നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് പോഹ് ഫാംഗ് ചിയ

ആര്‍ക്കറിയാം?

ചൈനീസ് ഐതിഹ്യമനുസരിച്ച്, ഒരു മനുഷ്യന് ഒരിക്കല്‍ തന്റെ വിലയേറിയ കുതിരകളിലൊന്ന് നഷ്ടപ്പെട്ടപ്പോള്‍ അയല്‍ക്കാരന്‍ അതില്‍ ദുഃഖം പ്രകടിപ്പിച്ചു. എങ്കിലും ആ മനുഷ്യന്‍ അതില്‍ ഉത്ക്കണ്ഠാകുലനല്ലായിരുന്നു. അയാള്‍ പറഞ്ഞു, 'ഇത് എനിക്ക് ഒരു പക്ഷേ നല്ലതിനായിരിക്കുമോയെന്ന് ആര്‍ക്കറിയാം?'' അതിശയകരമെന്നു പറയട്ടെ, നഷ്ടപ്പെട്ട കുതിര മറ്റൊരു കുതിരയുമായി വീട്ടിലേക്ക് മടങ്ങിയെത്തി. കൂട്ടുകാരന്‍ അഭിനന്ദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: 'ഇതൊരു പക്ഷേ എനിക്ക് ഒരു മോശമായ കാര്യമായിരിക്കുമോയെന്ന് ആര്‍ക്കറിയാം?'' പുതിയ കുതിരയുടെ പുറത്തു കയറിയപ്പോള്‍ മകന്‍ വീണു കാലൊടിഞ്ഞു. യുദ്ധത്തില്‍ പങ്കെടുക്കാന്‍ കഴിവുള്ള എല്ലാ പുരുഷന്മാരെയും റിക്രൂട്ട് ചെയ്യാനായി സൈന്യം ഗ്രാമത്തില്‍ എത്തുന്നതുവരെ ഇത് നിര്‍ഭാഗ്യകരമാണെന്ന്് എല്ലാവരും കരുതി. മകന്റെ പരിക്കു കാരണം, അവനെ അവര്‍ റിക്രൂട്ട് ചെയ്തില്ല, അത് ആത്യന്തികമായി അവനെ മരണത്തില്‍നിന്ന് ഒഴിവാക്കുന്നതായിരുന്നു.

ഒരു ബുദ്ധിമുട്ട് പ്രച്ഛന്നവേഷത്തിലെത്തുന്ന ഒരു അനുഗ്രഹമാകാമെന്ന് - മറിച്ചും - പഠിപ്പിക്കുന്ന ചൈനീസ് പഴമൊഴിയുടെ പിന്നിലെ കഥയാണിത്. ഈ പുരാതനജ്ഞാനത്തിന് സഭാപ്രസംഗി 6:12-നോടു യോജിപ്പുണ്ട്. അവിടെ എഴുത്തുകാരന്‍ നിരീക്ഷിക്കുന്നു: 'മനുഷ്യന്റെ ജീവിതകാലത്ത് ... അവന് എന്താണു നല്ലതെന്ന് ആര്‍ക്കറിയാം?'' ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് നമ്മില്‍ ആര്‍ക്കും അറിയില്ല. ഒരു പ്രതികൂലസാഹചര്യത്തിനു ഗുണപരമായ നേട്ടങ്ങളും അഭിവൃദ്ധിക്കു ദോഷകരമായ ഫലങ്ങളും ഉണ്ടായേക്കാം.

ഓരോ ദിവസവും പുതിയ അവസരങ്ങളും സന്തോഷങ്ങളും പോരാട്ടങ്ങളും കഷ്ടപ്പാടുകളും വാഗ്ദാനം ചെയ്യുന്നു. ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളെന്ന നിലയില്‍, നമുക്ക് ദൈവത്തിന്റെ പരമാധികാരത്തില്‍ വിശ്രമിക്കാനും നല്ലതും മോശവുമായ സന്ദര്‍ഭങ്ങളിലും ദൈവത്തെ വിശ്വസിക്കാനും കഴിയും. ദൈവം 'രണ്ടിനെയും ഉണ്ടാക്കിയിരിക്കുന്നു'' (7:14). നമ്മുടെ ജീവിതത്തിലെ എല്ലാ സംഭവങ്ങളിലും ദൈവം നമ്മോടൊപ്പമിരുന്ന് തന്റെ സ്‌നേഹപൂര്‍വ്വമായ പരിപാലനം വാഗ്ദാനം ചെയ്യുന്നു.

