നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ഡേവിഡ് റോപ്പര്‍

നന്നായി ചെയ്തു!

എന്റെ കൂട്ടുകാരനായ വിജയൻ എന്ന ഫുട്ട്ബോൾ കോച്ച് പരിശീലിപ്പിച്ചിരുന്ന സ്കൂൾ, സംസ്ഥാനതല മത്സരത്തിൽ നന്നായി പൊരുതി എങ്കിലും, തോറ്റുപോയി. എതിരാളികൾ കഴിഞ്ഞ രണ്ടു വർഷമായി തോറ്റു കൊടുക്കാത്തവരായിരുന്നു. ഞാൻ സഹതപിച്ചുകൊണ്ട്, വിജയന് ഒരു കത്തയച്ചു. അവൻ വളരെ ചുരുക്കത്തിൽ “ കുട്ടികൾ പൊരുതി!” എന്ന് മറുപടി തന്നു.

ഒരു പരിശീലകനും കളിക്ക് ശേഷം കളിക്കാരെ കളിയാക്കാറില്ല.കളിയിൽ അവർ എടുത്ത തെറ്റായ തീരുമാനങ്ങളേയോ, തെറ്റുകളേയോ , കുറിച്ച് ആരും വഴക്ക് പറയാറില്ല. മറിച്ച്  ചെറുപ്പക്കാരയ കളിക്കാരെ പ്രശംസിക്കേണ്ടിടത്തെല്ലാം  പരിശീലകർ പ്രശംസകൾ ചൊരിഞ്ഞു.

അതുപോലെ തന്നെ യേശുവിൽ വിശ്വസിക്കുന്നവർക്ക്, അവനിൽ നിന്ന് കഠിനമായ വാക്കുകളോ, വിധികളോ ഉണ്ടായിരിക്കുകയില്ല എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ക്രിസ്തുവിന്റെ വരവിൽ, നാം അവന്റെ മുന്നിൽ നിൽക്കുമ്പോൾ, അവൻ നമ്മെ നാണിപ്പിക്കുകയില്ല. അവനെ പിന്തുടരുന്നവരായ നാം എന്തു ചെയ്യുന്നു എന്ന് അവൻ കാണുന്നു (2 കൊരിന്ത്യർ 5:10; എഫേസ്യർ 6:8 . “നിങ്ങൾ പൊരുതി! നന്നായി ചെയ്തു”ഇതുപോലെ എന്തെങ്കിലും പറയുമായിരിക്കും എന്നാണ് ഞാൻ വിചാരിക്കുന്നത്. അപ്പോസ്തലനായ പൗലോസ്, “ഞാൻ നല്ല പോർ പൊരുതു”,  ദൈവത്തിന്റെ അംഗീകാരത്തിനായി നോക്കി പാർത്തിരിക്കുന്നു എന്നും സാക്ഷ്യപ്പെടുത്തുന്നു (2 തിമോത്തി 4: 7-8).

ജീവിതം എന്നത് നമ്മെ നശിപ്പിക്കാൻ വേണ്ടി  ഒരുങ്ങി നിൽക്കുന്ന  ക്രൂരനും ഒരിക്കലും വഴങ്ങാത്തവനുമായ സാത്താനോടുള്ള നിരന്തരമായ ഒരു യുദ്ധമാണ്. യേശുവിനെ പോലെയാകുവാനും മററുള്ളവരെ സ്നേഹിക്കുവാനുമുള്ള  നമ്മുടെ ഓരോ പരിശ്രമത്തെയും  സാത്താൻ എതിർത്തു കൊണ്ടേയിരിക്കും. അവിടെ കുറച്ച്  നല്ല ജയങ്ങളും, കുറേ ഹൃദയഭേദകമായ നഷ്ടങ്ങളും ഉണ്ടാകും; ദൈവത്തിന് അറിയാം - എന്നാൽ ക്രിസ്തുയേശുവിലുള്ളവർക്ക് ശാശ്വതമായ ശിക്ഷാവിധി ഉണ്ടാകുകയില്ല (റോമർ 8:1). ദൈവത്തിന്റെ പുത്രനിലുള്ള യോഗ്യതയുടെ അടിസ്ഥാനത്തിൽ  നാം അവന്റെ മുമ്പിൽ നിൽക്കേണ്ടി വരുമ്പോൾ, നാം ഓരോരുത്തർക്കും ദൈവത്തിൽനിന്നും “ പുകഴ്ച ലഭിക്കും” (1 കൊരിന്ത്യർ 4: 5)

ദൈവത്തിന്റെ ഇഷ്ടം

ദൈവത്തിന്റെ ഇഷ്ടം പ്രവർത്തിക്കുന്നത് ചിലപ്പോൾ പ്രയാസകരമാണ്. ശരിയായ കാര്യങ്ങൾ ചെയ്യാൻ ദൈവം ആവശ്യപ്പെടുന്നു.പിറുപിറുക്കാതെ കഷ്ടത സഹിക്കുവാൻ; കുഴപ്പം പിടിച്ചവരെ സ്നേഹിക്കാൻ. നിങ്ങൾ ചെയ്യാൻ പാടില്ല എന്ന് പറയുന്ന ഉള്ളിലെ ശബ്ദം ശ്രവിക്കാൻ; നാം എടുക്കാൻ സാധ്യതയില്ലാത്ത ചുവടുകൾ എടുക്കാൻ, അവിടുന്ന് നമ്മെ വിളിക്കുന്നു.അതുകൊണ്ട് നാം നമ്മുടെ ഉള്ളങ്ങളോട് നിരന്തരം പറയണം : " ആത്മാവേ, കേൾക്കുക . നിശബ്ദനായിരിക്കുക: യേശു നിന്നോട് ആവശ്യപ്പെടുന്നത് ചെയ്യുക. "

