Category  |  odb

​​ദൈവത്തിന്റെ നല്ല പശ

ഒരു അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ അടുത്തിടെ ഒരു പുതിയ തരം പശ നിർമ്മിച്ചു, അത് വളരെ ശക്തവും നീക്കം ചെയ്യാവുന്നതുമാണ്. അവരുടെ ഡിസൈൻ ഒരു ഒച്ചിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ഉണങ്ങിയ അവസ്ഥയിൽ അതിന്റെ ദ്രവം കഠിനമാകുകയും നനഞ്ഞാൽ വീണ്ടും അയവു വരികയും ചെയ്യും. ഒച്ചുകളുടെ ദ്രവത്തിന്റെഈ സവിശേഷത,കൂടുതൽ ഈർപ്പമുള്ള സ്ഥലത്ത്സ്വതന്ത്രമായി നീങ്ങാൻ അതിനെ അനുവദിക്കുന്നു, എന്നാൽചലനം അപകടകരമാകുമ്പോൾ,അത്ഒച്ചുകളെ അതിന്റെ പരിസ്ഥിതിയിൽ സുരക്ഷിതരായി ഉറപ്പിച്ചുനിർത്തുന്നു.

പ്രകൃതിയിൽ കാണപ്പെടുന്ന ഒരു പശയെ അനുകരിക്കുന്ന ഗവേഷകരുടെ സമീപനം, ശാസ്ത്രജ്ഞനായ ജോഹാനസ് കെപ്ലറുടെ കണ്ടെത്തലുകളെക്കുറിച്ചുതാൻ പറഞ്ഞത്ഓർമിപ്പിക്കുന്നു. താൻ "കേവലംദൈവത്തിന്റെ ചിന്തകൾ പിന്തുടരുകമാത്രമാണ് ചെയ്തിരുന്നത്" എന്ന്അദ്ദേഹം പറഞ്ഞു. ഭൂമിയും അതിലുള്ള സകലവും ദൈവം സൃഷ്ടിച്ചെന്ന് ബൈബിൾ നമ്മോട് പറയുന്നു: ഭൂമിയിലെ സസ്യങ്ങൾ (ഉൽപത്തി 1:12); വെള്ളത്തിലെ ജീവജന്തുക്കളുംപറവജാതിയും (വാ.21); ഭൂചരജന്തുക്കൾ (വാ.25); കൂടാതെ തന്റെ സ്വരൂപത്തിൽമനുഷ്യനെയും (വാ.27).
മനുഷ്യൻഒരു ചെടിയുടെയോ മൃഗത്തിന്റെയോ ഒരു പ്രത്യേക ഗുണം കണ്ടെത്തുകയോ തിരിച്ചറിയുകയോ ചെയ്യുമ്പോൾ, അവൻസൃഷ്ടിയുടെചുവടുകൾ കേവലം പിന്തുടരുകയാണ്.

സൃഷ്ടിവിവരണത്തിൽ ഓരോ ദിവസത്തിന്റെയും അവസാനം, ദൈവം തന്റെ പ്രവൃത്തിയുടെ ഫലം പരിശോധിക്കുകയും അതിനെ "നല്ലത്" എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ദൈവത്തിന്റെ സൃഷ്ടിയെക്കുറിച്ച് നാം കൂടുതൽ പഠിക്കുകയും കണ്ടെത്തുകയും ചെയ്യുമ്പോൾ, നാമും അവന്റെ പ്രൗഢമായ പ്രവൃത്തി തിരിച്ചറിഞ്ഞ്, അതിനെ നന്നായി പരിപാലിച്ച്, അതെത്ര നല്ലതാണെന്ന് പ്രഖ്യാപിക്കുവാൻ ഇടയാകട്ടെ!