നിമിഷങ്ങളെ വിലമതിക്കുക

ചൈനയിലെ ഏറ്റവും മികച്ച കവികളില്‍ ഒരാളും ഉപന്യാസകനുമായിരുന്ന സു ഡോങ്പോ പ്രവാസത്തിലായിരിക്കുമ്പോള്‍ ഒരിക്കല്‍ പൂര്‍ണ്ണചന്ദ്രനെ കണ്ടിട്ട് തന്റെ സഹോദരനെ കാണാതെ താന്‍ എത്രമാത്രം വേദനിക്കുന്നുവെന്നു വിവരിക്കുന്ന ഒരു കവിത എഴുതുകയുണ്ടായി. ''ഞങ്ങള്‍ സന്തോഷിക്കുകയും ദുഃഖിക്കുകയും ഒരുമിച്ചുകൂടുകയും പിരിയുകയും ചെയ്യുന്നു, അതേസമയം ചന്ദ്രന്‍ വികസിക്കുകയും ക്ഷയിക്കുകയും ചെയ്യുന്നു. പുരാതന കാലം മുതല്‍ ഒന്നും തികവുള്ളതായി നിലനില്‍ക്കുന്നില്ല,'' അദ്ദേഹം എഴുതി, 'ആയിരക്കണക്കിന് മൈലുകള്‍ അകലെയാണെങ്കിലും ഈ മനോഹരമായ രംഗം ഒരുമിച്ച് കണ്ടുകൊണ്ട് നമ്മുടെ പ്രിയപ്പെട്ടവര്‍ ദീര്‍ഘകാലം ജീവിക്കട്ടെ.''

സഭാപ്രസംഗിയുടെ പുസ്തകത്തില്‍ കാണുന്ന ചിന്തകള്‍ അദ്ദേഹത്തിന്റെ കവിതയില്‍ ഉള്‍ക്കൊള്ളുന്നു. സഭാപ്രസംഗി അഥവാ ഉപദേഷ്ടാവ് (1: 1) എന്നറിയപ്പെടുന്ന രചയിതാവ് ''കരയുവാന്‍ ഒരു കാലം, ചിരിക്കുവാന്‍ ഒരു കാലം; ... ആലിംഗനം ചെയ്യുവാന്‍ ഒരു കാലം, ആലിംഗനം ചെയ്യാതിരിക്കുവാന്‍ ഒരു കാലം' ഉണ്ടെന്നു നിരീക്ഷിച്ചു (3:4-5). വൈരുദ്ധ്യമുള്ള രണ്ട് പ്രവൃത്തികളെ ജോടിയാക്കുന്നതിലൂടെ, ഈ കവിയെപ്പോലെ സഭാപ്രസംഗിയും എല്ലാ നല്ല കാര്യങ്ങള്‍ക്കും അനിവാര്യമായും അവസാനമുണ്ടെന്നു നിര്‍ദ്ദേശിക്കുന്നു.

ഒന്നും തികവുള്ളതായി അവശേഷിക്കുന്നില്ല എന്നതിന്റെ മറ്റൊരു അടയാളമായി ചൈനീസ് കവി ചന്ദ്രന്റെ വികാസവും ക്ഷയവും കണ്ടതുപോലെ, താന്‍ സൃഷ്ടിച്ച ലോകത്തില്‍ ദൈവം വെച്ച അനുകൂലമായ ക്രമം സഭാപ്രസംഗി കണ്ടു. സംഭവങ്ങളുടെ ഗതിക്ക് ദൈവം മേല്‍നോട്ടം വഹിക്കുകയും ''സകലവും അതതിന്റെ സമയത്തു ഭംഗിയായി' ചെയ്യുകയും ചെയ്യുന്നു (വാ. 11).

ജീവിതം പ്രവചനാതീതവും ചിലപ്പോള്‍ വേദനാജനകമായ വേര്‍പാടുകള്‍ നിറഞ്ഞതുമായിരിക്കാം, പക്ഷേ എല്ലാം ദൈവത്തിന്റെ നോട്ടത്തിന് കീഴിലാണ് സംഭവിക്കുന്നത് എന്നതില്‍ നമുക്ക് ധൈര്യം പ്രാപിക്കാം. നമുക്ക് ജീവിതം ആസ്വദിക്കാനും നിമിഷങ്ങളെ - നല്ലതും ചീത്തയും - നിധിപോലെ വിലമതിക്കുവാനും കഴിയും, കാരണം നമ്മുടെ സ്‌നേഹനിധിയായ ദൈവം നമ്മോടൊപ്പമുണ്ട്.

രക്ഷപെടുത്തേണ്ടതിന്റെ ആവശ്യകതയില്‍

ഇന്തോനേഷ്യയിലെ സുലാവെസി ദ്വീപില്‍ നിന്ന് 125 കിലോമീറ്റര്‍ (ഏകദേശം 78 മൈല്‍) അകലെ നങ്കൂരമിട്ട ഒരു മത്സ്യബന്ധന കുടിലില്‍ ആല്‍ഡി എന്ന കൗമാരക്കാരന്‍ ഒറ്റയ്ക്ക് ജോലി ചെയ്യുകയായിരുന്നു. പെട്ടെന്ന് വീശിയടിച്ച ഒരു കാറ്റില്‍ കുടില്‍ കടലിലേക്കു തെറിച്ചു വീണു. നാല്‍പത്തിയൊമ്പത് ദിവസങ്ഹള്‍ ആല്‍ഡി സമുദ്രത്തില്‍ ഒഴുകി നടന്നു. ഓരോ തവണയും ഒരു കപ്പല്‍ കണ്ടെത്തുമ്പോള്‍, നാവികരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ അവന്‍ വിളക്ക് തെളിച്ചു, പക്ഷേ നിരാശനായി. ശരിയായി ആഹാരം കഴിക്കാതെ അവശനായ കൗമാരക്കാരനെ ഒടുവില്‍ രക്ഷപ്പെടുത്തുമ്പോഴേക്ക് പത്തോളം കപ്പലുകള്‍ അവനെ കടന്നുപോയിരുന്നു.