"എന്റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു. " ( സങ്കീ.62:1) "എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്കുക " ( സങ്കീ.62:5) ഈ വാക്യങ്ങൾ ഒരു പോലെ തോന്നുമെങ്കിലും വ്യത്യസ്തമാണ്. ദാവീദ് തന്റെ ഉള്ളത്തെക്കുറിച്ചും ഉള്ളത്തോടും പറയുന്ന കാര്യങ്ങളാണ്. "നോക്കി മൗനമായിരിക്കുന്നു" എന്നത് ഒരു തീരുമാനമാണ്, ശാന്തമായിരിക്കുക എന്ന മനസ്സിന്റെ അവസ്ഥയാണ്. "നോക്കി മൗനമായിരിക്കുക" എന്നത് ആ തീരുമാനത്തെ ഓർക്കുവാനായിട്ട് ദാവീദ് തന്റെ ഉള്ളത്തെ തയാറാക്കുന്നതാണ്.

നിശബ്ദനായിരിക്കാൻ ദാവീദ് തീരുമാനിക്കുന്നു - ദൈവഹിതത്തിന് നിശബ്ദമായ കീഴടങ്ങൽ. നമ്മെയും വിളിച്ചതും നിർമ്മിച്ചിട്ടുള്ളതും ഇതിനായിട്ടാണ്. നാമത് അംഗീകരിച്ചാൽ നമുക്ക് സമാധാനമുണ്ടാകും. "എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം തന്നെ ആകട്ടെ" (ലൂക്കൊ.22: 42). ഇതാണ് നാം അവനെ കർത്താവും ജീവിതത്തിന്റെ അടിസ്ഥാന സന്തോഷവുമായി തെരഞ്ഞെടുക്കുമ്പോൾ നമ്മുടെ മേലുള്ള പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്വം. "നിന്റെ ഇഷ്ടം ചെയ്യുവാൻ ഞാൻ പ്രിയപ്പെടുന്നു " എന്നാണ് സങ്കീർത്തനക്കാരൻ പറയുന്നത്. (40:8)

നാം എപ്പോഴും ദൈവത്തിന്റെ സഹായം തേടണം, തീർച്ചയായും, നമ്മുടെ "പ്രത്യാശ അവനിൽ നിന്ന് വരുന്നു" ( 62:5). നാം അവന്റെ സഹായം ചോദിക്കുമ്പോൾ അവൻ സഹായം അയക്കും. ദൈവത്തിന്  ചെയ്യാത്തതോ ചെയ്യാൻ കഴിയാത്തതോ ആയതൊന്നും നമ്മോടും ചെയ്യാൻ പറയുകയില്ല.

ക്രിസ്തുവിന്റെ സൗരഭ്യ വാസന

എനിക്കറിയാമായിരുന്ന ഒരു ഗ്രാമ സുവിശേഷകന്റെ രണ്ടു പൗത്രന്മാരും എന്റെ ഏറ്റവും അടുത്ത സ്നേഹിതന്മാരായിരുന്നു. ഞങ്ങൾ അദ്ദേഹത്തോടൊപ്പം പട്ടണത്തിലേക്കു പോകുകയും അദ്ദേഹം സാധനങ്ങൾ വാങ്ങുകയും തനിക്കു പരിചയമുള്ള ആളുകളുമായി കുശലാന്വേഷണം നടത്തുകയും ചെയ്യുന്ന സമയത്ത് അദ്ദേഹത്തെ പിന്തുടരുകയും ചെയ്യുമായിരുന്നു. അദ്ദഹത്തിന് എല്ലാവരുടെയും പേരുകളും അവരുടെ കഥകളും അറിയാമായിരുന്നു. അദ്ദേഹം ഇടയ്ക്കിടെ നിന്ന് രോഗിയായ ഒരു കുട്ടിയെക്കുറിച്ചോ അല്ലെങ്കിൽ പ്രശ്‌നം നേരിടുന്ന ഒരു വിവാഹത്തെക്കുറിച്ചോ ചോദിക്കും, കൂടാതെ ഒന്നോ രണ്ടോ പ്രോത്സാഹന വാക്കുകളും പറയും. ശരിയാണെന്നു തോന്നിയാൽ അദ്ദേഹം തിരുവചനം പങ്കിടുകയും പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു. ഞാൻ ഒരിക്കലും അദ്ദേഹത്തെ മറക്കുകയില്ല. അദ്ദേഹം ഒരു പ്രത്യേകതയുള്ളവനായിരുന്നു. അദ്ദേഹം തന്റെ വിശ്വാസത്തെ ആരുടെമേലും അടിച്ചേല്പിച്ചില്ല, പക്ഷേ അദ്ദേഹം അതെപ്പോഴും അവർക്കു നൽകുന്നതായി തോന്നി.

