽക്കുമ്പോൾ തറയിൽ ഇരിക്കുന്നത് ശ്രദ്ധിച്ച അദ്ദേഹം അവ നിർമ്മിക്കാൻ തുടങ്ങി. അത് ''മാന്യതയില്ലാത്തതാണ്,'' ആ കാഴ്ച വാറനെ വിഷമിപ്പിച്ചു. അങ്ങനെ, ഇരുപത്തിയെട്ടുകാരനായ വർക്ക്‌ഫോഴ്‌സ് കൺസൾട്ടന്റ് കുറച്ച് തടി കണ്ടെത്തി, ഒരു ബെഞ്ച് നിർമ്മിച്ച് ബസ് സ്റ്റോപ്പിൽ സ്ഥാപിച്ചു. അത് പെട്ടെന്ന് ഉപയോഗിക്കപ്പെട്ടു. തന്റെ നഗരത്തിലെ ഒമ്പതിനായിരം ബസ് സ്റ്റോപ്പുകളിൽ പലതിനും ഇരിപ്പിടമില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം മറ്റൊരു ബെഞ്ച് ഉണ്ടാക്കി, പിന്നെ അനേകം, ഓരോന്നിലും “മനസ്സലിവുള്ളവരാകുക” എന്ന് ആലേഖനം ചെയ്തു. അദ്ദേഹത്തിന്റെ ലക്ഷ്യം? ''എനിക്ക് കഴിയുന്ന വിധത്തിൽ, ആളുകളുടെ ജീവിതം കുറച്ചുകൂടി മെച്ചപ്പെടുത്തുക'' വാറൻ പറഞ്ഞു.

അത്തരം പ്രവർത്തനങ്ങളെ വിവരിക്കുന്നതിനുള്ള മറ്റൊരു മാർഗ്ഗമാണ് മനസ്സലിവ്. യേശു പ്രയോഗിച്ചതുപോലെ, മനസ്സലിവ് എന്നത് വളരെ ശക്തമായ ഒരു വികാരമാണ്, അത് മറ്റൊരാളുടെ ആവശ്യം നിറവേറ്റാനുള്ള നടപടിയെടുക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. നിരാശരായ ജനക്കൂട്ടം യേശുവിനെ പിന്തുടർന്നപ്പോൾ, “അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ടു അവരിൽ മനസ്സലിഞ്ഞു” (മർക്കൊസ് 6:34). അവരുടെ രോഗികളെ സുഖപ്പെടുത്തി (മത്തായി 14:14) ആ മന്‌സലിവിനെ അവൻ പ്രവൃത്തിപദത്തിലെത്തിച്ചു.

നാമും “മനസ്സലിവ് ധരിക്കണം” എന്ന് പൗലൊസ് ഉദ്‌ബോധിപ്പിച്ചു (കൊലൊസ്യർ 3:12). നേട്ടങ്ങൾ? വാറൻ പറയുന്നതുപോലെ, “ഇത് എന്നെ നിറയ്ക്കുന്നു. എന്റെ ടയറുകളിൽ വായു ഉണ്ട്.”

നമുക്ക് ചുറ്റുപാടും ആവശ്യത്തിലിരിക്കുന്നവർ ധാരാളമുണ്ട്, ദൈവം അവരെ നമ്മുടെ ശ്രദ്ധയിൽ കൊണ്ടുവരും. നമ്മുടെ മനസ്സലിവിനെ പ്രവർത്തനക്ഷമമാക്കാൻ ആ ആവശ്യങ്ങൾ നമ്മെ പ്രേരിപ്പിക്കും, ക്രിസ്തുവിന്റെ സ്‌നേഹം നാം കാണിക്കുമ്പോൾ ആ പ്രവർത്തനങ്ങൾ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കും.

