Category  |  odb

വേഗത കുറയ്‌ക്കേണ്ട സമയം

1840 ല്‍ ഇലക്ട്രിക് ക്ലോക്ക് നിര്‍മ്മിച്ചതിനുശേഷം വളരെ മാറ്റങ്ങള്‍ ഉണ്ടായി. ഇപ്പോള്‍ നാം സ്മാര്‍ട്ട് വാച്ചുകളിലും സ്മാര്‍ട്ട് ഫോണുകളിലും ലാപ്‌ടോപ്പുകളിലും സമയം നോക്കുന്നു. ജീവിതത്തിന്റെ മുഴുവന്‍ ചലനവും വേഗത്തിലായതായി അനുഭവപ്പെടുന്നു- നമ്മുടെ 'വിശ്രമ'' നടത്തം പോലും വേഗത്തിലായി. നഗരത്തില്‍ ഇതു പ്രത്യേകിച്ചും സത്യമാണ്, അതിന് ആരോഗ്യത്തിന്മേല്‍ നെഗറ്റീവ് സ്വാധീനമാണുള്ളതെന്ന് പണ്ഡിതന്മാര്‍ പറയുന്നു. 'നാം കൂടുതല്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുകയും നമുക്കു കഴിയുന്നത്രയും വേഗത്തില്‍ ജനങ്ങളിലേക്കു മടങ്ങിച്ചെല്ലുകയും ചെയ്യുന്നു.' ഒരു അമേരിക്കന്‍ പ്രൊഫസര്‍ നിരീക്ഷിച്ചു. 'എല്ലാം ഇപ്പോള്‍ സംഭവിക്കണം എന്നു ചിന്തിക്കാന്‍ അതു നമ്മെ പ്രേരിപ്പിക്കുന്നു.''

വേദപുസ്തക സങ്കീര്‍ത്തനങ്ങളിലെ ഏറ്റവും പഴക്കമുള്ളതില്‍ ഒന്ന് എഴുതിയ മോശെ സമയത്തെക്കുറിച്ചു ചിന്തിച്ചിരിക്കുന്നു. ജീവിതത്തിന്റെ ചലനത്തെ ദൈവമാണ് നിയന്ത്രിക്കുന്നത് എന്ന് അവന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. 'ആയിരം സംവത്സരം നിന്റെ ദൃഷ്ടിയില്‍ ഇന്നലെ കഴിഞ്ഞുപോയ ദിവസം പോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രം ഇരിക്കുന്നു' (സങ്കീര്‍ത്തനം 90:4).

അതുകൊണ്ട് സമയ പരിപാലനത്തിന്റെ രഹസ്യം വേഗത്തില്‍ പോകുന്നതോ പതുക്കെ പോകുന്നതോ അല്ല. ദൈവത്തിനുവേണ്ടി കൂടുതല്‍ സമയം ചിലവഴിച്ചുകൊണ്ട് അവനില്‍ വസിക്കുന്നതാണ്. എന്നിട്ട് നാം അന്യോന്യം ചേര്‍ന്ന് ചുവടുവയ്ക്കുന്നു, എങ്കിലും ആദ്യം അവനോടുചേര്‍ന്നാണ് - നമ്മെ നിര്‍മ്മിച്ചവനും (139:13) നമ്മുടെ ഉദ്ദേശ്യവും പദ്ധതികളും അറിയുന്നവനും (വാ. 16).

ഭൂമിയിലെ നമ്മുടെ സമയം എന്നേക്കും നില്‍ക്കുകയില്ല. എങ്കിലും നമുക്കതിനെ ബുദ്ധിയോടെ കൈകാര്യം ചെയ്യാന്‍ കഴിയും - ക്ലോക്കില്‍ നോക്കുന്നതിലൂടെയല്ല, ഓരോ ദിവസവും ദൈവത്തിനു നല്‍കുന്നതിലൂടെ. മോശെ പറഞ്ഞതുപോലെ, 'ഞങ്ങള്‍ ജ്ഞാനമുള്ളൊരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാന്‍ ഞങ്ങളെ ഉപദേശിക്കണമേ'' (വാ. 12). എന്നിട്ട് നാം ദൈവത്തോടൊപ്പമായിരിക്കും - ഇപ്പോഴും എന്നെന്നേക്കും.