വൃദ്ധ പ്രസംഗകന് “ക്രിസ്തുവിന്റെ സൗരഭ്യവാസന” എന്നു പൗലൊസ് വിളിച്ച ആ കാര്യമുണ്ടായിരുന്നു (2 കൊരിന്ത്യർ 2:15). “[ക്രിസ്തുവിന്റെ] പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുവാൻ” (വാ. 14) ദൈവം അദ്ദേഹത്തെ ഉപയോഗിച്ചു. അദ്ദേഹം ഇപ്പോൾ ദൈവത്തോടൊപ്പമായിരിക്കുന്നു എങ്കിലും അദ്ദേഹത്തിന്റെ സൗരഭ്യവാസന ലോമെറ്റയിൽ നിലനിൽക്കുന്നു.

സി.എസ്. ലൂയിസ് എഴുതി, “സാധാരണക്കാരായ ആളുകളില്ല. നിങ്ങൾ ഒരിക്കലും വെറും മർത്യനുമായി സംസാരിച്ചിട്ടില്ല.” മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഓരോ മനുഷ്യ സമ്പർക്കത്തിനും നിത്യമായ പ്രത്യാഘാതങ്ങളുണ്ട്. വിശ്വസ്തവും സൗമ്യവുമായ ജീവിതത്തിന്റെ ശാന്തമായ സാക്ഷ്യത്തിലൂടെയോ ക്ഷീണിച്ച ആത്മാവിനു നൽകുന്ന പ്രോത്സാഹന വാക്കുകളിലൂടെയോ നമുക്ക് ചുറ്റുമുള്ള ആളുകളുടെ ജീവിതത്തിൽ ഒരു മാറ്റം വരുത്താൻ ഓരോ ദിവസവും നമുക്ക് അവസരങ്ങളുണ്ട്. ക്രിസ്തുതുല്യമായ ജീവിതം മറ്റുള്ളവരിൽ ചെലുത്തുന്ന സ്വാധീനത്തെ ഒരിക്കലും കുറച്ചുകാണരുത്.

ആധികാരിക ക്രിസ്ത്യാനിത്വം

വര്‍ഷങ്ങള്‍ക്കുമുമ്പ്, ഞാന്‍ ഒരു ക്രിസ്തീയ സംഘടനയില്‍ ഒരു തസ്തികയിലേക്ക് അപേക്ഷിക്കുകയും മദ്യം, പുകവലി, ചിലതരം വിനോദങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളുടെ ഒരു പട്ടിക അവര്‍ എനിക്കു നല്‍കുകയും ചെയ്തു. ''ഞങ്ങളുടെ ജീവനക്കാരില്‍ നിന്ന് ക്രിസ്തീയ പെരുമാറ്റം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'' എന്നായിരുന്നു വിശദീകരണം. എനിക്ക് ഈ ലിസ്റ്റുമായി യോജിക്കാന്‍ കഴിയുമായിരുന്നു, കാരണം എന്റെ വിശ്വാസവുമായി പൊരുത്തപ്പെടാത്തവയായിരുന്നു അവയെല്ലാം. പക്ഷേ, എന്നിലെ താര്‍ക്കികന്‍ ചിന്തിച്ചു, എന്തുകൊണ്ട് അവര്‍ക്ക് ധാര്‍ഷ്ട്യം, വിവേകശൂന്യത, പാരുഷ്യം, ആത്മീയ നിസ്സംഗത, വിധിക്കല്‍ എന്നിവയെക്കുറിച്ച് ഒരു പട്ടികയില്ല? ഇവയൊന്നും ഇവിടെ സൂചിപ്പിച്ചിട്ടില്ല. 

യേശുവിനെ അനുഗമിക്കുന്നത് നിയമങ്ങളുടെ ഒരു പട്ടികയാല്‍ നിര്‍വചിക്കാനാവില്ല. ഇത് അളവുകൊണ്ടു കണക്കാക്കാന്‍ പ്രയാസമുള്ളതും എന്നാല്‍ ''മനോഹരം'' എന്നു വിശേഷിപ്പിക്കാവുന്നതുമായ ഒരു സൂക്ഷ്മ ജീവിത നിലവാരമാണ്.

മത്തായി 5:3-10 ലെ ഭാഗ്യാവസ്ഥകള്‍ ആ സൗന്ദര്യത്തെ സംഗ്രഹിക്കുന്നു: യേശുവിന്റെ ആത്മാവ് ഉള്ളില്‍ വസിക്കുകയും ആത്മാവിലാശ്രയിക്കുകയും ചെയ്യുന്നവര്‍ താഴ്മയുള്ളവരും സ്വയം പുകഴ്ത്താത്തവരുമാണ്. മറ്റുള്ളവരുടെ കഷ്ടപ്പാടുകള്‍ അവരെ വല്ലാതെ സ്പര്‍ശിക്കുന്നു. അവര്‍ സൗമ്യരും ദയയുള്ളവരുമാണ്. തങ്ങളിലും മറ്റുള്ളവരിലും നന്മ കാണാന്‍ അവര്‍ കൊതിക്കുന്നു. പോരാടി പരാജയപ്പെടുന്നവരോട് അവര്‍ കരുണയുള്ളവരാണ്. യേശുവിനോടുള്ള സ്‌നേഹത്തില്‍ അവര്‍ ദൃഢമനസ്സുള്ളവരാണ്. അവര്‍ സമാധാനകാംക്ഷികളും സമാധാനത്തിന്റെ ഒരു പൈതൃകം വെച്ചിട്ടുപോകുന്നവരുമാണ്. അവരെ ദുരുപയോഗം ചെയ്യുന്നവരോട് അവര്‍ ദയ കാണിക്കുകയും തിന്മയ്ക്കു നന്മ പകരം ചെയ്യുകയും ചെയ്യുന്നു. അവര്‍ ഭാഗ്യവാന്മാരാണ്, ആഴമേറിയ അര്‍ത്ഥത്തില്‍ ''സന്തോഷം'' എന്നയര്‍ത്ഥമാണ് ആ വാക്കിന്.