എല്ലാ ഉത്തരങ്ങളും

തന്റെ പിതാവ് കടന്നുപോയി എന്ന് മനസ്സിലാക്കിയ ദാരുണമായ നിമിഷത്തെക്കുറിച്ച് ഡെയ്ൽ ഏൺഹാർട്ട് ജൂനിയർ വിവരിക്കുന്നു. മോട്ടോർ റേസിംഗ് ഇതിഹാസം ഡെയ്ൽ ഏൺഹാർട്ട് സീനിയർ ഡെയ്‌ടോണ 500-ന്റെ അവസാനത്തിൽ ഒരു ഭീകരമായ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു-ഡെയ്ൽ ജൂനിയറും ഈ മത്സരത്തിൽ പങ്കെടുത്തിരുന്നു. “എനിക്ക് വീണ്ടും സൃഷ്ടിക്കാൻ കഴിയാത്ത ഈ ശബ്ദം എന്നിൽ നിന്ന് പുറത്തുവരുന്നു,” ഏൺഹാർട്ട് ജൂനിയർ പറഞ്ഞു. “ഞെട്ടലിന്റെയും സങ്കടത്തിന്റെയും-ഭയത്തിന്റെയും ഈ ശബ്ദദം.” എന്നിട്ട് ഏകാന്തമായ ഈ സത്യം അദ്ദേഹം വെളിപ്പെടുത്തി: “എനിക്ക് ഇത് സ്വയം ചെയ്യേണ്ടിവരും.”

“ഡാഡിയുള്ളത് ഒരു ചീറ്റ് ഷീറ്റ് ഉള്ളതുപോലെയായിരുന്നു,” ഏൺഹാർട്ട് ജൂനിയർ വിശദീകരിച്ചു. “ഡാഡിണ്ടായിരുന്നത് എല്ലാ ഉത്തരങ്ങളും അറിയുന്നതുപോലെയായിരുന്നു.”

എല്ലാ ഉത്തരങ്ങൾക്കും യേശുവിലേക്ക് നോക്കാൻ യേശുവിന്റെ ശിഷ്യന്മാർ പഠിച്ചിരുന്നു. ഇപ്പോൾ, അവന്റെ ക്രൂശീകരണത്തിന്റെ തലേന്ന്, താൻ അവരെ തനിയെ വിടില്ലെന്ന് അവൻ അവർക്ക് ഉറപ്പുനൽകി. “എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും” (യോഹന്നാൻ 14:16).

തന്നിൽ വിശ്വസിക്കുന്ന എല്ലാവർക്കും യേശു ആ ആശ്വാസം നൽകി. “എന്നെ സ്‌നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവു അവനെ സ്‌നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും” (വാ. 23).

ക്രിസ്തുവിനെ അനുഗമിക്കാൻ തിരഞ്ഞെടുക്കുന്നവർക്ക് അവരുടെ ഉള്ളിൽ 'സകലവും' പഠിപ്പിക്കുകയും യേശു പഠിപ്പിച്ച എല്ലാ കാര്യങ്ങളും അവരെ ഓർമ്മിപ്പിക്കുകയും ചെയ്യുന്ന ആത്മാവുണ്ട് (വാ. 26). എല്ലാ ഉത്തരങ്ങളും നമ്മുടെ പക്കലില്ല, എന്നാൽ അതുള്ളവന്റെ ആത്മാവ് നമുക്കുണ്ട്.