​​ലളിതമായി ചെയ്യുക

ആഈമെയിൽ ചെറുതായിരുന്നെങ്കിലും അടിയന്തിരമായിരുന്നു. "രക്ഷിക്കപ്പെടുവാനും,യേശുവിനെ അറിയാനും ഞാൻ ആഗ്രഹിക്കുന്നു." എത്ര ആശ്ചര്യജനകമായ അപേക്ഷ!ക്രിസ്തുവിനെ ഇതുവരെ സ്വീകരിക്കുവാൻവിമുഖരായ സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും വ്യത്യസ്തമായി, ഈ വ്യക്തിയെ ബോദ്ധ്യപ്പെടുത്തേണ്ട ആവശ്യമില്ല. ഈ മനുഷ്യന്റെഅഭ്യർത്ഥനയെ മാനിച്ച്,സുവിശേത്തിന്റെ പ്രധാന ആശയങ്ങളും, തിരുവെഴുത്തുകളും, വിശ്വസനീയമായമുഖാന്തിരങ്ങളും ലളിതമായി പങ്കിടുക എന്നതു മാത്രമായിരുന്നു എന്റെചുമതല. അവിടെ നിന്ന് ദൈവംതന്നെ, അവന്റെ വിശ്വാസത്തിന്റെയാത്ര നയിക്കും.

ഒരു മരുഭൂമിയിലെ വഴിയിൽ, യെശയ്യാവിന്റെ പുസ്തകത്തിൽ നിന്ന് ഉറക്കെ വായിച്ചു കൊണ്ടിരുന്ന എത്യോപ്യയിലെ ട്രഷററെ കണ്ടപ്പോൾ ഫിലിപ്പൊസ് അത്തരം ലളിതമായ സുവിശേഷീകരണം കാഴ്ചവെച്ചു. ഫിലിപ്പൊസ്,"നീ വായിക്കുന്നത് ഗ്രഹിക്കുന്നുവോ എന്ന് ചോദിച്ചതിന്" (അപ്പൊ. പ്രവൃ. 8:30), "ഒരുത്തൻ പൊരുൾ തിരിച്ചു തരാഞ്ഞാൽ എങ്ങനെ ഗ്രഹിക്കും എന്നു അവൻ പറഞ്ഞു" (8:31).അതു വ്യക്തമാക്കുവാൻക്ഷണിക്കപ്പെട്ടതിന്നാൽ, "ഫിലിപ്പൊസ് ഈ തിരുവെഴുത്ത് ആധാരമാക്കി അവനോട് യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിപ്പാൻ തുടങ്ങി" (8:35).

ഫിലിപ്പൊസ് കാണിച്ചു തന്നതു പോലെ, ആളുകൾ എവിടെയാണോ അവിടെ തുടങ്ങുന്നതും,സുവിശേഷീകരണം ലളിതമായി നടത്തുന്നതുംക്രിസ്തുവിനെ പങ്കിടാനുള്ള ഫലപ്രദമായ മാർഗ്ഗമാണ്. അവർ തുടർന്ന് സഞ്ചരിച്ചപ്പോൾ ആ മനുഷ്യൻ "ഇതാ വെള്ളം" എന്നു പറഞ്ഞു സ്നാനമേൽക്കപ്പെടാൻ ആഗ്രഹിച്ചു (വാ.36). ഫിലിപ്പൊസ് സമ്മതിച്ചു, ആ മനുഷ്യൻ "സന്തോഷിച്ചും കൊണ്ടു തന്റെ വഴിക്കു പോയി" (വാ.39). ആഈമെയിൽ എഴുത്തുകാരൻ താൻ പാപത്തിൽ നിന്നും അനുതപിച്ചെന്നും, ക്രിസ്തുവിനെ ഏറ്റുപറഞ്ഞ്,താൻ വീണ്ടും ജനിച്ചെന്ന് വിശ്വസിക്കുന്നുവെന്നും, ഒരു സഭ കണ്ടെത്തിയെന്നുംമറുപടി നൽകിയപ്പോൾ ഞാൻ സന്തേക്ഷിച്ചു. എത്ര മനോഹരമായ തുടക്കം! ദൈവം അവനെ നടത്തട്ടെ!