ഇത്തരത്തിലുള്ള ജീവിതം മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതും യേശുവിന്റെ അടുത്തു വന്ന് അവിടുത്തോട് ആവശ്യപ്പെടുന്നവര്‍ക്കു ലഭിക്കുന്നതുമാണ്.

നിങ്ങളുടെ ജീവിതത്തിന്റെ അഭിനിവേശം

വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു സായാഹ്നത്തില്‍, ഞാനും ഭാര്യയും രണ്ടു സുഹൃത്തുക്കളോടൊപ്പം ഒരു മലയോര പാതയിലൂടെ യാത്ര ചെയ്യുകയായിരുന്നു. പാത ഇടുങ്ങിയതും ഒരു വശം കിഴുക്കാംതൂക്കായുള്ളതും മറുവശം ചെങ്കുത്തായ മലയുമായിരുന്നു. 

ഞങ്ങള്‍ ഒരു വളവു തിരിഞ്ഞുവരുമ്പോള്‍, ഒരു വലിയ കരടി റോഡിനു നടുവില്‍ തല ഇരുവശത്തേക്കും ആട്ടിക്കൊണ്ടും പതുക്കെ മുരണ്ടുകൊണ്ടും നില്‍ക്കുന്നതു കണ്ടു. ഞങ്ങള്‍ ഇറക്കം ഇറങ്ങുകയായിരുന്നു. അവന്‍ ഞങ്ങളുടെ സാന്നിധ്യം മനസ്സിലാക്കിയില്ല, പക്ഷേ അവന്‍ ഉടന്‍ ഞങ്ങളെ കാണുമെന്നുറപ്പായിരുന്നു.

ഞങ്ങളുടെ സുഹൃത്ത് ക്യാമറയ്ക്കായി അവളുടെ ജാക്കറ്റില്‍ പരതാന്‍ തുടങ്ങി. ''ഓ, ഒരു ചിത്രം എടുക്കണം!'' അവള്‍ പറഞ്ഞു. ഞങ്ങള്‍ അകപ്പെട്ടിരിക്കുന്ന അപകടത്തില്‍ അസ്വസ്ഥയായി ഞാന്‍ പറഞ്ഞു, ''വേണ്ട, നമുക്ക്  ഇവിടെ നിന്ന് രക്ഷപ്പെടണം.'' അങ്ങനെ ഞങ്ങള്‍ കരടിയുടെ കാഴ്ചയ്ക്കപ്പുറത്തേക്കു പതുക്കെ പുറകോട്ടു നടന്നു - അഥവാ ഓടി രക്ഷപ്പെട്ടു.

സമ്പന്നരാകാനുള്ള അപകടകരമായ അഭിനിവേശത്തെക്കുറിച്ച് അങ്ങനെയാണു നമുക്കു തോന്നേണ്ടത്. പണത്തില്‍ തെറ്റൊന്നുമില്ല; ഇത് ഒരു കൈമാറ്റ മാധ്യമം മാത്രമാണ്. എന്നാല്‍ സമ്പന്നരാകാന്‍ ആഗ്രഹിക്കുന്നവര്‍ ''പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യര്‍ സംഹാരനാശങ്ങളില്‍ മുങ്ങിപ്പോകുവാന്‍ ഇടവരുന്ന മൗഢ്യവും ദോഷകരവുമായ പല മോഹങ്ങള്‍ക്കും ഇരയായിത്തീരുകയും ചെയ്യുന്നു'' എന്ന് പൗലൊസ് എഴുതി (1 തിമൊഥെയൊസ് 6:9). സമ്പത്ത് എന്നത് കൂടുതല്‍ നേടാനുള്ള ഒരു പ്രേരണ മാത്രമാണ്.

പകരം, നാം നീതി, ഭക്തി, വിശ്വാസം, സ്‌നേഹം, ക്ഷമ, സൗമ്യത എന്നിവയെ പിന്തുടരണം'' (വാ. 11). നാം അവയെ പിന്തുടരുകയും അവ നമ്മുടെ ഉള്ളില്‍ രൂപപ്പെടാന്‍ ദൈവത്തോട്് അപേക്ഷിക്കുകയും ചെയ്യുമ്പോള്‍ ഈ സ്വഭാവവിശേഷങ്ങള്‍ നമ്മില്‍ വളരുന്നു. ഇങ്ങനെയാണ് ദൈവത്തില്‍ നാം അന്വേഷിക്കുന്ന അഗാധമായ സംതൃപ്തി നമുക്കു ലഭിക്കുന്നത്.