എല്ലാവര്‍ക്കും മനസ്സലിവ് ആവശ്യമാണ്

ജീവന്‍ യേശുവിലുള്ള ഒരു പുതിയ വിശ്വാസിയായി കോളജ് പഠനം കഴിഞ്ഞ് പുറത്തിറങ്ങി ഒരു പ്രധാന ഓയില്‍ കമ്പനിയില്‍ ജോലി ചെയ്തു. ഒരു സെയില്‍സ്മാനെന്ന നിലയില്‍ അവന്‍ യാത്ര ചെയ്തു; യാത്ര ചെയ്യുമ്പോള്‍ അവന്‍ ആളുകളുടെ കഥകള്‍ കേട്ടു-അവയില്‍ മിക്കവയും ഹൃദയഭേദകമായിരുന്നു.തന്റെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും ആവശ്യം ഓയില്‍ അല്ല മനസ്സലിവ് ആണെന്ന് അവന്‍ മനസ്സിലാക്കി. അവര്‍ക്ക് ദൈവത്തെ വേണമായിരുന്നു. ഇതു ജീവനെ ദൈവഹൃദയത്തെക്കുറിച്ചു കൂടുതല്‍ പഠിക്കുന്നതിനായി ഒരു ബൈബിള്‍ സെമിനാരിയിലേക്കു നയിക്കുകയും പിന്നീട് ഒരു പാസ്റ്ററായിത്തീരുകയും ചെയ്തു.

ജീവന്റെ മനസ്സലിവിന്റെ ഉറവിടം യേശുവായിരുന്നു. മത്തായി 9:27-33 ല്‍, രണ്ടു കരുടന്മാരുടെയും ഒരു ഭൂതഗ്രസ്തന്റെയും സൗഖ്യത്തിലേക്കു നയിച്ച യേശുവിന്റെ മനസ്സലിവിന്റെ ഒരു മിന്നൊളി നാം കാണുന്നു. അവന്റെ ആരംഭകാല ശുശ്രൂഷയിലുടനീളം അവന്‍ സുവിശേഷം പ്രസംഗിച്ചും സൗഖ്യമാക്കിയും കൊണ്ട് 'പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ചു'' (വാ. 35). എന്തുകൊണ്ട്? 'അവന്‍ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ട്
അവരെക്കുറിച്ച് മനസ്സലിഞ്ഞു'' (വാ. 36).

ഇന്ന് ലോകം രക്ഷകന്റെ സൗമ്യമായ കരുതല്‍ ആവശ്യമുള്ളവരായ തകര്‍ന്നവരും മുറിവേറ്റവരുമായ ജനങ്ങളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. തന്റെ ആടുകളെ നയിക്കുകയും സംരക്ഷിക്കുകയും കരുതുകയും ചെയ്യുന്ന ഒരു ഇടയനെപ്പോലെ, തന്റെ അടുക്കലേക്കു വരുന്ന എല്ലാവര്‍ക്കും യേശു തന്റെ മനസ്സലിവു കാണിക്കുന്നു (11:28). ജീവിതത്തില്‍ നാം എവിടെ ആയിരുന്നാലും അനുഭവിക്കുന്നതെന്തായിരുന്നാലും അവനില്‍ നാം ആര്‍ദ്രതയും കരുതലും നിറഞ്ഞൊഴുകുന്ന ഒരു ഹൃദയം കണ്ടെത്തും. ദൈവത്തിന്റെ സ്‌നേഹമസൃണ മനസ്സലിവിന്റെ ഗുണഭോക്താവായി നാം മാറുമ്പോള്‍ അതു മറ്റുള്ളവരിലേക്കും പകരാതിരിക്കാന്‍ നമുക്കു കഴികയില്ല.