മനോഹരമായ പുനഃസ്ഥാപനം

ആർട്ട് + ഫെയ്ത്ത്: എ തിയോളജി ഓഫ് മേക്കിംഗ് എന്ന തന്റെ മനോഹരമായ ഗ്രന്ഥത്തിൽ, പ്രശസ്ത കലാകാരൻ മക്കോട്ടോ ഫുജിമുറ പുരാതന ജാപ്പനീസ് കലാരൂപമായ കിന്റ്‌സുഗിയെ വിവരിക്കുന്നു. അതിൽ, കലാകാരൻ പൊട്ടിയ മൺപാത്രങ്ങൾ (യഥാർത്ഥത്തിൽ ചായ പാത്രങ്ങൾ) എടുത്ത് കഷ്ണങ്ങൾ വീണ്ടും ലാക്വർ ഉപയോഗിച്ച് പൂർവ്വസ്ഥിതിയിലാക്കി, വിള്ളലുകളിൽ സ്വർണ്ണനൂലുകൾ പാകുന്നു. ഫുജിമുറ വിശദീകരിക്കുന്നു: “കിന്റ്‌റ്‌സുഗി, കേവലം കേടുവന്ന പാത്രം ശരിയാക്കുകയോ നന്നാക്കുകയോ ചെയ്യുന്നതല്ല; പകരം, സാങ്കേതിക വിദ്യയുപയോഗിച്ച് തകർന്ന മൺപാത്രങ്ങളെ ഒറിജിനലിനേക്കാൾ മനോഹരമാക്കുന്നു.” നൂറ്റാണ്ടുകൾക്ക് മുമ്പ് ആദ്യമായി നടപ്പിലാക്കിയ കിന്റ്‌സുഗി, ഒരു യുദ്ധപ്രഭുവിന്റെ പ്രിയപ്പെട്ട കപ്പ് നശിപ്പിക്കപ്പെടുകയും പിന്നീട് മനോഹരമായി പുനഃസ്ഥാപിക്കുകയും ചെയ്തപ്പോൾ, അത് വളരെ വിലപ്പെട്ടതും അംഗീകരിക്കപ്പെടുന്നതുമായ കലയായി മാറി.

ലോകത്തോടുള്ള ബന്ധത്തിൽ ഇത്തരത്തിലുള്ള പുനഃസ്ഥാപനം ദൈവം കലാപരമായി നടപ്പിലാക്കിയതായി യെശയ്യാവ് വിവരിക്കുന്നു. നമ്മുടെ മത്സരത്താൽ നാം തകർന്നാലും നമ്മുടെ സ്വാർത്ഥതയാൽ ഉടഞ്ഞുപോയാലും, “പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുമെന്ന്” ദൈവം വാഗ്ദത്തം ചെയ്യുന്നു (65:17). പഴയ ലോകത്തെ കേവലം നന്നാക്കാൻ മാത്രമല്ല, അതിനെ പൂർണ്ണമായും പുതിയതാക്കാനും, നമ്മുടെ നാശത്തെ എടുത്ത് പുതിയ സൗന്ദര്യത്താൽ തിളങ്ങുന്ന ഒരു ലോകത്തെ രൂപപ്പെടുത്താനും അവൻ പദ്ധതിയിടുന്നു. ഈ പുതിയ സൃഷ്ടി വളരെ അതിശയിപ്പിക്കുന്നതായിരിക്കും, “മുമ്പിലത്തെ കഷ്ടങ്ങൾ മറന്നുപോകും” “മുമ്പിലത്തെവ ആരും ഓർക്കുകയില്ല” (വാ. 16-17). ഈ പുതിയ സൃഷ്ടിയിലൂടെ, ദൈവം നമ്മുടെ തെറ്റുകൾ മറയ്ക്കാൻ ശ്രമിക്കയല്ല, മറിച്ച് അവന്റെ സൃഷ്ടിപരമായ ഊർജ്ജം പകർന്ന് - വൃത്തികെട്ടവയെ മനോഹരമാക്കുകയും നിർജ്ജീവമായവ വീണ്ടും ജീവിപ്പിക്കുകയും ചെയ്യും.

തകർന്നുപോയ നമ്മുടെ ജീവിതത്തെ നാം പരിശോധിക്കുമ്പോൾ, നിരാശപ്പെടേണ്ട ആവശ്യമില്ല. ദൈവം തന്റെ മനോഹരമായ പുനഃസ്ഥാപനം പ്രാവർത്തികമാക്കുന്നു.