അകത്തേക്കു സ്വീകരിക്കപ്പെട്ടു

എന്റെ പ്രായംചെന്ന നായ, എന്റെ അരികിലിരുന്ന് ആകാശത്തേക്ക് ഉറ്റുനോക്കുമായിരുന്നു. എന്തായിരിക്കും അവള്‍ ചിന്തിച്ചിരുന്നത്? ഞാന്‍. അവളുടെ ചിന്തകളെക്കുറിച്ച് എനിക്കറിയാവുന്ന ഒരു കാര്യം, അവള്‍ മരണത്തെക്കുറിച്ചായിരുന്നില്ല ചിന്തിച്ചിരുന്നത് എന്നതാണ്. കാരണം നായ്ക്കള്‍ക്ക് “അറിവില്ല.'' അവ ഭാവി കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുന്നില്ല. പക്ഷേ നാം ചിന്തിക്കുന്നു. നമ്മുടെ പ്രായമോ ആരോഗ്യമോ സമ്പത്തോ എന്തുതന്നെയായിരുന്നാലും, ചിലപ്പോഴൊക്കെ മരിക്കുന്നതിനെക്കുറിച്ചു നാം ചിന്തിക്കാറുണ്ട്. അതിനു കാരണം, സങ്കീര്‍ത്തനം 49:20 അനുസരിച്ച് മൃഗങ്ങളില്‍നിന്നു വ്യത്യസ്തമായി, നമുക്ക് 'അറിവുണ്ട്.' നാം മരിക്കുമെന്നു നമുക്കറിയാം, അതിനെക്കുറിച്ചു നമുക്ക് ഒന്നും ചെയ്യാനാകില്ല. “അവനെ വീെണ്ടടുക്കുവാനോ ദൈവത്തിനു വീെണ്ടടുപ്പുവില കൊടുക്കുവാനോ ആര്‍ക്കും കഴിയുകയില്ല’’ (വാ. 7). ശവക്കുഴിയില്‍ നിന്നു സ്വയം വാങ്ങാന്‍ ആര്‍ക്കും മതിയായ പണമില്ല.

എന്നാല്‍ മരണത്തിന്റെ അന്തിമാവസ്ഥയില്‍ നിന്നു രക്ഷപെടാന്‍ ഒരു വഴിയുണ്ട്: “എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തില്‍നിന്നു വീെണ്ടടുക്കും’’ എന്നു സങ്കീര്‍ത്തനക്കാരന്‍ പറയുന്നു. 'അവന്‍ എന്നെ കൈക്കൊള്ളും'' (“അവിടുന്ന് എന്നെ തന്നിലേക്കു എടുക്കും’’ എന്ന് അക്ഷരീയാര്‍ത്ഥം). റോബര്‍ട്ട് ഫ്രോസ്റ്റ് പറഞ്ഞു, നിങ്ങള്‍ അവിടെ പോകേണ്ടിവരുമ്പോള്‍, അവര്‍ നിങ്ങളെ അകത്തേക്കു കൊണ്ടുപോകേണ്ടുന്ന സ്ഥലമാണു വീട്. ''എല്ലാവര്‍ക്കും വേണ്ടി മറുവിലയായി തന്നെത്താന്‍ കൊടുത്ത'' തന്റെ പുത്രനിലൂടെ ദൈവം നമ്മെ മരണത്തില്‍നിന്നു വീണ്ടെടുത്തു (1 തിമൊ. 2:6). അങ്ങനെ നമ്മുടെ സമയം വരുമ്പോള്‍ അവിടുന്നു നമ്മെ അഭിവാദ്യം ചെയ്യുകയും നമ്മെ അകത്തേക്കു സ്വീകരിക്കുകയും ചെയ്യുമെന്ന് യേശു വാഗ്ദത്തം ചെയ്തു (യോഹന്നാന്‍ 14:3).

എന്റെ സമയം വരുമ്പോള്‍, എന്റെ ജീവിതത്തിന്റെ വില ദൈവത്തിനു നല്‍കിയ യേശു, നീട്ടിയ കൈകളുമായി  എന്നെ പിതാവിന്റെ ഭവനത്തിലേക്ക് സ്വാഗതം ചെയ്യും.

എന്റെ സ്വന്തം കാര്യം നോക്കുക

വര്‍ഷങ്ങള്‍ക്കുമുമ്പ്, എന്റെ മകന്‍ ജോഷും ഞാനും ഒരു മലമ്പാതയിലൂടെ പോകുമ്പോള്‍, ദൂരെ പൊടിപടലങ്ങള്‍ ഉയരുന്നതു കണ്ടു. ഞങ്ങള്‍ മുന്നോട്ടു നീങ്ങിയപ്പോള്‍, ഒരു മൃഗം മണ്ണില്‍ മാളം ഉണ്ടാക്കുന്നതു കണ്ടു. അതിന്റെ തലയും തോളും മാളത്തിനുള്ളിലായിരുന്നു. അതു മുന്‍കാലുകള്‍കൊണ്ട് ആവേശപൂര്‍വ്വം കുഴിക്കുകയും പിന്‍കാലുകള്‍കൊണ്ടു മണ്ണു പുറകോട്ടു തെറിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. അതു തന്റെ ജോലിയില്‍ മുഴുകിയിരുന്നതിനാല്‍ ഞങ്ങളെ ശ്രദ്ധിച്ചില്ല.