രക്ഷിപെടുത്തേണ്ട ഒരാളെക്കുറിച്ച് ഒരു ഉപമ യേശു ''ന്യായപ്രമാണ ശാസ്ത്രിയോട്' (ലൂക്കൊസ് 10:25) പറഞ്ഞു. രണ്ടുപേര്‍ - ഒരു പുരോഹിതനും ലേവ്യനും - യാത്ര ചെയ്യുന്നതിനിടയില്‍ പരിക്കേറ്റ ഒരാളെ കണ്ടു. അവനെ സഹായിക്കുന്നതിനുപകരം, ഇരുവരും ''മാറി കടന്നുപോയി'' (വാ. 31-32). എന്തുകൊണ്ടാണെന്ന് നമ്മോട് പറഞ്ഞിട്ടില്ല. ഇരുവരും മതവിശ്വാസികളായിരുന്നു, അയല്‍ക്കാരനെ സ്‌നേഹിക്കാനുള്ള ദൈവത്തിന്റെ നിയമത്തെക്കുറിച്ച് അവര്‍ക്കറിയാമായിരുന്നു (ലേവ്യപുസ്തകം 19:17-18). ഇത് വളരെ അപകടകരമാണെന്ന് അവര്‍ കരുതിയിരിക്കാം. അല്ലെങ്കില്‍ ഒരുപക്ഷേ, മൃതദേഹങ്ങള്‍ സ്പര്‍ശിക്കുന്നതിനെക്കുറിച്ചുള്ള യഹൂദ നിയമങ്ങള്‍ ലംഘിച്ച് ആചാരപരമായി അശുദ്ധരായാല്‍ ആലയത്തില്‍ ശുശ്രൂഷിക്കാന്‍ കഴിയാതെവരും എന്ന് അവര്‍ ചിന്തിച്ചിരിക്കാം. ഇതിനു വിപരീതമായി, യഹൂദന്മാരാല്‍ നിന്ദിക്കപ്പെട്ട ഒരു ശമര്യക്കാരന്‍ മാന്യമായി പ്രവര്‍ത്തിച്ചു. ആവശ്യത്തലിരിക്കുന്ന മനുഷ്യനെ അവന്‍ കണ്ടു, നിസ്വാര്‍ത്ഥനായി അവനെ ശുശ്രൂഷിച്ചു.

തന്റെ അനുയായികള്‍ ''പോയി അങ്ങനെ തന്നേ ചെയ്യുക'' (ലൂക്കൊസ് 10:37) എന്ന കല്‍പ്പനയോടെ യേശു തന്റെ പഠിപ്പിക്കല്‍ ഉപസംഹരിച്ചു. മറ്റുള്ളവരെ സഹായിക്കാനായി സ്‌നേഹത്തില്‍ അവരെ സമീപിക്കുന്നതിനുവേണ്ടി നഷ്ടം സഹിക്കാനുള്ള മനസ്സ് ദൈവം നമുക്കു നല്‍കട്ടെ.

സംശയവും വിശ്വാസവും

കടുത്ത തലവേദനയോടെയാണ് മാത്യു ഉണര്‍ന്നത്, ഇത് മറ്റൊരു മൈഗ്രെയ്ന്‍ ആണെന്ന് കരുതി. എന്നാല്‍ കിടക്കയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അദ്ദേഹം തറയില്‍ വീണു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് പക്ഷാഘാതമുണ്ടായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നാലുമാസത്തെ ചികിത്സയ്ക്കുശേഷം, ചിന്തിക്കാനും സംസാരിക്കാനുമുള്ള കഴിവ് അദ്ദേഹം വീണ്ടെടുത്തു, പക്ഷേ നടക്കുന്നത് അത്യന്തം വേദനാജനകമായിരുന്നു. അദ്ദേഹം പലപ്പോഴും നിരാശയോട് മല്ലിട്ടു, എങ്കിലും ഇയ്യോബിന്റെ പുസ്തകത്തില്‍ നിന്ന് അദ്ദേഹം വലിയ ആശ്വാസം കണ്ടെത്തി.

ഇയ്യോബിന് തന്റെ സമ്പത്തും മക്കളുമെല്ലാം ഒറ്റരാത്രികൊണ്ട് നഷ്ടപ്പെട്ടു. ഭയാനകമായ വാര്‍ത്തകള്‍ കേട്ടിട്ടും, അവന്‍ ആദ്യം ദൈവത്തെ പ്രതീക്ഷയോടെ നോക്കി, എല്ലാറ്റിന്റെയും ഉറവിടമായി അവനെ സ്തുതിച്ചു. ദുരന്തസമയങ്ങളില്‍ പോലും അവന്‍ ദൈവത്തിന്റെ പരമാധികാരത്തെ അംഗീകരിച്ചു (ഇയ്യോബ് 1:21). അവന്റെ ശക്തമായ വിശ്വാസത്തില്‍ നാം അത്ഭുതപ്പെടുന്നു, പക്ഷേ ഇയ്യോബും നിരാശയോടു പൊരുതി. ആരോഗ്യം നഷ്ടപ്പെട്ടതിനുശേഷം (2:7), താന്‍ ജനിച്ച ദിവസത്തെ ശപിച്ചു (3:1). തന്റെ വേദനയെക്കുറിച്ച് അവന്‍ തന്റെ സുഹൃത്തുക്കളോടും ദൈവത്തോടും സത്യസന്ധമായി സംസാരിച്ചു. എന്നിരുന്നാലും, നല്ലതും ചീത്തയും ദൈവത്തിന്റെ കൈയില്‍ നിന്നാണെന്ന് അവന്‍ അംഗീകരിച്ചു (13:15; 19:25-27).