ദൈവം നമ്മുടെ പാപം മറയ്ക്കുന്നു

1950-കളിൽ ഒരു അവിവാഹിതയായ അമ്മയ്ക്ക് തന്റെ കുടുംബത്തെ പരിപാലിക്കാൻ ജോലി കണ്ടെത്തേണ്ടി വന്നപ്പോൾ, അവൾ ടൈപ്പിംഗ് ജോലികൾ ഏറ്റെടുത്തു. അവൾ ഒരു നല്ല ടൈപ്പിസ്റ്റ് ആയിരുന്നില്ല, തെറ്റുകൾ വരുത്തിക്കൊണ്ടിരുന്നു എന്നതാണ് ഒരേയൊരു പ്രശ്‌നം. അവൾ തന്റെ തെറ്റുകൾ മറയ്ക്കാനുള്ള വഴികൾ തേടുകയും ഒടുവിൽ ലിക്വിഡ് പേപ്പർ എന്നറിയപ്പെടുന്ന, ടൈപ്പിംഗ് പിശകുകൾ മറയ്ക്കാൻ ഉപയോഗിക്കുന്ന വെളുത്ത തിരുത്തൽ ദ്രാവകം നിർമ്മിക്കുകയും ചെയ്തു. ഇത് ഉണങ്ങിക്കഴിഞ്ഞാൽ, പിശകുകൾ ഇല്ലെന്ന മട്ടിൽ നിങ്ങൾക്ക് അതിനു മുകളിൽ ടൈപ്പ് ചെയ്യാം.

നമ്മുടെ പാപം കൈകാര്യം ചെയ്യുന്നതിനുള്ള അനന്തവും കൂടുതൽ ശക്തവും പ്രധാനപ്പെട്ടതുമായ ഒരു മാർഗ്ഗം യേശു നമുക്ക് വാഗ്ദാനം ചെയ്യുന്നു - മറച്ചുവെക്കലല്ല, മറിച്ച് പൂർണ്ണമായ ക്ഷമയാണത്. യോഹന്നാൻ 8-ന്റെ തുടക്കത്തിൽ, വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയുടെ കഥയിൽ (വാ. 3-4) ഇതിന്റെ നല്ലൊരു ഉദാഹരണം കാണാം. ആ സ്ത്രീയെയും അവളുടെ പാപങ്ങളെയും കുറിച്ച് യേശു എന്തെങ്കിലും ചെയ്യണമെന്ന് ശാസ്ത്രിമാർ ആഗ്രഹിച്ചു. അവളെ കല്ലെറിയണം എന്നാണ് നിയമം പറയുന്നത്, എന്നാൽ നിയമം പറഞ്ഞതോ പറയാത്തതോ ആയ കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാൻ ക്രിസ്തു മെനക്കെട്ടില്ല. എല്ലാവരും പാപം ചെയ്തിരിക്കുന്നു എന്ന ഒരു ഓർമ്മപ്പെടുത്തൽ അവൻ വാഗ്ദാനം ചെയ്തു (റോമർ 3:23 കാണുക). പാപം ചെയ്യാത്ത ആരെങ്കിലും സ്ത്രീയെ ഒന്നാമതു “കല്ലെറിയാൻ” (യോഹന്നാൻ 8:7) യേശു പറഞ്ഞു. ഒരാൾ പോലും എറിഞ്ഞില്ല.

യേശു അവൾക്ക് ഒരു പുതിയ തുടക്കം വാഗ്ദാനം ചെയ്തു. താൻ അവളെ കുറ്റംവിധിക്കുന്നില്ലെന്നും അവൾ “[അവളുടെ] പാപജീവിതം ഉപേക്ഷിക്കണമെന്നും” അവൻ പറഞ്ഞു (വാ. 11). അവളുടെ പാപം പൊറുക്കാനും അവളുടെ ഭൂതകാലത്തിന്മേൽ ഒരു പുതിയ ജീവിതരീതി “ടൈപ്പ്” ചെയ്യാനും ക്രിസ്തു അവൾക്ക് പരിഹാരം നൽകി. അതേ വാഗ്ദാനം അവന്റെ കൃപയാൽ നമുക്കും ലഭ്യമാണ്.