​​ഭൂതകാലത്തിലേക്ക് നഷ്ടപ്പെടുക

തന്റെ രാജ്യത്തെ ബാധിച്ചിരുന്ന അഴിമതിയും ധൂർത്തും കൊണ്ട് അസ്വസ്ഥനായ കൊറിയയിലെ രാജാവ് യോങ് ജോ (1694-1776), കാര്യങ്ങൾക്ക് ഒരുമാറ്റം വരുത്താൻ തീരുമാനിച്ചു. സ്വർണ്ണനൂൽ കൊണ്ടുള്ള ചിത്രത്തുന്നൽ അമിത ആഡംബരമാണെന്നതിന്നാൽ അദ്ദേഹം നിരോധിച്ചു. താമസിയാതെ, ആ സങ്കീർണ്ണമായ പ്രക്രിയയെക്കുറിച്ചുള്ള അറിവ് ഭൂതകാലത്തിലേക്ക് അപ്രത്യക്ഷമായി.

2011-ൽ, പ്രൊഫസർ സിം യോൻ-ഓക് വളരെക്കാലം മുമ്പ് നഷ്ടപ്പെട്ട ആ പാരമ്പര്യം വീണ്ടെടുക്കുവാൻ ആഗ്രഹിച്ചു.മൾബറി പേപ്പറിൽ സ്വർണ്ണത്താൾഒട്ടിച്ച് ചേർത്ത്, കൈകൾ ഉപയോഗിച്ച് നേർത്ത ചരടുകളായി മുറിച്ചെടുത്തിരുന്നു എന്ന് അനുമാനിച്ചുകൊണ്ട്, തനിക്ക് ആ പ്രക്രിയയെ പുനരാവിഷ്ക്കരിക്കാനും ആപുരാതന കലാരൂപത്തെ പുനരുജ്ജീവിപ്പിക്കാനും കഴിഞ്ഞു.

പുറപ്പാട് പുസ്തകത്തിൽ, അഹരോന്റെ പുരോഹിത വസ്ത്രങ്ങൾ നിർമ്മിക്കാനുള്ള സ്വർണ്ണനൂൽ ഉൾപ്പെടെ, സമാഗമന കൂടാരം നിർമ്മിക്കുവാൻ ഉപയോഗിച്ച വിപുലമായനടപടികളെക്കുറിച്ച് നാം പഠിക്കുന്നു. നൈപുണ്യമുള്ള കൗശലപ്പണിക്കാർ "നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവയുടെ ഇടയിൽ ചിത്രപ്പണിയായി നെയ്യേണ്ടതിന്... പൊന്ന് അടിച്ചു നേരിയ തകിടാക്കി നൂലായി കണ്ടിച്ചു" (പുറപ്പാട് 39:3). അതിവിശിഷ്ടമായ ആ കൗശലപ്പണിക്കെല്ലാം എന്ത് സംഭവിച്ചു? ആ വസ്ത്രങ്ങൾ വെറുതെ ദ്രവിച്ചു പോയോ? അതെല്ലാം പിന്നീട് കൊള്ളയടിക്കപ്പെട്ടോ? അതെല്ലാം വെറുതെയായിരുന്നോ? ഒരിക്കലുമില്ല! അവരോടു ദൈവം നിശ്ചിത നിർദ്ദേശങ്ങൾ നൽകിയിരുന്നതുകൊണ്ടാണ്, ആ ഉദ്യമത്തിന്റെ ഓരോ വശങ്ങളും അവർചെയ്തത്.

ദൈവം നമുക്കോരോരുത്തർക്കും ചെയ്യാൻ ചിലത് നൽകിയിട്ടുണ്ട്. പരസ്പരം ശുശ്രൂഷിച്ച് അവന് തിരികെ നൽകാനുള്ള ലളിതമായ ഒരു കാരുണ്യ പ്രവർത്തിയായിരിക്കാം അത്. നമ്മുടെ പരിശ്രമങ്ങൾക്ക് അവസാനം എന്ത് സംഭവിക്കുമെന്ന് നാം ആശങ്കപ്പെടേണ്ടതില്ല (1കൊരിന്ത്യർ 15:58). നമ്മുടെ പിതാവിനായി ചെയ്യുന്ന ഏതു പ്രവൃത്തിയും നിത്യതയിലേക്ക് വ്യാപിക്കുന്ന ഒരു നൂലായി മാറുന്നു.