നമ്മുടെ കഷ്ടതകളില്‍, നിരാശയുടെയും പ്രത്യാശയുടെയും സംശയത്തിന്റെയും വിശ്വാസത്തിന്റെയും മധ്യേ നാം ചാഞ്ചാടുന്നതായി നാം കാണുന്നു. പ്രതികൂല സാഹചര്യങ്ങളില്‍ നാം ശക്തരായി നില്‍ക്കണമെന്ന്് ദൈവം ആവശ്യപ്പെടുന്നില്ല, പകരം നമ്മുടെ ചോദ്യങ്ങളുമായി അവങ്കലേക്ക് വരാന്‍ നമ്മെ ക്ഷണിക്കുന്നു. ചില സമയങ്ങളില്‍ നമ്മുടെ വിശ്വാസം പരാജയപ്പെട്ടേക്കാമെങ്കിലും, ദൈവം എല്ലായ്‌പ്പോഴും വിശ്വസ്തനായിരിക്കുമെന്ന് നമുക്കു ദൈവത്തെ വിശ്വസിക്കാം.

ദൈവത്തിനായുള്ള വിശപ്പ്

യേശുവിലുള്ള ഒരു പുതിയ വിശ്വാസി ബൈബിള്‍ വായിക്കാന്‍ അതിയായി ആഗ്രഹിച്ചു. എന്നിരുന്നാലും, ഒരു സ്‌ഫോടനത്തില്‍ അയാള്‍ക്ക് കാഴ്ചശക്തിയും രണ്ട് കൈകളും നഷ്ടപ്പെട്ടു. ചുണ്ടുകള്‍ ഉപയോഗിച്ച് ബ്രെയ്ലി വായിച്ച ഒരു സ്ത്രീയെക്കുറിച്ച് കേട്ടപ്പോള്‍, അയാള്‍ അതു ചെയ്യാന്‍ ശ്രമിച്ചു - എന്നാല്‍ അയാളുടെ ചുണ്ടുകളുടെ അറ്റത്തുള്ള നാഡികളും നശിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തി. പിന്നീട്, ബ്രെയ്ലി അക്ഷരങ്ങളെ നാവുകൊണ്ട് മനസ്സിലാക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയപ്പോള്‍ അദ്ദേഹത്തിന് സന്തോഷം തോന്നി! തിരുവെഴുത്തുകള്‍ വായിക്കാനും ആസ്വദിക്കാനും അദ്ദേഹം ഒരു വഴി കണ്ടെത്തി.
ദൈവവചനം ലഭിച്ചപ്പോള്‍ യിരെമ്യാ പ്രവാചകന്‍ അനുഭവിച്ച വികാരങ്ങളാണ് സന്തോഷവും ആനന്ദവും. ''ഞാന്‍ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; നിന്റെ വചനങ്ങള്‍ എനിക്കു സന്തോഷവും എന്റെ ഹൃദയത്തിന് ആനന്ദവും ആയി'' (യിരെമ്യാവ് 15:16). തന്റെ വചനങ്ങളെ പുച്ഛിച്ച യഹൂദജനതയില്‍ നിന്ന് വ്യത്യസ്തമായി (8: 9), യിരെമ്യാവ് അവയെ അനുസരിക്കുന്നവനും അവയില്‍ സന്തോഷിക്കുന്നവനുമായിരുന്നു. എന്നിരുന്നാലും, അവന്റെ അനുസരണം പ്രവാചകനെ സ്വന്തം ജനത നിരസിക്കുന്നതിലേക്കും അന്യായമായി പീഡിപ്പിക്കുന്നതിലേക്കും നയിച്ചു (15:17).
നമ്മില്‍ ചിലര്‍ക്ക് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടാകാം. ഒരിക്കല്‍ നാം സന്തോഷത്തോടെ ബൈബിള്‍ വായിച്ചു, എന്നാല്‍ ദൈവത്തോടുള്ള അനുസരണം മറ്റുള്ളവരില്‍ നിന്നുള്ള കഷ്ടപ്പാടുകള്‍ക്കും തിരസ്‌കരണത്തിനും കാരണമായി. യിരെമ്യാവിനെപ്പോലെ, നമ്മുടെ ആശയക്കുഴപ്പത്തെ ദൈവത്തോടു പറയാം. യിരെമ്യാവിനെ ഒരു പ്രവാചകനാകാന്‍ ആദ്യം വിളിച്ചപ്പോള്‍ നല്‍കിയ വാഗ്ദാനം ആവര്‍ത്തിച്ചുകൊണ്ട് അവന്‍ ഉത്തരം നല്‍കി (വാ. 19-21; 1:18-19 കാണുക). താന്‍ ഒരിക്കലും തന്റെ ജനത്തെ കൈവിടില്ലെന്ന് ദൈവം അവനെ ഓര്‍മ്മിപ്പിച്ചു. നമുക്കും ഇതേ ആത്മവിശ്വാസം അവന്‍ നല്‍കുന്നു. അവന്‍ വിശ്വസ്തനാണ്, നമ്മെ ഒരിക്കലും ഉപേക്ഷിക്കുകയില്ല.