എനിക്ക് ആവേശത്തെ എതിര്‍ത്തു നില്‍ക്കാന്‍ കഴിയാതെ അടുത്തു കിടന്ന ഒരു നീണ്ട വടികൊണ്ട് അതിനെ പിന്നില്‍ നിന്നു തട്ടി. ഞാന്‍ മൃഗത്തെ ഉപദ്രവിച്ചില്ല, പക്ഷേ അതു വായുവില്‍ കുതിച്ചുയര്‍ന്നു ഞങ്ങളുടെ നേരെ തിരിഞ്ഞു. ജോഷും ഞാനും നൂറു മീറ്റര്‍ ഓട്ടത്തില്‍ പുതിയ ലോക റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു!

എന്റെ ധൈര്യത്തില്‍ നിന്നു ഞാന്‍ ചിലതു പഠിച്ചു: ചിലപ്പോള്‍ മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാതിരിക്കുന്നതാണു നല്ലത്. യേശുവിലുള്ള സഹവിശ്വാസികളുമായുള്ള ബന്ധത്തില്‍ ഇതു പ്രത്യേകിച്ചും സത്യമാണ്. 'അടങ്ങിപ്പാര്‍ക്കുവാനും സ്വന്തകാര്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേലചെയ്യുവാനും അഭിമാനം തോന്നണം'' (1 തെസ്സലൊനീക്യര്‍ 4:11) എന്ന് അപ്പൊസ്തലനായ പൗലൊസ് തെസ്സലൊനീക്യരെ പ്രോത്സാഹിപ്പിച്ചു. നാം മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ദൈവകൃപയാല്‍ തിരുവെഴുത്തുകള്‍ പങ്കുവെക്കുന്നതിനുള്ള അവസരം അന്വേഷിക്കുകയും സൗമ്യമായ ഭാഷയില്‍ മറ്റുള്ളവരെ തിരുത്തുകയും വേണം. എങ്കിലും ശാന്തമായ ജീവിതം നയിക്കാന്‍ പഠിക്കുകയും മറ്റുള്ളവരുടെ ജീവിതത്തില്‍ ഇടപെടാതിരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. അപ്പോള്‍ ദൈവകുടുംബത്തിനു വെളിയിലുള്ളവര്‍ക്ക് ഇത് ഒരു മാതൃകയായിത്തീരുന്നു (വാ. 11). 'അനോന്യം സ്‌നേഹിക്കുവാന്‍'' ആണ് നാം വിളിക്കപ്പെട്ടിരിക്കുന്നത് (വാ. 9).

ഓസിലെ അത്ര അത്ഭുതവാനല്ലാത്ത മാന്ത്രികന്‍

ദി വണ്ടര്‍ഫുള്‍ വിസര്‍ഡ് ഓഫ് ഓസില്‍ (ഒരു പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഇംഗ്ലീഷ് നാടകം) ഡൊറോത്തി, നോക്കുകുത്തി, തകര മനുഷ്യന്‍, ഭീരുവായ സിംഹം എന്നിവര്‍ പടിഞ്ഞാറെ ദുഷ്ട മാന്ത്രികന്റെ ശക്തിയുടെ രഹസ്യമായ ചൂലിന്റെ സഹായത്തോടെ ഓസില്‍ മടങ്ങിയെത്തുന്നു. ചൂല്‍ മടക്കിക്കൊടുക്കുന്നതിനു പകരമായി ഓസിലെ മാന്ത്രികന്‍ നാലുപേര്‍ക്കും അവരുടെ ഏറ്റവും വലിയ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്തു: ഡൊറോത്തിക്ക് വീട്ടിലേക്കുള്ള യാത്ര, നോക്കുകുത്തിക്ക് ഒരു മസ്തിഷ്‌കം, തകര മനുഷ്യന് ഒരു ഹൃദയം, ഭീരുവായ സിംഹത്തിന് ധൈര്യം. എന്നാല്‍ മന്ത്രവാദി അതു മാറ്റിവയ്ക്കുകയും അടുത്ത ദിവസം മടങ്ങിവരാന്‍ അവരോടു പറയുകയും ചെയ്യുന്നു.

അവര്‍ മാന്ത്രികനോട് അപേക്ഷിക്കുമ്പോള്‍, മാന്ത്രികന്‍ മറഞ്ഞിരുന്നു സംസാരിച്ചിരുന്ന തിരശ്ശീല ഡൊറോത്തിയുടെ നായയായ ടോട്ടോ നീക്കുന്നു. അപ്പോഴാണ് അയാള്‍ ഒരു മാന്ത്രികനല്ലെന്നും അവന്‍ നെബ്രാസ്‌കയില്‍ നിന്നുള്ള ഭയചകിതനും സ്വസ്ഥതയില്ലാത്തവനുമായ ഒരു മനുഷ്യന്‍ മാത്രമാണെന്നും അവര്‍ക്കു മനസ്സിലായത്.