​​നൃത്തത്തിലേക്ക് ഉയരുക

വ്യാപകമായി പങ്കിട്ട വീഡിയോയിൽ, സുന്ദരിയായ ഒരു വൃദ്ധ വീൽചെയറിൽ ഇരിക്കുന്നു. ഒരിക്കൽ പ്രശസ്ത ബാലെ നർത്തകിയായിരുന്ന മാർത്ത ഇപ്പോൾ അൽഷിമേഴ്സ് രോഗത്താൽ കഷ്ടപ്പെടുന്നു. എന്നാൽ "സ്വാൻ ലേക്ക്" എന്ന സംഗീതം അവരെ കേൾപ്പിക്കുമ്പോൾ എന്തോ മാന്ത്രികത സംഭവിക്കുന്നു. സംഗീതം പൊങ്ങി വരുമ്പോൾ, അവരുടെ ദുർബ്ബലമായ കൈകൾ ഉയരുന്നു; ആദ്യത്തെ കാഹളം മുഴങ്ങുമ്പോൾ അവർ തന്റെ കസേരയിൽ നിന്ന് പ്രകടനം ആരംഭിക്കുന്നു. മനസ്സും ശരീരവും നശിച്ചു കൊണ്ടിരിക്കുകയാണെങ്കിലും അവരുടെ കഴിവ് ഇപ്പോഴും അവിടെ ഉണ്ട്.

ആ വീഡിയോയെ പറ്റി ആലോചിച്ചു കൊണ്ട്, എന്റെ ചിന്തകൾ 1 കൊരിന്ത്യർ 15-ലെ പുനരുത്ഥാനത്തെക്കുറിച്ചുള്ള പൗലൊസിന്റെ ഉപദേശത്തിലേക്ക് പോയി. ഒരു ചെടിയായി മുളയ്ക്കുന്നതിനു മുമ്പുള്ള കുഴിച്ചിട്ട ഒരു വിത്തിനോട് നമ്മുടെ ശരീരത്തെ ഉപമിച്ചു കൊണ്ട് അദ്ദേഹം പറയുന്നു, വാർദ്ധക്യത്താലോ രോഗത്താലോ നശിക്കുമെങ്കിലും,അപമാനത്തിനുകാരണം ആകാമെങ്കിലും, ബലഹീനതകളിൽ തകർന്നേക്കാം എങ്കിലും, വിശ്വാസികളുടെ ശരീരങ്ങൾ തേജസ്സും ശക്തിയും നിറഞ്ഞ് അദ്രവത്വത്തിലേക്ക് ഉയിർക്കും (വാ.42-44). വിത്തും ചെടിയും തമ്മിൽ ഒരു ജൈവബന്ധം ഉള്ളതു പോലെ, പുനരുത്ഥാനത്തിനു ശേഷവും നമ്മൾ 'നാം' തന്നെ ആകും, നമ്മുടെ വ്യക്തിത്വങ്ങളും കഴിവുകളും കേടുകൂടാതിരിക്കും, എന്നാൽ നാം മുമ്പെങ്ങുമില്ലാത്ത വിധം തഴച്ചു വളരും.

"സ്വാൻ ലേക്കിന്റെ" ത്രസിപ്പിക്കുന്നഈണം കേൾക്കുവാൻ തുടങ്ങിയപ്പോൾ മാർത്ത ആദ്യം ദുഃഖിതയായി കാണപ്പെട്ടു, ഒരുപക്ഷേ താൻ ഒരിക്കൽ എന്തായിരുന്നോ അതിനി ചെയ്യാൻ കഴിയില്ല എന്ന തിരിച്ചറിവിലായിരിക്കാംഅത്.എന്നാൽ അപ്പോൾ ഒരു മനുഷ്യൻ അടുത്തെത്തി അവരുടെ കൈപിടിച്ചു. നമുക്കും അങ്ങനെതന്നെആയിരിക്കും. കാഹളങ്ങൾ മുഴങ്ങും (വാ.52), ഒരു കൈ നീണ്ടു വരും, മുമ്പെങ്ങുമില്ലാത്തവിധമുള്ളനൃത്തത്തിലേക്ക് നാം ഉയരും.