വൈക്കോല്‍തുറു പ്രാര്‍ത്ഥനകള്‍

സാമുവേല്‍ മില്‍സും നാലു കൂട്ടുകാരും, യേശുവിന്റെ സുവിശേഷം പ്രസംഗിക്കുവാന്‍ കൂടുതല്‍ പേരെ അയ്ക്കുന്നതിനു ദൈവത്തോടു പ്രാര്‍ത്ഥിക്കുവാന്‍ പലപ്പോഴും ഒരുമിച്ചു കൂടിയിരുന്നു. 1806 ലെ ഒരു ദിവസം, പ്രാര്‍ത്ഥനാ മീറ്റിംഗ് കഴിഞ്ഞു മടങ്ങിയപ്പോള്‍, പെട്ടെന്ന്് ഇടിയും മഴയും വരികയും അവര്‍ ഒരു വൈക്കോല്‍ത്തുറുവിനു കീഴില്‍ അഭയം തേടുകയും ചെയ്തു. അങ്ങനെ അവരുടെ ആഴ്ചതോറുമുള്ള പ്രാര്‍ത്ഥനാ കൂടിവരവ് വൈക്കോല്‍ത്തുറു പ്രാര്‍ത്ഥനാ മീറ്റിംഗ് എന്നറിയപ്പെട്ടു. അതൊരു ആഗോള മിഷനറി പ്രസ്ഥാനമായി മാറ്റപ്പെട്ടു. ഇന്ന്, പ്രാര്‍ത്ഥനയിലൂടെ ദൈവത്തിന് എന്തുചെയ്യാന്‍ കഴിയും എന്നതിന്റെ ഓര്‍മ്മപ്പെടുത്തലായി, അമേരിക്കയിലെ വില്യംസ് കോളജില്‍ ഹേസ്റ്റാക്ക് പ്രാര്‍ത്ഥനാ സ്മാരകം നിലകൊള്ളുന്നു.

തന്റെ മക്കള്‍ ഒരു പൊതു ആവശ്യവുമായി തന്നെ സമീപിക്കുമ്പോള്‍ നമ്മുടെ സ്വര്‍ഗ്ഗീയ പിതാവു സന്തോഷിക്കുന്നു. ഒരു പൊതു ഭാരം പങ്കിട്ടുകൊണ്ട് ഉദ്ദേശ്യത്തില്‍ ഐക്യപ്പെടുന്ന ഒരു കുടുംബ കൂട്ടായ്മയാണ് അത്.

കഠിനമായ കഷ്ടതയുടെ നടുവില്‍ മറ്റുള്ളവരുടെ പ്രാര്‍ത്ഥനയാല്‍ എങ്ങനെയാണ് ദൈവം തന്നെ സഹായിച്ചതെന്ന് അപ്പൊസ്തലനായ പൗലൊസ് പ്രസ്താവിക്കുന്നു. 'അവന്‍ മേലാലും വിടുവിക്കും എന്ന് ഞങ്ങള്‍ അവനില്‍ ആശവച്ചുമിരിക്കുന്നു. അതിനു നിങ്ങളും ഞങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയാല്‍ തുണയ്ക്കുന്നുണ്ടല്ലോ' (2 കൊരിന്ത്യര്‍ 1:10-11). ലോകത്തില്‍ തന്റെ പ്രവൃത്തി നിവര്‍ത്തിക്കുന്നതിനു നമ്മുടെ പ്രാര്‍ത്ഥനയെ -പ്രത്യേകിച്ചു നമ്മുടെ കൂട്ടായ പ്രാര്‍ത്ഥനയെ - ഉപയോഗിക്കുന്നതു ദൈവം തിരഞ്ഞെടുത്തു. ആ വാക്യം ഇങ്ങനെ തുടരുന്നതില്‍ അത്ഭുതമില്ല: 'പലര്‍ മുഖാന്തരം ഞങ്ങള്‍ക്കു കിട്ടിയ കൃപയ്ക്കു വേണ്ടി പലരാലും ഞങ്ങള്‍ നിമിത്തം സ്‌തോത്രം
ഉണ്ടാകുവാന്‍ ഇടവരും.'

ദൈവത്തിന്റെ നന്മയില്‍ നമുക്കൊരുമിച്ചു സന്തോഷിക്കുവാന്‍ കഴിയേണ്ടതിന് നമുക്കൊരുമിച്ചു പ്രാര്‍ത്ഥിക്കാം. നമുക്കൊരിക്കലും സങ്കല്‍പ്പിക്കാന്‍പോലും കഴിയുന്നതിനും അപ്പുറമായ വഴികളില്‍ നമ്മിലൂടെ പ്രവര്‍ത്തിക്കുവാന്‍ ദൈവത്തിനു കഴിയേണ്ടതിന് നാം അവന്റെ അടുക്കല്‍ ചെല്ലുന്നതിനായി നമ്മുടെ സ്വര്‍ഗ്ഗീയ പിതാവു കാത്തിരിക്കുന്നു.