എഴുത്തുകാരനായ എല്‍. ഫ്രാങ്ക് ബോമിന് ദൈവവുമായി ഗുരുതരമായ ഒരു പ്രശ്‌നമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു, അതിനാല്‍ നമ്മുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നമുക്ക് മാത്രമേ അധികാരമുള്ളൂ എന്ന സന്ദേശം ലോകത്തെ അറിയിക്കാന്‍ അയാള്‍ ആഗ്രഹിച്ചു.

ഇതിനു വിപരീതമായി, ''തിരശ്ശീല'' യുടെ പിന്നിലെ യഥാര്‍ത്ഥ അത്ഭുതവാനായവനെ വെളിപ്പെടുത്തുന്നതിന് അപ്പൊസ്തലനായ യോഹന്നാന്‍ തിരശ്ശീല നീക്കുന്നു. യോഹന്നാന് വാക്കുകള്‍ കിട്ടാതായി (പോലെ എന്ന ഗതിയുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം ശ്രദ്ധിക്കുക) എങ്കിലും വിഷയം വളരെ വ്യക്തമായി സൂച്ചിപ്പിച്ചു: 'ദൈവം തന്റെ സിംഹാസനത്തില്‍ ഇരിക്കുന്നു... സിംഹാസനത്തിന്റെ മുമ്പില്‍ പളുങ്കിനൊത്ത കണ്ണാടിക്കടല്‍' (വെളിപ്പാട് 4:2, 6). ഭൂമിയില്‍ നമ്മെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്കിടയില്‍ (അ. 2-3), ദൈവം അസ്വസ്ഥനായി ഉലാത്തുകയോ നഖം കടിക്കുകയോ ചെയ്യുന്നില്ല. അവന്‍ നമ്മുടെ നന്മയ്ക്കായി സജീവമായി പ്രവര്‍ത്തിക്കുന്നു, അതിനാല്‍ നമുക്ക് അവന്റെ സമാധാനം അനുഭവിക്കാന്‍ കഴിയും.

ഫലങ്ങള്‍ ദൈവത്തിന് വിട്ടേക്കുക

വര്‍ഷങ്ങള്‍ക്കു മുമ്പ്, ഒരു യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ അന്തേവാസികളോടു പ്രസംഗിക്കാന്‍ എന്നെ ക്ഷണിച്ചു. റൗഡിത്തരത്തിനു പേരുകേട്ടവരായിരുന്നു അവര്‍. അതിനാല്‍ ഒരു പിന്തുണയ്ക്കായി ഞാന്‍ ഒരു സുഹൃത്തിനെ കൂടെ കൊണ്ടുപോയി. ഒരു ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ അവര്‍ ആഘോഷത്തിന്റെ മാനസികാവസ്ഥയിലായിരുന്നു. അത്താഴസമയത്ത് ആകെ അലങ്കോലമായിരുന്നു. ഒടുവില്‍, ഹോസ്റ്റലിന്റെ പ്രസിഡന്റ് പ്രഖ്യാപിച്ചു: ''ദൈവത്തെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് ആളുകള്‍ ഇവിടെയുണ്ട്.''

ഞാന്‍ വിറയ്ക്കുന്ന കാലുകളില്‍ എഴുന്നേറ്റു നിന്ന് ദൈവസ്‌നേഹത്തെക്കുറിച്ച് അവരോട് പറയാന്‍ തുടങ്ങി, മുറി നിശ്ചലമായി. അവര്‍ അതീവ ശ്രദ്ധാലുക്കളായി. തുടര്‍ന്ന് ഊര്‍ജ്ജസ്വലവും സത്യസന്ധവുമായ ഒരു ചോദ്യത്തര വേള ഉണ്ടായി. പിന്നീട്, ഞങ്ങള്‍ അവിടെ ഒരു ബൈബിള്‍ പഠനം ആരംഭിച്ചു, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അനേകര്‍ യേശുവിലുള്ള രക്ഷ കരസ്ഥമാക്കി.

''സാത്താന്‍ മിന്നല്‍പോലെ ആകാശത്തുനിന്നു വീഴുന്നതു ഞാന്‍ കണ്ടു'' (ലൂക്കൊസ് 10:18), എന്നാല്‍ മറ്റു ചില ദിവസങ്ങളില്‍ വീണതു ഞാനായിരുന്നു - ഞാന്‍ മുഖമടിച്ചു വീണു.

യേശുവിന്റെ ശിഷ്യന്മാര്‍ ഒരു ദൗത്യത്തില്‍ നിന്ന് മടങ്ങി വന്ന് വലിയ വിജയം റിപ്പോര്‍ട്ട് ചെയ്യുന്നതിനെക്കുറിച്ച് ലൂക്കൊസ് 10 ല്‍ പറയുന്നു. പലരെയും ദൈവരാജ്യത്തിലേക്കു കൊണ്ടുവന്നു, ഭൂതങ്ങളെ പുറത്താക്കി, ആളുകള്‍ സൗഖ്യം പ്രാപിച്ചു. ശിഷ്യന്മാര്‍ ആവേശത്തിലായിരുന്നു! യേശു പറഞ്ഞു, ''സാത്താന്‍ മിന്നല്‍പോലെ ആകാശത്തുനിന്നു വീഴുന്നതു ഞാന്‍ കണ്ടു.'' ഒപ്പം അവന്‍ ഒരു മുന്നറിയിപ്പ് നല്‍കി: ''ഭൂതങ്ങള്‍ നിങ്ങള്‍ക്കു കീഴടങ്ങുന്നതിലല്ല നിങ്ങളുടെ പേര് സ്വര്‍ഗ്ഗത്തില്‍ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിക്കുവിന്‍'' (വാ. 20).