സ്തുതിയുടെ ജീവിത ശൈലി

വാലസ് സ്‌റ്റെഗ്നറിന്റെ മാതാവ് അമ്പതാമത്തെ വയസ്സില്‍ മരിച്ചു. വാലസിന് എണ്‍പതു വയസ്സായപ്പോള്‍, ഒടുവിലദ്ദേഹം അവര്‍ക്കായി ഒരു കുറിപ്പെഴുതി - 'വളരെ താമസിച്ചുപോയ കത്ത്'' - അതില്‍ വളര്‍ന്നു വരികയും വിവാഹിതയാകുകയും പ്രയാസകരമായ സാഹചര്യങ്ങളില്‍ രണ്ടു മക്കളെ വളര്‍ത്തുകയും ചെയ്്ത ഒരു സ്ത്രീയുടെ സദ്ഗുണങ്ങള്‍ വിവരിച്ചിരുന്നു. ആകര്‍ഷകരല്ലാത്ത ആളുകേെളപ്പാലും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഒരു ഭാര്യയും അമ്മയും ആയിരുന്നു അവള്‍. തന്റെ ശബ്ദത്തിലൂടെ തന്റെ മാതാവ് പ്രകടിപ്പിച്ചിരുന്ന ശക്തിയെക്കുറിച്ച് വാലസ് ഓര്‍മ്മിക്കുന്നു. അദ്ദേഹം എഴുതി, 'പാടാനുള്ള ഒരവസരവും നീ നഷ്ടപ്പെടുത്തിയില്ല.' അദ്ദേഹത്തിന്റെ മാതാവ് ജീവിച്ചിരുന്ന കാലമത്രയും വലുതും ചെറുതുമായ അനുഗ്രഹങ്ങള്‍ക്കു നന്ദിയുള്ളവളായി പാടുമായിരുന്നു.

സങ്കീര്‍ത്തനക്കാരനും പാടാനുള്ള അവരങ്ങള്‍ ഉപയോഗിച്ചു. ദിവസങ്ങള്‍ നല്ലതായിരിക്കുമ്പോള്‍ അവന്‍ പാടി, അവ നല്ലതല്ലാതിരിക്കുമ്പോഴും പാടി. പാട്ടുകള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതോ നിര്‍ബന്ധിക്കപ്പെട്ടതോ ആയിരുന്നില്ല, മറിച്ച് 'സ്വര്‍ഗ്ഗത്തെയും ഭൂമിയെയും നിര്‍മ്മിച്ചവനോടുള്ള'' സ്വാഭാവിക പ്രതികരണമായിരുന്നു (സങ്കീര്‍ത്തനം 146:6). അവന്‍ ''വിശപ്പുള്ളവര്‍ക്ക് ആഹാരം നല്‍കുകയും'' (വാ. 7) ''കുരുടന്മാര്‍ക്കു കാഴ്ച കൊടുക്കുകയും'' (വാ. 8) ''അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുകയും''
(വാ. 9) ചെയ്യുന്നു. ഇതു തീര്‍ച്ചയായും 'എന്നേക്കും വിശ്വസ്തത പുലര്‍ത്തുന്ന'' ''യാക്കോബിന്റെ ദൈവത്തില്‍'' (വാ. 5-6) ദിനംതോറും ആശ്രയം വച്ചുകൊണ്ട് കാലങ്ങള്‍കൊണ്ട് ശക്തി ആര്‍ജ്ജിക്കുന്നവന്റെ ഗാനാലാപനത്തിന്റെ ഒരു ജീവിതശൈലിയാണ്.

നമ്മുടെ ശബ്ദത്തിന്റെ മേന്മയല്ല വിഷയം, മറിച്ച് ദൈവത്തിന്റെ പരിപാലിക്കുന്ന നന്മയോടുള്ള നമ്മുടെ പ്രതികരണമാണ്-സ്തുതിയുടെ ജീവിതശൈലി. പഴയ ഗാനം പറയുന്നതുപോലെ, 'എന്റെ ഹൃദയാന്തര്‍ഭാഗത്ത് ഒരു ഗാനമുണ്ട്.''

ഏക രാജാവ്

യേശു സ്വര്‍ഗ്ഗം വിട്ട് ഭൂമിയില്‍ വന്നതിനെക്കുറിച്ചു പാസ്റ്റര്‍ സംസാരിക്കുന്നതു ശ്രദ്ധിച്ചുകൊണ്ടിരുന്ന അഞ്ചുവയസ്സുകാരനായ എലൈജാ, നമ്മുടെ പാപങ്ങള്‍ക്കായി അവന്‍ മരിച്ചതിനു നന്ദിപറഞ്ഞുകൊണ്ട് പാസ്റ്റര്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ നെടുവീര്‍പ്പീട്ടു, 'ഓ, ഇല്ല, അവന്‍ മരിച്ചോ?'' അത്ഭുതത്തോടെ കുട്ടി പറഞ്ഞു.