അദൃശ്യമായ യാഥാര്‍ത്ഥ്യങ്ങള്‍

ഡിസ്‌കവര്‍ മാസികയുടെ എഡിറ്റായ സ്റ്റീഫന്‍ കാസ്, തന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ അദൃശ്യ വസ്തുക്കളില്‍ ചിലതിനെക്കുറിച്ചു അന്വേഷണം നടത്താന്‍ തീരുമാനിച്ചു. ന്യുയോര്‍ക്ക് സിറ്റിയിലെ തന്റെ ഓഫിസിലേക്ക് നടക്കുമ്പോള്‍ അദ്ദേഹം ചിന്തിച്ചു: 'എനിക്ക് റേഡിയോ തരംഗങ്ങളെ കാണാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ മുകള്‍ ഭാഗം [അസംഖ്യം റേഡിയോ ടി.വി. ആന്റിനകള്‍ കൊണ്ട് നിറഞ്ഞ] നഗരത്തെ മുഴുവന്‍ പ്രകാശിപ്പിച്ചുകൊണ്ട് ഒരു കാലഡൈസ്‌കോപ്പിക് പ്രഭ കൊണ്ട് പ്രകാശപൂരിതമായേനെ.' റേഡിയോ ടി.വി.സിഗ്നലുകള്‍, വൈ-ഫൈ, കാന്തിക മന്ധലത്താല്‍ താന്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്നദ്ദേഹം മനസ്സിലാക്കി.

എലീശയുടെ ബാല്യക്കാരന്‍ ഒരു പ്രഭാതത്തില്‍…

ചെറുതെങ്കിലും പ്രാധാന്യമുള്ളത്

എന്നത്തേയും പോലെയാണ് ആ ദിവസവും ആരംഭിച്ചതെങ്കിലും ഒരു പേടിസ്വപ്നം പോലെയാണത് അവസാനിച്ചത്. എസ്‌തേറിനെയും (ശരിയായ പേരല്ല) മറ്റു നൂറുകണക്കിന് സ്ത്രീകളെയും ഒരു മതതീവ്രവാദ സംഘടന അവരുടെ ബോര്‍ഡിംഗ് സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയി. ഒരു മാസത്തിനുശേഷം എല്ലാവരെയും വിട്ടയച്ചു - എസ്ഥേറിനെ ഒഴികെ. ക്രിസ്തുവിനെ തള്ളിപ്പറയാന്‍ അവള്‍ വിസമ്മതിച്ചതാണു കാരണം. വിശ്വാസത്തിനു വേണ്ടി പീഡിപ്പിക്കപ്പെട്ട അവളെയും മറ്റുള്ളവരെയും കുറിച്ച് ഞാനും എന്റെ സ്‌നേഹിതയും വായിച്ചപ്പോള്‍ ഞങ്ങളുടെ ഹൃദയം തകര്‍ന്നു. എന്തെങ്കിലും ചെയ്യണമെന്ന് ഞങ്ങളാഗ്രഹിച്ചു.
പക്ഷേ, എന്ത്?

കൊരിന്തിലെ സഭയ്‌ക്കെഴുതുമ്പോള്‍, ആസ്യ പ്രവിശ്യയില്‍ വെച്ച് താന്‍ അനുഭവിച്ച പ്രതിസന്ധിയെക്കുറിച്ചു അപ്പൊസ്തലനായ പൗലൊസ് പങ്കുവയ്ക്കുന്നുണ്ട്. പീഡനം അതികഠിനമായിരുന്നതിനാല്‍ 'ജീവനോടിരിക്കുമോ എന്നു നിരാശ തോന്നുമാറ്'' (2 കൊരിന്ത്യര്‍ 1:8) താനും കൂട്ടാളികളും ആയിത്തീര്‍ന്നു എന്നവന്‍ എഴുതി. എന്നിരുന്നാലും വിശ്വാസികളുടെ പ്രാര്‍ത്ഥന പൗലൊസിന് തുണയായി (വാ. 11). കൊരിന്ത്യസഭ പൗലൊസില്‍ നിന്നും വളരെ ദൂരെയായിരുന്നെങ്കിലും അവരുടെ പ്രാര്‍ത്ഥന ഫലവത്തായിരുന്നു, ദൈവം അത് കേട്ടു. ഇവിടെയാണ് അതിശയകരമായ ഒരു മര്‍മ്മം ഉള്ളത്: പരമാധികാരിയായ ദൈവം തന്റെ ഉദ്ദേശ്യം നിവര്‍ത്തിക്കുന്നതിനായി നമ്മുടെ പ്രാര്‍ത്ഥനകളെ ഉപയോഗിക്കുന്നു.
എന്തൊരു ഭാഗ്യപദവിയാണത്!