വിജയത്തില്‍ നാം സന്തോഷിക്കുന്നു. പരാജയപ്പെടുമെന്ന് തോന്നുമ്പോള്‍ നാം നിരാശപ്പെടും. ദൈവം നിങ്ങളെ വിളിച്ച കാര്യം ചെയ്യുന്നത് തുടരുക - ഫലങ്ങള്‍ അവനു വിട്ടുകൊടുക്കുക. അവന്റെ പുസ്തകത്തില്‍ നിങ്ങളുടെ പേരുണ്ട്!

നാം പ്രാധാന്യമുള്ളവരോ?

കുറച്ച് മാസങ്ങളായി, വിശ്വാസത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്ന ഒരു യുവാവുമായി ഞാന്‍ കത്തിടപാടുകള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു അവസരത്തില്‍ അദ്ദേഹം എഴുതി, ''നമ്മള്‍ കേവലം ചരിത്രത്തിന്റെ സമയരേഖയിലെ കൊച്ചു കൊച്ചു പൊട്ടുകള്‍ അല്ലാതൊന്നുമല്ല. നമുക്ക് എന്തെങ്കിലും പ്രാധാന്യമുണ്ടോ?'

യിസ്രായേലിന്റെ പ്രവാചകനായിരുന്ന മോശെ അതു സമ്മതിക്കും: ''ഞങ്ങളുടെ ആയുഷ്‌കാലം ... അതു വേഗം തീരുകയും ഞങ്ങള്‍ പറന്നുപോകുകയും ചെയ്യുന്നു' (സങ്കീര്‍ത്തനം 90:10). ജീവിതത്തിന്റെ ക്ഷണികത നമ്മെ വിഷമിപ്പിക്കുകയും നമുക്ക് പ്രാധാന്യമുണ്ടോ എന്ന് ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.

നമുക്കു പ്രാധാന്യമുണ്ട്. നമ്മെ സൃഷ്ടിച്ച ദൈവത്താല്‍ നാം ആഴമായി, നിത്യമായി സ്‌നേഹിക്കപ്പെടുന്നതിനാല്‍ നമുക്കു പ്രാധാന്യമുണ്ട്. ഈ സങ്കീര്‍ത്തനത്തില്‍ മോശെ പ്രാര്‍ത്ഥിക്കുന്നു, ''ഞങ്ങളെ നിന്റെ ദയകൊണ്ടു തൃപ്തരാക്കണമേ' (വാക്യം 14). നാം പ്രാധാന്യമുള്ളവരാണ് കാരണം നാം ദൈവത്തിനു പ്രാധാന്യമുള്ളവരാണ്.

നമുക്കു ദൈവസ്‌നേഹം മറ്റുള്ളവരോട് കാണിക്കാന്‍ കഴിയുമെന്നതിനാല്‍ നമുക്കു പ്രാധാന്യമുണ്ട്. നമ്മുടെ ജീവിതം ഹ്രസ്വമാണെങ്കിലും, ദൈവസ്‌നേഹത്തിന്റെ ഒരു പൈതൃകം വെച്ചിട്ടുപോകാന്‍ നമുക്കു കഴിയുമെങ്കില്‍ അവ അര്‍ത്ഥശൂന്യമല്ല. പണം സമ്പാദിക്കാനും മികച്ച നിലയില്‍ വിരമിക്കല്‍ ജീവിതം നയിക്കാനുമല്ല നാം ഇവിടെ ഭൂമിയില്‍ ആയിരിക്കുന്നത്, മറിച്ച് മറ്റുള്ളവര്‍ക്ക് ദൈവസ്‌നേഹം കാണിച്ചുകൊടുത്തുകൊണ്ട് 'ദൈവത്തെ വെളിപ്പെടുത്തുവാന്‍' ആണ്.

ഒടുവിലായി, ഈ ഭൂമിയിലെ ജീവിതം ക്ഷണികമാണെങ്കിലും, ഞങ്ങള്‍ നിത്യതയ്ക്കായി സൃഷ്ടിക്കപ്പെട്ടവരാണ്. യേശു മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിനാല്‍ നാം എന്നേക്കും ജീവിക്കും. ദൈവം ''കാലത്തു തന്നേ (തന്റെ) ദയകൊണ്ടു നമ്മെ തൃപ്തരാക്കും'' എന്ന് ഉറപ്പുനല്‍കിയപ്പോള്‍ മോശെ ഉദ്ദേശിച്ചത് അതാണ്. ആ ''പ്രഭാതത്തില്‍'' നാം ജീവിക്കുവാനും സ്‌നേഹിക്കുവാനും എന്നെന്നേക്കുമായി സ്‌നേഹിക്കപ്പെടാനുമായി ഉയിര്‍ത്തെഴുന്നേല്ക്കും. അത് അര്‍ത്ഥവത്തായി തോന്നുന്നില്ലെങ്കില്‍, പിന്നെ എന്തിനാണ് അര്‍ത്ഥമുള്ളതെന്ന് എനിക്കറിയില്ല.