ക്രിസ്തുവിന്റെ ഭൂമിയിലെ ജീവിതത്തിന്റെ ആരംഭം മുതല്‍, അവന്‍ മരിക്കണം എന്നാഗ്രഹിച്ച ആളുകള്‍ ഉണ്ടായിരുന്നു. ഹെരോദാ രാജാവിന്റെ ഭരണകാലത്ത് വിദ്വാന്മാര്‍ യെരുശലേമില്‍ വന്ന് അന്വേഷിച്ചു: 'യെഹൂദന്മാരുടെ രാജാവായി പിറന്നവന്‍ എവിടെ? ഞങ്ങള്‍ അവന്റെ നക്ഷത്രം കിഴക്കു കണ്ട് അവനെ നമസ്‌കരിക്കുവാന്‍ വന്നിരിക്കുന്നു' (മത്തായി 2:2). രാജാവ് ഇതു കേട്ടപ്പോള്‍, ഒരു ദിവസം തന്റെ പദവി യേശുവിനു കൈമാറേണ്ടിവരും എന്നു ഭയപ്പെട്ടു. അതിനാല്‍ ബേത്‌ലഹേമിലും ചുറ്റുപാടുകളിലും ഉള്ള രണ്ടു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളെ എല്ലാം കൊല്ലുവാനായി പടയാളികളെ അയച്ചു. എന്നാല്‍ ദൈവം തന്റെ പുത്രനെ സംരക്ഷിക്കുകയും തന്റെ ദൂതനെ അയച്ച് ആ പ്രദേശം വിട്ടുപോകുവാനായി യേശുവിന്റെ മാതാപിതാക്കള്‍ക്കു മുന്നറിയിപ്പു നല്‍കുകയും ചെയ്തു. അവര്‍ ഓടിപ്പോകുകയും അങ്ങനെ അവന്‍ രക്ഷപെടുകയും ചെയ്തു (വാ. 13-18).

യേശു തന്റെ ശുശ്രൂഷ പൂര്‍ത്തിയാക്കിയപ്പോള്‍, അവന്‍ ലോകത്തിന്റെ പാപത്തിനായി ക്രൂശിക്കപ്പെട്ടു. അവന്റെ ക്രൂശിനു മുകളില്‍ സ്ഥാപിച്ചിരുന്ന മേലെഴുത്ത്, പരിഹാസ ദ്യോതകമായിട്ടാണെങ്കിലും ഇപ്രകാരമായിരുന്നു, 'യെഹൂദന്മാരുടെ രാജാവായ യേശു'' (27:37). എങ്കിലും മൂന്നു ദിവസത്തിനുശേഷം അവന്‍ കല്ലറയില്‍ നിന്നും ജയാളിയായി ഉയിര്‍ത്തെഴുന്നേറ്റു. സ്വര്‍ഗ്ഗാരോഹണം ചെയ്തശേഷം അവന്‍ കര്‍ത്താധി കര്‍ത്താവും രാജാധിരാജാവുമായി സിംഹാസനത്തില്‍ ഇരിക്കുന്നു (ഫിലിപ്പിയര്‍ 2:8-11).

രാജാവ് നമ്മുടെ - എന്റെയും നിങ്ങളുടെയും എലൈജായുടെയും - പാപത്തിനായി മരിച്ചു. അവന്‍ നമ്മുടെ ഹൃദയങ്ങളില്‍ ഭരണം ചെയ്യുവാന്‍ നമുക്കനുവദിക്കാം.

ഇവിടെയായിരിക്കുമോ വ്യാളികള്‍?

മധ്യകാലഘട്ടത്തിലെ ഭൂപടങ്ങളില്‍, ഭൂപട നിര്‍മ്മാതാക്കള്‍ മനസ്സിലാക്കിയിരുന്ന അന്നത്തെ ലോകത്തിന്റെ അതിര്‍ത്തിയില്‍ 'ഇവിടെയായിരിക്കും വ്യാളികള്‍' എന്നു രേഖപ്പെടുത്തുമായിരുന്നു എന്ന് ഐതിഹ്യങ്ങള്‍ പറയുന്നു - അതിനോടൊപ്പം അവിടെ പതുങ്ങിയിരിക്കാന്‍ സാധ്യതയുള്ള ഭയാനക രൂപമുള്ള വ്യാളികളുടെ ചിത്രവും കൊടുത്തിരുന്നു.