തങ്ങളുടെ വിശ്വാസത്തിനു വേണ്ടി കഷ്ടത സഹിക്കുന്ന ക്രിസ്തുവില്‍ നമ്മുടെ സഹോദരീ സഹോദരന്മാരെ ഇന്നു നമ്മുടെ പ്രാര്‍ത്ഥനയില്‍ നമുക്കോര്‍ക്കാന്‍ കഴിയും. നമുക്ക് ചെയ്യാന്‍ കഴിയുന്ന ഒന്നുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍, പീഡിക്കപ്പെടുന്നവര്‍, മര്‍ദ്ദനമേല്‍ക്കുന്നവര്‍, ഉപദ്രവം സഹിക്കുന്നവര്‍, ക്രിസ്തുവിലെ വിശ്വാസം നിമിത്തം കൊല്ലപ്പെടുന്നവര്‍ക്ക് വേണ്ടി പോലും പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് കഴിയും. അവര്‍ ദൈവീകാശ്വാസവും ധൈര്യവും അനുഭവിക്കേണ്ടതിനും ക്രിസ്തുവില്‍ ഉറപ്പോടെ നില്‍ക്കുമ്പോള്‍ പ്രത്യാശയാല്‍ ശക്തിപ്പെടേണ്ടതിനും അവര്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

മാറ്റം സാധ്യമാണ്

ഒരു ശനിയാഴ്ച ഉച്ചകഴിഞ്ഞ് എന്റെ ചര്‍ച്ചിലെ ചില യൂത്ത് ഗ്രൂപ്പംഗങ്ങള്‍, ഫിലിപ്പിയര്‍ 2:3-4 ലെ 'ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തന്‍ മറ്റുള്ളവനെ തന്നെക്കാള്‍ ശ്രേഷ്ഠന്‍ എന്ന് എണ്ണിക്കൊള്‍വിന്‍. ഓരോരുത്തന്‍ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കണം' എന്ന വാക്യത്തെ ആധാരമാക്കി ചില കഠിനമായ ചോദ്യങ്ങള്‍ അന്യോന്യം ചോദിക്കുന്നതിനായി ഒരുമിച്ചു കൂടി. 2:3-4 ലെ പ്രയാസകരമായ ചോദ്യങ്ങളില്‍ ചിലത് ഇവയായിരുന്നു. എത്രമാത്രം കൂടെക്കൂടെയാണ് നിങ്ങള്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ താല്പര്യം കാണിക്കാറുള്ളത്? മറ്റൊരാള്‍ നിങ്ങളെ താഴ്മയുള്ളവനെന്നോ അഹങ്കാരിയെന്നോ ആണോ വിശേഷിപ്പിക്കാറുള്ളത്? എന്തുകൊണ്ട്?

ഞാന്‍ ശ്രദ്ധിച്ചപ്പോള്‍, അവരുടെ സത്യസന്ധമായ ഉത്തരങ്ങള്‍ എന്നെ പ്രോത്സാഹിപ്പിച്ചു. നമ്മുടെ പരാജയങ്ങള്‍ അംഗീകരിക്കുന്നത് വളരെ എളുപ്പമാണെന്നും എന്നാല്‍ മാറ്റം അല്ലെങ്കില്‍ മാറ്റത്തിനുള്ള ആഗ്രഹം പ്രയാസകരമാണെന്നും കൗമാരക്കാര്‍ സമ്മതിച്ചു. 'സ്വാര്‍ത്ഥത എന്റെ രക്തത്തിലുണ്ട്' എന്ന് ഒരു കൗമാരക്കാരന്‍ വിലപിച്ചു.

മറ്റുള്ളവരെ സേവിക്കുന്നതിനായി സ്വയത്തിലുള്ള കേന്ദ്രീകൃതത്വം ഉപേക്ഷിക്കുവാനുള്ള ആഗ്രഹം, യേശുവിന്റെ ആത്മാവ് നമ്മില്‍ ജീവിക്കുന്നതിലൂടെ മാത്രമേ സാധ്യമാകയുള്ളു. അക്കാരണത്താലാണ് ദൈവം അവര്‍ക്കുവേണ്ടി ചെയ്തതും അവര്‍ക്കു വേണ്ടി സാധ്യമാക്കിയതുമായ കാര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ പൗലൊസ് ഫിലിപ്പിയ സഭയെ ഓര്‍മ്മിപ്പിച്ചത്. അവന്‍ കരുണാപൂര്‍വ്വം അവരെ ആശ്വസിപ്പിക്കുകയും അവരെ സഹായിക്കാന്‍ തന്റെ ആത്മാവിനെ അവര്‍ക്ക് നല്‍കുകയും ചെയ്തു (ഫിലിപ്പിയര്‍ 2:1-2). എങ്ങനെ അവര്‍ക്ക് - നമുക്കും - അത്തരം കൃപയോട് താഴ്മയില്‍ കുറഞ്ഞ എന്തെങ്കിലും കൊണ്ട് പ്രതികരിക്കാന്‍ കഴിയും?