​​നമ്മുടെ സമയത്തെ വീണ്ടെടുക്കുക

1960-കളിൽ എന്റെ അച്ഛനെ വിവാഹം കഴിക്കാനായി താൻ കോളേജിൽ ചേരാതിരിക്കുവാൻ തീരുമാനിച്ചതെങ്ങനെയെന്ന് എന്റെ അമ്മ എന്നോട് പങ്കുവച്ചു.പക്ഷേ, ഒരു ഗാർഹിക സാമ്പത്തികശാസ്ത്ര അദ്ധ്യാപിക ആകാനുള്ള മോഹം താൻഎപ്പോഴും അടക്കിപ്പിടിച്ചു. മുന്നു കുഞ്ഞുങ്ങൾക്ക് ശേഷം, ഒരു കോളേജ് ബിരുധം കരസ്ഥമാക്കിയില്ലെങ്കിലും,താൻഒരു സർക്കാർ സ്ഥാപനത്തിലെ ന്യൂട്രീഷ്യന്റെ സഹായി ആയിത്തീർന്നു. ആരോഗ്യകരമായ ഭക്ഷണ രീതികൾ കാണിച്ചു കൊടുക്കുവാൻതാൻആഹാരം പാകം ചെയ്തു - ഒരു ഗാർഹിക സാമ്പത്തിക ശാസ്ത്ര അദ്ധ്യാപികയെ പോലെ. തന്റെ ജീവിതത്തിലെ സംഭവങ്ങൾ വിവരിച്ച് താൻതന്റെ സ്വപ്നങ്ങൾ എന്നോട് പങ്കിട്ടപ്പോൾ, ദൈവം തീർച്ചയായും തന്റെപ്രാർത്ഥനകൾ കേട്ടെന്നും തന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ തനിക്ക് നൽകിയെന്നും താൻപ്രസ്ഥാവിച്ചു.

ജീവിതം അങ്ങനെയാകാം. നമ്മുടെ ആഗ്രഹം ഒരു ദിശയിലേക്ക് വിരൽ ചൂണ്ടുന്നു, എന്നാൽ യാഥാർത്ഥ്യം മറ്റൊരു വഴിയിൽ പോകുന്നു. എന്നാൽ ദൈവത്തോടൊപ്പംനാം നിലനിന്നാൽ, നമ്മുടെ സമയവും ജീവിതവും, തന്റെ അനുകമ്പയുടെയും സ്നേഹത്തിന്റെയും പുനഃസ്ഥാപനത്തിന്റെയും മനോഹര പ്രദർശനങ്ങളാക്കി മാറ്റാൻ സാധിക്കും. "വെട്ടുക്കിളി”കളാൽ(യോവേൽ 2:25) നഷ്ട്ടപ്പെട്ടതോ നശിച്ചതോ ആയ സംവത്സരങ്ങൾക്കു താൻ "പകരം നൽകും" (2:21) എന്നു ദൈവം യഹൂദാജനത്തോട് പറഞ്ഞു.നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികളിലും പൂർത്തകരിക്കപ്പെടാത്ത സ്വപ്നങ്ങളിലും നമ്മെ സഹായിക്കുവാൻ അവിടുന്ന് തുടർന്നും പ്രവർത്തിക്കുന്നു. തനിക്കു വേണ്ടിയുള്ള നമ്മുടെ ത്യാഗങ്ങളെ ആദരിക്കുകയും പ്രതിഫലം നൽകുകയും ചെയ്യുന്ന വീണ്ടെടുപ്പുകാരനായ ദൈവത്തെയാണ് നാംസേവിക്കുന്നത് (മത്തായി 19:29).

വിനാശകരമായ വെല്ലുവിളിയെ നേരിടുകയാണെങ്കിലും,യാഥാർത്ഥ്യമാകാത്ത സ്വപ്നങ്ങളുടെ സമയമായാലും, പുനരുദ്ധരിക്കുന്നദൈവത്തെ നമുക്ക് വിളിക്കുകയും അവിടുത്തെ സ്തുതിക്കുകയും ചെയ്യാം.