മധ്യകാല ഭൂപട നിര്‍മ്മാതാക്കള്‍ ആ വാക്കുകള്‍ രേഖപ്പെടുത്തി എന്നതിനു തെളിവുകള്‍ ഒന്നുമില്ല, എങ്കിലും അവര്‍ അങ്ങനെ എഴുതിയെന്നു ചിന്തിക്കാനാണ് എനിക്കിഷ്ടം. കാരണം 'ഇവിടെയായിരിക്കും വ്യാളികള്‍'' എന്നത് ആ സമയത്ത് ഞാനായിരുന്നുവെങ്കില്‍ എഴുതുവാന്‍ സാധ്യതയുള്ള വാക്കുകളായിരുന്നു അവ - വിശാലമായ അജ്ഞാത ഇടത്തേക്ക് കടന്നു ചെല്ലുമ്പോള്‍ എന്തു സംഭവിക്കും എന്നറിയില്ലെങ്കിലും, അതൊരിക്കലും നല്ലതായിരിക്കില്ല എന്നു സൂചിപ്പിക്കുന്ന വാക്കുകളാണവ.

എന്നാല്‍ സ്വയ-പ്രതിരോധത്തിനും അപകടം ഒഴിവാക്കലിനും ഞാന്‍ സ്വീകരിക്കാനാഗ്രഹിക്കുന്ന നയത്തിന് ഒരു പ്രശ്‌നമുണ്ട്: യേശുവിലുള്ള ഒരു വിശ്വാസി എന്ന നിലയില്‍ ധൈര്യമുള്ളവളായിരിക്കാന്‍ ഞാന്‍ വിളിക്കപ്പെട്ടിരിക്കുന്നതിന്റെ നേരെ വിപരീതമാണത് (2 തിമൊഥെയൊസ് 1:7).

യഥാര്‍ത്ഥത്തില്‍ അപകടകരമായതെന്ത് എന്നതിനെക്കുറിച്ചു ഞാന്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു എന്ന് ഒരുവന്‍ പറഞ്ഞേക്കാം. പൗലൊസ് വിശദീകരിക്കുന്നതുപോലെ, തകര്‍ന്ന ഒരു ലോകത്തില്‍ ക്രിസ്തുവിനെ അനുഗമിക്കുന്നത് ചിലപ്പോഴൊക്കെ വേദനാജനകമാണ് (വാ. 8). എന്നാല്‍ മരണത്തില്‍ നിന്നു ജീവനിലേക്കു കൊണ്ടുവരപ്പെട്ടവരും തുടര്‍ന്നുള്ള ആത്മനിറവിന്‍ ജീവിതം ഉള്ളിലുള്ളവരും പുറത്തേക്കൊഴുക്കുന്നവരും എന്നനിലയില്‍ (വാ. 9-10, 14) നമുക്കെങ്ങനെ മറിച്ചായിരിക്കാന്‍ കഴിയും?

ഇത്രയും സ്തംഭിപ്പിക്കുന്ന ഒരു ദാനം ദൈവം നമുക്കു തരുമ്പോള്‍, ഭയത്തോടെ ഉള്‍വലിയുന്നതാണ് യഥാര്‍ത്ഥ ദുരന്തം-ആരും കടന്നുചെന്നിട്ടില്ലാത്ത മേഖലകളിലേക്ക് ക്രിസ്തുവിനെ അനുഗമിച്ചു കടന്നു ചെല്ലുമ്പോള്‍ നാം നേരിടാന്‍ സാധ്യതയുള്ള എന്തിനെക്കാളും ഭയാനകമായതാണത് (വാ. 6-8, 12). നമ്മുടെ ഹൃദയവും ഭാവിയും അവനില്‍ ഭരമേല്പിച്ച് ആശ്രയിക്കാന്‍ നമുക്കു കഴിയും (വാ. 12).