അതേ, ദൈവമാണ് മാറ്റത്തിനുള്ള നമ്മുടെ കാരണം, അവനു മാത്രമേ നമ്മെ മാറ്റാന്‍ കഴിയൂ. 'അവനു പ്രസാദകരമായത് ഇച്ഛിക്കാനും പ്രവര്‍ത്തിക്കാനും' (വാ. 13 NLT) അവന്‍ നമ്മില്‍ പ്രവര്‍ത്തിക്കുന്നതു കൊണ്ട് നമുക്ക് സ്വയത്തിലേക്കുള്ള ശ്രദ്ധ മാറ്റി താഴ്മയോടെ മറ്റുള്ളവരെ സേവിക്കാന്‍ കഴിയും.

എന്താകുന്നു നിങ്ങൾക്ക് ഉപേക്ഷിപ്പാൻ സാധിക്കാത്തത്?

“ഏത് കാര്യമാകുന്നു നിങ്ങൾക്ക് ഉപേക്ഷിക്കുവാൻ സാധിക്കാത്തത്? എന്ന് ആകാശവാണിയുടെ ആതിഥേയൻ ചോദിച്ചു. ശ്രോതാക്കൾ ചില രസകരമായ ഉത്തരങ്ങളുമായി വിളിക്കാൻ തുടങ്ങി. ചിലർ തങ്ങളുടെ കുടുംബങ്ങളെക്കുറിച്ച്, ഒരു ഭർത്താവ് തന്റെ പരേതയായ പത്നിയുടെ ഓർമ്മയുൾപ്പടെ പരാമർശിച്ചു. മറ്റുള്ളവർ സംഗീതംകൊണ്ടുള്ള ഉപജീവനമോ അമ്മയാകുന്നതോ പോലുള്ളത് സ്വപ്നം കാണുന്നതു ഉപേക്ഷിക്കുവാൻ സാധ്യമല്ലായെന്ന് പങ്കുവച്ചു. നമുക്കെല്ലാവർക്കും നിധിയായി സൂക്ഷിയ്ക്കുന്ന – ഒരു വ്യക്തിയോ, താല്പര്യമോ, ആസ്തിയോ – ചിലതിനെ നമുക്ക് ഉപേക്ഷിപ്പാൻ സാധ്യമല്ല.

 ഹോശേയായുടെ പുസ്തകത്തിൽ, ദൈവം നമ്മോട് താൻ തിരഞ്ഞെടുത്ത അമൂല്യ ആസ്തിയായ തന്റെ ജനമായ യിസ്രായേലിനെ ഉപേക്ഷിക്കുകയില്ലെന്ന് പറയുന്നു. യിസ്രായേലിന്റെ വാത്സല്യ ഭർത്താവായിരുന്നുകൊണ്ട്, ദൈവം അവൾക്കാവശ്യമുള്ളതായ ദേശവും, ഭക്ഷണവും, പാനീയവും, വസ്ത്രവും സുരക്ഷിതത്വും എല്ലാം നല്കി.  എങ്കിലും ഒരു പരപുരുഷഗാമിയായ ഭാര്യയെപ്പോലെ, യിസ്രായേൽ ദൈവത്തെ തിരസ്കരിക്കുകയും, സന്തോഷവും സുരക്ഷിതത്വവും മറ്റുള്ള ഇടങ്ങളിൽ തേടിപ്പോകുകയും ചെയ്തു. ദൈവം അധികമായി അവളെ പിന്തുടരുന്നേടത്തോളം, അവൾ കൂടുതൽ അകന്നുപോയി (ഹോശേയ 11:2). എന്തുതന്നെ ആയിരുന്നാലും, അവൾ തന്നെ ആഴത്തിൽ മുറിവേല്പിച്ചപ്പോഴും, താൻ ഒരിയ്ക്കലും അവളെ ഉപേക്ഷിച്ചില്ല (വാക്യം 8). താൻ യിസ്രായേലിനെ വീണ്ടെടുത്തതുപോലെ അവളെ

ശിക്ഷിയ്ക്കും; തനിയ്ക്ക് അവളോടുള്ള ബന്ധം പുനഃസ്ഥാപിക്കുകയെന്നതാകുന്നു തന്റെ ആഗ്രഹം (വാക്യം 11).

 ഇന്ന്, ദൈവത്തിന്റെ എല്ലാ മക്കൾക്കും അതേ ഉറപ്പു സാധ്യമാക്കാവുന്നതാണ്: തനിയ്ക്ക് നമ്മോടുള്ള സ്നേഹം നമ്മെ ഒരിയ്ക്കലും പോകാൻ അനുവദിക്കുന്നതല്ല (റോമർ 8:37–39). നാം തന്നിൽനിന്ന് ദൂരെപോകുമ്പോൾ, നമ്മുടെ മടങ്ങിവരവിനായി താൻ ആവലോടെ കാത്തിരിയ്ക്കുന്നു. ദൈവം നമ്മെ ശിക്ഷിക്കുമ്പോൾ, നാം അതിനെ തിരസ്ക്കരണത്തിന്റേതല്ലാതെ തന്റെ പിന്തുടരലിന്റെ അടയാളമായിക്കണ്ട് ആശ്വസിയ്ക്കേണ്ടതാകുന്നു. നാം അവന്റെ നിക്ഷേപമാകുന്നു, അതുകൊണ്ട് താൻ നമ്മെ ഉപേക്ഷിക്കുകയില്ല.